1 usd = 75.92 inr 1 gbp = 93.69 inr 1 eur = 82.61 inr 1 aed = 20.67 inr 1 sar = 20.19 inr 1 kwd = 243.69 inr

Apr / 2020
08
Wednesday

ഹിന്ദുത്വ ഭീകരർക്ക് ക്ലീൻചിറ്റ് നൽകുകയും നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്ന പണിയാണ് എൻഐഎ എടുക്കുന്നത്; കേരള പൊലീസിനെ കാഴ്‌ച്ചക്കാരാക്കി നിർത്തി 'ഭീകരരെ' പിടിക്കാൻ കനകമലയിലേക്ക് ഓടിയെത്തിയത് സംശയാസ്പദമാകുന്നത് എന്തുകൊണ്ട്? പോപ്പുലർ ഫ്രണ്ട് സെക്രട്ടറി അബ്ദുൽ സത്താർ എഴുതുന്നു

October 08, 2016 | 09:40 AM IST | Permalinkഹിന്ദുത്വ ഭീകരർക്ക് ക്ലീൻചിറ്റ് നൽകുകയും നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്ന പണിയാണ് എൻഐഎ എടുക്കുന്നത്; കേരള പൊലീസിനെ കാഴ്‌ച്ചക്കാരാക്കി നിർത്തി 'ഭീകരരെ' പിടിക്കാൻ കനകമലയിലേക്ക് ഓടിയെത്തിയത് സംശയാസ്പദമാകുന്നത് എന്തുകൊണ്ട്? പോപ്പുലർ ഫ്രണ്ട് സെക്രട്ടറി അബ്ദുൽ സത്താർ എഴുതുന്നു

ണ്ണൂർ ജില്ലയിലെ കനകമലയിൽ നിന്നും ഐ എസ് ബന്ധമാരോപിച്ച് മുസ്‌ലിം യുവാക്കളെ പിടിച്ച വാർത്തയെ തുടർന്ന് പലവിധ കഥകളും അവകാശ വാദങ്ങളുമാണ് ഉയർന്ന് കൊണ്ടിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളും നിരീക്ഷണങ്ങളുമാണ് ഇവിടെ നടത്താനുദ്ദേശിക്കുന്നത്.

1. എൻ ഐ എ എന്ന രാഷ്ട്രീയ ആയുധമാണ് കേരള പൊലീസിനെ കാഴ്ചക്കാരാക്കി നിർത്തി 'ഭീകരരെ' പിടിക്കാൻ കനകമലയിലേക്ക് ഓടിയെത്തിയതെന്നതാണ് ഈ 'ഭീകരവേട്ടയുടെ' സത്യസന്ധതയിൽ ആളുകൾക്ക് സംശയം തോന്നാൻ കാരണം.

2. അറസ്റ്റിലായവരിൽ പോപുലർഫ്രണ്ട് പ്രവർത്തകനും ഉണ്ടെന്നുള്ളതിനാൽ പോപുലർ ഫ്രണ്ട് ഐ എസ് ഏജന്റ് ആണെന്ന് വിശ്വസിക്കണമെന്ന് ചില നിക്ഷിപ്ത താല്പര്യക്കാരും പ്രചരിപ്പിക്കുന്നുണ്ട്.

3. ഐ എസ് ബന്ധമാരോപിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത പോപുലർ ഫ്രണ്ട് പ്രവർത്തകനെ സംഘടനയിൽ നിന്നും പുറത്താക്കിയത് ശരിയായില്ലെന്നും നിയമ സംരക്ഷണം നല്കണമായിരുന്നുവെന്നും മനപ്പൂർവ്വം ചിലർ വേവലാതിപ്പെടുന്നു.

4. കേരളത്തിലെ 'ഭീകരവാദ കേസുകളിൽ' പതിവിനു വിപരീതമായി സംശയത്തിന്റെ ആനുകൂല്യം ഇരകൾക്ക് നൽകണമെന്ന നിലപാട് ഇടതുപക്ഷമുൾപ്പടെയുള്ളവർ എടുക്കുന്നു.

ഇത്തരത്തിൽ സവിശേഷതകൾ ധാരാളമുണ്ട് ഇപ്പോൾ പ്രചരിക്കുന്ന ഐ എസ് കഥകൾക്ക്. ഇതൽപ്പം വിശദീകരണം അർഹിക്കുന്നതാണെന്നു തോന്നുന്നു.

1. കേരള പൊലീസിന്റെ മൂക്കിൻ തുമ്പിൽ നിന്നാണ് 'രാജ്യത്തെ അപകപ്പെടുത്തുന്ന' നിഗൂഡ സംഘത്തെ എൻ ഐ എ അറസ്റ്റ് ചെയ്യുന്നത്. കേന്ദ്ര ഏജൻസികളുടെ നാളിതുവരെയുള്ള ഇടപെടലുകൾ പക്ഷപാതപരമാണെന്ന ആക്ഷേപം ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ട് തന്നെ ഈ അറസ്റ്റിലും സംശയമുണ്ടാവുക സ്വാഭാവികം. നരേന്ദ്ര മോദി അധികാരത്തിലേറിയ ശേഷം ഒരു ആർഎസ്എസ് ഏജൻസിയായിട്ടാണോ എൻഐഎ പ്രവർത്തിക്കുന്നതെന്ന് പോലും തോന്നിപ്പിക്കുന്ന ധാരാളം അനുഭവങ്ങൾ വിവിധ കേസുകളുമായി ബന്ധപ്പെട്ട് കാണാൻ സാധിക്കും.

രാജ്യത്തെ നടുക്കിയ ഒട്ടനവധി കേസുകളിൽ പ്രതികളായ ഹിന്ദുത്വ ഭീകരർക്ക് ക്‌ളീൻ ചിറ്റ് നൽകുകയും പകരം നിരപരാധികളായ മുസ്‌ലിം ചെറുപ്പക്കാരെ പീഡിപ്പിക്കുകയും ചെയ്യുന്ന പണിയാണ് എൻ ഐ എ എടുക്കുന്നതെന്ന ആക്ഷേപം ന്യായമുള്ളതാണ്. മുസ്‌ലിം ഭീകരത സ്ഥാപിക്കാൻ ഇന്ത്യൻ മുജാഹിദീൻ എന്ന സംഘടനയുണ്ടാക്കിയത് ഇന്റലിജൻസ് വിഭാഗമാണെന്ന് ഈയടുത്ത് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുറന്ന് പറഞ്ഞിരുന്നു. ഗുജറാത്തിൽ മോദി കഴിഞ്ഞാൽ രണ്ടാമൻ ആയിരുന്ന, ഇപ്പോൾ കോൺഗ്രസ് നേതാവായ ശങ്കർ സിങ് വഗേല പറഞ്ഞത് ഇന്ത്യൻ മുജാഹിദീന്റെ ഉറവിടം കിടക്കുന്നത് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്താണെന്നാണ്. രണ്ടും ചേർത്ത് വായിക്കുമ്പോൾ മനസ്സിലാകുന്നത് മുസ്‌ലിം ഭീകരത സംബന്ധിച്ച കോലാഹലങ്ങൾ ആർ എസ് എസിന്റെയും ഇന്റലിജൻസ് ഏജൻസികളുടെയും സംയുക്ത സൃഷ്ടിയാണെന്നാണ്.

ഇത്തരം അനുഭവങ്ങൾ മുന്നിലുള്ളതുകൊണ്ടാണ് കനകമലയിലെ ഭീകരവേട്ട സംശയം ജനിപ്പിക്കുന്നത്. സംശയത്തിന്റെ പേരിൽ ആളുകളെ പിടിച്ചിട്ടുണ്ടെങ്കിൽ തന്നെ അതിന് ഒരു ഷോ കിട്ടാനും, രാഷ്ട്രീയ പ്രചരണത്തിനുമാണ് കനകമല എന്ന ആശയം ഉപയോഗിച്ചതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കനകമലയുമായി ബന്ധപ്പെട്ട നാടകങ്ങളിലെ വൈരുധ്യങ്ങൾ അതാണ് വ്യക്തമാക്കുന്നത്.

ദേശസുരക്ഷയുടെ മറവിൽ ഇത്തരം സംശയങ്ങൾ ഉന്നയിക്കുന്നവരുടെ നാവടപ്പിക്കാൻ അധികാരമുപയോഗിച്ച് ശ്രമിക്കുന്നതിനിടയിലും പതിവിന് വിപരീതമായി എതിർ ചിന്തകൾ ഉയർന്ന് വരുന്നുവെന്നത് സാമൂഹിക മാദ്ധ്യമങ്ങൾ സജീവമായ ഇക്കാലത്ത് പഴയതുപോലെ എല്ലാം മൂടിവയ്ക്കാനാവില്ലെന്നു തെളിയിക്കുന്നു.

2. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ തേജസ് ദിനപത്രത്തിലെ ജീവനക്കാരനായ പോപുലർ ഫ്രണ്ട് പ്രവർത്തകനും ഉൾപ്പെട്ടിരിക്കുന്നുവെന്നത് സംഘടനക്ക് ഇതുമായി ബന്ധമുണ്ടെന്ന് പറയാൻ ന്യായമല്ല. ഐ എസ് പോലുള്ള വിദേശ നിഗൂഡ സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുകയോ ചേർന്ന് പ്രവർത്തിക്കുകയോ ചെയ്യേണ്ട സാഹചര്യം ഇന്ത്യയിലെ മുസ്ലിംകൾക്കില്ലെന്ന് വളരെമുമ്പേ തന്നെ പോപുലർ ഫ്രണ്ട് വ്യക്തമാക്കിയതാണ്. ഇന്ത്യൻ മുസ്ലിംകളുടെ പൊതു ശത്രുവായ സംഘപരിവാർ ഭീകരതക്കെതിരെ പ്രവർത്തിക്കേണ്ട അനിവാര്യമായ സാഹചര്യമുള്ളപ്പോൾ വിദേശത്ത് പോയി സമരം ചെയ്യുന്നത് അതി വൈകാരികതയാണെന്നും അത് അപകടമാണെന്നും സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല അത്തരം നിഗൂഡ സംഘങ്ങളുമായി ബന്ധം സ്ഥാപിക്കുന്നത് സംഘടനാ വിരുദ്ധമാണെന്ന് അംഗങ്ങൾക്ക് പോപുലർ ഫ്രണ്ട് വിദ്യാഭ്യാസം നൽകുകയും ചെയ്തിട്ടുണ്ട്. ശരിയായ വിധത്തിലുള്ള സാമൂഹിക വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടന അത്തരം ഒരു നിലപാട് സ്വീകരിച്ചത്.

ഐ എസ് പോലുള്ള സംഘങ്ങളുമായി ബന്ധപ്പെട്ട പോപുലർ ഫ്രണ്ടിന്റെ നിലപാട് പക്ഷെ ആവശ്യമായ പരിഗണന നൽകി പ്രക്ഷേപണം ചെയ്യാനോ പ്രസിദ്ധീകരിക്കാനോ മാദ്ധ്യമങ്ങൾ തയ്യാറായില്ല. ഏറ്റവും ഒടുവിൽ പോപുലർ ഫ്രണ്ട് നടത്തിയ 'നിർത്തൂ വെറുപ്പിന്റെ രാഷ്ട്രീയം' എന്ന കാമ്പയിനിലും സമ്മേളനത്തിലും ഐ എസ് സംബന്ധിച്ച നിലപാട് വ്യക്തമാക്കിയതാണ്. എന്നാൽ ഇപ്പോൾ വേവലാതിപ്പെടുന്ന മാദ്ധ്യമങ്ങൾ അതിനോട് പുറം തിരിഞ്ഞ് നിൽക്കുകയാണ് ചെയ്തത്. ഐ എസ് പോലുള്ള സംഘങ്ങൾക്കെതിരായ പ്രചാരണം ആത്മാർഥമാണെങ്കിൽ എന്ത്‌കൊണ്ട് മാദ്ധ്യമങ്ങൾ ആ വാർത്തകൾ തിരസ്‌കരിച്ചു.

എല്ലാ 'ഭീകര സംഭവങ്ങളുമായും' പോപുലർ ഫ്രണ്ടിനെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ ഇത് ആദ്യത്തെതല്ല. ഹവാല ഇടപാട്, മാറാട് കൂട്ടക്കൊല, കശ്മീർ റിക്രൂട്ട്‌മെന്റ്, ഐ എസ് റിക്രൂട്ട്‌മെന്റ് തുടങ്ങി പലവിധ കേസുകളുമായി ബന്ധിപ്പിച്ച് പോപുലർഫ്രണ്ടിനെതിരെ വലിയ തോതിലുള്ള പ്രചാരണങ്ങളാണ് അരങ്ങേറിയത്. അന്നും സംഘടനയുടെ രക്തത്തിന് വേണ്ടി ദാഹിക്കുന്നവരോടൊപ്പം ചേർന്ന് പോപുലർഫ്രണ്ടിനെ വേട്ടയാടാനാണ് മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ളവർ ശ്രമിച്ചത്.

പോപുലർ ഫ്രണ്ട് ഇന്ത്യൻ ജനതക്ക് നൽകുന്ന സന്ദേശം നിർഭയത്വത്തിന്റേതാണ്. സ്വാതന്ത്ര്യവും തുല്യനീതിയും സുരക്ഷയും പൗരന്റെ ജന്മാവകാശമാണെന്നും അതിന് വേണ്ടി ജാഗ്രതപുലർത്തൽ പൗരന്റെ ബാധ്യതയാണെന്നും പോപുലർ ഫ്രണ്ട് കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലമായി ബോധവൽക്കരിച്ച് കൊണ്ടിരിക്കുന്നുണ്ട്. ജാതി ഉച്ചനീചത്വങ്ങൾക്കെതിരെയും അവകാശനിഷേധങ്ങൾക്കെതിരെയും സംഘടന മുഖം നോക്കാതെ നിലപാട് സ്വീകരിച്ചു. ഹിന്ദുത്വ ഭീകരത സംഹാര താണ്ഡവമാടിയ മുസ്‌ലിം പ്രദേശങ്ങളിൽ ജനകീയ ചെറുത്ത് നില്പിന്റെയും നിർഭയത്വത്തിന്റെയും സന്ദേശം നൽകാൻ ശ്രമിച്ചു. എല്ലാവിധ അധീശത്വത്തിനും മേൽക്കോയ്മക്കും എതിരായിരുന്നു പോപുലർ ഫ്രണ്ട് നിലപാട്. അതുകൊണ്ട് തന്നെ വ്യവസ്ഥയുടെ മൂടു താങ്ങുന്നവർക്ക് പോപുലർ ഫ്രണ്ട് കണ്ണിലെ കരടായി. നട്ടാൽ മുളക്കാത്ത നുണകൾ നിരന്തരം സംഘടനയുമായി ബന്ധപ്പെടുത്തി എഴുതിപ്പിടിപ്പിച്ചു.

പോപുലർ ഫ്രണ്ടിന്റെ ജനകീയ ഇടപെടലുകൾ വാർത്തയാക്കുന്നതിന് പകരം നുണക്കഥകളുടെ ചീട്ടുകൊട്ടാരം തീർക്കാനാണ് പലരും ശ്രമിച്ചത്. ശരിയായ നിലപാടിൽ ഉറച്ച് നിന്നതുകൊണ്ട് സംഘടനക്ക് ഒരിടത്തും പിന്തിരിഞ്ഞ് പോകേണ്ടി വന്നിട്ടില്ല.

ഇപ്പോൾ കനകമല കഥയിലേക്കും പോപുലർ ഫ്രണ്ടിനെ വലിച്ചിഴക്കുന്നതിന്റെ താല്പര്യം ഇത് തന്നെയാണ്. വിവാദങ്ങളുടെ ആഘോഷ സമയത്ത് പോപുലർ ഫ്രണ്ടിനെതിരെ കഥകൾ പടച്ചുവിടുക. അങ്ങനെ യാഥാർഥ്യത്തെ കുഴിച്ച് മൂടുക. ഐ എസ് പോലുള്ള സംഘങ്ങളിലേക്ക് ആളുകൾ പോകുന്നത് അപകടമാണെന്ന് വിശ്വസിക്കുന്നവർ, അവരുടെ നിലപാട് സത്യസന്ധമെങ്കിൽ ചെയ്യേണ്ടത് കാര്യങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കുകയാണ്. അതിന് പകരം പോപുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ ലക്ഷ്യം വെക്കുന്നത് സംഭവങ്ങളെ വഴിതിരിച്ച് വിടാനാണ് കാരണമാകുക. സംഘഭീകരതക്കെതിരെ അതിശക്തമായി നിലപാടുള്ള ഒരു സംഘടനക്കെതിരെ കെട്ടുകഥകൾ പ്രചരിപ്പിക്കുന്നത് ഭീകരതയെ സഹായിക്കലാണ്.

3. ഐ എസ് വിഷയവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പോപുലർ ഫ്രണ്ട് പ്രവർത്തകനെ സംഘടനയിൽ നിന്നും പുറത്താക്കിയിരിക്കുന്നു. സംഘടനക്ക് പുറത്ത് വ്യക്തതയില്ലാത്ത കൂട്ടുകെട്ടിൽ ഇടപെടരുതെന്നത് സംഘടനയുടെ ആഭ്യന്തര അച്ചടക്കമാണ്. കനകമല സംഭവത്തിന്റെ യാഥാർഥ്യം പുറത്ത് വരാനിരിക്കുന്നെയുള്ളൂവെങ്കിലും പ്രഥമദൃഷ്ട്യാ സംഘടനയുടെ ആഭ്യന്തര അച്ചടക്കം ലംഘിച്ചതിന്റെ പേരിലാണ് ആരോപിതനായ പ്രവർത്തകനെ സംഘടനയിൽ നിന്നും പുറത്താക്കുന്നത്. ഐ എസ് പോലുള്ള നിഗൂഡ സംഘങ്ങളുടെ കാര്യത്തിൽ പോപുലർ ഫ്രണ്ട് പുലർത്തുന്ന സൂക്ഷ്മതയുടെ ഭാഗം കൂടിയാണിത്. വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന ഒരു സംഘടനയുടെ സാധാരണ നടപടിയാണത്.

അതിനർഥം പിടിക്കപ്പെട്ടവരെല്ലാം കുറ്റക്കാരാണെന്നോ, എൻ ഐ എ കഥ അപ്പടി വിശ്വസിക്കുന്നുവെന്നോ അല്ല. അത് നിയമപരമായ ഇടപെടലുകളിലൂടെയും സത്യസന്ധമായ അന്വേഷണത്തിലൂടെയും പുറത്ത് വരേണ്ടതാണ്.

യുഎപിഎ ഇരകളുടെ സംഗമം വിളിച്ച് ചേർത്ത ഒരു സംഘടനയോട്, യുഎപിഎ ചുമത്തിയ നിരപരാധികളായ മുസ്ലിം യുവാക്കളെ സംഗമത്തിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം ചോദിച്ചപ്പോൾ പറഞ്ഞത് 'അല്ലെങ്കിൽ തന്നെ ചരിത്രത്തിന്റെ ഭാരം പേറുന്നുണ്ട്. ഇനി വർത്തമാനത്തിന്റെ കൂടി വയ്യ' എന്നാണ്. ഈ ന്യായം പറഞ്ഞവരാണ് സങ്കടപ്പെടുന്നവരിൽ മുൻപന്തിയിൽ. പാർട്ടിക്ക് വേണ്ടി കൊല്ലപ്പെട്ടവരെ പരസ്യമായി തള്ളിപ്പറഞ്ഞവരും വ്യാകുലപ്പെടുന്നവരിൽ ഒപ്പത്തിനൊപ്പം ഉണ്ട്. അവർക്ക് അവരുടെ ശരികൾ ഉള്ളപ്പോൾ തന്നെ പോപുലർ ഫ്രണ്ടിന് അതിന്റേതായ ശരികളുമുണ്ട്. കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലം നട്ടെല്ല് വളക്കാതെ നിവർന്ന് നിന്നത് സംഘടന ശരിയുടെ പക്ഷത്ത് നിലയുറപ്പിച്ചതുകൊണ്ടാണ്.

4. കനകമലയിലെ അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകളോട് വൈകാരികമായി പ്രതികരിക്കുന്നതിന് പകരം സമചിത്തതയോടെയാണ് ഇടതുപക്ഷമുൾപ്പടെ പലരും പ്രതികരിച്ചിട്ടുള്ളത്. കേരളത്തിൽ നിന്ന് തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള ഇത്തരം കേസുകളിൽ സംഘ്പരിവാരത്തോടും ഔദ്യോഗിക ഭാഷ്യത്തോടും ചേർന്ന് നിന്നിരുന്ന ഇടതുപക്ഷം ഈ വിഷയത്തിൽ ഔചിത്യം കാണിക്കുന്നത്തിന്റെ സാംഗത്യം ഇനിയും വ്യക്തമാകാനിരിക്കുന്നേയുള്ളൂ. സംശയത്തിന്റെ ആനുകൂല്യം ഇരകൾക്ക് നല്കണമെന്നത് തന്നെയാണ് പോപുലർ ഫ്രണ്ടിന്റെയും നിലപാട്. കഴിഞ്ഞകാലങ്ങളിൽ സംഘടന സ്വീകരിച്ച പ്രായോഗിക പ്രവർത്തനങ്ങൾ അതിന് തെളിവാണ്. വൈകിയാണെങ്കിലും പലരും ആ മാർഗത്തിലേക്ക് വരുന്നുണ്ടെന്നത് ശുഭ സൂചനയാണ്. എന്നാൽ തികച്ചും നിരപരാധികളായവർ ഇപ്പോഴും കരിനിയമങ്ങൾ ചാർത്തപ്പെട്ട് കേരളത്തിലെ തന്നെ വിവിധ ജയിലുകളിൽ കഴിയുമ്പോൾ അതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഇപ്പോൾ ഇരയുടെ പക്ഷം ഉന്നയിക്കുന്നത് ആത്മാർഥമാകാൻ ഇടയില്ല. എൻ ഐ എ യുടെ രാഷ്ട്രീയവും കേരള പൊലീസിന്റെ രാഷ്ട്രീയവും തമ്മിലുള്ള സംഘർഷം ഈ നിലപാടിന് കാരണമാണെന്ന് കരുതുന്നു. ഉദ്യോഗസ്ഥർക്കിടയിലെ മൂപ്പിളമ തർക്കം ഭരണ തലത്തിലെ മൂപ്പിളമ തർക്കമായി മാറിയതുകൊണ്ടാണ് ഇത്തരം ആരോപണ പ്രത്യാരോപണങ്ങൾക്ക് കാരണമെന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്. അത് അസ്ഥാനത്താണെന്ന് കരുതുക വയ്യ.

എന്നിരുന്നാലും പതിവിന് വിപരീതമായി ഇരകളുടെ മനുഷ്യാവകാശവും കേന്ദ്ര ഏജൻസികളുടെ മുസ്‌ലിം വിരുദ്ധതയും ചർച്ചക്ക് വരികയും സംശയത്തിന്റെ ആനുകൂല്യം ഇരകൾക്ക് നൽകണമെന്ന വാദം ഉയരുകയും ചെയ്തത് ആശാവാഹമാണ്. ഇപ്പോൾ മാത്രമല്ല തുടർന്നും ഭരണകൂടത്തിന്റെ ഇരകളാക്കപ്പെടുന്നവർക്ക് സഹായകരമാകുന്ന നിലപാടാണത്.

വിരലിലെണ്ണാവുന്നവരുടെ സാഹസിക അന്വേഷണങ്ങൾ രണ്ട് തരത്തിൽ അപകടകരമാണ്

ഒന്ന്: ഇന്ത്യയിൽ പച്ചപിടിച്ചുവരുന്ന മുസ്‌ലിം ശാക്തീകരണത്തെ തുരങ്കം വെക്കാനാണ് അത് കാരണമാകുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏഴ് പതിറ്റാണ്ടിന്റെ ചരിത്രത്തിനിടയിൽ കൂടുതൽ പാർശ്വവൽക്കരിക്കപ്പെട്ട മുസ്ലികളടക്കമുള്ളവരുടെ അതിജീവന ശ്രമങ്ങൾക്ക്, നിഗൂഡ സംഘങ്ങളിൽ ചേർന്നുള്ള പ്രവർത്തനങ്ങളല്ല വേണ്ടത്. എല്ലാവരെയും ഉൾക്കൊള്ളുന്ന ജനകീയവും ജനാധിപത്യപരവുമായ ചെറുത്ത്‌നിൽപ്പും പോരാട്ടവുമാണ്. കുറഞ്ഞ പേരെങ്കിലും ഇത്തരം സംഘങ്ങളിലേക്ക് പോകുമ്പോൾ മുസ്ലിംകളെ മൊത്തത്തിൽ കുറ്റവാളികളാക്കാനും അതിന്റെ മറവിൽ സമൂഹത്തിന്റെ അതിജീവന ശ്രമങ്ങളെ തകർക്കാനുള്ള അവസരമുണ്ടാക്കുകയുമാണ് ചെയ്യുന്നത്.

രണ്ട്: ഇന്ത്യയുടെ ശത്രുക്കൾ സംഘപരിവാര ഫാഷിസമാണ്. മനുഷ്യരക്തത്തിന്റെ മുകളിലാണ് ഇപ്പോൾ സംഘപരിവാരം അധികാരം കൈയടക്കിയിരിക്കുന്നത്. രാജ്യത്തു നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങളുടെയും ഭീകരപ്രവർത്തനങ്ങളുടെയും ഉറവിടം ഹിന്ദുത്വ ഫാഷിസമാണ്. ഐ എസ് പോലുള്ള സംശയകരമായ സംഘങ്ങളിൽ പ്രവർത്തിക്കുന്നുവെന്ന പ്രചരണത്തിലൂടെ രക്ഷപ്പെടുന്നത് ഇന്ത്യയുടെ പൊതുശത്രുവായ ഫാഷിസ്റ്റുകളാണ്. ആത്മീയതയുടെയും അതി വൈകാരികതയുടെയും മേച്ചിൽപ്പുറങ്ങൾ തേടി പോകുന്നവർ അതിന്റെ അപകടത്തിൽ നിന്ന് അകലം പാലിക്കുക തന്നെയാണ് വേണ്ടത്.

(പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായ ലേഖകൻ മറുനാടൻ മലയാളിക്ക് അയച്ചു തന്നതാണ് ഈ ലേഖനം)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സ്ത്രീകൾ സംഘികൾക്ക് ഇഷ്ടമില്ലാത്ത എന്ത് ചെയ്താലും അവർ കരുതുന്നത് അവൾക്ക് കഴപ്പ് മൂത്തിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ്; പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളും റേപ്പിസ്റ്റുകളും തങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യേണ്ടെന്ന് എല്ലാവരും തീരുമാനമെടുത്താൽ തന്നെ ഈ വിഷയം പകുതി തീരും; അതിനു വഴി കാണിക്കാൻ വർഗീസ് കുര്യൻ മുന്നോട്ട് വന്നതിന് ഒരിക്കൽ കൂടി നന്ദി: വിജയ കുമാരൻ നായർക്ക് ബഹറിനിലെ ജോലി പോയി; സുനിതാ ദേവദാസിനെ അപമാനിച്ച പ്രവാസിക്ക് പണി കിട്ടുമ്പോൾ
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
ഞാൻ നക്കിയതല്ലേ.. അതിന്റെ പൈസ കൊടുക്കാനാണ് പഞ്ചായത്തിൽ പോയത്... സെക്രട്ടറി കൈകൂപ്പി മാപ്പു പറഞ്ഞു! എൺപത്തിയഞ്ചുകാരന്റെ ഈ വാക്കുകളിൽ ഉള്ളത് ഉള്ളുപൊട്ടുന്ന വേദന തന്നെ; എന്നിട്ടും സഖാവിന്റെ മകനെ രക്ഷിക്കാനായി കുതന്ത്രങ്ങൾ പറഞ്ഞ് വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിയും തരികിട; വീഡിയോ പകർത്തിയവർക്കെതിരെ കേസെടുക്കാനുള്ള നീക്കം പൊളിച്ച് വീണ്ടും ആലക്കൽ ഖാലിദ്; കരുളായിയിലെ കമ്യൂണിറ്റി കിച്ചൺ വിവാദത്തിൽ അബു നൗഫലിനെ രക്ഷിക്കാനുള്ള ശ്രമം വീണ്ടും പൊളിയുമ്പോൾ  
മോദിയിൽനിന്ന് ട്രംപ് കണ്ണുരുട്ടി വാങ്ങിയ മലേറിയ മരുന്ന്; ചൈനയെ രക്ഷിച്ച ക്യൂബയുടെ അത്ഭുത മരുന്ന്; കൊറോണയെ 48 മണിക്കുർ കൊണ്ട് കൊന്ന് തീർക്കുന്ന പേനിനെ കൊല്ലുന്ന മരുന്നായ ഇവെർമെക്ടിൻ; മൃഗങ്ങളിൽ വിജയിച്ച വാക്‌സിൻ പരീക്ഷണം മനുഷ്യരിൽ പുരോഗമിക്കുന്നു; നേരിട്ട് നേതൃത്വം കൊടുത്ത് രാഷ്ട്രത്തലവന്മാർ; കോടികൾ ഇറക്കി ആഗോളഭീമന്മാരും രംഗത്ത്; സ്പാനിഷ് ഫ്ളൂവിനെയും പ്ലേഗിനെയും വസൂരിയെയും പോലെ കോവിഡിനെയും പിടിച്ചുകെട്ടാനുറച്ച് ശാസ്ത്രലോകം; മഹാമാരിക്ക് പരമാവധി ആയുസ്സ് ഒന്നര വർഷം മാത്രം!
ഇതുവരെ കൊറോണ ബാധിക്കാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്ന്; എന്നിട്ടും കരുതലോടെ നീങ്ങുകയാണിവർ; ചെറിയ യാത്ര കഴിഞ്ഞെത്തിയാൽ പോലും നിർബന്ധിത ക്വാറന്റൈ; പ്രധാന വരുമാനമേഖലയായ ടൂറിസത്തെ പോലും അവഗണിച്ച്, ആകാശ മാർഗ്ഗങ്ങൾ കൊട്ടിയടച്ചു; എന്നിട്ടും ഇവർ ഭയപ്പെടുന്നത് കോവിഡിന്റെ ക്രൂരരായ അണുക്കൾ ചുഴലിക്കാറ്റിലൂടെ പറന്നെത്തുമെന്ന്; കൊറോണ ഇതുവരെ എത്തിനോക്കാത്ത ഒരു കൊച്ചു രാജ്യത്തെ ജനങ്ങളെ ഭരണകൂടം സംരക്ഷിക്കുന്ന കഥ അറിയാം
'ഡ്രൈവിങ് പഠിപ്പിക്കാൻ പോകുമ്പോൾ സുന്ദരികളുമായി സൊള്ളുകയാണല്ലേ എന്ന് സംശയത്തോടെ ചോദിക്കും; മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്; ഒരു മനസമാധാനവും ഇല്ലാത്ത ജീവിതം; ഇന്നലെ രാത്രിയിലും ഇന്ന് രാവിലെ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാൻ എഴുന്നേറ്റപ്പോഴും അതുതന്നെ; സഹികെട്ടിട്ടാ സാറേ ഞാനത് ചെയ്തത്': ചേർത്തലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയ പ്രജിത്തിന്റെ മൊഴി
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
'ശ്രീരാമന്റെ സഹോദരൻ ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവന്നത് പോലെ, രോഗികൾക്ക് യേശു ക്രിസ്തു കാഴ്ച ശക്തി പുനഃസ്ഥാപിച്ചത് പോലെ, ഇന്ത്യയും ബ്രസീലും കോവിഡിനെ നേരിടും'; രാമ - രാവണ യുദ്ധവും യേശു ക്രിസ്തു രോഗികളെ സൗഖ്യപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ലഭ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീൽ പ്രസിഡന്റിന്റെ കത്ത്; അമേരിക്കയ്ക്ക് പിന്നാലെ ബ്രസീലും ഇന്ത്യയുടെ മലേരിയ മരുന്ന് ആവശ്യപ്പെട്ടതോടെ ഉത്പാദനം വർദ്ധിപ്പിച്ചു രാജ്യം
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ
വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം