Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യോദ്ധ സിനിമയിലെ ജഗതിയെ പോലുള്ള ഇത്തരം കിളിപോയ കുണ്ടാലന്മാരെ തലയിൽ ചുമക്കുന്നവരെ കാണുമ്പോൾ 'കേരളം ഭ്രാന്താലയം' എന്ന സ്വാമി വിവേകാനന്ദന്റെ വരികൾ ഓർമ്മവരുന്നു; സ്വാർത്ഥതയും, വർഗ്ഗീയതയും, ജ്ഞാനമില്ലായ്മയും കൊണ്ട് കേരളത്തിലും പേക്കൂത്തുകളുമായി കുണ്ടാല ബാബമാർ; ഹിന്ദുക്കൾ സ്വയം കോമാളികളാതിരിക്കാൻ ശ്രദ്ധിക്കണം: സ്വാമി ഭദ്രാനന്ദ് എഴുതുന്നു

യോദ്ധ സിനിമയിലെ ജഗതിയെ പോലുള്ള ഇത്തരം കിളിപോയ കുണ്ടാലന്മാരെ തലയിൽ ചുമക്കുന്നവരെ കാണുമ്പോൾ 'കേരളം ഭ്രാന്താലയം' എന്ന സ്വാമി വിവേകാനന്ദന്റെ വരികൾ ഓർമ്മവരുന്നു; സ്വാർത്ഥതയും, വർഗ്ഗീയതയും, ജ്ഞാനമില്ലായ്മയും കൊണ്ട് കേരളത്തിലും പേക്കൂത്തുകളുമായി കുണ്ടാല ബാബമാർ; ഹിന്ദുക്കൾ സ്വയം കോമാളികളാതിരിക്കാൻ ശ്രദ്ധിക്കണം: സ്വാമി ഭദ്രാനന്ദ് എഴുതുന്നു

സ്വാമി ഭദ്രാനന്ദ്

'ഹിന്ദുക്കൾ സ്വയം കോമാളികളാവാതിരിക്കാൻ ശ്രദ്ധിക്കണം'

ബെൻസിലും, ബിഎംഡബ്ലിയുവിലും, റോൾസ്‌റോയിസിലും, ജെറ്റിലും പോകുന്ന ഈ കാലഘട്ടത്തിലും സ്വാർത്ഥതയും, വർഗ്ഗീയതയും, ജ്ഞാനമില്ലായ്മയും കൊണ്ട് കേരളത്തിലും പേക്കൂത്തുകൾ കാണിക്കുന്ന കുണ്ടാല ബാബമാരെ കാണുമ്പോൾ ചിരിയാണ് വരുന്നത്. ഹൈന്ദവ വികാരത്തിന്റെ പേരിൽ യോദ്ധ സിനിമയിലെ ജഗതിയെ പോലുള്ള ഇത്തരം കിളിപോയ കുണ്ടാലന്മാരെ തലയിൽ ചുമക്കുന്നവരെ കാണുമ്പോൾ 'കേരളം ഭ്രാന്താലയം' എന്ന സ്വാമി വിവേകാനന്ദന്റെ വരികൾ ഓർമ്മവരുന്നു.

അറിവില്ലായ്മയുടെ ഭാഗമായി പ്രാകൃതമായ ആചാരങ്ങളെ ഇന്നും അഭിമാനത്തോടെ തലയിൽ ചുമക്കുന്നവരെ ഇപ്പോൾ നവമാധ്യമങ്ങളുടെ സഹായത്താൽ കാണാൻ കഴിയുന്നുണ്ട്. എക്കാലത്തും ജ്ഞാനികൾ ദൂരെ നിറുത്തിയിരുന്ന പ്രസ്തുത കോമാളി കഴുതകൾക്ക് 'മതോമതോ മിസ്തുബിഷി... തതോ തതോ കാവാസാക്കി' എന്നതരത്തിലുള്ള തങ്ങളുടേതായ തട്ടിക്കൂട്ട് തത്വങ്ങളും, പിച്ചുംഭ്രാന്ത് മന്ത്രങ്ങളും പുലമ്പുന്നതിനായി ഇന്ന് നവമാധ്യമങ്ങൾ ഉള്ളത് മേല്പറഞ്ഞ ജന്തുക്കൾക്ക് ഒരു അനുഗ്രഹമാണ്.

പ്രാകൃതമായ ആചാരങ്ങളെ പൊക്കി തൂക്കി നടക്കുന്ന, തലച്ചോറിൽ പ്രകാശം കടക്കാത്ത, ആചാരങ്ങളുടെ പേരിൽ ഹൈന്ദവ സംസ്‌കാരത്തെ കൂട്ടുപിടിച്ചു നേതാവും, രക്ഷകനും, ഗുരുവും ചമഞ്ഞു സമൂഹത്തെ വിഡ്ഢികളാക്കുന്ന ഇത്തരം ആത്മീയഹിജഡകൾ ഒരു ജനതയെ വീണ്ടും അബദ്ധങ്ങളുടെ അന്ധകാരത്തിലേക്ക് വലിച്ചുകൊണ്ടു പോവുകയാണ് ചെയ്യുന്നത്. പലരുടേയും അജ്ഞതയാണ് ഇത്തരം മതകൃമികളുടെ അനുഗ്രഹമെന്ന് പറയാതെ വയ്യ.

ഈ കുറിപ്പ് വിവേകികളായ എന്റെ സുഹൃത്തുക്കൾക്കായി സമർപ്പിക്കുന്നു.

സ്‌നേഹത്തോടെ
-ഡോ. സ്വാമി ഭദ്രാനന്ദ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP