Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ക്ഷേത്രം വിശ്വസികളുടേത് അല്ലെ സാർ എന്തിനാണ് നിങ്ങൾ അതിൽ കൈകടത്തുന്നത്? നൂറ്റാണ്ടുകൾ കാത്തു സൂക്ഷിച്ച പാരമ്പര്യം.. ആചാരം... ഇതൊക്കെ നശിപ്പിക്കുന്നതു കൊണ്ടു അങ്ങേക്കും അങ്ങയുടെ സർക്കാരിനും എന്തു ലാഭമാണ് ഉണ്ടാകുന്നത്...? ഞങ്ങളുടെ ചങ്കിൽ ചൈനയല്ല സർ... ഭാരതമാണ്....; പിണറായി വിജയന് ഒരു തുറന്ന കത്ത്

ക്ഷേത്രം വിശ്വസികളുടേത് അല്ലെ സാർ എന്തിനാണ് നിങ്ങൾ അതിൽ കൈകടത്തുന്നത്? നൂറ്റാണ്ടുകൾ കാത്തു സൂക്ഷിച്ച പാരമ്പര്യം.. ആചാരം... ഇതൊക്കെ നശിപ്പിക്കുന്നതു കൊണ്ടു അങ്ങേക്കും അങ്ങയുടെ സർക്കാരിനും എന്തു ലാഭമാണ് ഉണ്ടാകുന്നത്...? ഞങ്ങളുടെ ചങ്കിൽ ചൈനയല്ല സർ... ഭാരതമാണ്....; പിണറായി വിജയന് ഒരു തുറന്ന കത്ത്

കൃഷ്‌ണേന്ദു ആർ നായർ

ബഹുമാനപ്പെട്ട ശ്രീ പിണറായി വിജയൻ...

പതിനെട്ടു വയസ്സിൽ വോട്ടവകാശം കിട്ടിയ നാൾ മുതൽ അരിവാൾ ചുറ്റിക നക്ഷത്രിനല്ലാതെ വേറെ ഒരു ചിഹ്നത്തിലും ഞാൻ വോട്ടവകാശം രേഖപ്പെടുത്തിയിട്ടില്ല...
എന്നാൽ ഇനി ഒരിക്കലും അറിയാതെ പോലും ഞാൻ ആ ചിഹ്നത്തിൽ വോട്ടു ചെയ്യില്ല...

എന്തെന്നാൽ ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവധിച്ചുകൊണ്ടുള്ള ഇന്നത്തെ സുപ്രീം കോടതിവിധിയിൽ താങ്കൾ ഭരിക്കുന്ന ഇടതുപക്ഷ സർക്കാർ സ്ത്രീ പ്രവേശനം അനുവദിക്കണം എന്നു തന്നെ നിലപാട് എടുത്തു.

സർ, ഈ വിധിക്കു ശേഷവും കേരളത്തിൽ ക്രമസമാധാന നില പാലിക്കപ്പെടുന്നു എങ്കിൽ ഈ നാട്ടിലെ ഹിന്ദുവിനു അച്ചടക്കം ഉള്ളതുകൊണ്ട് മാത്രമാണ്...

ഇസ്ലാം ആരാധനാലയങ്ങളിൽ സ്ത്രീ പ്രവേശം അനുവദിച്ചു കൊണ്ടായിരുന്നു ഇന്നത്തെ സുപ്രീം കോടതി വിധി എങ്കിൽ താങ്കൾ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിലെ ഒരുദ്യോഗസ്ഥൻ പോലും ഇന്ന് രാത്രി സ്വസ്ഥമായി ഉറങ്ങുമായിരുന്നില്ല..
ബാബറി മസ്ജിദ് തകർത്തപ്പോൾ എന്താണോ ഇന്ത്യ കണ്ടത് അതു തന്നെ അല്ലെങ്കിൽ അതിലധികം സംഭവിക്കുമായിരുന്നു...
ഇന്ന് ഇവിടെ ഒരില പോലും അനങ്ങിയില്ല എങ്കിൽ അതിവിടുത്തെ ഹിന്ദുവിന്റെ സഹിഷ്ണുതയാണ് സർ..

നാട് പുരോഗമിക്കരുത് എന്നാഗ്രഹിക്കുന്ന മുരടന്മാർ ഒന്നും അല്ല സാർ ഞങ്ങൾ... പക്ഷെ ഞങ്ങളുടെ ആചാരങ്ങളിൽ കൈകടത്തിയിട്ടു പുരോഗമനം ആണ് എന്ന് വാദിക്കുന്നതിനോട് യോജിക്കാൻ ആകുന്നില്ല സാർ..

അയ്യപ്പനിൽ വിശ്വസിക്കുന്ന സ്ത്രീകളാരും മല ചവിട്ടി ചെന്നു അനുഗ്രഹം വാങ്ങണം എന്നു ആഗ്രഹിക്കും എന്നു ഞാൻ കരുതുന്നില്ല സർ... കാരണം ജനിച്ചപ്പോൾ മുതൽ 10 വയസ്സിനു മുൻപും 50 വയസ്സിനു ശേഷവും മാത്രമേ ശബരിമലയ്ക്ക് പോകാൻ പാടുള്ളൂ എന്നു കേട്ടാണ് ഞങ്ങൾ വളർന്നത്...
ഞങ്ങൾക്ക് പോകേണ്ട എങ്കിൽ പിന്നെ ആർക്കാണ് സാർ അവിടെ പോകണം എന്ന് നിർബന്ധം..?? നിരീശ്വരവാദികൾക്കോ...?? നിരീശ്വരവാദിക്ക് അമ്പലത്തിൽ എന്താണ് സാർ ചെയ്യാനുള്ളത്..?? അറിയാഞ്ഞിട്ടു ചോദിക്കുവാണ്...

ക്ഷേത്രം വിശ്വസികളുടേത് അല്ലെ സാർ എന്തിനാണ് നിങ്ങൾ അതിൽ കൈകടത്തുന്നത്???നൂറ്റാണ്ടുകൾ കാത്തു സൂക്ഷിച്ച പാരമ്പര്യം.. ആചാരം... ഇതൊക്കെ നശിപ്പിക്കുന്നതു കൊണ്ടു അങ്ങേക്കും അങ്ങയുടെ സർക്കാരിനും എന്തു ലാഭമാണ് സാർ ഉണ്ടാകുന്നത്...???

താങ്കളുടെ ഖജനാവ് നിറയുന്ന പണത്തിൽ ഏറിയ പങ്കും ഹിന്ദു ക്ഷേത്രങ്ങളിലെ വരുമാനം കൊണ്ടാണെന്നു അങ്ങേക്കറിയില്ലായിരിക്കും പക്ഷെ കയറു പിരിച്ചു നടക്കുന്ന അങ്ങയുടെ മന്ത്രി സഭയിലെ സാമ്പത്തിക ശാസ്ത്രജ്ഞന് അറിയാം സർ...
ഗുരുവായൂരിലും ശബരിമലയിലും ഒക്കെ വരുന്ന നടവരവ് മൊത്തം ഇവിടുത്തെ ഹിന്ദുവിന്റെ പണം മാത്രമാണ് സാർ.. പക്ഷെ അതിന്റെ ഗുണം അനുഭവിക്കുന്നത് ഇവിടുത്തെ മൊത്തം ജനങ്ങളും ആണ് എന്ന് അങ്ങേക്ക് അറിയാത്തതല്ലല്ലോ..??

സർ ഹജ്ജ് തീർത്ഥാടകർക്ക് സബ്സിഡി കൊടുക്കുന്ന ഈ നാട്ടിൽ ഞങ്ങൾ ഭൂരിപക്ഷം വരുന്ന ഒരു ജനതക്ക് ഞങ്ങളുടെ ആചാരങ്ങൾ സംരക്ഷിക്കപ്പെടാൻ പോലും അവകാശമില്ലേ...???

വേദന തോന്നുന്നു സാർ... വരും തലമുറയ്ക്ക് വേണ്ടി കാത്തു വെക്കാൻ ഞങ്ങൾക്ക് ആചാരങ്ങളൊന്നും ശേഷിക്കുന്നില്ലല്ലോ എന്നോർത്തു...

ഇനിയുള്ള തലമുറക്ക് ശബരിമലയെ കുറിച്ചും ആചാരങ്ങളെ കുറിച്ചും പറയാൻ പഴങ്കഥകൾ മാത്രമേ ഉള്ളല്ലോ എന്നോർത്തു...!

വിധി വന്ന വാർത്ത കണ്ടു എന്റെ കണ്ണു നിറഞ്ഞു എങ്കിൽ ഇവിടുത്തെ വിശ്വാസികൾക്കു മൊത്തം വേദനിച്ചിരിക്കും സാർ...

നാലു വോട്ടിനു വേണ്ടി അങ്ങു നടത്തുന്ന ഈ ന്യൂനപക്ഷ പ്രീണനം നീണാൾ വാഴട്ടെ...!

ഇനി ഒരിക്കലും എന്റെ നാവുകൊണ്ട് അങ്ങയെ ഞാൻ സഖാവേ എന്നു വിളിക്കില്ല സാർ... എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ എന്റെ മനസ്സിൽ സഖാവ് എന്നാൽ 'സഹജീവികളുടെ സന്തോഷത്തിനും അവകാശത്തിനും വേണ്ടി പോരാടുന്ന പോരാളി' എന്നാണ് സർ...

അയ്യപ്പൻ ഞങ്ങളുടെ മനസ്സിലാണ് സർ.. ശബരിമലയിലല്ല...
ഞങ്ങൾക്ക് അയ്യപ്പനെ കാണാൻ കോടതി വിധി വാങ്ങിച്ചു പോകേണ്ട ഒരു ആവശ്യവും ഇല്ല...ഞങ്ങളെ കാണാൻ അയ്യൻ പടിയിറങ്ങി മലയിറങ്ങി ഇങ്ങുവരും...

ഞങ്ങൾ ഇവിടുത്തെ ഹിന്ദു സമൂഹം ഈ രാജ്യത്തെ പരമോന്നത നീതിപീഠത്തെ ബഹുമാനിക്കുന്നു സർ...എന്തെന്നാൽ ഞങ്ങളുടെ ചങ്കിൽ ചൈനയല്ല സർ... ഭാരതമാണ്....

സ്വാമി ശരണം...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP