Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിന് കേരളത്തിലെ ചുമക്കാരുടെ വിവരം മുഴുവൻ കൈമാറിയെന്നങ്ങ് ചുമ്മാ സങ്കല്പിക്കുക; കമ്പനി ചില പ്രത്യേക രോഗങ്ങൾ കൂടുതലുള്ള മേഖലകളിൽ അതിനുള്ള മരുന്നുകൾ കൂടുതൽ പ്രചരിപ്പിക്കും; ഡിപ്പോകൾ തുടങ്ങും; കൂടുതൽ പേർക്ക് തൊഴിൽ കിട്ടും; ഇങ്ങനൊക്കെ നടന്നാൽ ഏത് ആനമലയാണ് മറിയാൻ പോകുന്നതെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല; സജീവ് ആല എഴുതുന്നു

സജീവ് ആല

ഡേറ്റാ ക്ളൗഡ് ഇവയെപ്പറ്റിയൊന്നും ഒരു ധാരണയുമില്ല.

ഐഡിയ ഇല്ലാത്ത വിഷയത്തെ പറ്റി കേറി എഴുതാനോ മിണ്ടാനോ പാടില്ലെന്നാണ് നുമ്മ ഐഡിയോളജി.

എന്നാലും സ്പ്രിങ്ളർ ഇങ്ങനെ കത്തിക്കയറുന്നത് കാണുമ്പോൾ സോഫ്‌റ്റ്‌വെയർ വിവരമൊന്നുമില്ലാത്ത ഒരു സാദാ മനുഷ്യൻ എന്ന നിലയിൽ ചില സംശയങ്ങളുണ്ട്.

ഞങ്ങടെ അയലത്ത് മാവേലിക്കരയിലുള്ള ഒരു യുവാവ് അമേരിക്കയിൽ പോയൊരു കമ്പനി തുടങ്ങി വിജയിച്ചു നന്നായി കാശുണ്ടാക്കി.

കോവിഡിനെ അതിജീവിക്കാൻ പനിചുമക്കാരുടേ വിവരം ശേഖരിക്കാൻ ഈ മാവേലിക്കരക്കാരൻ പയ്യന്റെ കമ്പനിയുമായി ഐറ്റി വകുപ്പ് സഖ്യമുണ്ടാക്കി. ഫ്രീയായിട്ടാണ് കമ്പനി സേവനം നല്കുന്നത്.

കേരളത്തിൽ നിരീക്ഷണത്തിലായിരുന്ന ഒന്നൊന്നര ലക്ഷം ചുമ- കുര- മൂക്കുചീറ്റൽക്കാരുടെ ഡേറ്റാ സ്പ്രിങ്ളർ കമ്പനിയുടെ കയ്യിലായിപ്പോയി. അതുകൊണ്ട് ഭാവിയിൽ ആകാശം ഇടിഞ്ഞു വീഴുമെന്നും പാതാളം ഭൂമിയിലേക്ക് കേറിവരുമൊന്നും ഒക്കെയാണ് കേൾക്കുന്നത്. .

സ്പ്രിങ്ളർ മുതലാളി ജലദോഷക്കാരുടെ ഡേറ്റാ, മരുന്ന് കമ്പനിക്കാർക്കും ഇൻഷ്വറൻസുകാർക്കും മറിച്ചുവിറ്റ് കാശാക്കുമെന്നും അതോടെ നമ്മടെ ജീവിതം അധോഗതിയാകുമെന്നും നിലവിളി ഉയർന്നു കേൾക്കുന്നു.

ഒരു ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിന് കേരളത്തിലെ ചുമക്കാരുടെ വിവരം മുഴുവൻ കൈമാറിയെന്നങ്ങ് ചുമ്മാ സങ്കല്പിക്കുക.

കമ്പനി ചില പ്രത്യേക രോഗങ്ങൾ കൂടുതലുള്ള മേഖലകളിൽ അതിനുള്ള മരുന്നുകൾ കൂടുതൽ പ്രചരിപ്പിക്കും ഡിപ്പോകൾ തുടങ്ങും കൂടുതൽ പേർക്ക് തൊഴിൽ കിട്ടും അസുഖമുള്ളവർ മരുന്ന് വാങ്ങിക്കഴിക്കും സുഖപ്പെടും. ഇങ്ങനൊക്കെ നടന്നാൽ ഏത് ആനമലയാണ് മറിയാൻ പോകുന്നതെന്ന് ഇതുവരെ പിടികിട്ടിയിട്ടില്ല.

റേഷൻ കാർഡ് മൊത്തം അടിച്ചോണ്ട് പോയെന്നാണ് അടുത്ത കിംവദന്തി. എന്തായാലും സൗജന്യറേഷൻ സ്പ്രിങ്ളർ മുതലാളി തട്ടിയെടുക്കില്ലെന്നുള്ള ഉത്തമവിശ്വാസമുണ്ട്.

ആളൊന്നുക്ക് രണ്ട് രൂപാ വച്ച് കൊടുക്കാമെന്ന് ഏതെങ്കിലും കമ്പനി പറഞ്ഞാൽ മലയാളികൾ വെയിലത്ത് ക്യൂ നിന്ന് ആധാറും ആധാരവും ഫുൾസൈസ് ഫാമിലി ഫോട്ടോ വരെ ഓഫീസിൽ കൊണ്ടുകൊടുക്കും.

ആ പുള്ളികളോടാണ് സ്വകാര്യത പ്രൈവസി അന്തപ്പുരം എന്നൊക്കെ അടിച്ചുവിടുന്നത്.

സ്പ്രിങ്ളർ അമേരിക്ക എന്നാണ് മലയാളിച്ചെറുക്കന്റെ കമ്പനിയുടെ പേര്. അവിടാണ് എല്ലാ കുഴപ്പവും കുടുങ്ങിക്കിടക്കുന്നത്.

ഒബാമ കേരളത്തിൽ വന്നാൽ അങ്ങേരുടെ നെഞ്ചത്ത് മുട്ടൻ കല്ലെടുത്ത് എറിയണം എന്നാണല്ലോ വിപ്ലവകാരികൾ നാട്ടുകാരെ പഠിപ്പിച്ചു വച്ചിരിക്കുന്നത്.

ആ കല്ലെല്ലാം ഇപ്പോൾ രമേശ് ചെന്നിത്തല പെറുക്കിയെടുത്ത് തിരിച്ചെറിയുന്നുവെന്ന് മാത്രം. ഉണ്ടയില്ലാത്ത എകെ 47 തുരുതുരാ ശബ്ദിക്കുന്നു.

കോവിഡ് മഹാമാരിയിൽ നിന്ന് കേരളത്തെ രക്ഷിച്ചെടുത്ത സർക്കാരിന്റെ ഐറ്റി സെക്രട്ടറിയെ തന്നെയാണ് വിശ്വാസം. പിന്നെ ഡേറ്റാ സംരക്ഷണത്തിൽ കടുകട്ടി നിയമമുള്ള അമേരിക്ക എന്ന ഒന്നാന്തരം ജനാധിപത്യ രാജ്യത്തേയും സൂപ്പർ വിശ്വാസം തന്നെയാണ്.

ഇതെല്ലാം കഴിഞ്ഞ് സ്പ്രിങ്ളർ എന്റെയും കുടുംബത്തിന്റെയും യമണ്ടൻ മെഡിക്കൽ ഡേറ്റാ അങ്ങ് അടിച്ചോണ്ട് പോയാലും അടിപൊളിയായി തന്നെ ഞങ്ങൾ ജീവിക്കും.

എൻബി: യുഡിഎഫായിരുന്നു ഇപ്പോൾ കേരളം ഭരിക്കുന്നതെങ്കിൽ സ്പ്രിങ്ളർ കമ്പനിയുടെ ഓഫീസ് എപ്പോഴേ ഡിവൈഎഫ്ഐയും എസ്എഫ്ഐയും കൂടി അടിച്ചുതകർക്കുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP