Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു ഹൈന്ദവ വിശ്വാസിയായിട്ടും കർദിനാൾ ആലഞ്ചേരി പിതാവിനെതിരെയുള്ള ഈ ആരോപണങ്ങൾ എന്നിൽ വേദന ഉളവാക്കുന്നു; ഞാൻ മനസ്സിലാക്കിയ അറിഞ്ഞിട്ടുള്ള അഭിവന്ദ്യനായ ആലഞ്ചേരി തിരുമേനി തികഞ്ഞ സ്വാത്വികനും കരുണയുള്ളവനുമാണ്

ഒരു ഹൈന്ദവ വിശ്വാസിയായിട്ടും കർദിനാൾ ആലഞ്ചേരി പിതാവിനെതിരെയുള്ള ഈ ആരോപണങ്ങൾ എന്നിൽ വേദന ഉളവാക്കുന്നു; ഞാൻ മനസ്സിലാക്കിയ അറിഞ്ഞിട്ടുള്ള അഭിവന്ദ്യനായ ആലഞ്ചേരി തിരുമേനി തികഞ്ഞ സ്വാത്വികനും കരുണയുള്ളവനുമാണ്

ജയകൃഷ്ണൻ പുതിയേടത്ത്‌

പ്രിയപ്പെട്ടവരെ ഞാൻ ഹൈന്ദവ വിശ്വാസിയും അതിന്റെ വിശ്വാസ സംഹിതകളിൽ അഭിമാനിക്കുകയും ചെയ്യുന്ന ഒരാളാണ്. അതോടൊപ്പം ഇതര മതങ്ങളേയും അതാതിന്റെ ആത്മീയ നേതൃത്വത്തേയും ബഹുമാനിക്കുകയും ചെയ്യുന്നവനാണ്..പലപ്പോഴും ക്രൈസ്തവ സമുദായത്തിന്റെ (കത്തോലിക്കരുടെ)കെട്ടുറപ്പും ഐക്യവും തന്മൂലമുള്ള വളർച്ചയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

കത്തോലിക്ക സമുദായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹൈസ്‌കുൾ തലം മുതൽ ബിരുദ പഠനം വരെ പഠിച്ചതു കൊണ്ടും. കത്തോലിക്ക വിശ്വാസികൾ പ്രിയസുഹൃത്തുക്കളായതൂമുലവും ഈ സഭയെ കുറിച്ച് പഠിക്കാനും അവരുടെ സേവന മനോഭാവത്തേയും ഇതര മതസ്ഥരോടുള്ള സഹിഷ്ണുതയും അനുഭവിക്കാനും കഴിഞ്ഞു.

ഇന്ത്യയിലെ ക്രിസ്ത്യൻ വിഭാഗങ്ങളിലെ പ്രമുഖ വിഭാഗം ആയ സിറോ മലബാർ സഭയിൽ ഇപ്പോൾ അടുത്ത കാലത്ത് ഉണ്ടായിരിക്കുന്ന വിവാദങ്ങൾ ഒരു ഈശ്വര വിശ്വാസി എന്ന നിലയിലും അഭ്യുദയകാംക്ഷി എന്ന രീതിയിലും എനിക്കും ദുഃഖവും വേദനയും ഉളവാക്കുന്നു.
ഞാൻ മനസ്സിലാക്കിയ അറിഞ്ഞിട്ടുള്ള അഭിവന്ദ്യനായ ആലഞ്ചേരി തിരുമേനി തികഞ്ഞ സ്വാത്വികനും കരുണയുള്ളവനുമാണ്.

സാധാരണക്കാർക്കും ഇതര മതസ്ഥർക്കും സഹായഹസ്തം പലവുരു നീട്ടിയിട്ടുള്ള വ്യക്തിത്വമാണ്.സഭയുടെ സ്ഥാപനങ്ങളിൽ നിരവധി ഹൈന്ദവ സഹോദരങ്ങൾ തൊഴിലെടുക്കുന്നുമുണ്ട്.സഭയുടെ ആശുപത്രികളിൽ രോഗികളെ പിഴിയരുതെന്നും തൊഴിൽ ചെയ്യുന്ന നേഴ്‌സുമാർക്ക് മാന്യമായ വേതനം നല്കണമെന്നും പരസ്യ നിലപാട് ഉയർത്തിയ വ്യക്തിയാണിദ്ധേഹം. തക്കല രൂപതയിലെ ബിഷപ്പായിരുന്ന സമയത്ത് ഇദ്ധേഹം നടത്തിയ കാരുണ്യപ്രവർത്തികളും ലാളിത്യമാർന്ന ജീവിതശൈലിയും എല്ലാ മതനേതാക്കൾക്കും മാതൃകയായിരുന്നു.

ഈ കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിൽ നടന്ന ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട ഒരു ചർച്ച ഞാൻ കാണുക ഉണ്ടായി. അതിൽ പരാതി നൽകിയ സംഘടനയുടെ നേതാവ് തന്നെ പറയുന്നു കർദിനാൾ തിരുമേനി പണം അപഹരിച്ചതായി ഞങ്ങൾ കരുതുന്നില്ല. അപ്പോൾ പിന്നെ എന്തിനാണ് അവർ അദ്ദേഹത്തെ ഒന്നാം പ്രതി ആക്കി കേസ് നൽകിയത് എന്ന് ഞാൻ ആലോചിക്കുക ആണ്. ഇതിനു പിന്നിൽ മറ്റെന്തെങ്കിലും ഹിഡൻ അജണ്ട ഉണ്ടോ എന്നത് സംശയം ആയി നിലകൊള്ളുന്നു. ഒരു സമുദായ ആചാര്യനെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്യിപ്പിച്ചു വഴിയേ നടത്തുവാൻ ആരാണ് ഇവർക്ക് പിന്നിൽ എന്ന് ഞാൻ സംശയിക്കുക ആണ്.

എന്ത് തന്നെ ആയാലും ലക്ഷകണക്കിന് വരുന്ന വിശ്വാസികൾക്ക് ഇത് വേദന തന്നെ ആണെന്നതിൽ സംശയം ഇല്ല. ഞാൻ മനസിലാക്കിയ കർദിനാൾ ആലഞ്ചേരി പിതാവ് ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകം ആണ്. അദ്ദേഹത്തിനെതിരെ ഉള്ള ഒരു ആരോപണവും പൊതുസമൂഹത്തിന് വിശ്വസനീയം അല്ല. ഇടയനെ തല്ലി ആടിനെ ചിതറിക്കുന്ന ഗൂഢ തന്ത്രം അല്ലേ ഇതെന്ന് ഞാൻ സംശയിക്കുന്നു. പൂർവാധികം ശക്തിയോടെ ആലഞ്ചേരി പിതാവ് തിരിച്ചു വരട്ടെ, എന്ന് ഞാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

അല്മായരും വൈദികരും സന്യസ്തരും അടങ്ങുന്ന വലിയൊരു വിശ്വാസ സമൂഹമാണ് സീറോമലബാർ സഭയുടേത്..ഏത് വലിയ പ്രതിസന്ധിയേയും മറി കടക്കുവാനും മുന്നോട്ടു പോകുവാനും അവർക്ക് കഴിയും എന്ന് എനിക്ക് വിശ്വാസമുണ്ട്..ഇപ്പോഴത്തേത് ദൈവത്തിന്റെ പരീക്ഷണമായി കണ്ട് അതിജീവിക്കുവാൻ എന്റെ കത്തോലിക്കാ സഹോദരങ്ങൾക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു..
സ്‌നേഹപൂർവ്വം.
ജയകൃഷ്ണൻ പുതിയേടത്ത്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP