1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

ആർത്തവം അശുദ്ധമാണ്..ശരീരത്തിലെ എല്ലാ വിസർജ്യവും അശുദ്ധമാണ്; വിയർപ്പ് എന്ന വിസർജ്യം പുറപ്പെടുവിപ്പിക്കുന്ന ആരും ശബരിമലയിൽ കയറരുത് എന്നൊരു അശുദ്ധിവാദം ഉന്നയിക്കപ്പെട്ടാൽ താഴമൺ കുടുംബം വരെ താഴത്തിരിക്കേണ്ടി വരും; ദയവായി അത്രയും ക്രൂരത കാണിക്കരുത്; സാമൂഹിക നിരീക്ഷകനായ ശ്രീചിത്രൻ എം.ജെ എഴുതുന്നു

October 07, 2018 | 08:19 PM IST | Permalinkആർത്തവം അശുദ്ധമാണ്..ശരീരത്തിലെ എല്ലാ വിസർജ്യവും അശുദ്ധമാണ്; വിയർപ്പ് എന്ന വിസർജ്യം പുറപ്പെടുവിപ്പിക്കുന്ന ആരും ശബരിമലയിൽ കയറരുത് എന്നൊരു അശുദ്ധിവാദം ഉന്നയിക്കപ്പെട്ടാൽ താഴമൺ കുടുംബം വരെ താഴത്തിരിക്കേണ്ടി വരും; ദയവായി അത്രയും ക്രൂരത കാണിക്കരുത്; സാമൂഹിക നിരീക്ഷകനായ ശ്രീചിത്രൻ എം.ജെ എഴുതുന്നു

ശ്രീചിത്രൻ എം.ജെ

ഇന്നലെ ശബരിമല വിഷയത്തിലെ മാതൃഭൂമി ചാനൽ ചർച്ചയിൽ എനിക്കു ലഭിച്ചത് 7 മിനിറ്റാണ്. കോൺഗ്രസ്, ബിജെപി, അയ്യപ്പഭക്തൻ എന്നിവർ ഉന്നയിച്ച വാദങ്ങൾക്ക് മറുപടി പറയാനല്ല, ചില പൊതുവായ വ്യക്തതകൾക്കാണ് ഞാൻ അപ്പോൾ ശ്രമിച്ചത്. എന്നാൽ അവരെല്ലാം സംസാരിക്കുന്നത് ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നപ്പോൾ ഞാൻ ചിന്തിച്ചൊരു കാര്യം, സാമാന്യേന ഇക്കാര്യത്തെക്കുറിച്ചുയരുന്ന വാദങ്ങൾ എല്ലാം അവർ ഉന്നയിക്കുന്നുണ്ടല്ലോ എന്നതാണ്. അവയ്ക്ക് മറുപടി പറഞ്ഞ് കിട്ടുന്ന സമയം കളയണ്ട എന്നു കരുതി. ഇപ്പോൾ അവയ്ക്കുള്ള എന്റെ വിശദീകരണങ്ങൾ എഴുതുന്നു. ഓരോ വാദങ്ങളും ആരുടേത് എന്നു നോക്കുന്നില്ല, വിശദീകരണമാവശ്യമുള്ളതെന്നു തോന്നുന്ന ചിലത് ചെയ്യുന്നു എന്നു മാത്രം.

ആദ്യമേ പറയുന്നു. ഏത് വിശ്വാസിസമൂഹത്തെയും ഞാൻ ബഹുമാനിക്കുന്നു. ദൈവവിശ്വാസമോ ദൈവനിഷേധമോ എന്റെ വിഷയമല്ല. ബഹുസ്വരതയിൽ അധിഷ്ഠിതമായ ഇന്ത്യൻ ജനാധിപത്യത്തിലാണ് എന്റെ അഭിമാനം. ഒരു വിശ്വാസിയും അയാളുടെ/ അവളുടെ വിശ്വാസത്താൽ അവഹേളിക്കപ്പെടരുത് എന്നും വ്യക്തികളുടെ വിശ്വാസങ്ങളെ പരസ്പരബഹുമാനത്തോടെ കാണണം എന്നുമാണ് ആഗ്രഹം.

ഇനി ഇന്നലെയുയർന്ന വാദങ്ങളിലേക്ക്:

ആചാരങ്ങൾ പിന്നീട് നിയമങ്ങളാവുന്നു. അതാണ് കീഴ് വഴക്കം. ആചാരങ്ങളെ മാനിക്കുന്ന വിശ്വാസിയാണ് ഞാൻ. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ പുരാതനമാണ്. അവ കോടതിവിധി കൊണ്ട് തിരുത്താനാവില്ല.

ആചാരങ്ങൾ അല്ല ജനാധിപത്യരാജ്യത്തിൽ നിയമങ്ങളാവുന്നത്. മനുഷ്യാവകാശം, മനുഷ്യാന്തസ്സ് എന്നിവയിലൂന്നിയ പൗരാവകാശങ്ങൾ ഹനിക്കപ്പെടുന്ന സാഹചര്യങ്ങളെ പ്രതിരോധിക്കുകയാണ് നിയമം ചെയ്യുന്നത്. ഇനി, ആചാരങ്ങൾ ശാശ്വതമൂല്യങ്ങളേയല്ല. ശബരിമലയിലെ സ്ത്രീപ്രവേശനിരോധനമെന്ന ആചാരത്തിന് വേദേതിഹാസപഴക്കമൊന്നുമില്ല. ജസ്റ്റിസ് പരിപൂർണ്ണന്റെ വിധിപ്രസ്താവത്തോളം മാത്രം ഏതാണ്ട് മുപ്പതുവർഷത്തെ പഴക്കമേ സത്യത്തിലുള്ളൂ. അതിനു മുൻപ് തിരുവിതാംകൂർ രാജകുടുംബാംഗമായ സ്ത്രീ മുതൽ ദേവസ്വം ബോർഡ് കമ്മീഷണറുടെ കുട്ടിയുടെ ചോറൂണു വരെ നടക്കുമ്പോൾ അവിടെ കയറിയിരുന്നത് സ്ത്രീകൾ തന്നെയാണ്.

ഇതിനെല്ലാം തെളിവുകളുമുണ്ട്. പിന്നെ, ശബരിമലയിലെ ആചാരസംരക്ഷണവാദക്കാർ ഒറ്റജീനിയിൽ കെട്ടിയ കുതിരകളാണ്. ബ്രാഹ്മണമതത്തിന്റെ ആചാരങ്ങൾ മാത്രമേ അവർക്ക് ആചാരമായി തോന്നുന്നുള്ളൂ. ശബരിമലയിൽ ആദിവാസിമൂപ്പൻ ശ്രീകോവിലിൽ തേനഭിഷേകം കഴിച്ചിരുന്ന ആചാരം, അയ്യപ്പൻ ഈഴവപ്പയറ്റ് പഠിച്ചെന്നു വിശ്വസിക്കപ്പെടുന്ന കുടുബത്തിൽ പെട്ടവരുടെ വെടിവഴിപാടിനുള്ള അവകാശം എന്നിങ്ങനെ എത്രയോ അബ്രാഹ്മണ ആചാരങ്ങൾ അവിടെനിന്ന് എടുത്തുകളയപ്പെട്ടിരിക്കുന്നു! അപ്പോഴൊന്നും ആർക്കും പൊള്ളിയില്ല, സമരാഹ്വാനവുമുണ്ടായില്ല. ഇപ്പോൾ അതുണ്ടാവുന്നതിനു പിന്നിൽ ഒന്നേയുള്ളൂ, ബ്രാഹ്മണമതത്തിന് പൊള്ളുന്നു. ആചാരമല്ല തിരുത്തപ്പെടുന്നത്, പൗരോഹിത്യത്തിന്റെ അഹങ്കാരം മാത്രം കൈമുതലായ ബ്രാഹ്മണമതമാണ്.

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ തിരക്കുള്ള കേരളത്തിലെ ബസ്സിൽ സ്ത്രീകൾ കയറിയാലുള്ള അനുഭവം പോലെയാകും. അതുകൊണ്ടാണ് സ്ത്രീകളെ കയറ്റരുത് എന്നു പറയുന്നത്. നിങ്ങളാണോ വിശ്വാസികളുടെ പക്ഷം? കേരളത്തിലെ അയ്യപ്പവിശ്വാസികൾ മനസ്സിലാക്കണം, ഇവർ നിങ്ങളെ അവഹേളിക്കുകയാണ്. 41 ദിവസത്തെ വ്രതദീക്ഷയുമായി. ഒരേയൊരു ലക്ഷ്യം ശബരിമാമലയുമായി മല കയറുന്ന നിങ്ങൾ അവിടെ നാല് സ്ത്രീകളെ കണ്ടാൽ തിരക്കുള്ള ബസ്സിലെ സ്ത്രീകൾക്കു നേരെ കേരളത്തിലെ ഞരമ്പുരോഗികൾ പെരുമാറുന്നതുപോലെ പെരുമാറും എന്നു പറയുന്നവർ നിങ്ങളുടെ വിശ്വാസത്തിനു നേരെ കാർക്കിച്ചുതുപ്പുകയാണ്. ഇത്രമേൽ വിശ്വാസികൾക്ക് വിരുദ്ധകോടിയിൽ നിൽക്കുന്ന ഇവരാണ് വിശ്വാസികളുടെ പക്ഷമാണെന്ന് അവകാശപ്പെടുന്നത് എന്നതാണ് പ്രശ്‌നം. ഇത് വിശ്വാസികൾ ചുട്ടമറുപടി കൊടുക്കേണ്ട കാര്യമാണ്.

എന്റെ വീട്ടിലൊക്കെ ആണുങ്ങൾ വ്രതം നോൽക്കുമ്പോൾ സ്ത്രീകൾ അതിനുള്ള സഹായം ചെയ്തു തരും. അതാണ് എന്നും സ്ത്രീകൾ വേണ്ടത്. അതാണ് സ്ത്രീകൾക്കുള്ള അയ്യപ്പഭക്തി.

- ഞങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ വീട്ടിലെ സ്ത്രീകൾ ഞങ്ങൾക്ക് വസ്ത്രം അലക്കിത്തേച്ച് ഇട്ടുതരും. അതാണ് സ്ത്രീകൾ വേണ്ടത് ആ ആൺകോയ്മപ്പുളപ്പിന്റെ അതേ ശബ്ദമാണ് ഈ ശബരിമലവാദത്തിനും. സ്ത്രീകൾ വേണ്ടത് എന്താണ് എന്ന് പുരുഷന്മാർ അങ്ങു തീരുമാനിക്കുന്നു. അതാണ് അവർക്ക് നല്ലത് എന്നങ്ങ് തീർപ്പാക്കുന്നു. അവർക്കെന്തു വേണം എന്ന് അവർ തീരുമാനിക്കേണ്ടതാണ് എന്ന് ഭരണഘടന പണ്ടേ വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതിന്റെ പേരാണ് തുല്യനീതിയുടെ അവകാശം. ഇന്ത്യൻ ഭരണഘടന സമയം പോലെ വായിക്കുക.

ഹിന്ദു ഡെയ്റ്റി നിയമപരമായി ഒരു വ്യക്തിയാണ്. അതുകൊണ്ട് പ്രതിഷ്ഠയുടെ ഇംഗിതം പ്രസക്തമാണ്. അതുകൊണ്ട് അയ്യപ്പന് ശബരിമലയിൽ സ്ത്രീകൾ കയറുന്നത് ഇഷ്ടമല്ല എന്ന കാര്യം പരിഗണിക്കണം.

- ഒരു പ്രായപൂർത്തിയാവാത്ത വ്യക്തിയായി ദൈവത്തെ പരിഗണിക്കുന്നു എന്നു ഭരണഘടന പറയുന്നത് സ്വത്തവകാശത്തിന്റെയും നികുതിയുടെയും കാര്യത്തിലുള്ള അവകാശത്തെക്കുറിച്ച് പറയുമ്പോഴാണ്. സന്ദർഭത്തിൽ നിന്ന് അത് എടുത്തുമാറ്റി, ഒരു വ്യക്തിയായ സ്ഥിതിക്ക് അഭിപ്രായം പരിഗണിക്കണം എന്നു വാദിക്കുന്നത് കേട്ടു രോമാഞ്ചമല്ല, തോലാഞ്ചം വരെ ഉണ്ടായിപ്പോയി. രണ്ടാണ് പ്രശ്‌നം, 1) എങ്ങനെ അറിയും ദൈവതത്തിന്റെ ഇഷ്ടം? ഭക്തർ റാലി നടത്തി പറയുന്നത്? തന്ത്രി പറയുന്നത്? മേൽശാന്തി പറയുന്നത്? ദേവസ്വം ബോർഡ് പറയുന്നത്? ദേവപ്രശ്‌നം പറയുന്നത്? ഇനി ക്ഷേത്രചരിത്രം പറയുന്നത്? 2) മൈനർ ആയ വ്യക്തിയായ ദൈവത്തിന്റെ ഇഷ്ടം എടുക്കുന്ന സ്ഥിതിക്ക് പൗരാവകാശത്തിനൊപ്പം പൗരകർത്തവ്യങ്ങളും എടുക്കണമല്ലോ. അപ്പോൾ നിങ്ങൾ വാദിക്കുന്നത് വിവാഹം കഴിച്ചു എന്നാവകാശപ്പെടുന്ന സകലദൈവതങ്ങളെയും പിടിച്ച് ജയിലിലിടാനാണ്! മൈനർ ആയ പൗരന് കോടതി വിവാഹാനുമതി നൽകുന്നില്ല. അതായത് ഭൂരിപക്ഷം ഹിന്ദുക്ഷേത്രങ്ങളിലേയും ദൈവങ്ങളെ ജയിലിലിടണം എന്നുകൂടിയാണ് ഈ ഇംഗിതപരിഗണനാവാദത്തിലൂടെ ആവശ്യപ്പെടുന്നത്. വിശ്വാസികളെ ഇങ്ങനെ അപമാനിക്കരുത്. പ്ലീസ്.

ആർത്തവം കോടതി പരിഗണിച്ചിട്ടേയില്ല. ജസ്റ്റിസ് പരിപൂർണ്ണന്റെ വിധിയിൽ യുവതികൾ പ്രവേശിക്കുന്നതിനുള്ള വിലക്കാണുള്ളത്. അതാണ് 10 മുതൽ 50 വരെ വയസ്സ് പ്രായം.

- ശരിയാണ്, ആർത്തവം എന്ന വാക്കല്ല ഉപയോഗിക്കപ്പെട്ടത്. കാരണം വ്യക്തമാണ്. അതുപയോഗിച്ചാൽ 10 മുതൽ 50 വയസ്സ് വാദം പൊളിയും. പത്തിനു മുൻപ് ആർത്തവമാരംഭിക്കുന്നവരും 50 നു ശേഷം ആർത്തവം തുടരുന്നവരുമുണ്ട്. അതുകൊണ്ട് യുവതികൾ എന്നാണ് വാദത്തിലും വിധിന്യായത്തിലും കാണുക. എന്നാൽ ചോദിക്കട്ടെ, യൗവ്വനപ്രാപ്തി എന്നു വച്ചാൽ പിന്നെ എന്താണ് ഇവർ സ്ത്രീകളിൽ ഉദ്ദേശിക്കുന്നത് ? എന്താണ് പത്തുവയസ്സ് തികഞ്ഞതിന്റെ പിറ്റേന്ന് പെൺകുട്ടിക്ക് ലഭിക്കുന്ന സവിശേഷയൗവ്വനപ്രാപ്തി? എന്താണ് 50 വയസ്സിന്റെ പിറ്റേന്ന് സ്ത്രീക്ക് സവിശേഷമായി നഷ്ടമാകുന്ന യൗവ്വനനഷ്ടം? ഒന്നുമില്ല. പ്രശ്‌നം ലളിതമാണ്. ആർത്തവം അശുദ്ധമായതുകൊണ്ട് എന്നു കോടതിയിൽ വാദിച്ചാൽ നിൽക്കില്ല. അൺടച്ചബിലിറ്റി എടുത്തുകളയപ്പെട്ടിരിക്കുന്നു എന്ന ഒറ്റ കൗണ്ടറിൽ കേസ് തീരും. അതുകൊണ്ട് യൗവ്വനം എന്നൊരു വാദം കൊണ്ടുവരുന്നു. മനുഷ്യർക്ക് സാമാന്യബുദ്ധി ഇല്ലെങ്കിലേ ഈ വാദം കണക്കിലെടുക്കപ്പെടൂ.

ആർത്തവം അശുദ്ധമാണ്. ശരീരത്തിലെ എല്ലാ വിസർജ്യവും അശുദ്ധമാണ്. വിയർപ്പ് വരെ അശുദ്ധമാണ്.

- പ്ലീസ്, ശബരിമല അയ്യപ്പൻ അനേകലക്ഷം വിശ്വാസികളുടെ വിശ്വാസ-ആശ്രയകേന്ദ്രമാണ്. ശബരിമലയെ വിജനമാക്കരുത്. വിയർപ്പ് എന്ന വിസർജ്യം പുറപ്പെടുവിപ്പിക്കുന്ന ആരും ശബരിമലയിൽ കയറരുത് എന്നൊരു അശുദ്ധിവാദം ഉന്നയിക്കപ്പെട്ടാൽ താഴമൺ കുടുംബം വരെ താഴത്തിരിക്കേണ്ടിവരും. ദയവായി അത്രയും ക്രൂരത കാണിക്കരുത്.

തൽക്കാലം നിർത്തുന്നു. :)

ശ്രീചിത്രൻ എം.ജെ.ഫേസ്‌ബുക്കിൽ എഴുതിയത്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രാക്കിളി പൊന്മകളേ നിൻ പൂവിളി യാത്രാമൊഴിയാണോ നിൻ മൗനം പിൻവിളിയാണോ.... എന്ന് പാടി അച്ഛൻ കുഴഞ്ഞ് വീണ് മരണത്തിലേക്ക് നടന്നത് അറിയാതെ മംഗല്യ പട്ടണിഞ്ഞ് മകൾ; മകളുടെ കല്ല്യാണം മുടങ്ങിയാൽ അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കില്ലെന്ന് പറഞ്ഞ് മരണം മറച്ചു വച്ച് വിവാഹം; സോഷ്യൽ മീഡിയ കണ്ണീരിലെഴുതിയ എസ് ഐയുടെ മരണത്തിലെ ആന്റി ക്ലൈമാക്‌സ് ഇങ്ങനെ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
മകളുടെ വിവാഹത്തലേന്ന് അച്ഛനെ തേടി മരണത്തിന്റെ 'പിന്‍വിളി'; വിരുന്നിലെ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കവേ കുഴഞ്ഞ് വീണ് മരിച്ചത് കൊല്ലം പുത്തന്‍തുറ സ്വദേശി എഎസ്‌ഐ വിഷ്ണുപ്രസാദ്; മരണം അമരത്തിലെ 'രാക്കിളി പൊന്‍ മകളെ..നിന്‍ പൂവിളി യാത്രമൊഴിയാണോ' എന്ന വരികള്‍ പാടുന്നതിനിടെ; വിരുന്നിന്റെ വീഡിയോ പ്രചരിച്ചതോടെ കണ്ണീര്‍ പ്രണാമവുമായി നാട്
ആദ്യം വെള്ളാപ്പള്ളി... പിന്നെ പിള്ള.... ഒടുവിൽ പുന്നലയും... തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ ഞെട്ടൽ മാറും മുമ്പ് സമുദായ നേതാക്കൾ ഒരോരുത്തരായി ചുവട് മാറ്റിയതോടെ നവോത്ഥാനം കടലിൽ എറിഞ്ഞ് പ്രധാന നായകൻ പിണറായിയും; പ്രവർത്തനം നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടതായി സമിതി ചെയർമാൻ കൂടിയായ വെള്ളാപ്പള്ളി നടേശൻ; ഇനി സമിതിയുമായി ഒരു ബന്ധവും ഇല്ലെന്ന് തീർത്ത് പറഞ്ഞ് പുന്നലയും; പിണറായി പോലും നവോത്ഥാനത്തെ കൈവിടുന്നത് ഇങ്ങനെ
ഇവിഎമ്മിൽ ക്രമക്കേട് ഉണ്ട് എന്ന പ്രചാരണത്തിന് പിന്നിൽ ആർഎസ്എസാണ്; പ്രതിപക്ഷത്തെ ആ കെണിയിൽ വീഴ്‌ത്തി; ഇവി എം ഹാക്ക് ചെയ്യാമെങ്കിൽ ഒരു സെറ്റ് മെഷീൻ തിരുവനന്തപുരത്തേക്കെങ്കിലും ബിജെപി കൊടുത്തയക്കാതിരിക്കുമോ? കുമ്മനം കൂടി ജയിച്ചിരുന്നെങ്കിൽ ഇവിഎമ്മിനെ പ്രത്യേകിച്ച് ആരെങ്കിലും സംശയിക്കുമോ? ബിജെപിയുടെ കുതന്ത്രങ്ങൾ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിപക്ഷമാവണമെന്ന് പി.കെ.ഫിറോസ്
കേന്ദ്ര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അരുൺ ജെയ്റ്റ്‌ലി മരിച്ചുവെന്ന അഭ്യൂഹവുമായി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മകൾ; മരണ വിവരം പുറത്തു വിടാത്തത് ബിജെപിയുടെ വിജയ ലഹരിയെ ബാധിക്കാതിരിക്കാനെന്ന് ആരോപണം; ഗുരുതരാവസ്ഥയിലാണെന്ന വിശദീകരണവുമായി വേറൊരു വിഭാഗം; ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ; മോദി വീണ്ടും അധികാരത്തിൽ എത്തുമ്പോൾ എല്ലാവരും ചോദിക്കുന്നു-അരുൺ ജെയ്റ്റ്‌ലി എവിടെ?
ആഡംബര ബസുകാരുടെ 'ചട്ടമ്പിപ്പീസുകളി' ഇനി വേണ്ടേ വേണ്ട....ആവശ്യങ്ങൾക്കായി നമ്മുടെ ആനവണ്ടിയില്ലേ; 'കല്ലട ഗുണ്ട'കൾക്കടക്കം ഓർമ്മപ്പെടുത്തലായി വിവാഹത്തിന് കെഎസ്ആർടിസി 'കൊമ്പനെ' അണിയിച്ചോരുക്കി തത്തമംഗലത്തെ നവദമ്പതികൾ; നിരക്കിൽ മാറ്റങ്ങളുമായി ഓർഡിനറി വണ്ടികൾ കല്യാണ ഓട്ടത്തിനും റെഡിയാണേ; പാവപ്പെട്ടവരുടെ ആവശ്യങ്ങൾക്ക് ആനവണ്ടി കിട്ടുമെന്നോർമ്മിപ്പിച്ച് ബൈജുവിന്റെയും സുസ്മിതയുടേയും 'ഹാപ്പി ജേർണി'
'ജെയിന്റ് കില്ലറുടെ' സഹായിയെ വെടിവച്ച് കൊന്ന് പ്രതികാരം; അമേഠിയിൽ സ്മൃതി ഇറാനിയുടെ വിശ്വസ്തനെ കൊന്നത് പുലർച്ച മൂന്ന് മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം; സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തിൽ ഞെട്ടി ബിജെപി; കൊല്ലപ്പട്ടത് വലം കൈയായി സ്മൃതി ഇറാനിയ്‌ക്കൊപ്പം നിന്ന പ്രാദേശിക നേതാവ്; ബരൗളിയുടെ കൊലപാതകം ക്ഷീണം ചെയ്യുക കോൺഗ്രസിന്; രാഹുലിന്റെ തോൽവിയുടെ പ്രതികാരം തീർക്കലെന്ന് ആരോപിച്ച് ബിജെപി
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
പുറത്ത് സ്ത്രീ സമത്വവും നവോത്ഥാന പ്രസംഗവും തകൃതി; ഉള്ളിൽ കേട്ടാൽ അറയ്ക്കുന്ന പച്ചത്തെറി വിളിച്ച് ആഘോഷം; ബിഗ്ബോസ് താരം ദിയ സനയും പൊതുപ്രവർത്തകയായ അഡ്വക്കേറ്റ് ബബിലയും അടങ്ങിയ പുരോഗമനവാദികൾ രഹസ്യമായി നടത്തുന്ന തെറി വിളിക്കൂ സങ്കടം അകറ്റൂ എന്ന സീക്രട്ട് ഗ്രൂപ്പിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത്; കണ്ണടിച്ച് പോകുന്ന തെറിവിളി പുറത്തായതോടെ ഗ്രൂപ്പ് പൂട്ടി പുരോഗമനവാദികൾ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു; ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന് ചോദിച്ചു; അദ്ദേഹത്തിന്റെ സെക്ച്വൽ ഫാന്റസികൾ എന്നോട് ഷെയർ ചെയ്തു :'നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെയാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് പറഞ്ഞു; ഒടുവിൽ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ പോയി പണി നോക്കാനും: സിദ്ദിഖിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് ന്യൂസ് മിനിറ്റിനോട്
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോൾ ലജ്ജ തോന്നുന്നു; സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂവിനിടെയുണ്ടായ വാക്കാലുള്ള ലൈംഗിക അധിക്ഷേപം 21-ാം വയസ്സിൽ ആത്മവീര്യം കെടുത്തി; ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിക്ക് നേരെ വിരൽ ചൂണ്ടാനാവുന്നത്? മലയാള സിനിമയെ പിടിച്ചുലച്ച് വീണ്ടും മീടൂ ആരോപണം; യുവ നടി രേവതി സമ്പത്ത് പ്രതിക്കൂട്ടിൽ നിർത്തുന്നത് ദിലീപിന്റെ സ്വന്തം സിദ്ദിഖിനെ
നന്ദിയുണ്ട് ടീച്ചർ.............; ഒറ്റ വാക്കിൽ എല്ലാം ഒതുക്കി ആലത്തൂരിലെ പെങ്ങളൂട്ടിയുടെ പോസ്റ്റ്; ക്യാപ്ഷനൊപ്പം ഇട്ടിരിക്കുന്നത് ദീപാ നിശാന്തിന്റെ ചിത്രവും; ആലത്തൂരിലെ ഒന്നര ലക്ഷത്തിന്റെ വിജയത്തിലെ ക്രെഡിറ്റ് കേരള വർമ്മാ കോളേജിലെ അദ്ധ്യാപികയ്ക്ക് നൽകിയ എംപിയുടെ ഉഗ്രൻ ട്രോൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; രമ്യാ ഹരിദാസിന്റെ കളിയാക്കൽ ആസ്വദിച്ച് ചർച്ചകൾ; കവിതാ മോഷണത്തിൽ തുടങ്ങിയ കഷ്ടകാലം മാറുന്നില്ലെന്ന തിരിച്ചറിവിൽ ദീപ ടീച്ചറും
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ