1 usd = 71.04 inr 1 gbp = 92.35 inr 1 eur = 78.74 inr 1 aed = 19.34 inr 1 sar = 18.93 inr 1 kwd = 233.95 inr

Jan / 2020
21
Tuesday

എന്താണ് കുടുംബത്തിൽ പിറന്നവർ ചെയ്യുക? ഒരു കുടുംബത്തിൽ എന്താണ് സ്ത്രീയുടെ സ്ഥാനം? ആരാണ് അവളുടെ സ്വപ്നങ്ങൾക്ക് ചങ്ങല ഇടുന്നത്; ലിംഗ സമത്വം തുടങ്ങേണ്ടത് വീട്ടിൽ നിന്ന് തന്നെയല്ലേ; കോഫിയിൽ തുടങ്ങട്ടെ സ്ത്രീസമത്വം; ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു

March 21, 2019 | 08:47 PM IST | Permalinkഎന്താണ് കുടുംബത്തിൽ പിറന്നവർ ചെയ്യുക? ഒരു കുടുംബത്തിൽ എന്താണ് സ്ത്രീയുടെ സ്ഥാനം? ആരാണ് അവളുടെ സ്വപ്നങ്ങൾക്ക് ചങ്ങല ഇടുന്നത്;  ലിംഗ സമത്വം തുടങ്ങേണ്ടത് വീട്ടിൽ നിന്ന് തന്നെയല്ലേ; കോഫിയിൽ തുടങ്ങട്ടെ സ്ത്രീസമത്വം; ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു

ശ്രീലേഖ ചന്ദ്രശേഖർ

കോഫിയിൽ തുടങ്ങട്ടെ സ്ത്രീസമത്വം

''സ്ത്രീപുരുഷ സമത്വം അംഗീകരിക്കുന്നു എന്നാൽ കോടിക്കണക്കിനു വിശ്വാസികളുടെ വികാരം മാനിക്കണം.....'' ഈയിടെ നടന്ന സംഭവവികാസങ്ങളെ പിന്തുണച്ചുകൊണ്ട് ഒരു ആത്മീയാചാര്യൻ പറഞ്ഞ വാക്കുകളാണിത്. എന്താണ് കോടിക്കണക്കിനുള്ള വിശ്വാസികളുടെ വികാരം? സ്ത്രീപുരുഷ ഭേദമന്യേ ജനക്കൂട്ടം തെരുവിലിറങ്ങിയപ്പോൾ നമ്മൾ കണ്ടതാണ് എന്താണ് വിശ്വാസികളുടെ വികാരം എന്ന്. അത് മറ്റൊന്നുമല്ല കാലാകാലങ്ങളായി കേരളീയ സമൂഹത്തിൽ കണ്ടു വരുന്ന സ്ത്രീവിരുദ്ധതയുടെ ഒരു ഭക്തി വേർഷൻ. സ്വയം ദൈവങ്ങളായി പ്രഖ്യാപിച്ച പലരും വന്നുപോയി, മിക്കവരും അവസരവാദികൾ ആയിരുന്നു. തങ്ങളുടെ സുരക്ഷിത സ്ഥാനം ഉറപ്പിച്ചു കൊണ്ട് അവരവരുടെ അഭിപ്രായം മാറ്റിയും മറിച്ചും പറഞ്ഞു, എല്ലാം ചെന്ന് നിന്നതു സ്ത്രീവിരുദ്ധതയിലാണ്. ഗ്രാമപ്രദേശത്തിലെയും നഗരങ്ങളിയെയും നിഷ്‌കളങ്കരായ സ്ത്രീകളെ ആചാരത്തിന്റെ പേരുപറഞ്ഞു അവർ തെരുവിലിറക്കി. ആചാരവും വിശ്വാസവുമാണല്ലോ വലുത് അപ്പൊ പിന്നെ അത് തെറ്റിച്ചുകൂടാ. സ്വയം അശുദ്ധയാണെന്നും മാറ്റിനിർത്തേണ്ടവളാണെന്നും പ്രഖ്യാപിച്ചുകൊണ്ട് സ്ത്രീകൾ തന്നെ ആചാരം തെറ്റിക്കാൻ ചെന്നവരെ കടന്നാക്രമിക്കുന്ന ഒരു കാഴ്ചയായാണ് പിന്നെ കാണാനിടയായത്. ഈ ആക്രോശിക്കുന്ന സ്ത്രീകൾ അറിയുന്നുണ്ടോ തങ്ങളുടെ തന്നെ സ്വാതന്ത്ര്യത്തിനു മുകളിൽ അവസാനത്തെ ആണിയും അടിച്ചുകയറ്റുകയാണ് തങ്ങൾ എന്ന്. അവരുടെ അന്ധവിശ്വാസത്തെ മുതലെടുത്തു ആണുങ്ങൾ തെരുവിൽ അഴിഞ്ഞാടി. തങ്ങൾ വിജയിച്ചു എന്ന മിഥ്യാധാരണയിൽ സ്ത്രീകൾ തിരികെ വീട്ടിൽ ചെല്ലുമ്പോൾ സ്വയമറിയാതെ അവർ വീണ്ടും അസ്വാതന്ത്ര്യത്തിന്റെ കൂരിരുളിലേക്ക് തള്ളപ്പെടുകയാണ്. എന്നിട്ടൊരു പ്രഖ്യാപനവും, കണ്ടോ സ്ത്രീകൾക്കുപോലും ഇഷ്ടമല്ല ആചാരം തെറ്റിക്കുന്നതെന്നു. കുടുംബത്തിൽ പിറന്നവർ ഇതൊന്നും ചെയ്യില്ലത്രേ. എന്താണ് കുടുംബത്തിൽ പിറന്നവർ ചെയ്യുക?? കുടുംബത്തിൽ എന്താണ് സ്ത്രീയുടെ സ്ഥാനം?

തേൻപുരട്ടിയ പ്രസ്താവനകളിൽ സ്ത്രീയെ നീ മയങ്ങരുത്

സ്ത്രീ 'അമ്മയാണ്' . അമ്മയ്ക്കാണ് വീട്ടിൽ പരമമായ സ്ഥാനം, മാതൃത്വം മഹനീയമാണ് എന്നൊക്കെയുള്ള തേൻപുരട്ടിയ പ്രസ്താവനകളാൽ സ്ത്രീകളെ മൂഢസ്വർഗ്ഗത്തിൽ പ്രതിഷ്ഠിച്ചിരിക്കുകയാണ്. സ്ത്രീയേ, ഇതെല്ലം അവരുടെ കാര്യങ്ങൾ സാധിച്ചെടുക്കാൻ ഉള്ള തന്ത്രങ്ങൾ മാത്രമാണ്, നിങ്ങൾ അവരുടെ വാക്കുകളിൽ മയങ്ങി ഞാൻ ആണ് ഈ വീട്ടിലെ കേന്ദ്രബിന്ദു എന്ന് തെറ്റിദ്ധരിച്ചു അവർക്കുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങുന്നു. രാവിലെ ബെഡ്കോഫിയിൽ തുടങ്ങുന്നു സ്ത്രീയുടെ ഒരു ദിവസം. പിന്നെ പ്രാതലിനെന്ത്, ഊണിനെന്ത്, അത്താഴത്തിനെന്ത് ഇങ്ങനെയുള്ള വ്യാകുലതകളാണ്. സ്വന്തം കാര്യം നോക്കാൻ അവൾ മറക്കുന്നു. അച്ഛനിഷ്ടമുള്ളതു മക്കൾക്കിഷ്ടമല്ല, അച്ഛന് കൊളസ്ട്രോൾ ഉണ്ട്, എണ്ണയും ഉപ്പുമൊക്കെ കുറക്കണം, മകൾക്കു അത് ഇഷ്ടമല്ല, മകനാണെങ്കിലോ വേറെ ഇഷ്ടം, ഇങ്ങനെ പലവിധ ഇഷ്ടങ്ങൾ സാധിച്ചുകൊടുത്തു അവളുടെ ജീവിതം അടുക്കളയിൽ ഹോമിക്കുന്നു. അവരുടെ ഡ്രസ്സ് മാനേജ് ചെയ്യുന്നതും പുറംപണി ചെയ്യുന്നതും എല്ലാം അവൾ തന്നെ. ഇതെല്ലാം അവളുടെ കടമയാണെന്ന് അവളും ധരിച്ചിരിക്കയാണ്. പഴയതൊന്നും മറക്കാൻ ആഗ്രഹിക്കാത്ത ചിലരുണ്ട്, ഭാര്യ അടുത്തിരുന്നു മുറുക്കാൻ ഇടിച്ചു കൊടുത്താൽ പരമാനന്ദം.

ഇന്നത്തെ സ്ഥിതി അല്പം വ്യത്യസ്തമാണ്. സ്ത്രീകൾ ഉന്നതവിദ്യാഭ്യാസം നേടുന്നു, പുരുഷന്മാരോടൊപ്പം അല്ലെങ്കിൽ അതിലും ഒരുപടി മുന്നിൽ എത്തുന്നു. വിവാഹകമ്പോളത്തിലെത്തുമ്പോൾ മിക്ക പുരുഷന്മാർക്കും സ്ത്രീയുടെ ഒപ്പം വിദ്യാഭ്യാസ യോഗ്യത കാണില്ലെന്നത് വേറെ കാര്യം. അവൾക്കു ജാതകം എന്ന അന്ധവിശ്വാസത്തിന്റെ പിടിയിൽ നല്ല ജാതകപ്പൊരുത്തം ഉള്ള ഒരാളെ സ്വീകരിക്കേണ്ടി വരുന്നു. പിന്നെ തീർന്നില്ലേ പൂരം, ഭാര്യ തന്നെക്കാൾ മുന്നിലെത്തുമോ എന്ന ഭീതിയാൽ അവൾ പല ഉന്നത ജോലികൾക്കും വിടാൻ അവന്റെ അഭിമാനം അനുവദിക്കുന്നില്ല, എന്നാൽ സാമ്പത്തിക നേട്ടവും വേണം. നാല് കൈകൾ ഉണ്ടെങ്കിൽ എത്ര നന്നായിരുന്നു എന്ന് ചിന്തിച്ചുപോകാത്ത സ്ത്രീ ഉണ്ടോ.

എല്ലാവർക്കും ഉള്ള ഭക്ഷണവും വസ്ത്രവും ഒക്കെ തയ്യാറാക്കിക്കഴിയുമ്പോഴേക്കും അവളുടെ ഡെഡ്ലൈൻ ആയി. പിന്നെ ബാക്കിയുള്ളതെന്തെങ്കിലും കഴിച്ചെന്നു വരുത്തി എന്തെകിലും വാരിചുറ്റി ഒരു ഓട്ടമാണ്. അതിരാവിലെ എഴുന്നേറ്റു അടുക്കളയിൽ കയറുന്നവൾ ഒന്നിരിക്കുന്നതു ബസിൽ കയറുമ്പോഴോ മറ്റോ ആയിരിക്കും. ജോലിക്കിടയിലുള്ള ദുരിതങ്ങൾ വേറെ, വൈകിട്ട് തിരിച്ചെത്തിയാലും വീണ്ടും അടുക്കള. ഭർത്താവു വന്നു കുളിച്ചു കോഫി കുടിച്ച് വാട്സപ്പിലേക്കോ ഫേസ്‌ബുക്കിലേക്കോ മുങ്ങിത്താഴും, പിന്നെ ആ മഹാനെ ആരും വിളിക്കാൻ പാടില്ല. നാടിന്റെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുകയാണയാൾ, സൈബർ വാർ നടത്തുകയാണ്, എന്തെങ്കിലും ചോദിച്ചാൽ നിനക്ക് അതൊന്നും മനസിലാകില്ല ഇത് ഞങ്ങൾ ആണുങ്ങളുടെ കാര്യം! എന്നാൽ അവൾ കുറച്ചു സമയം ഫോണിൽ ചെലവഴിച്ചാലോ നീ ആരോടാടി ചാറ്റ് ചെയ്യുന്നേ, എന്താ ഇത്ര പറയാൻ? നൂറുകൂട്ടം ചോദ്യങ്ങളെ നേരിടേണ്ടി വരും. ഔദ്യോഗികമായി ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീകളുടെ വീട്ടിലെ കാര്യവും വിഭിന്നമല്ല. കേരളീയ സമൂഹത്തിലെ ഭൂരിഭാഗം കുടുംബങ്ങളിലെയും അവസ്ഥ ഇത് തന്നെ ആണ്.
(ഇതിൽ നിന്നും വ്യത്യസ്തരായ എന്റെ പുരുഷസുഹൃത്തുക്കൾ ക്ഷമിക്കുക. ഇത് നിങ്ങളെപ്പറ്റിയല്ല എന്ന് നിങ്ങൾക്ക് തന്നെ ബോധ്യം ഉണ്ടല്ലോ.)

2018 സെപ്റ്റംബറിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497 സുപ്രിം കോടതി റദ്ദാക്കിയപ്പോൾ സ്ത്രീക്കും പുരുഷനും സമൂഹത്തിൽ തുല്യ അവകാശമാണുള്ളതെന്നും ഭർത്താവ് ഭാര്യയുടെ ഉടമയല്ലെന്നും സമൂഹത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ചു ജീവിക്കാൻ സ്ത്രീക്ക് ബാധ്യതയില്ലെന്നും കോടതി വ്യക്തമാക്കി. സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇത് മറ്റൊരു രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്. ഇനി നാളെ മുതൽ സ്ത്രീക്ക് പരസ്യമായി അപഥസഞ്ചാരം നടത്താമല്ലോ എന്നുള്ള തരത്തിലാണ് 100 ശതമാനം സാക്ഷരതയുള്ള കേരളീയ സമൂഹം ഇതിനെ കണ്ടത്. സ്ത്രീക്കും പുരുഷനും തുല്യനീതി കോടതി ഉറപ്പാക്കിയപ്പോൾ പുരുഷ സമൂഹം എന്തുകൊണ്ടാണ് ഇങ്ങനെ അസ്വസ്ഥമാകുന്നത്, എന്തിനെയാണ് നിങ്ങൾ പേടിക്കുന്നത്? നിങ്ങളുടെ അധികാരം നഷ്ടപ്പെടുമെന്നോ അതോ ഇനിയും ഇട്ടു ചവിട്ടി അരയ്ക്കാൻ സ്ത്രീയെ കിട്ടില്ലെന്നോ, അതോ നിങ്ങൾ മറ്റൊരുവളെ തേടിപോയാൽ ഭാര്യയും മറ്റൊരാളെ തേടുമെന്നോ?

വിധവകളോ വിവാഹമോചിതരോ ആയ സ്ത്രീകളുടെ കാര്യം ഇതിലും പരിതാപകരമാണ്. അവളുടെ സംരക്ഷണം വീടിനുചുറ്റുമുള്ള പുരുഷന്മാരുടെ ഉത്തരവാദിത്തമാണെന്ന് അവർ ധരിക്കുന്നു. അവൾക്കു സമൂഹത്തിൽ സ്വതന്ത്രമായി ഇറങ്ങി നടക്കാൻ പോലും പിന്നെ കഴിയുന്നില്ല. എല്ലായിടത്തും എകളസ്റേ കണ്ണുകളുമായി സദാചാരപൊലീസ് കാവൽ നില്കും. വൃത്തിയായി വസ്ത്രം ധരിക്കുകയോ ഒരുങ്ങിനടക്കുകയോ ചെയ്താൽ പിന്നെ പറയുകയും വേണ്ട. മറ്റുള്ളവരെ വശീകരിക്കാൻ നടക്കുകയാണ് എന്നായിരിക്കും കഥകൾ ഉണ്ടാക്കുക. ഒരു പുരുഷസുഹൃത്തുമായി സംസാരിക്കുന്നതോ വീട്ടിൽ അയാൾ വരുന്നതോ കണ്ടാൽ പിന്നെ കഥ വേറെ ആകും. ചുറ്റുപാടുമുള്ള സ്ത്രീകൾ ഉൾപ്പടെയുള്ള സമൂഹം അവളെ ആരോപണങ്ങളാൽ വരിഞ്ഞു മുറുക്കും.

സ്ത്രീവിരുദ്ധതയിൽ എല്ലാ മതങ്ങളും അന്യോന്യം മത്സരിക്കുകയാണ് എന്ന് പറയേണ്ടി വരും. ഒരു സ്ത്രീ ജുമാ നിസ്‌കാരത്തിനു നേതൃത്വം നൽകിയപ്പോൾ അവരെ തള്ളിപ്പറഞ്ഞ സമുദായം ആണ് ഇപ്പോൾ അവർ മതം ഉപേക്ഷിച്ചപ്പോൾ അവരുടെ രക്തത്തിനായി മുറവിളി കൂട്ടുന്നത്. കർത്താവിന്റെ മണവാട്ടിയായി സ്വയം ഉഴിഞ്ഞുവയ്ച്ച സ്ത്രീകളെ സ്വന്തം താല്പര്യത്തിനായി വൈദികൻ ചൂഷണം ചെയ്യുന്ന കാഴ്ച നമ്മൾ കണ്ടതാണ്. കുമ്പസാരക്കൂടുകൾ പോലും സ്ത്രീകളെ പീഡിപ്പിക്കുന്നതിനുള്ള മറയായി വൈദികർ ഉപയോഗിക്കുന്നു. സ്ത്രീകൾ തന്നെ സ്വയം മനസ്സിലാക്കി ഈ അടിമത്തത്തിൽ നിന്നും പുറത്തു വന്നില്ലെങ്കിൽ ഇനിയും റബ്ബർതോട്ടത്തിൽ ഇന്നോവകൾ കുലുങ്ങുകയും കന്യാസ്ത്രീമഠങ്ങൾ കോൺസെൻട്രേഷൻ ക്യാമ്പുകൾ ആയി തുടരുകയും ചെയ്യും . സ്ത്രീ ഒരു ഉടൽ മാത്രം ആയി അവശേഷിക്കും.

സ്ത്രീയുടെ സ്വപ്നങ്ങൾക്ക് ആരാണ് ചങ്ങല ഇടുന്നത്?

ഒരു സിനിമയിൽ നായിക ചോദിക്കുന്നതുപോലെ 'Who decides the expiry date of a woman's dreams?' സ്ത്രീയുടെ സ്വപ്നങ്ങൾക്ക് ആരാണ് ചങ്ങല ഇടുന്നത്? അവളും ആൺകുട്ടികളെപ്പോലെ പഠിച്ചു വളരുന്നതല്ലേ. ഭർത്താവിന്റെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കാനുള്ളവൾ മാത്രം ആണോ, ഒരു ഭോഗവസ്തു മാത്രമാണോ, അവളും ഒരു സ്വപ്നത്തെ താലോലിച്ചു വളർന്നുവന്നവൾ അല്ലെ. ഇതിനെല്ലാം ഉത്തരവാദികൾ സ്ത്രീകൾ കൂടിയാണ്. ആചാരങ്ങളിലും വിശ്വാസങ്ങളിലും സ്വയം തളച്ചിടുന്നവർ മക്കളെയും അങ്ങനെ വളർത്തുന്നു. മകന് ഒന്നാംസ്ഥാനവും മകൾക്കു രണ്ടാം സ്ഥാനവും. നീ വേറൊരുവീട്ടിൽ പോയി ജീവിക്കേണ്ടവൾ ആണ്, നിനക്ക് അച്ചടക്കം വേണം, ആണുങ്ങളുടെ മുന്നിൽ ശബ്ദം ഉയർത്താൻ പാടില്ല, ഉമ്മറത്തുപോയി കസേരയിൽ ആണുങ്ങളുടെ കൂടെ ഞെളിഞ്ഞു ഇരിക്കരുത്, ഈവിധത്തിലുള്ള നിയന്ത്രണങ്ങളിൽ ആണ് ഒരു പെൺകുട്ടി വളർന്നു വരുന്നത്. ഇത് കേട്ട് വളരുന്ന ആൺകുട്ടികളും തങ്ങൾ ശ്രേഷ്ഠന്മാരാണെന്നും ഇവൾ രണ്ടാം കിടയാണെന്നും പഠിച്ചു വളരുന്നു, ആ കാഴ്ചപ്പാട് അവൻ ജീവിതത്തിലുടനീളം കൊണ്ട് നടക്കുന്നു, വിവാഹം കഴിക്കുന്ന പെൺകുട്ടിയുടെ മേൽ ആ അധികാരം അടിച്ചേൽപ്പിക്കുന്നു. ഇതൊക്കെയല്ലേ നടക്കുന്നത് അപ്പോൾ എവിടെ നിന്നാണ് തിരുത്തൽ തുടങ്ങേണ്ടത്? കുടുംബത്തിൽ നിന്ന് തന്നെ തുടങ്ങണം.

മകളെ ഏതു പരിതസ്ഥിതിയിലും തലയുയർത്തി നില്ക്കാൻ പരിശീലിപ്പിക്കണം, അവൾ ഒട്ടും വില കുറഞ്ഞവൾ അല്ല എന്ന് പഠിപ്പിക്കണം, ഒപ്പം മകനെയും സ്ത്രീകളെ ബഹുമാനിക്കാനും തുല്യ സ്ഥാനം കൊടുത്തു ഒപ്പം നിർത്താനും പഠിപ്പിക്കണം. സ്ത്രീ സമത്വം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിച്ചത് പുരുഷനെ പാടെ തള്ളിക്കളയാനും കുടുംബത്തിലെ കടമകൾ മറക്കാനും അല്ല. കുടുംബത്തിലെ ഉത്തരവാദിത്വം രണ്ടുപേരും കൂടി പങ്കിട്ടെടുക്കണം, ഒരു ദിവസത്തിൽ കുറച്ചു സമയം സ്വന്തം ഇണയായവൾക്കു വേണ്ടി ചെലവഴിക്കണം, സ്ത്രീ തിരിച്ചു അങ്ങോട്ടും.

മകനെയും മകളെയും ഒരുപോലെ കണ്ടു സ്നേഹിക്കുകയും അവർ ചെയ്യുന്ന നല്ല കാര്യങ്ങളെ കണ്ടെത്തി പ്രോൽസാഹനം കൊടുത്തു വളർത്തുക. പെൺകുട്ടിയെ അവളുടെ കഴിവുകളെക്കുറിച്ചു ബോധവതി ആക്കാനും അവളുടെ സ്ട്രോങ് പോയിന്റ് കണ്ടെത്തി അത് വികസിപ്പിച്ചെടുക്കാനും ഉള്ള സപ്പോർട്ട് കൊടുക്കണം. ഒരു സമൂഹത്തിൽ എങ്ങനെ ഇടപെടണം എന്നും, നൊ എന്ന് പറയേണ്ടിടത്തു അത് പറയാനും, സ്വകാര്യതകളിലേക്കു കടന്നുകയറ്റമുണ്ടായാൽ അത് എങ്ങനെ നേരിടണം എന്നും ഒക്കെ പറഞ്ഞു മനസിലാക്കി വളർത്തണം. അവളുടെ സ്വപ്നങ്ങൾ എല്ലാം നേടിയെടുക്കാൻ സഹായിക്കണം. അല്ലാതെ ഒരുവനെ വിവാഹം ചെയ്തു എന്ന് കരുതി അവിടെ അവസാനിക്കരുത് അവളുടെ സ്വപ്നം. മറ്റുള്ളവരുടെ സൗകര്യങ്ങൾക്കൊത്തു ജീവിക്കാനുള്ളതല്ല സ്ത്രീയുടെ ജീവിതം. സ്വാതന്ത്ര്യത്തിന്റെ സന്തോഷം എന്തെന്ന് മനസ്സിലാക്കി സുരക്ഷിതമായി ജീവിക്കാൻ അവരെ പ്രാപ്തരാക്കണം. ശക്തമായ ഒരു നോട്ടം കൊണ്ടുപോലും ഒരാളെ നിലക്ക് നിർത്താൻ കഴിയും എന്ന് മനസ്സിലാക്കി കൊടുക്കുക. സ്പർശനത്തെ കുറിച്ച് ചെറുതിലേ ബോധവതിയാക്കുക, നല്ല സ്പർശനമേത് ചീത്ത സ്പർശനമേത് എന്ന് മനസ്സിലാക്കിച്ചു വളർത്തുക. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കുക തന്നെ വേണം. സമൂഹം പ്രതികരിക്കുന്നവളെ ഒരുപക്ഷെ അഹങ്കാരിയായി മുദ്രകുത്തിയേക്കാം എങ്കിലും പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും പറയാൻ അവളെ പ്രാപ്തയാക്കുക. നമ്മുടെ പെണ്മക്കൾ ആത്മവിശ്വാസത്തോടെ വളരട്ടെ. മനസ്സ് തുറന്നു ചിരിക്കട്ടെ.

അച്ഛൻ മക്കൾക്ക് മാതൃക കാട്ടണം. സ്ത്രീയെ സ്നേഹിക്കാനും ബഹുമാനിക്കാനും മക്കൾ വീട്ടിൽ നിന്ന് തന്നെ കണ്ടു പഠിക്കണം. ഇടക്കൊക്കെ ഒരു കപ്പു കാപ്പി ഭാര്യക്ക് ഉണ്ടാക്കി കൊടുക്കാം, അവളുടെ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞു സഹായിക്കാം, എല്ലാ ജോലികളും പങ്കിട്ടെടുക്കാം, ഒരുമിച്ചു തോളോട് തോൾ ചേർന്ന് ഉത്തരവാദിത്തങ്ങൾ നിറവേറ്റാം. ഇത് കണ്ടു വളരുന്ന കുട്ടികളും മറ്റുള്ളവർക്ക് മാതൃകകളായി വളരുക തന്നെ ചെയ്യും. അതെ സ്ത്രീസമത്വം തുടങ്ങേണ്ടത് വീട്ടിൽ നിന്ന് തന്നെയാണ്!

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
വിവാഹസൽക്കാരത്തിൽ പങ്കെടുക്കാൻ എത്തിയ വിദേശ മലയാളിയുടെ പുതുപുത്തൻ കാറ് കരിങ്കല്ല് ഉരച്ച് കേടുവരുത്തിയത് സ്ഥലത്തെ വികാരിയച്ചൻ; പള്ളിക്ക് സമീപം പാർക്ക് ചെയ്ത മാരുതി ബെലേനോ കുത്തി നശിപ്പിച്ചത് തന്റെ കാറിന് വഴിമുടക്കിയായപ്പോൾ; കോന്നിയിൽ അച്ചൻ കുടുങ്ങിയത് ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞപ്പോൾ; റിപ്പയർ കാശും തൽക്കാലം പകരം കാറും നൽകി തടിയൂരാൻ ശ്രമം
നാടകപരിശീലനത്തിന് ഇടയിൽ പെൺകുട്ടികളോട് കൊഞ്ചി കുഴയലും അർഥം വച്ചുള്ള സംസാരവും പതിവ്; കലോത്സവത്തിനിടെ പെൺകുട്ടികളുടെ ഗ്രീൻ റൂമിൽ കയറി വസ്ത്രം മാറുന്നത് മൊബൈലിൽ പകർത്തൽ; പോരാത്തതിന് പ്രണയാഭ്യർഥനയും; കുടുങ്ങിയത് പത്താം ക്ലാസുകാരിയെ അശ്ലീല ദൃശ്യങ്ങൾ കാട്ടുകയും അനുവാദമില്ലാതെ ചിത്രങ്ങൾ പകർത്തുകയും ചെയ്തപ്പോൾ; ഡിവൈഎഫ്ഐ നേതാവ് പോക്സോ കേസിൽ അറസ്റ്റിൽ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
'ഖുർആനിൽ ഉടനീളം ലക്ഷണമൊത്ത വർഗീയതകൾ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല; അത് മൂന്നുവാചകങ്ങളിൽ കൂടി, മൂന്നുമിനുട്ടുകൊണ്ട് തെളിയിക്കാൻ തയ്യാറാണ്; എന്നെ മതരഹിത ജീവിതത്തിലേക്ക് നയിച്ച ഘടകങ്ങൾ ഖുർആനിലെ വൈരുധ്യങ്ങളും വിദ്വേഷങ്ങളും തന്നെയാണ'; ഇസ്ലാം മാനവികതയുടെ മതമാണെന്ന് പറയുന്ന ആരുമായും സംവാദത്തിന് തയ്യാർ'; കെ എൽ എഫിൽ തീപാറുന്ന വാദമുഖങ്ങൾ ഉയർത്തി ജാമിദ ടീച്ചർ; ഇസ്ലാമിസ്റ്റുകളുടെ ആക്രോശങ്ങൾക്കിടയിൽ സ്വതന്ത്ര ചിന്തക പുറത്തുപോയത് പൊലീസ് സംരക്ഷണത്തിൽ
റോബർട്ട് വധേരയുമായുള്ള ബന്ധം വിശദീകരിക്കാൻ എൻഫോഴ്‌സ്‌മെന്റ് സമൻസ് അയച്ചപ്പോൾ താൻ അമേരിക്കയിൽ ചികിത്സയിലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി; താൻ ആദ്യം വധേരയെ കണ്ടുമുട്ടിയത് സോണിയയുടെ പേഴ്‌സണൽ അസിസ്റ്റന്റ് മാധവൻ വഴിയെന്ന് സി.സി.തമ്പി മൊഴി നൽകിയപ്പോൾ വധേരയുടെ മൊഴി താൻ തമ്പിയെ ആദ്യമായി കണ്ടത് എമിറേറ്റ്‌സ് ഫ്‌ളൈറ്റിൽ വച്ചെന്ന്; പ്രവാസി മലയാളി വ്യവസായിയെ ഇഡി അറസ്റ്റ് ചെയ്തത് മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത്; തമ്പി വധേരയുടെ ബിനാമിയെന്നും ഇഡി
'സിനിമയിൽ നിന്ന് കിട്ടാനുള്ളതെല്ലാം കിട്ടി കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം വീണ്ടും വേറേതെങ്കിലും വേദിയിൽ ഇരുന്ന് ഇതേ പോലെ ഖേദം പ്രകടിപ്പിക്കുമെന്നു തന്നെ പ്രതീക്ഷിക്കുന്നു; ഞങ്ങൾക്ക് അറിയാമായിരുന്നു പാർവതിയെ പോലെ ഉള്ളവർ തിരിച്ച് പുരക്കകത്ത് കയറുമെന്നും ഞങ്ങള് പിന്നേം അനീതികൾക്ക് എതിരെ തെരുവിൽ മഞ്ഞ് കൊള്ളമെന്ന്'; ഇസ്‌ലാമോഫോബിയ വിവാദത്തിൽ പാർവതിക്കെതിരെ അലീന ആകാശമിട്ടായി
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
'ഒറ്റയടിക്ക് നൂറോളം ഐസിസുകാരെ ഞങ്ങൾ നരകത്തിലേക്ക് അയച്ചു; ഒരു സ്ത്രീയാൽ വധിക്കപ്പെട്ടാൽ നേരിട്ട് നരകത്തിൽ പോകുന്ന അവർക്ക് ഇതിനേക്കാൾ വലിയ തിരിച്ചടി കൊടുക്കാനില്ല'; കലാഷ്നിക്കോവും മെഷീൻഗണ്ണുമേന്തി സിറിയൻ മലനിരകളിൽ ഈ വനിതകളുടെ ആഹ്ലാദം; സിറിയൻ സൈന്യവും ഇസ്ലാമിക ഭീകരവാദികൾക്കും ഇടയിൽപെട്ടിട്ടും അവർ തോക്കെടുത്ത് പോരാടി ജയിക്കുന്നു; തിരിച്ചുവരാൻ ഒരുങ്ങിയ ഐസിസിനെ തീർത്ത തോക്കെടുത്ത സുന്ദരിമാരുടെ കഥ
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ