Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നവോത്ഥാനത്തിന്റെ ചൂട്ടുകത്തിക്കുകയും സ്ത്രീയെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളുടെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യുന്ന കാപട്യങ്ങളെ ചോദ്യം ചെയ്യേണ്ടതുണ്ട്; ഓരോ പുരുഷനുംകൂടി ഫെമിനിസ്റ്റ് ആയിത്തീരുമ്പോഴാണ് സമൂഹം കൂടുതൽ ജനാധിപത്യവും സൗന്ദര്യവും നേടുന്നത്; വനിതാദിനം ഓർമ്മപ്പെടുത്തേണ്ടത്; രജീഷ് പാലവിള എഴുതുന്നു

നവോത്ഥാനത്തിന്റെ ചൂട്ടുകത്തിക്കുകയും സ്ത്രീയെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളുടെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്യുന്ന കാപട്യങ്ങളെ ചോദ്യം ചെയ്യേണ്ടതുണ്ട്; ഓരോ പുരുഷനുംകൂടി ഫെമിനിസ്റ്റ് ആയിത്തീരുമ്പോഴാണ് സമൂഹം കൂടുതൽ ജനാധിപത്യവും സൗന്ദര്യവും നേടുന്നത്; വനിതാദിനം ഓർമ്മപ്പെടുത്തേണ്ടത്; രജീഷ് പാലവിള എഴുതുന്നു

രജീഷ് പാലവിള

നിതാദിനം വനിതകളുടെ മാത്രം ദിനമല്ല !പുരുഷാധിപത്യ മത-രാഷ്ട്രീയ വ്യവസ്ഥകൾ ഒളിഞ്ഞും തെളിഞ്ഞും കൊടികുത്തിവാഴുന്ന കുടുംബങ്ങളിലും സമൂഹങ്ങളിലും സ്ത്രീകൾ പലരീതിയിൽ അടിച്ചമർത്തപ്പെടുന്നുവെന്നും അവരുടെ വ്യക്തിത്വവും ജന്മാവകാശങ്ങളും ചോദ്യംചെയ്യപ്പെടുന്നുണ്ടെന്നും ആചാരങ്ങളാലും അധികാരങ്ങളാലും ബന്ധിക്കപ്പെടുന്ന സ്ത്രീസമൂഹം രണ്ടാം പൗരന്മാരല്ല എന്ന് പുരുഷന്മാർകൂടി തിരിച്ചറിയുമ്പോഴാണ് വനിതാദിനങ്ങൾ അന്വർത്ഥമാകുന്നത്!

ആരോഗ്യകരമായ ജനാധിപത്യലോകമാകണം ഓരോ കുടുംബവും.അവിടെനിന്നുമാത്രമേ കാതലായ മാറ്റങ്ങൾ സാധ്യമാകൂ! അത് ഓരോ വീടുകളിലും സൃഷ്ടിക്കുവാനുള്ള ഉത്തരവാദിത്വം സ്ത്രീകൾക്കും പുരുഷന്മാർക്കുമുണ്ട്.സ്ത്രീ-പുരുഷന്മാർ പരസ്പരം ഭരിക്കേണ്ടവരെല്ലെന്നും തുല്യമായ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമുള്ളവരാണ് എന്ന ബോധമുണ്ടാകുന്നില്ലെങ്കിൽ നാം ആർജ്ജിക്കുന്ന വിദ്യാഭ്യാസമോ അറിവോകൊണ്ട് നമുക്ക് നമ്മെത്തന്നെ പരിവർത്തനം ചെയ്യാനോ പരിഷ്‌കരിക്കാനോ കഴിഞ്ഞിട്ടില്ല എന്നാണ് അർത്ഥം.

ഓരോ പുരുഷനിലും സ്ത്രീയിലും മറഞ്ഞിരിക്കുന്ന ഒരു സദാചാര പൊലീസുണ്ട്.ജീവിതത്തിലെ കദനകഥകൾക്കും രക്തച്ചൊരിച്ചിലുകൾക്കും കാരണമായിത്തീരുന്ന വില്ലന്മാരും വില്ലത്തിമാരുമുണ്ട്.പ്രാകൃത മതബോധങ്ങളുടേയും ഇടുങ്ങിയ സാമൂഹിക വ്യവസ്ഥകളുടേയും അടിച്ചമർത്തപ്പെട്ട ലൈംഗിക തൃഷ്ണകളുടേയും ഉപോല്പന്നമാണത്. അതിനെ സ്വയം തിരിച്ചറിയുകയും നമ്മിൽ നിന്നും തുടച്ചുനീക്കുകയുമാണ് നമുക്ക് ചെയ്യാനുള്ളത്.അങ്ങനെ വിവിധ തലങ്ങളിൽ സ്വയം പരിഷ്‌കരിക്കാനും നവീകരിക്കാനും കഴിയുന്ന ഒരു ജനാധിപത്യ പ്രക്രിയ ഓരോരുത്തരുടെ ഉള്ളിലും നടക്കേണ്ടതുണ്ട്.

ആശയപരമായ സ്നേഹസംവാദങ്ങൾക്കപ്പുറം സ്വന്തം വിശ്വാസമോ അവിശ്വാസമോ അമ്മയോ/ഭാര്യയോ/സഹോദരിയോ/മകളോ/സുഹൃത്തോ/കാമുകിയോ ആയ സ്ത്രീയിൽ അടിച്ചേൽപ്പിക്കാൻ ഒരു പുരുഷനും അധികാരമില്ല,തിരിച്ചും!വിശ്വാസികളുടെ കുടുംബത്തിലെ അവിശ്വാസിയായ ഒരു പുരുഷനേക്കാൾ വിശ്വാസികളുടെ കുടുംബത്തിലെ അവിശ്വാസിയായ ഒരു സ്ത്രീ ഒറ്റപ്പെട്ടുപോകുന്നുണ്ട് എന്നിടത്താണ് മതജന്യമായ സദാചാരബോധവും സ്ത്രീവിരുദ്ധതയും രണ്ടല്ല എന്നത് കൂടുതൽ ബോധ്യപ്പെടുന്നത്!

സ്വയം പരിഷ്‌കരിക്കുവാനും കൂടുതൽ വികസിപ്പിക്കുവാനും മാനവികതയുടെ വാനവിശാലതകൾ തേടാനും കഴിയുന്നില്ലെങ്കിൽ എഴുതുന്നതും പറയുന്നതും ജീവനില്ലാത്ത വാക്കുകളുടെ ശവപ്പറമ്പായിമാറും!വ്യക്തിപരമായി എന്റെ സ്വതന്ത്രചിന്തയും യുക്തിബോധവും എന്നെ പഠിപ്പിക്കുന്നത് ഇതാണ്.ഓരോ പുരുഷനുംകൂടി ഫെമിനിസ്റ്റ് ആയിത്തീരുമ്പോഴാണ് പരസ്പരാശ്രിത സമൂഹം കൂടുതൽ ജനാധിപത്യവും സൗന്ദര്യവും നേടുന്നത്.അവിടേക്കാണ് നാം നടന്നെത്തേണ്ടത്.

നവോത്ഥാനത്തിന്റെ ചൂട്ടുകത്തിക്കുകയും സ്ത്രീയെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളുടെ മുഖ്യധാരയിൽ നിന്നും പലകാരണങ്ങളാൽ മാറ്റിനിർത്തുകയും ചെയ്യുന്ന കാപട്യങ്ങളെ ചോദ്യം ചെയ്യേണ്ടതുണ്ട്.കക്ഷിരാഷ്ട്രീയങ്ങളുടെയും സംഘടിതമതങ്ങളുടേയും താലപര്യങ്ങൾക്ക് അനുസരിച്ച് 'കോരിവെക്കുന്ന പാത്രങ്ങളുടെ രൂപം കൈക്കൊള്ളുന്ന വെള്ളം' പോലെയാകരുത് നമ്മുടെ നിലപാടുകൾ!

ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും എന്റെ വനിതാദിനാശംസകൾ !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP