1 usd = 70.60 inr 1 gbp = 92.55 inr 1 eur = 78.44 inr 1 aed = 19.22 inr 1 sar = 18.83 inr 1 kwd = 232.64 inr

Dec / 2019
13
Friday

ഞങ്ങളുടെ പാലക്കാടു ചാരിറ്റി ഇത്തവണ നല്ല ലാഭത്തിലായിരുന്നു; നല്ല താമസം; നേരം വെളുക്കുവോളം മദ്യപുഴ; ആൺ പെൺ വ്യത്യാസമില്ലാതെ ആ രാത്രി ആടിക്കുഴഞ്ഞു; എല്ലാം കഴിഞ്ഞ് 75,000 രൂപ ലാഭവും കിട്ടി; നിങ്ങൾ നടത്തിയത് ഓണാഘോഷ പരിപാടിയോ അതോ പാവങ്ങളെ സാഹായിക്കാലോ എന്ന ചോദ്യത്തിന് ആ ഗ്രൂപ്പ് അഡ്‌മിന്റ മറുപടി ഒരു ചിരി മാത്രവും; ഫെയ്‌സ് ബുക്കിലെ 'ചാരിറ്റി'യിൽ റമീസ് മുഹമ്മദിന് പറയാനുള്ളത്

June 13, 2019 | 08:32 AM IST | Permalinkഞങ്ങളുടെ പാലക്കാടു ചാരിറ്റി ഇത്തവണ നല്ല ലാഭത്തിലായിരുന്നു; നല്ല താമസം; നേരം വെളുക്കുവോളം മദ്യപുഴ; ആൺ പെൺ വ്യത്യാസമില്ലാതെ ആ രാത്രി ആടിക്കുഴഞ്ഞു; എല്ലാം കഴിഞ്ഞ് 75,000 രൂപ ലാഭവും കിട്ടി; നിങ്ങൾ നടത്തിയത് ഓണാഘോഷ പരിപാടിയോ അതോ പാവങ്ങളെ സാഹായിക്കാലോ എന്ന ചോദ്യത്തിന് ആ ഗ്രൂപ്പ് അഡ്‌മിന്റ മറുപടി ഒരു ചിരി മാത്രവും; ഫെയ്‌സ് ബുക്കിലെ 'ചാരിറ്റി'യിൽ റമീസ് മുഹമ്മദിന് പറയാനുള്ളത്

റമീസ് മുഹമ്മദ്

ല്ല മാലാഖമാർ അങ്ങനെ ചിറകു വിരിച്ചു പറക്കട്ടെ കഷ്ട്ടത അനുഭവിക്കുന്നവർക്ക് വേണ്ടി?? പക്ഷെ കള്ള നാണയങ്ങൾ പിടിക്ക പ്പെടുക തന്നെ വേണം.

സഹോദരങ്ങളെ ഇനിയും ഇങ്ങനെ ഉള്ള തട്ടിപ്പിൽ വീഴരുത്.

'കൊയ്ത്തുത്സവം' ഫെയ്‌സ് ബുക്കും,വട്‌സാപ്പും മറയാക്കിയുള്ള . ചാരിറ്റി തട്ടിപ്പുകാർ പല ഗ്രർപ്പുകളിൽ വിലസുന്നു ....ഒരേ മുഖങ്ങളിൽ പല ഭാവങ്ങളിൽ ..കഷ്ടതകൾ കാട്ടി പുതിയ ഇരകളെ പിടിക്കുവാൻ ...

'ചാരിറ്റി' ആരെയെങ്കിലും സഹായിക്കണം എന്നുള്ളവർ കേൾക്കാൻ ആഗ്രഹിക്കുന്ന വാക്ക് ,പണ്ട് കാലങ്ങളിൽ മത സംഘടനകളുടെ മാത്രം കുത്തകയും അവരുടെ ഉറവ വറ്റാത്ത സാമ്പത്തീക എണ്ണക്കിണറുകളുമായിരുന്നു 'ചാരിറ്റി '

സോഷ്യൽ മീഡിയയുടെ വരവോടെ അവ പതുക്കെ പതുക്കെ ചെറു വാട്‌സ്ആപ് ഗ്രൂപ്പുകളായും ചാരിറ്റിയുടെ നെറ്റുവർക് നല്ല വിശാലമാകുമ്പോൾ അവ ഫെയിസ് ബുക്ക് എന്ന അതി വിശാലതയിലേക്ക് ചുവടുമാറുന്നു കൂടുതൽ കളർഫുൾ ആയ് .ഫെയ്‌സ് ബുക്കിലെ വ്യക്തി സൗഹൃദങ്ങളും മറ്റു സങ്കടന ശക്തിയും പൈസയുടെ കുത്തൊഴുക്കോടെ അതൊരു വലിയ നെറ്റ് വർക്കായി ഞൊടി ഇടയിൽ മാറുന്നു കൂടുതൽ വിശ്വാസത്യത വരുത്തുവാൻ നാട്ടിലെ ഏതെങ്കിലും ഒരു ബാങ്കിൽ ഒരു അക്കൗണ്ടും തരപ്പെടുത്തുന്നു ..അതിലേറ്റവും ഞെട്ടിപ്പിക്കുന്നത് പല അക്കൗണ്ടുകളും ഇപ്പോൾ വ്യക്തിഗത അക്കൗണ്ടികളായി മാറി എന്നുള്ളതാണ് .....

ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു ട്രെൻഡ് രണ്ടോ മൂന്നോ പേര് കൂടി നടത്തുന്നവ അല്ലെങ്കിൽ ആയിരത്തിലധികം അംഗങ്ങൾ ഉള്ള എന്നാൽ ഒന്നോ രണ്ടോ പേരുടെ മാത്രം നിയന്ത്രണത്തിൽ ഉള്ളവ, ഇനി കേരളത്തിൽ ഏതെങ്കിലും സിനിമയിലോ സീരിയലിലോ ചെറിയ വേഷങ്ങൾ ചെയ്തവർ ചില പ്രത്യേക ഐഡി തുടങ്ങി അതിൽ അവരുടെ തന്നെ അക്കൗണ്ട് ലേക്ക് ചാരിറ്റി എന്ന പേരിൽ സംഭാവന സ്വീകരിക്കുന്നു. അതിലേറ്റവും സങ്കടകരം രോഗത്താലും മറ്റു ശാരീരിക അവശതയാലും വലയുന്ന മനുഷ്യർക്ക് അവരുടെ നിസ്സഹായ അവസ്ഥ കാട്ടി പിരിക്കുന്ന പണം കൈമാറുമ്പോൾ സർവാഭരണ വിഭൂഷിതയായി നിന്ന് അവർടോപ്പം നിന്ന് പല പോസ്സുകളിലും ഉള്ള സെൽഫി....ഇക്കൂട്ടരുടെ ഒക്കെ മേക്കപ്പ് മറ്റു ചെലവ് ചിലപ്പോൾ ഈ പാവങ്ങളുടെ തന്നെ കഷ്ടതകാട്ടി വാങ്ങി എടുത്ത പണംകൊണ്ടാണ് എന്നാരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാൻ പറ്റില്ല ....ആ മാതിരി ചെയ്താണ് ഇക്കൂട്ടർ ഇത് ആ പാവങ്ങൾക്ക് കൈമാറുമ്പോൾ കാട്ടിക്കൂട്ടുന്നത് ....

നമ്മൾ മലയാളികളെ എത്ര ഒക്കെ കുറ്റം പറഞ്ഞാലും ലോകത്തിന്റെ ഏതു കോണിൽ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അവരെ സാമ്പത്തീകമായി സഹായിക്കാൻ മുന്പന്തിയിൽ ഉണ്ട് ...അവിടങ്ങളിലെ കരളലിയിക്കുന്ന ചിത്രങ്ങളോ അവിടങ്ങളിലെ കുട്ടി കളുടെ വാടിയ മുഖമോ ആയിരിക്കാം നമ്മെ അവരെ സഹായിക്കാൻ പ്രേരിപ്പിക്കുന്നത്....അത് നന്നായി അറിയാവുന്നതുകൊണ്ടാവാം 'ചാരിറ്റി' എന്ന പേരിൽ ഇന്ന് ഫെയ്സ് ബുക്കിന്റെയും വാട്‌സാപ്പിന്റെയും മുക്കിലും മൂലയിലും ഇരുന്നുകൊണ്ട് നമ്മൾ മലയാളികളെ അതി അതിവിദഗ്തമായി പറ്റിക്കുന്നത് .....അല്ല നമ്മൾ ഇവരുടെ ഒക്കെ സൗകര്യത്തിനു വഴങ്ങി പറ്റിക്കപെടുവാൻ നിന്ന് കൊടുക്കുന്നത് എന്ന് പറയുന്നതാവും ഉത്തമം ....

ഇവരുടെ ഒക്കെ തട്ടിപ്പുകൾ കേൾമ്പോൾ ഓർമ്മവരുന്നതു പഴയ കാലങ്ങളിൽ ക്ലബുകൾ നടത്തുന്ന ഓണാഘോഷ പരുപാടികളോടാണ് ഓരോ ഓണാഘോഷം കഴിയുമ്പോളും ക്‌ളബുകൾ ഓഡിറ്റിങ് നടത്തുന്നു ഏറെക്കുറെയും നഷ്ടത്തിലാവും കണക്കുകൾ കൊണ്ടെത്തിക്കുന്നത് ....എന്നാൽ ചില പട്ടണ കേന്ദ്രീകൃതമായ ക്ലബുകൾ നല്ല ലാഭത്തിലായിരിക്കും ഓരോ ഓണ പരുപാടിയും അവസാനിപ്പിക്കുന്നത്...

ഫെയ്‌സ് ബുക്കിലെ ഒരു 'ചാരിറ്റി' ഗ്രൂപ്പിലെ അഡ്‌മിൻ പറഞ്ഞത് കേട്ടപ്പോൾ ഒന്ന് നടുങ്ങി ...ഞങളുടെ പാലക്കാടു ചാരിറ്റി ഇത്തവണ നല്ല ലാഭത്തിലായിരുന്നു ആ പ്രോഗ്രാം കഴിഞ്ഞപ്പോൾ 75,000 രൂപ ലാഭം കിട്ടി
അയാൾ അത് പറഞ്ഞപ്പോൾ ശരീരം മുഴുവൻ ഒരു പെരുപ്പ് കയറുന്ന പോലെ അനുഭവ പെട്ടു ....

മാത്രമോ അയാൾ അന്നത്തെ പാലക്കാടു ചാരിറ്റിക്ക് മുൻപുള്ള രാവ് നന്നായി വിവരിച്ചു ...നല്ല താമസം നേരം വെളുക്കുവോളം മദ്യ പുഴയായിരുന്നു എന്നും ആൺ പെൺ വ്യത്യാസമില്ലാതെ ആ രാത്രി ആടിക്കുഴഞ്ഞെന്നും പറഞ്ഞത് കേട്ടപ്പോൾ തലകറങ്ങുന്നത് പോലെ തോന്നി ..ഞെട്ടല് പുറത്തു കാണിക്കാതെ ഞാൻ ആ രാത്രിയിലെ ചെലവ് ആര് വഹിച്ചു എന്നാരാഞ്ഞു ....അപ്പോൾ അയാളുടെ മറുപടി ആകെ തളർത്തി കളഞ്ഞു ...ഞാൻ നേരത്തെ പറഞ്ഞില്ലേ എല്ലാം കഴിഞ്ഞാണ് 75,000 രൂപ ലാഭം കിട്ടിയതെന്ന് .....

അപ്പോൾ അയാളോട് ചോദിച്ചു നിങ്ങൾ നടത്തിയത് ഓണാഘോഷ പരുപാടിയോ ?അതോ പാവങ്ങളെ സാഹായിക്കാലോ ?ആ ഗ്രൂപ്പ് അഡ്‌മിന്റ മറുപടി ഒരു ചിരി മാത്രമായിരുന്നു.....

ഇവരുടെ തട്ടിപ്പുകളിൽ കുടുങ്ങുന്ന രണ്ടു വിഭാഗമാണ് ഒന്ന് ഇത് വാങ്ങാൻ നിർബന്ധിതരാകുന്ന രോഗത്താലും കഷ്ടതയാലും വലയുന്ന പാവങ്ങളും ..രണ്ടു ഗൾഫു നാടുകളിൽ 1000 നും 1200 ജോലി ചെയ്യുന്ന ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളികളും ...അതിലേറ്റവും സങ്കടകരം ഈ സംഭാവന നല്കുന്നവരെല്ലാം തന്നെ യുവാക്കളാണ് എന്നുള്ളത് ...ആദ്യം യുവാക്കളുടെ ഫെയ്‌സ് ബുക്ക് ഫ്രണ്ട് ആയി കൂടുക ചാറ്റുകളും പടങ്ങളുമായ് യുവാക്കളെ ഇങ്ങനെ ഉള്ള ചാരിറ്റി പിരിവുകളില്ലേക്ക് നയിക്കുന്ന ചാരിറ്റി ഗ്രൂപ് അഡ്‌മിനുകളായ സ്ത്രീകളാണ് ഇങ്ങനെ ഉള്ള തട്ടിപ്പു ചാരിറ്റി കളുടെ തലപ്പത്തു എന്നുള്ളത് ഏറ്റവും ലജ്ജാകരവും നാണിപ്പിക്കുന്നതുമായ വസ്തുത ....

പ്രവാസികളും നാട്ടിലുള്ളവരുമായ യുവാക്കളെ നിങ്ങൾ ഒന്നറിയുന്നുണ്ടോ ? നിങ്ങൾ കഷ്ടപെട്ടുണ്ടാകുന്ന ഈ പൈസ ഏതു രീതിയിലാണ് ഈ മാഫിയ സംഘങ്ങൾ കയ്യാളുന്നതെന്നു ? തീർച്ചയായും നിങ്ങളെ കുറ്റം പറയാൻ പറ്റില്ല ...കാരണം തട്ടിപ്പു ചാരിറ്റി ഗ്രൂപ്പുകൾ പെരുകും പോലെ ..രോഗികളും ,വീടില്ലാത്തവരും ,പാവങ്ങളും അത്രത്തോളം പെരുകുന്നു ....അവരുടെ ദയനീയ അവസ്ഥ നിങ്ങളെ ഒക്കെ കാട്ടി ഈവക മാഫിയ സംഘങ്ങൾ നിങ്ങളെ ഒക്കെ ഇതിലേക്ക് പിരിവു നടത്താൻ നിർബന്ധിതരാക്കുന്നു .....ഈ വക മാഫിയ ചാരിറ്റി സങ്കങ്ങൾക്കു വളർന്നു പന്തലിക്കാൻ തക്കവണം രോഗികളുടെയും,പാവങ്ങളുടെയും എണ്ണം ക്രമാതീതമായി വർധിക്കുന്നു ഇതിലൊക്കെ എത്രത്തോളം സത്യമുണ്ട് എന്ന് അന്വേഷണം നടക്കേണ്ടി ഇരിക്കുന്നു ....

ഈ വക തട്ടിപ്പു സങ്കങ്ങൾ എത്ര എണ്ണം നിയമ പരമായി പ്രവർത്തിക്കുന്നു ?എത്ര എണ്ണം വിശ്വാസ യോഗ്യ പരമായ രീതിയിൽ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നു ?ഓരോ ചാരിറ്റിയും കഴിയുമ്പോൾ എത്ര ഗ്രൂപ്പുകാർ ഒരു ഓപ്പൺ ഓഡിറ്റിങ് നടത്താൻ തയാറാകുന്നു ?.....ലഭിച്ച പൈസ ഏതെല്ലാം രീതിയിൽ കൈകാര്യം ചെയ്തു എന്ന് അംഗങ്ങളെ അറിയിക്കുന്നു ?..എത്ര പേര് എത്ര ഗ്രൂപ്പുകാർ ? ഹേ യുവാക്കളെ നിങ്ങളറിയണം ഇത് കാരണം നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ പണമായതുകൊണ്ടു അറിയേണ്ടത് നിങ്ങളുടെ ആവശ്യമാണ് ....

നല്ല രീതിയിൽ പറ്റിക്ക പെട്ട ...തുടർച്ചയായി പറ്റിക്ക പെട്ടുകൊണ്ടിരിക്കുന്ന ഈ വക തട്ടിപ്പു മാഫിയ സംഘങ്ങളെ ഭയന്ന് ഒന്നും പുറത്തു പറയാതെ ഇരിക്കുന്ന നിങ്ങൾ ഇനിയും ഇവറ്റകൾക്കെതിരെ ഉള്ള മൗനം തുടർന്നാൽ അതാവും നിങ്ങൾ സഹായം യഥാവിധി വേണ്ട പാവപെട്ടവരോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത ...കാരണം നിങ്ങൾ സഹായം ചെയ്ത ഈ പാവങ്ങൾ ഒക്കെ അവിടങ്ങളിൽ തന്നെ കാണും ഇനിയും ഇ മാഫിയകൾക്കു പറ്റിക്കുവാൻ നിന്ന് കൊടുക്കുവാൻ .....നിങ്ങളുടെ ഒക്കെ സഹായം നേരാവണ്ണം അവരിൽ ചെന്നെത്തതുകൊണ്ടാണ് ആ പാവങ്ങൾ വീണ്ടും വീണ്ടു കൈ നീട്ടുന്നത് സഹായത്തിനായി ......

നടന്ന തട്ടിപ്പുകളൊക്കെ നിങ്ങളിലൂടെ തന്നെ പുറത്തു വരട്ടെ .....സഹായം വേണ്ടവർക്ക് മറ്റു സുതാര്യമായ മാർഗ്ഗങ്ങൾ തേടുക അവരെ സഹായിക്കുവാൻ ...കാരണം നിയമവും, മനുഷ്യത്വവും ഇവറ്റകൾക്ക് പുല്ലു വിലയാണ് സഹായം കൊടുക്കുന്ന നല്ല മനസ്സുകൾ തന്നെ നല്ല തീരുമാനങ്ങൾ എടുക്കണം എന്നാൽ മാത്രമേ ഈ 'ചാരിറ്റി' എന്ന ഓമന പേരിൽ അറിയപ്പെടുന്ന ഈ തട്ടിപ്പു സംഘങ്ങളെ നിലക്ക് നിർത്തുവാൻ കഴിയു ...

അതെ അത് തന്നെ: നല്ല മാലാഖമാർ അങ്ങനെ ചിറകു വിരിച്ചു പറക്കട്ടെ കഷ്ട്ടത അനുഭവിക്കുന്നവർക്ക് വേണ്ടി?? പക്ഷെ കള്ള നാണയങ്ങൾ പിടിക്ക പ്പെടുക തന്നെ വേണം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
മനസ്സുനിറച്ച് മാമാങ്കം; മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചലച്ചിത്രം ഒരു ഫീൽ ഗുഡ് മൂവി; മാസിനും ക്ലാസിനുമിടയിൽ തുല്യഅകലം പാലിച്ച് നിൽക്കുന്ന ഈ ചിത്രം സാധാരണ പ്രേക്ഷകരെ നിരാശരാക്കില്ല; പോരായ്മയാവുന്നത് ചിലയിടത്തെ ചത്ത സംഭാഷണങ്ങളും തിരക്കഥയിലെ ട്രാക്ക് മാറലും; തകർപ്പൻ പ്രകടനവുമായി മമ്മൂട്ടിയും ഉണ്ണി മുകുന്ദനും; മരണമാസ് ബാലതാരം മാസ്റ്റർ അച്യുതൻ; മമ്മൂട്ടിയുടെ വൺമാൻഷോ പ്രതീക്ഷിച്ചുപോകുന്ന ഫാൻസുകാർക്ക് ഒരുപക്ഷേ ഈ പടം നിരാശ സമ്മാനിക്കും
നാട്ടിൽ ഒരുനിയമവുമില്ലെന്ന മട്ടിൽ വികാരി പണിത പാരിഷ് ഹാളിനെതിരെ പഞ്ചായത്തിൽ പരാതിപ്പെട്ടത് അനിഷ്ടമുണ്ടാക്കി; മോശം പെരുമാറ്റം എറണാകുളം അതിരൂപതയിൽ റിപ്പോർട്ട് ചെയ്തപ്പോൾ അത് വളർന്ന് പകയായി; 'ഞങ്ങളുടെ വികാരിയോട് കളിച്ചാൽ കൈയും കാലും വെട്ടി കുടുംബത്തോടെ കൊന്ന് കളയുമെന്ന് ഗൂണ്ടകളുടെ കൊലവിളി'; 3500 രൂപ ഉടൻ തന്നില്ലെങ്കിൽ കാച്ചിക്കളയുമെന്നും ഭീഷണി; വാഴക്കാട് ഭാരതറാണി പള്ളി വികാരിക്കെതിരെ കേസെടുത്ത് അങ്കമാലി കോടതി
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പൊന്നു അടുത്തത് അയൽക്കാരനായ ബിടെക്കുകാരനുമായി; കണ്ടുമുട്ടൽ പ്രണയത്തിനു വഴിമാറിയപ്പോൾ ഒരുമിക്കാൻ കാമുകനുമൊത്ത് ഒളിച്ചോടി; വീട്ടുകാർ പൊലീസിൽ പരാതി നൽകിയപ്പോൾ എടുത്തത് മാൻ മിസ്സിങ് കേസ്; മംഗലാപുരത്തു എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചത് അറിഞ്ഞ് പൊലീസ് അങ്ങോട്ടു തിരിക്കാൻ ഒരുങ്ങിയപ്പോൾ വന്നത് പ്രവാസിയുടെ ഭാര്യയും കാമുകനും ലോഡ്ജിൽ ജീവനൊടുക്കിയെന്ന കർണ്ണാടക പൊലീസിന്റെ അറിയിപ്പ്; കിളികൊല്ലൂരിൽ നിന്നും ഒരു ദുരന്തകഥ
മുതിർന്ന കന്യാസ്ത്രീകൾ മസാജ് ചെയ്യാനായി മുറിയിലേക്ക് വിളിപ്പിക്കും; വിസമ്മതിച്ചാൽ മുടി പിടിച്ചുവലിച്ചു വേദനിപ്പിക്കും; ചാപ്ലിൻ എന്ന പുരോഹിതൻ ഭക്ഷണം കഴിച്ചാൽ ബാക്കിവന്ന ഭക്ഷണം അതേ പ്ലേറ്റിൽ കഴിക്കണം; നടക്കാൻ പോകുമ്പോൾ തോളത്ത് വെക്കുന്ന കൈ പിന്നെ ശരീരത്തിൽ ഇഴഞ്ഞു നടക്കും; എതിർത്തപ്പോൾ സന്യാസി സമൂഹം മുഴുവൻ എതിരായി; അഞ്ച് വർഷമായി മാനസികനില തകർന്ന സിസ്റ്റർ ദീപ ലണ്ടനിൽ ഏകാന്തവാസത്തിൽ; കന്യാസ്ത്രീയെ തിരികെ എത്തിക്കാനുള്ള പോരാട്ടം തുടരുമെന്ന് കുടുംബം
'നിങ്ങളിൽ പലരും ബിൽ പാസാക്കുന്നത് ആഘോഷിക്കുമ്പോൾ, വടക്കുകിഴക്കൻ ഭാഗത്തുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാരെ മറക്കരുത്; അവർ കടുത്ത ആശങ്കയിലാണ്'; സ്വന്തം നാട്ടുകാർ പ്രക്ഷോഭത്തിന് ഇറങ്ങിയതോടെ പൗരത്വ ഭേദഗതിബില്ലിനെ തള്ളി അർണബ് ഗോസ്വാമി; റിപ്പബ്ലിക് ടിവി വാർത്താമേധാവിയുടെ പ്രതികരണം ജന്മനാടായ ഗുവാഹത്തിയിൽ ബഹുജന പ്രക്ഷോഭം അക്രമാസക്തമാവുന്നു എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ; മോദിയുടെ വിശ്വസ്തൻ എന്ന് അറിയപ്പെടുന്ന മാധ്യമപ്രവർത്തകൻ സർക്കാറിനെ തള്ളിപ്പറയുന്നത് ചരിത്രത്തിൽ ആദ്യം
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കത്തുന്നത് പ്രതിഷേധാഗ്നി; അസമിൽ മൂന്നുപേർ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിൽ; മുഖ്യമന്ത്രിയുടെ വസതി ഉൾപ്പെടെ ആക്രമിക്കപ്പെട്ടു; ബിജെപി എംഎൽഎയുടെ വീടിന് തീവെച്ചു; മേഘാലയിലും ത്രിപുരയിലും ഇന്റർനെറ്റ് ഇല്ല; റെയിൽ- വ്യോമ ഗതാഗതവും സ്തംഭിച്ചു; അസമിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പത്തു ദിവസം അവധി പ്രഖ്യാപിച്ചതും അക്രമങ്ങളുടെ പശ്ചാത്തലത്തിൽ
കല്യാണം പഴേ കല്യാണമാണേലും സേവ് ദ ഡേറ്റ് വേറെ ലെവലാണ് മക്കളെ; 'കേരള പൊലീസിന്റെ 'യു' സർട്ടിഫിക്കറ്റോടു കൂടിയ മലയാളത്തിലെ ആദ്യത്തെ സേവ് ദി ഡേറ്റ് വീഡിയോ; കണ്ണടയ്ക്കാതെ മുഖം ചുളിക്കാതെ ഫാമിലി ആയിട്ട് കാണാം; 100 ശതമാനം ഫാമിലി എന്റർടൈനർ'.. ശ്രീജിത്തിന്റെയും ആതിരയുടെയും സേവ് ദ ഡേറ്റ് വ്യത്യസ്തമാകുന്നത് ഇങ്ങനെ
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
എന്നെയും കൊന്നു കളഞ്ഞേക്കു എന്ന് കണ്ണീരോടെ ചിന്നകേശവലുവിന്റെ ഗർഭിണിയായ ഭാര്യ; മകന്റെ മരണവാർത്ത കേട്ട് ബോധരഹിതയായി നിലംപതിച്ചത് പ്രധാനപ്രതിയായ മുഹമ്മദ് ആരിഫിന്റെ അമ്മ; പൊലീസിന്റെ ക്രൂരകൊലപാതകമെന്ന് നവീന്റെ അച്ഛനും എല്ലാ റേപ് കേസ് പ്രതികളെയും ഇതുപോലെ കൊല്ലണമെന്ന് ജൊല്ലു ശിവയുടെ പിതാവും; കുറ്റം തെളിയിക്കും മുന്നേ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ തെലങ്കാന പൊലീസിന്റെ നടപടിയെ കയ്യടിക്കുന്നവർ കാണാതെ പോകുന്ന കണ്ണുനീർ പറയുന്നത് ഇങ്ങനെ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ