Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിണറായി സർക്കാരിന്റെ തൊപ്പിയിൽ ഒരുപൊൻതൂവൽ കൂടി; തിരുവാണിക്കാവ് അമ്പലത്തിൽ ചരട് ജപിച്ച് കൊടുത്തതിന് 20 രൂപ ദക്ഷിണ വാങ്ങിയ ഏമ്പ്രാതിരിക്ക് ഉടനടി സസ്‌പെൻഷൻ; പാമോലിൻ, ടൈറ്റാനിയം കേസുകളിൽ കുടുങ്ങിക്കിടക്കുന്ന നേതാക്കന്മാരെ വിട്ടയയ്ക്കാൻ നടപടി; വിജിലൻസ് പോലെ കള്ളന് കഞ്ഞിവയ്ക്കാൻ മാത്രമായി വകുപ്പ് ആവശ്യമുണ്ടോയെന്ന സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പിണറായി സർക്കാരിന്റെ തൊപ്പിയിൽ ഒരുപൊൻതൂവൽ കൂടി; തിരുവാണിക്കാവ് അമ്പലത്തിൽ ചരട് ജപിച്ച് കൊടുത്തതിന് 20 രൂപ ദക്ഷിണ വാങ്ങിയ ഏമ്പ്രാതിരിക്ക് ഉടനടി സസ്‌പെൻഷൻ; പാമോലിൻ, ടൈറ്റാനിയം കേസുകളിൽ കുടുങ്ങിക്കിടക്കുന്ന നേതാക്കന്മാരെ വിട്ടയയ്ക്കാൻ നടപടി; വിജിലൻസ് പോലെ കള്ളന് കഞ്ഞിവയ്ക്കാൻ മാത്രമായി വകുപ്പ് ആവശ്യമുണ്ടോയെന്ന സന്ദീപ് വാചസ്പതിയുടെ പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ഡസ്‌ക്‌

കൊച്ചി: ക്ഷേത്രത്തിൽ ഭക്തന് ചരട് ജപിച്ച് കൊടുത്ത് 20 രൂപ ദക്ഷിണ വാങ്ങിയതിന് മേൽശാന്തിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് സസ്‌പെൻഡ് ചെയ്ത കൊച്ചി ദേവസ്വം ബോർഡിന്റെ നടപടി പരിഹാസ്യമെന്ന് വിമർശനം.പനങ്ങാട്ട്കര മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിലെ മേൽശാന്തി സുരേഷ് എബ്രാതിരിയെ ആണ് ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 23 ന് ക്ഷേത്രത്തിൽ വിജിലൻസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ചരട് ജപിച്ചുകെട്ടുന്നതിന് ദക്ഷിണ വാങ്ങുന്നതായി ശ്രദ്ധയിൽ പെട്ടത്.കൈയിൽ കെട്ടാവുന്ന ഒരു ജപിച്ച ചരട് ആവശ്യപ്പെട്ട വിജിലൻസ് അസിസ്റ്റന്റ് വില ചോദിച്ചപ്പോൾ ദക്ഷിണ സ്വീകരിക്കാറാണ് പതിവെന്ന് സുരേഷ് എമ്പ്രാതിരി മറുപടി നൽകി. തുടർന്ന് 20 രൂപ ദക്ഷിണ വാങ്ങി. ദേവസ്വത്തിന്റെ അറിവോ സമ്മതമോ കൂടാതെ ഭക്തർക്ക് ചരട് ജപിച്ച് നൽകാറുണ്ടെന്നും ദക്ഷിണ വാങ്ങാറുണ്ടെന്നും ചീഫ് വിജിലൻസ് ഓഫീസറുടെ അന്വേഷണത്തിൽ വ്യക്തമായി. ഭക്തർക്ക് കാലങ്ങളായി ജപിച്ച ചരട് നൽകി വരുന്നുണ്ടെന്നും അത് അനധികൃത പണസമ്പാദനത്തിനാണെന്നുമാണ് വിജിലൻസിന്റെ റിപ്പോർട്ടിൽ പറയുന്നത്.

ഇതേതുടർന്ന് മേൽശാന്തി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് വിലയിരുത്തിയാണ് ബോർഡ് സുരേഷിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.വമ്പൻസ്രാവുകളെ വലയിലാക്കാൻ മുഖം തിരിക്കുന്ന വിജിലൻസ് ചരട് ജപിച്ചുവാങ്ങാൻ 20 രൂപ വാങ്ങിയ ഏമ്പ്രാതിരിയെ കുടുക്കാൻ റിപ്പോർട്ട് തയ്യാറാക്കിയതിനെയാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. വിജിലൻസ് നടപടിയെ വിമർശിച്ച് സന്ദീപ് വാചസ്പതി ഇങ്ങനെ ഫേസ്‌ബുക്കിൽ എഴുതുന്നു:


'പിണറായി സർക്കാരിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി. അമ്പലത്തിൽ ചരട് ജപിച്ചു കൊടുത്തതിന് 20 രൂപ ദക്ഷിണ വാങ്ങിയത് കൈയോടെ പിടികൂടി അഴിമതി വീരനെ ഉടനടി സസ്‌പെൻഡ് ചെയ്ത വിജിലൻസിനും മുഖ്യമന്ത്രിക്കും നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ. അഴിമതിക്കെതിരെ ഇത്രയും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന വിജിലൻസ് ഏതൊരു ജനതയ്ക്കും അഭിമാനമാണ്. പൊതുമുതൽ സംരക്ഷിക്കാൻ അവർ കാണിക്കുന്ന 'വിജിലൻസ്' ആരും കാണാതെ പോകരുത്.

ടെറ്റാനിയം, ഇടമലയാർ, ചക്കിട്ടപ്പാറ, സിവിൽ സപ്ലൈസ്, പാമോലിൻ, പ്ലസ് ടൂ, ബാർകോഴ, ഭൂമികയ്യേറ്റം, പാറ്റൂർ, മലബാർ സിമന്റ്‌സ് തുടങ്ങിയ നിസാര ഇടപാടുകളിൽ കുടുങ്ങിക്കിടക്കുന്ന നേതാക്കന്മാരെ വിട്ടയക്കാൻ നടപടി സ്വീകരിച്ചതിനും വിജിലൻസ് അനുമോദനം അർഹിക്കുന്നു. ചരട് ജപിച്ചു നൽകാൻ 20 രൂപ ദക്ഷിണ വാങ്ങിയ സുരേഷ് എമ്പ്രാന്തിരിയെ ആജീവനാന്തം ജയിലിൽ ഇടാനുള്ള കർശന നടപടി ഉടനടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്നില്ല. എന്നാലും കള്ളന് കഞ്ഞിവെക്കാൻ മാത്രമായി കേരളത്തിൽ ഒരു വകുപ്പ് ആവശ്യമുണ്ടോ???.'

സന്ദീപിന്റെ പോസ്റ്റിനെ പിന്തുണച്ച് നിരവധി പ്രതികരണങ്ങളാണ് വരുന്നത്:

'കോടികൾ അഴിമതിയായിരുന്നേൽ കണ്ണടച്ചേനെ ഇതു ഇരുപതു രൂപ ആയിട്ടാണ് വിജിലൻസ് പിടിച്ചത്'
സ്വയം പരിഹാസ്യരാകുന്നതിൽ ഡോക്ടറേറ്റ് എടുത്ത ഒരു ഭരണം...കഷ്ടം

അതൊരു ' ഇരുപതിനായിരം ' കോടി ആയിരുന്നു എങ്കിൽ .... ???

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP