Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചാലിയാറിലും, ഇരവഞ്ഞിപ്പുഴയിലും ജലത്തിന് പച്ചനിറം വന്നത് വാർത്തയിൽ ശ്രദ്ധിച്ചു കാണുമല്ലോ? വളരെ അപകടകരമായ ആൽഗെൽ ബ്ലൂം ആകാൻ സാദ്ധ്യത വളരെ വലുതാണ്; മനപ്പൂർവ്വം കൃത്രിമമായി സൃഷ്ടിച്ചതെങ്കിൽ ഇത് മനുഷ്യനോടും മറ്റു ജീവകജാലങ്ങളോളും ചെയ്ത ഒരിക്കലും പൊറുക്കാനാവാത്ത ക്രൂരതയാണ്; സുരേഷ് സി പിള്ള എഴുതുന്നു

ചാലിയാറിലും, ഇരവഞ്ഞിപ്പുഴയിലും ജലത്തിന് പച്ചനിറം വന്നത് വാർത്തയിൽ ശ്രദ്ധിച്ചു കാണുമല്ലോ? വളരെ അപകടകരമായ ആൽഗെൽ ബ്ലൂം ആകാൻ സാദ്ധ്യത വളരെ വലുതാണ്; മനപ്പൂർവ്വം കൃത്രിമമായി സൃഷ്ടിച്ചതെങ്കിൽ ഇത് മനുഷ്യനോടും മറ്റു ജീവകജാലങ്ങളോളും ചെയ്ത ഒരിക്കലും പൊറുക്കാനാവാത്ത ക്രൂരതയാണ്; സുരേഷ് സി പിള്ള എഴുതുന്നു

സുരേഷ് സി. പിള്ള

 

ചാലിയാറിലും, ഇരവഞ്ഞിപ്പുഴയിലും ജലത്തിന്? പച്ചനിറം വന്നത് വാർത്തയിൽ ശ്രദ്ധിച്ചു കാണുമല്ലോ?

ഗെയിൽ പൈപ്പ് ലൈൻ വിവാദവുമായി ബന്ധപ്പെട്ട് ഇത് കൃത്രിമമായി സൃഷ്ടിച്ചത് ആണ് എന്നും വാർത്ത ഉണ്ടായിരുന്നു.

വളരെ അപകടകരമായ ആൽഗെൽ ബ്ലൂം ആകാൻ സാദ്ധ്യത വളരെ വലുതാണ്. അങ്ങിനെ ആണെന്നും ചില വാർത്തകൾ ഉണ്ടായിരുന്നു.

ഇത് ശരിയെങ്കിൽ, ആൽഗെൽ ബ്ലൂം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ളതാണ്.

മനുഷ്യരെയും, ജല വിഭവങ്ങളെയും മൃഗങ്ങളെയും മരണത്തിലേക്ക് തള്ളിവിടാൻ പ്രാപ്തിയുള്ളതാണ് ഈ ആൽഗകൾ.

മനപ്പൂർവ്വം കൃത്രിമമായി സൃഷ്ടിച്ചതെങ്കിൽ ഇത് മനുഷ്യനോടും, മറ്റു ജീവകജാലങ്ങളോളും ചെയ്ത ഒരിക്കലും പൊറുക്കാനാവാത്ത ക്രൂരതയാണ്.

ഇതേ പച്ച നിറത്തിലുള്ള പാട കുട്ടനാട്ടിലെ പാടത്തും, കായലിലും കാണാം.

അൽഗൽ ബ്ലൂമുകളെ പ്പറ്റി എന്റെ അറിവുകൾ പങ്കു വയ്ക്കുന്നു.

2012 ഏപ്രിൽ 2, 3 തീയതികളിൽ, അമേരിക്കയിലെ ഫ്‌ളോറിഡ സ്റ്റേറ്റിലുള്ള മയാമിയിൽ വച്ച് US-അയർലണ്ട് ഗവേഷണ സഹകരണത്തിന്റെ രണ്ടാമത്തെ മീറ്റിങ് ഫ്‌ളോറിഡ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിൽ ആയിരുന്നു.

അയർലണ്ടിൽ നിന്ന് ഞാനും, എന്റെ സഹപ്രവർത്തകൻ ഡേമിയനും ഉണ്ട്.

മീറ്റിങ്ങിനു ശേഷം 'കീ-വെസ്റ്റിൽ (ഫ്‌ളോറിഡയുടെ വാലറ്റം)' ലൂടെ ഒരു ഉല്ലാസ യാത്രയും ഓർഗനൈസർ (പ്രൊഫസർ കെവിൻ ഓഷേ) പ്ലാൻ ചെയ്തിരുന്നു. 'കീ-വെസ്റ്റിൽ' നിന്നും 500 കിലോമീറ്ററെ ഉള്ളൂ ക്യൂബയ്ക്ക്.

' അവിടെ എത്താൻ മയാമിയിൽ നിന്നും ഏകദേശം നാലു മണിക്കൂർ ഡ്രൈവുണ്ട്.'

'എത്തിയിട്ട് അറ്റ്‌ലാന്റിക് സമുദ്രത്തിൽ കൂടെയും ഗൾഫ് ഓഫ് മെക്‌സിക്കോ യിൽക്കൂടെയും മൂന്നു മണിക്കൂർ ബോട്ടിങ്ങുണ്ട്, ഏഴു മണിയോടെ നമുക്കു മടങ്ങണം.'

പ്രൊഫസർ കെവിൻ ഓഷേ പറഞ്ഞു.

ഫ്‌ളോറിഡ ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയുടെ ഡീനും, പ്രശസ്തനായ ഫോട്ടോ കെമിക്കൽ ശാസ്ത്രജ്ഞനും ആണ് കെവിൻ.

ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയിൽ കെവിൻ 'സൈനോ ബാക്റ്റീരിയ (Cyanobacteria) കളെ (ബ്ലൂ-ഗ്രീൻ ക്കുറിച്ചു പറഞ്ഞു കൊണ്ടിരുന്നു.

ഒരു തടാകത്തിൽ സൈനോ ബാക്റ്റീരിയയുടെ കൂട്ടമായ നീണ്ട പച്ച നിറത്തിലുള്ള പാട കാണിച്ചു തന്നു.

എന്നിട്ടു പറഞ്ഞു 'ഹരിത നിറത്തിലുള്ള ഈ പാട കാണാൻ എത്ര മനോഹരമാണ്? ഫ്‌ളോറിഡയിൽ, ചീങ്കണ്ണി (alligator) കളെ വരെ കൊല്ലാൻ ശേഷിയുള്ള പാടയാണിത്, അപ്പോൾ മനുഷ്യന്റെ കാര്യം പറയാനില്ലല്ലോ.'

കെവിൻ സൈനോ ബാക്റ്റീരിയയുടെ ദോഷ വശങ്ങളെ ക്കുറിച്ചും, ഞങ്ങൾ നാലു യൂണിവേഴ്‌സിറ്റിയിലുള്ള ഗവേഷകർ വികസിപ്പിച്ചെടുത്ത 'സെമികണ്ടക്ടർ Photocatalysis (പ്രകാശ രാസത്വരണം) എന്ന സാങ്കേതിക വിദ്യ ഇതിനെ നശിപ്പിക്കാനായി എങ്ങിനെ ഫലപ്രദമായി ഉപയോഗിക്കാം എന്നൊക്കെ സംസാരിച്ചു കൊണ്ടി രുന്നു.

അപ്പോളൊക്കെ ഞാൻ മനസ്സിൽ വിചാരിച്ചു കൊണ്ടിരുന്നത്

'ഈ സാധനം ഞാൻ കുട്ടനാട്ടിലെ, കായലുകളിലും, നാട്ടിൻ പുറത്തെ ചെറു കുളങ്ങളിലും കണ്ടിട്ടുണ്ടല്ലോ. നമ്മളൊക്കെ ഇതിനെ എത്ര നിസ്സാരമായാണ് നോക്കിക്കാണുന്നത്' എന്നായിരുന്നു.

വെള്ളത്തിന്റെ പുറത്തു കാണുന്ന ഈ പച്ച പാട നിസ്സാരക്കാരനല്ല.

പല മാരകമായ അസുഖങ്ങൾക്കും ഹേതുവാണ്.

കുട്ടനാട്ടിലെ കായൽ മീനുകൾ ചിലപ്പോൾ ചത്തു പൊങ്ങാനുള്ള കാരണം, ഒരു പക്ഷെ ചില അവസരങ്ങളിൽ സൈനോ ബാക്റ്റീരിയ ആയിരിക്കാം.

മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന നാഡീ സംബദ്ധമായ ആഘാതം വേറെ.

കൂടുതൽ പറയുന്നതിനും മുൻപേ കുറെ അടിസ്ഥാന കാര്യങ്ങൾ കൂടി വായിക്കാനുള്ള ക്ഷമ ദയവായി ഉണ്ടാവണം.

എന്താണ് സൈനോ-ബാക്റ്റീരിയ (Cyanobacteria)?

പ്രകാശസംശ്ലേഷണം (photosynthesis) നടത്താൻ ശേഷിയുള്ള ഒരുതരം ബാക്റ്റീരിയകളുടെ (prokaryote) കൂട്ടത്തെയാണ് സൈനോ-ബാക്റ്റീരിയ എന്നറിയപ്പെടുന്നത്. ഇവ പച്ചക്കളറിൽ വെള്ളത്തിന്റെ പുറത്ത് പാട പോലെ പശമയത്തോടെ (slimy) പൊങ്ങിക്കിടക്കും. (ഇതിനെ blue-green algae എന്നും തെറ്റായി പറയാറുണ്ട്. ശാസ്ത്രീയമായി ഇവ ആൽഗകൾ അല്ല). സാധാരണ പായലിൽ (algal bloom) നിന്നും കാഴ്ചയിൽ വേർതിരിച്ചറിയാം. താഴെ കമന്റ് ബോക്‌സിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങൾ നോക്കുക.

സൈനോ-ബാക്റ്റീരിയക്കൂട്ടങ്ങൾ (Cyanobacterial bloom) അപകടകാരിയാണോ?

വളരെ അപകടകാരിയാണ്. മുകളിൽ പ്രൊഫസർ കെവിൻ ഓഷേ പറഞ്ഞത് ശ്രദ്ധിച്ചു കാണുമല്ലോ? ചില സൈനോ-ബാക്റ്റീരിയകൾ ചീങ്കണ്ണി (alligator) കളെ വരെ കൊല്ലാൻ ശേഷിയുള്ളവയാണ്. ഇവയ്ക്ക് മീനുകളെയും, വെള്ളത്തിലുള്ള മറ്റ് ജീവജാലങ്ങളെയും കൊന്നൊടുക്കാൻ ശേഷിയുണ്ട് .

എന്താണ് അപകടം ഉണ്ടാകാനുള്ള കാരണം?

ചില സൈനോ-ബാക്റ്റീരിയകൾ 'cynotoxin' എന്ന വിഷം (neurotoxins) ഉണ്ടാക്കുന്നവയാണ്. ഇവയ്ക്കു നാഡികളെ തകര്ക്കാനുള്ള ശേഷിയുള്ള വിഷമാണ്.

ഉദാഹരണത്തിന് ടോക്‌സിൻ കൾ ആയ anatoxin-a, anatoxin-as, aplysiatoxin, cyanopeptolin തുടങ്ങിയ വിഷങ്ങൾ ഇവയിൽ ഉണ്ടാവും. കൂടുതലായി ഇവയുമായി സമ്പർക്കം നടത്തുന്നത്, മനുഷ്യന്റെയും നാഡീ വ്യവസ്ഥയെ തകരാറിൽ ആക്കാം എന്ന് പഠനങ്ങൾ കാണിക്കുന്നു.

സൈനോ-ബാക്റ്റീരിയകൾ ഉണ്ടാക്കുന്ന ഒരു വിഷമായ ത്മ-Methylamino-L-alanine, (BMAA) നാഡീ സംബദ്ധമായ (Amyotrophic lateral sclerosis (ALS) എന്ന രോഗാവസ്ഥ ഉണ്ടാക്കാം എന്നും പഠനങ്ങൾ കാണിക്കുന്നു.

നമ്മുടെ നാട്ടിൽ ഇതേ പറ്റി വിശദമായി ആരും തന്നെ പഠന വിധേയം ആക്കിയിട്ടുണ്ട് എന്ന് തോന്നുന്നില്ല.

അതേക്കുറിച്ചു തിരഞ്ഞിട്ട് റിപ്പോർട്ടുകൾ ഒന്നും കാണാൻ പറ്റിയില്ല.

നമുക്ക് എന്ത് ചെയ്യാൻ പറ്റും?
കേരളത്തിൽ ശുദ്ധജലത്തിൽ കാണുന്ന പച്ച നിറമുള്ള പാട പലതും സൈനോ-ബാക്റ്റീരിയക്കൂട്ടങ്ങൾ ആകാനുള്ള സാദ്ധ്യത വളരെ ആണ്. ഇങ്ങനെ പാട കാണുന്ന ജലാശയങ്ങളിൽ കഴിവതും കുളിക്കാതെ യും, ഇവയിൽ നിന്നെടുക്കുന്ന വെള്ളം ആഹാരം പാകം ചെയ്യാൻ ഉപയോഗിക്കാതെ ഇരിക്കുകയും ചെയ്യുക. മീനുകളും, ജല ജീവികളും ചത്തു പൊങ്ങുന്നുണ്ടെകിൽ സൈനോ-ബാക്റ്റീരിയക്കൂട്ടങ്ങൾ ആകാനുള്ള സാദ്ധ്യത വളരെ വലുതാണ്. ഇങ്ങനെ ശ്രദ്ധയിൽ പ്പെട്ടാൽ വേണ്ടപ്പെട്ട അടുത്തുള്ള ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുക. കേരളത്തിലുള്ള ഗവേഷണ സ്ഥാപങ്ങൾക്ക് (ഉദാഹരണത്തിന് NIIST/CSIR -Trivandrum, രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റർ etc.), വേണ്ട രീതിയിലുള്ള ടെസ്റ്റുകൾ നടത്തി ഇവ സ്ഥിരീകരിക്കാൻ പറ്റും.

ചൈനീസ് ഒളിമ്പിക്‌സ് സമയത്ത്, നീന്തൽ വേദി മാറ്റി വച്ചത്, ചിലരുടെ എങ്കിലും ഓർമ്മയിൽ ഉണ്ടാവും. വെള്ളത്തിൽ സൈനോ-ബാക്റ്റീരിയ ക്കൂട്ടങ്ങളെ കണ്ടെത്തിയതിനാലാണിത് എന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു.

Chinese race to clear algae from Olympic sailing venue (http://www.nytimes.com/2008/07/01/world/asia/01algae.html) Beijing Olympics 2008: Algae threatens China's sailing venue (http://www.telegraph.co.uk/.../Beijing-Olympics-2008-Algae-th...).

കൂടുതൽ വായനയ്ക്ക്

1) Toxins produced in cyanobacterial water blooms - toxicity and risks Ludലk Bláha, Interdiscip Toxicol. 2009 Jun; 2(2): 36-41.
Published online 2009 Jun. doi: 10.2478/v10102-009-0006-2)

2) Toxic Cyanobacteria in Water: A guide to their public health consequences, monitoring and management. Edited by Ingrid Chorus and Jamie Bartram.
(http://www.plannacer.msal.gov.ar/.../cia.../toxcyanobacteria.pdf)

3) Lethal ingestion: Blue-green algae a danger for people and pets (https://www.k-state.edu/today/announcement.php?id=1165)

4) Water warning after more dog deaths as toxic blue-green algae found (http://www.express.co.uk/.../Dogs-death-blue-green-algae-Kent...).

5) Vet says dog likely killed by blue-green algae in Mississippi River (http://www.fox9.com/news/173815471-story)

6) Frequently Asked Questions (Cyanobacteria in Water) http://www.dep.state.fl.us/water/bgalgae/faq.htm

7) IT Sligo Partnership Puts Spotlight on Pollution Threats (https://www.itsligo.ie/.../it-sligo-partnership-puts-spotlig.../)

8) Eutrophication, toxic cyanobacteria and cyanotoxins: when ecosystems cry for help, Limnetica, 25(1-2): 425-432 (2006)
The ecology of the Iberian inland waters: Homage to Ramon Margalef, Asociación Española de Limnología, Madrid. Spain. ISSN: 0213-8409

9) The occurrence and response to toxic cyanobacteria in the Pacific Northwest, North AmericaJ. M. Jacoby & J. Kann (2007) The occurrence and response to toxic cyanobacteria in the Pacific Northwest, North America, Lake and Reservoir Management, 23:2,
123-143, DOI: 10.1080/07438140709353916; http://dx.doi.org/10.1080/07438140709353916

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP