Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ഭക്ഷണകാര്യത്തിൽ പോലും ആൺ പെൺ വേർതിരിവ് കാണിക്കുന്ന ഒരുകൂട്ടം മനുഷ്യർ ഇന്നുമുണ്ട്; ഒരു മീൻ വറുത്തത് കിട്ടാത്തതു കൊണ്ട് മാത്രം ഫെമിനിച്ചി ആയവളായി ഒരു പ്രശസ്ത നടിയെ ചിത്രീകരിച്ച സമൂഹത്തിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല; ഒരു പപ്പടമുണ്ടാക്കിയ ചിന്ത; ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ഭക്ഷണകാര്യത്തിൽ പോലും ആൺ പെൺ വേർതിരിവ് കാണിക്കുന്ന ഒരുകൂട്ടം മനുഷ്യർ ഇന്നുമുണ്ട്; ഒരു മീൻ വറുത്തത് കിട്ടാത്തതു കൊണ്ട് മാത്രം ഫെമിനിച്ചി ആയവളായി ഒരു പ്രശസ്ത നടിയെ ചിത്രീകരിച്ച സമൂഹത്തിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല; ഒരു പപ്പടമുണ്ടാക്കിയ ചിന്ത; ശ്രീലേഖ ചന്ദ്രശേഖർ എഴുതുന്നു

ശ്രീലേഖ ചന്ദ്രശേഖർ

 ത്ര അടക്കാൻ ശ്രമിച്ചിട്ടും ഉള്ളിൽ നിന്നും വെറുപ്പ് തികട്ടി വരുന്നു. വെറ്റിലക്കറയുള്ള പല്ലുകൾ കാട്ടി പുച്ഛ ചിരി ചിരിച്ച ആ മനുഷ്യനെ ഉള്ളുകൊണ്ടു വിളിക്കാത്ത തെറിയില്ല. തെറി വിളിക്കാൻ അറിയാഞ്ഞിട്ടല്ല എന്റെ സംസ്‌കാരം അതിനനുവദിച്ചില്ല. അപ്പൊ പറഞ്ഞു വന്നത് ഇന്നലെ ഒരു ബന്ധുവിന്റെ നിശ്ചയതാംബൂലം കൂടാൻ ഒരു ചെറിയ നാട്ടിന്പുറത്തു പോയി. അവിടെ ഞങ്ങൾ കുടുംബക്കാർ ആയതുകൊണ്ട് അവസാനത്തെ പന്തിക്കാണ് ഉണ്ണാൻ ഇരുന്നത്. ചില വിഭവങ്ങൾ തീർന്നിരുന്നു അതിൽ പ്രധാനം പപ്പടം! ചോറിൽ പരിപ്പൊഴിച്ചു പപ്പടം ഞെരടി നെയ്യുംകൂട്ടി കഴിക്കുന്നത് ഒരു ആചാരം ആയതുകൊണ്ട് ഞങ്ങൾ പപ്പടം പുതുതായി വറുത്തുകൊണ്ടു വരുന്നത് വരെ വെയിറ്റ് ചെയ്തു. അപ്പൊ അതാ മേല്പറഞ്ഞ കഥാപാത്രം പപ്പടവുമായി വരുന്നു. അരയും തലയും മുറുക്കി പപ്പടം ഞെരടാൻ റെഡി ആയിരുന്ന ഞങ്ങളെ മൈൻഡ് ചെയ്യാതെ സേട്ടൻ പപ്പടപാത്രവുമായി ഒരൊറ്റ പോക്ക്. ഞാൻ വിളിച്ചു 'ചേട്ടാ ഇവിടെ തരു ആദ്യം ഞങ്ങൾ കൊറേ നേരമായി വെയിറ്റ് ചെയുവാ' സേട്ടൻ കേട്ട ഭാവം നടിച്ചില്ല. കുറേ കരപ്രമാണിമാർക്കു പപ്പടം വിളമ്പി വിജയശ്രീലാളിതനായി വരുന്ന മാന്യദേഹത്തോടു ഞാൻ ചോദിച്ചു ഞാൻ വിളിച്ചത് ചേട്ടൻ കേട്ടില്ലേ അപ്പൊ ആ ദേഹം ഒരൊറ്റ പറച്ചിൽ 'ആണുങ്ങൾക്ക് കൊടുത്തിട്ടേ പെണ്ണുങ്ങൾക്ക് കൊടുക്കൂ' .

'EQUAL STATUS FOR MEN AND WOMEN' എന്ന് വനിതാദിനത്തിൽ പോസ്റ്റിട്ട എന്റെ മണ്ടക്കിട്ടൊരു അടിയായിപ്പോയി അത്. വനിതാദിനത്തിൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചുമൊക്കെ പ്രഭാഷണം നടത്തിയ എന്റെ ചേച്ചിയുടെയും ചോര തിളച്ചു. ചേച്ചിക്ക് കുറച്ചുകൂടി വിവേകം ഉള്ളതുകൊണ്ട് തിളച്ച ചോരയിൽ കുറച്ചു വെള്ളം കോരി ഒഴിച്ച് ചേച്ചി അതങ്ങു തണുപ്പിച്ചു, പക്ഷേ എത്ര വെള്ളം കുടിച്ചിട്ടും തണുക്കാത്ത എന്റെ ചോര തിളച്ചു പുറത്തു ചാടി.

ഞാൻ: അതെന്താ ആണുങ്ങൾക്ക് ആദ്യം കൊടുക്കണം എന്ന് പറയുന്നേ?
സേട്ടൻ: അത് അങ്ങനാ ആണുങ്ങൾക്ക് കൊടുത്തിട്ടേ പെണ്ണുങ്ങൾക്ക് കൊടുക്കൂ.
ഞാൻ: ഓഹോ ആണുങ്ങൾക്കെന്താ കൊമ്പുണ്ടോ?

പിന്നെയും ഞാൻ എന്തൊക്കെയോ പറഞ്ഞു, എന്റെ ചേച്ചി എന്നെ ബോധവത്കരിച്ചു, എടീ വിവേകമില്ലാത്ത ഇവരോട് സംസാരിച്ചു നീ നാറാൻ നിക്കണ്ട, നിന്റെ വായ്ക്ക് വ്യായാമം കിട്ടും എന്നല്ലാതെ ഇവരൊന്നും ഒരിക്കലും മാറാൻ പോകുന്നില്ല നീ മിണ്ടാതെ ഇരുന്നു കഴിക്കു. പിന്നെ ഒരു വറ്റുപോലും എന്റെ തൊണ്ടക്കുഴിയിൽനിന്നും ഇറങ്ങിയില്ല, സേട്ടന്റെ വർത്തമാനം കേട്ട് വയറു നിറഞ്ഞിരുന്നു.

ഒരു മീൻ വറുത്തത് കിട്ടാത്തതു കൊണ്ട് ഫെമിനിച്ചി ആയ വ്യക്തിയായി ഒരു പ്രശസ്ത നടിയെ ചിത്രീകരിച്ച ഒരു സമൂഹത്തിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നായ ഭക്ഷണകാര്യത്തിൽ പോലും ആൺ പെൺ വേർതിരിവ് കാണിക്കുന്ന ഒരുകൂട്ടം മനുഷ്യർ. നല്ലഭാഗം ആണുങ്ങൾക്കും മിച്ചം വന്നത് പെണ്ണുങ്ങൾക്കും എന്ന് പറഞ്ഞു പഠിപ്പിച്ച മുൻതലമുറ. ആഘോഷ വേളകളിൽ ശുഭ്രവസ്ത്രം ധരിച്ചു ഉമ്മറത്തിരുന്നു സൊറപറയുന്ന ആണുങ്ങൾ, അടുക്കളയിലെ കഞ്ഞിക്കലം തുടങ്ങി നൂറുകൂട്ടം കാര്യങ്ങളിൽ കിടന്നു പുകയുന്ന പെണ്ണുങ്ങൾ. അത് അവരുടെ കടമയാണത്രേ. ക്ഷമയും വിട്ടുവീഴ്ചയുമാണ് അവളുടെ മുഖമുദ്ര. എന്നാണ് ഇവരൊക്കെ മാറുക? വെയിറ്റ് ചെയ്യാൻ വിധിക്കപ്പെട്ട ജന്മങ്ങൾ. അങ്ങനെ ഒരു കൂട്ടം കുലസ്ത്രീകൾ ഇന്നലെ മൂക്കത്തു വിരൽ വച്ച് എന്നെ നോക്കുന്നുണ്ടാരുന്നു. വ്യക്തിത്വം പണയം വച്ച കുറേ ജന്മങ്ങൾ. അഭിപ്രായമുള്ള സ്ത്രീയവുക എന്നുള്ളത് വളരെ മോശം കാര്യമാണല്ലോ. അങ്ങനെ ഞാനും ഒരു അഹങ്കാരിയോ ഒരുമ്പെട്ടോളോ ഒക്കെയായി.

സ്ത്രീയും പുരുഷനും പരസ്പരം അംഗീകരിക്കപ്പെടേണ്ടവരും ബഹുമാനിക്കപ്പെടേണ്ടവരും ആണെന്ന് മനസിലാക്കുന്ന ഒരു പുതു തലമുറ വളർന്നു വരുമോ... തുല്യതയും ബഹുമാനവും സ്വാതന്ത്ര്യവും ഔദാര്യമല്ല അവകാശമാണ്......??

( ലേഖിക ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP