Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നു നഗ്ന ജൈനമതാചാര്യൻ ആണെങ്കിൽ നാളെ ളോഹയിട്ട പിതാക്കന്മാരാരോ തൊപ്പിയണിഞ്ഞു താടി നീട്ടി വളർത്തി മുല്ലകളെയോ ആവാം: അമ്മൂമ്മയുടെ മുലയും അപ്പൂപ്പന്റെ കുണ്ടിയും താങ്ങുന്നവർ അറിയാൻ

ഇന്നു നഗ്ന ജൈനമതാചാര്യൻ ആണെങ്കിൽ നാളെ ളോഹയിട്ട പിതാക്കന്മാരാരോ തൊപ്പിയണിഞ്ഞു താടി നീട്ടി വളർത്തി മുല്ലകളെയോ ആവാം: അമ്മൂമ്മയുടെ മുലയും അപ്പൂപ്പന്റെ കുണ്ടിയും താങ്ങുന്നവർ അറിയാൻ

അഡ്വ. ശ്രീജിത്ത് പെരുമന

ജൈന സന്യാസിമാരോടും അവരുടെ മത സ്വാതന്ത്ര്യത്തോടുമുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, 'അമ്മൂമ്മയുടെ മുല'.., 'അപ്പൂപ്പന്റെ കുണ്ടി' എന്നൊക്കെ പറഞ്ഞ് ആരൊക്കെ ന്യായീകരിച്ചാലും ഹരിയാന നിയമ സഭയിൽ സന്യാസി വര്യൻ തരുൺ സാഗർ നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം എത്രമേൽ മഹത്വപൂർണ്ണമായിരുന്നെങ്കിലും അവലംബിച്ച രീതി ഒരിക്കലും ഒരു മതേതര ജനാധിപത്യ രീതിക്ക് ഉതകുന്നതായിരുന്നില്ല. നാനാ ജാതി മതസ്ഥർ സൗഹൃദത്തോടെ അധിവസിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഫെഡറൽ ഘടനയുടെ ഭാഗമായുള്ള ഒരു സംസ്ഥാനത്തെ നിയമ നിർമ്മാണസഭയിൽ ഒരു പ്രത്യേക മത നേതാവിന്റെ അല്ലെങ്കിൽ മത വര്യന്റെ പ്രഭാഷണം എന്നത് സമകാലീന രാഷ്ട്രീയത്തിന്റെ വർഗ്ഗീയ പരിച്ഛേദം എന്ന് പറഞ്ഞുവയ്‌ക്കേണ്ടിവരും. ജാതി രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരുടെ നാട് , നിയമവാഴ്ചയെ പോലും വെല്ലുവിളിച്ചു കൊണ്ട് അപരിഷ്‌കൃതമായ പൈശാചികമായ നാട്ടുനടപ്പുകൾ നടപ്പിലാക്കുന്ന ഖാപ് പഞ്ചായത്തുകളുടെ നാട് , ആൺ-പെൺ അനുപാതത്തിൽ സ്ത്രീകൾ ഏറ്റവും പുറകിലായുള്ള നാട് , സതിയും പെൺ ഭ്രൂണഹത്യയും ഒളിഞ്ഞും തെളിഞ്ഞും നിലനിൽക്കുന്ന നാട് അങ്ങനെ വിശേഷണങ്ങൾ ഏറെ നീണ്ടുപോകും ഹരിയാനയെക്കുറിച്ച് പറഞ്ഞു വന്നാൽ....

അതുകൊണ്ടുതന്നെ നഗ്‌നനായ മതാചാര്യൻ നിയമനിർമ്മാണ സഭയിലെത്തി ജന പ്രതിനിധികളെ ഉത്‌ബോധിപ്പിച്ചതിൽ അത്ഭുതപ്പെടാനേയില്ല...., ഇന്നിത് നഗ്‌നനായ ജൈനമതാചാര്യൻ ആണെങ്കിൽ നാളെ മതവേഷങ്ങൾ അണിഞ്ഞെത്തുന്ന ളോഹയിട്ട ക്രൈസ്തവ പിതാക്കന്മാരാവാം , തൊപ്പിയണിഞ്ഞു താടി നീട്ടി വളർത്തി മത ചിഹ്നങ്ങളോടെ എത്തുന്ന ഇസ്ലാമിക പണ്ഡിതന്മാരാവാം, ഹിന്ദു സന്യാസിമാരാവാം അതുമല്ലെങ്കിൽ ഹിന്ദുമതത്തിന്റെ മൊത്തക്കച്ചവടക്കാരായ കാക്കിയിട്ട കുറുവടിയേന്തിയ ഹിന്ദുമഹാ സഭാ നേതാവാകാം ഇതൊന്നുമല്ലെങ്കിൽ എകെ47 (AK 47) നും ഏന്തി ഐസിസ് (ISIS) തീവ്രവാദി നേതാവ് വരും തീവ്രവാദ വിരുദ്ധ പ്രസംഗങ്ങൾ നടത്താൻ അപ്പോഴും ഇതേ യുക്തിയും യുക്തിബോധവും ഉണ്ടാവണം നമ്മൾ ആർഷഭാരത സന്താനങ്ങൾക് ....

ഇത് തികച്ചും വ്യക്തിപരമായ എന്റെ അഭിപ്രായം അങ്ങനെയെങ്കിൽ നിങ്ങൾക്കെന്താ ഈ വീട്ടിൽ കാര്യം എന്നാകും നിങ്ങൾ ചോദിച്ചുവരുന്നത്... പറയാം, ജാതി മത അവകാശങ്ങൾക്കുമപ്പുറം എല്ലാ സ്വാതന്ത്രങ്ങളോടെയും മതേതര വിശ്വാസിയായും യുക്തിവാദിയായും ജീവിക്കാനുള്ള അവകാശം തരുന്ന World's Largest Democracy പക്ഷെ ഊന്നി നിൽക്കുന്നത് rule of law അഥവാ നിയമവാഴ്ച എന്ന ഒരു യാഥാർഥ്യത്തിലാണ് . നിയമവാഴ്ച തകർന്ന രാജ്യങ്ങൾ ചീട്ടു കൊട്ടാരം പോലെ തകർന്ന ചരിത്രം നമുക്ക് മുന്നിലുണ്ടല്ലോ ..... നിയമത്തിനു മുന്നിൽ പണ്ഡിതനും പാമരനും സമ്പന്നനും ദരിദ്രനും സ്ത്രീയും പുരുഷനും , പ്രധാനമന്ത്രിയും തോട്ടിയും വരെ തുല്യരാകുന്ന സ്വർഗ്ഗീയ സുന്ദര നാട് ..... കേൾക്കാൻ നല്ല ഇങ്ക്രിതി ഉണ്ടെങ്കിലും നടപ്പിലാക്കുന്നതിൽ അത്ര ശുഷ്‌കാന്തി പോരാ എന്നതാണ് പച്ചയായ യാഥാർഥ്യം .

പറഞ്ഞുവന്നത് ആ വിഷയം തന്നെ , ഒരു നിയമ വിദ്യാർത്ഥി എന്ന നിലയിൽ ഹരിയാന നിയമ സഭയിലെ സംഭവങ്ങളെ നോക്കികാണുകയാണ്. ഇന്ത്യൻ പീനൽ കോഡിലെ 294 വകുപ്പ് പ്രകാരം പൊതു സ്ഥലങ്ങളിലോ അതിനടുത്തോ അശ്‌ളീല പ്രദർശനങ്ങളോ, പ്രവൃത്തികളോ നടത്തുകയോ , അശ്‌ളീല ചുവയുള്ള വാക്കുകളോ പാട്ടുകളോ , ചിഹ്നങ്ങളോ കാണിക്കുകയോ ചെയ്താൽ മൂന്നു മാസം വരെ തടവും പിഴയും ലാഭിക്കാം ...., ഇതിൽ അശ്ലീലം എന്ന പദത്തിന് നീതിന്യായ കോടതികൾ വിചാരണയ്ക്ക് ശേഷം കണ്ടെത്തുന്ന വ്യാഖ്യാനമായിരിക്കും ശിക്ഷകളിലേക്ക് നയിക്കുന്നത്. കൂടാതെ പൊതു സ്ഥലം എന്നതിന്റെ വ്യാഖ്യാനമാണ് ഏറ്റവും പ്രധാനപ്പെട്ടത് . 

പൊതുജനങ്ങൾക്ക് സൗജന്യമായി കടന്നു ചെല്ലുന്നതിനും .. , മൗലികാവകാശങ്ങൾ ഉപയോഗപ്പെടുത്തിനുമുള്ള ഏതൊരു സ്ഥലവും പൊതു സ്ഥലമാണെന്ന് ബോംബെ ഹൈക്കോടതിയുടേതുൾപ്പെടെ നിരവധി സുപ്രധാന വിധികൾ നിലവിലുണ്ട് . ഈ വിധികളുടെയും ക്രിമിനൽ നിയമത്തിലെ 294 വകുപ്പ് പ്രകാരവും ജൈന സന്യാസിയായ തരുൺ സാഗർ ഏതു മത വിശ്വാസത്തിന്റെ പേരിലായാലും നിയമസഭയിൽ നഗ്‌നനായി എത്തിയത് ഒരു അശ്‌ളീല പ്രവൃത്തിയാണ്.കൂടാതെ സൗജന്യമായി ഏതൊരു പൗരനും കടന്നു ചെന്ന് വീക്ഷിക്കാവുന്ന നിയമസഭകൾ ഒരു പൊതു ഇടം അല്ലെങ്കിൽ പൊതു ഓഫീസ് ആണ് . വ്യക്തികൾക്കുള്ള സുരക്ഷാപരമായ ക്രമീകരണങ്ങൾ ഒഴിച്ചാൽ ഏതൊരു പൗരനും കടന്നു ചെല്ലാവുന്ന പബ്ലിക് ഫ ആണ് നിയമ സഭകൾ . സന്യാസിയുടെ പ്രസംഗ സമയത്ത് ഹാജരായിരുന്ന നിയമസഭാ സാമാജികർക്ക് അശ്ലീലതയോ അരോചകതയോ തോന്നിയില്ലെങ്കിലും ഈ വാർത്തകളും ദൃശ്യങ്ങളും ചിത്രങ്ങളും മാദ്ധ്യമങ്ങളിൽ കൂടെ പ്രചരിക്കുകയും പൊതുജനങ്ങൾ കാണുകയും ചെയ്തിരിക്കുന്നു. 130 കോടി ജനങ്ങളിൽ പലർക്കും ഇത് അശ്ലീലമായോ അരോചകമായോ നാണക്കേടായോ തോന്നിയെങ്കിൽ അത് കുറ്റകരമാണ്. മതേതര വിശ്വാസത്തിൽ ഊന്നി നിൽക്കുന്ന ഇന്ത്യൻ ഭരണഘടനാ പ്രകാരം ഒരു മത പ്രതിനിധിയെ നിയമ സഭയിലേക്കു പ്രഭാഷണത്തിന് വിളിച്ചത് ഭരണഘടനാ ലംഘനമാണ് അത് ഏതു വിഷയത്തെ സംബന്ധിച്ചതായിരുന്നാലും. ഒരു പൗരന് അയാളുടെ മതാചാരങ്ങൾ നടത്തുന്നതിനും വിശ്വസിക്കുന്നതിനും അവകാശം നല്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ വിശ്വാസങ്ങളും മതാചാരങ്ങളും മറ്റു പൗരന്മാർക്ക് അരോചകമോ, ശല്യമോ, ബുദ്ധിമുട്ടുകളോ സൃഷ്ടിക്കരുതെന്ന വലിയ ഉത്തരവാദിത്വവും ഭരണഘടന നിഷ്‌കർഷിക്കുന്നു.

Jainas are monks in pursuit of liberation. Having given up all their material possessions, they have nothing to exhi. Nothing. No intent to exhi. Moksha is the only goal.
Yes indeed, no doubt about it. But when the law makers chooses a public office ie, the legislative assembly of a state for a monk to deliver his speach with no clothes on, then it is a crime as per the obscenity laws of India, Section 294 of Indian Penal Code. And also their intent comes under suspicion. They had chosen a private place no one would have questioned it.

Section 294 in The Indian Penal Code
[294. Obscene acts and songs.-Whoever, to the annoyance of others-
(a) does any obscene act in any public place, or
(b) sings, recites or utters any obscene song, ballad or words, in or near any public place, shall be punished with imprisonment of either description for a term which may extend to three months, or with fine, or with h.]

ഹരിയാന നിയമസഭയിൽ ദിഗംബര സ്വാമികൾ എത്തിയത് വാഹനത്തിൽ, ഇരുന്നത് കസേരയിൽ , സംസാരിച്ചത് മൈക്കിലൂടെ , കാഴ്ചയ്ക്കായ് വച്ചത് കണ്ണട ഭൗതികമായതെല്ലാം ഉപേക്ഷിച്ചതാണെങ്കിൽ ദിഗംബർ ഇവയെല്ലാം എന്തിന് ഉപയോഗപ്പെടുത്തി ?

വസ്ത്രങ്ങൾ ധരിക്കാത്ത ഒരു മത സന്യാസിയെ ആരാണ് നിയമ സഭയിലേക്ക് ക്ഷണിച്ചത്. ക്ഷണിച്ച ആളുകൾക്കറിയില്ലായിരുന്നോ ഒരു ഇന്ത്യൻ പൗരനായല്ല മറിച്ചു സ്വന്തം മതാചാരങ്ങൾ പിന്തുടർന്നു വരുന്ന ഒരു മത സന്യാസിയാണ് തരുൺ സാഗർ എന്ന് ? നേരത്തെ അറിയാമെങ്കിൽ എന്തുകൊണ്ട് ഒരു പബ്ലിക് ഓഫീസിൽ അത്തരം ഒരു പ്രഭാഷണം നടത്താനുള്ള സാഹചര്യം സൃഷ്ടിച്ചു ?

ഹിന്ദു ക്ഷേത്രങ്ങളിലെ നഗ്‌ന ശില്പങ്ങളും, കുംഭമേളയിൽ നഗ്‌ന സന്യാസിമാരും വാരാണസി ആശ്രമത്തിലെ നഗ്‌ന സന്യാസിമാരും ആർക്കും അരോചകമല്ല അതുകൊണ്ടു തന്നെ അതൊരു അശ്ലീലതയുമല്ല. എന്നാൽ തീവണ്ടിയിലും ബസ്സിലും , പോസ്റ്റ് ഓഫീസിലും , വില്ലേജ് ഓഫിസിലും , , ബാങ്കിലുമെല്ലാം നഗ്‌ന ചിത്രങ്ങൾ കൊത്തിവയ്ക്കുകയോ , നഗ്‌നരായി കയറുകയോ നടക്കുകയോ ചെയ്താൽ തീർച്ചയായും അത് അശ്ലീലവും അരോചകവുമായി തീരും . കുടുംബവും കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന പൊതു ജനങ്ങൾക്ക് ശല്യവും, ബുദ്ധിമുട്ടുകളും സൃഷ്ടിക്കും എന്നതിൽ സംശയമില്ല .

അതുകൊണ്ടു തന്നെ ഇന്ന് ഒരു സംസ്ഥാനത്തെ നിയമനിർമ്മാണ സഭയായ പൊതു ഓഫിസിൽ നടന്നത് നാളെ സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും, ആശുപത്രികളിലും നടക്കും ...
മതാചാരത്തിന്റെ ഭാഗമായി തുണിയേതുമില്ലാതെ നഗ്‌നനായി ബയോളജി പഠിപ്പിക്കാൻ വരുന്ന അദ്ധ്യാപകനെ എത്ര ആളുകൾ അംഗീകരിക്കും , എത്ര മാതാ പിതാക്കൾ കുട്ടികളെ സ്‌കൂളിൽ അയക്കും ? അതോ മികച്ച അദ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ് നേടിയ ആളാണ് തുണിയുടുത്തില്ലെങ്കിലും പ്രശ്‌നമില്ല എന്ന് കരുതുമോ ? ചോദ്യം രാജ്യത്തെ മതേതര മുഖങ്ങളോടാണ് . നഗ്‌നനായി നമ്മെ ചികിത്സിക്കാൻ വരുന്ന ഡോക്ടർമാരെ നമ്മൾ എത്ര ആളുകൾ അംഗീകരിക്കും , കോടതിയിൽ നഗ്‌നനായി ഇരിക്കുന്ന ജഡ്ജിനെയും തുണിയില്ലാതെ വാദിക്കുന്ന വക്കീലിനെയും ഓർത്ത് നോക്കൂ ... ബസ്സിൽ തുണിയില്ലാതെ നടക്കുന്ന കണ്ടക്ടറെ നമ്മൾ കഴിവിന്റെ പേരിൽ അഭിനന്ദിക്കുമോ .. ?

പറഞ്ഞുവന്നത് നഗ്‌നതയുടെ ഒരു സാമൂഹ്യ ശാസ്ത്രം അതെന്നെയാണ്. പതിനായിരം വർഷങ്ങൾ പഴക്കമുള്ള സന്യാസാചാരം ആണെങ്കിലും ഇതുവരെ അവയൊക്കെ അതാത് വിശ്വാസികളിലും അവരുടെ തികച്ചും സ്വകാര്യമായ ചുറ്റുപാടുകളിലുമായിരുന്നു. എന്നാൽ ജനാധിപത്യത്തിന്റെ ഏറ്റവും പരമോന്നതമായ മതേതര സംഗമ സ്ഥലത്ത് നാനാ ജാതി മതസ്ഥർ ജാതി മത വർഗ്ഗ വിവേചനമില്ലാതെ സമ്മദ്ധിദാന അവകാശത്തിലൂടെ തിരഞ്ഞെടുത്ത ഒരു സമൂഹത്തിന്റെ കണ്ണാടിയിൽ പ്രതിഫലിപ്പിച്ച അശ്‌ളീല പ്രതിബിബമായിപ്പോയി നിയമസഭയിലെ ജൈന സന്യാസിയുടെ ചിത്രം. തുല്യ നീതി വാഗ്ദാനം ചെയ്യുന്ന മഹത്തായ ഭരണഘടനയ്ക്ക് കീഴിൽ ആ തുല്യ നീതി നടപ്പിലാക്കേണ്ടതുണ്ട് അതുകൊണ്ടു തന്നെ കൂടുതൽ വ്യവരങ്ങൾ അറിയാൻ ഒരുപാട് ചോദ്യങ്ങളുമായി ഹരിയാനയിലേക്കും ഡൽഹിയിലേക്കും #വിവരാവകാശ_അപേക്ഷകളും.., പരാതിയും എഴുതാനൊരുങ്ങുകയാണ് ഞാൻ ..... കേസെടുപ്പിച്ചു സന്യാസിവര്യനെ അപമാനിക്കാനോ വിശ്വാസങ്ങളെയും.. പ്രവൃത്തികളെയും വെല്ലുവിളിക്കാനോ അല്ല മറിച്ച് ഒരു മത റിപ്പബ്ലിക്ക് അല്ല ഒരു മതേതര റിപ്പബ്ലിക്കാണ് എന്റെ രാജ്യം എന്ന് ചുരുങ്ങിയപക്ഷം സ്വയം ബോധിപ്പിക്കാനെങ്കിലും.........

the photos of the Jain Digambar monk Tarun Sagar sitting in the Haryana Legislative Assembly prima facie make out an offence under Section 294 of the IPC, No doubt the freedom to practice and propagate one's religion is sacrosanct under the Constitution of India, but with every freedom comes responsibility and duty not to cause annoyance to others.

മതവും , ജാതിയും ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയമല്ലേ.., എങ്ങനെയാ അഭിപ്രായം പറയുക .. തങ്ങളുടെ മതത്തിലുമുണ്ടല്ലോ വിശേഷപ്പെട്ട പല ആചാരങ്ങളും എന്നൊക്കെ കരുതി വായിൽ മൂന്നു മുഴം നീളമുള്ള പ്ലാസ്റ്റർ ഒട്ടിച്ച് പരകായ പ്രവേശം ചെയ്യുന്നവർ സൂക്ഷിക്കുക കാലം ഇനിയും ഉരുളും ..... ഉരുണ്ടുരുണ്ടു ജാതിയുടെയും മതങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിന്നെ ഇവറ്റകളുടെയെല്ലാം തലതൊട്ടപ്പന്മാരായ ദൈവങ്ങളുടെയും ഇടയിൽ ചുരുണ്ട് ചുരുണ്ട് ഭൂമിയിലേക്ക് ചവിട്ടി താഴ്‌ത്തപ്പെടും .., മാവേലിക്ക് കിട്ടിയപോലൊരു പരോളുപോലും ഇല്ലാതെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP