Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ രാജ്യത്തു നോട്ടു നിരോധിച്ചു, കോടിക്കണക്കിനു ജനങ്ങളെ പൊരിവെയിലത്തു ക്യൂ നിർത്തിച്ചു; ഒരുത്തനും പ്രതിഷേധിച്ചില്ല; അഴിമതി നടത്തി ജനങ്ങളുടെ നികുതിപണത്തിൽ നിന്നും കോടികൾ തട്ടി പല വമ്പന്മാരും രാജ്യത്തു നിന്നും ഓടി; ഒരുത്തനും പ്രതിഷേധിച്ചില്ല; അങ്ങനെ നിരവധി സംഭവങ്ങൾ; അതും കഴിഞ്ഞു ഇവിടെ മതത്തെ തൊട്ടു; അതോടെ കഥ കഴിഞ്ഞു; ഈ കാണുന്ന പ്രശ്നം എല്ലാം നടക്കുമ്പോഴും വായിൽ പിണ്ണാക്കും തിരുകി നടന്ന ജനം ആർത്തിരമ്പി; പ്രവീൺ രവി എഴുതുന്നു

പ്രവീൺ രവി

രാജ്യത്തു നോട്ടു നിരോധിച്ചു കോടിക്കണക്കിനു ജനങ്ങളെ പൊരിവെയിലത്തു ക്യൂ നിർത്തിച്ചു.ഒരുത്തനും പ്രതിഷേധിച്ചില്ല. അല്ലങ്കിൽ കേൾക്കാൻ മാത്രം പ്രതിഷേധം ആരുടെയും ഭാഗത്തു നിന്നും ഉണ്ടായില്ല.അഴിമതി നടത്തി ജനങ്ങളുടെ നികുതിപണത്തിൽ നിന്നും കോടികൾ തട്ടി പല വമ്പന്മാരും രാജ്യത്തു നിന്നും ഓടി. ഒരുത്തനും പ്രതിഷേധിച്ചില്ല..ട്രോളിട്ടു ആത്മനിർവ്രതി അടഞ്ഞു.ചാണക്യൻ ബിസി കാലഘട്ടത്തിൽ എഴുതിയ സാമ്പത്തിക ശാസ്ത്രം വായിച്ചു രാജ്യം വികസിപ്പിച്ചു ചാണകക്കുഴിയിൽ ആക്കി. ഒരുത്തനും പ്രതിഷേധിക്കണ്ട.. അപ്പോഴും ട്രോളിട്ടു കെട്ടോ ..ഒന്നും ചെയ്തില്ല എന്ന് പറഞ്ഞാൽ ഡിങ്കശാപം കിട്ടും..

ഈ മാതിരി മനുഷ്യനെ അടിസ്ഥാനമായി ബാധിക്കുന്ന പ്രശ്നങ്ങൾ എല്ലാം നടക്കുമ്പോളും, ഒന്നുമറിയാത്ത പൊട്ടന്റെ കൂട്ട് ഒഴുകി നടന്ന ജനത.ജുറാസിക് നേതാക്കന്മാർക്ക് എന്തും ചെയ്യാൻ ഉള്ള ആത്മവിശ്വാസം നൽകി.അതും കഴിഞ്ഞു ഇവിടെ മതത്തെ തൊട്ടു..അതോടെ കഥ കഴിഞ്ഞു.ഈ കാണുന്ന പ്രശ്നം എല്ലാം നടക്കുമ്പോഴും വായിൽ പിണ്ണാക്കും തിരുകി നടന്ന ജനം ആർത്തിരമ്പി..

കടലിരമ്പുന്ന പോലെ ആളുകൾ തെരുവിൽ ഇറങ്ങി.നാമജപം, കല്ലേറ്, ബസ്സ് കത്തിക്കൽ, തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി ജനാധിപത്യത്തെകുറിച്ച് വാതോരാതെ സംസാരിക്കുന്ന ഫാസിസ്റ്റുകൾ..മതേതരത്വത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്ന വർഗീയ വാദികൾ.ഇവരെയെല്ലാം കാണാൻ സാധിച്ചു..മനുഷ്യന്റെ കാര്യം മാത്രം ആരും പറയുന്നില്ല.മുസ്ലിം, ഹിന്ദു, പാഴ്സി, സിഖ് ...ആഹാ ..ആഹഹാ...

( ശാസ്ത്ര പ്രഭാഷകനും എഴുത്തുകാരനുമായ പ്രവീൺ രവി സോഷ്യൽ മീഡിയിൽ കുറിച്ചത്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP