1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
21
Thursday

കൊല്ലത്തെ എൻജിനിയറിങ് വിദ്യാർത്ഥികളുടെ ദുരന്തം മുതൽ ചെന്നൈയിലെ വെള്ളപ്പൊക്കം വരെ; നമ്മൾ കണ്ട ചില മഹാദുരന്തങ്ങളും അവയിൽനിന്നു പഠിക്കേണ്ട പാഠങ്ങളും: ഡിസംബർ 26 ദുരന്തദിനം ആക്കേണ്ടത് എന്തുകൊണ്ട്? മുരളി തുമ്മാരുകുടി എഴുതുന്ന ലേഖനം

December 20, 2015 | 04:01 PM IST | Permalinkകൊല്ലത്തെ എൻജിനിയറിങ് വിദ്യാർത്ഥികളുടെ ദുരന്തം മുതൽ ചെന്നൈയിലെ വെള്ളപ്പൊക്കം വരെ; നമ്മൾ കണ്ട ചില മഹാദുരന്തങ്ങളും അവയിൽനിന്നു പഠിക്കേണ്ട പാഠങ്ങളും: ഡിസംബർ 26 ദുരന്തദിനം ആക്കേണ്ടത് എന്തുകൊണ്ട്? മുരളി തുമ്മാരുകുടി എഴുതുന്ന ലേഖനം

മുരളി തുമ്മാരുകുടി

വീണ്ടും ഒരു ഡിസംബർ 26 വരികയാണ്. സമീപകാല ചരിത്രത്തിൽ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായ സുനാമി 2004ൽ ഉണ്ടായത് ഡിസംബർ ഇരുപത്തി ആറിനാണ്. ഇൻഡോനേഷ്യ മുതൽ ദക്ഷിണാഫ്രിക്ക വരെ പതിനാറു രാജ്യങ്ങളിൽ അത് ആഘാതം ഉണ്ടാക്കി. രണ്ടു ലക്ഷത്തിൽ ഏറെ പേർ അതിൽ മരണമടഞ്ഞു. കേരളത്തിൽ ഇരുന്നൂറിൽ താഴെ പേരേ മരിച്ചു എങ്കിലും 21-ാം നൂറ്റാണ്ടിൽ കേരളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തംകൂടിയായിരുന്നു സുനാമി.

അതുകൊണ്ടുതന്നെ ഡിസംബർ 26 കേരളത്തിൽ ദുരന്തങ്ങളുടെ ഓർമ്മദിവസം ആയി ആചരിക്കണമെന്ന് ഞാൻ പലവട്ടം പലരോടും പറഞ്ഞിട്ടുള്ളതാണ്. വർഷത്തിന്റെ അവസാനം ആയതിനാൽ ആ വർഷം ലോകത്തുണ്ടായ ദുരന്തങ്ങളെപ്പറ്റി ആലോചിക്കുകയും അതിൽനിന്നും കേരളത്തിന് എന്ത് പഠിക്കാമെന്ന് ചിന്തിക്കുകയും ആവാമല്ലോ.

ചാണക്യൻ പറഞ്ഞതുപോലെ എല്ലാ പാഠങ്ങളും നമ്മുടെ ജീവിതത്തിൽനിന്നു പഠിക്കാൻ നോക്കിയാൽ നമ്മുടെ ജീവിതത്തിന് അത്ര നീളം കാണില്ല. അതുകൊണ്ട് കുറേ പാഠങ്ങൾ നാം മറ്റുള്ളവരിൽനിന്നും പഠിക്കണം. തൽക്കാലം ഔദ്യോഗികമായ തിരിഞ്ഞു നോട്ടം ഇല്ലാത്തതിനാൽ കഴിഞ്ഞ വർഷത്തെ ദുരന്തങ്ങളെ പറ്റി ഉള്ള ഒരു അവലോകനവും അതിൽ നിന്നും കേരളത്തിന് എന്ത് പഠിക്കാം എന്നതും ആണ് എന്റെ ഇന്നത്തെ വിഷയം.

ദുരന്തത്തോടെ തുടക്കം

2015 ജാനുവരി ഒന്നാം തിയതി കേരളം എഴുന്നേറ്റത് തന്നെ കൊല്ലത്തെ ടി കെ എം എന്ജിനീയറിങ് കോളേജിലെ ആറു വിദ്യാർത്ഥികൾ റോഡ് അപകടത്തിൽ മരിച്ച വാർത്തയും കേട്ടിട്ടാണ്. അതിനു ശേഷം കാംപസിനകത്തും പുറത്തുമായി നൂറു കണക്കിന് വിദ്യാർത്ഥികൾ വേറെയും മരിച്ചു. ഇവരൊക്കെ ഒറ്റക്കോ ഇരട്ടക്കോ ആയി മരിക്കുന്നതിനാൽ പ്രാദേശിക വാർത്തക്കപ്പുറം ഇത് വരാറില്ല, അതുകൊണ്ട് തന്നെ നാളെയുടെ പ്രതീക്ഷയായ വിദ്യാർത്ഥികൾ നൂറുകണക്കിന് നമ്മുടെ റോഡുകളിലും ജലാശയങ്ങളിലും മരിച്ചുവീഴുന്നത് ഒരു ദുരന്തമായി സമൂഹം കാണുന്നും ഇല്ല.

അപകടത്തിൽ പെട്ട ആളുകളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്ന പറവൂരിലെ ഹെൽപ്പ് ഫോർ ഹെൽപ്പ്‌ലെസ്സ് എന്ന സംഘടനയും ആയി ചേർന്ന് ഞാൻ ദുരന്ത നിവാരണത്തിലും ദുരന്ത ലഘൂകരണത്തിലും പ്രവർത്തിക്കുന്നുണ്ട്. ഒരു വര്ഷം ശരാശരി ആയിരത്തിൽ കൂടുതൽ ആളുകൾ കേരളത്തിൽ ബൈക്ക് അപകടങ്ങളിൽ മരിക്കുന്നുണ്ട്, പതിനായിരത്തിൽ ഏറെ പേർക്ക് ഗുരുതരം ആയി പരിക്ക് പറ്റുന്നു. ഇതിൽ നല്ല ഒരു ശതമാനം വിദ്യാർത്ഥികൾ ആണ്.

കേരളത്തിലെ ഇപ്പോഴത്തെ സാമൂഹ്യ സാമ്പത്തിക സാഹചര്യത്തിൽ ഒരു കുടുംബത്തെ സംബന്ധിച്ചിടത്തോളം റോഡ് അപകടത്തിൽ പെട്ട് വിദ്യാർത്ഥി ആയ കുട്ടിക്ക് ഗുരുതരം ആയി പരിക്കേൽക്കുന്നത് ആണ് കൂടുതൽ ദുരന്തം ആകുന്നത്. ഒന്നാമത് വിദ്യാർത്ഥികൾക്ക് അപകട ഇന്ഷുറന്‌സ് എന്നത് നാട്ടുനടപ്പല്ല. അതേ സമയം ആശുപത്രി ചെലവ് പിടി കിട്ടാത്ത അത്ര വർദ്ധിച്ചിരിക്കുന്നു. അപ്പോൾ ഒരു അപ്പർ മിഡിൽ ക്ലാസ് കുടുംബത്തെ പോലും ഒറ്റ അപകടം താഴേക്ക് വലിക്കും. രണ്ടാമത് ഒരാൾക്ക് പരിക്ക് പറ്റി ഒരു വർഷത്തേക്ക് എങ്കിലും സ്ഥിരം പരസഹായം വേണ്ടി വരുമ്പോൾ വീട്ടിൽ ആരെങ്കിലും, പ്രത്യേകിച്ച് അമ്മയോ സഹോദരിയോ, സ്വന്തം പണിയോ പഠനമോ ഉപേക്ഷിച്ചു വീട്ടിൽ ഇരിക്കേണ്ടി വരും. മൂന്നാമത്, കുറെ കേസുകളിൽ എങ്കിലും അപകടം ഉണ്ടാക്കുന്നത് ജീവിതാന്ത്യം വരെ ഉള്ള പരിക്കാണ്, എഴുന്നേറ്റു നടക്കാനോ എന്തിനു സ്വന്തം ആയി പ്രാഥമിക ആവശ്യങ്ങൾ പോലും നടത്താൻ പറ്റാത്ത അവസ്ഥ, അപ്പോൾ പിന്നെ അവർക്ക് പഠനം തുടരാനോ പില്കാലത്ത് സ്വന്തം ആയി വരുമാനമോ മറ്റു ജീവിതമോ ഉണ്ടാകാനുള്ള സാധ്യത തീരെ ഇല്ല. ശരാശരി മലയാളി കുടുംബത്തിന്റെ സേവിങ്ങ്‌സും ഇൻഷുറൻസും എല്ലാം അവരുടെ കുട്ടികൾ ആണ്, അപ്പോൾ അവർ ഈ തരത്തിൽ ആയാൽ പിന്നെ ആ കുടുംബം ഒരു ഭാവി കാണുന്നില്ല. അതുകൊണ്ട് തന്നെ അപകടം ഉണ്ടായ വീടുകളിൽ ആത്മഹത്യ അസാധാരണം അല്ല.

കഷ്ടം എന്താണെന്ന് വച്ചാൽ ബൈക്കിലും കാറിലും ചെത്തി നടക്കുന്ന പയ്യന്മാരോ പ്രായം ആകാത്ത കുട്ടികളെ ബൈക്ക് ഓടിക്കാൻ സമ്മതിക്കുന്ന മാതാപിതാക്കളോ ഒന്നും ഇക്കാര്യം ആലോചിക്കുന്നില്ല. അപകടം ഉണ്ടായിക്കഴിയുമ്പോൾ ആ കുടുംബവും അവരുടെ കൂട്ടുകാരും ഒക്കെ സങ്കടപ്പെടുമെങ്കിലും അതിനപ്പുറം ഒരു പാഠവും ആരും പഠിക്കുന്നില്ല. കുട്ടികളുടെ പേരിൽ എന്തെങ്കിലും ഒക്കെ അവാർഡ് ഉണ്ടാക്കുന്നതല്ലാതെ അപകടം ഉണ്ടായ കോളേജുകളിൽ പോലും ഇതിനെ പറ്റി ബോധവല്ക്കരണ ശ്രമങ്ങൾ ഉണ്ടാകുന്നില്ല. കൊല്ലത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ രണ്ടു കാര്യങ്ങൾ നാം നിർബന്ധമായും ആലോചിക്കേണ്ടതാണ്.

ഒന്നാമതായി കേരളത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ബാധകമായ ഒരു അപകട ആരോഗ്യ ലൈഫ് ഇൻഷുറൻസ് പദ്ധതി ആരംഭിക്കണം. അപ്പോൾ അപകടം പറ്റിയാൽ കുട്ടികൾക്ക് വേണ്ട ചികിത്സ കിട്ടാതിരിക്കുന്നതും കുടുംബം സാമ്പത്തിക ദുരിതത്തിൽ എത്തുന്നതും ആയ സാഹചര്യം ഉണ്ടാവില്ല. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ആകുംബോൾ വളെരെ ചുരുങ്ങിയ ചെലവിൽ ഇത് സാധിക്കാവുന്നതാണ്. സാംബത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ പ്രീമിയം സർക്കാരിന് അടക്കവുന്നതും ആണല്ലോ.

കേരളത്തിലെ എല്ലാ കോളേജ് കാമ്പസിലും അപകട സുരക്ഷയെ പറ്റിയും പ്രഥമ ശുശ്രൂഷയെ പറ്റിയും ഉള്ള ബോധവല്ക്കരണ ക്ലാസ് നിർബന്ധം ആക്കണം. പല എന്ജിനീയറിങ് കോളേജുകളിലും ഇപ്പോൾ തന്നെ ക്ലാസ് തുടങ്ങുന്നതിനു മുൻപ് ഓറിയന്റെഷൻ ക്ലാസ്സുകൾ ഉണ്ട്, അതിൽ സുരക്ഷാ ക്ലാസ്സുകൾ നിർബന്ധമായും ഉൾപ്പെടുത്തണം. നമ്മുടെ കോളേജുകളിലെ എൻ എസ് എസ് സംവിധാനം ഇതിനായി ഉപയോഗിക്കാം. സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനങ്ങളും ആയി യുവതലമുറയെ ബന്ധിപ്പിക്കാനുള്ള ഒരു അവസരമായും ഇതിനെ എടുക്കാം.

നേപ്പാളിലെ ഭൂകമ്പം

പ്രിൽ മാസത്തിലും മെയ് മാസത്തിലും ആയി രണ്ട് വൻ ഭൂകമ്പങ്ങൾ ആണ് നേപ്പാളിൽ ഉണ്ടായത്. എണ്ണായിരത്തിനു മുകളിൽ ആളുകൾ മരിച്ചു. പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കുപറ്റി, അഞ്ചുലക്ഷം വീടുകൾ തകർന്നു. ആയിരം ആരോഗ്യസംവിധാനങ്ങളും എണ്ണായിരം സ്‌കൂളുകളും ഉപയോഗിക്കാൻ പറ്റാതായി. ആയിരത്തിലധികം ആളുകൾ മരിച്ച ഒരു ദുരന്തവും ഐക്യ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല എന്നാലും പല പാഠങ്ങളും നമുക്ക് നേപ്പാളിൽ നിന്നും പഠിക്കാം.

ഒന്നാമത്തേത് സ്‌കൂളുകളുടെയും ആശുപത്രികളുടെയും തകർച്ച ആണ്. ദുരന്തകാലത്ത് ആശുപത്രികളും സ്‌കൂളുകളും പ്രത്യേക ശ്രദ്ധ അർഹിക്കുന്നതാണ്. നമ്മുടെ അടുത്ത തലമുറയാണ് സ്‌കൂളിൽ ഉള്ളത് എന്നും അപകടം കഴിഞ്ഞാൽ ആളുകൾ ഏറ്റവും ആശ്രയിക്കുന്നത് ആശുപത്രിയെ ആണ് എന്നതും ഒക്കെ ആണിതിന് കാരണം. അപ്പോൾ ആശുപത്രിയും സ്‌കൂളും ഒക്കെ തകർന്നാൽ ദുരന്തത്തിന്റെ ആക്കം വർദ്ധിക്കും. ദുരന്തമുണ്ടായത് ഒരു അവധിദിവസം ആയതിനാൽ 8000 സ്‌കൂളുകളുടെ നാശം നേപ്പാളിൽ വൻദുരന്തമായില്ല. പക്ഷെ, ഏതെങ്കിലും പ്രവർത്തിദിവസം ആയിരുന്നെങ്കിൽ ആയിരക്കണക്കിന്, ഒരു പക്ഷെ പതിനായിരക്കണക്കിന് കുട്ടികളുടെ മരണം നേപ്പാളിൽനിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടേനെ. നമുക്കും ഉണ്ട് പതിനായിരത്തോളം സ്‌കൂളുകൾ. കുന്നിലും പുഴയോരത്തും കടൽതീരത്തും ഫാക്ടറികളുടെ അടുത്തും ഒക്കെയായി. അവ സുരക്ഷിതമാണോ എന്ന് മൊത്തത്തിൽ ഒരു പരിശോധന നടത്താൻ ഈ അവസരം ഉപയോഗിക്കാവുന്നതാണ്. അത് പോലെ തന്നെ ആരോഗ്യ സംവിധാനങ്ങളുടെ കാര്യവും. നമ്മുടെ ആശുപത്രികൾ ദുരന്തത്തെ നേരിടാൻ കഴിവുള്ളതാണോ ?

നേപ്പാൾദുരന്തം ടൂറിസ്റ്റ് മേഖലകൾക്കുണ്ടാക്കിയ നാശം കേരളം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കേരളം പോലെ തന്നെ ടൂറിസം നേപ്പാളിന്റെ ഒരു പ്രധാന വരുമാനമാർഗ്ഗം ആണ്. പക്ഷെ, ഭൂകമ്പത്തിൽ കെട്ടിടം ഇടിഞ്ഞുവീണും മഞ്ഞുമലയുടെ പാച്ചിലിൽപെട്ടും അനവധി ടൂറിസ്റ്റുകൾ മരിച്ചു. വാർത്താവിനിമയ സംവിധാനങ്ങളും മലയിലേക്കുള്ള റോഡുകളും ഉപയോഗശൂന്യം ആയതോടെ ടൂറിസ്റ്റുകളും ആയി ബന്ധപ്പെടാൻ ബന്ധുക്കൾക്ക് സാധിക്കാതെയായി. അപ്പോൾ ഇനി ഒരു അപകടം ഉണ്ടായാൽ സുരക്ഷിതമായ സ്ഥലം അല്ല നേപ്പാൾ എന്ന ഒരു തോന്നൽ ആളുകൾക്കുണ്ടായി. പൊതുവിൽ നേപ്പാളിന്റെ ടൂറിസം വാല്യൂ ഇടിഞ്ഞു. നാല് വിമാന കമ്പനികൾ ആയി ദിവസം പതിനാറു ട്രിപ്പ് നടത്തിയിരുന്ന മൗണ്ടൻ ഫ്‌ലൈറ്റിന് എല്ലാം കൂടി ഒരു വിമാനത്തിൽ പോകന്നുള്ള ആളുപോലും പലപ്പോഴും കിട്ടാതായി. ടൂറിസ്റ്റുകളുടെ ഇഷ്ടസ്ഥലം ആയിരുന്ന നേപ്പാളിലിപ്പോൾ ടൂറിസം തകർച്ചയെ നേരിടുകയാണ്. ഭൂകമ്പത്തിൽ വീടു നഷ്ടപ്പെട്ട അനവധി പേർക്ക് ഇപ്പോൾ ജീവനോപാധിയും നഷ്ടപ്പെട്ടു.

ഇതെല്ലാം ഇവടെയും സാധ്യമാണ്. കേരളത്തിലെ ടൂറിസംമേഖലയെ ഏറെ ബാധിക്കാവുന്നത് വൻ മഴയും അതിനെത്തുടർന്നുണ്ടാകാവുന്ന മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ആണ്. ഇങ്ങനെ വ്യാപകമായി സംഭവിച്ചാൽ മറുനാട്ടിൽനിന്നും വിദേശത്തുനിന്നും വന്നിട്ടുള്ള ടൂറിസ്റ്റുകളെ കണ്ടുപിടിച്ച് അവർക്ക് സഹായം എത്തിക്കാനുള്ള എന്തെങ്കിലും പദ്ധതി നമ്മൾക്കുണ്ടോ? കേരളത്തിൽ വരുന്ന ടൂറിസ്റ്റുകളെ നമ്മുടെ സുരക്ഷാസംവിധാനവും ആയി ബന്ധിപ്പിക്കുന്ന ഒരു ആപ്പ് എങ്കിലും ഉണ്ടാക്കിയാൽ അപകടത്തിൽപെട്ടവർക്ക് വേഗത്തിൽ സഹായം എത്തിക്കാനും അവരുടെ വേണ്ടപ്പെട്ടവരെ അവരുടെ കാര്യങ്ങൾ അറിയിക്കാനും പറ്റുമല്ലോ.

കേരളത്തിൽ വരുന്ന ടൂറിസ്റ്റുകളുടെ കാര്യത്തിൽ മാത്രമല്ല കേരളത്തിൽനിന്നും പോകുന്ന ടൂറിസ്റ്റുകളുടെ കാര്യത്തിലും നാം ചില പാഠങ്ങൾ പഠിക്കണം. കേരളത്തിലെ രണ്ടു യുവ ഡോക്ടർമാർക്ക് നേപ്പാളിൽ അവരുടെ ജീവൻ നഷ്ടപ്പെട്ടു. അവരെ കണ്ടുപിടിക്കാൻ പോലും കുറെ കഷ്ടപ്പെട്ടു. അപ്പോൾ രണ്ടു കാര്യങ്ങൾ നമുക്ക് ശ്രമിച്ചുനോക്കാം. ഒന്നാമത് കേരളത്തിന് പുറത്തുപോകുന്ന സഞ്ചാരികൾ ഒരു വെബ് സൈറ്റിൽ അവരുടെ യാത്രാപദ്ധതിയും താമസിക്കുന്ന സ്ഥലവും സമയവും ഒക്കെ രജിസ്റ്റർ ചെയ്താൽ ആപത്ഘട്ടത്തിൽ സഹായകം ആകും. രണ്ടാമത് ഇന്ത്യക്ക് പുറത്ത് യാത്ര ചെയ്യുമ്പോൾ കൃത്യമായും ഇൻഷുറൻസ് എടുക്കുന്നത് നിര്ബന്ധം ആക്കുക.

ഫോർട്ട് കൊച്ചി ബോട്ടപകടം

ഴിഞ്ഞ ഓഗസ്റ്റ് മാസം വൈപ്പിനിൽനിന്നും ഫോർട്ട് കൊച്ചിയിലേക്ക് വന്ന ഒരു യാത്രാബോട്ടിൽ മറ്റൊരു ബോട്ട് ഇടിച്ചുണ്ടായ അപകടത്തിൽ പന്ത്രണ്ടുപേർ മരിച്ചതാണ് ഈ വർഷം കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തം. ആയിരത്തിത്തൊള്ളായിരത്തി അൻപതിലെ കണ്ണമാലി ബോട്ടപകടം മുതൽ വല്ലാർപാടം, തട്ടേക്കാട്, മലമ്പുഴ, തേക്കടി എന്നിങ്ങനെ പല ബോട്ടപകടങ്ങളും കേരളത്തിൽ നടന്നിട്ടുണ്ട്. ഇതെല്ലാം അപഗ്രഥിക്കുന്ന ഒരാൾക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒന്നാമത്തെ പാഠം ഈ ദുരന്തങ്ങളിൽനിന്നും നാം അധികം ഒന്നുംതന്നെ പഠിക്കുന്നില്ല എന്നതാണ്. ആദ്യം രണ്ടുദിവസം ദുഃഖം, പിന്നെ ഒരാഴ്ച ആരെയെങ്കിലും ഒക്കെ കുറ്റവാളിയാക്കി അറസ്റ്റ് ചെയ്യൽ, പിന്നെ രണ്ടാഴ്ച ജുഡീഷ്യൽ അന്വേഷണത്തിനായി മുറവിളി. കഴിഞ്ഞു ബോട്ടപകടത്തിന്റെ കഥ. ജുഡീഷ്യൽ അന്വേഷണം നടന്നാലും ഇല്ലെങ്കിലും ഫലം ഒന്നുതന്നെയാണ്.

ബോട്ടുകളുടെ നിർമ്മാണം, അറ്റകുറ്റപ്പണി, ബോട്ടോടിക്കുന്നവരുടെ പരിശീലനം, ബോട്ടിലെ സുരക്ഷാ സംവിധാനങ്ങൾ എന്നിങ്ങനെ അനവധി കാര്യങ്ങളിൽ മാറ്റം വരുത്തിയാൽ മാത്രമേ ഇനി ഒരു ബോട്ട് ദുരന്തം ഒഴിവാകൂ. ഇതിന് പുതിയ കമ്മീഷൻ ഒന്നും വേണ്ട. പഴയ കമ്മീഷന്റെ റിപ്പോർട്ടുകൾ എടുത്ത് നടപ്പിലാക്കിയാൽ മതി.

കേരളത്തിലെ മുങ്ങിമരണത്തെപ്പറ്റി ആധികാരികമായി പഠിച്ച ഒരാൾ എന്ന നിലക്ക് ഒരു കാര്യം കൂടി പറയാൻ ഈ ദുരന്തം അവസരം ആകുകയാണ്. കഴിഞ്ഞ നാല്പതു വർഷത്തെ കണക്കെടുത്താൽ കേരളത്തിലെ മുങ്ങിമരിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇപ്പോൾ അത് ആയിരത്തി അഞ്ഞൂറിലും മുകളിൽ ആണ്. പക്ഷെ, ഈ മരണങ്ങളിൽ ശരാശരി ഒരു ശതമാനത്തിൽ താഴെയാണ് ബോട്ട് മുങ്ങിയുള്ള മരണങ്ങൾ. അപ്പോൾ ബോട്ടിന്റെ കാര്യത്തിൽ നാം നൂറു ശതമാനം സുരക്ഷ നേടിയാലും മുങ്ങിമരണത്തിൽ അത് ഒരു ശതമാനം കുറവേ ഉണ്ടാക്കുകയുള്ളൂ. ഇതിനർത്ഥം ബോട്ടിന്റെ കാര്യത്തിൽ ശ്രദ്ധ വേണ്ട എന്നല്ല. പക്ഷെ, കേരളത്തിലെ മുങ്ങിമരണങ്ങൾ കുറക്കാൻ ഏറെ ശ്രമങ്ങൾ വേറെയും ചെയ്യേണ്ടതുണ്ട്. ഇതിനെ പറ്റി ഞാൻ പലയിടത്തും പല പ്രാവശ്യം പറഞ്ഞിട്ടുള്ളതിനാൽ ആവര്തിക്കുന്നില്ല എന്നാലും നമുക്ക് ഒരു ജല സുരക്ഷാ അഥോറിറ്റി ഉണ്ടാക്കേണ്ടതാണെന്ന് മാത്രം ഒന്ന് കൂടി പറയാം.

മെക്കയിലെ ദുരന്തം

സെപ്റ്റംബർ ഇരുപത്തിനാലാം തീയതി മെക്കയിൽ ഉണ്ടായ തിരക്കിൽപെട്ട് ആയിരത്തോളം തീർത്ഥാടകർ മരിച്ചു. ലോകത്തിലെതന്നെ ഏറ്റവും വലുതും അതുപോലെതന്നെ നന്നായും നടത്തപ്പെടുന്ന തീർത്ഥാടനം ആണ് മെക്കയിലേത്. കേരളത്തിലും, ശബരിമലയിൽ ഉൾപ്പടെ വൻ തീർത്ഥാടനങ്ങൾ ഉണ്ട്. മെക്കയിൽനിന്നും എന്തു പാഠമാണ് നാം പഠിക്കേണ്ടത് ?.

ലോകത്ത് പണത്തിനു വാങ്ങാൻ കഴിയുന്ന ആധുനികമായ എല്ലാ സംവിധാനങ്ങളോടും കൂടിയാണ് മെക്കയിലെ തീർത്ഥാടനം നടത്തുന്നത്. ഇതുകൂടാതെ ഓരോ വർഷവും എത്ര പേർ ഏതു സമയത്ത് അവിടെ എത്തുമെന്ന് അധികാരികൾക്ക് കൃത്യമായ കണക്കും ഉണ്ട്. ഇതു രണ്ടും ഇല്ലാതെ നടത്തപ്പെടുന്ന ശബരിമല തീർത്ഥാടനത്തിൽ അതുകൊണ്ടുതന്നെ ഇതിലും വലിയ ദുരന്തങ്ങൾ സാധ്യമാണ്.

ശബരിമലയിൽ ഓരോ സമയത്തും എത്തുന്നവരുടെ എണ്ണം മുൻകൂട്ടി ക്രമപ്പെടുത്തുക എന്നതാണ് ദുരന്തമൊഴിവാക്കാനുള്ള ആദ്യത്തെ നടപടി. ശബരിമലയിൽ ഒരു സമയത്ത് എത്ര തീർത്ഥാടകർവരെ ആകാമെന്നതിന് ഭൗതികമായ പല പരിമിതികളും ഉണ്ട്. തീർത്ഥാടനം സുരക്ഷിതം ആകണമെന്ന് അധികാരികൾക്കും തീർത്ഥാടകർക്കും ആഗ്രഹവും ഉണ്ടല്ലോ. അപ്പോൾ ഓരോ ദിവസവും മലകയറുന്ന ആളുകളുടെ എണ്ണം അന്നത്തെ കാലാവസ്ഥ അനുസരിച്ച് നിയന്ത്രിക്കാനുള്ള ഒരു സംവിധാനം ഉണ്ടാക്കണം. മൊബൈൽ ഫോൺ ആപ്ലിക്കേഷൻവഴിയോ ഓൺലൈൻവഴിയോ ഒക്കെത്തന്നെ മുൻകൂർ ബുക്ക്‌ചെയ്യുന്നത് നിർബന്ധം ആക്കണം. തീർത്ഥാടകരുടെ മൊബൈൽ ഫോണിലേക്ക് സമയാസമയം ക്യൂവിന്റെ നീളവും കാലാവസ്ഥയും ഒക്കെ അയക്കുന്നതും നല്ലതാണ്. ഇങ്ങനെ മലയിൽ തീർത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുമ്പോൾ ശരണ പാതയിൽ അവർക്ക് വിശ്രമിക്കാനും സമയം ചെലവാക്കാനും ഉള്ള സംവിധാനങ്ങളും സംയോജിപ്പിച്ച് ഉണ്ടാക്കണം.

മലയിൽവച്ച് വലിയ അപകടങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ഓരോ വർഷവും ഹൃദയാഘാതം മൂലവും റോഡപകടം മൂലവും ശബരിമലയാത്രക്കിടയിൽ മരിക്കുന്നവരുടെ എണ്ണം നൂറുകണക്കിനാണ്. അതുകൊണ്ടുതന്നെ ശബരിമലയിൽ വരുന്നവർക്ക് വേണ്ടി ഒരു ഗ്രൂപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉണ്ടാകുന്നത് നന്നായിരിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കുമാത്രമേ ഈ സൗകര്യം കിട്ടൂ എന്നൊക്കെ പറയുന്നത് രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം സാരമായി വർദ്ധിപ്പിക്കും. അതുപോലെ തന്നെ കേരളത്തിലേക്ക് അയ്യപ്പന്മാരും ആയി പ്രവേശിക്കുന്ന എല്ലാ വാഹനങ്ങള്ക്കും സുരക്ഷയെ സംബധിച്ചും അപകടം ഉണ്ടായാൽ ബന്ധപ്പെടേണ്ട ഹെൽപ്പ് ലൈനിനെ സംബധിച്ചും വിവരങ്ങൾ ഉള്ള ഒരു ലഘുലേഖ തമിൾ, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒക്കെ അടിച്ചു വിതരണം ചെയ്യണം.

ചെന്നൈയിലെ വെള്ളപ്പൊക്കം

ഡിസംബർ ആദ്യവാരത്തിൽ ഇന്ത്യയിലെ നാലാമത്തെ വൻനഗരമായ ചെന്നൈ വെള്ളത്തിനടിയിലായി. റോഡും റെയിലും വിമാനത്താവളവും മുങ്ങിയതോടെ ചെന്നൈ മറ്റു സ്ഥലങ്ങളിൽനിന്നും ഒറ്റപ്പെട്ടു. ടെലഫോണും മൊബൈലും തകരാറിലാവുകയും വൈദ്യുതി നിലക്കുകയും ചെയ്തതോടെ ദുരന്തത്തിന്റെ ആഘാതം പൂർണ്ണമായി.

ചെന്നൈയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയതിലേറ്റവും വലിയ മഴയാണ് 2015 ഇൽ ചെന്നൈയിൽ ഉണ്ടായത്. മുമ്പെങ്ങും വെള്ളം കയറാത്ത ഇടം എല്ലാം വെള്ളത്തിനടിയിലായി. സുരക്ഷിതമെന്ന രീതിയിൽ മധ്യവർഗ്ഗവും മറ്റുള്ളവരും വിചാരിച്ചിരുന്ന പ്രദേശങ്ങൾ എല്ലാം വെള്ളം മുങ്ങി. അത്യാവശ്യ വസ്തുക്കൾക്കുപോലും ആളുകൾ കഷ്ടപ്പെട്ടു. അഭൂതപൂർവമായ സഹായം ആണ് കേരളത്തിൽനിന്നും ചെന്നൈയിലേക്ക് ഒഴുകിയത്. പണമായും തുണിയായും സൗജന്യ യാത്രാസൗകര്യമായും ഭക്ഷണപ്പൊതിയായും മലയാളികൾ ചെന്നൈയുടെ ദുരന്തത്തിൽ പങ്കുചേർന്നു. പക്ഷെ എല്ലാക്കാലത്തും ദുരന്തം മറു നാടുകളിൽ തന്നെ ആവില്ല, ചിലപ്പോൾ അത് നമുക്കും വരാം. അതുകൊണ്ട് തന്നെ ചെന്നൈയിൽ നിന്നും നാം എന്തു പഠിക്കണം?

ചെന്നൈയിലെ ദുരന്തത്തിന്റെ അടിസ്ഥാനകാരണം ദുരന്താഘാതപഠനങ്ങൾ നടത്താതെയുള്ള നഗരവികസനം ആണെന്നത് വ്യക്തമാണ്. നദീതടങ്ങളും ജലാശയങ്ങളും കയ്യേറി കെട്ടിടങ്ങൾ നിർമ്മിച്ചപ്പോൾ പ്രളയകാലത്ത് പുഴക്ക് വികസിക്കാനുള്ള സ്ഥലം ബാക്കിവക്കാൻ ആരും തയ്യാറായില്ല. നദിക്കരയിൽ വീടുവക്കുക എന്നത് ഇപ്പോൾ മലയാളികളുടേയും ശീലമാണ്. കേരളത്തിലെ പല വികസനപ്രവർത്തനങ്ങളും പണ്ടുണ്ടായിട്ടുള്ള വെള്ളപ്പൊക്ക നിരപ്പിന്റെ താഴെയാണ്. അടുത്ത വൻ വെള്ളപ്പൊക്കക്കാലത്ത് ഇത് വെള്ളത്തിനടിയിലാകുമെന്നത് ഉറപ്പാണ്. ഇത് പക്ഷെ വെള്ളപ്പൊക്കത്തിന്റെ മാത്രം കാര്യം അല്ല. ഉരുൾ പൊട്ടൽ തൊട്ട് ഫാക്ടറികളിൽ നിന്നുള്ള വാതക ചോർച്ച വരെ ഉള്ള ദുരന്ത സാധ്യതകൾ പരിഗണിച്ചുള്ള ഒരു സ്ഥല വിനിയോഗ പദ്ധതി കേരളത്തിൽ മൊത്തം ഉണ്ടാക്കേണ്ട കാലം എന്നേ കഴിഞ്ഞു.

നവംബർ മുതൽ നിലനിന്നിരുന്ന വെള്ളപ്പൊക്കം ഏറ്റവും വഷളാവാൻ ഉള്ള ഒരു കാരണം പുഴയിൽ ചെന്നൈക്ക് മുൻപേ ഉള്ള അണകെട്ടുകളിൽ വെള്ളം നിറഞ്ഞപ്പോൾ അത് സുരക്ഷക്ക് വേണ്ടി തുറന്നു വിടേണ്ടി വന്നതാണ്. തായിലാണ്ടിലും പാക്കിസ്ഥാനിലും ഉൾപ്പടെ ഇത് മുൻപ് പലയിടത്തും ഉണ്ടായിട്ടുള്ള പ്രശ്‌നം ആണ്. അപ്പോൾ അതിവൃഷ്ട്ടി ഉള്ള വർഷങ്ങളിൽ അണക്കെട്ടുകളിലെ ജലാശയങ്ങളുടെ സംയോജിപ്പിച്ചുള്ള മാനേജ്‌മെന്റ് വെള്ളപ്പൊക്കം ഒഴിവാക്കാൻ അത്യാവശ്യമാണെന്ന് വരുന്നു. നമ്മുടെ അണക്കെട്ടുകളെ എല്ലാം സംയോജിപ്പിച്ച് (coordinated) മുൻകരുതലോടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ടി വന്നാൽ വെള്ളം ഒഴുക്കി കളയാനും ഉള്ള ഒരു സംവിധാനം ഇപ്പോൾ ഉണ്ടോ, ഇല്ലെങ്കിൽ ഉണ്ടാക്കണ്ടേ ?.

ചെന്നൈയിലെ ദുരന്തത്തിലെ എല്ലാ കഷ്ടപ്പാടുകൾക്കിടയിലും മിന്നി നിന്നത് ഉത്സാഹികളായ പുതിയ തലമുറയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം ആണ്. ഗവണ്മെന്റ് സ്തബ്ധർ ആയപ്പോൾ, മുതിൽന്നവർ സങ്കടപ്പെടുകയും പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ വിദഗ്ദ്ധർ എല്ലാം 'പ്ലാനിംഗിന്റെ കുറ്റമാണ്' എന്നൊക്കെ ഗീർവാണം അടിച്ചപ്പോൾ സ്വന്തം കാര്യവും ചുറ്റുമുള്ളവരുടെ കാര്യവും നോക്കിയത് പുതിയ തലമുറയാണ്. ഇത് ഏറെ പ്രതീക്ഷ പകരുന്നതാണ്. ഇതിൽനിന്നും നാം പലതും പഠിക്കാനും ഉണ്ട്. ഒന്നാമത് പുതിയ തലമുറക്ക് പഴയതരം പാർട്ടി പൊളിറ്റിക്‌സോ, ജാതിമത ചിന്തകളോ ഒന്നും അല്ല പ്രധാനം. ഒരു പ്രശ്‌നം ഉണ്ടായപ്പോൾ അതെങ്ങനെ പരിഹരിക്കാം എന്നതാണ്. സോഷ്യൽ മീഡിയ എല്ലാം ഫലപ്രദമായി ഉപയോഗിച്ച് അവർ മുന്നോട്ടിറങ്ങി. കേരളത്തിലെ പുതിയ തലമുറ ഇതു നോക്കിക്കാണണം. മാത്രമല്ല ഔദ്യോഗിക സംവിധാനങ്ങൾ എങ്ങനെ ഈ യുവാക്കളെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് മുന്കൂട്ടി ആലോചിക്കുകയും വേണം. പുതിയ തലമുറക്ക് നേതൃത്വത്തിനും നിർവഹണത്തിനും അവസരം കൊടുക്കാൻ നാം ഒരു ദുരന്തം നോക്കിയിരിക്കേണ്ടതില്ല. കാമ്പസുകളിലെ എൻ എസ് എസ് സംവിധാനത്തെ ദുരന്ത നിവാരണത്തിലും ലഘൂകരണത്തിലും പരിശീലിപ്പിക്കുന്നത് ദുരന്ത കാലത്ത് ഏറെ ഗുണം ചെയ്യും.

ചെന്നൈയിൽ വെള്ളം പൊങ്ങുന്ന സമയത്ത് കേരളത്തിലേയും ഡൽഹിയിലേയും മാദ്ധ്യമങ്ങൾ കൊച്ചുവർത്തമാനങ്ങളും പറഞ്ഞിരിക്കുകയായിരുന്നു എന്നതാണ് മറ്റൊരു സത്യം. വെള്ളം മുറിയിൽ കയറി ചെന്നൈക്കാർ സഹായത്തിനു വിളിച്ചിട്ടും ദേശീയമാദ്ധ്യമങ്ങളുടെ ശ്രദ്ധ കിട്ടാൻ വീണ്ടും സമയം എടുത്തു. എല്ലാ ദേശീയ പത്രക്കാർക്കും, ടിവി ചാനലുകാർക്കും സ്വന്തം ബ്യൂറോ ഓഫീസുള്ള ചെന്നൈയുടെ സ്ഥിതി ഇതാണെങ്കിൽ കേരളത്തിന്റെ സ്ഥിതി എന്താകുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. മാദ്ധ്യമശ്രദ്ധ നേടിയാൽ മാത്രമേ ആവശ്യത്തിനുള്ള സഹായം ഉടനും പിൽക്കാലത്തും കിട്ടുകയുള്ളൂ. നമ്മുടെ ദുരന്തം മറ്റുള്ളവരെ ഏറ്റവും വേഗത്തിൽ അറിയിക്കാൻ നാം എന്തു ചെയ്യണം?. സാധാരണ ഒരു ദുരന്തം ഉണ്ടാകുമ്പോൾ, അതു പ്രത്യേകിച്ച് വെള്ളപ്പൊക്കം പോലെ പതുക്കെ വഷളാകുന്ന ദുരന്തം ആകുമ്പോൾ, എല്ലാം ശരിയാകും എന്നു വിചാരിച്ചിരിക്കാനാണ് വ്യക്തികളുടേയും ഔദ്യോഗിക സംവിധാനങ്ങളുടേയും പൊതുരീതി. പക്ഷെ, അപകടം ഉണ്ടാകുന്ന മുറക്ക്തന്നെ ആവുന്നത്ര സഹായം തേടണമെന്നും പിന്നെ അത് ആവശ്യമില്ലെങ്കിൽ തിരിച്ചയക്കുന്നതാണ് ബുദ്ധി എന്നും ആണ് അനവധി ദുരന്തങ്ങളിലെ അനുഭവത്തിലൂടെ ഐക്യരാഷ്ട്രസഭ പഠിച്ചത്. ഈ പാഠങ്ങൾ നമ്മളും മനസ്സിൽവക്കണം.

കൂടുതൽ സുരക്ഷിതമായ കേരളം എന്നതാണ് നമ്മുടെ ദുരന്ത നിവാരണ വകുപ്പിന്റെ മുദ്രാവാക്യം. ഈ വർഷത്തെ അപകടങ്ങളിൽ നിന്നും പാഠം പഠിച്ച് വേണ്ടത്ര മുൻകരുതലുകൾ എടുത്താൽ അത് തീര്ച്ചയായും നടപ്പിലാക്കാം.

(അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
പ്രണയം നടിച്ച് ഗുളിക നൽകി മയക്കി ബലാത്സംഗം; ഗർഭിണിയായപ്പോൾ കൈയൊഴിഞ്ഞു; അടുപ്പം തുടങ്ങിയത് ഫെയ്‌സ് ബുക്കിലൂടെ; യുവതിയുടെ വീട് തൊട്ടടുത്തെന്ന് അറിഞ്ഞപ്പോൾ കോളേജിൽ എത്തി ബന്ധം ഊട്ടിയുറപ്പിച്ചു; എസ് എഫ് ഐക്കാരിയുടെ പീഡനാരോപണം തന്റെ കോളേജിൽ സീനിയറായി പഠിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകനെതിരെ; വർക് ഷോപ്പ് ജീവനക്കാരനെതിരായ മൊഴി പൂർണ്ണമായും വിശ്വസിക്കാതെ പൊലീസ് അന്വേഷണം; ചെറുപ്പളശ്ശേരി ഏര്യാ കമ്മറ്റി ഓഫീസിലെ പീഡനത്തെ പ്രതിരോധിക്കാൻ തന്ത്രങ്ങളൊരുക്കി സിപിഎം
കിറ്റക്സ് ഉടമയുടെ ട്വന്റി ട്വന്റി കളി ടെസ്റ്റിനേയും ഏകദിനത്തേയും നശിപ്പിക്കും! ചാലക്കുടിയിലെ സ്ഥാനാർത്ഥിയായി കിഴക്കമ്പലത്തുകാർ അവതരിപ്പിക്കുന്നത് സാക്ഷാൽ ജേക്കബ് തോമസിനെ; ഐപിഎസ് ഉദ്യോഗം രാജിവച്ച് വികസന രാഷ്ട്രീയം ചർച്ചയാക്കാൻ ഡിജിപി; പിണറായിയുടെ പ്രതികാരം ചർച്ചയാകുമ്പോൾ വെട്ടിലാകുന്നത് സിറ്റിങ് എംപി ഇന്നസെന്റ് തന്നെ; വികസനത്തിന്റെ പുത്തൻ മാതൃക തീർത്ത കിറ്റക്‌സ് ഉടമയുടെ രാഷ്ട്രീയം കേരളം ചർച്ച ചെയ്യുമ്പോൾ
ബാറുകളിൽ അഴിഞ്ഞാടി നൃത്തം ചെയ്യുന്ന പബ് ഡാൻസർ; സൗന്ദര്യം കൊണ്ട് ഇരകളെ വശീകരിക്കുന്ന സുരസുന്ദരി; ഹണിട്രാപ്പിൽ ഇരകളെ കുരുക്കുന്നതിൽ വിദഗ്ധ; തിരുവമ്പാടി വ്യവസായിയെ ഷമീന കുരുക്കിയതും ഇതേ തേൻ കെണിയിൽ; ഫെയ്‌സ് ബുക്കിന്റെ സാധ്യതയിൽ ഗുരുനാഥ നസീമയ്ക്കും മുകളിൽ പറന്ന ശിഷ്യ; ബ്ലാക്‌മെയിലിങ് സുന്ദരിയെ പൊലീസ് കുടക്കിയത് തന്ത്രപൂർവ്വം; കോഴിക്കോട് സബ് ജയിലിൽ അഴി എണ്ണുന്ന മാദകറാണി ഷമീനയുടെ കഥ
സെക്‌സ് വീഡിയോ ചാറ്റ് ചെയ്തിട്ടുണ്ടോ ? എങ്കിൽ ഇതും കൂടി കണ്ടോളൂ ! സമൂഹ മാധ്യമത്തിലെ ചതിക്കുഴികൾ ഓർമ്മിപ്പിച്ച് 'ഗോഡ്‌സ് ഐ' ഹ്രസ്വചിത്രം; അവതരണ ശൈലിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കുറുകൾക്കകം കണ്ടത് ലക്ഷക്കണക്കിനാളുകൾ; 'ദൈവത്തിന്റെ കണ്ണുകൾ' തുറക്കുമ്പോൾ കാണുന്നതിങ്ങനെ
നോമ്പ് നോറ്റ് ഇരുമുടികെട്ടെടുത്ത് മല ചവിട്ടി ശബരീശന് കണ്ണീർ പ്രണാമം; കോടതി വിലക്കും ജയിൽ വാസവും കഴിഞ്ഞുള്ള ഭഗവൽ ദർശനത്തിൽ മനം നിറഞ്ഞ് വിങ്ങി കരഞ്ഞ് നേതാവ്; നേതൃത്വം ഒന്നുപോലെ എതിർത്തിട്ടും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയാകുന്ന ബിജെപി നേതാവ് ഔദ്യോഗിക പ്രഖ്യാപനത്തിന് മുമ്പ് അയ്യപ്പ സന്നിധാനത്തെത്തി അനുഗ്രഹിക്കണമേ എന്ന് അഭ്യർത്ഥിച്ച് തുടങ്ങിയത് അനൗദ്യോഗിക പ്രചരണം; ആവേശത്തോടെ സുരേന്ദ്രനെ സ്വീകരിച്ച് സംഘപരിവാർ പ്രവർത്തകരും അയ്യപ്പഭക്തരും
എസ് എഫ് ഐക്കാരിയെ പാർട്ടി ഓഫീസിലെ ഡിവൈഎഫ് ഐ മുറിയിലെത്തിച്ചത് തന്ത്രപരമായി; ചെറുപ്പളശ്ശേരി കോളേജിലെ മാഗസീൻ ചർച്ച എത്തിയത് പീഡനത്തിലും പ്രസവത്തിലും; ചോരക്കുഞ്ഞിന്റെ അമ്മയെ തേടി പോയ പൊലീസ് യുവതിയുടെ മൊഴി കേട്ട് ഞെട്ടി; സിപിഎം ഓഫീസിലെ പീഡനം തെളിയിക്കാൻ ഏക മാർഗ്ഗം ഡിഎൻഎ പരിശോധനയും; കുട്ടി സഖാവിനെ രക്ഷിക്കാൻ തന്ത്രങ്ങളുമായി നേതാക്കളും; പാലക്കാട്ടെ തെരഞ്ഞെടുപ്പിനെ കലുഷിതമാക്കാൻ ചെറുപ്പളശ്ശേരി ഏര്യാ കമ്മറ്റി ഓഫീസിലെ പീഡനവും
'വിവാഹേതര ബന്ധത്തിന്റെ ദൈർഘ്യം എത്ര വരെ? കക്കാൻ ഇറങ്ങുന്ന രണ്ടു കള്ളന്മാർ തമ്മിൽ എന്ത് കമ്മിറ്റ്‌മെന്റ് എന്ന അക്കിടി അറിയും വരെ'; സ്‌നേഹം കൊതിച്ചു, കരുതൽ കൊതിച്ചു എന്നൊക്കെ ഉള്ള മുടന്തൻ ന്യായങ്ങൾ, വെറും വെറുതെ; സ്വയം മനഃസാക്ഷിയോട് ചോദിച്ചാൽ ഉത്തരം ഒന്നേ കാണു,ഒരു രസത്തിന് വേണ്ടി; വിവാഹേതര ബന്ധത്തെ വിലയിരുത്തുന്ന മനഃശാസ്ത്ര വിദഗ്ധ കല ഷിബുവിന്റെ കുറിപ്പ് ചർച്ചയാകുന്നു
കേരളത്തിൽ കമ്മ്യൂണിസം അല്ല പിണറായിസം! നേരിടാൻ പോകുന്നത് ബംഗാളിലെയും ത്രിപുരയെക്കാളും വലിയ തകർച്ച; പത്തനംതിട്ടയിൽ വീണാ ജയിച്ചാൽ അത് ശബരിമല അയ്യപ്പനെ അപമാനിക്കുന്നതിന് തുല്യം; ബിജെപിക്ക് അക്കൗണ്ട് തുറക്കുന്നത് സാധ്യതകളെ അവർ ഉപയോഗിക്കുന്നത് ആശ്രയിച്ച്; കെ സുരേന്ദ്രൻ ജനാധിപത്യ അംഗീകാരം അർഹിക്കുന്ന വ്യക്തി; വടകരയിലെ കെ മുരളീധരൻ ഒഴികെ മത്സരിക്കുന്ന എല്ലാ എംഎൽഎമാരെയും രാഷ്ട്രീയം നോക്കാതെ തോൽപ്പിക്കണം: ലോക്‌സഭാ തെരഞ്ഞെടുപ്പു വിലയിരുത്തി പി സി ജോർജ്ജ് മറുനാടനോട്
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
സ്വരാജിന്റെ വിമർശനം ഫലിതമായത് പെൺപുലിക്ക് മുന്നിൽ; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയതും ഈ ദന്തഡോക്ടർ; കൂവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; കണ്ണൂരുകാരി ദന്തഡോക്ടറായെങ്കിലും പ്രണയിച്ചത് മാധ്യമ പ്രവർത്തനത്തെ; സീ ന്യൂസിലെ ജോലി മടുത്തപ്പോൾ അനാഥപെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ കോൺഗ്രസിലെ ദേശീയ മാധ്യമ മുഖമായി; വടക്കനിൽ പ്രതിരോധം തീർത്ത ഡോ ഷമാ മുഹമ്മദിന്റെ കഥ
അക്കു അക്‌ബറിന്റെ സിനിമാ ഷൂട്ടിംഗിനിടയിൽ ഞാനൊരു സൂത്രം ചെയ്യാം; മീശമാധവനിൽ തിരക്കഥയിൽ ഇല്ലാത്ത സീൻ ദിലീപേട്ടൻ അഭിനയിച്ചില്ലേ? അതുപോലെ പുതിയ സിനിമയിൽ ഞാൻ ഒരു നമ്പർ ഇറക്കി എല്ലാവരേയും ഞെട്ടിക്കും? അരഞ്ഞാണ കഥയിൽ സസ്‌പെൻസ് നിർത്തി 'അതൊന്നും ഇപ്പോൾ പറയില്ല, മഞ്ജുചേച്ചിയും ഞെട്ടും' എന്നുമാത്രം പറഞ്ഞ് കാവ്യ; ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - പല്ലിശ്ശേരി പരമ്പര നിർണായക ഘട്ടത്തിൽ
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
മലയാളം അറിയാത്ത വടക്കൻ സ്ഥാനാർത്ഥിയായാൽ അപമാനമെന്ന് അഴിക്കോട് പറഞ്ഞത് കളങ്കമായി; ചായ കൊടുക്കാൻ നിൽക്കുന്നവർക്കും തൂപ്പുകാർക്കും സീറ്റ് കൊടുക്കരുതെന്ന് സേനാപതി വേണുവിന്റെ കളിയാക്കലും മത്സര മോഹത്തെ തകർത്തു; ചെന്നിത്തലയുടെ കത്ത് ചോർത്തി ഗ്രൂപ്പുകളെ തമ്മിലടിപ്പിക്കലും നടന്നില്ല; കെസിയും ഒസിയും ഡൽഹിയിലെത്തിയപ്പോൾ സോണിയയുടെ വീട്ടിലും ഇടംപോയി; രാമന് പോലും മോദിയിൽ വിശ്വാസമില്ലെന്ന് കളിയാക്കിയ നേതാവ് ഒടുവിൽ ബിജെപിക്കാരനുമായി; ബിഷപ്പ് ഫ്രാങ്കോ വളർത്തിയ ടോമിന്റെ 'വീരകഥ' ഇങ്ങനെ
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
എം.ജി സർവകലാശാലയിൽ ഫീസടച്ച് ബൈക്കിൽ മടങ്ങിയ വിദ്യാർത്ഥിക്ക് കണ്ടെയ്‌നർ ലോറിയിടിച്ച് ദാരുണാന്ത്യം; സുഹൃത്തിന്റെ മരണവാർത്തയറിഞ്ഞ് കടുത്തുരുത്തിയിൽ എത്തിയ സംഘം പൊലീസ് പിടിച്ചെടുത്ത വാഹനം അടിച്ചു തകർത്തതിന് പിന്നാലെ ഉദ്യോഗസ്ഥരേയും ആക്രമിച്ചു; പൊലീസ് സ്‌റ്റേഷനിനുള്ളിൽ വരെ ഇരച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പെൺകുട്ടികൾ വരെ അടങ്ങുന്ന സംഘം
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...