Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ പാവം യുവാവിന്റെ നെഞ്ചിൻകൂട് കണ്ടിട്ടും നിനക്കൊക്കെ എങ്ങനെ തല്ലാൻ തോന്നി കൊല്ലാൻ തോന്നി; ചിരിക്കുന്നു ആഘോഷിക്കുന്നു സെൽഫി എടുക്കുന്നു കേരളം മാറുന്നുണ്ട് ഉത്തരേന്ത്യയേക്കാൾ മുന്നിലെത്താൻ; ആ മനുഷ്യന്റെ മുഖം ഉറക്കം കെടുത്തും..ഉണ്ണാൻ എടുത്ത ഉരുള ഇറങ്ങുന്നില്ല തൊണ്ടയിലൂടെ; വാർത്താ ചർച്ച നയിക്കുന്നവർക്ക് മാത്രമല്ല പൊതുജനത്തിനും ആരെയും കെട്ടിയിട്ട് തല്ലിക്കൊല്ലാൻ കഴിയുമെന്ന് മലയാളി തെളിയിച്ചു; ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ സോഷ്യൽ മീഡിയ തിളയ്ക്കുന്നു

ഈ പാവം യുവാവിന്റെ നെഞ്ചിൻകൂട് കണ്ടിട്ടും നിനക്കൊക്കെ എങ്ങനെ തല്ലാൻ തോന്നി കൊല്ലാൻ തോന്നി; ചിരിക്കുന്നു ആഘോഷിക്കുന്നു സെൽഫി എടുക്കുന്നു കേരളം മാറുന്നുണ്ട് ഉത്തരേന്ത്യയേക്കാൾ മുന്നിലെത്താൻ; ആ മനുഷ്യന്റെ മുഖം ഉറക്കം കെടുത്തും..ഉണ്ണാൻ എടുത്ത ഉരുള ഇറങ്ങുന്നില്ല തൊണ്ടയിലൂടെ; വാർത്താ ചർച്ച നയിക്കുന്നവർക്ക് മാത്രമല്ല പൊതുജനത്തിനും ആരെയും കെട്ടിയിട്ട് തല്ലിക്കൊല്ലാൻ കഴിയുമെന്ന് മലയാളി തെളിയിച്ചു; ആദിവാസി യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ സോഷ്യൽ മീഡിയ തിളയ്ക്കുന്നു

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ, സോഷ്യൽ മീഡിയയിൽ ശക്തമായ രോഷമാണ് പ്രകടമാകുന്നത്. ചിരിച്ചും കളിച്ചും സെൽഫി എടുത്തും മരണം ആഘോഷിക്കുന്ന മലയാളിയുടെ അപരിഷ്‌കൃത മനസ്സിനെ പഴിക്കുന്നു ഏറിയ പേരും.

ഈ പാവം യുവാവിന്റെ നെഞ്ചിൻകൂട് കണ്ടിട്ടും നിനക്കൊക്കെ എങ്ങനെ തല്ലാൻ തോന്നി, കൊല്ലാൻ തോന്നി എന്ന് കുറിക്കുന്നു രാഹുൽ ഹമ്പിൾ സനൽ.

ഒരാളുടെ ദുരിതം ഭരണക്കാരും നാട്ടുകാരും അറിയാൻ അയാൾ മരിക്കേണ്ടിവരിക എന്നതാണ് വലിയ ദുരന്തം.അരിക്കുവേണ്ടി നാട്ടിലിറങ്ങിയ മധു, കാട്ടിൽ ഭക്ഷണം ലഭിക്കാതെ കഴിയുന്ന ഒടുവിലത്തെ ആളാകില്ല, അത് തീർച്ചയെന്ന് പറയുന്ന്ു റോയ് കൊട്ടാരച്ചിറ.

 ചിരിക്കുന്നു.ആഘോഷിക്കുന്നു. സെൽഫി എടുക്കുന്നു. തല്ലി കൊല്ലുന്നു.നായിന്റെ മക്കൾ... കേരളം മാറുന്നുണ്ട് ഉത്തരേന്തൃയേക്കാൾ മുന്നിലെത്താൻ അധിക സമയം വേണ്ടി വരില്ല....

കൈകൾ കൂട്ടിക്കെട്ടി നിങ്ങൾ വിചാരണ ചെയ്ത് നീതി നടപ്പാക്കിയ ആ മനുഷ്യന്റെ മുഖം ഉറക്കം കെടുത്തും...ഉണ്ണാൻ എടുത്ത ഉരുള ഇറങ്ങുന്നില്ല തൊണ്ടയിലൂടെ..സ്വപ്‌ന മഞ്ചേരി കുറിക്കുന്നു.


പൊലീസ് വാഹനത്തിലെ ദേഹാസ്വാസ്ഥ്യം:മോഷണ കേസിലെ പ്രതി മരിച്ചു എന്ന് അച്ചു നിരത്തുന്ന പത്ര ലേഖകനും മധുവെന്ന ആദിവാസിയെ ആൾക്കൂട്ട വിചാരണ ചെയ്തു കൊന്ന മലയാളി പൊതു ബോധത്തിന്റെ ഭാഗമാണ്. ആ പൊതുബോധത്തിൽ ആദിവാസി എങ്ങനെ അടയാളപ്പെടുന്നു എന്നതിന്റെ അടയാളം തന്നെയാണ് അത്തരം തലക്കെട്ടുകൾ.-മാധ്യമ പ്രവർത്തകനായ സാബ്ലു തോമസ് ചോദ്യം ചെയ്യുന്നത് മാധ്യമ പ്രവർത്തകരുടെ പൊതുബോധത്തെ തന്നെയാണ്.


വാർത്താ ചർച്ച നയിക്കുന്നവർക്ക് മാത്രമല്ല പൊതുജനത്തിനും ആരെയും കെട്ടിയിട്ട് തല്ലിക്കൊല്ലാൻ കഴിയുമെന്ന് മലയാളി തെളിയിച്ചു ..!-ലീൻ ജസ്മസ് എഴുതുന്നു.

കറുത്ത മധുവിനെ വെളുത്ത മലയാളി തല്ലിക്കൊന്നു......മധു മരിച്ചു.പക്ഷേ ആ പാവത്തിന്റെ കണ്ണിലെ പകപ്പ് മരിച്ചിട്ടില്ല,അതിപ്പോ ദേ എന്റെ കണ്ണിലൊണ്ട്...കഴുകീട്ടും തുടച്ചിട്ടും പോവാതെ.-മാധ്യമ പ്രവർത്തകനായ ഹർഷൻ കുറിക്കുന്നു.

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP