Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകളുടെ മുഖം മറയ്ക്കൾ ഉൾപ്പെടെ പണ്ട് തെറ്റല്ലായിരുന്ന പലതും ഇന്ന് അവർ ഹറാം ആക്കി; ഹൃദയത്തിലെ വിശ്വാസത്തേക്കൾ ആചാരങ്ങളിലെ വിശ്വാസങ്ങൾക്കു പ്രാധാന്യം കൂടി; ഗൾഫ് മുല്ലമാരുടെ പുതിയ ഇസ്ലാമിക ചിന്തകൾ നവ മുസ്ലീമിന്റെ ശോഭ കെടുത്തുന്നത് എങ്ങനെ?

സ്ത്രീകളുടെ മുഖം മറയ്ക്കൾ ഉൾപ്പെടെ പണ്ട് തെറ്റല്ലായിരുന്ന പലതും ഇന്ന് അവർ ഹറാം ആക്കി; ഹൃദയത്തിലെ വിശ്വാസത്തേക്കൾ ആചാരങ്ങളിലെ വിശ്വാസങ്ങൾക്കു പ്രാധാന്യം കൂടി; ഗൾഫ് മുല്ലമാരുടെ പുതിയ ഇസ്ലാമിക ചിന്തകൾ നവ മുസ്ലീമിന്റെ ശോഭ കെടുത്തുന്നത് എങ്ങനെ?

രു ഇരുപതുകൊല്ലം മുൻപുള്ള സാമൂഹിക അന്തരീക്ഷത്തിൽ നിന്നും എത്രയോ മാറി ഇരിക്കുകയാണ് കാര്യങ്ങൾ. ചെറിയ ഒരു കാര്യം ശ്രദ്ധിക്കുക. പഴേ സിനിമക്കൾ കാണുക. അതിൽ നന്മ നിറഞ്ഞവനായ ഒരു കഥാപാത്രമായ് സാധാരണ മുസ്ലിമിനേ കാണാം. ഇപ്പോഴത്തെ പല സിനിമകളിലും നേർ വിപരീതമായ കഥാപാത്രങ്ങളേയും കാണാം.

തിരക്കഥ എഴുതുന്നവനിൽ എങ്കിലും അകാരണമായ ഒരു ഭയം ജനിപ്പിക്കുന്ന ഏതൊക്കെയോ കുറച്ച് മുസ്ലിംകൾ എങ്കിലും ഉണ്ടായിരിക്കുന്നു എന്നത് അത് അടയളപെടുത്തുന്നുണ്ട്. എന്ത് മാറ്റമാണ് ഈ കാലയളവിൽ വന്നത് എന്ന് നമുക്ക് മനസിലാക്കേണ്ടതുണ്ട്.

പ്രധാനമായും ഗൾഫ് മൊല്ലമാരുടെ പുതിയ ചില ഇസ്ലാമുകൾ നമ്മുടെ ഇടയിലേക്ക് പുരോഗമന ആശയങ്ങൾ എന്ന പേരിൽ കടന്ന് കൂടിയിട്ടുണ്ട് എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. ദമ്മാജും നവസലഫിസവും മാത്രമല്ല അതിന്റെ പിന്നാലേ പോയത്. താരതമ്യേനെ പരമ്പരാഗത വിശ്വാസം പിന്തുടർന്ന് പോരുന്ന സുന്നി വിഭാഗങ്ങളിൽ പോലും അത് ഏറ്റെടുക്കുന്ന പ്രവണത ഉണ്ടായി. സ്ത്രീകളുടെ മുഖം മറക്കൽ ഉൾപടെ.

പണ്ട് തെറ്റല്ലാതിരുന്ന പലതും ഇന്ന് ഹറാം ആയിരിക്കുന്നു. ചിലരിലെങ്കിലും ആചാര തീവ്രത വല്ലാതെ പിടികൂടിയിരിക്കുന്നു. അത് ഹൃദയത്തിൽ ഉള്ള വിശ്വാസമായല്ല വേഷത്തിൽ ഇടപെടലുകളിൽ സമീപനങ്ങളിൽ ഒക്കെ ആണ്. ഞങ്ങൾ ഈ അടുത്ത് കുടുംബ സമേതം ഒരു ട്രിപ്പ് പോയിരുന്നു. ആ സമയത്ത് ഞങ്ങൾ എല്ലാവരും കുടുംബത്തിലേ പെണ്ണുങ്ങളും പെൺകുട്ടികളും എന്റെ ഉമ്മാന്റെ ആങ്ങളമാരും എന്റെ കസിൻസും ഒക്കെ പാടുകയും ഒക്കെ ചെയ്തിരുന്നു. ആ ആഹ്ലാദവും സന്തോഷവും വേറേ ആണ്.

എന്നാൽ ഇന്ന് പല മുസ്ലിംകൾക്കും പാട്ട് ഹറാം ആണ്. ആ ഒരു സന്തോഷം അവർക്ക് നഷ്ടപെടുകയാണ്. പുതിയ പുതിയ പുണ്യങ്ങൾ തേടി ഉള്ള സ്ഞ്ചാരങ്ങളിലാണ് പലരും. മത നേതാക്കളായ് ജീവിക്കുന്ന പലരും മനുഷ്യരുടെ ഇടയിൽ ഇറങ്ങി അവർക്ക് വേണ്ടി പ്രവൃത്തിക്കാതെ ഗ്രന്ഥങ്ങൾ പരതി സമയം കഴിക്കുകയും ആ ഗ്രന്ഥങ്ങളിൽ കാണുന്ന പലതും തന്റെ മനോഗതത്തിന് അനുസരിച് വ്യാഖ്യാനിക്കുകയും അത് പുതിയ പുണ്യമായും പാപമായും അവതരിപ്പിക്കുകയും ചെയ്യുകയാണ്.

പൗരോഹിത്യം പുതിയ ഭാവത്തിലും രൂപത്തിലും അവതരിക്കുകയാണ്. ഒരു മുസ്ലിമിനേ കാണുംബോൾ അവന്റെ പ്രവൃത്തി കാണുംബോൾ നന്മ നിറഞ്ഞ മറ്റൊരു മനുഷ്യന് കൺകുളിർമ്മ ലഭിക്കുന്നതിന് പകരം ബേജാറ് ആണ് ഉണ്ടാകുന്നത് എങ്കിൽ എന്തോ ഒരു കുഴപ്പം ഉണ്ട് എന്ന് മനസിലാക്കുക. ഇസ്ലാം എന്നാൽ സമാധാനമാണ്, മുസ്ലിം എന്നാൽ സമാധാനം കൈവരിച്ചവൻ എന്നും.

ഒരു സമാധാനവും ഇല്ലാത്ത അവസ്ഥ അവനവനും മറ്റുള്ളവർക്കും ഉണ്ടാക്കുന്നവർ മുളക് പാത്രത്തിന് മുകളിൽ പഞ്ചസാര എന്ന് എഴുതി വെക്കും പോലെ മുസ്ലിം എന്ന് വിളിക്കപെടുന്നു എങ്കിൽ അത് തിരുത്തേണ്ടതുണ്ട്.

വേഷത്തിലും രൂപത്തിലും ചില പുതിയ കാഴ്ചപാടുകളിലും കഴിഞ്ഞ 20 കൊല്ലം നാം പുരോഗമനമല്ല മറിച്ച് അധോഗമനമാണ് ആർജ്ജിച്ചെടുത്തത് എന്ന് ഉൾകൊണ്ട് മാറ്റങ്ങൾക്ക് തെയ്യാറാകുക എന്നതാണ് നല്ല സാമൂഹിക അന്തരീക്ഷത്തിന് അഭികാമ്യം.

അനാവശ്യമായ ഭയം ഉൽപാതിപ്പിച്ചും എല്ലാറ്റിനേയും പേടിപ്പിച്ചും ആണ് പൗരോഹിത്യം (പൗരോഹിത്യം എന്നാൽ ഒരു വിഭാഗം എന്ന് മാത്രം കരുതേണ്ട, പൗരോഹിത്യത്തിനെതിരേ പുരോഗമന ചിന്ത എന്ന് പറഞ്ഞ് വന്ന മത നവീകരണ വാദികളിൽ പെട്ട ചിലർ പോലും പിന്നീട് പൗരോഹിത്യത്തിന്റെ മൂത്താപ്പമാർ ആകുന്നതാണ് നാം കണ്ടത്) നില നിൽക്കുന്നത്.

അനാവശ്യമായ ഭയം ഒന്നിനോടും വേണ്ടതില്ല. സമാധാനമുള്ളവരാകുക എന്നതാണ് ഒരു മുസ്ലിമിന്റെ ഏറ്റവും വലീയ ഗുണം. എന്നാൽ (കാര്യം) അങ്ങനേ അല്ല.
ഏതൊരാൾ സൽകർമ്മി ആയി കൊണ്ട് അല്ലാഹുവിന് ആത്മസമർപ്പണം ചെയ്തുവോ അവന് തന്റെ രക്ഷിതാവിൽ അതിനുള്ള പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്.. അത്തരക്കാർക്ക് യാതൊന്നും ഭയപെടേണ്ടതില്ല അവർ ദുഃഖിക്കേണ്ടി വരികയും ഇല്ല (വി .ഖുറാൻ സൂറ അൽ ബകറ 112).

അതുകൊണ്ട് നല്ല മനുഷ്യരായിരിക്കുക. മറ്റ് മനുഷ്യർക്ക് ഉപകാരം ഉള്ള സൽകർമ്മി ആയിരിക്കുക. അത് തന്നെയാണ് പുണ്യത്തിന്റെ മാർഗ്ഗം. ഒരു പുഞ്ചിരി കൊണ്ട് പൊലും പുണ്യം നെടാം എന്ന് പഠിപ്പിച്ച മതത്തിൽ നിന്ന് കൊണ്ട് പുണ്യത്തിന് നവ മൊല്ലമാരുടെ പുതിയ പുതിയ ഫത്വകൾക്ക് പിന്നാലേ പൊകേണ്ടതില്ല. സമാധാനം കൈവരിച്ചവരും സമാധാനം കൊടുക്കുന്നവരുമായ ഒരു പാരമ്പര്യമാണ് നമുക്കുള്ളത്. അത് ഒരിക്കലും ആചാര തീവ്രതയുടേതല്ല. ആചാര തീവ്രതയാണ് പുതിയ പുതിയ വഴികളിലേക്ക് നടത്തുന്നത്. അത് നാശത്തിന്റെ വഴിയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP