Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

34 ശതമാനം മുസ്ലീമുകൾ ഉള്ള ആസാമിൽ ബിജെപി ഭരിക്കുമ്പോഴും 26 ശതമാനം മുസ്ലീമുകൾ ഉള്ള കേരളത്തിൽ ഒരൊറ്റ സീറ്റിൽ ഒതുങ്ങിയത് എന്തുകൊണ്ട്? ഫൈസലിനെ കൊന്നവർക്കെതിരെ യുഎപിഎ ചുമത്തണം എന്നാവശ്യപ്പെടുന്ന വിവരദോഷികളോട്

34 ശതമാനം മുസ്ലീമുകൾ ഉള്ള ആസാമിൽ ബിജെപി ഭരിക്കുമ്പോഴും 26 ശതമാനം മുസ്ലീമുകൾ ഉള്ള കേരളത്തിൽ ഒരൊറ്റ സീറ്റിൽ ഒതുങ്ങിയത് എന്തുകൊണ്ട്? ഫൈസലിനെ കൊന്നവർക്കെതിരെ യുഎപിഎ ചുമത്തണം എന്നാവശ്യപ്പെടുന്ന വിവരദോഷികളോട്

അനീഷ് ഷംസുദ്ദീൻ

സാമിൽ മുസ്ലിം ജനസഖ്യ 34% മാണ്, കേരളത്തിൽ 26% വും. 34% മുസ്ലിങ്ങളുള്ള ആസാമിൽ ബിജെപി ഭരിക്കുമ്പോൾ 26% മുസ്ലിങ്ങളുള്ള കേരളത്തിൽ ബിജെപിക്കുള്ളത് കേവലം ഒരൊറ്റ സീറ്റ്. ഇതിന്റെ കാരണം കേരളത്തിലെ മുസ്ലിങ്ങളുടെ ചെറുത്ത് നിൽപ്പിന്റെ ശക്തിയൊന്നും അല്ല, 52% വരുന്ന ഇവിടത്തെ ഹിന്ദുക്കക്കുടെ മതേതര ബോധമാണ്.

മലപ്പുറത്തുകൊടിഞ്ഞിയിൽ മതം മാറിയ ഫൈസൽ എന്ന യുവാവിന്റെ ദാരുണമായ കൊലപാതകം മുതലെടുക്കാൻ നാലും മൂന്ന് ഏഴു ആളുകൾ ഉള്ള, കേരളത്തിലെ മുസ്ലിങ്ങൾ പുറമ്പോക്കിൽ മാത്രം നിറുത്തുന്ന ചില സംഘടനകൾ ഇറങ്ങിയട്ടുണ്ട്. പ്രതികാരം ചെയും എന്നൊക്കെ പരസ്യ വെല്ലുവിളി നടത്തുകയാണ്.

ഈ കേസിൽ യുഎപിഎ ചുമത്തണം എന്ന് പറയുമ്പോൾ തന്നെ ഇവനൊക്കെ എത്ര ബോധം ഉണ്ടെന്ന് മനസിലാക്കാം. ഒരു കേസിൽ യുഎപിഎ ചുമത്തപ്പെട്ടാൽ സംസ്ഥാനം കേന്ദ്രത്തെ അറിയിക്കുകയും, കേന്ദ്രത്തിന് അന്വേഷണ ഏജൻസിയെ തീരുമാനിക്കുകയും ചെയ്യാം. അതായത് ആർഎസ്എസുകാർ പ്രതിയായ കേസ് അന്വേഷിക്കാൻ ഇവർക്കൊക്കെ വിശ്വാസം നരേന്ദ്ര മോദി ഭരണത്തെയാണ്, കേരള പൊലീസിനെ അല്ല.

ഇതുവരെ ആയി ഈ കേസിൽ 8 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞു. അതിൽ മരണപ്പെട്ട ആളുടെ ബന്ധുക്കളും, ആര്എസ്എസ് നേതാക്കളും ഉണ്ട്. ഇനിയും മൂന്ന് പേരെ ഈ കേസിൽ അറസ്റ്റ് ചെയ്യാനുണ്ട്. ലഭ്യമായ വിവരം അതിൽ രണ്ട് പേർ കൂടി അറസ്റ്റിൽ ആയിക്കഴിഞ്ഞു. ഒരാൾക്കായി തിരച്ചിൽ തുടരുന്നു.

ഇതൊന്നും പോരാതെ, കൊല്ലപ്പെട്ട യുവാവിന്റെ വീട്ടുകാർ ഇവരോട് പ്രതികാരം നടത്താൻ പറഞ്ഞേൽപ്പിച്ചത് പോലെയാണു പെരുമാറ്റം. ഫേസ്‌ബുക്കിലൂടെ പ്രതികാരാഹ്വാനം നടത്തുന്നവരൊക്കെ ഗൾഫിലെ എസി മുറിയിലെ സുരക്ഷിതത്വത്തിൽ ഇരുന്നുകൊണ്ടാണു കീബോർഡ് ഉന്തുന്നത് എന്നത്, ഇതിലെ കോമഡിയാണ്. കൊലപാതക ആഹ്വാനത്തിന് ജാമ്യമില്ലാ കുറ്റം ചുമത്തി കേസ് എടുത്താൽ പാസ്‌പോർട്ട് കോടതിയിൽ സറണ്ടർ ചെയ്യണം, അൽപമെങ്കിലും വിവരമുണ്ടെങ്കിൽ ഇതൊക്കെ മനസിലാക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP