Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടൂർ ഗോപാലകൃഷ്ണൻ വിശ്വാസിയാണ്; `ഇടത് ബുദ്ധി ജീവി കോക്കസിൽ അടൂർ ഗോപാലകൃഷ്ണനെ കാണാൻ കഴിയില്ല`; ജയ് ശ്രീറാം വിളികൾ കൊലവിളികളാകുമ്പോൾ ഹിന്ദുക്കൾ പ്രതികരിക്കും; ബംഗ്ലാദേശ് അതിർത്തിയിൽ ഉള്ളവർ പോലും പറയുന്നു അടൂരിനെ അറിയാമെന്ന്; പേര് കേട്ട് അന്തരംഗം അഭിമാനപൂരിതമായൊരു അനുഭവം എനിക്കുണ്ട്; ത്രിപുരയിൽ വെച്ചുള്ള അനുഭവം വിവരിച്ച് സജീവ് ആല

അടൂർ ഗോപാലകൃഷ്ണൻ വിശ്വാസിയാണ്; `ഇടത് ബുദ്ധി ജീവി കോക്കസിൽ അടൂർ ഗോപാലകൃഷ്ണനെ കാണാൻ കഴിയില്ല`; ജയ് ശ്രീറാം വിളികൾ കൊലവിളികളാകുമ്പോൾ ഹിന്ദുക്കൾ പ്രതികരിക്കും; ബംഗ്ലാദേശ് അതിർത്തിയിൽ ഉള്ളവർ പോലും പറയുന്നു അടൂരിനെ അറിയാമെന്ന്; പേര് കേട്ട് അന്തരംഗം അഭിമാനപൂരിതമായൊരു അനുഭവം എനിക്കുണ്ട്; ത്രിപുരയിൽ വെച്ചുള്ള അനുഭവം വിവരിച്ച് സജീവ് ആല

മറുനാടൻ ഡെസ്‌ക്‌

ടൂർ ഗോപാലകൃഷ്ണൻ, ആ പേര് കേട്ട് അന്തരംഗം അഭിമാനപൂരിതമായൊരു അനുഭവം എനിക്കുണ്ട്.ത്രിപുരയിൽ ജോലി ചെയ്യുന്ന കാലം.തെക്കൻ ത്രിപുരയിലുള്ള ബെലോണിയ എന്നൊരു കുഞ്ഞി പട്ടണം.അവിടെയാണ് ഓഫീസ്. ടൗണിലുള്ള എസ്‌ബിഐ ശാഖയിൽ പോയി ഡിഡി എടുത്താണ് വീട്ടിലേക്ക് പൈസ അയ്ക്കുന്നത്. ആ നാട്ടിലെ ഒരേയൊരു സർക്കാർ ധനകാര്യ സ്ഥാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യാ ബ്രാഞ്ച്. രാവിലെ ഡിഡി ഫോം പൂരിപ്പിച്ച് കാശും കൊടുത്താൽ ഉച്ചയ്ക്ക് ഡിഡി കൈ കൊണ്ട് എഴുതി റെഡിയാക്കി വച്ചിരിക്കും. കമ്പ്യൂട്ടറൈസേഷനും ആധുനികവത്ക്കരണവും ഒന്നും ബംഗ്‌ളാദേശ് അതിർത്തിയിലുള്ള ആ വില്ലേജ് ടൗൺ ശാഖയിൽ അന്ന് എത്തിനോക്കിയിട്ട് പോലുമില്ലായിരുന്നു.ആദ്യമായി ബാങ്കിൽ പോയ ദിവസം.

ഡിഡി ഫോം ഫിൽ ചെയ്ത് പൈസ സഹിതം കാഷ്യർക്ക് കൊടുത്തു. അഡ്രസ് വായിച്ചിട്ടാവാം ഉടൻ കാഷ്യർ വക ചോദ്യം Are you a nair or pillai ? മലയാളികൾ എല്ലാം ഒന്നുകിൽ നായർ അല്ലെങ്കിൽ പിള്ള ആണെന്നാവാം അദ്ദേഹം കരുതിയിരുന്നത്. ഞങ്ങൾ സുഹൃത്തുക്കളായി.'നിങ്ങളുടെ അടൂർ ഗോപാലകൃഷ്ണന്റെ സിനിമകൾ കണ്ടിട്ടുണ്ട്.'സംഭാഷണത്തിനിടയിൽ അദ്ദേഹം പറഞ്ഞു.ഇന്ത്യയുടെ വടക്കുകിഴക്കൻ മൂലയിലെ വിദൂര ബംഗ്‌ളാദേശ് ബോർഡറിൽ ജീവിക്കുന്ന ഒരു മനുഷ്യൻ നമ്മുടെ അടൂരിന്റെ പേര് പറയുന്നു അദ്ദേഹത്തിന്റെ സിനിമകളെ പറ്റി പറയുന്നു.എന്റെ ശരീരത്തിലൂടെ രോമാഞ്ചത്തിന്റെ മിന്നൽപ്പിണർ ഘോഷയാത്ര തന്നെ കടന്നുപോയി.

ആത്മാവാകെ അഭിമാനത്താൽ നിറഞ്ഞു തുളുമ്പി. എന്റെ നാട്ടിൽ നിന്ന് വെറും മുപ്പത് കി.മി ദൂരം മാത്രമേ ഈ ജീനിയസ് ഫിലിം മേക്കറുടെ ജന്മദേശമായ അടൂരിലേക്കുള്ളുവെന്ന് കുറച്ച് ഗമയിൽ തന്നെയാണ് ഞാൻ പറഞ്ഞത്.ഫ്യൂഡലിസം സവർണ്ണപുരുഷ ജീനുകളിൽ ഉരുക്കിച്ചേർത്ത ജഡത്വത്തിന്റെ നിർവികാരതയൂടെ അമാനവികതയുടെ ചിത്രം വരച്ചിട്ട എലിപ്പത്തായം എന്നൊരു ക്‌ളാസിക് സിനിമ മാത്രം മതി അടൂർ ഗോപാലകൃഷ്ണന്റെ യശസ്സ് സൗരയൂഥമാകെ നിറയാൻ. സംഘപരിവാർ ഭിന്നിപ്പ് ഗോപാലകൃഷ്ണന് സ്പർശിക്കാനാവാത്ത ചിന്തിക്കാൻ പോലുമാവാത്ത ബൗദ്ധികമണ്ഡലത്തിലാണ് അടൂർ ഗോപാലകൃഷ്ണൻ പ്രശോഭിക്കുന്നത്.ജയ് ശ്രീറാം എന്നത് അന്യമതക്കാരെ വിരട്ടാനും ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമുള്ള ഭീഷണമുദ്രാവാക്യമായി മാറുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ടത് മാനവികബോധമുള്ള ഏതൊരു ജീവിയുടേയും ഉത്തരവാദിത്വമാണ്.

അതാണ് അടൂർ ചെയ്തത്. ജയ ശ്രീറാം എന്ന നാമജപം ഹിംസയ്ക്കുള്ള ആയുധമായി മാറുമ്പോൾ വിശ്വാസികളായ ഹിന്ദുക്കൾ തന്നെ അതിനെതിരെ പ്രതിരോധം തീർക്കണം.അടൂർ ഗോപാലകൃഷ്ണൻ വിശ്വാസിയാണ് കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവി കോക്കസിൽ ചേർന്ന് പ്രവർത്തിക്കുന്ന രാഷ്ട്രീയ ഭിക്ഷാംദേഹിയുമല്ല അദ്ദേഹം.സ്വന്തം പാർട്ടിയും സ്വന്തം മതവും അതാത് തിട്ടൂരമേഖലകളിൽ കാട്ടിക്കൂട്ടുന്ന ഭീകരപ്രവർത്തനങ്ങളെ ന്യായീകരിച്ച് നട്ടെല്ല് വളഞ്ഞുപോയ കാപട്യങ്ങളുടെ ഇടയിൽ ഒരു വെള്ളിവെളിച്ചമാണ് അടൂർ ഗോപാലകൃഷ്ണൻ.

വേട്ടയാടപ്പെടുന്ന മനുഷ്യരുടെ നിസ്സഹായത ഹൃദയം കൊണ്ട് ഒപ്പിയെടുക്കേണ്ടവനാണ് കലാകാരൻ.കൊല്ലപ്പെടുന്നവരുടെ മതവും ജാതിയും രാഷ്ട്രീയവും നോക്കി പ്രതികരണം ടൈപ്പ് ചെയ്യുന്ന ഹീനജന്മങ്ങൾക്കിടയിൽ ആനന്ദും കാരശ്ശേരി മാഷുമൊക്കയാണ് ആശ്വാസത്തുരുത്തുകൾ.ഒരു ഫിലിം മേക്കർ എന്ന നിലയിൽ അടൂർ ഗോപാലകൃഷ്ണന്റെ ബ്രില്യൻസിന് ഇടിവും ശോഷണവും സംഭവിച്ചിട്ടുണ്ടാവാം.പക്ഷെ അശണരായ തൊമ്മികളെ ഭീതിമുനയിൽ നിർത്തുന്ന ഭാസ്‌ക്കര പട്ടേലർമാർക്കെതിരെ മൗനമണിയാൻ വിധേയന്റെ സൃഷ്ടാവിന് എങ്ങനെ കഴിയും...?

സജീവ് ആലയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ലിങ്ക് ചുവടെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP