Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇപ്പോൾ നാം വീഴ്‌ത്തിയത് ഒരു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹം ആണ്. ആരുടെ എന്ന് അറിഞ്ഞില്ല..! ഇനി ഭാരതത്തിന്റെ മുകളിൽ ചാരക്കണ്ണുകൾ പറത്താൻ ശത്രു നൂറു വട്ടം ചിന്തിക്കും; ഭാരതം ഇന്ന് വീഴ്‌ത്തിയത് ഒരു ചെറിയ മീനിനെയല്ല... ഒരു വൻ തിമിംഗലത്തെ ആണ്: ഷാബു പ്രസാദ് എഴുതുന്നു

ഇപ്പോൾ നാം വീഴ്‌ത്തിയത് ഒരു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹം ആണ്. ആരുടെ എന്ന് അറിഞ്ഞില്ല..! ഇനി ഭാരതത്തിന്റെ മുകളിൽ ചാരക്കണ്ണുകൾ പറത്താൻ ശത്രു നൂറു വട്ടം ചിന്തിക്കും; ഭാരതം ഇന്ന് വീഴ്‌ത്തിയത് ഒരു ചെറിയ മീനിനെയല്ല... ഒരു വൻ തിമിംഗലത്തെ ആണ്: ഷാബു പ്രസാദ് എഴുതുന്നു

ഷാബു പ്രസാദ്

പ്രധാനമന്ത്രി രാഷ്ട്രത്തോട് സംസാരിക്കുന്നു എന്ന് കേട്ടപ്പോൾ വല്ലതൊന്ന് ഞെട്ടി എന്നതാണ് സത്യം.. സുരക്ഷാ ഉപദേശകൻ ഡൽഹിയിൽ പ്രത്യേക യോഗം വിളിച്ചു എന്നുകൂടി വായിച്ചപ്പോൾ ഉറപ്പിച്ചു... എന്തോ പ്രധാനപ്പെട്ടത് സംഭവിക്കാൻ പോകുന്നു എന്ന്..

എന്തായാലും സംഗതി മിഷൻ ശക്തി ആണ്... ആഹ്ലാദിക്കാം.. അഭിമാനിക്കാം..

എന്ത്.. ഒരു സാറ്റലൈറ്റ് വെടിവെച്ചു വീഴ്‌ത്തിയത് ഇത്ര ആഘോഷിക്കാൻ ഉണ്ടോ... ഉണ്ട്... തീർച്ചയായും ഉണ്ട്.. ലോ ഏർത് സാറ്റലൈറ്റ് ആകുമ്പോൾ പ്രത്യേകിച്ചും..

കൃത്രിമ ഉപഗ്രഹങ്ങളുടെ വേഗത അതിന്റെ ഭ്രമണപഥങ്ങളെ അടിസ്ഥാനപ്പെടുത്തി ആണ്.. ഉയരം കൂടുന്തോറും ഭ്രമണ വേഗത കുറയും....അങ്ങനെ ഉയർന്നുയർന്നു 36500 കിലോമീറ്റർ അകലയാകുമ്പോൾ ആണ് ഓർബിറ്റൽ വേഗതയും ഭൂമിയുടെ സ്വയംഭ്രമണ വേഗതയും ഒന്നായി മാറുന്നത്.. ഇത് തന്നെ മണിക്കൂറിൽ 1600 കിലോമീറ്റർ ആണ്... അതെ സർ.. നമ്മുടെ ഈ ഭൂമി കറങ്ങുന്നത് ഈ സ്പീഡിലാണ്... നമ്മടെ ഇൻസാറ്റ് പോലുള്ള കമ്മ്യുണിക്കേഷൻ സാറ്റലൈറ്റുകൾ സ്ഥാപിക്കുന്നത് 36500 കിലോമീറ്റർ ഉയരത്തിലാണ്.

അതായത് ഒരു മുന്നൂറു കിലോമീറ്റർ ഒക്കെ ഉയരത്തിൽ ഒരു ഉപഗ്രഹത്തിനു മിന്നൽ വേഗമാണ്... മണിക്കൂറിൽ 20000 കിലോമീറ്ററോളം.. തെളിഞ്ഞ ആകാശമുള്ള രാത്രികളിൽ നക്ഷത്രങ്ങൾ ചലിക്കുന്നത് പോലെ കണ്ടിട്ടില്ലേ.. അത് ശരിക്കും ഇപ്പറഞ്ഞ ലോ എര്ത് ഉപഗ്രഹങ്ങളാണ്.. മുപ്പതിനായിരം അടി മുകളിൽ, 700 കിലോമീറ്റർ സ്പീഡിൽ പോകുന്ന വിമാനത്തിന്റെ എത്രയോ ഇരട്ടി വേഗത നമുക്ക് ഇവിടെ നിന്ന് അതിനു തോന്നാറുണ്ട്.. അപ്പോൾ മുന്നൂറ് കിലോമീറ്റർ ഉയരത്തിൽ അതിനെത്ര വെലോസിറ്റി ഉണ്ടാകും എന്ന് ഊഹിക്കാമല്ലോ.

ചാര ഉപഗ്രഹങ്ങളും റിമോട്ട് സെൻസിങ് ഉപഗ്രഹങ്ങളും പോകുന്നത് ഈ ഉയരത്തിലാണ്. അവിടെനിന്ന് മാത്രമേ ഭൂമിയുടെ തെളിഞ്ഞ ചിത്രങ്ങൾ ലഭിക്കൂ...

ചാര ഉപഗ്രഹങ്ങൾ ഉണ്ടാക്കുന്ന സുരക്ഷാ ഭീഷണി വളരെ വലുതാണ്. ഭൂമിയിൽ കിടക്കുന്ന ഒരു ഫുട്ബാളിന്റെ വരെ വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ അവക്ക് കഴിയും. 1993 ലെ നമ്മുടെ അണുപരീക്ഷണ ശ്രമങ്ങൾ പരാജയപ്പെട്ടതും അങ്ങനെയാണ്. അതുകൊണ്ടുതന്നെ ചാര ഉപഗ്രഹങ്ങളെ പ്രതിരോധിക്കുക എന്നത് വളരെ പ്രധാനവുമാണ്. ഭാരതം പോലൊരു വിശാലമായ രാജ്യത്തിന് മുകളിൽ ഉപഗ്രഹങ്ങൾക്ക് ഏറെ നേരം നിൽക്കാനുമാകും.

പക്ഷെ ആദ്യം പറഞ്ഞത് പോലെ ഇവയുടെ വേഗത തന്നെയാണ് പ്രശ്‌നവും. മുന്നൂറു കിലോമീറ്റർ ഉയരത്തിൽ, മിന്നൽ വേഗത്തിൽ പോകുന്ന ഒരു ഏതാനും മീറ്റർ മാത്രം വലുപ്പമുള്ള ഒരു വസ്തുവിനെ വീഴ്‌ത്തുക എന്നത് അതി കഠിനമാണ്.. മഹാസമുദ്രത്തിൽ ഒരു പരൽ മീനിനെ പിടിക്കാം, വൈക്കോൽ കൂനയിൽ നിന്നും സൂചി കണ്ടെത്താം.. എന്നാലും ഇത് അതിനേക്കാളും നൂറുകണക്കിന് മടങ്ങു പ്രയാസമാണ്..

1960കളിൽ ബഹിരാകാശത്ത് ന്യൂക്ലിയർ സ്‌ഫോടനം നടത്തി സമീപത്തുള്ള സാറ്റലൈറ്റുകളെ നശിപ്പിക്കുന്ന പദ്ധതി അമേരിക്കയും റഷ്യയും ആവിഷ്‌ക്കരിച്ചെങ്കിലും നടപ്പാക്കിയില്ല. അന്നൊന്നും ചാര ഉപഗ്രഹങ്ങൾ ഇല്ലായിരുന്നു. ചാര ഉപഗ്രഹങ്ങൾ സജീവമായ എൺപതുകളിൽ, അണുപരീക്ഷണം ഭൂമിക്കടിയിൽ മാത്രം എന്ന നിബന്ധനയും വന്നു.. അപ്പോഴാണ് ASAT അഥവാ anti satallite missile എന്ന ആശയം വരുന്നത്..

ഒരുപാട് നീണ്ട പരീക്ഷണങ്ങളിലൂടെ അമേരിക്കയും റഷ്യയും, എൺപതുകളിലും തൊണ്ണൂറുകളിലുമായി ഇത് പരീക്ഷിച്ചു.. 2007ൽ, തങ്ങളുടെ തന്നെ കേടായ ഒരു ഉപഗ്രഹത്തെ വെടിവെച്ചു വീഴ്‌ത്തി ചൈനയും ഈ ശേഷി കൈവരിച്ചു.. 2010ൽ ഭാരതം ഈ പദ്ധതി പ്രഖ്യാപിച്ചു..

ഇപ്പോൾ നാം വീഴ്‌ത്തിയത് ഒരു പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉപഗ്രഹം ആണ്. ആരുടെ എന്ന് അറിഞ്ഞില്ല.. എന്തായാലും, ഇനി ഭാരതത്തിന്റെ മുകളിൽ ചാരക്കണ്ണുകൾ പറത്താൻ ശത്രു നൂറു വട്ടം ചിന്തിക്കും എന്നുറപ്പാണ്...

അതാണ് പറഞ്ഞത് ഭാരതം ഇന്ന് വീഴ്‌ത്തിയത് ഒരു ചെറിയ മീനിനെയല്ല... ഒരു വൻ തിമിംഗലത്തെ ആണ് ..

വന്ദേ മാതരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP