കുടുംബം നോക്കാനും നെഞ്ചിലൊരിറ്റ് ആർദ്രത ബാക്കിയുള്ളതും കൊണ്ടാണ് അവരിതിന് ഇറങ്ങിത്തിരിക്കുന്നത്; മിക്കവർക്കും ട്രോമ കെയർ പരിശീലനം ലഭിച്ചിട്ടില്ല; നേരിട്ട് കാണുന്ന ആഘാതങ്ങൾ ഉറക്കവും സ്വൈര്യവും സ്വസ്ഥതയും നശിപ്പിക്കുമ്പോഴും അതിനെ നേരിടാനുള്ള മനോബലമുണ്ടാകാനുള്ള പരിശീലനമോ കൗൺസിലിംഗോ മിക്കയിടത്തുമില്ല; സല്യൂട്ട് ചെയ്യുന്നു ആംബുലൻസ് പൈലറ്റുമാരെ..നിങ്ങളുടെ മുന്നിലെ വളയങ്ങൾ ജീവന്റെ സ്പന്ദനം പേറുന്നുവല്ലോ; ഡോ. ഷിംന അസീസ് എഴുതുന്നു
ഡോ. ഷിംന അസീസ്
ഡ്രൈവറായോ രോഗിയായോ അല്ലാതെ ആംബുലൻസിൽ കേറീട്ടുണ്ടോ? ബൈസറ്റാൻഡറായോ ഡോക്ടറായോ നേഴ്സോ പാരമെഡിക്കൽ സ്റ്റാഫോ ആയിട്ടോ അതുമല്ലെങ്കിൽ 'ധൈര്യപ്രവാഹികളായിട്ടോ...'പല തവണ കയറിയിട്ടുണ്ട്. രണ്ടു തവണ കുടുംബാംഗങ്ങൾക്ക് വേണ്ടിയും കുറേയേറെ തവണ ഡോക്ടറായും. ഓരോ തവണയും മനസ്സ് തരുന്ന ഒരുറപ്പുണ്ട്. ആംബുലൻസാണ്, ഏത് വഴിയും കുത്തിക്കൊള്ളിച്ച് സുരക്ഷിതമായി ലക്ഷ്യത്തിലെത്തിക്കാൻ മാത്രം വിദഗ്ധനാകും നമ്മുടെ ഡ്രൈവർ.
ആടിയുലഞ്ഞ് കൂക്കി വിളിച്ച് പോകുന്ന ആ സൈറൻ അന്നുമിന്നും ഭയമാണെനിക്ക്. പക്ഷേ, ആ വാഹനമോടിക്കുന്നവനെക്കുറിച്ച് അവരും അവരുടെ കുടുംബവുമല്ലാതെ വല്ലവരും ചിന്തിക്കുന്നുണ്ടോ ആവോ. ഇന്നലെയൊരു മുൻകാല ആംബുലൻസ് ഡ്രൈവർ കഴിഞ്ഞ ദിവസത്തെ ട്രോമകെയർ പോസ്റ്റിലിട്ട ഈ കമന്റ് കണ്ടിട്ടാണ് അസംഖ്യം ആംബുലൻസ് കണ്ടിട്ടുള്ളവളായിട്ട് പോലും ഒന്നിരുന്നാലോചിച്ചത്-
('' Ambulance .-
പൊലീസ് ഭാഷ്യം .- 60km ന് മുകളിൽ speed 'അനാവശ്യമാണ്'.
Bystandanders.- 100kmന് മുകളിലും maximum speed പോലും speed കുറവ്. Brake apply ചെയ്താൽ തെറി വേറെ.
എതിരേ വരുന്നവർ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ വേറെ.
സുരക്ഷിതമായി ലക്ഷ്യത്തിലെത്തിച്ചാൽ 'അമിതവാടക'. Speed കുറവ് 'driving അറിയില്ല' , bill pay ചെയ്യാതെ അവരുടെ സൗകര്യാർത്ഥം maximam wait ചെയ്യിച്ച് വൈകിപ്പിക്കൽ.
യാദൃശ്ചികമായി അപകടത്തിൽ പെട്ടാൽ ,drink and drive, over speed ആയാൽ അഹങ്കാരം,show driving. police കേസ്, ആശുപത്രിചെലവ് നാട്ടുകാരുടെ വക തെറിയും തല്ലും വേറെ. അത്യാഹിതം സംഭവിച്ചാൽ (വണ്ടിയിൽ വെച്ച് പരിക്കുകളോ,മരണമോ സംഭവിച്ചാൽ ) കൊലക്കുറ്റത്തിൽ ഒന്നാം പ്രതി. Licence 6 month suspend ചെയ്യാം അല്ലെങ്കിൽ കാൻസലാകും
Duty, 24 മണിക്കൂർ
ഭക്ഷണം യോഗമുണ്ടെങ്കിൽ കഴിക്കാം.
ശമ്പളം , ചെലവ് ഇല്ലാതെ maximum 20000 വരെയോ, 8000 to 10000 വരെ ശമ്പളവും 100/20 ബത്ത.
ലഭിക്കുന്ന ട്രോഫി.- കാഴ്ചക്കുറവ്, കേൾവിക്കുറവ്, ഉദരസംബന്ധ രോഗങ്ങൾ, സന്ധിവേദനകൾ, പകർച്ചവ്യാധികൾ,
ചെയ്യേണ്ട പണികൾ പ്രധാനമായും.-എല്ലാത്തരം രോഗികളെയും ആവശ്യമായ സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെ shifting...home to hospital- hospital to hospital- hospital to home.
Body shifting ..hospital to home ..home to hospital. സംസ്കാരത്തിന് കൊണ്ടുപോകൽ വേറെ. തത്സമയം അവസ്ഥയെന്തു തന്നെയായാലും mind ചെയ്യാൻ പാടില്ല, രാത്രിയൊ പകലോ മഴയൊ വെയിലൊ കാര്യമാക്കാനോ അമാന്തിക്കാനോ പാടില്ല.
Call ചെയ്താൽ ഉടനടി spotൽ വണ്ടി സ്ഥലത്ത് report ചെയ്തിരിക്കണം.
മറക്കേണ്ടവ.- കുടുംബം, സ്വയരക്ഷ, സ്വന്തം ജീവൻ, ഭക്ഷണം, സ്വന്തം ആഗ്രഹങ്ങൾ, ആവശ്യങ്ങൾ . ഇങ്ങനെ സാഹചര്യങ്ങൾക്കനുസരിച്ച് നൂറുകാര്യങ്ങൾ വേറയും.
Ambulance drivers ന്റെ മാത്രമല്ല മുഴുവൻ driversന്റെയും അവസ്ഥ ഇങ്ങനൊക്കെത്തന്നെ..
Dear drivers, ഒരുത്തനോടും ആത്മാർത്ഥയുടെ ആവശ്യമില്ല കാരണം അവസാനം കുറ്റക്കാര്‍ നമ്മൾ മാത്രമായിരിക്കും നമ്മുടെ safety നോക്കിയുള്ള driving തന്നെയാണ് നല്ലത്. ആരുടെയും വിധിയെ തിരുത്താൻ നമുക്കാവുകയില്ല. എന്ന് നിയമത്തിന്റെയും സമൂഹത്തിന്റെയും കാഴ്ചപ്പാടുകളും സമീപനവും മാറുന്നുവോ അന്ന് നമ്മുടെ രീതികളിലും മാറ്റം വരുത്താം .' )
കമന്റിട്ട വ്യക്തിയെ ഫോണിൽ വിളിച്ച് സംസാരിച്ചു. സംഘടിതരല്ലാത്തതിന്റെയും ഉപദ്രവങ്ങളുടേയും കഥകൾ വേറെയും കേട്ടു. താന്തോന്നിത്തരം കാണിച്ച് രോഗിയില്ലാത്തപ്പോൾ പോലും അതിവേഗത ഒരു ഉപായമായി സ്വീകരിക്കുന്ന ആംബുലൻസ് സാരഥികളെ നമ്മൾ കണ്ടു കാണണം. അതൊരു ന്യൂനപക്ഷം മാത്രമാണ്. അവർക്കുള്ള തെറിവിളീം ഉപദ്രവവും കൂടി മര്യാദക്ക് ജീവിക്കുന്നോന്റെ നെഞ്ചത്ത് തീർക്കാനും സൈഡ് കൊടുക്കാതിരിക്കാനും രാത്രി എതിരേ ഇവർ വരുമ്പോൾ അബദ്ധവശാൽ പോലും ഡിം അടിച്ച് കൊടുക്കാതിരിക്കാനും നമ്മൾ ബദ്ധ ശ്രദ്ധാലുക്കളാണല്ലോ. ആ ഡ്രൈവറും ഒരു ജീവനാണ്, അയാൾക്കുമൊരു ജീവിതമുണ്ട്. ഓടി വരുന്നത് ഒരു ബന്ധവുമില്ലാത്ത ആരെയോ കാക്കുന്നതിൽ പങ്കാളിയാവാനാണ്. വണ്ടി അപകടത്തിൽ പെട്ടാൽ അയാളും ഉടഞ്ഞ് തീരുമെന്നറിയാഞ്ഞിട്ടുമാവില്ല.
കുടുംബം നോക്കാനും നെഞ്ചിലൊരിറ്റ് ആർദ്രത ബാക്കിയുള്ളതും കൊണ്ടാണ് അവരിതിന് ഇറങ്ങിത്തിരിക്കുന്നത്. മിക്കവർക്കും ട്രോമ കെയർ പരിശീലനം ലഭിച്ചിട്ടില്ല. നേരിട്ട് കാണുന്ന ആഘാതങ്ങൾ ഉറക്കവും സ്വൈര്യവും സ്വസ്ഥതയും നശിപ്പിക്കുമ്പോഴും അതിനെ നേരിടാനുള്ള മനോബലമുണ്ടാകാനുള്ള പരിശീലനമോ കൗൺസിലിംഗോ മിക്കയിടത്തുമില്ല. 'വൈറസ്' സിനിമയിലെ ആംബുലൻസ് ഡ്രൈവർമാരെ കണ്ടില്ലേ? കഥയല്ല അവരൊന്നും. അങ്ങനെ എത്രയോ പേർ... മണിക്കൂറുകൾ കൊണ്ട് കാസർകോട് നിന്ന് തിരുവനന്തപുരമെത്തുന്നവർ, റെയിൽവേ ട്രാക്കിൽ സ്വയം ഇല്ലാതാക്കിയവരെ കഷ്ണം കഷ്ണമായി വാരിപ്പെറുക്കി എടുക്കുന്നവർ, വാഹനത്തിനകത്ത് ഛർദ്ദിച്ച് പോയ രോഗിയുടെ സ്രവങ്ങളെ പരാതികളേതുമില്ലാതെ കഴുകിക്കളയുന്നവർ... പച്ച മനുഷ്യർ...
സല്യൂട്ട് ചെയ്യുന്നു ആംബുലൻസ് പൈലറ്റുമാരെ. നിങ്ങളുടെ മുന്നിലെ വളയങ്ങൾ ജീവന്റെ സ്പന്ദനം പേറുന്നുവല്ലോ...
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍