1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

എക്കോണമിയെ കുറിച്ച് എല്ലാം അറിയാം എന്ന മട്ടിൽ അനുകൂലിക്കുന്നവർക്കും എതിർക്കുന്നുവർക്കും സത്യത്തിൽ ഒന്നും അറിയില്ല; യഥാർത്ഥത്തിൽ എന്തെങ്കിലും അറിയാമെങ്കിൽ ഇങ്ങനെ തള്ളാതെ അവർ മാർക്കറ്റിൽ ഇടപെട്ട് പണം ഉണ്ടാക്കിയേനെ; യുപിഎ കാലത്ത് ഉണ്ടായിരുന്ന കള്ളപ്പണ സർക്കുലേഷൻ ഇപ്പോൾ പൊടി പോലും ഇല്ല; സഖാക്കൾ പറയുന്നു ജോക്കി ജെട്ടികൾ വിൽപ്പന കുറഞ്ഞത് സാമ്പത്തിക മാന്ദ്യം കാരണം എന്ന്; ജിഡിപിയും പൊക്കിപിടിച്ചോണ്ട് മോദിജിയെ ആക്രമിക്കുന്നവർ അറിയാൻ! ബിജു നായർ എഴുതുന്നു

September 07, 2019 | 09:09 PM IST | Permalinkഎക്കോണമിയെ കുറിച്ച് എല്ലാം അറിയാം എന്ന മട്ടിൽ അനുകൂലിക്കുന്നവർക്കും എതിർക്കുന്നുവർക്കും സത്യത്തിൽ ഒന്നും അറിയില്ല; യഥാർത്ഥത്തിൽ എന്തെങ്കിലും അറിയാമെങ്കിൽ ഇങ്ങനെ തള്ളാതെ അവർ മാർക്കറ്റിൽ ഇടപെട്ട് പണം ഉണ്ടാക്കിയേനെ; യുപിഎ കാലത്ത് ഉണ്ടായിരുന്ന കള്ളപ്പണ സർക്കുലേഷൻ ഇപ്പോൾ പൊടി പോലും ഇല്ല; സഖാക്കൾ പറയുന്നു ജോക്കി ജെട്ടികൾ വിൽപ്പന കുറഞ്ഞത് സാമ്പത്തിക മാന്ദ്യം കാരണം എന്ന്; ജിഡിപിയും പൊക്കിപിടിച്ചോണ്ട് മോദിജിയെ ആക്രമിക്കുന്നവർ അറിയാൻ! ബിജു നായർ എഴുതുന്നു

ബിജു നായർ

ജിഡിപിയും പൊക്കിപിടിച്ചോണ്ട് മോദിജിയെ ആക്രമിക്കുന്നവർ അറിയാൻ! :D

നമ്മുടെ സാമ്പത്തിക മേഖലയ്ക്ക് കഴിഞ്ഞ ക്വാർട്ടറിൽ ചില ഇടിവുകൾ സംഭവിച്ചതോടെ, എന്നെ ടാഗ് ചെയ്ത് പോസ്റ്റുകളിടുകയും, എന്റെ പഴയ ചില പോസ്റ്റുകള് കുത്തിപ്പൊക്കി അർമാദിക്കുകയും ഒക്കെ ചെയ്തവർക്ക് ചെറിയൊരു മറുപടിയുമായാണ് ഞാനിവിടെ വന്നിരിക്കുന്നത്.

1. ആദ്യമായി നമ്മള് മനസ്സിലാക്കേണ്ട കാര്യം, എക്കോണമിയെ കുറിച്ച് എല്ലാം അറിയാവുന്ന മട്ടില്, ആകെമൊത്തം നെഗറ്റീവ് ആയിട്ടോ, അല്ലെങ്കിൽ അത്യന്തം പോസിറ്റീവ് ആയിട്ടോ പറയുന്നവർക്ക്, യഥാർത്ഥത്തിൽ ഈ സംഭവത്തെ കുറിച്ച് വലിയ വിവരമൊന്നുമില്ല എന്നുള്ളതാണ് സത്യം. കാരണം, നമ്മുടെ സമ്പദ്വ്യവസ്ഥയുടെ ഭാവി ഇത്രയും കൃത്യമായി ഗണിച്ച് പറയുവാനുള്ള ദിവ്യദൃഷ്ടി ആർക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ അവര് ഫേസ്‌ബുക്കില് വന്ന് പോസ്റ്റ് ഇടുകയോ, പത്രത്തിലും ടീവിയിലും വന്ന് തള്ളി മറിക്കുകയോ അല്ല, മറിച്ച് അവരുടെ ഈ ജ്ഞാനദൃഷ്ടി ഉപയോഗിച്ച് ശതകോടികൾ മാർക്കറ്റിൽ നിന്ന് ഉണ്ടാക്കുവാനായിരിക്കും ശ്രമിക്കുന്നത്. പക്ഷേ ഇത്തരത്തിലുള്ള യാതൊരു ആക്രാന്തവും മേല്പറഞ്ഞ ദിവ്യദൃഷ്ടിക്കാര് കാണിക്കാത്തതിൽ നിന്ന് ഇവരുടെ വിവരത്തിന് മേലുള്ള ഇവരുടെ തന്നെ വിശ്വാസം എത്രയോ ദുർബലമാണെന്ന് നമുക്ക് മനസ്സിലാക്കാം. എന്നിട്ടാണ് ഇവര് മറ്റുള്ളവരെ വിശ്വസിപ്പിക്കുവാനായി മെനകെട്ട് നടക്കുന്നത്.

2. എക്കോണമിയുടെ ഭാവി ഇത്രത്തോളം പ്രവചനാതീതമായിരിക്കുന്നതിന്റെ മൂലകാരണം, അത് അത്ര കണ്ട് സങ്കീർണമാണെന്നുള്ളത് തന്നെയാണ്. ആകെമൊത്തം പതിനാറ് സൂചികകൾ വച്ചാണ് ലോകമെമ്പാടും വിദഗ്ദ്ധർ എക്കോണമിയെ വിലയിരുത്തുന്നത്, എന്നതിൽ നിന്ന് തന്നെ ഈ സങ്കീർണത എത്രത്തോളമാണെന്ന് നമുക്ക് മനസ്സിലാക്കാം. ഈ പതിനാറില് ഏഴെണ്ണം ലീഡിങ് ഇന്ഡിക്കേറ്റർസ് എന്നും ബാക്കി ഒമ്പതെണ്ണം ലാഗിങ്ങ് ഇന്ഡിക്കേറ്റർസ് എന്നും തരം തിരിക്കപ്പെട്ടിരിക്കുന്നു.

a. എക്കോണമിയുടെ മാറ്റത്തിന് മുമ്പ് തന്നെ, അതിന് മുന്നോടിയായി മാറുന്ന സൂചികകൾക്കാണ്, ലീഡിങ് ഇന്ഡിക്കേറ്റർസ് എന്ന് പറയുന്നത്. സ്റ്റോക്ക് മാർക്കറ്റിന്റെ നിലവാരം, ഫാക്ടറി ഉത്പാദനം, നിർമ്മിച്ച ഉത്പന്നങ്ങളുടെ ശേഖരം, അവയുടെ കച്ചവട വിവരങ്ങൾ, വീടുകളുടെ നിർമ്മാണം, കമ്പനികളുടെ ആരംഭം, എന്നിവയെല്ലാം ഇത്തരത്തിലുള്ള ലീഡിങ് ഇന്ഡിക്കേറ്റർസിന്റെ ഉദാഹരണങ്ങളാണ്

b. എക്കോണമിയിൽ മാറ്റം വന്ന് കഴിഞ്ഞതിന് ശേഷം, അതിന് പിന്നോടിയായി മാറുന്ന ഇന്ഡിക്കേറ്റഴ്‌സിന്, ലാഗിങ്ങ് ഇന്ഡിക്കേറ്റർസ് എന്ന് പറയുന്നു. ജിഡിപി വളർച്ച, ശമ്പള വേതന നിരക്കുകളിലേയും, തൊഴിലില്ലായ്മയിലേയും വ്യത്യാസങ്ങൾ, വിലക്കയറ്റ സൂചികകൾ, കറൻസിയുടെ മൂല്യ വ്യതിയാനങ്ങൾ, കമ്പനികളുടെ ലാഭനഷ്ട വിവരങ്ങൾ, രാജ്യത്തിന്റെ കയറ്റുമതി ഇറക്കുമതി കണക്കുകൾ, സ്വർണം വെള്ളി എന്നിങ്ങനെയുള്ള കമ്മോദിറ്റികളുടെ വിലനിലവാരം, ഇവയെല്ലാം ലാഗിങ്ങ് ഇന്ഡിക്കേറ്റർസിന്റെ ഉദാഹരണങ്ങളാണ്.

3. ഓരോ മൂന്ന് മാസത്തിലൊരിക്കലും പ്രസിദ്ധീകരിക്കപ്പെടുന്ന, ഈ പതിനാറ് സൂചികകൽ കൂലങ്കഷമായി അവലോകനം ചെയ്താണ് എക്കോണമിയുടെ ഭാവിയെ കുറിച്ച് നമ്മള് വിലയിരുത്തേണ്ടത്. അതുകൊണ്ട് തന്നെ വിദഗ്ദ്ധരുടെ ഇടയിൽ പോലും ഇക്കാര്യത്തിൽ ഒരിക്കലും ഒരു അഭിപ്രായ സമന്വയം ഉണ്ടാകാറില്ലെന്നുള്ളതാണ് സത്യം. എക്കോണമി ഇനിയങ്ങോട്ട് കുതിച്ച് ചാടി മുന്നേറുമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ, എല്ലാം തകർന്നടിയുവാൻ പോകുകയാണെന്നായിരിക്കും മറ്റു ചിലരുടെ ഭാഷ്യം. ആദ്യത്തെ കൂട്ടരെ നമ്മൾ ബുള്ളിഷ് എന്ന് വിളിക്കുമ്പോൾ, രണ്ടാമത്തെ കൂട്ടരെ ബിയറിഷ് എന്നാണ് വിശേഷിപ്പിക്കുന്നത്. അങ്ങനെ ഈ കാളകളും കരടികളും തമ്മിലുള്ള ദ്വന്ദ്വയുദ്ധത്തിനിടയിലൂടെയാണ് ഓരോ എക്കോണമിയും മുന്നേറേണ്ടത്.

4. ഇനി നമ്മള് ഇന്ത്യയുടെ ഇപ്പോഴത്തെ സാമ്പത്തിക അവസ്ഥയെ കുറിച്ചുള്ള അവലോകനത്തിലേക്ക് വരുകയാണെങ്കില്, UPA സർക്കാരിന്റെ കാലത്ത് നിന്നും ഇന്ന് നമ്മൾ കാണുന്ന ഏറ്റവും വലിയ വ്യത്യാസം, എക്കോണമിയിൽ വളരെ വ്യാപകമായിരുന്ന കള്ളപ്പണത്തിന്റെ സർക്കുലേഷൻ ഇന്ന് തുലോം കുറഞ്ഞിട്ടുണ്ട്, നാൾക്കുനാൾ അത് കുറഞ്ഞ് വരുകയാണ് എന്നുള്ളതാണ്. നോട്ടുനിരോധനവും ജിഎസ്ടിയുമെല്ലാം ഈ മാറ്റത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ഈ വ്യത്യാസവും അതിന്റെ ഭവിഷ്യത്തുകളും ഏറ്റവും നന്നായി മനസ്സിലാക്കാൻ സാധിക്കുന്നത് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിന്ന് തന്നെയാണ്. പണ്ട് ഈ മേഖലയിലെ വിലനിലവാരങ്ങൾ നമ്മുടെ കൺമുമ്പിൽ തന്നെ ഇരട്ടിച്ചിരട്ടിച്ച് സാധാരണക്കാർക്ക് അപ്രാപ്യമായാണ് പൊയ്‌കൊണ്ടിരുന്നതെങ്കിൽ ഇന്ന് സ്ഥിതി വളരെയേറെ മാറിയിരിക്കുന്നു. ജിഡിപി ഉപയോഗിച്ച് അളക്കുന്ന സാമ്പത്തിക വളർച്ചയ്ക്ക് പണ്ടത്തെ സെറ്റപ്പ് അഭികാമ്യമായിരുന്നിരിക്കാം. പക്ഷേ അത് നമ്മുടെ നാട്ടിൽ രൂഢമൂലമായിരുന്ന സാമ്പത്തിക അസമത്വത്തെ വൻതോതിൽ വഷളാക്കിയിരുന്നതായും നമുക്കറിയാം. പണക്കാരുടെ മൂലധനത്തിന്റെ വളർച്ചാ നിരക്ക് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്കിനേക്കാൾ വളരെയധികം കൂടി നിൽക്കുന്നതാണ്, സാമ്പത്തിക അസമത്വം കൂട്ടുന്നതെന്ന് കണ്ടെത്തിയത് സുപ്രസിദ്ധ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റിയാണ്. നമ്മുടെ സമ്പത്വ്യവസ്ഥയിലെ കള്ളപ്പണം കുറച്ച് കൊണ്ട് വരുകവഴി 'asset inflation' അഥവാ വസ്തു വിലക്കയറ്റം വഴിയുള്ള ഈ സാമ്പത്തിക അസന്തുലിതാവസ്ഥ വളരെയധികം കുറച്ച് കൊണ്ട് വരുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്.

5. പക്ഷേ ഈ കള്ളപ്പണ നിയന്ത്രണവും, അതിന്റെ കൂടെ തന്നെ പ്രചാരത്തിലാക്കിയ ഡിജിറ്റൽ എക്കോണമിയും, മറ്റ് നൂതന ബിസിനസ്സ് സാങ്കേതിക ആശയങ്ങളുടെ കടന്ന് വരവുമെല്ലാം നമ്മുടെ എക്കോണമിയിൽ ഒരു 'Disruptive Change', അഥവാ ഘടനാപരമായ ഒരു മാറ്റം തന്നെ ഉണ്ടാക്കിയിട്ടുണ്ടെന്നുള്ള കാര്യവും നമ്മള് മറന്ന് കൂടാ. നമ്മുടെ സാമ്പത്തിക വ്യവസ്ഥയിലെ 'Consumtion Patterns' അഥവാ ഉപഭോഗ രീതികളെ തന്നെ കീഴ്‌മേൽ മറിക്കുന്ന തരത്തിലുള്ളതാണ് ഈ മാറ്റം. മൊബൈലുകളുടെ വില്പന കൂടുകയും, ഡാറ്റയുടെ വില കുറയുകയും ചെയ്തതോടെ റൈഡ് ഷെയറിങ്ങ്, ഫുഡ് ഡെലിവറി, ഇ-കോമേഴ്‌സ് തുടങ്ങിയ സംരംഭങ്ങള് തഴച്ച് വളരുമ്പോൾ, കാറ്, ഹോട്ടൽ, പലചരക്ക് കട എന്നിങ്ങനെയുള്ള പഴയ ബിസിനസ്സ് മോഡലുകൾക്ക് ഇടിവ് നേരിടും. അതുകൊണ്ട് തന്നെ ഏത് മേഖലയിലെ കണക്കുകളാണോ നമ്മള് ഉദ്ധരിക്കുന്നതെന്ന് അനുസരിച്ച് നമുക്ക് നമ്മുടെ അവലോകനങ്ങള് ബുള്ളിഷ് ആയോ ബിയറിഷ് ആയോ അവതരിപ്പിക്കുവാൻ സാധിക്കും.

6. ഇനി, ഇതിനെല്ലാം ഉപരിയായി നമ്മള് വിലയിരുത്തേണ്ട കാര്യമാണ് ഇന്ത്യയിലെ അനൗപചാരിക മേഖലയുടെ സംഭാവനകൾ. ഇപ്പൊ തന്നെ അമേരിക്കൻ ജെട്ടി കമ്പനിയായ 'ജോക്കി'യുടെ വിറ്റ് വരവ് പണ്ടത്തേത് പോലെ ഇന്ത്യയിൽ വർദ്ധിക്കുന്നില്ല. അതുകൊണ്ട് ഇന്ത്യയില് സാമ്പത്തിക മാന്ദ്യമാണെന്നൊക്കെ പറഞ്ഞ് കൊണ്ട് ചില സഖാക്കൾ ഇറങ്ങിയിട്ടുണ്ട്. അത് അവരുടെ 'ജെട്ടി'ധാരണ കൊണ്ട് മാത്രമാണെന്നേ ഞാൻ പറയൂ. ഇപ്പൊ തന്നെ, ജോക്കിയുടെ പത്തിലൊന്ന് വിലയ്ക്ക് ജെട്ടിയും ബനിയനുമൊക്കെ റോഡ് സൈഡിൽ തന്നെ ഇട്ട് വിൽക്കുന്ന തിരുപ്പൂർ കമ്പനികള് ഇന്ത്യയിലങ്ങോളമിങ്ങോളം ധാരാളമുണ്ട്. അവയെ കൂടെ ഉൾപ്പെടുത്താതെ ഇന്ത്യൻ സമ്പത്വ്യവസ്ഥയുടെ ഒരു പരിപൂർണ ചിത്രം നമുക്ക് കിട്ടുമോ? പണ്ട് ജോക്കിയുടെ അമേരിക്കൻ ജെട്ടി വാങ്ങിച്ചിരുന്നയാള്ക്ക് ഇന്ന് നോട്ട് നിരോധനം കാരണം തിരുപ്പൂർ ജെട്ടി വാങ്ങിക്കേണ്ടി വരുകയാണെങ്കില് അയാളെ നമ്മള് പണം ലാഭിച്ചതിന് അഭിനന്ദിക്കുമോ, അതോ ഭാരതത്തിന്റെ ജിഡിപി കുറച്ച് കളഞ്ഞതിന് വിമർശിക്കുമോ? സദാ സമയവും പാവങ്ങളുടെ കൂടെയെന്ന് വീമ്പ് പറയുന്ന സഖാക്കള് പാവങ്ങളിടുന്ന ജെട്ടികളൊന്നും കാണാത്തതുകൊണ്ടാണ്, കാണാൻ പാടില്ലാത്ത മറ്റ് ചിലതെന്തോ കണ്ടതായി, അവർക്ക് തോന്നുന്നത്. അതിന് അവര് മോദിജിയെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.

7. ഇനി നമുക്ക് സമ്പത് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിൽ ഒരു ഗവണ്മെന്റിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നോക്കാം. ജോക്കി കമ്പനിയുടെ ജെട്ടി ചെലവാവാത്തത് കാരണം, നാട്ടുകാർക്കെല്ലാം ജോക്കി വാങ്ങിച്ച് ഫ്രീ ആയിട്ട് കൊടുക്കാനോ, കാറ് വാങ്ങിച്ച് കൊടുക്കാനോ ഒന്നും സർക്കാരിന് കഴിയില്ല. ജെട്ടിയുടേയും കാറിന്റെയുമൊക്കെ വില കുറച്ച് സാധാരണക്കാർക്ക് കൂടി ജോക്കിയും ധരിച്ച് കാറിൽ പോകാൻ തക്ക സാഹചര്യം ഒരുക്കുകയും അത് വഴി തങ്ങളുടെ വിറ്റ് വരവ് വർദ്ധിപ്പിക്കുകയുമൊക്കെ ചെയ്യേണ്ടത് ഈ കമ്പനികളുടെ ജോലിയാണ്. അല്ലെങ്കില് അവര് പൂട്ടിപോകും. അതില് ഗവണ്മെന്റിനെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. ഗവണ്മെന്റിന് ചെയ്യാൻ പറ്റുന്ന പലകാര്യങ്ങളിൽ ഒന്ന്, ആയാസരഹിത സംരംഭകത്തിന് അനുയോജ്യമായ രീതിയിൽ ലൈസൻസും ക്ലിയറൻസുമെല്ലാം എളുപ്പത്തിലാക്കി 'Ease of doing Business' വർദ്ധിപ്പിക്കാം. മോദിജിയത് ചെയ്യുന്നുണ്ട്. സംരംഭകർക്ക് മൂലധന ലഭ്യത ഉറപ്പ് വരുത്താം. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുക വഴി, സാധാരണക്കാർക്ക് മുദ്രാ ലോണുകൾ നൽകുക വഴി, മോദിജിയത് ചെയ്യുന്നുണ്ട്. പരാജയപ്പെടുന്ന സംരംഭങ്ങൾ ഒരു കീറാമുട്ടിയാകാതെ, അതിനെ പെട്ടെന്ന് പൊളിച്ചടുക്കി, കിട്ടാക്കടങ്ങളിലൊക്കെ ഒരു തീർപ്പ് കല്പിച്ച് മുന്നോട്ട് നീങ്ങാൻ സംരംഭകരെ സഹായിക്കാം. 'Inoslvency and Bankruptcy code' വഴി മോദിജിയത് ചെയ്യുന്നുണ്ട്. സാമ്പത്തിക വളർച്ച ഉത്തേജിപ്പിക്കുവാനായി സർക്കാർ മുതൽമുടക്കിൽ ഇൻഫ്രാസ്ട്രക്ച്ചർ പ്രൊജെക്ടുകൾ ആരംഭിക്കാം. റോഡുകളും, വീടുകളും, വൈദ്യുതികരണവുമൊക്കെയായി മോദിജിയത് ചെയ്യുന്നുണ്ട്. പിന്നെ സ്‌കിൽ ഇന്ത്യ, മെയ്ക് ഇൻ ഇന്ത്യ അങ്ങനെ പലതും.

8. പക്ഷേ എന്നിട്ടും ജിഡിപി വളർച്ച അഞ്ച് ശതമാനം മാത്രമല്ലേ ഉള്ളൂ, എന്നാണ് സഖാക്കള് ചോദിക്കുന്നത്! അവിടെയാണ് ഇന്ത്യയെ ബംഗ്ലാദേശിനോടും ശ്രീലങ്കയോടും ഒക്കെ താരതമ്യം ചെയ്ത് മോശപ്പെടുത്തി കാണിക്കുന്ന സഖാക്കളുടെ കുബുദ്ധി പുറത്ത് വരുന്നത്. ഫൈവ് ട്രില്യൻ ഡോളർ എക്കോണമിയാകാൻ കച്ച കെട്ടി നിൽക്കുന്ന ഇന്ത്യയെ അതിന്റെ യഥാർത്ഥ നിലവാരത്തിലുള്ള യൂകെയും യൂഎസും ചൈനയും ജർമനിയുമായിട്ടൊക്കെ താരതമ്യം ചെയ്യുകയാണെങ്കിൽ, ആ എക്കോണമികളും വളർച്ച മുരടിപ്പിനേയും ചിലവ രിസഷെനെ പോലും നേരിട്ട് കൊണ്ടിരിക്കുകയാണെന്ന് നമുക്ക് മനസ്സിലാക്കാം.

9. അപ്പൊ പിന്നെ, ഇത്രയും സങ്കീർണ്ണമായൊരു സാഹചര്യത്തിൽ, ഇന്ത്യൻ സർക്കാർ നമ്മുടെ സമ്പത്വ്യവസ്ഥയെ ശരിയായ രീതിയിലാണോ കൈകാര്യം ചെയ്തു കൊണ്ടിരിക്കുന്നതെന്ന് നമുക്ക് എങ്ങനെ വിലയിരുത്താം? അവിടെയാണ് സംഗതിയുടെ യഥാർത്ഥ ക്ലൈമാക്‌സ് പുറത്ത് വരുന്നത്. ബിജെപിയുടെ രാഷ്ട്രീയ എതിരാളികളാണ്, ചില ഗ്രാഫുകൾക്ക് ചെറുതായൊരു ഇടിവ് സംഭവിച്ചപ്പോ, മോദിജി എല്ലാം തുലച്ചേ എന്ന് പറഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിച്ച് കൊണ്ട് കടന്ന് വന്നിരിക്കുന്നത്. അവരുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തൊക്കെയാണെന്ന് പകൽ പോലെ വ്യക്തം. പക്ഷേ അവര് മനസ്സിലാക്കാനുള്ള ഒരു പ്രധാനപ്പെട്ട കാര്യമെന്താണെന്ന് വച്ചാൽ ഇനിയൊരു നാല് നാലര വർഷത്തേക്ക് കേന്ദ്രത്തിലേക്ക് തെരഞ്ഞെടുപ്പൊന്നും ഇല്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമൊക്കെ കുടം കമഴ്‌ത്തി വച്ച് വെള്ളം ഒഴിക്കുന്നത് പോലെയേ ആവുള്ളൂ. ഇനിയങ്ങോട്ട് കുറച്ച് കാലം, മോദിജി തന്നെയാണ് ഇന്ത്യ ഭരിക്കുവാൻ പോകുന്നത്. ജോക്കിയുടെ ജെട്ടി ഇടുന്നവർക്കും, കാറോടിച്ച് നടക്കുന്നവർക്കും വേണ്ടിയുള്ളതായിരിക്കില്ല അദ്ദേഹത്തിന്റെ ഭരണം. വേൾഡ് ബാങ്ക് കണക്ക് പ്രകാരം, ഇന്ത്യൻ ജനതയുടെ 58% പേരും ദിവസേന ഇരുനൂറ്റമ്പത് രൂപയിൽ താഴെ മാത്രം വരുമാനം ഉള്ള ദരിദ്ര നാരായണരാണ്. അവരുടെ ജീവിത നിലവാരം ഉയർത്തുന്നതിലായിരിക്കും ബിജെപി ഭരണത്തിന്റെ പ്രഥമ ശ്രദ്ധ എന്നുള്ള കാര്യത്തില് ആർക്കും യാതൊരു സംശയവും വേണ്ട. കാരണം അവരുടെ വോട്ടുകളാണ് മോദിജിയെ ഇത്തവണയും അധികാരത്തിലെത്തിച്ചത്. അടുത്ത തവണയും അധികാരത്തിലെറ്റുവാൻ പോകുന്നത്. ആൾറെഡി തന്നെ, ദേശീയ ആളോഹരി വരുമാനത്തെക്കാളും അറുപത് ശതമാനം മുകളിൽ, എത്തിയിട്ടുള്ള കേരളത്തിലെ വോട്ടർമാർക്ക് ഇതൊന്നും ചിലപ്പോ മനസ്സിലായെന്ന് വരില്ല.

10. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. പ്‌ളീസ് ഗോ ബാക്ക് ടു യുവർ ക്ലാസസ്. അതെ, അനാവശ്യത്തിലും അനവസരത്തിലും എക്കോണമിയില് രാഷ്ട്രീയം കലർത്തി ചർച്ചിച്ച് സമയം കളയാതെ, മാറിവരുന്ന സാമ്പത്തിക സാഹചര്യങ്ങളില് നമുക്ക് ഓരോരുത്തർക്കും എങ്ങനെ മുന്നോട്ട് പോകാം എന്നതിനെ കുറിച്ച് ചിന്തിച്ച് തുടങ്ങുക. പുതിയ സ്‌കില്ലുകൾ പഠിക്കുന്നതിലോ, പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിലോ, ഇപ്പോഴുള്ള സംരംഭങ്ങൾ വികസിപ്പിക്കുന്നതിലോ ഒക്കെ നമ്മുടെ പരിശ്രമം തിരിച്ച് വിടുക. മറ്റ് സംസ്ഥാനങ്ങളിലെ ആളുകളെല്ലാം അങ്ങനെയാണ്. അതുകൊണ്ടാണ് പ്രബുദ്ധരെന്ന് ഗീർവാണവും വിട്ട് സ്ഥിരം രാഷ്ട്രീയവും പറഞ്ഞ് കൊണ്ടിരിക്കുന്ന മലയാളികൾക്ക് ഒരു തൊഴിലെടുത്ത് ജീവിക്കണമെന്ന സ്ഥിതി വരുമ്പോൾ അന്യ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടി വരുന്നത്. പക്ഷേ ശരിക്കൊന്ന് മനസ്സ് വച്ചാൽ നമുക്ക് പറ്റിയ റോൾ മോഡലുകൾ നമുക്ക് ചുറ്റും തന്നെയുണ്ട്. കഴിഞ്ഞ തലമുറയിലെ മലയാളികളുടെ യഥാർത്ഥ ഹീറോ, വി-ഗാർഡിനെ ഇന്ത്യയിലെ ഓരോ വീട്ടിലും കൊണ്ട് ചെന്നെത്തിച്ച കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയാണെങ്കിൽ, ഈ തലമുറയുടെ ഹീറോ, നമ്മുടെയേവരുടേയും കണ്ണിലുണ്ണിയായ സുക്കറണ്ണന്റെ വരെ നിക്ഷേപം കേരളത്തിലെത്തിച്ച ബൈജൂ രവീന്ദ്രനാണ്. രാഷ്ട്രീയമൊക്കെ അമിത് ഷാ ജിക്കും, പിണറായി സഖാവിനും, ഉമ്മൻ ചാണ്ടി സാറിനുമൊക്കെ വിട്ട് കൊടുത്തിട്ട് നമുക്ക് നമ്മുടെ സാമ്പത്തികത്തിൽ കൂടുതൽ ശ്രദ്ധിക്കാം. അങ്ങനെ കേരളത്തിനും ഇന്ത്യയ്ക്കും ഒരു മുതൽക്കൂട്ടായി മാറാം.

11. അതല്ല, ഇനി സാമ്പത്തികത്തില് രാഷ്ട്രീയം കലർത്തി ചർച്ചിച്ചേ മതിയാവൂ എന്നാണെങ്കിൽ നമുക്ക് കേരളത്തെ കുറിച്ച് സംസാരിക്കാം. കേരളത്തിലാണല്ലോ അടുത്ത ഒന്ന് ഒന്നൊന്നര വർഷത്തിനുള്ളിൽ നമ്മുടെ ഇപ്പോഴത്തെ ഭരണാധികാരിയെ മാറ്റി പുതിയ ഒരാളെ അവരോധിക്കുവാനുള്ള അവസരം നമുക്ക് കൈവരുവാൻ പോകുന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ തൊഴില്ലായ്മ ഇന്ത്യയിലെ നിരക്കിനെക്കാളും വളരെയധികം ഉയർന്ന് നിൽക്കുന്നത്? മറ്റ് സംസ്ഥാനങ്ങളെ വച്ച് നോക്കുമ്പോ ഏറ്റവും മോശപ്പെട്ട് നിൽക്കുന്നത്? എന്തുകൊണ്ടാണ് 'Ease of doing business' റാങ്കിങ്ങിൽ കേരളം ഇന്ത്യയുടെ ഏറ്റവും താഴേക്കിടയിൽ കുടുങ്ങി കിടക്കുന്നത്. എന്തുകൊണ്ടാണ് മദ്യവും, ലോട്ടറിയും, പിന്നെ ലണ്ടനിൽ വരെ പോയി കടമെടുക്കുന്നതുമല്ലാതെ കേരളത്തിന് വേറേ വരുമാന സ്രോതസ്സുകളൊന്നും ഇല്ലാത്തത്? എന്തുകൊണ്ടാണ് നമ്മുടെ നികുതി വരുമാനം, ശമ്പളവും, പെൻഷനും പിന്നെ പലിശയും കൊടുത്ത് കഴിയുന്നതോട് കൂടി പുതിയ നിക്ഷേപങ്ങൾ നടത്താനായിട്ടൊന്നും മിച്ചം കാണാത്തത്? എന്തുകൊണ്ടാണ് ഇപ്പോഴുള്ള സംരംഭങ്ങൾ സമരം ചെയ്ത് അടച്ച് പൂട്ടാനും, പുതിയവ തുടങ്ങാൻ വരുന്നവരെ ചുവപ്പ് നാടയിൽ കെട്ടിത്തൂക്കാനും സഖാക്കള് തന്നെ മുൻപന്തിയിൽ നിൽക്കുന്നത്. വരൂ, അതിനെ കുറിച്ച് നമുക്ക് വാതോരാതെ ചർച്ച ചെയ്യാം.

കേരള രാഷ്ട്രീയമാകുന്ന അധോലോകത്തേക്ക് ഞാൻ നിങ്ങളെ സ്‌നേഹപൂർവ്വം ക്ഷണിക്കുകയാണ്!

നന്ദി നമസ്‌കാരം! <3

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കുളങ്ങരത്തൊട്ടിയിലെ കോടീശ്വരൻ ജോൺ വിത്സണെ സ്ലോ പോയിസൺ വഴി വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും തള്ളിവിട്ടോ? രണ്ടുകോടിയോളം രൂപയും സ്വത്തുരേഖകളും കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ബന്ധുക്കൾ കേസ് കൊടുത്തതോടെ കാര്യങ്ങൾ കൈവിട്ടോ? ജോൺ വിത്സന്റെ രണ്ടാം ഭാര്യയും മകനും ഡൽഹിയിൽ മരിച്ച നിലയിൽ; ലിസിയെ മരിച്ച നിലയിൽ കണ്ടത് ഫ്‌ളാറ്റിലും മകനെ റെയിൽവെ ട്രാക്കിലും; ആത്മഹത്യയെന്ന് പൊലീസ്; കൂടത്തായി മോഡൽ സംശയിച്ച ജോൺ വിത്സന്റെ മരണത്തിന് പിന്നാലെ വീണ്ടും ദുരന്തം
19 വർഷം പഴക്കമുള്ള മതുമൂല മഹാദേവൻ കൊലക്കേസിന്റെ തുമ്പ് കിട്ടിയത് ബാറിലെ അരണ്ട വെളിച്ചത്തിൽ നിന്ന്; കൂടത്തായിയിൽ ചിലന്തി വല നെയ്യും പോലെ ജോളി ഇരകളെ കുരുക്കിയത് തേടിയ സംഘവും തുമ്പുണ്ടാക്കിയത് വേഷം മാറി നടന്ന്; പൊന്നാമറ്റം വീടിനെ ചുറ്റിപ്പറ്റി പുലരും മുതൽ രാവ് വരെ നിരീക്ഷണം; എൻഐടിയിലേക്കെന്ന് കള്ളം പറഞ്ഞ് ജോളി ബ്യൂട്ടിപാർലറിലും കാന്റീനിലും ജോളിയടിച്ച് നടന്നപ്പോഴും പിന്തുടർന്നു; കെ.ജി.സൈമണന്റെ സീക്രട്ട് ഓപ്പറേഷൻ ഇങ്ങനെ
2012 മുതലുള്ള മൂന്നു വർഷങ്ങളിൽ യഥാർത്ഥ വരുമാനം 22 ലക്ഷം, 23 ലക്ഷം, 28 ലക്ഷം എന്നിങ്ങനെ; യുപിഎസ് സിക്ക് മുന്നിൽ നൽകിയ വരുമാന സർട്ടിഫിക്കറ്റിലുള്ളത് വരുമാനം വെറും മൂന്നു ലക്ഷത്തിൽ താഴെയും; ഒബിസി ക്വാട്ടയിൽ കടന്നുകൂടാൻ ആസിഫ് കെ യൂസഫ് ഐഎഎസ് സമർപ്പിച്ചത് വ്യാജ വരുമാന സർട്ടിഫിക്കറ്റെന്ന് ആക്ഷേപം; കേന്ദ്ര പേഴ്‌സനൽ മന്ത്രാലയത്തിന്റെ അന്വേഷണം തലശ്ശേരി സബ് കളക്ടർക്ക് കുരുക്കാകും; ആരോപണത്തിന് പിന്നിൽ തിരുവനന്തപുരത്ത് സിവിൽ സർവീസ് അക്കാദമി നടത്തുന്ന വ്യക്തിയെന്ന് ആസിഫ്
വധൂവരന്മാരെ വേദിയിലേക്ക് ആനയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; വെള്ള ഷർട്ടും മുണ്ടുമുടുത്ത് വരൻ; ഗീതു എത്തിയത് ചുവന്ന സാരിയും ബ്ലൗസും ഒറ്റ നെക്ലസും മാത്രം ധരിച്ച്; ബന്ധുക്കളെ വേദിയിലേക്ക് സ്വാഗതം ചെയ്ത് വിഎൻ വാസവൻ; പരസ്പരം റോസാപ്പൂ ഹാരങ്ങൾ അണിയിച്ച് ലളിതമായ ചടങ്ങുകൾ; അതിഥികൾക്ക് കഴിക്കാൻ കാപ്പിയും കേക്കും; സിപിഎം യുവ നേതാവ് ജെയ്ക്ക് സി തോമസ് വിവാഹിതനായി
കോന്നിയിലെ കലാശക്കൊട്ടിൽ അടൂർ പ്രകാശ് പങ്കെടുക്കാതിരുന്നത് നീരസം മൂലമോ? വിശ്വസ്തനായ റോബിൻ പീറ്ററെ സ്ഥാനാർത്ഥി ആക്കാത്തതിലുള്ള അതൃപ്തി ഇനിയും മാറിയില്ലെന്നും അഭിപ്രായ ഭിന്നത തുടരുന്നുവെന്നും വിവാദം കൊഴുക്കുന്നതിനിടെ എല്ലാം തള്ളി എംപി; വിവാദം അനാവശ്യം; മുൻകാലങ്ങളിലും താൻ കലാശക്കൊട്ടിൽ പങ്കെടുക്കാറില്ല; അനൈക്യമെന്ന് വ്യാഖ്യാനിക്കരുതെന്നും അടൂർ പ്രകാശ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്
സ്‌കൂളിൽ പഠിക്കുമ്പോൾ അച്ഛന്റെ പണം മോഷ്ടിച്ച് ആദ്യ കവർച്ച; ബികോം പാരലൽ കോളേജിൽ പഠിക്കുമ്പോൾ നാട്ടിൽ പറഞ്ഞത് അൽഫോൻസാ കോളേജിലെ വിദ്യാർത്ഥിനിയെന്നും; റോയിയുമായുള്ള പ്രണയം തുടങ്ങുന്നത് 22 കൊല്ലം മുമ്പ് കൊന്ന് തള്ളിയവരിൽ നാലാമനായ മാത്യുവിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്കിടെ; കട്ടപ്പനയിലെ 'സയനൈയ്ഡ് രാജ്ഞി' കൊലപാതക ഭ്രമത്തിനും മോഷണ സ്വഭാവത്തിനും സെക്ഷ്വൽ അബറേഷൻസിനും അടിമ; ജോളിക്കുള്ളത് കുറ്റകൃത്യങ്ങളുടെ ബാല്യം തന്നെ
എല്ലാവരും മരിച്ചതോടെ ഭർത്താവിന്റെ പിതൃസഹോദര പുത്രനെ കെട്ടിയ ഭാര്യ; റോയിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സയനൈഡിന്റെ അംശം മറച്ചു വച്ചത് സംശയങ്ങൾ ബലപ്പെടുത്തി; ഒസ്യത്തിന്റെ പേരിൽ സ്വത്തുക്കളെല്ലാം സ്വന്തം പേരിലാക്കിയതും റോജോയുടെ സംശയത്തിന് ആക്കം കൂട്ടി; മരണം സൈനഡ് കഴിച്ചെങ്കിൽ പല്ലിൽ പറ്റിയ അംശം വർഷങ്ങൾക്കു ശേഷവും നശിക്കില്ല; കൂടത്തായിലെ ആറു പേരുടെ അസ്വാഭാവിക മരണത്തിൽ ഇനി നിർണ്ണായകം ഫോറൻസിക് റിപ്പോർട്ട്; ജോളിയെ സംശയിക്കാൻ കാരണങ്ങൾ ഏറെ