1 usd = 75.46 inr 1 gbp = 95.13 inr 1 eur = 85.60 inr 1 aed = 20.54 inr 1 sar = 20.09 inr 1 kwd = 244.79 inr

Jun / 2020
05
Friday

സിനിമാ മേഖല മുഴുവൻ ലോക്ക്ഡൗണിൽ നട്ടം തിരിയുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് ശരിയോ? അതോ കൂടുതൽ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്നതിനു മുൻപ് അവനവനാൽ കഴിയുന്ന അതിജീവന മാർഗങ്ങൾ ആരായണമോ? കമൽഹാസൻ വിശ്വരൂപം ഡി. ടി.എച്ച് പ്ലാറ്റ് ഫോമിൽ റിലീസിനൊരുക്കിയപ്പോൾ കടുത്ത എതിർപ്പ് നേരിട്ടു; ഓൺലൈൻ റിലീസ് കാലത്തിന്റെ അനിവാര്യത; സുനിൽ സുരേഷ് എഴുതുന്നു

May 19, 2020 | 10:10 PM IST | Permalinkസുനിൽ സുരേഷ്

ത്തിരിപ്പോന്ന ഒരു വൈറസ്. കൊന്നൊടുക്കിയത് ലക്ഷക്കണക്കിനാളുകളെ.താളം തെറ്റിച്ചു കൊണ്ടിരിക്കുന്നത് നിരവധി രാഷ്ട്രങ്ങളുടെ സമ്പദ് വ്യവസ്ഥകളെ. കൊവിഡ് 17 ലോക്ക്ഡൗണിനെത്തുടർന്ന് രണ്ടു മാസമായി അടച്ചിട്ടിരിക്കുന്ന തീയേറ്ററുകൾ എന്ന് തുറക്കും എന്ന് എന്ന് ഉറപ്പിച്ച് പറയാൻ കഴിയാത്ത സാഹചര്യത്തിൽ ചില സിനിമകൾ ഓൺലൈൻ റിലീസിങിന് തയ്യാറെടുക്കുകയാണ്.

മലയാളം ഉൾപ്പെടെ വിവിധ ഭാഷകളിലെ ചില ചിത്രങ്ങൾ വൈകാതെ ആമസോൺ പ്രൈമിൽ ലഭ്യമാകും. ചലച്ചിത്ര നിർമ്മാതാക്കളുടെ ദേശീയ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓൺലൈൻ റിലീസിംഗിന് പച്ചക്കൊടി കാട്ടുക കൂടി ചെയ്തതോടെ തീയേറ്റർ ഉടമകളും നിർമ്മാതാക്കളും തമ്മിലുള്ള അഭിപ്രായവ്യത്യാസം അതിരൂക്ഷമായിരിക്കുകയാണ്. ഡിജിറ്റൽ റിലീസിങിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബുവിനെതിരെയും നായകൻ ജയസൂര്യക്കെതിരെയും വിലക്കുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്.

പണമെറിഞ്ഞ് പണം കൊയ്യുന്ന ഏറ്റവും വലിയ ബിസിനസ്സുകളിൽ ഒന്നാണ് സിനിമ. (എല്ലാവർക്കും അങ്ങനെ അല്ലെങ്കിൽ കൂടി) തലപ്പത്തിരിക്കുന്ന നിർമ്മാതാവ് മുതൽ ഭക്ഷണം വിളമ്പുന്ന ജോലിക്കാർ ഉൾപ്പെടെ വിവിധ കണ്ണികളിലൂടെയുള്ള സാമ്പത്തിക ക്രയവിക്രയമാണ് ഇവിടെ നടക്കുന്നത്. ഉയർന്ന തട്ടിൽ ഉള്ളവർക്ക് ഇത് ലാഭക്കളിയാണെങ്കിൽ താഴേത്തട്ടിലുള്ളവരെ സംബന്ധിച്ച് ഇത് ഉപജീവനം ആണ്. അങ്ങനെയുള്ള ഒരു കളിയിൽ മുടക്ക് മുതൽ തിരിച്ചു പിടിക്കുക എന്നത് തന്നെ മുഖ്യലക്ഷ്യം. ഒപ്പം ലാഭവും. ഈ സംവിധാനത്തിലെ സാമ്പത്തിക അസന്തുലിതാവസ്ഥ ഏറ്റവും കൂടുതൽ ബാധിക്കുന്നത് മേൽപ്പറഞ്ഞ താഴേത്തട്ടിലുള്ളവരെയാണ്.

Sufi, Sujatha and Sajata release date online; Vijay Babu firmly in ...

മുൻകാലങ്ങളെ അപേച്ച് ഇന്ന് കുടുംബമായി ഒരു സിനിമ കണ്ടു വരണമെങ്കിൽ ഒറ്റയടിക്ക് പൊട്ടുന്നത് 500 മുതൽ 2000 രൂപ വരെയാണ്. ഇത് ടിക്കറ്റ് ചെലവ് മാത്രം. (ഇക്കാര്യത്തിൽ സർക്കാർ തിയേറ്ററുകൾ അല്പം ആശ്വാസം ആണ്.) ഇടവേള സമയത്തെ പോപ് കോണിനും മറ്റും ചെലവ് വേറെ. കുട്ടികളെയും കൊണ്ടു പോകുന്ന രക്ഷിതാക്കൾക്ക് ഈ ചെലവ് ഒഴിവാക്കാൻ സാധിച്ചെന്നു വരില്ല. എം.ആർ.പി യിൽ കൂടുതൽ തുക ഈടാക്കാൻ പാടുള്ളതല്ലെങ്കിലും പലയിടങ്ങളിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. പാർക്കിങ് അസൗകര്യം ആണ് മറ്റൊരു പ്രശ്‌നം. ഇതിനൊക്കെ പുറമെ, കാണുന്ന സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ സമയനഷ്ടവും ധനഹാനിയും വേറെ. കൊട്ടിഘോഷിച്ചെത്തി ക്ഷമ പരീക്ഷിച്ചു മടങ്ങിയ ചിത്രങ്ങൾ കണ്ട അനുഭവം പലർക്കും ഉണ്ടാവാം. ചില ചിത്രങ്ങൾ കാണുമ്പോൾ ഇതൊക്കെ പണം ചെലവാക്കി തീയേറ്ററിൽ വന്നു കാണേണ്ടിയിരുന്നോ എന്നായിരിക്കും തോന്നുക.

ഇനി തിയേറ്ററിൽ കാണാൻ സാധിക്കാതെ പോയ നല്ല ചിത്രങ്ങൾ ടെലിവിഷൻ സ്‌ക്രീനിൽ കാണാം എന്നാണെങ്കിൽ പരസ്യങ്ങളുടെ ബാഹുല്യം ആസ്വാദനവും സമയവും നഷ്ടപ്പെടുത്തുന്ന കാഴ്ചയായിരിക്കും അവിടെ.

ഇവിടെയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ പ്രസക്തി. ഓവർ ദി ടോപ്പ് എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ സംവിധാനത്തിൽ ഇടനിലക്കാരനെ ഒഴിവാക്കി ഇന്റർനെറ്റ് വഴി കാഴ്ചകൾ നേരിട്ട് ഉപഭോക്താവിലേക്ക് എത്തുകയാണ്. മൊബൈൽ ഫോണും അത്യാവശ്യം നല്ല ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ ആർക്കും ഇതിന്റെ ഭാഗമാകാം. ഉപഭോക്താവിന്റെ സമയവും സൗകര്യവും അനുസരിച്ചുള്ള സുഗമമായ സിനിമാ കാഴ്ചയാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ ഒരുക്കുന്നത്. സിനിമകൾക്ക് പുറമെ കണ്ടുമറന്ന ടെലിവിഷൻ സീരീസുകളും ഇവിടെ ലഭ്യമാണ്. അതും സാധാരണക്കാരന് താങ്ങാവുന്ന നിരക്കിൽ. ചെലവ് കുറഞ്ഞ സിനിമകൾക്ക് അനുയോജ്യമായ മാർക്കറ്റാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ.

 

How Much Does A Home Theater Setup Cost?

ഹോം തിയേറ്റർ എന്ന നിശബ്ദ വിപ്ലവം :

എൺപതുകളിലെ വി.എച്ച്.എസ് അനലോഗ് ഫോർമാറ്റിൽ നിന്നും സി.ഡി - ഡി.വി.ഡി ഡിജിറ്റൽ യുഗത്തിലേക്കുള്ള ചുവടുവയ്‌പ്പോടുകൂടിയാണ് ഗൃഹാന്തരീക്ഷത്തിൽ തിയേറ്റർ നിലവാരത്തിലുള്ള സിനിമ ആസ്വാദനം സാധ്യമാക്കുന്ന ഹോം തിയേറ്റർ സംവിധാനങ്ങൾ വ്യാപകമായിത്തുടങ്ങിയത്. അഞ്ച് സ്പീക്കറുകളും ഒരു സബ് വൂഫറും ഉൾപ്പെടുന്ന 5.1 ഹോം തിയേറ്റർ ആണ് ശ്രേണിയിലെ കേമൻ. ഇന്ന് ചില കമ്പനികൾ അറ്റ്‌മോസ് ശബ്ദവിന്യാസം വരെ ഹോം തിയേറ്റർ സംവിധാനത്തിൽ ഒരുക്കിക്കൊടുക്കുന്നു. അത്രയും താങ്ങാനുള്ള ശേഷി ഇല്ലെങ്കിൽ എൽസി.ഡി പ്രൊജക്ടറുംസ്‌ക്രീനും കൊണ്ട് തൃപ്തിപ്പെടാം. എങ്കിലും 4ഗ റെസൊല്യൂഷനിൽ ചിത്രീകരിച്ചിട്ടുള്ളതും ഡോൾബി അറ്റ്‌മോസ് ശബ്ദവിന്യാസത്തിൽ ഒരുക്കിയിട്ടുള്ളതുമായ ചിത്രങ്ങളൊക്കെയുംതന്നെ നല്ല തിയേറ്ററുകളിൽ ആസ്വദിക്കേണ്ടതാണ്

Netflix - Review 2020 - PCMag India

ഒ.ടി.ടി റിലീസ് സിനിമാമേഖലയെ എപ്രകാരമായിരിക്കാം ബാധിക്കുക? ഇവിടെ എത്തിക്‌സ് അഥവാ പൊതു മര്യാദയുടേതായ ചില പ്രശ്‌നങ്ങളുമുണ്ട്. സിനിമാ മേഖല മുഴുവൻ ലോക്ക്ഡൗണിൽ നട്ടം തിരിയുമ്പോൾ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നത് ശരിയോ? അതോ കൂടുതൽ നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്നതിനു മുൻപ് അവനവനാൽ കഴിയുന്ന അതിജീവന മാർഗങ്ങൾ ആരായണമോ?

തീയേറ്ററിൽ ആളുകുറയുന്ന സാഹചര്യം തിയേറ്റർ ഉടമകളെ സംബന്ധിച്ച് ആശങ്കാജനകമായ ഒന്നാണ്. വിവിധ കാരണങ്ങളാൽ അടച്ചുപൂട്ടി പിന്നീട് കല്യാണമണ്ഡപങ്ങളായി രൂപാന്തരം പ്രാപിച്ച തീയേറ്ററുകൾ നാട്ടിൽ നിരവധിയാണ്. പ്രത്യേകിച്ചും സി ക്ലാസ് തിയേറ്ററുകൾ. അതിലേക്കുള്ള തിരിച്ചുപോക്കിന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ വഴിതെളിക്കുമോ എന്നതാണ് ആശങ്ക.

ലോക്ക്ഡൗൺ കാലത്ത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ സ്വീകാര്യത ഏറെ ഉയർന്നിരുന്നു. അതുകൊണ്ടുതന്നെ ആ ഒരു ട്രെൻഡ് ഇനി തുടരാൻ തന്നെയാണ് സാധ്യത. തീയേറ്റർ ആസ്വാദനം അത് ആവശ്യപ്പെടുന്ന ചിത്രങ്ങൾക്ക് മാത്രമായി പരിമിതപ്പെടാം. അതേസമയം നിർമ്മാതാവിന് തന്റെ സിനിമ തീയേറ്ററിൽ ഓടിയില്ലെങ്കിലും ഒരു പരിധിവരെ മുടക്കുമുതൽ തിരിച്ചു പിടിക്കുന്നതിനുള്ള മറ്റ് അവസരങ്ങളുണ്ട്. പല സൂപ്പർതാര ചിത്രങ്ങളുടെയും ഓവർസീസ് - സാറ്റലൈറ്റ് റൈറ്റുകൾ വൻ തുകയ്ക്കാണ് വിറ്റുപോകുന്നത്.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ സജീവമാകുന്നതിനും ഏറെ മുൻപ് കമൽഹാസൻ വിശ്വരൂപം ഡി ടിഎച്ച് (ഡയറക്ട് ടു ഹോം) ലൂടെ റിലീസ് ചെയ്യാനുള്ള തീരുമാനം പ്രഖ്യാപിച്ചപ്പോൾ തീയേറ്റർ ഉടമകളിൽ നിന്നും കനത്ത എതിർപ്പുകൾ ആയിരുന്നു നേരിടേണ്ടി വന്നത്. തുടർന്ന് തീരുമാനം പിൻവലിക്കേണ്ടിവന്നു.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ കാലക്രമേണ തിയേറ്ററുകളെ കീഴടക്കുമോ? വാസ്തവത്തിൽ ലോക്ക്ഡൗൺ കാലഘട്ടം തുടങ്ങുന്നതിന് ഏറെ മുൻപ് തന്നെ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ വളർച്ചാ കാലഘട്ടം ആരംഭിച്ചിരുന്നു. സിനിമകൾ കൂട്ടത്തോടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലേക്ക് ചുവടു മാറുക എന്നത് അസംഭവ്യം ആണ്. കാരണം സിനിമയുടെ ആത്യന്തികമായ ആസ്വാദനം തിയേറ്ററിൽ തന്നെയാണ്. നിലവിലെ ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പ്രത്യക്ഷ സാഹചര്യത്തിന്റെ സൃഷ്ടി ആയതിനാൽ അത് സിനിമാ വ്യവസായത്തെ ബാധിക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രഖ്യാപിത - അപ്രഖ്യാപിത വിലക്കുകൾക്കും മറ്റും തടയിടാൻ ഗവൺമെന്റ് തന്നെ രംഗത്തിറങ്ങുന്ന സാഹചര്യം അധികം താമസിയാതെതന്നെ സംജാതമാകുന്നതാണ്. ചലച്ചിത്രമേഖലയിലെ തർക്കപരിഹാരവുമായി ബന്ധപ്പെട്ട് നിയമം നിർദ്ദേശിക്കുന്ന തരത്തിൽ നിർദിഷ്ട അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു തർക്ക പരിഹാര സമിതിയാണ് വിഭാവനം ചെയ്യപ്പെടുന്നത്.

സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് ചലച്ചിത്ര വ്യവസായം പതിയെ പൂർവ്വസ്ഥിതിയിലേക്ക് മടങ്ങും. എന്നാൽ അതിന് സമയമെടുത്തേക്കും. തിയേറ്ററുകളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും സമരസപ്പെട്ട് രണ്ട് വ്യത്യസ്ഥ മാർക്കറ്റുകളായി മാറ്റുരയ്ക്കുന്ന കാഴ്ചയായിരിക്കും കുറെയധികം നാളത്തേക്ക് കാണാൻ സാധിക്കുക. അതിനുശേഷവും സ്ഥിതിഗതികൾ മറ്റൊന്നാവാൻ വഴിയില്ല. കാരണം കേവല സിനിമ ആസ്വാദനത്തിനുമപ്പുറംകുടുംബവുമൊത്തുള്ള ഒരു വാരാന്ത്യ ഔട്ടിങ്, ഭക്ഷണം ഇവയൊക്കെ ഇതിന്റെ ഭാഗമാണ്.ഭാവിയിൽ സിനിമ - സിനിമതിയേറ്റർ എന്ന പരമ്പരാഗത സങ്കൽപത്തിൽ തന്നെ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഓൺലൈൻ സീരീസുകൾക്ക് പ്രാധാന്യമേറി വരുന്നതിനു സമാനമായി ഓൺലൈൻ സിനിമകളും സൃഷ്ടിക്കപ്പെടാം. മാറ്റങ്ങൾ നല്ലതിനുവേണ്ടി ആകട്ടെ. അതിനെ നമുക്ക് സ്വാഗതം ചെയ്യാം.

ലേഖകൻ:-

സുനിൽ സുരേഷ്
അസി: പ്രൊഫസർ
കേരള ലോ അക്കാഡമി ലോ കോളേജ്
തിരുവനന്തപുരം

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
ബിലാൽ സ്ഥിരമായി പബ്ജി കളിച്ചിരുന്നു; വീട് വിട്ട് പിണങ്ങി പോവുന്നത് പതിവ്; മനസ് ഒരിടത്തും ഉറച്ചുനിൽക്കില്ല; വീട് വിട്ടാൽ ഫോണെടുക്കുന്നത് ഭാര്യയുടെ അനിയത്തി വിളിച്ചാൽ മാത്രം; കൊലപാതകത്തെ കുറിച്ച് അറിഞ്ഞപ്പോൾ ബിലാലാണെന്ന് സംശയമുണ്ടായിരുന്നു; കാല് കയറുകൊണ്ട് കെട്ടി, ഗ്യാസ് കുറ്റി തുറന്നുവെച്ചു എന്നൊക്കെ കേട്ടപ്പോൾ ഒരുൾക്കിടിലം; ബിലാലും ഷീബാ സാലിയുടെ കുടുംബവും തമ്മിൽ എങ്ങനെ പരിചയം? പിതാവ് മാധ്യമങ്ങളോട്
കമ്പി വരിഞ്ഞ് ഷോക്കേൽപിക്കാനുള്ള ബുദ്ധി ഒരു വിദഗ്ധന് മാത്രമേ ഉണ്ടാകൂ എന്ന നിഗമനം എത്തിയത് ബിലാലിൽ'; പെട്രോൾ പമ്പിലെ സിസി ക്യാമറയിൽ പതിഞ്ഞ ദൃശ്യം നിർണായക തെളിവായി; പൊലീസ് നടത്തിയത് മാസ് ഓപ്പറേഷൻ; 48 മണിക്കൂറിനുള്ളിൽ അഞ്ച് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണം; തുമ്പുണ്ടാക്കാൻ ക്രിമിനൽ പശ്ചാത്തലമുള്ളവരെ പ്രത്യേകം ചോദ്യം ചെയ്തു; അയൽക്കാരനായ ബിലാലിനെ കുടുക്കിയത് പൊലീസിന്റെ സൂപ്പർ ബുദ്ധി; കൊട്ടയത്തെ അരും കൊല തെളിയിച്ചത് രണ്ട് പകൽ മാത്രമെടുത്ത്
തികഞ്ഞ സ്ത്രീ വിരുദ്ധനും ഫാസിസ്റ്റും; ഒന്നാന്തരം മദ്യപാനിയും സ്ത്രീലമ്പടനും; ആമസോണിന്റെ കശാപ്പുകാരനെന്നും വിളിപ്പേര്; മതവും മുതലാളിത്തവും കൂട്ടിക്കെട്ടിയുള്ള തീവ്ര വലതുപക്ഷവാദി; ഒരു ജനതയെ മൊത്തം കോവിഡ് മഹാമാരിക്ക് ഇട്ടുകൊടുത്ത അരവട്ടൻ; സഹികെട്ടതോടെ പുറത്താക്കാൻ ഇടതുപക്ഷവും വലതുപക്ഷവും ഒന്നിക്കുന്നു; ലോകത്തിലെ ഏറ്റവും അപകടകാരിയായ മനുഷ്യൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു രാഷ്ട്രത്തലവന്റെ കഥ
നല്ല രുചിയോടെ ബിരിയാണി ഉണ്ടാക്കുമെങ്കിലും ആരോടും മിണ്ടില്ല; പാവത്താനെ പോലെയുള്ള പെരുമാറ്റം കണ്ട് ഐഡിയും വാങ്ങിയില്ല; സ്വന്തമായി മുറി കൂടി കിട്ടിയതോടെ ബിലാൽ ഹാപ്പി; താഴത്തങ്ങാടി കൊലക്കേസിൽ പിടിയിലായ പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത് ഇടപ്പള്ളി കുന്നുംപുറത്തെ മായാവി ഹോട്ടലിൽ; 'നിഷ്‌ക്കളങ്കന്റെ' അറസ്റ്റിൽ ഞെട്ടി ഹോട്ടലുടമ നിഷാദ്; കൊലയ്ക്ക് ശേഷം കടത്തിയ വാഗൺ ആർ കണ്ടെത്തിയത് ആലപ്പുഴയിൽ നിന്നും; തെളിവെടുപ്പ് തുടരുന്നു
ബിലാൽ വീട്ടിലേക്ക് കടന്നു ചെന്നത് സൂത്രത്തിൽ സ്വർണവും പണവും അടിച്ചുമാറ്റാൻ; ലക്ഷ്യം തെറ്റിച്ചത് സംസാരത്തിന്നിടെ ഇറങ്ങിപ്പോകാൻ പറഞ്ഞത്; തർക്കം വന്നപ്പോൾ ഇരുവരെയും കടന്നാക്രമിച്ചതുകൊല്ലാൻ വേണ്ടി തന്നെ; അതിക്രൂരമായി മർദിച്ച ശേഷം വീട്ടിൽ നിന്ന് ഇറങ്ങിയത് രണ്ട് പേരും മരിച്ചു എന്നു കരുതി; ഗ്യാസ് സ്റ്റൗവ് കത്തിച്ചതിനു ശേഷം സിലിണ്ടർ തുറന്നുവിട്ടത് തെളിവ് നശിപ്പിക്കാൻ; ഗ്യാസ് പൊട്ടിത്തെറിക്കുമെന്ന കണക്കു കൂട്ടൽ തെറ്റി; ഷീബ വധക്കേസിനെ കുറിച്ച് കോട്ടയം എസ്‌പി മറുനാടനോട്
വാതിൽ തുറന്നപ്പോൾ കണ്ട പരിചയക്കാരനെ ഷീബ ചിരിച്ചുകൊണ്ട് വിളിച്ചിരുത്തി; സ്വീകരണ മുറിയിൽ എത്തിച്ചു വെള്ളവും നൽകി; സാലിയുമായി സംസാരിച്ചിരിക്കവെ പ്രകോപിതനായി ടീപോയ് കൊണ്ട് തലയ്ക്കടിച്ചു; ബഹളം കേട്ടെത്തിയ ഷീബയെയും തലയ്ക്കടിച്ചു; മരണം ഉറപ്പാക്കാൻ ഇരുമ്പുകമ്പി ശരീരത്തിൽ കെട്ടിയിട്ട് ഷോക്കടിപ്പിക്കാനും ശ്രമം; അലമാരയിലെ പണവും ഷീബയുടെ ശരീരത്തിലെ സ്വർണവും കൈക്കലാക്കി; തെളിവു നശിപ്പിക്കാൻ ഗ്യാസ് തുറന്നുവിട്ടു; അരുംകൊല നടത്തിയത് എങ്ങനെയെന്ന് വിവരിച്ച് മുഹമ്മദ് ബിലാൽ
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
ഒരു രാത്രി മുഴുവൻ വട്ടംചുറ്റിച്ച പ്രതിയെ അടുത്ത ദിവസം പുലർച്ചെ പിടികൂടിയത് സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന്; മൂർഖന്റെ കടി തിരിച്ചറിഞ്ഞെന്ന് ഉറപ്പായതോടെ പൊലീസിന്റെ നീക്കങ്ങൾ അപ്പപ്പോൾ അറിയിച്ചത് വാട്സാപ്, ബോട്ടിം തുടങ്ങിയ സാധ്യതകളിലൂടെ; വിവരം കൈമാറാൻ എംബിഎ സ്റ്റുഡന്റ് ഉപയോഗിച്ചത് ഇന്റർനെറ്റ് കോൾ മാത്രം; ഉത്രാ കൊലക്കേസിൽ രേണുകയും മകളും സംശയ നിഴലിൽ; മുൻകൂർ ജാമ്യത്തിന് ശ്രമിച്ച് സൂരജിന്റെ അമ്മയും സഹോദരിയും; ഷാഹിദാ കമാലിന്റെ ഇടപെടൽ നിർണ്ണായകമാകുമ്പോൾ
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ