1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
23
Tuesday

വിശ്വാസികളുടെ യഥാർത്ഥ പ്രശ്‌നം ആചാര വിരുദ്ധതയല്ല; ചക്കര അന്ധവിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണം എന്നതാണ്; മതംതിന്ന് ജീവിക്കുന്ന സമൂഹങ്ങളിൽ വിശ്വാസിയുടെ വികാരം ചൂഷണം ചെയ്ത് തെരുവ് നിറയ്ക്കാനും പൊതുസമൂഹത്തെ ഭീഷണിപ്പെടുത്താനും ഏതൊരു ഭീരുവിനും സാധിക്കും; എല്ലാ ലിംഗത്തിൽപെട്ടവരും ശബരിമല പോലെയുള്ള അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്; സി. രവിചന്ദ്രൻ എഴുതുന്നു

October 20, 2018 | 11:52 AM IST | Permalinkവിശ്വാസികളുടെ യഥാർത്ഥ പ്രശ്‌നം ആചാര വിരുദ്ധതയല്ല; ചക്കര അന്ധവിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണം എന്നതാണ്; മതംതിന്ന് ജീവിക്കുന്ന സമൂഹങ്ങളിൽ വിശ്വാസിയുടെ വികാരം ചൂഷണം ചെയ്ത് തെരുവ് നിറയ്ക്കാനും പൊതുസമൂഹത്തെ ഭീഷണിപ്പെടുത്താനും ഏതൊരു ഭീരുവിനും സാധിക്കും; എല്ലാ ലിംഗത്തിൽപെട്ടവരും ശബരിമല പോലെയുള്ള അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്; സി. രവിചന്ദ്രൻ എഴുതുന്നു

സി രവിചന്ദ്രൻ

പിന്മാറാനാവാത്ത പോരാട്ടം

 (1) പൊതു ക്രമസമധാനം, ആരോഗ്യം, ധാർമ്മികത (public order, health and morality) എന്നിവയ്ക്ക് വിധേയമായി ഏതൊരു പൗരനും മതം ആചരിക്കാമെന്ന് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 25 അനുശാസിക്കുന്നു. മതാചാരം പുരോഗമനാത്മകവും മാനവികവും യുക്തിസഹവുമായിരിക്കണം എന്ന നിർബന്ധം ഭരണഘടനയ്ക്കുമില്ല. ആചാരങ്ങളും ശീലങ്ങളും പതിവുകളും അതിദ്രുതം പരിഷ്‌ക്കരിച്ചും കയ്യൊഴിഞ്ഞുമാണ് ലോകമെമ്പാടും മതവിശ്വാസികൾ ഉൾപ്പടെയുള്ള മനുഷ്യർ മുന്നേറുന്നത്. കർണ്ണാടകത്തിലെ ദക്ഷിണ കന്നഡയിൽ കുക്കെ സുബ്രമണ്യ ക്ഷേത്രത്തിൽ ബ്രാഹ്മണരുടെ എച്ചിലിൽ കീഴ്ജാതിക്കാർ കിടന്നുരുണ്ട് അനുഗ്രഹം നേടുന്ന ഒരു മതവിനോദമുണ്ട്. പേര്-മദൈ സ്‌നാനം അഥവാ എച്ചിൽകുളി. അഞ്ച് നൂറ്റാണ്ടോളം ഇത് നിലനിന്നു. എച്ചിലിൽ ഉരുണ്ടശേഷം ഭക്തർ കുമാരധാരനദിയിൽ സ്‌നാനം ചെയ്യും. ഇതിലൂടെ മുജ്ജന്മപാപം മുതൽ ത്വക് രോഗംവരെ സൗഖ്യപെടും എന്നാണ് സങ്കൽപ്പം. അടുത്തകാലത്ത് ഇത് ജാതിവിവേചനമാണ് എന്ന വിമർശനം ശക്തിപെട്ടപ്പോൾ ഭക്തരുടെ എണ്ണം വർധിക്കുകയാണുണ്ടായത്. തുടർന്ന് കോടതിയും കർണ്ണാടക സർക്കാരും മദൈസ്‌നാനത്തിന് നിയന്ത്രണം കൊണ്ടുവന്നു, സമ്മർദ്ദത്തെ തുടർന്ന് ഇളവുകൾ നൽകി. അവസാനം 2016 ൽ സുപ്രീംകോടതി ഈ കലാപരിപാടി നിരോധിച്ചപ്പോൾ ബ്രാഹ്മണരുടെ എച്ചിലിനു പകരം ബ്രാഹ്മണർ ദേവന് നിവേദിച്ച പ്രസാദത്തിൽ കിടന്ന് ഉരുണ്ടോളാം എന്ന് സമ്മതിച്ച് ഭക്തർ ഒത്തുതീർപ്പുണ്ടാക്കി. ബ്രാഹ്മണർ സ്പർശിച്ച എന്തിലെങ്കിലും കിടന്ന് ഉരുളണം അത്രയേ ഉള്ളൂ!

2) ശബരിമല ആചാരങ്ങളും മദൈസ്‌നാനവുമായി താത്വികമായി വ്യത്യാസമില്ല. മതകഥാജീവനം മനോവിഹ്വലതയാണ്. ദൈവം മനോവിഭ്രാന്തിയാണെങ്കിലും ഭക്തർ കട്ട യാഥാർഥ്യമാകുന്നു. ഭക്തർ കൈവിട്ടാൽ ദൈവം മരിക്കും. അങ്ങനെ മരിച്ച ദൈവങ്ങളുടെ ശവപറമ്പിലൂടെയാണ് പുതിയവ കടന്നുവന്നത്. ഇത് നന്നായറിയുന്ന ഭക്തർ ദൈവത്തിന് വേണ്ടി ഹിംസ വിളമ്പും, യുക്തിഹീനരാവും. ഒരുദാഹരണം: ശബരിമല ഭാഗത്ത് ആളു കൂടുന്നിടത്തൊക്കെ പരുന്ത് വട്ടംചുറ്റുന്നത് സാധാരണയാണ്. ക്രൈസ്തവരോ മുസ്ലീങ്ങളോ കമ്മ്യൂണിസ്റ്റുകാരോ..ആരുമാകട്ടെ, കൂട്ടമായി പ്രകടനം നടത്തിയാൽ പരന്തു ചുറ്റിപ്പറന്നെന്നു വരാം. ഈയിടെ കാഞ്ഞിരപ്പള്ളിക്ക് സമീപം ശബരിമലദൈവത്തെ സംരക്ഷിക്കാൻ ഭക്തർ നടത്തിയ 'കടവുളൈകാപ്പാത്തിങ്കോ'(save our god) സമരവേദിയിൽ ഒരു മതംതുപ്പി വനിത വിശ്വാസിക്കൂട്ടത്തെ വൈകാരികമായി കുത്തിയിളക്കുകയാണ്. പ്രസംഗം കനക്കുമ്പോൾ ആരവം മൂക്കുന്നു. ചിലരുടെ ദൃഷ്ടി ആകാശത്തേക്ക്. മുകളിൽ ഒരു പരുന്ത്! ജനക്കൂട്ടം ശരണംവിളിക്കുന്നു. പ്രാസംഗിക പെട്ടെന്ന് പ്ലേറ്റ് മാറ്റുന്നു: ''അയ്യപ്പൻ മാത്രമല്ല, മാതൃസ്ഥാനത്തുള്ള ഭഗവാൻ വിഷ്ണുകൂടി പരുന്തിന്റെ മേൽ ഇവിടെ വന്നിരിക്കുന്നു, ഈ സമ്മേളനത്തെ അനുഗ്രഹിക്കാൻ... ഇനിയെന്തിനാ പ്രസംഗിക്കുന്നത്... ഇത് പോരേ.... ? സർക്കാരും നിരീശ്വരവാദികളും ഇത് കാണണം... '' പൊരിഞ്ഞ കയ്യടി! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു സാക്ഷര സമൂഹമാണ് ഗോത്രമനുഷ്യർ പോലും അപമാനമായി കണ്ടേക്കാവുന്ന വിഭ്രാന്തിക്ക് അടിമപ്പെടുന്നത്.

3) ഒരു ജനക്കൂട്ടം പിച്ചുംപേയും പറഞ്ഞ് വഴിമുടക്കി അന്യരുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയാണ്. സമൂഹത്തെ ഒന്നാകെ ബ്ലാക് മെയിൽ ചെയ്യുകയാണ്. അവർക്ക് സഞ്ചരിക്കണം, പ്രകടനം നടത്തണം... പക്ഷെ വേറെയാരും അത് ചെയ്യരുത്. വിശ്വസിക്കുന്നു എന്നവകാശപ്പെടുന്ന കെട്ടുകഥയിൽ മറ്റുള്ളവർ വിശ്വസിക്കുന്നില്ല എന്നതാണ് പ്രശ്‌നം! സ്വന്തംകഥ സ്വയം മാനിച്ചാൽപോരെ എന്നൊന്നും ചോദിക്കരുത്. 'മുസ്ലീങ്ങൾ മുഹമ്മദിന്റെ ചിത്രം സ്വയം വരയ്ക്കാതിരുന്നതുകൊണ്ടായില്ല, മറ്റാരും വരയ്ക്കരുത്, വരച്ചാൽ പിന്നെ വരയ്ക്കില്ല' എന്ന മതഭീകരതയുടെ മറ്റൊരു രൂപമാണ് ഇന്ന് കേരളത്തിന്റെ തെരുവുകളിൽ അരങ്ങേറുന്നത്. എന്റെ വിശ്വാസം നിന്റെ വിശ്വാസമാകണം, ഞാൻ പറയുന്നത് നീ ആദരിക്കണം എന്ന ജനാധിപത്യവിരുദ്ധമായ മതശാഠ്യമാണത്.

4) സമാന്യ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്‌നങ്ങൾ വന്നപ്പോൾ, സ്ത്രീകൾക്കെതിരെ അതിക്രമം കനത്തപ്പോൾ, നീതി നിഷേധിക്കപ്പെട്ടപ്പോൾ, കെടുതികൾ വേട്ടയാടിയപ്പോൾ ഇന്ന് മുറജപവുമായി വഴി തടയുന്നവരെ നാം തെരുവിൽ കണ്ടിട്ടില്ല. പക്ഷെ മതാന്ധതയുടെ ചെറു നൂല് ഇട്ടുകൊടുത്തപ്പോൾ വിഭ്രാന്തി പൂണ്ട് എല്ലാവരും ഉറുമ്പിൻകൂട് പൊളിഞ്ഞപോലെ പുറത്തിറങ്ങി. എന്താണവരുടെ ആവശ്യം? തങ്ങൾക്ക് എതിരെയുള്ള വിലക്കുകൾ മാറ്റമില്ലാതെ നിലനിൽക്കണം! ആർത്തവസമയത്ത് തങ്ങൾ അസ്വീകാര്യരാണെന്ന് പൊതുസമൂഹം അംഗീകരിക്കണം! അതിനായി മെൽബണിലും ബിർമിങ്ഹാമിലും ഡബ്ലിനിലും സ്ത്രീകൾ സ്വയം ഇകഴ്‌ത്തിപ്പാടി പുറത്തുവരുന്നു. കൃത്യമായ നിയമം നടപ്പിലാക്കപ്പെടുന്നതിനാൽ അവിടെ തെരുവിലേക്ക് ചാടി വീഴുന്നില്ലെന്ന് മാത്രം. ഗൾഫ് രാജ്യങ്ങളിലാണ് ഏറ്റവുമധികം മലയാളികളുള്ളത്. പക്ഷെ അവിടെ ഇത്തരം കലാപരിപാടികളൊന്നുമില്ല. മതവികാരം വന്നാൽ എന്തുംചെയ്യും എന്നൊക്കെ പറഞ്ഞ് കഴുത്തിൽ കയറ് കുരുക്കി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ടീമുകൾവരെ വേണ്ടി വന്നാൽ സ്വയംനിയന്ത്രിക്കാൻ തയ്യാറാവും എന്നു സാരം.

5) 'നാമജപം മുഴക്കി' നീങ്ങുന്നുവെന്ന് അവകാശപ്പെടുന്ന ഈ ജനക്കൂട്ടം ചിന്തിക്കാൻ വിസമ്മതിക്കുന്നവരാണ്. മതപരമായ കൂട്ടായ്മകളെല്ലാം പൊട്ടൻഷ്യൽ മോബുകളാണ്. വയലൻസിലേക്ക് തിരിയുക എന്നത് അവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ കാര്യമാണ്. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് കന്നി അയ്യപ്പന്മാർ എത്താതിരുന്നതിനാൽ കഥ പ്രകാരം തന്നെ ശബരിമലയിൽ സ്ത്രീപ്രവേശം നടത്താവുന്നതാണെന്ന് ചിലർ പറഞ്ഞുനോക്കിയതാണ്. മദയാനയ്ക്ക് മുന്നിൽ കരിമ്പും പട്ടയുംപോലും വിലപ്പോകില്ലല്ലോ. വിശ്വാസികൾക്ക് പ്രധാനം അന്ധവിശ്വാസം തന്നെയാണ്. അതിനെ പിന്തുണയ്ക്കുന്നിടത്തോളം മാത്രമേ കഥകൾക്കും സാധുതയുള്ളൂ. അല്ലെങ്കിൽ കഥ വേറെയുണ്ടാക്കും. അന്ധവിശ്വാസങ്ങൾക്കനുസരിച്ചാണ് കഥയുണ്ടാക്കുന്നത്, തിരിച്ചല്ല. കഥയാണ് പ്രധാനം എന്നുവന്നാൽ വിശ്വാസികൾ കേവലം സാഹിത്യ ആസ്വാദകർ മാത്രമായിപ്പോകും. കേരളത്തിലെ ബലികാക്കകൾ ന്യൂസിലാൻഡിൽ ലഭ്യമല്ലാത്തതിനാൽ അവിടുത്തെ കടൽക്കരയിൽ പോയിരുന്നു മീനുകൾക്ക് ബലിച്ചോറ് കൊടുത്ത മലയാള സിനിമതാരത്തെ മതകഥ പറഞ്ഞു മതത്തെ നന്നാക്കാൻ ശ്രമിക്കുന്നവർ പഠനവിഷയമാക്കണം.

(6) വിശ്വാസികളുടെ യഥാർത്ഥപ്രശ്‌നം ആചാരവിരുദ്ധതയല്ല. ആചാരങ്ങളും ശീലങ്ങളും അനുസ്യൂതം ഉപേക്ഷിച്ചോ കാലാനുസരണം പരിഷ്‌ക്കരിച്ചോ തന്നെയാണ് വിശ്വാസികളെല്ലാം മുന്നോട്ടുപോകുന്നത്. ശബരിമലയിലായാലും പരിഷ്‌കരിക്കപ്പെടാത്ത ആചാരങ്ങൾ കുറവാണ്. പൈതൃകവും പാരമ്പര്യവും സംരക്ഷിക്കണമെന്ന വാശിക്കാരും വിശ്വാസികളിൽ ഏറെയില്ല. ചക്കര അന്ധവിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണം എന്നു മാത്രമാണ് അവരാവശ്യപ്പെടുന്നത്. അവയിൽ മിക്കവയും പഴഞ്ചനും പിന്തിരിപ്പനുമായതിനാൽ ഭൂതകാലപ്രേമികളാകാൻ അവർ ബാദ്ധ്യസ്ഥരാണെന്ന് മാത്രം. അന്യമതങ്ങളിലെ മാമൂലുകളും പിന്തിരിപ്പൻ മൂല്യവ്യവസ്ഥയുമൊക്കെ അവർക്ക് പെട്ടെന്ന് പിടികിട്ടുന്നതിന്റെ കാരണമതാണ്. ഏഴാംനൂറ്റാണ്ടിലെ കാടൻ അറബി സംസ്‌ക്കാരത്തെ മുറുകെ പിടിക്കുന്നതാണ് മുസ്ലീങ്ങളുടെ പ്രശ്‌നം എന്നു ആത്മാർത്ഥമായി വിശ്വസിക്കുന്ന പല ഹൈന്ദവചിന്തകരും അതിലും പഴയ വേദകാലവും ഉപനിഷത് ചിന്തകളുമാണ് ഏറ്റവും മഹത്തരമായി കാണുന്നത്. പഴയ പുസ്തകങ്ങളിലെല്ലാം, അവയേക്കാൾ പഴഞ്ചനായ ഒരു 'പുണ്യകാല'ത്തെക്കുറിച്ച് വിലാപബോധത്തിൽ കുതിർന്ന പരാമർശങ്ങളുണ്ടായിരിക്കും. പിന്നോട്ട് തിരിഞ്ഞ് മുന്നോട്ടു നടക്കുക എന്നത് മനുഷ്യന്റെ ഒരു പാരമ്പര്യവിനോദമായിരുന്നു എന്നർത്ഥം

(7) മതംതിന്ന് ജീവിക്കുന്ന സമൂഹങ്ങളിൽ വിശ്വാസിയുടെ വികാരം ചൂഷണം ചെയ്ത് അധികാരംകൊയ്യാനും തെരുവ് നിറയ്ക്കാനും പൊതുസമൂഹത്തെ ഭീഷണിപ്പെടുക്കാനും ഏതൊരു ഭീരുവിനും സാധിക്കും. കേരളത്തിൽ ഇപ്പോൾ അവനവനിസ്റ്റ് രാഷ്ട്രീയക്കാരും ഹൈന്ദവ മദനിമാരും ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല. ആർക്കും സാധിക്കുന്ന ഈ അധമകൃത്യം ചെയ്യുന്ന ചിലർക്ക് നേതൃത്വശേഷി തെളിയിക്കണം, മറ്റ് ചിലർക്ക് കുടുംബതാല്പര്യം സംരക്ഷിക്കണം. സമൂഹം അപ്പാടെ മുടിഞ്ഞാലും തനിക്കും തന്റെ സാധ്യതകൾക്കും ഒന്നും സംഭവിക്കരുതേ എന്ന നിലവിളിയായി ഇന്നത്തെ രാഷ്ട്രീയം പരിമിതപ്പെട്ടിരിക്കുന്നു. ദൈവത്തിന് വേണ്ടി മരിക്കാൻ തയ്യാറാണെന്ന് പുലമ്പുന്നതും നെഞ്ചിൽ ചവിട്ടിക്കളിക്കാൻ ക്ഷണിക്കുന്നതും ജിഹാദി മാനസികവസ്ഥയുടെ പ്രതിഫലനമാണ്. കാഴ്ച കമ്മിയായ ഒരു സമൂഹത്തിന്റെ കണ്ണുകൾ കുത്തിപൊട്ടിക്കാനുള്ള ഹീനശ്രമമാണിത്. അന്ധവിശ്വാസത്വരയും മതവികാരവും ചൂഷണംചെയ്യുന്നവന്റെ മുന്നിൽ കൊടുംകുറ്റവാളികൾപോലും നിഷ്പ്രഭമാകും. ചിന്താശൂന്യരായ ഒരു ജനതയിൽ കലാപബോധവും അക്രമത്വരയും കുത്തിവെക്കുന്നത് നെറികെട്ട രാഷ്ട്രീയമാണ്. പെട്രോൾ പമ്പിന്റെ മുന്നിൽ ഫയർ ഡാൻസ് ആപൽക്കരമാണ്.

8) മനുഷ്യമസ്തിഷ്‌ക്കത്തെ സദാ കൊതിപ്പിച്ചും പേടിപ്പിച്ചും അതിജീവിക്കുന്ന മതം എന്നും ശാഠ്യങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കുന്നത് ഹിംസയിലൂടെയാണ്. 'ലിറ്റിൽ ബോയി', 'ബുദ്ധൻ ചിരിക്കുന്നു'എന്നൊക്കെ ഓമനപ്പേരിടുന്നതുപോലെ പച്ചയായ വയലൻസിന് മതശക്തികൾ നൽകുന്ന പേരുകൾ ആലോചനാമൃതങ്ങളാണ്-നാമജപയജ്ഞം, മുറജപയജ്ഞം, പാർത്ഥനായജ്ഞം....! വഴിതടയൽ, അക്രമം, കല്ലേറിയൽ... തുടങ്ങിയ ഹിംസാത്മക ഇനങ്ങളുടെ കോഡുകളാണ് ഇവയൊക്കെ. മതഭീകരതയ്ക്ക് മുന്നിൽ ഭരണകൂടവും കോടതിയുമൊക്കെ നിസ്സഹായമായി കാണപ്പെടുന്നുണ്ടെങ്കിൽ അതവരുടെ കുറ്റമായി കാണരുത്. രാഷ്ട്രീയക്കാർ ശിവമണിയെപ്പോലെ എല്ലാ ഡ്രമ്മിലും മാറി മാറി അടിക്കുന്നതിലും അത്ഭുതപ്പെട്ടിട്ട് കാര്യമില്ല. സമൂഹത്തെ ചിന്താപരമായി പരിഷ്‌ക്കരിക്കാനുള്ള ഉപായങ്ങളൊന്നും അവരുടെ പക്കലില്ല.

(9) ലഭ്യമാകുന്ന സാഹചര്യങ്ങൾ ചൂഷണംചെയ്ത് സ്വന്തം നില ഭദ്രമാക്കാൻ മാത്രമേ അവർക്ക് സാധിക്കൂ. ഒന്നുകിൽ ഭൂരിപക്ഷത്തിനൊപ്പം ചേരുക അല്ലെങ്കിൽ വിശ്വാസിസമൂഹത്തെ വിഭജിച്ച് ദുർബലപ്പെടുക തുടങ്ങിയ ആളെക്കൊല്ലി ഒറ്റമൂലികളേ അവരുടെ പക്കലുള്ളൂ. ജാതി വെച്ച് മതത്തെ വെട്ടാൻ ശ്രമിക്കുന്നത് അതുകൊണ്ടാണ്. മതം ലഹരിയാണ്. ലഹരി മൂക്കുമ്പോൾ മറ്റ് കാര്യങ്ങൾ മറക്കും. മതമിറങ്ങിയാലേ ജാതി കയറൂ. അന്ധവിശ്വാസങ്ങൾ പ്രതിക്കൂട്ടിലായാൽ അന്ധവിശ്വാസികൾ ഒരുമിച്ച് നിൽക്കും. മതത്തിന്റെ പ്രശ്‌നം വരുമ്പോൾ ജാതികൾ ഒരുമിക്കും, ജാതിയുടെ പ്രശ്‌നം വരുമ്പോൾ ഉപജാതികൾ കൂട്ടംകൂടും.

10) മനുഷ്യരാശി എത്തിച്ചേർന്ന വിശിഷ്ട തത്വങ്ങൾ കുത്തിനിറച്ച ഭരണഘടന വിശ്വാസികൾക്കും രാഷ്ട്രീയ-ഭരണകൂട ശക്തികൾക്കും പൊതിയാതേങ്ങയാണ്. വേറെ ഗത്യന്തരമില്ലാതെ വിധി നടപ്പിലാക്കാൻ ശ്രമിക്കുന്നു എന്ന് ഭരണകൂടം വിലപിക്കുന്നത് അതുകൊണ്ടാണ്. കോടതി ഭരണഘടനാദത്തമായ സമത്വം സ്ത്രീക്ക് ഉണ്ടെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുമ്പോൾ സമത്വം തേടിയെത്തുന്ന സ്ത്രീകളെ കൂവിയും തെറിവിളിച്ചും മർദ്ദിച്ചും തിരിച്ചടിക്കുന്ന സമൂഹമായി നാം മാറുകയാണ്. സമത്വം സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾ ഇല്ലായിരുന്നുവെങ്കിൽ 'നീതിയുടെ ഹിമാലയം'എന്നൊക്കെ വിളിക്കുന്ന കോടതിയുടെ തീരുമാനം എന്തായിരിക്കും എന്നൂഹിക്കാം. സമൂഹത്തിന്റെ പൊതുബോധത്തിനും സ്വഭാവത്തിന് അപരിചിതമായ ഒരു ഭരണഘടനയെ അടിസ്ഥാനമാക്കി പ്രവർത്തിക്കേണ്ടി വരുന്നു എന്നതാണ് കോടതികൾ നേരിടുന്ന പ്രധാന വെല്ലുവിളി. ഭക്തിയിൽ യുക്തി പാടില്ലെന്ന് സുപ്രീംകോടതി ന്യായാധിപ വിയോജനക്കുറിപ്പെഴുതിയത് മറക്കാറായിട്ടില്ല.

(11) തെരുവുകളിൽ മതം തുള്ളുമ്പോൾ അസഹനീയമായി തോന്നുന്നുണ്ടോ? പരിഹരിക്കാൻ കുറുക്കുവഴികളൊന്നുമില്ല. മദ്യം നിരോധിച്ചിട്ട് കാര്യമില്ലെന്ന് പറയുന്നവർ ഇതും പരിശോധിക്കണം. വിശ്വാസത്തിന്റെ മസ്തിഷ്‌ക-രാസ പരിസരങ്ങൾ തിരിച്ചറിയണം. മദ്യപൻ കെട്ടിറങ്ങുമ്പോൾ വകതിരിവിലേക്ക് മടങ്ങിവരും. വിശ്വാസിയുടെ കാര്യമതല്ല. കൂടിയ ഇനം ലഹരിയാണത്. മല കയറുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന് പറഞ്ഞത് 'ഭക്തി മൂത്താണ് 'എന്ന് ഒരു സിനിമാനടൻ കുറ്റസമ്മതം നടത്തിയത് ഓർക്കുക. ഭക്തി അയുക്തിയും ആസക്തിയും ഹിംസയുമാണ്. മദ്യപർ ഒരിക്കലും സമൂഹത്തെ വിഭജിക്കുന്നില്ലെന്നും ജനത്തെ തമ്മിലടിപ്പിക്കുന്നില്ലെന്നും സഞ്ചാരസ്വാതന്ത്ര്യം തടയുന്നില്ലെന്നും കൂട്ടക്കൊലകൾക്ക് കാരണമാകുന്നില്ലെന്നും തിരിച്ചറിയണം. ലഹരി സംരക്ഷണത്തിനായി അന്യനെ ഉപദ്രപിക്കാനോ ലഹരിക്കാരുടെ എണ്ണം കൂട്ടാനോ അടുത്തതലമുറകളിലേക്ക് കൂടി പടർത്താനോ മദ്യപൻ ശ്രമിക്കില്ല. നേർവിപരീതമാണ് വിശ്വാസിയുടെ കാര്യം. പാരമ്പര്യരോഗമായി ലഹരി ഭാവിതലമുറയിലേക്ക് കടത്താനാണ് ഓരോ വിശ്വാസിയും ബന്ധപ്പെടുന്നത്.

12) മതതിമരത്തിൽ നിന്നും മോചനം വേണമെങ്കിൽ സമൂഹത്തിന് ചിന്താ സ്വാതന്ത്ര്യം നൽകണം, നിരന്തര വിദ്യാഭ്യാസവും ബോധവത്കരണവും നടക്കണം. തങ്ങൾ ചെയ്തുകൂട്ടുന്നതിന്റെ നാണക്കേടും മര്യാദകേടും സ്വയം തിരിച്ചറിയുന്ന ജനതയിൽ മാത്രമേ മാറ്റങ്ങൾ സാധ്യമാകൂ. പൊതുവിദ്യാഭ്യാസം എന്ന മതവിദ്യാഭ്യാസം അടിച്ചേൽപ്പിക്കുന്ന ഒരു സമൂഹത്തിൽ നിന്ന് ഇതിലേറെ പ്രതീക്ഷിക്കാനാവില്ല. മതാത്മകത മാനസികമായ അപഭ്രംശം തന്നെയാണ്. തൊണ്ണൂറ്റിയൊമ്പത് ശതമാനം കാര്യങ്ങളിലും പിന്തുടരുന്ന യുക്തിബോധവും യാഥാർത്ഥ്യബോധവുമാണ് മതവിശ്വാസി മതകാര്യങ്ങളിൽ മാത്രം കയ്യൊഴിയുന്നത്. പനി സഹനീയമായിരിക്കാം, ജ്വരം മാരകമാണ്. അന്ധവിശ്വാസത്തെ സംബന്ധിച്ചും ഇപ്പറഞ്ഞത് സാധുവാണ്.

(13) അന്ധവിശ്വാസത്തെ പിന്തുണയ്ക്കുന്ന നിരവധി മസ്തിഷ്‌ക്ക സവിശേഷതകൾ മനുഷ്യരിലുണ്ട്. അന്ധവിശ്വാസിയാകുക എന്നത് താരതമ്യേന എളുപ്പവുമാണ്. മനുഷ്യരാശിക്ക് നയാപൈസയുടെ ഗുണമില്ലാത്ത മതാന്ധത വിമർശനവിധേയമാക്കിയാൽ മാത്രമേ അതിനെ ദുർബലപ്പെടുത്താനാവൂ. പല സമൂഹങ്ങളും മുന്നേറിയത് അങ്ങനെയാണ്. മദ്യപാനികളെയും മനോരോഗികളെയും ചികിത്സിക്കണമെന്ന് ശഠിക്കുന്നവർ തന്നെ വിശ്വാസഭ്രാന്തിനെ മത്സരിച്ച് ആദരിക്കുന്നു. ഒരുപാട് രോഗികളുണ്ട് എന്നത് രോഗത്തിന്റെ മാഹാത്മ്യമായി കാണരുത്.

(14) ശബരിമലയിലെ സ്ത്രീപ്രവേശം വാസ്തവത്തിൽ ഒരു കപടവിഷയമാണ്. ഇന്ന് എതിർക്കുന്നു എന്നവകാശപ്പെടുന്നവർക്ക് തന്നെ ആത്യന്തികമായി നേട്ടം കൊണ്ടുവരുന്ന ഒന്ന്. പത്തിനും അമ്പതിനും ഇടയ്ക്ക് പ്രായമുള്ള എത്രയോ സ്ത്രീകൾ കഴിഞ്ഞ സീസണിൽപോലും ശബരിമല സന്ദർശിച്ചിട്ടുണ്ടാവും. അത്തരം സ്‌കാനിങ് ഒന്നും അവിടെയില്ല. ആർത്തവകാലമുള്ള്ള സ്ത്രീകൾ പ്രവേശിച്ചാൽ ഏതോ ചൈതന്യം പോകും എന്നതൊക്കെ ലുട്ടാപ്പി കഥകളും മാഗ്നറ്റിക് ഫോഴ്‌സ്-റേഡിയേഷൻ-ക്വാണ്ടം കൊളാപ്‌സ് തുടങ്ങിയ കുക്കുടു വ്യാഖ്യാനങ്ങളും സാധാരണയുള്ള മതകോമഡികൾ മാത്രം. അന്ധവിശ്വാസങ്ങൾ പേറി നടുവ് പൊട്ടിയിരിക്കുന്ന ഒരു ജനതയുടെ മണ്ടയിൽ ഒരു അമ്മി കൂടി വെച്ചുകൊടുക്കുന്നതു പോലയേ ശബരിമലയിലെ സ്ത്രീപ്രവേശത്തെ കാണാനാവൂ. അതുകൊണ്ട് സ്ത്രീകൾക്കോ സമൂഹത്തിനോ ഗുണമില്ല. എല്ലാ ലിംഗത്തിൽപെട്ടവരും ശബരിമല പോലെയുള്ള അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്.

(15) കോടതിവിധിയിൽ അടങ്ങിയിരിക്കുന്ന ലിംഗനീതിയുടെ രാഷ്ട്രീയം മാത്രമാണ് സ്വതന്ത്രചിന്തകർ പരിഗണിക്കുന്നത്. എല്ലാ ലിംഗത്തിൽപെട്ടവർക്കും ഒരുപോലെ നിർവഹണസാധ്യതയുള്ള കാര്യങ്ങൾ ചെയ്യാനും ചെയ്യാതിരിക്കാനും തുല്യമായ അവകാശാധികാരങ്ങൾ ഉണ്ടായിരിക്കണം. ഭരണഘടന വാഗ്ദാനം ചെയ്യുന്ന ഈ അവകാശം സംരക്ഷിക്കപ്പെടണം. രാജ്യം ഭരിക്കാനായാലും വിഷം കഴിക്കാനായാലും അതുണ്ടാവണം. അവകാശം ഉള്ളതെല്ലാം ചെയ്യണം എന്ന അർത്ഥം അവിടെയില്ല.

ലഹരിയോടുള്ള ആസക്തി ബലപ്രയോഗത്തിലൂടെ നീക്കംചെയ്യാനാവില്ല. അടിച്ചമർത്തിയോ പ്രീണപ്പിച്ചോ ഇല്ലാതാക്കാനും സാധ്യമല്ല. അതേസമയം, ലഹരിപ്രവർത്തനങ്ങളെ ഭരണകൂടത്തിന് തടയാനാവും. പഞ്ചാബിൽ ഗുർമീത് സിങ് എന്ന ആൾദൈവത്തിന്റെ അഞ്ചുലക്ഷം വരുന്ന ആരാധകർ കൊലവെറി ഭീഷണി ഉയർത്തിയ ശേഷം ആട്ടിൻകൂട്ടത്തെപോലെ കീഴടങ്ങിയത് അങ്ങനെയാണ്. വയലൻസ് ഉപയോഗിച്ച് കാര്യം നേടുന്നവർക്ക് മനസ്സിലാകുന്ന ഏക ഭാഷ അതുമാത്രമായിരിക്കും. ഭരണകൂടം നിഷ്‌ക്രിയമാകുന്നുവെന്ന് കണ്ടാൽ ഭക്തൻ പുലിയാകും. സമാനമായ മതവെറിക്ക് മുന്നിൽ കീഴടങ്ങിയാണ് 2008 ൽ 'മതമില്ലാത്ത ജീവൻ' എന്ന പാഠഭാഗം പിൻവലിക്കപ്പെട്ടത്. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപെട്ട് നടക്കുന്ന അക്രമസമരത്തിന് മുന്നിൽ കീഴടങ്ങാതിരിക്കുക എന്നത് ഭരണകൂടവും പൊതുസമൂഹവും ഒരുപോലെ ഏറ്റെടുക്കേണ്ട കർത്തവ്യമാണ്. ഇവിടെ പരാജയപ്പെട്ടാൽ നമ്മെ തേടിവരുന്നത് കൂടുതൽ പരാജയങ്ങളായിരിക്കും.

( എഴുത്തുകാരനും പ്രഭാഷകനും പ്രമുഖ സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
തമിഴ് പ്രോജക്ടിലേക്ക് ക്ഷണിച്ച ശേഷം സഹ സംവിധായകൻ ചോദിച്ചത് 'അഡ്ജസ്റ്റ്‌മെന്റിനും കോംപ്രമൈസിനും തയാറല്ലേ' എന്ന്; 'ഞരമ്പു രോഗിയുടെ' സംഭാഷണവും ഫോൺനമ്പറുമടക്കം ഫേസ്‌ബുക്കിൽ കുറിച്ച് സജിതാ മഠത്തിലിന്റെ ഉഗ്രൻ 'ട്രീറ്റ്‌മെന്റ്'; തയാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക എന്ന പരിഹാസത്തോടെയുള്ള കുറിപ്പിന് താരത്തിന് അഭിനന്ദന പ്രവാഹം
'ആർത്തവസമയത്ത് മൂത്രം ഒട്ടും പിടിച്ചുവയ്ക്കാൻ കഴിയാറില്ല; പാഡ് ഓവർഫ്‌ളോ ആയിട്ടുണ്ട്...അസ്വസ്ഥത സഹിച്ച് മൂന്ന് പാഡോ മറ്റോ വെച്ചിട്ട് കിടന്നതാണ്..എന്നിട്ടും യൂട്രസ് പണി പറ്റിച്ചു; വണ്ടി നിർത്താൻ ഒച്ച വെച്ചിട്ടും നിർത്തിയില്ല; ബസ് നിറുത്തിയ സ്ഥലത്തെ കക്കൂസ് മുറിയിൽ കയറുമ്പോൾ അപമാനംകൊണ്ട് മേലാകെ വിറച്ചു'; കല്ലട ബസിൽ യാത്ര ചെയ്യുന്നതിനിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച് അരുന്ധതിയുടെ കുറിപ്പ്
കല്ലട ബസ് യാത്രക്കാരുടെ ഇടിവണ്ടിയാക്കിയ സംഭവം നാടുമുഴുവൻ അറിഞ്ഞിട്ടും ഒരുകുലുക്കവുമില്ല; മർദ്ദനമേറ്റ യുവാക്കളായ അഷ്‌ക്കറിനും സച്ചിനും വിവരം പുറത്തുകൊണ്ടുവന്ന ജേക്കബ് ഫിലിപ്പിനും ഗൂണ്ടകളുടെ നിരന്തരഭീഷണി; കമ്പനിക്കെതിരെ വ്യാജപ്രചാരണത്തിന് പരാതി നൽകി അകത്താക്കുമെന്ന് ജേക്കബ് ഫിലിപ്പിനെ വിരട്ടൽ; ബസിനുള്ളിൽ കഞ്ചാവ് കടത്തിയെന്ന് പരാതിപ്പെടുമെന്നും അഴിയെണ്ണിക്കുമെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായി യുവാക്കൾ മറുനാടനോട്; ഒരുകൂസലുമില്ലാതെ കല്ലടമുതലാളി
ഗൂണ്ടകളെ വിട്ടുതല്ലിയിട്ട് കല്ലട ട്രാവൽസ് മുതലാളി പറയുന്നു യാത്രക്കാർ ജീവനക്കാരെയും തല്ലിയെന്ന്; വൈറ്റിലയിൽ യാത്രക്കാരെ മർദ്ദിച്ചുവെന്ന് സമ്മതിച്ച് വിശദീകരണക്കുറിപ്പ്; സംഭവത്തിൽ ഖേദമുണ്ടെന്നും യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തെന്നും അറിയിപ്പ്; ഹരിപ്പാട് വച്ച് ആദ്യം പ്രകോപനം സൃഷ്ടിച്ചത് മൂന്നുയാത്രക്കാർ; അവർ 50 വയസിലേറെ പ്രായമുള്ള ജീവനക്കാരനെ തല്ലി; വൈറ്റിലയിലെ ഓഫീസിലും കയറി തല്ലി: വാദിയെ പ്രതിയാക്കുന്ന കല്ലട വിദ്യ ഇങ്ങനെ
ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള വോട്ടർമാർ 56161 പേർ; കള്ളവോട്ടിന്റെ നിഴലിലുള്ളത് 112322 പേരുകൾ; കുത്തക മണ്ഡലം നിലനിർത്താൻ സിപിഎമ്മുകാർ വർഷങ്ങളായി നടത്തുന്ന കള്ളവോട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ചർച്ചയാക്കി കോൺഗ്രസിന്റെ നിശബ്ദ പ്രചാരണം; അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനും; പണി അറിയാവുന്ന അടൂർ പ്രകാശ് മത്സരിക്കാൻ എത്തിയതോടെ ജയിച്ചാലും ഇക്കുറി സമ്പത്തിനു പാർലമെന്റ് കാണാൻ കഴിഞ്ഞേക്കില്ല; ആറ്റിങ്ങലിനെ ചൂടുപിടിപ്പിച്ച വിവാദത്തിന്റെ തെളിവുകൾ മറുനാടന്
കേരളം ആർക്കൊപ്പമെന്ന് വിധിയെഴുതാനിനി മണിക്കൂറുകൾ മാത്രം; മൂന്നാം ഘട്ടത്തിൽ ചൊവ്വാഴ്ചത്തെ വോട്ടെടുപ്പ് സംസ്ഥാനത്തെ 20 സീറ്റടക്കം 117 ലോക്‌സഭാ മണ്ഡലങ്ങളിൽ; പിടിച്ചെടുക്കാൻ ബിജെപിയും തൂത്തുവാരാൻ കോൺഗ്രസും നിലനിൽപ്പിനായി സിപിഎമ്മും പോരാടുമ്പോൾ കേരളം വേദിയാകുന്നത് സമാനതകളില്ലാത്ത രാഷ്ട്ട്രീയ പോരിന്; കൂട്ടലും കിഴിക്കലുമായി മുന്നണികൾ; തിരുവനന്തപുരത്തും പത്തനംതിട്ടയിലും, തൃശ്ശൂരും തോൽവിയെക്കാൾ ഭയം മൂന്നാം സ്ഥാനത്തെ; പോളിങ്ങിന് കനത്ത സുരക്ഷ
'ഇപ്പൊ വേണേല് എനിക്ക് കാറുകാരന്റെ മേലേക്കൂടെ കേറ്റി ഇറക്കാമാരുന്നു.. ബാക്കി മുതലാളി നോക്കിക്കോളും..പിന്നെ ഭീഷണിയും..ഒരുപാടു കളിച്ചാൽ നീ ഒന്നും ചെന്നൈ എത്തൂലാ': കല്ലട മുതലാളിയുടെ സ്വാധീനത്തിൽ അഹന്തകൊള്ളുന്ന ഡ്രൈവറുടെ ഡയലോഗിൽ ഞെട്ടി മിണ്ടാട്ടം മുട്ടുന്ന യാത്രക്കാർ; അപകടക്കേസുകളിൽ സാക്ഷികളുണ്ടെങ്കിലും കല്ലട സുരേഷ് നിസാരമായി ഊരിപ്പോരും; ഇത്തവണ കുടുങ്ങിയത് വീഡിയോ ഉള്ളതുകൊണ്ട് മാത്രം
ചെന്നൈയിൽ പോകാൻ 4200 രൂപക്ക് കല്ലട ട്രാവൽസിൽ ടിക്കറ്റെടുത്ത ജയ്‌മോനോടും ഭാര്യയോടും ലഗേജ് ചാർജ്ജായി ആവശ്യപ്പെട്ടത് 600 രൂപ; നേരത്തേ പറഞ്ഞിട്ടില്ലല്ലോ എന്നു പറഞ്ഞപ്പോൾ അസഭ്യ വർഷം; പണത്തിന് രസീത് ചോദിച്ചപ്പോൾ കുമളിയിലെത്തിയാൽ കൈകാര്യം ചെയ്യുമെന്ന് ഭീഷണി; മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും ഡിജിപിക്കും ഉൾപ്പെടെ പരാതി നൽകി മൂന്നു മാസമായിട്ടും കേരള പൊലീസ് മൗനത്തിൽ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
ബസ് ബ്രേക്ക് ഡൗണായത് അർദ്ധരാത്രി പന്ത്രണ്ടരയോടെ; സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ റോഡിൽ നിർത്തിയത് മൂന്ന് മണിക്കൂർ; ചോദ്യം ചെയ്ത യുവാക്കൾക്ക് വൈറ്റിലയിലെ ഓഫീസിൽ നിന്ന് കേട്ടത് പച്ചത്തെറി; പകരം സംവിധാനത്തിൽ യാത്ര തുടങ്ങിയത് പൊലീസെത്തിയ ശേഷം; എല്ലാവരും ഉറങ്ങുമ്പോൾ രണ്ട് ചെറുപ്പക്കാരെ സ്‌കെച്ചിടാനെത്തിയത് ഡ്രൈവറുടെ നേതൃത്വത്തിൽ നാല് ഗുണ്ടകൾ; ബസ് മാഫിയ കല്ലട സുരേഷ് ഗ്രൂപ്പിന്റെ മണിപവറും മസിൽ പവറും തുറന്നു കാട്ടി യാത്രക്കാരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഒരേ അച്ഛനും ഒരേ വിലാസവും ഒരേ പ്രായവുമുള്ള വോട്ടർമാർ 56161 പേർ; കള്ളവോട്ടിന്റെ നിഴലിലുള്ളത് 112322 പേരുകൾ; കുത്തക മണ്ഡലം നിലനിർത്താൻ സിപിഎമ്മുകാർ വർഷങ്ങളായി നടത്തുന്ന കള്ളവോട്ടിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ ചർച്ചയാക്കി കോൺഗ്രസിന്റെ നിശബ്ദ പ്രചാരണം; അന്വേഷണത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനും; പണി അറിയാവുന്ന അടൂർ പ്രകാശ് മത്സരിക്കാൻ എത്തിയതോടെ ജയിച്ചാലും ഇക്കുറി സമ്പത്തിനു പാർലമെന്റ് കാണാൻ കഴിഞ്ഞേക്കില്ല; ആറ്റിങ്ങലിനെ ചൂടുപിടിപ്പിച്ച വിവാദത്തിന്റെ തെളിവുകൾ മറുനാടന്
പത്തനാപുരത്ത് മോദിക്കെതിരെ ആഞ്ഞടിച്ചത് രാഹുലെങ്കിലും ആർത്തിരമ്പിയ അണികളെ കൈയിലെടുത്തത് ജ്യോതിയുടെ പരിഭാഷ; രാഹുലിന്റെ ഓരോ വാക്കുകളിലെയു വീര്യം ചോരാതെ അണികളിലെത്തിച്ച മിടുക്കിക്ക് സോഷ്യൽ മീഡിയയുടെ കൈയടി; കൊല കൊമ്പന്മാർ പോലും പരാജയപ്പെടുന്നിടത്ത് അനായാസ ശൈലിയിൽ കത്തിക്കയറി വനിതാ നേതാവ്; ഒരിക്കൽ പോലും വെള്ളിവീഴാത്ത പരിഭാഷകയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയും
കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ
കുമ്മനം ജയിക്കുമെന്ന് പറയുന്ന തിരുവനന്തപുരത്ത് ചിലയിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥിക്ക് കാലു കുത്താൻ പോലും ആവില്ലെന്ന് അറിയാമോ? കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മലാ സീതാരാമനുമായി കുമ്മനം സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും പ്രതിരോധം തീർത്ത് നാട്ടുകാർ; പ്രകോപനം ഉണ്ടാക്കാതെ മടങ്ങി കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയും; പൂന്തുറക്കാർ പ്രകോപിതരായി തടയുന്നത് ശക്തമാക്കിയതോടെ ബിജെപിക്കാർ മടങ്ങുന്ന ദൃശ്യങ്ങളും വൈറലാകുമ്പോൾ
ഫേസ്‌ബുക്ക് പ്രൊഫൈലിൽ മുസ്ലിം -ഹിന്ദു പേരുകൾ കണ്ടത് കൗതുകമായെന്ന് പറഞ്ഞ് ചാറ്റിങ് തുടങ്ങി; പൊലീസുകാരനാണെന്ന ധൈര്യത്തിൽ യുവതി ചാറ്റ് ചെയ്തത് ഭർത്താവിന്റെ കൂടെ ഇരുന്ന്; ഒപ്പം കുളിക്കാൻ വരുന്നോ എന്നുചോദിച്ച് നഗ്നനായി നിൽക്കുന്ന ഫോട്ടോ അയച്ചതോടെ യുവതി ഫോൺ ഭർത്താവിന് കൈമാറി; ചാറ്റിങ് തുടർന്ന ഭർത്താവിന് കിട്ടിയത് പൊലീസുകാരൻ സ്വയംഭോഗം ചെയ്യുന്ന വീഡിയോ; ഫോൺ നമ്പർ തഞ്ചത്തിൽ സംഘടിപ്പിച്ച ശേഷം കണ്ണൂരിലെ പൊലീസുകാരനെതിരെ പരാതി നൽകി ദമ്പതികൾ
രാഹുൽ ഒന്നു പറയുമ്പോൾ കുര്യൻ കമ്പിളിപ്പുതപ്പേ...പത്തനംതിട്ടയിൽ കോൺഗ്രസ് അദ്ധ്യക്ഷന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയ പി.ജെ.കുര്യൻ കുളം കലക്കി; സദസിൽ നിന്ന് ഗോ ബാക്ക് വിളി; ബിജെപിയുടെ അച്ചാരം പറ്റിയാണ് ഇത് കാണിക്കുന്നതെന്നുപോലും ബഹളക്കാർ; സദസിലും വേദിയിലും നിന്നുള്ള വിമർശനം താങ്ങാനാകാതെ വിളറി വെളുത്ത് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ: ബഹളം കാരണം ഒന്നും കേൾക്കാൻ കഴിഞ്ഞില്ലെന്ന് കുര്യൻ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
അച്ഛന്റെ കളരിയിൽ ബിസിനസ്സ് പഠിത്തം; സഹോദരങ്ങളെ മറന്ന് കെട്ടി ഉണ്ടാക്കിയത് സ്വന്തം സാമ്രാജ്യം; എതിർ ശബ്ദം ഉയർത്തുന്നവരെ കിങ്കരന്മാരെ അയച്ച് ഒതുക്കുന്ന കോടീശ്വരൻ; കൂറു പുലർത്തുന്ന ജീവനക്കാരെ രക്ഷിച്ചെടുക്കാൻ ഏതറ്റം വരെയും പോകുന്ന മുതലാളി; ബാറും ഫിനാൻസും ഹോട്ടലുമായി രാഷ്ട്രീയക്കാരെ വളച്ചെടുത്ത നയതന്ത്രവും; ഫൈൻ പോലും പിരിച്ചെടുക്കാതെ ഒത്താശ ചെയ്ത് താണു വണങ്ങി സംവിധാനവും; നിയമത്തെ ഹൈ സ്പീഡിൽ മറികടന്ന് റോഡിലെ രാജാവായ സുരേഷ് കല്ലടയുടെ കഥ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി