Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നമ്മുടെ മതത്തെ മാത്രം ടാർജറ്റ് ചെയ്യുന്നു; നമ്മുടെ മതാചാരങ്ങളിൽ മാത്രം സർക്കാർ ഇടപെടുന്നു; നമ്മുടെ മതവിശ്വാസത്തെ മാത്രം ആക്ഷേപിക്കുന്നു; ഹിന്ദുവും അഹിന്ദുവും ഏകദേശം തുല്യമായ ഒരു സമൂഹത്തിൽ ഒരു വിഭാഗത്തെ മാത്രം ടാർജറ്റ് ചെയ്ത് നവോത്ഥാനം അടിച്ചേൽപ്പിച്ചാൽ മതനവീകരണമല്ല മറിച്ച് മത സ്പർദ്ധയാണ് പെരുകുക; സജീവൻ അന്തിക്കാട് എഴുതുന്നു ഇസ്ലാമിനിട്ട് പണിയുന്നവർ

നമ്മുടെ മതത്തെ മാത്രം ടാർജറ്റ് ചെയ്യുന്നു; നമ്മുടെ മതാചാരങ്ങളിൽ മാത്രം സർക്കാർ ഇടപെടുന്നു; നമ്മുടെ മതവിശ്വാസത്തെ മാത്രം ആക്ഷേപിക്കുന്നു; ഹിന്ദുവും അഹിന്ദുവും ഏകദേശം തുല്യമായ ഒരു സമൂഹത്തിൽ ഒരു വിഭാഗത്തെ മാത്രം ടാർജറ്റ് ചെയ്ത് നവോത്ഥാനം അടിച്ചേൽപ്പിച്ചാൽ മതനവീകരണമല്ല മറിച്ച് മത സ്പർദ്ധയാണ് പെരുകുക; സജീവൻ അന്തിക്കാട് എഴുതുന്നു ഇസ്ലാമിനിട്ട് പണിയുന്നവർ

സജീവൻ അന്തിക്കാട്

ഇസ്ലാമിനിട്ട് പണിയുന്നവർ

'തീവ്രവാദം വളർത്തുന്ന സംഘടനകൾ കാരണം ഞങ്ങൾ മുസ്ലിങ്ങൾക്ക് ജീവിക്കാൻ പറ്റാതായി തുടങ്ങിയിരിക്കുന്നു. പ്രതികരിക്കണമെന്നുണ്ട് പക്ഷെ അവരെ സപ്പോർട്ട് ചെയ്തു തീറ്റിപ്പോറ്റുന്നത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളാണ്.'

ഇത് ഫേസ് ബുക്കിൽ വന്ന ഒരു മുസ്ലീമായ സ്‌നേഹിതന്റെ കമന്റാണ്. ഇതു പോലെ ചിന്തിക്കുന്നവരാണ് ആ സമൂഹത്തിൽ ഭൂരിപക്ഷവുമെന്ന് നമുക്കറിയാം. മറ്റു മതങ്ങളേക്കാൾ കൂടുതൽ മൗലികവാദികളുടെ ഓഡിറ്റിങ്ങ് നടക്കുന്നുണ്ട് എന്ന ബോധ്യം അവരെ നിശ്ശബ്ദമാക്കുന്നുണ്ട് എങ്കിലും ഹിന്ദുത്വക്ക് ഹിന്ദു വിശ്വാസികളിൽ നിന്നുള്ള പിന്തുണയിൽ കൂടുതലായിട്ടൊന്നും ഇസ്ലാമിസ്റ്റുകൾക്ക് ഇസ്ലാം വിശ്വാസികളിൽ നിന്നില്ല.
മനുഷ്യർ ഭയന്ന് മിണ്ടാതെ നിൽക്കുന്നു എന്നുള്ളത് ഭയപ്പെടുത്തുന്നവർക്കുള്ള പിന്തുണയായി കരുതി അന്തം വിട്ടു നിൽക്കുന്നവരാണ് സോ കോൾഡ് മതേതര രാഷ്ട്രീയക്കാർ. അവരിൽ നവോത്ഥാനക്കാരെ കൊണ്ടാണ് ഇസ്ലാം വിശ്വാസികൾക്കേറ്റവും പണി കിട്ടി കൊണ്ടിരിക്കുന്നത് 

1) എങ്ങിനെ?

ഹിന്ദുമതത്തിലെ അനാചാരങ്ങളെവിമർശിക്കുകയും നവോത്ഥാന മുന്നേറ്റങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നവർ മുസ്ലിം - ക്രിസ്ത്യൻ അനാചാരങ്ങൾ ചർച്ചക്ക് വരുന്നതോടെ ബബ്ബബ്ബയാണ്. 'കുരിശെന്തു പിഴച്ചെന്നും ' 'മുസ്ലീങ്ങളുടെ മതകാര്യങ്ങങ്ങളൊക്കെ മുസ്ലീങ്ങൾ തന്നെ തീരുമാനിച്ചോളും' എന്നൊക്കെയാണ് നവോത്ഥാന വാദികളുടെ ബബ്ബബ്ബ .ഇങ്ങിനെ പച്ചക്ക് പക്ഷപാതിത്വവും വിവേചനവും കാണിക്കുമ്പോൾ കുരങ്ങന്മാർ പോലും പ്രകോപിതരാകുമെന്ന് പ്രസിദ്ധ പൈമറ്റോളജിസ്റ്റായ ഫ്രാൻസ് ഡി വാൾ തെളിയിച്ചിട്ടുണ്ട് ( വീഡിയോ കാണാം ലിങ്കിതാ https://youtu.be/meiU6TxysCg)

കുരങ്ങന്മാർ പോലും ഇപ്രകാരം വിവേചനത്തിനെതിരെ പ്രതികരിക്കുമെങ്കിൽ'ഉണർന്നു കൊണ്ടിരിക്കുന്നു 'എന്ന് പറയപ്പെടുന്ന ഹിന്ദുവിന്റെ കാര്യമോ? തീർച്ചയായും അവർ പ്രകോപിതരാകും എന്നു മാത്രമല്ല ഭൂരിപക്ഷ സമുദായത്തിന്റെ കോപം മുഴുവൻ ന്യൂനപക്ഷങ്ങൾക്ക് മേൽ പതിക്കുകയും ചെയ്യും. ഇതൊന്നുംഅറിയാത്തവരല്ല നവോത്ഥാനക്കാർ.ഹിന്ദുവും അഹിന്ദുവും ഏകദേശം തുല്യമായ ഒരു സമൂഹത്തിൽ ഒരു വിഭാഗത്തെ മാത്രം ടാർജറ്റ് ചെയ്ത് നവോത്ഥാനം അടിച്ചേൽപ്പിച്ചാൽ മതനവീകരണമല്ല മറിച്ച് മത സ്പർദ്ധയാണ് പെരുകുകയെന്ന് മനസ്സിലാക്കാൻ ഏതു സ്റ്റാലിനിസ്റ്റിനും പറ്റും.

2) എന്നിട്ടും എന്തിനിത് ചെയ്യുന്നു ?

നമുക്ക് 1967 കാലഘട്ടത്തിലേക്ക് ഒന്നെത്തി നോക്കാം.

മുസ്ലിം ലീഗിനെ ആദ്യമായി മുന്നണിയിൽ എടുത്തത് നവോത്ഥാനക്കാരാണല്ലോ ! 1967 ൽ അങ്ങിനെ നവോത്ഥാന ആചാര്യൻ രണ്ടാമതും മുഖ്യമന്ത്രിയായി. പ്രത്യുപകാരമായി ആചാര്യൻ മലപ്പുറം എന്ന ഒരു ജില്ല തന്നെ മുസ്ലിം ലീഗിന് സമ്മാനമായി കൊടുത്തു.

ചോദിച്ചതൊക്കെ കിട്ടിയിട്ടും ലീഗ് മറുകണ്ടം ചാടി. അവർഇന്ദിരഗാന്ധിക്കും അച്ചുതമേനോനും ഒപ്പം കൂടി . ഇത് നവോത്ഥാനക്കാർക്ക് സഹിക്കാനാകാത്ത ആഘാതമായിരുന്നു. ലീഗിന് മലപ്പുറം ജില്ല നൽകിയതിലൂടെ വലിയൊരു വിഭാഗം ആളുകളെ നവോത്ഥാനക്കാർ വെറുപ്പിച്ചിട്ടുണ്ടായിരുന്നു. മതാടിസ്ഥാനത്തിൽ ജില്ല ഉണ്ടാക്കുന്നതിനെ കേരള ഗാന്ധി കേളപ്പൻ , മൊയ്തു മൗലവി, കെപിആർ ഗോപാലൻ തുടങ്ങി നിരവധി മതേതര വാദികൾ എതിർത്തിരുന്നു. ആ എതിർപ്പുകളെ തൃണവൽക്കരിച്ചാണ് ലീഗിനു വേണ്ടി ആചാര്യൻ നിലകൊണ്ടത്.
അതിനേക്കാളുപരികാലാകാലത്തേക്കുള്ള പുതിയഒരു ശത്രു കൂടി അവർക്ക് അതോടൊപ്പം കേരളത്തിലുണ്ടായി. ജനസംഘം അഥവാ അന്നത്തെ ബിജെപി.

ജനസംഘത്തിന് കേരളത്തിൽ ആദ്യമായി അടയാളപ്പെടാൻ ഇടം കിട്ടിയത് മലപ്പുറം ജില്ലക്കെതിരെയുള്ള പ്രക്ഷോഭങ്ങൾ വഴിയായിരുന്നു. (ബിജെപിയുടെ കേരള വെബ് സൈറ്റ് നോക്കുക.)

'കേരളത്തിലാദ്യമായി മുസ്ലിംലീഗിനെ മുന്നണിയിലെടുത്തത് മതമില്ലാത്തവരും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലാത്തവരുമായ നവോത്ഥാന വാദികളാണ്' എന്ന് ചരിത്ര പുസ്തകത്തിലെഴുതാൻ തക്ക നാണക്കേട്ബാക്കി വെച്ചു കൊണ്ടാണ് മുസ്ലിം ലീഗ് നവോത്ഥാനമുന്നണി വിട്ടത്. ഇത്രക്കധികം കഷ്ടപ്പെട്ടുംനാണക്കേടുസഹിച്ചുംലീഗിനെ പ്രീണിപ്പിച്ചിട്ടും ലീഗുചതിച്ചു. ലീഗിന്റെ ചതി മുസ്ലിം സമുദായം മനസ്സിലാക്കിയതുമില്ല. മുസ്ലിം വോട്ടുകളിൽ മൃഗീയഭൂരിപക്ഷവും ലീഗിനോടൊപ്പം തന്നെ നിന്നു. മുസ്ലിം വോട്ട് ബാങ്ക് നവോത്ഥാനത്തിന് എന്നുമെന്നും ഒരു കീറാമുട്ടിയായി. അന്ന് മുതൽ തുടങ്ങിയതാണ് നവോത്ഥാന വാദികളുടെ ലീഗുമായുള്ള യുദ്ധം.

ലീഗ് അഴിമതിയിൽ ശ്രദ്ധിക്കുന്നത്ര വർഗ്ഗീയതയിൽ ശ്രദ്ധിക്കുന്നില്ല എന്നത് മുസ്ലിം വർഗ്ഗീയ വാദികളുടെ എന്നത്തേയും പരാതി ആയിരുന്നു. അത്തരം പരാതിയുള്ളവർ ഉണ്ടാക്കുന്ന വർഗ്ഗീയ പാർട്ടികളെ പിന്തുണച്ച് ലീഗിനെ തകർക്കാനായിരുന്നു പിന്നീട് നവോത്ഥാനക്കാരുടെ ശ്രമം. സദാം ഹുസൈൻ മുതൽ മദനി വരെയുള്ളവരെ മഹത്വവൽക്കരിച്ചും ബാബറി പള്ളി തകർത്ത സമയം ലീഗ് വർഗ്ഗീയ കലാപമുണ്ടാക്കാത്തതിൽ പരിതപിച്ചും 'നാൻ പെറ്റ മകനെ' പോലുള്ള പാവങ്ങളെ വർഗ്ഗീയ വാദികൾക്കു നേദിച്ചും ലീഗിന്റെ അടിത്തറ തുരക്കാൻ അവർ ശ്രമിച്ചു. എന്നിട്ടും കാര്യമായ ഒരു കുലുക്കം ലീഗിനുണ്ടായില്ല.

ലീഗ് നശിക്കണമെങ്കിൽ മുസ്ലിം സമുദായം നശിക്കണം എന്ന ചിന്തയിലേക്ക് നവോത്ഥാനം വരുന്നത് അങ്ങിനെയാണ്. മുസ്ലിം സമുദായം നശിക്കണമെങ്കിൽ വലിയൊരു ശത്രുവിനെ ഉണ്ടാക്കി അവരെ അതിന് മുന്നിലേക്ക് ഇട്ടു കൊടുക്കണം. ശത്രു വലിയൊരു ശത്രുവാകണമെങ്കിൽ അവരെ ബോധപൂർവ്വം വളർത്തണം. പച്ച മലയാളത്തിൽ പറഞ്ഞാൽ ഹിന്ദു ഉണരണം. ഗോൾവൽക്കറുടെ പുസ്തകം വായിച്ചാലൊന്നും ഹിന്ദു വർഗ്ഗീയത വളരില്ല . (മര്യാദക്ക് പുസ്തകം വായിച്ചാൽ ഒരു വർഗ്ഗീയതയും വളരില്ല.)

മതവും വർഗ്ഗീയതയും വളരാൻ ഏറ്റവും നല്ലത് ഇരവാദമാണ്.

ഇരവാദം 1)

നമ്മുടെ മതത്തെ മാത്രം ടാർജറ്റ് ചെയ്യുന്നു.

ഇരവാദം 2)

നമ്മുടെ മതാചാരങ്ങളിൽ മാത്രം സർക്കാർ ഇടപെടുന്നു.

3) നമ്മുടെ മത വിശ്വാസത്തെ മാത്രം ആക്ഷേപിക്കുന്നു.

ഹിന്ദു വർഗീയ വാദികൾക്ക് ഈ മൂന്നു ഇരവാദങ്ങളും ഉയർത്താൻ പാകത്തിൽ ഇരയിട്ടു കൊടുത്താണ് ഇപ്പോൾ നവോത്ഥാനം മുന്നോട്ടു പോകുന്നത്. ഒന്നുകിൽ ലീഗ്, അല്ലെങ്കിൽ ലീഗിനെ പിന്തുണക്കുന്ന സമുദായം. പക മൂത്ത് പണി കൊടുക്കുക എന്ന് പറഞ്ഞാൽ ഇതാണ് .
ഒന്നും അറിയാതെയല്ല എല്ലാം മനഃപൂർവ്വം.

NB : ഈ കുറിപ്പിൽ നവോത്ഥാനം എന്ന വാക്കുപയോഗിച്ച എല്ലായിടത്തും കപട എന്ന വാക്കുകൂടി ചേർത്ത് വായിക്കണമെന്നഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP