Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'അന്ന് ആൾക്കൂട്ടത്തിന്റെ ആവേശത്തിന് ചവിട്ടിക്കൊല്ലാനായി മതേതരത്വത്തെ വിട്ടുകൊടുക്കാതിരുന്നത് ഗാന്ധിജിയും നെഹ്‌റുവും; പൊട്ടിത്തെറിച്ച് നില്ക്കുന്നവന്റെ കയ്യിലേക്ക് ഗ്രനേഡ് പിടിപ്പിച്ചു കൊടുക്കുന്നതുപോലെയാണ് ഇപ്പോൾ ഹിതപരിശോധന ആവശ്യപ്പെടുന്നത്; റഫറണ്ടം നടന്നാൽ 70% ജനങ്ങളും ഹിന്ദുരാഷ്ട്ര വാദത്തെ പിന്തുണയ്ക്കും; മഹത്തരമെന്ന് വാഴ്‌ത്തപ്പടുന്ന ഭരണഘടന സുപ്രീംകോടതി പാർലമെന്റ് എല്ലാം ജനത്തിന്റെ മതരോഷത്താൽ നിശ്ചലമാകും; തറവാടിന് തീകൊളുത്തിയാവരുത് ഒരു ഭാഗം വെയ്പും; സജീവ് ആല എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

കാശ്മീർ വിഷയത്തിൽ വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പല ഭാഗത്തു നിന്നും പ്രതിഷേധങ്ങളും വിമർശനങ്ങളും നിരന്തരം ഉണ്ടാവുന്നുണ്ട്. നേതാക്കൾ പലരും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുകയും സഭകളിൽ ചർച്ചയാക്കുകയും ചെയ്തിരുന്നു. അതേസമയം ഈ വിഷയത്തിൽ ഉയർന്നു വരുന്ന ഒരു വിഷയമാണ് കാശ്മീരിയിൽ ജനഹിത പരിശോധന നടത്തണമെന്നത്. ഇതിന്റെ ഭവിഷത്തുകൾ അറിയാതെയാണ് മിക്കവരും ഇത് ആവശ്യപ്പെടുന്നതെന്ന് ജനഹിത പരിശോധനയെ കുറിച്ച് സജീവ് ആല എഴുതിയ കുറിപ്പ് ചർച്ചയാവുന്നു.

ഉയർന്ന ജനാധിപത്യ മൂല്യവും സാംസ്‌കാരിക അവബോധവും മതേതര വീക്ഷണവുമുള്ള ഒരു ജനതയ്ക്ക് മാത്രമേ ഹിത പരിശോധനയിൽ സമചിത്തതയോടെ അഭിപ്രായം രേഖപ്പെടുത്താനാവു.സ്‌ക്കോട്ട്‌ലെന്റ് മോഡൽ റഫറണ്ടം താങ്ങാനുള്ള ത്രാണി ഇന്ത്യയ്‌ക്കോ കാശ്മീരിനോ ഇന്നില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

പൊട്ടിത്തെറിച്ച് നില്ക്കുന്നവന്റെ കയ്യിലേക്ക് ഗ്രനേഡ് പിടിപ്പിച്ചു കൊടുത്താൽ കൂടുതൽ നാശമാണ് സംഭവിക്കുന്നത്.കാശ്മീർ നഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യ നിലനില്ക്കണം ഇന്ത്യൻ സെക്കുലറിസം നിലനില്ക്കണം.അതിലാവണം മതേതര ജനാധിപത്യ വിശ്വാസികൾ കൂടുതൽ ഊന്നലും ശ്രദ്ധയും നല്‌കേണ്ടത്. തറവാടിന് തീകൊളുത്തിയാവരുത് ഒരു ഭാഗം വെയ്പും..!

കുറിപ്പിന്റെ പൂർണരൂപം

കാശ്മീരിൽ ജനഹിതപരിശോധന നടത്തണം.'ഉയർന്ന ജനാധിപത്യമൂല്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് അങ്ങനെ മാത്രമേ പറയുവാൻ കഴിയുകയുള്ളു.

ഒരു നാട്ടിൽ എങ്ങനെയുള്ള ഭരണകൂടം വേണമെന്ന് തീരുമാനിക്കേണ്ടത് അവിടുത്തെ ജനതയാണ്.
ഈ ഡമോക്രാറ്റിക് ആദർശം കാശ്മീരിന് മാത്രമല്ല ഇന്ത്യയ്ക്കും ബാധകമാണ്.

ഇവിടെയാണ് അപകടം മണക്കേണ്ടത്.1947ൽ ഭാരതം മതത്തിന്റെ പേരിൽ വിഭജിക്കപ്പെടുന്നു. ഇസ്ലാമിക പാക്കിസ്ഥാൻ ജനിക്കപ്പെടുന്നു.
എങ്ങും വർഗീയകലാപങ്ങൾ നിലവിളികൾ കൂട്ടക്കൊലകൾ പലായനങ്ങൾ അരക്ഷിതത്വം.അന്ന് ഇന്ത്യ ഹിന്ദുരാഷ്ട്രമാകണമെന്ന് ശക്തമായി വാദിച്ച ഒരു വിഭാഗം ഇവിടെയുണ്ടായിരുന്നു.

അപ്പുറത്ത് മതാടിസ്ഥാനത്തിൽ ഒരു രാജ്യം നിലവിൽ വന്നുകഴിഞ്ഞ സാഹചര്യത്തിൽ അവരുടെ വാദങ്ങൾക്ക് ഒരു പരിധിവരെ സാംഗത്യവുമുണ്ടായിരുന്നു.വിഭജനത്തീയിൽ പൊള്ളിത്തകർന്ന് നിന്ന ഇന്ത്യക്കാർക്കിടയിൽ ഭാരതം ഒരു ഹിന്ദു രാഷ്ട്രമാകണോ എന്ന ചോദ്യവുമായി ഒരു ഹിതപരിശോധന നടത്തിയിരുന്നെങ്കിൽ അന്ന് മഹാഭൂരിപക്ഷവും YES എന്നുതന്നെ പറയുമിയിരുന്നു.

ആൾക്കൂട്ടത്തിന്റെ ആവേശത്തിന് ചവിട്ടിക്കൊല്ലാനായി മതേതരത്വം എന്ന ആശയത്തെ വിട്ടുകൊടുക്കാതിരുന്നത് ഗാന്ധിജിയും നെഹ്‌റുവുമാണ്.
അതായത് ഭൂരിപക്ഷത്തിന്റെ താല്പര്യത്തിലല്ല മറിച്ച് ഒരു പിടി മഹാത്മാക്കളുടെ നിർബന്ധബുദ്ധിയിലാണ് ഇന്ത്യ ഒരു സെക്കുലർ റിപ്പബ്ലിക്കായത്.

ഹിതപരിശോധന നടത്തിയാൽ കാശ്മീരികൾ ഇന്ത്യയെ തള്ളും.താഴ്‌വര ആത്യന്തികമായി പാക്കിസ്ഥാന്റെ ഭാഗവുമായി മാറും.
ആസാദി സൂക്കേടൊക്കെ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭാഗമാകുമ്പോൾ താനേ ബാഷ്പീകരിച്ച് അപ്രത്യക്ഷമാകും.ആ സാഹചര്യത്തിൽ ഇന്ത്യ ഹിന്ദുരാഷ്ട്രമായി മാറണമെന്ന വാദം വീണ്ടുമുയർന്ന് വന്നേക്കാം.

അക്കാര്യം തീരുമാനിക്കാൻ ഒരു ജനഹിതപരിശോധന നടത്തണമെന്ന ആവശ്യമുയർന്നാൽ അത്രയെളുപ്പം തള്ളിക്കളയാനാവില്ല. ഭരണം ബിജെപിക്കാണെങ്കിൽ പിന്നെ പറയാനുമില്ല.

റഫറണ്ടം നടന്നാൽ 70% ജനങ്ങളും ഹിന്ദുരാഷ്ട്ര വാദത്തെ പിന്തുണയ്ക്കും.മഹത്തരമെന്ന് വാഴ്‌ത്തപ്പടുന്ന ഭരണഘടന സുപ്രീംകോടതി പാർലമെന്റ് എല്ലാം ജനത്തിന്റെ മതരോഷത്താൽ നിശ്ചലമാകും.Fuck Democracy ബാനർ ഉയർത്തിനടന്ന പലരും മതവെറിയാൽ ഇപ്പോൾ സേവ് കാശ്മീർ മുദ്രാവാക്യം ഉയർത്തുന്നുണ്ട്.

ദേശീയത,രാജ്യസ്‌നേഹം എന്നിവയൊക്കെ എന്തോ നാണംകെട്ട വികാരമാണെന്ന് ധരിച്ചുവശായിരിക്കുന്നവരാണ് ഇവിടുത്തെ ഇന്റർനാഷണൽ കമ്മ്യൂണിസ്റ്റുകൾ.മതബോധത്താൽ ഉദ്ദീപിക്കപ്പെട്ട വയലന്റായ വിഘടനവാദ മൂവ്‌മെന്റിനെ പിന്തുണച്ചാൽ ഛിന്നഭിന്നമാകുന്നത് രാഷ്ട്രത്തിന്റെ സെക്കുലർ ഫേബ്രിക്ക് തന്നെയാവും.

ഉയർന്ന ജനാധിപത്യ മൂല്യവും സാംസ്‌കാരിക അവബോധവും മതേതര വീക്ഷണവുമുള്ള ഒരു ജനതയ്ക്ക് മാത്രമേ ഹിത പരിശോധനയിൽ സമചിത്തതയോടെ അഭിപ്രായം രേഖപ്പെടുത്താനാവു.സ്‌ക്കോട്ട്‌ലെന്റ് മോഡൽ റഫറണ്ടം താങ്ങാനുള്ള ത്രാണി ഇന്ത്യയ്‌ക്കോ കാശ്മീരിനോ ഇന്നില്ല.

പൊട്ടിത്തെറിച്ച് നില്ക്കുന്നവന്റെ കയ്യിലേക്ക് ഗ്രനേഡ് പിടിപ്പിച്ചു കൊടുത്താൽ കൂടുതൽ നാശമാണ് സംഭവിക്കുന്നത്.കാശ്മീർ നഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്ത്യ നിലനില്ക്കണം ഇന്ത്യൻ സെക്കുലറിസം നിലനില്ക്കണം.അതിലാവണം മതേതര ജനാധിപത്യ വിശ്വാസികൾ കൂടുതൽ ഊന്നലും ശ്രദ്ധയും നല്‌കേണ്ടത്. തറവാടിന് തീകൊളുത്തിയാവരുത് ഒരു ഭാഗം വെയ്പും..!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP