Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തുകൊണ്ടാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരും പ്രമുഖരുമൊക്കെ അസുഖം വരുമ്പോൾ അമേരിക്കയിലേക്ക് പോകുന്നത്; അമേരിക്കയിലെ ഡോക്ടർ പണി ചെയ്യണമെങ്കിൽ വേണം ബിരുദത്തിന് പുറമെ സ്പെഷ്യലൈസേഷൻ; ദേശീയ ആരോഗ്യ ബില്ലിന്റെ ചില നിർദേശങ്ങളും സ്വാഗതാർഹം; ഡോക്ടർമാരുടെ നിലവാരമുയർത്താനും ബിൽ സഹായകം; സിബി ഗോപാലകൃഷ്ണൻ എഴുതുന്നു

എന്തുകൊണ്ടാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരും പ്രമുഖരുമൊക്കെ അസുഖം വരുമ്പോൾ അമേരിക്കയിലേക്ക് പോകുന്നത്; അമേരിക്കയിലെ ഡോക്ടർ പണി ചെയ്യണമെങ്കിൽ വേണം ബിരുദത്തിന് പുറമെ സ്പെഷ്യലൈസേഷൻ; ദേശീയ ആരോഗ്യ ബില്ലിന്റെ ചില നിർദേശങ്ങളും സ്വാഗതാർഹം; ഡോക്ടർമാരുടെ നിലവാരമുയർത്താനും ബിൽ സഹായകം; സിബി ഗോപാലകൃഷ്ണൻ എഴുതുന്നു

സിബി ഗോപാലകൃഷ്ണൻ

ദേശീയ ആരോഗ്യ ബില്ലിന്റെ പ്രതികൂല പരിസരങ്ങൾ തേടുന്നവരെ വിസ്മരിക്കാതെ തന്നെ ബില്ലിലെ ചില നിർദേശങ്ങൾ വളരെ സ്വാഗതാർഹമാണെന്ന് പറയാതെ വയ്യ. ആരോഗ്യവിദ്യാഭാസ്യത്തിലും, പരീക്ഷകളുടെ നടത്തിപ്പിലും ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നുറപ്പാക്കുന്ന നിർദ്ദേശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തപ്പെട്ടത് തികച്ചും സ്വാഗതാർഹമാണ്. മാത്രമല്ല, ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെയും, അവിടെ നിന്നും വിജയിച്ചു പുറത്തു വരുന്ന ഡോക്ടർമാരുടെയും നിലവാരം ഉയർത്തുന്നതിനുതകുന്നത് കൂടി ഈ ബിൽ ഉപകരിക്കുമെന്നും പറയട്ടെ. മറ്റു വികസിത രാജ്യങ്ങളിൽ വർഷങ്ങളായി പരീക്ഷിച്ചു തെളിയിക്കപ്പെട്ട സംഗതികൾ ഈ ബില്ലിൽ ഉൾപ്പെടുന്നു എന്നാണ് എന്റെ വിശ്വാസം.

എൻട്രൻസ് പരീക്ഷയിലെ വിജയത്തോടു കൂടി ഒരു വിദ്യാർത്ഥി തന്റെ മെഡിക്കൽ സ്‌കൂൾ ജീവിതം ആരംഭിക്കുന്നു. പിന്നീട് ഓരോ വർഷവും യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷകൾ. അവസാന വർഷത്തെ യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷ ജയിക്കുന്നതോടു കൂടി ഒരാൾ ഇന്ത്യയിലെവിടെയും പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ഉള്ള ഒരു ഡോക്ടർ ആയി മാറുന്നു.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ വല്ലപ്പോഴും നടത്തുന്ന പരിശോധനകളല്ലാതെ, ഈ കോളജുകളുടെ നിലവാരമോ, വിദ്യാർത്ഥികളുടെ ചികിൽസാ സാമർത്ഥ്യമോ,പഠനസൗകര്യങ്ങളോ അളക്കുന്ന പര്യാപ്തമായ യാതൊരു സംവിധാനങ്ങളും ഇന്ന് നിലവിലില്ലാ എന്നു തന്നെ പറയാം. ചുരുക്കത്തിൽ ഒരു കോളേജിന്റെ പ്രവർത്തിച്ചു പോകുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ അല്ലാതെ സ്ഥാപനത്തിന്റെ അക്കാദമിക് നിലവാരവും വിദ്യാർത്ഥിയുടെ പഠന - ചികിത്സാ നിലവാരവും അളന്നെടുക്കാനുള്ള മാർഗ്ഗത്തെ അടച്ചു കളയുന്നതുമാണ് നിലവിലുള്ള രീതികൾ. അവിടെയാണ്, എൻട്രൻസ് പരീക്ഷ എഴുതി ഒരേ കരിക്കുലം പിന്തുടരുന്ന ഇന്ത്യയിലെ മെഡിക്കൽ വിദ്യാർത്ഥികൾ എല്ലാവരും വ്യത്യസ്തമായ യൂണിവേഴ്സിറ്റികൾ നടത്തുന്ന, തങ്ങൾ പഠിക്കുന്ന വ്യത്യസ്തങ്ങളായ കോളേജുകളിൽ വെച്ച് നടത്തുന്ന പരീക്ഷകൾക്ക് പകരം പൊതുവായ ഒരു പരീക്ഷ എഴുതിയാൽ എന്താണ് സംഭവിക്കുക എന്ന ചോദ്യം പ്രസക്തമാകുന്നത്.

സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളും, കഴിവുള്ള ഡോക്ടറുമാരുമൊക്കെ ധാരാളം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കന്മാരും പ്രമുഖ വ്യകതികളുമൊക്കെ അസുഖം വരുമ്പോൾ അമേരിക്കയിലേയ്ക്ക് പോകുന്നതിന്റെ കാരണം ആലോചിട്ടുണ്ടോ?. കാരണം വളരെ വ്യക്തമാണ്. സാങ്കേതിക വിദ്യകളുടെ ലഭ്യത മാത്രമല്ല , ലോകത്തിലെ ഏറ്റവും നിലവാരമുള്ള ചികിത്സ കിട്ടുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് അമേരിക്കയുടെ സ്ഥാനം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാത്രമല്ല ഉന്നത നിലവാരമുള്ള, മിടുക്കരായ ഡോക്ടറുമാരുടെ പരിശ്രമം കൊണ്ട് കൂടിയാണ് അമേരിക്കയ്ക്ക് ആ സ്ഥാനം നില നിർത്താൻ സാധിക്കുന്നത്. എന്തു കൊണ്ടാണ് ഉന്നതനിലവാരമുള്ള ആരോഗ്യ ചികിത്സകർ അമേരിക്കയിലെത്തുന്നത്. കാരണം നിസ്സാരമാണ്. ലോകത്തു ആരോഗ്യ ചികിത്സകർക്ക് ഏറ്റവും അധികം ശമ്പളം ലഭിക്കുന്ന രാജ്യങ്ങളിൽ മുൻപന്തിയിലാണ് അമേരിക്കയുടെ സ്ഥാനം.

എങ്ങെനയാണ് ഒരാൾ അമേരിക്കയിൽ ഡോക്ടർ ആകുന്നത്?. AAMC -Association of American Medical Colleges എന്ന non-profit ഓർഗനൈസേഷൻ സ്പോൺസർ ചെയ്യുന്ന MCAT-Medical College Admission Test എന്ന നാഷണൽ ലെവൽ എൻട്രൻസ് എക്സാം വിജയിക്കുന്നതോട് കൂടിയാണ് ഒരു വ്യക്തിയുടെ മെഡിക്കൽ സ്‌കൂൾ ജീവിതം ആരംഭിക്കുന്നത്. രണ്ടു വർഷത്തെ ബേസിക് സയൻസ് പഠനത്തിന് ശേഷം USMLE സ്റ്റെപ് 1 എക്സാം എടുക്കുന്നത്. (United States Medical Licensing Examination). എട്ട് മണിക്കൂറുള്ള ഒരു ഓൺലൈൻ എക്സാം. വീണ്ടും രണ്ടു വർഷത്തെ പഠനത്തിന് ശേഷം USMLE Step-2 ക്ലിനിക്കൽ സയൻസ്-ക്ലിനിക്കൽ knowldge എക്സാം എടുക്കുന്നു. ഇതിൽ ക്ലിനിക്കൽ സയൻസ് 8 മണിക്കൂർ ഉള്ള പരീക്ഷയാണെങ്കിൽ 9 മണിക്കൂർ ദൈർഘ്യമുള്ള പ്രാക്ടിക്കൽ പരീക്ഷയാണ് ക്ലിനിക്കൽ knowledge. ഇത്രയും പരീക്ഷകൾ പാസായി ഒക്കെ പാസ്സായി കഴിയുമ്പോഴും പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ആകുന്നില്ല. ഇത് ഒരു ആരോഗ്യ ചികിത്സകന് സ്പെഷ്യലൈസേഷന് പ്രവേശനം കിട്ടാൻ ഉള്ള യോഗ്യത മാത്രമേ ആകുന്നുള്ളൂ. ഇന്റർവ്യൂ അടക്കമുള്ള പ്രോസസ്സുകളിലൂടെ കടന്നു പോയി specialization നു അഡ്‌മിഷൻ കിട്ടി എന്ന് കരുതുക. Specialization ചെയ്യുമ്പോഴോ അത് കഴിഞ്ഞോ, മറ്റൊരു കടമ്പ കൂടെ കടക്കേണ്ടതുണ്ട്. USMLE സ്റ്റെപ് 3. ഒന്നാം ദിവസം 7 മണിക്കൂറും,രണ്ടാം ദിവസം 8 മണിക്കൂറും ദൈർഘ്യമുള്ള രണ്ടു ദിവസത്തെ ഈ പരീക്ഷ കൂടി വിജയിച്ചു കഴിയുമ്പോൾ ആണ് ഒരു വ്യക്തിക്ക് അമേരിക്കയിൽ ഡോക്ടർ ആയി സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാൻ ഉള്ള പൂർണ്ണമായ ലൈസൻസ് കിട്ടുന്നത്.

വാർഷിക പരീക്ഷകൾ അടക്കം ഈ പറഞ്ഞ പരീക്ഷകൾ ഒന്നും തന്നെ നടത്തുന്നത് പഠിക്കുന്ന കോളേജോ യൂണിവേഴ്സിറ്റിയോ അല്ല. അതുകൊണ്ടു തന്നെ, അദ്ധ്യാപകനോ കോളേജിനോ യൂണിവേഴ്സിറ്റിയ്‌ക്കോ മനഃപൂർവ്വം ജയിപ്പിക്കാനോ തോല്പിക്കാനോ ഒരു തരത്തിലുള്ള സ്വാധീനം ചെലുത്തുവാനോ സാധ്യമല്ല.
വളരെ സുതാര്യമായും, പരാതികൾക്കിടക്കൊടുക്കാതെയാണ് ഈ പരീക്ഷകളുടെ നടത്തിപ്പ്. മറ്റൊരു പ്രത്യേകത കൂടി പറയട്ടെ. അമേരിക്കയിൽ പഠിച്ചാലും, ഇന്ത്യയിൽ പഠിച്ചാലും ലോകത്തിന്റെ ഏത് കോണിൽ നിന്നും പഠിച്ചിട്ടു വന്നാലും, MD/MS എന്തുണ്ടായാലും ശരി മേൽപ്പറഞ്ഞ പരീക്ഷകൾ എല്ലാം എഴുതി പാസായി,അമേരിക്കയിൽ Specialization ചെയ്താൽ മാത്രമേ ഒരു വ്യകതി അമേരിക്കയിൽ ഡോക്ടർ ആയി പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് കിട്ടൂ. .

ഇങ്ങനെയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങൾ അവരുടെ അവിടത്തെ പൗരന്മാരെ ചികില്സിക്കുന്ന ഡോക്ടർസിന്റെ നിലവാരം പരിശോധിക്കുന്നത്. കൂടുതൽ വിദ്യാർത്ഥികളെ ജയിപ്പിക്കുന്ന കോളേജുകൾക്ക് ഉയർന്ന ഗ്രേഡും കുറഞ്ഞ ശതമാനം വിദ്യാർത്ഥികൾ ജയിക്കുന്ന കോളേജുകൾ അവരുടെ പാസിങ് റേറ്റ് ഉയർത്തിയില്ലെങ്കിൽ അംഗീകാരം നഷ്ടപ്പെടുന്ന വ്യവസ്ഥിതിയും.

ഏകദേശം 1990 കളിൽ തന്നെ അമേരിക്ക മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഒരു നാഷണൽ എക്സിറ്റ് എക്സാം കൊണ്ട് വന്നു. ഫലമായി ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ ച്ചിൽകിത്സാ രംഗത്ത് ഒരുവൻശക്തിയായി മാറാൻ അവർക്കു കഴിഞ്ഞു. രംഗ അത്തരം സംവിധാനങ്ങൾ ഇന്തയിലും ആരോഗ്യരംഗത്ത് ഉണ്ടാവട്ടെ. ആറ് ലക്ഷം ഭിഷഗ്വരന്മാരുടെ കുറവ് അനുഭവിക്കുന്ന ഗ്രാമീണ ഇന്ത്യയ്ക്ക് ഇനിയും മധ്യ തല ചികിത്സകരെ (മുറിവൈദ്യം) പ്രദാനം ചെയ്യുന്ന സംവിധാനങ്ങൾ മാറി മറിയട്ടെ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റി വയ്ക്കുകയാണ് അഭികാമ്യം. ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നിലവാരം ഉയർത്തുന്നതിനുള്ള ശ്രമങ്ങളെ എതിർത്ത് തോൽപ്പിക്കരുത് എന്നാണു ഈ നാട്ടിലെ ഒരു സാധാരണ പൗരൻ എന്ന നിലയിലുള്ള എന്റെ നിലപാടും അഭ്യർത്ഥനയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP