Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇതുവരെയുള്ള വാക്കുകളെ എല്ലാം തള്ളിമാറ്റി ഹൃദയത്തിൽ തൊട്ടുപോയി; 'അതിഥിതൊഴിലാളി' എന്ന മുഖ്യമന്ത്രിയുടെ സ്‌നേഹമൊഴി കേരളം ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ടിയിരിക്കുന്നു; സജീവ് ആല എഴുതുന്നു

ഇതുവരെയുള്ള വാക്കുകളെ എല്ലാം തള്ളിമാറ്റി ഹൃദയത്തിൽ തൊട്ടുപോയി; 'അതിഥിതൊഴിലാളി' എന്ന മുഖ്യമന്ത്രിയുടെ സ്‌നേഹമൊഴി കേരളം ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ടിയിരിക്കുന്നു; സജീവ് ആല എഴുതുന്നു

സജീവ് ആല

അതിഥിതൊഴിലാളികൾ

മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനത്തിൽ ഇതരസംസ്ഥാന തൊഴിലാളികളെ അങ്ങനെയാണ് വിശേഷിപ്പിച്ചത്.

ഇത്രത്തോളം മനോഹരമായ ഒരു മലയാള പദക്കൂട്ട് അടുത്തെങ്ങും കേട്ടിട്ടേയില്ല.

മറുനാടൻ- ഇതരസംസ്ഥാന തൊഴിലാളികൾ മൈഗ്രന്റ് ലേബേഴ്‌സ് തുടങ്ങിയ അന്യവത്ക്കരണ പ്രയോഗങ്ങളെയെല്ലാം തള്ളിമാറ്റി ഹൃദയത്തിൽ തൊടുന്ന 'അതിഥിതൊഴിലാളി' എന്ന സ്‌നേഹമൊഴി കേരളം ഇരുകയ്യും നീട്ടി സ്വീകരിക്കേണ്ടിയിരിക്കുന്നു.

ഭാഷയ്ക്ക് സുഗന്ധവും സൗന്ദര്യവും പൂക്കുന്നത് അടിത്തട്ടിലെ ജനതയെ ആർദ്രതയോട് സ്വീകരിക്കുമ്പോഴാണ്.

രണ്ടുവർഷക്കാലം കോഴിക്കോട് ഝാർഖണ്ഡുകാരായ തൊഴിലാളികൾക്കൊപ്പം ഒരേ ലോഡ്ജിൽ താമസിച്ച് അവരുടെ സ്‌നേഹവും സൗഹൃദവും പരിഭവവും പരിദേവനവും രോഷവും എല്ലാം നേരിട്ടറിഞ്ഞ ഈയുള്ളവന് അതിഥിതൊഴിലാളികൾ എന്ന് മുഖ്യമന്ത്രി പറയുന്നത് കേട്ടപ്പോൾ ആത്മാവിൽ കുളിരാംകുളിര് കോരി.

മലയാളഭാഷയുടെ വരപ്രസാദമുള്ള പിണറായി വിജയൻ എന്ന നേതാവ് ശബ്ദതാരാവലിയിലേക്ക് ഒരു തേന്മൊഴി കൂട്ടിച്ചേർത്തിരിക്കുന്നു.

അലിവും കനിവും കരുതലും സമഞ്ജസമായി ചേർന്ന് വിളങ്ങുന്ന പദവർണ്ണരാജി.

അതിഥിതൊഴിലാളികൾ

സന്തോഷം സഖാവേ സന്തോഷം
അഭിമാനവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP