ഫീമെയിൽ ഹിസ്റ്റീരിയക്ക് ചികിത്സ തേടിയ സ്ത്രീകളെ ഡോക്ടർമാർ ചികിത്സിച്ചത് രഹസ്യഭാഗങ്ങളിൽ മസാജ് ചെയ്ത്; രോഗികളുടെ എണ്ണം കൂടിയപ്പോൾ ഡോക്ടർമാരുടെ എണ്ണത്തിലെ കുറവും കൈക്കുഴയിലെ വേദനയും പ്രതിസന്ധിയായി; എന്തുകൊണ്ട് വൈദ്യുതിയിലോ ബാറ്ററിയിലോ പ്രവർത്തിക്കുന്ന ഒരു യന്ത്രം കണ്ടെത്തിക്കൂട എന്ന് ചിന്തിച്ചത് മോർട്ടിമർ ഗ്രാൻവിൽ; പുതിയ യന്ത്രത്തിന് സ്ത്രീകളിൽ നിന്ന് ലഭിച്ചത് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയും; വൈബ്രേറ്റർ കണ്ടുപിടിച്ച കഥ: നസീർ ഹുസൈൻ കിഴക്കേടത്ത് എഴുതുന്നു
നസീർ ഹുസൈൻ കിഴക്കേടത്ത്
വൈബ്രേറ്റർ കണ്ടുപിടിച്ച കഥ.
1952 വരെ മെഡിക്കൽ പാഠപുസ്തകങ്ങളിൽ ഉണ്ടായിരുന്ന ഒരു രോഗമായിരുന്നു സ്ത്രീകൾക്ക് മാത്രം ഉണ്ടാകുന്ന ഒരുതരം ഉന്മാദാവസ്ഥ അഥവാ ഫീമെയിൽ ഹിസ്റ്റീരിയ. പുരാതന കാലം മുതൽ അറിവുണ്ടായിരുന്ന ഒരു രോഗമായിരുന്നു അത്. ഉത്കണ്ഠ, ശ്വാസം കിട്ടാതെ വരിക, ലൈംഗിക ആസക്തി , ഉറക്കമില്ലായ്മ തുടങ്ങിയവയായിരുന്നു ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഇതിനുണ്ടായിരുന്ന ചികിത്സയായിരുന്നു രസകരം, സ്ത്രീക്കൾക്ക് ഡോക്ടർമാർ അവരുടെ രഹസ്യഭാഗങ്ങളിൽ മസ്സാജ് ചെയ്തു കൊടുത്തായിരുന്നു ഈ രോഗം ചികിൽസിച്ചിരുന്നത്. ഓരോ മസാജിന് ശേഷവും ഈ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകുമെങ്കിലും, കുറച്ചുനാളുകൾക്കുള്ളിൽ തന്നെ സ്ത്രീകൾ വീണ്ടും ഇതേ ലക്ഷണങ്ങളുടെ ഡോക്ടറുടെ അടുത്തേക്ക് തിരിച്ചെത്തുവാൻ തുടങ്ങി.
സ്ത്രീകൾക്ക് ലൈംഗിക ആഗ്രഹങ്ങളുണ്ടെന്നും അവർക്കും രതിമൂർച്ഛയിൽ എത്താൻ കഴിയുമെന്നും, അറിയാത്ത ഒരു കാലത്തേ കഥയാണത്. ലൈംഗികമായിയുള്ള ശാരീരിക ആവശ്യങ്ങളെ തൃപ്തപ്പെടുത്താതെ വരുന്ന സ്ത്രീകളായിരുന്നു ഈ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചുകൊണ്ടിരുന്നത്. ഓരോതവണയും ഡോക്ടർ മസ്സാജ് ചെയ്യുമ്പോൾ രതിമൂർച്ച അടയുകയും ഈ ലക്ഷണങ്ങൾ അപ്രത്യക്ഷമാവുകയും ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. പക്ഷെ ലൈംഗികതയെ, പ്രത്യേകിച്ച് സ്ത്രീലൈംഗികതയെ അംഗീകരിക്കാത്ത അന്നത്തെ വിക്ടോറിയൻ ചിന്താരീതികൾ ഇതൊരു മാനസിക രോഗമായാണ് കൂട്ടിയത്.
പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം അനേകം സ്ത്രീകൾ ഈ 'മാനസിക രോഗത്തിന്' മസ്സാജ് ചികിത്സ തേടി ഡോക്ടർമാരുടെ അടുത്തെത്താൻ തുടങ്ങിയപ്പോൾ ആവശ്യത്തിന് ഡോക്ട്ടർമാരുടെ കുറവും, ഇങ്ങിനെ തുടർച്ചയായി മസ്സാജ് ചെയ്യുന്നത് മൂലം ഡോക്ട്ടർമാർക്കുണ്ടാവുന്ന കൈക്കുഴ വേദനയും മറ്റും വലിയ പ്രശനങ്ങൾ സൃഷ്ടിച്ചു. അപ്പോഴാണ് വൈദുതി ഉപയോഗിച്ച് സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങൾ മസാജ് ചെയ്യുന്ന ഒരു കണ്ടുപിടുത്തത്തെ കുറിച്ച് മോർട്ടിമെർ ഗ്രാൻവിൽ എന്നൊരു ഡോക്ട്ടർ ആലോചിക്കുന്നത്. തന്റെ കണ്ടുപിടുത്തം പക്ഷെ സ്ത്രീകളുടെ ലൈംഗികതയെ മാറ്റിമറിക്കുന്ന ഒന്നായിരിക്കും എന്ന് അദ്ദേഹം ആലോചിച്ചുകാണില്ല. ഡോക്ട്ടർമാർക്കാണ് അദ്ദേഹം ഈ ഉപകരണം മാർക്കറ്റ് ചെയ്തിരുന്നത്. (ഇതിനെകുറിച്ച് ഹിസ്റ്റീരിയ എന്ന പേരിൽ ഒരു സിനിമ തന്നേ ഇറങ്ങിയിട്ടുണ്ട്.) പക്ഷെ കുറഞ്ഞ വിലയ്ക്ക് വൈബ്രേറ്റർ ലഭിക്കാൻ തുടങ്ങിയപ്പോൾ സ്ത്രീകൾ ഡോക്ട്ടറുടെ അടുത്തുപോകാതെ സ്വയം 'മസ്സാജ് ചികിത്സ' തുടങ്ങി. 1952 ൽ അമേരിക്കൻ സൈക്കിയട്രിക് അസോസിയേഷൻ female hysteria ഒരു രോഗമല്ലെന്നംഗീകരിച്ചു..
ഇപ്പോൾ ബാറ്ററി വച്ച് ഉപയോഗിക്കുന്നത് മുതൽ ഫോണിലെ ഒരു ആപ്പ് വച്ച് നിയന്ത്രിക്കുന്ന വരെയുള്ള വൈബ്രേറ്ററുകൾ ലഭ്യമാണ്. ഹിറ്റാച്ചി ഇറക്കിയ മാജിക് വാണ്ട് എന്ന മസ്സാജർ മാറ്റിമറിച്ച് ജീവിതങ്ങൾ ചില്ലറയല്ല. ഇപ്പോൾ റാബിറ്റ് വൈബ്രേറ്ററുകൾ കൂടുതൽ പ്രശസ്തമാണ്. ഗ്രാഫീൻ എന്ന അത്ഭുത കാർബൺ പദാർത്ഥം ഈ മേഖലയിൽ ഒരുപക്ഷെ കൂടുതൽ വിപ്ലവങ്ങൾ കൊണ്ടുവന്നേക്കാം.പക്ഷെ ഇന്നും സ്ത്രീകൾക്ക് ഓർഗസ്സം ഉണ്ടാകും എന്ന് അറിയില്ലാതെ കുറെ പുരുഷന്മാരെയെങ്കിലും ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. സ്ത്രീകൾക്ക് കുറെ സമയം എടുത്തുമാത്രം , ചിലർക്കെങ്കിലും കുറെ ബാഹ്യകേളികളുടെ അകമ്പടിയോടെ രതിയിൽ ഏർപ്പെടുമ്പോൾ മാത്രമാണ് ഓർഗസ്സം ഉണ്ടാവുന്നത് , പക്ഷെ പല പുരുഷന്മാരും ഇതറിയാത്തതുകൊണ്ട് തങ്ങളുടെ കാര്യം കഴിഞ്ഞു തിരിഞ്ഞു കിടന്നുറങ്ങുന്നവരാണ്. ഇങ്ങിനെയുള്ള സന്ദർഭങ്ങളിലും മറ്റും വിവാഹം കഴിഞ്ഞ സ്ത്രീകളും മറ്റും തീർച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒന്നാണ് വൈബ്രേറ്ററുകൾ.
പലപ്പോഴും നമ്മുടെ സാംസ്കാരിക ഇടപെടലുകൾ മൂലവും, നമ്മൾ വളർന്നുവന്ന സാഹചര്യം മൂലവും ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നത് പോലും ഛീ ഛീ ആയ ഒരു സമൂഹത്തിൽ ആദ്യമായി വൈബ്രേറ്റർ ഉപയോഗിക്കാനോ അതിനെകുറിച്ച് സംസാരിക്കാനോ പല സ്ത്രീകൾക്കും വിമുഖതയുണ്ടാവും, പക്ഷെ പലപ്പോഴും ഉപയോഗിച്ച് തുടങ്ങി ശീലമായിക്കഴിഞ്ഞാൽ പലരും ഇതിഷ്ടപ്പെടുന്നതായാണ് കണ്ടിട്ടുള്ളത്.ഇന്ത്യയിൽ പൊതുവെ ഞാൻ കണ്ടുവരുന്ന ഒരു കാര്യം സ്ത്രീ ലൈംഗികതയെക്കുറിച്ച് എഴുതുന്ന ഭൂരിപക്ഷം ആളുകളും (ഞാൻ ഉൾപ്പെടെ) ആണുങ്ങളാണെന്നുള്ളതാണ്. സ്ക്വിർട്ടിങ് എന്നൊന്നും കേട്ടിട്ട് പോലും അനേകം ആണുങ്ങളാണ്, അതൊക്കെ സത്യമായിരിക്കുമോ എന്നാശങ്കപ്പെടുന്നത്. സ്ത്രീകൾ തങ്ങളുടെ ലൈംഗിക ആവശ്യങ്ങളോ അനുഭൂതികളോ ഏതെങ്കിലും പുരോഗമന ഗ്രൂപ്പുകളിൽ എഴുതിയാൽ പോലും അവരുടെ ഇൻബോക്സിൽ അന്ന് രാത്രി തൃശൂർ പൂരമായിരിക്കും. സദാചാര ആങ്ങളമാരും, കുലസ്ത്രീകളും അവരെ നാറ്റിക്കാൻ ഇറങ്ങുകയും ചെയ്യും.
സ്നേഹിക്കുന്നവരോട് മാത്രമേ സ്ത്രീക്ക് സെക്സ് ചെയ്യാൻ കഴിയൂ എന്നത് ഞാൻ പലപ്പോഴായി കേൾക്കുന്ന ഒരു സംഗതിയാണ്, പ്രത്യകിച്ച് ഇന്ത്യയിൽ നിന്നുള്ള സ്ത്രീകളുടെ ഭൂരിപക്ഷ അഭിപ്രായം അതാണെന്ന് തോന്നുന്നു. അമേരിക്കയിൽ വൺ നൈറ്റ് സ്റ്റാൻഡിൽ ഒരു രാത്രി ക്ലബ്ബിൽ നിന്ന് പരിചയപ്പെട്ടവരോട് തന്നെ വളരെ ആവേശപൂർവം ബന്ധപെടുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. ഇന്ത്യയിലും സ്വന്തം കാലിൽ നിൽക്കുന്ന സ്ത്രീകൾ (പ്രത്യേകിച്ച് സാമ്പത്തിക സാമൂഹിക സ്വാതന്ത്ര്യം ഉള്ളവർ) ഇതുപോലെ ചെയ്തു കണ്ടിട്ടുണ്ട്. മറിച്ചും ഉള്ളവരുണ്ട്. നിങ്ങൾക്കും പങ്കാളിക്കും എന്താണോ ഇഷ്ടപ്പെടുന്നത് അതുപോലെ ചെയ്യുക, ലൈംഗികതയിലെ നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ ഒരുമിച്ച് എക്സ്പ്ലോർ ചെയ്യുക. ഓരോ പ്രായത്തിലും ഈ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മാറിക്കൊണ്ടിരിക്കും എന്നതാണ് ഞങ്ങളുടെ അനുഭവം.പറഞ്ഞുവരുമ്പോൾ ഏതെങ്കിലും കള്ളികളിൽ ഒതുക്കപ്പെടേണ്ട ഒന്നല്ല മനുഷ്യന്റെ ലൈംഗികത. ആവുന്ന കാലത്തോളം ആസ്വദിക്കാനുള്ള വക പ്രകൃതി തന്നെ നമ്മുടെ ശരീരത്തിൽ ഒരുക്കിവച്ചിട്ടുണ്ട്.
നോട്ട് : ഈ വൈബ്രേറ്റർ ഒക്കെ ഉപയോഗിക്കുന്നത് ആണുങ്ങളുടെ ചില അവയവങ്ങൾ ശരിയായി പ്രവർത്തിക്കാത്തതുകൊണ്ടാണോ എന്നുള്ള ചോദ്യത്തിന് നടക്കാൻ കാലുള്ളതുകൊണ്ട് ആരും കാറ് വാങ്ങിക്കാതിരിക്കുന്നില്ലല്ലോ എന്ന ഉത്തരം ഇപ്പോഴേ തന്നിരിക്കുന്നു
ലേഖകൻ ഫേസ്ബുക്കിൽ കുറിച്ചതാണ് ഇത്
- TODAY
- LAST WEEK
- LAST MONTH
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വീട്ടിൽ നിന്ന് പോരുമ്പോൾ ഇട്ടിരുന്ന വസ്ത്രം അനില മാറ്റി; സുഹൃത്തിന്റെ വീടിന്റെ താക്കോൽ കിട്ടിയപ്പോൾ ഷിജു പദ്ധതിയിട്ടത് സഹപാഠിയുമായി കൂടുതൽ അടുക്കാനുള്ള രഹസ്യ താവളമൊരുക്കൽ; ബന്ധം വേണ്ടെന്ന് പറഞ്ഞത് പ്രകോപനമായോ? അന്നൂരിലും ഇരുളിലും സംഭവിച്ചത് എന്ത്?
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- മാസപ്പടിയിൽ വിജിലൻസ് കോടതി വിധിയുടെ ദിവസം ഗൾഫിലേക്ക് പറന്ന് മുഖ്യമന്ത്രി; എക്സാലോജിക് കേസിൽ മകളെ ചോദ്യം ചെയ്യാനുള്ള നടപടികൾ തുടരുന്നതിനിടെ ദുബായിലേക്ക് പിണറായി; മകനെ കാണാനെന്ന് സൂചന; സെക്രട്ടറിയേറ്റിൽ കുറച്ചു കാലം ഇനി മുഖ്യമന്ത്രി ഇല്ല
- ഹൃദയഭേദകമായ കാഴ്ച്ചയായി ആ കുഞ്ഞുശവപ്പെട്ടിക്ക് സമീപത്തെ കിലുങ്ങുന്ന കളിപ്പാട്ടം; പൂക്കൾ വിതറി കളിപ്പാട്ടത്തിനൊപ്പം ആ കുരുന്നിനെ കുഴിയിലേക്ക് വച്ചപ്പോൾ നെഞ്ചുപിടഞ്ഞു പൊലീസുകാരും; അമ്മ വലിച്ചെറിഞ്ഞ് കൊന്ന നവജാതശിശുവിന്റെ മൃതദേഹം സംസ്കരിച്ചു കൊച്ചി പൊലീസ്
- വീട്ടിൽ നിന്നും നായകളുടെ അസ്വാഭാവികമായ കുര കേട്ട് സമീപവാസികൾ; ജനൽ വഴി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച സ്ത്രീശരീരം; അരുംകൊലയിൽ അന്നൂർ വാസികൾക്ക് ഇത് നടുക്കുന്ന ഞായർ; കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ആരോപിച്ചു യുവതിയുടെ സഹോദരൻ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- ഇന്തോനേഷ്യയും സിംഗപ്പൂരും ദുബായും സന്ദർശിക്കാൻ മുഖ്യമന്ത്രിക്ക് 16 ദിവസത്തെ വിദേശ സന്ദർശനാനുമതി; കൊച്ചിയിൽ നിന്നും വിമാനം കയറിയത് ഭാര്യയ്ക്കും കൊച്ചു മകനുമൊപ്പം; റിയാസും ഭാര്യ വീണയും നാല് ദിവസം മുമ്പേ പറന്നു; പിണറായിയും കുടുംബവും അവധിക്കാല ട്രിപ്പിൽ; വിശദാംശം പുറത്ത്
- ക്രിക്കറ്റ് കളിക്കിടെ പാഞ്ഞുവന്ന പന്തുകൊണ്ടത് സ്വകാര്യ ഭാഗത്ത്; മൈതാനത്ത് കുഴഞ്ഞുവീണ 11 വയസുകാരന് ദാരുണാന്ത്യം; അപകടം കുട്ടി ബൗൾ ചെയ്യുന്നതിനിടെ, ബാറ്റർ പന്ത് ആഞ്ഞടിച്ചതോടെ; അപകടമരണത്തിന് കേസ്
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- 'ചീത്ത വിളികൾ കേട്ട് ഓടിയാൽ കിട്ടുന്ന ശമ്പളമാണ് 715 രൂപ; എന്റെ ആകെയുള്ള വരുമാന മാർഗ്ഗമായിരുന്നു; എന്റെ ജോലി കളയിക്കുമെന്ന് മേയർ ഭീഷണിപ്പെടുത്തി; എല്ലാവരുടെ മുന്നിലും നാണം കെടുത്തിക്കൊണ്ടിരിക്കുകയാണ് : ജോലിയിൽ നിന്ന് മാറ്റി നിർത്തിയതോടെ സങ്കടപ്പെട്ട് കെഎസ്ആർടിസി ഡ്രൈവർ യദു
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- നവ്യാനായരെ പ്രണയിച്ച ബാല്യം; സിന്തറ്റിക്ക് ലഹരി തുലച്ച യൗവനം; സ്വന്തം വിവാഹത്തിന് എത്തിയതുപോലും ഫിറ്റായി; മകൾ ജനിച്ചതോടെ എല്ലാറ്റിൽ നിന്നും മോചനം; പടങ്ങൾ അടിക്കടി പൊട്ടുമ്പോഴും അഭിമുഖങ്ങളിലൂടെ സൂപ്പർ സ്റ്റാർ! ധ്യാൻ ശ്രീനിവാസൻ സമാന്തര സിനിമാ ഇൻഡസ്ട്രിയാവുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍