Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പൗരാവകാശത്തിനും ഫാസിസത്തിനുമെതിരെ സ്ഥിരം പോരാട്ടം നടത്തുന്ന കേരള മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റുമെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട 147 പേർക്കെതിരെ കേസെടുത്ത് മാതൃക കാണിച്ച ഭരണാധികാരിയാണ് നമ്മുടേത്; എതിർ ശബ്ദങ്ങളെ നിശബ്ദമാക്ക ന്നതിൽ യോഗിയും മമതയും പിണറായിയും എല്ലാവരും കണക്കാണ്; എല്ലാ ഭരണാധികാരികൾക്കും മന്നവേന്ദ്രാ, വിളങ്ങുന്നു നിൻ മുഖം ചന്ദ്രനെപ്പോലെ എന്ന സ്തുതി കേൾക്കാനാണ് താൽപര്യം

പൗരാവകാശത്തിനും ഫാസിസത്തിനുമെതിരെ സ്ഥിരം പോരാട്ടം നടത്തുന്ന കേരള മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റുമെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട 147 പേർക്കെതിരെ കേസെടുത്ത് മാതൃക കാണിച്ച ഭരണാധികാരിയാണ് നമ്മുടേത്; എതിർ ശബ്ദങ്ങളെ നിശബ്ദമാക്ക ന്നതിൽ യോഗിയും മമതയും പിണറായിയും എല്ലാവരും കണക്കാണ്; എല്ലാ ഭരണാധികാരികൾക്കും മന്നവേന്ദ്രാ, വിളങ്ങുന്നു നിൻ മുഖം ചന്ദ്രനെപ്പോലെ എന്ന സ്തുതി കേൾക്കാനാണ് താൽപര്യം

റോയ് മാത്യു

യോഗി ആദിത്യനാഥിനെ അവഹേളിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് മാധ്യമ പ്രവർത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്ത് ജയിലിലിട്ടിരിക്കയാണ്. മാധ്യമ പ്രവർത്തകനെ ഉടൻ വിട്ടയക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത് അറസ്റ്റിനെതിരെ സുപ്രീം കോടതി രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. യോഗി ആദിത്യനാഥിനോട് താൻ വിവാഹാഭ്യർഥന നടത്തിയെന്ന് അദ്ദേഹത്തിന്റെ ഓഫീസിന് പുറത്തുനിന്ന് ഒരു സ്ത്രീ പറയുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫേസ്‌ബുക്കിലും ഷെയർ ചെയ്തുവെന്ന് ആരോപിച്ചാണ് പൊലീസ് ജൂൺ എട്ടിന് പ്രശാന്ത് കനോജിയ യെ അറസ്റ്റ് ചെയ്തത്. പ്രശാന്ത് ഉൾപ്പെടെ അഞ്ചുപേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. നോയ്ഡയിലെ ടിവി ചാനലിന്റെ ഉടമസ്ഥനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

യോഗിയുടെ സർക്കാരിനെതിരെ ചന്ദ്രഹാസ മിളക്കുന്നവർ മറ്റ് മുഖ്യമന്ത്രിമാരുടെ ഫാസിസ്റ്റ് ഇടപാടുകളെക്കുറിച്ച് കൂടി അറിയണം - വലിയ ജനാധിപത്യ വാദിയെന്ന് അവകാശപ്പെടുന്ന മമതാ ബാനർജി അവർക്കെതിരെ കാർട്ടൂൺ വരച്ച പ്രൊഫസറെ അറസ്റ്റ് ചെയ്ത് അകത്തിട്ടു. കോളജ് അദ്ധ്യാപകനും കാർട്ടൂണിസ്റ്റ് മായ അംബികേഷ് മഹാപാത്രയാണ് കാർട്ടൂൺ വരച്ചതിന്റെ പേരിൽ ജയിലിലായത്.

തിരഞ്ഞെടുപ്പ് കാലത്ത് മമത ബാനർജിയുടെ ചിത്രം മോർഫ് ചെയ്ത് ഉപയോഗിച്ച ബിജെപി യുവ നേതാവ് പ്രിയങ്ക ശർമ്മ യെ അറസ്റ്റ് ചെയ്തിരുന്നു. ലോകത്തിലെ ഫാഷൻ പ്രേമികളുടെ ഇഷ്ട ഉത്സവമായ മെറ്റ് ഗാലയിൽ ഇക്കുറി പ്രിയങ്ക ചോപ്ര അവതരിപ്പിച്ച വേഷത്തിന്റെ ചിത്രത്തിൽ മമതയുടെ മുഖം ഒട്ടിച്ചായിരുന്നു ഉപയോഗിച്ചത്.

ഈ ചിത്രം പ്രിയങ്കാ ശർമ്മ തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു. ഹൗറയിൽ ബിജെപി യുവമോർച്ചയുടെ കൺവീനറായ പ്രിയങ്കയ്ക്ക് എതിരെ ഹൗറ സൈബർ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. അധികം വൈകാതെ തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പണ്ട് അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ ഭരണാധികാരി ഇന്ദിര ഗാന്ധി ചെയ്തതും ഇതൊക്കെ ത്തന്നെ യായിരുന്നു ചെയ്തതിരുന്നത്. മകൻ സഞ്ജയ് ഗാന്ധിയുടെ ഇടപാടുകളെക്കുറിച്ച് നിർമ്മിച്ച കിസാ കുർസി കാ എന്ന ചിത്രത്തിന്റെ പ്രിന്റും നെഗറ്റീവുമൊക്കെ നശിപ്പിച്ചത് നമുക്കിനിയും മറക്കാറായിട്ടില്ല - രാജീവ് ഗാന്ധിയുടെ കാലത്ത് പത്രമാരണ നിയമം കൊണ്ടുവന്നതും എതിർ ശബ്ദങ്ങളെ ഒതുക്കാനായിരുന്നു.
എല്ലാ ഭരണ കൂടങ്ങളും ഇമ്മാതിരി എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഇന്ത്യയിൽ പതിവാണ്.

ഇന്ത്യയിലാദ്യമായി മാധ്യമ പ്രവർത്തകർക്കെതിരെ ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചുവെന്ന് പറഞ്ഞ് കേസെടുത്തത് 1957 ലെ ഇ എം എസ് സർക്കാരാണ്. ബജറ്റ് ചോർത്തിയെന്ന പേരിൽ കൗമുദി പത്രാധിപർ കെ ബാലകൃഷ്ണനും ലേഖകൻ ജി. വേണുഗോപാലിനുമെതിരെ കേസെടുത്ത് മാതൃക കാണിച്ചവരാണ് ആദ്യ കമ്യൂണിസ്റ്റ് സർക്കാർ. ബംഗാളിലെ ജ്യോതി ബാസു, ബുദ്ധദേവ് സർക്കാരുകളുടെ കാലത്ത് എതിർശബ്ദമുയർത്തുവരെ അടിച്ചു കൊല്ലുന്നത് പതിവായിരുന്നു. ഒരു പാട് മാധ്യമ പ്രവർത്തകർക്ക് മർദ്ദനവും ദുരുഹ മരണങ്ങളും അവിടെ പതിവായിരുന്നു.

പൗരാവകാശത്തിനും ലിംഗസമത്വത്തിനും സാംസ്‌കാരിക ഫാസിസത്തിനുമെതിരെ ഒക്കെ സ്ഥിരം പോരാട്ടം നടത്തുന്ന ഇപ്പോഴത്തെ കേരള മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മറ്റുമെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ട 147 പേർക്കെതിരെ കേസെടുത്ത് മാതൃക കാണിച്ച ഭരണാധികാരിയാണ് നമ്മുടേത്. എതിർ ശബ്ദങ്ങളെ നിശബ്ദമാക്ക ന്നതിൽ യോഗി, മമത, പിണറായി, കുമാരസ്വാമി മോദി ഇങ്ങനെ എല്ലാവരും കണക്കാണ്. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ പിണറായി ശ്രമിച്ചത് മറക്കാറായിട്ടില്ല.

മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരെ പോസ്റ്റിട്ട 41 സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചുവെന്നാണ് ജനുവരി 28ന് മുഖ്യമന്ത്രി പിണറായി നിയമസഭയിൽ പറഞ്ഞത്. അതിൽ 12 പേർക്കെതിരെ കേസെടുത്തു. ബാക്കി 29 പേർക്കെ തിരെ വകുപ്പുതല നടപടിയും സ്വീകരിച്ചുവെന്നാണ് സഭയിൽ പിണറായി പറഞ്ഞത്.
ഏറ്റവും ഒടുവിൽ വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സി ഒ ടി നസീറിനെ തലശ്ശേരിയിൽ വെച്ച് വെട്ടി തുണ്ടമാക്കിയും എതിർ ശബ്ദമുയർത്തിയതിന്റെ പേരിലാണ്.

എല്ലാ ഭരണാധികാരികൾക്കും മന്നവേന്ദ്രാ, വിളങ്ങുന്നു നിൻ മുഖം ചന്ദ്രനെപ്പോലെ എന്ന സ്തുതി കേൾക്കാനാണ് താൽപര്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP