1 usd = 76.46 inr 1 gbp = 93.72 inr 1 eur = 82.56 inr 1 aed = 20.82 inr 1 sar = 20.33 inr 1 kwd = 245.85 inr

Apr / 2020
04
Saturday

പൗരത്വബില്ലിൽ പണി കിട്ടാൻ പോകുന്നത് മുസ്ലീങ്ങൾക്കാണെന്നത് ഏറ്റവും വലിയ തമാശയാണ്; സത്യത്തിൽ ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവർക്കായിരിക്കും ഭാവിയിൽ പണി കിട്ടാൻ പോകുന്നത്; മുസ്ലിം കമ്യൂണിറ്റിയിൽ പാവപ്പെട്ടവരിൽ പ്രവർത്തിക്കുവാൻ വലിയൊരു കൂട്ടം ആളുകളുണ്ട്; 'ശുദ്ധിയും' വൃത്തിയും' പറഞ്ഞിരിക്കുന്ന ഹിന്ദു കമ്യൂണിറ്റിയിലെ ഉന്നത ജാതിക്കാർ അത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന് തയാറാകില്ല; വെള്ളാശേരി ജോസഫ് എഴുതുന്നു

February 26, 2020 | 03:37 PM IST | Permalinkവെള്ളാശേരി ജോസഫ്

പ്പോൾ പൗരത്വ ബില്ലിനെതിരേയുള്ള പ്രക്ഷോഭം വീണ്ടും അലയടിക്കുമ്പോൾ മുസ്ലിം വിരോധം തലയ്ക്കു പിടിച്ചിട്ടുള്ള സംഘ പരിവാറുകാർ ആഹ്ലാദിക്കും, മുസ്ലീങ്ങൾക്ക് പൊലീസിൽ നിന്നും, അർധ സൈനിക വിഭാഗങ്ങളിൽ നിന്നും പണി കിട്ടുന്നുണ്ടല്ലോ എന്നോർത്ത്. പക്ഷെ ഇങ്ങനെ ആഹ്ലാദിക്കുന്ന ബിജെപിക്കാരും, സംഘ പരിവാറുകാരും ലളിതമായ ഒരു സത്യം മനസിലാക്കുന്നില്ല. മുസ്ലീങ്ങളേക്കാൾ ഹിന്ദുക്കളിലെ പാവപ്പെട്ടവർക്കായിരിക്കും എആർസി ദേശവ്യാപകമായി നടപ്പാക്കിയൽ ് പണി കിട്ടാൻ പോകുന്നത് എന്നതാണ് ആ ലളിതമായ സത്യം. ദരിദ്രരും നിരക്ഷരരും ഹിന്ദു കമ്യൂണിറ്റിയിലും ഇഷ്ടം പോലെ ഉണ്ട്. ആ പാവപ്പെട്ടവർക്കായിരിക്കും പൗരത്വ പ്രശ്നംമൂലം ഏറ്റവും വലിയ പണി ഭാവിയിൽ കിട്ടാൻ പോകുന്നത്.

നമ്മുടെ സർക്കാർ സംവിധാനത്തിൽ നിയമങ്ങളും ചട്ടങ്ങളും മറികടന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥനും പ്രവർത്തിക്കില്ല. ബ്രട്ടീഷുകാർ ഉണ്ടാക്കിവെച്ച മിക്ക ചട്ടങ്ങളും ആണ് ഇന്നും നമ്മുടെ സർക്കാർ സംവിധാനത്തിൽ പ്രതിഫലിച്ചു കാണുന്നത്. ഒരു സർക്കാർ ഓഫീസിൽ കേറിചെന്നാൽ പ്യൂൺ തൊട്ട് ലോവർ ഡിവിഷൻ ക്ലർക്ക്, അപ്പർ ഡിവിഷൻ ക്ലർക്ക്, സെക്ഷൻ ഓഫീസർ, അഡ്‌മിനിസ്റ്റ്രേറ്റീവ് ഓഫീസർ - ഇങ്ങനെ ഒരു വലിയ നിര ഹയറാർക്കിയെ ആണ് നമുക്ക് കാണാൻ സാധിക്കുന്നത്. ഏതു സർക്കാർ ഓഫീസിലും ഒരു അപേക്ഷ കൊടുക്കണമെങ്കിൽ ഫോറം പൂരിപ്പിക്കണം. ഇന്നത്തെ ഡിജിറ്റൽ-ഇലക്ട്രോണിക്ക് യുഗത്തിലും ഫോറം പൂരിപ്പിക്കൽ ചടങ്ങുണ്ട്. ഫോറങ്ങൾ ഇന്റ്‌റർനെറ്റിൽ കിട്ടുമെന്ന് മാത്രം. ഇങ്ങനെ ഫോറം പൂരിപ്പിക്കുമ്പോൾ ഒരു വാക്ക് തെറ്റിയാൽ, അതല്ലെങ്കിൽ ഒരു അക്ഷരം തെറ്റിയാൽ പോലും അപേക്ഷ 'റിജക്റ്റ്' ചെയ്യപ്പെടാറുണ്ട്. നമ്മുടെ സർക്കാർ സംവിധാനത്തിൽ അധികാരവും ചട്ടവും ആണ് വലുത്, അല്ലാതെ ജനസേവനം അല്ലാ ലക്ഷ്യം.

ഇന്നത്തെ നമ്മുടെ ഭരണ സംവിധാനത്തിൽ ഒരു പരിധിയിൽ കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുന്നതിലും കാര്യമില്ല. കാരണം ചട്ടങ്ങൾ ലംഖിച്ചാൽ അവർക്ക് അത് പ്രശ്നമാകും. പരാതികൾ അവർക്കെതിരെ പോകാം; കോടതികളിലും അവരുടെ നടപടികൾ ചോദ്യം ചെയ്യപ്പെടാവുന്നതാണ്. ഇത്തരം ഒരു 'എലാബറേറ്റ്' സർക്കാർ സംവിധാനത്തിനുള്ളിലാണ് ഈ പൗരത്വ ബിൽ നടപ്പിലാക്കാൻ പോകുന്നതെന്ന് എല്ലാവരും ഓർമിക്കണം.

ദരിദ്രരും നിരക്ഷരരുമായ ഏതു കമ്യൂണിറ്റിയിലെ പാവപ്പെട്ടവർക്കും ഈ 'എലാബറേറ്റ്' സർക്കാർ സംവിധാനം ഒരു വലിയ വെല്ലുവിളിയാണ്. നമ്മുടെ മിക്ക ക്ഷേമ പദ്ധതികളും പരാജയപ്പെടാൻ കാരണവും ഈ 'എലാബറേറ്റ്' സർക്കാർ സംവിധാനമാണ്. സർക്കാർ സംവിധാനങ്ങളോട് സഹകരിക്കാൻ ചിലപ്പോഴൊക്കെ പൊതുജനവും തയാറാകാറില്ല. ഏതെങ്കിലും വീട്ടിൽ സാമൂഹിക-സാമ്പത്തിക സർവേയുമായി ഒരു സർവേ ജീവനക്കാരൻ കയറി ചെല്ലുമ്പോൾ അയാളോട് സഹകരിക്കണമോ; ശരിയുത്തരം പറയണമോ എന്നുള്ളത് ആ വീട്ടിലുള്ളവരാണ് തീരുമാനിക്കേണ്ടത്. ഒരു ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ആരുടെയും കഴുത്തിന് പിടിച്ച് നമുക്ക് ഒരു വിവരവും ശേഖരിക്കുവാൻ ആവില്ല. ഇത്തരം ഒരു സാഹചര്യത്തിലാണ് ഈ പൗരത്വ ബിൽ നടപ്പാക്കുന്നതെന്ന് എല്ലാവരും ഓർമിക്കണം. ഭരിക്കുന്ന ഗവൺമെന്റ്‌റും ജനങ്ങളും തമ്മിൽ ഒരു വിശ്വാസം നിലവിലില്ലെങ്കിൽ പൊതുജനം വിവര ശേഖരണത്തിനോട് സഹകരിക്കാൻ തയാറാകാറില്ല. അതിപ്പോൾ നിലവിലില്ല. കണ്ടമാനം അവിശ്വാസ്യത ഈ പൗരത്വ ബില്ലിനെ ചുറ്റിപ്പറ്റി സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞു.

കോടതികൾക്ക് പോലും പൗരത്വത്തിന്റ്‌റെ കാര്യത്തിൽ വലിയ ആശയക്കുഴപ്പമാണ്. കഴിഞ്ഞ ദിവസം ഇലക്ഷൻ ഐഡന്റ്‌റിറ്റി കാർഡ്, പാൻ കാർഡ്, റേഷൻ കാർഡ്, പ്രോപ്പർട്ടി ടാക്സ് രേഖകൾ, പാസ് ബുക്കുകൾ എന്നിങ്ങനെയുള്ള 19 രേഖകൾ ഹാജരാക്കിയിട്ടും ഗോഹട്ടി ഹൈക്കോടതി ഒരാൾക്ക് പൗരത്വം നിഷേധിച്ചു. പത്രങ്ങളിലെല്ലാം വന്ന വാർത്തയാണത്. മുംബൈ ഹൈക്കോടതി 'ഇലക്ഷൻ ഐഡന്റ്‌റിറ്റി കാർഡ്' പൗരത്വത്തിന് തെളിവായി സ്വീകരിക്കാം വിധിച്ചു എന്നും കഴിഞ്ഞ ദിവസങ്ങളിലെ പത്രങ്ങളിൽ ഉണ്ടായിരുന്നു. 'വേരിഫൈഡ് ആധാറും' പൗരത്വത്തിന് തെളിവായി സ്വീകരിക്കും എന്ന് പറയപ്പെടുന്നു. സത്യം പറഞ്ഞാൽ ഇക്കാര്യത്തിൽ വലിയ ആശയക്കുഴപ്പമാണ് ഇന്ന് ഈ രാജ്യത്തുള്ളത്. കോടതികൾക്ക് പോലും ഇക്കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇന്ന് ഈ രാജ്യത്ത് നിലവിലുള്ളത്.

അപ്പോൾ പൗരത്വം കിട്ടിയാലേ ഇന്ത്യയിൽ ജീവിക്കാൻ സാധിക്കൂ എന്നുള്ള കാര്യം വന്നാൽ എന്ത് സംഭവിക്കും? ജനം സർക്കാർ ഓഫീസുകൾ കേറിയിറങ്ങി വലയും. ഇനി സർക്കാർ ഉദ്യോഗസ്ഥന്മാർ പേപ്പറും പേനയുമായി പൗരത്വ രജിസ്റ്റർ ഉണ്ടാക്കാൻ നടന്നാലോ? വൻ അഴിമതിക്കും, കെടുകാര്യസ്ഥതക്കും അത് വഴി തെളിക്കും എന്നുള്ളത് വളരെ വ്യക്തമാണ്. സർക്കാർ ഓഫീസർമാരെ പ്രീതിപ്പെടുത്തി പൗരത്വം സമ്പാദിക്കാനായിരിക്കും പിന്നീടുള്ള തത്രപ്പാട്. അതാണ് ആസാമിൽ കണ്ടത്. ആസാമിൽ ഇതുവരെ നടത്തിയ പൗരത്വ രജിസ്റ്റർ കണക്കെടുപ്പുകളിൽ മൊത്തം തെറ്റും പരാതിയുമാണുള്ളത്. അത് ഇന്ത്യ മുഴുവൻ നടപ്പിലാക്കാൻ ശ്രമിക്കുന്നത് നോട്ട് നിരോധനത്തെക്കാൾ വലിയ മണ്ടത്തരം മാത്രമായിരിക്കും.

ഇനി ഈ പൗരത്വ നിയമത്തിനപ്പുറവും ചില കാര്യങ്ങളുണ്ട്. വരാൻ പോകുന്ന കാലങ്ങളിൽ ഇന്ത്യയിലെ പാവപ്പെട്ടവരെ കൂട്ടുപിടിക്കാതെ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ പറ്റാത്ത സാഹചര്യം വരും. കഴിഞ്ഞ ഡൽഹി തിരഞ്ഞെടുപ്പിൽ അതാണ് നാം കണ്ടത്. മതവും രാജ്യസ്നേഹവും ഒന്നും അധികനാൾ ഇന്ത്യയിൽ ഇനി ഓടാൻ പോകുന്നില്ല. 'മോദി പ്രഭാവം' പതുക്കെ പതുക്കെ ഈ രാജ്യത്ത് മങ്ങുകയാണ്. അതാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത്. അതല്ലെങ്കിൽ ബിജെപി. എങ്ങനെ ഡൽഹിയിൽ തോറ്റുപോയി. ഡൽഹിയിൽ വിജയം ലക്ഷ്യമിട്ട് ബിജെപി. 5329 പൊതുയോഗങ്ങളും, റോഡ് ഷോകളും ആണ് നടത്തിയത്. ഇതിനേക്കാൾ വലിയ തിരഞ്ഞെടുപ്പ് പ്രചാരണം എങ്ങനെ നടത്താനാണ്.

ബിജെപിയുടെ പ്രമുഖരെല്ലാം ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തായിരുന്നു. പല വീടുകളിലും സംഘ പരിവാർ പ്രവർത്തകർ നേരിട്ട് ചെന്നു. വാതിൽ തുറക്കുമ്പോൾ വീട്ടമ്മമാരുടേയും ഗൃഹനാഥരുടേയും കാൽ തൊട്ടു തൊഴുതു; പലരുടേയും കാലിൽ വീണ് സാഷ്ടാംഗപ്രമാണം നടത്തിയാണ് ബിജെപി. ഡൽഹിയിൽ വോട്ട് അഭ്യർത്ഥിച്ചത്. പക്ഷെ ഈ നാടകങ്ങളൊന്നും ഡൽഹിയിൽ ഓടിയില്ല. ഡൽഹിയിലെ വിജയത്തിന് കാരണമായി പല സർവേകളും ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത് സ്ത്രീകളുടേയും, വീട്ടമ്മമാരുടേയും ആം ആദ്മി പാർട്ടിക്കുള്ള ഉറച്ച പിന്തുണയാണ്.

30 കോടിക്കടുത്ത് തീർത്തും ദരിദ്രരായ ആളുകൾ ഇന്ത്യയിൽ ഉണ്ട്. അവർക്കൊക്കെ ഡൽഹിയിൽ കണ്ടതുപോലെ സൗജന്യ സേവനങ്ങൾ കൊടുക്കാതെ തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ പറ്റാത്ത സാഹചര്യം ഈ രാജ്യത്ത് ഭാവിയിൽ വരും. അത് കണ്ടിട്ടാണ് കോൺഗ്രസ് 'ന്യായ്' പദ്ധതി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുന്നോട്ട് വെച്ചത്. പക്ഷെ ബാക്കിയുള്ള കാര്യങ്ങളിലെന്നതുപോലെ കോൺഗ്രസിന്റ്‌റെ പ്രചാരണം 'ന്യായ്' പദ്ധതിയുടെ കാര്യത്തിലും തീർത്തും മോശമായിരുന്നു. അതുകൊണ്ട് 'ന്യായ്' പദ്ധതിയുടെ സന്ദേശം ജനങ്ങളിൽ എത്തിക്കാൻ കോൺഗ്രസിന് ആയില്ല. പക്ഷെ അരവിന്ദ് കേജ്രിവാളിന് സൗജന്യ സേവനങ്ങളെ കുറിച്ചുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കാൻ സാധിച്ചു. അതുകൊണ്ട് അരവിന്ദ് കേജ്രിവാൾ വൻ ഭൂരിപക്ഷത്തോടെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു.

ഇനി സർക്കാർ തലത്തിലുള്ള സൗജന്യ സേവനങ്ങളുടെ മുന്നോട്ടുള്ള പടിയാണ് ഭാവിയിലെ ഇന്ത്യ കാണാൻ പോകുന്നത്. 'ന്യായ്' പദ്ധതിയുടെ ഭാഗമായിരുന്ന 'യൂണിവേഴ്‌സൽ ബെയ്സിക്ക് ഇൻകം' എന്ന ആശയം പല സാമ്പത്തിക വിദഗ്ധരും മുന്നോട്ട് വെച്ചുകഴിഞ്ഞു. ഇന്ത്യയുടെ ദാരിദ്ര്യം മാറ്റാനായുള്ള 'ഡയറക്റ്റ് ക്യാഷ് ട്രാൻസ്ഫറിന്റ്‌റെ' ഭാഗമാണ് ഈ 'യൂണിവേഴ്‌സൽ ബെയ്സിക്ക് ഇൻകം' എന്ന ആശയം പലരും പ്രചരിപ്പിക്കുന്നത്. മുൻ ചീഫ് ഇക്കണോമിക്ക് അഡൈ്വസർ അരവിന്ദ് സുബ്രമണ്യമൊക്കെ ഈ 'യൂണിവേഴ്‌സൽ ബെയ്സിക്ക് ഇൻകം' എന്ന ആശയത്തിന്റ്‌റെ ശക്തരായ പ്രചാരകരാണ്. അരവിന്ദ് സുബ്രമണ്യം എഴുതിയ 'Of Counsel - The Challenges of the Modi - Jaitley Economy' എന്ന പുസ്തകത്തിൽ 'യൂണിവേഴ്‌സൽ ബെയ്സിക്ക് ഇൻകം' എന്ന ആശയത്തെ ശക്തമായി പിന്തുണക്കുന്നുണ്ട്.

പൗരത്വമാണെങ്കിലും, സൗജന്യ ക്യാഷ് ട്രാൻസ്ഫർ പദ്ധതിയാണെങ്കിലും നമ്മുടെ സർക്കാർ സംവിധാനത്തിൽ അതൊക്കെ നടപ്പാക്കണമെങ്കിൽ അതിനൊക്കെ 'രേഖ' വേണം. ഇവിടെയാണ് മുസ്ലിം കമ്യൂണിറ്റി 'സ്‌കോർ' ചെയ്യാൻ പോകുന്നത്. മതബോധം പോലെ തന്നെ ശക്തമായ സാമുദായിക ബോധവും മുസ്ലീങ്ങൾക്കിടയിൽ ഉണ്ട്. മുസ്ലിം പള്ളികളിൽ വരുന്നവരും, സന്നദ്ധ സംഘടനകളിൽ പ്രവർത്തിക്കുന്നവരും ഒക്കെയായി മുസ്ലിം കമ്യൂണിറ്റിയിൽ അവർക്കിടയിലെ പാവപ്പെട്ടവരിൽ പ്രവർത്തിക്കുവാൻ വലിയൊരു കൂട്ടം ആളുകൾ ഇന്ന് നിലവിൽ ഉണ്ട്.

ഇതെഴുതുന്നയാളുടെ അറിവ് ശരിയാണെങ്കിൽ മുസ്ലീങ്ങളിലെ പാവപ്പെട്ടവർക്കിടയിൽ കമ്യൂണിറ്റിയിലെ വിദ്യാഭ്യാസമുള്ളവർ പൗരത്വ ബില്ലിന് വേണ്ടിയുള്ള വിവരശേഖരണവും തുടങ്ങിക്കഴിഞ്ഞു. 'ശുദ്ധിയും', 'വൃത്തിയും' പറഞ്ഞിരിക്കുന്ന ഹിന്ദു കമ്യൂണിറ്റിയിലെ ഉന്നത ജാതിക്കാർ അത്തരത്തിലുള്ള ഒരു പ്രവർത്തനത്തിന് തയാറാകില്ല. അങ്ങനെ തയാറാകാത്തതുകൊണ്ടാണല്ലോ ദാരിദ്ര്യം അനേകം നൂറ്റാണ്ടുകളോളം ഇന്ത്യയിൽ നിലനിന്നത്. ചുരുക്കം പറഞ്ഞാൽ നമ്മുടെ സർക്കാർ സംവിധാനങ്ങളിലെ 'എലാബറേറ്റ്' ആയിട്ടുള്ള ചട്ടങ്ങളും, നിയമങ്ങളും മൂലം ദരിദ്രരും നിരക്ഷരരുമായ ഹിന്ദു കമ്യൂണിറ്റിയിലെ പാവപ്പെട്ടവർക്കായിരിക്കും പൗരത്വ ബിൽ കൊണ്ട് ഏറ്റവും വലിയ പണി ഭാവിയിൽ കിട്ടാൻ പോകുന്നത്.

(ലേഖകൻ ഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബർ ഇക്കനോമിക്ക്സ് റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ്‌റിലെ അസിസ്റ്റന്റ്‌റ് ഡയറക്ടറാണ്. ആനുകാലികങ്ങളിൽ എഴുതുന്ന അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

 

വെള്ളാശേരി ജോസഫ്    
വെള്ളാശേരി ജോസഫ്

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
11 നഴ്‌സുമാരെ പിരിച്ചുവിട്ട് ആദ്യം തുടക്കമിട്ടത് തലസ്ഥാനത്തെ എസ്‌കെ ആശുപത്രി; ജീവനക്കാരുടെ ശമ്പളം മൂന്നിലൊന്നായി വെട്ടിക്കുറച്ച് ബേബി മെമോറിയൽ ആശുപത്രി; കടുംവെട്ടുമായി ആസ്റ്റർ മെഡിസിറ്റി; മൂന്നിൽ രണ്ടു ഭാഗം മാത്രം ശമ്പളമെന്ന് അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി; പകുതി ശമ്പളം മാത്രമെന്ന് കെ.പി.യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ചും; കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിലക്കിയിട്ടും കൊറോണ കാലത്ത് ജീവനക്കാരെ പാഠം പഠിപ്പിക്കാൻ സ്വകാര്യ ആശുപത്രികൾ
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
'കൊറോണയെന്ന ഇരുട്ടിനെ ചെറുക്കാൻ വീട്ടിലെ വൈദ്യുത വെളിച്ചം അണച്ചു ദീപം കത്തിക്കുക എന്നൊക്കെ പറയുന്നത് ശുദ്ധ വിഡ്ഢിത്തം ആണ്; ഇത് ദീപാവലി പോലെയുള്ള ആചാരമോ ഭൗമദിനം പോലെയുള്ള ആചരണമോ വേണ്ട സാഹചര്യം അല്ല; ഫ്‌ളാഷ് ലൈറ്റ് തെളിയിച്ചും പന്തം കൊളുത്തിയും അല്ല വൈറസിനെ ചെറുക്കേണ്ടത്'; മോദിയുടെ ഞായറാഴ്ചയിലെ ദീപം കൊളുത്തിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്; രൂക്ഷ വിമർശനവുമായി സംഘപരിവാർ അണികളും
വനിതാ നഴ്‌സുമാരുടെ മുന്നിൽ തുണിയില്ലാതെ നടന്നതും അശ്ലീല കമന്റടിച്ചതും വച്ചുപൊറുപ്പിക്കാനാവില്ല; ഗസ്സിയാബാദ് ജില്ലാ ആശുപത്രിയിലെ വനിതാ ആരോഗ്യപ്രവർത്തകരോട് തബ്ലീഗി പ്രവർത്തകർ പെരുമാറിയത് നീചമായി; ഇവർ മനുഷ്യസമൂഹത്തിന്റെ ശത്രുക്കൾ; ഇനി അവരുടെ പരിചരണത്തിനായി വനിതാ നഴ്‌സുമാരെയോ സുരക്ഷയ്ക്കായി വനിതാ പൊലീസിനെയോ നിയോഗിക്കില്ല; ഐസൊലേഷനിൽ കഴിയുന്ന ആറു ജമാ അത്ത് പ്രവർത്തകർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കുമെന്ന് യോഗി ആദിത്യനാഥ്
അറസ്റ്റിലായത് 'മേസ്തിരി റിഞ്ചു'; മൊബൈലിൽ ഉള്ളത് ബംഗള, മറാത്ത, ഹിന്ദി ഭാഷകളിലുള്ള നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ; കേരളത്തിൽ ജോലി തേടിയെത്തിവരെ ഏകോപിപ്പിക്കുന്ന ഗ്രൂപ്പും ഫോണിൽ; റോഡ് ഉപരോധവും ലോക് ഡൗൺ ലംഘനവും വ്യക്തമായ നിർദ്ദേശങ്ങൾ അനുസരിച്ച്; ആളുകളെ സംഘടിപ്പിച്ചത് ബംഗാൾ സ്വദേശി എന്നതിന് വ്യക്തമായ തെളിവകുൾ; സംശയം നീളുന്നത് തീവ്ര സ്വഭാവമുള്ള സംഘടനയിലേക്ക്; പായിപ്പാട്ടെ വില്ലൻ മുഹമ്മദ് റിഞ്ചു ആളു ചില്ലറക്കാരനല്ലെന്ന് പൊലീസ്
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
വീട്ടിനുള്ളിൽ ഇരിക്കാതെ പുറത്തു പോയി ചുമച്ച് വൈറസ് പടർത്താൻ നമുക്ക് കൈകോർക്കാം; ഇൻഫോസിസിലെ സീനിയർ ആർക്കിടെക്കിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വിവാദമായപ്പോൾ അന്വേഷണം നടത്തി ഞൊടിയിടയിൽ പുറത്താക്കി ടെക്കി ഭീമൻ; ബംഗളൂരുവിലെ ടെക്കിയായ മുജീബ് മുഹമ്മദ് യഥാർത്ഥ ഭീകരനെന്ന് സോഷ്യൽ മീഡിയ; കൊറോണക്കാലത്തെ ബംഗളൂരുവിൽ നിന്നുള്ള വമ്പൻ വിവാദം ഇങ്ങനെ
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
ജീന രാവിലെ നഴ്‌സിങ് ഡ്യൂട്ടിക്ക് പോകുന്ന സമയം രഞ്ജു നല്ല ഉറക്കം; വീട്ടുജോലിക്കാരി ഭക്ഷണം കഴിക്കാനായി തട്ടി വിളിച്ചപ്പോൾ അനക്കമില്ല; അയൽക്കാരെയും ജീനയെയും വിളിച്ചുവരുത്തി നോക്കുമ്പോൾ മനസ്സിലായി രഞ്ജു പോയി; അടുത്തിടെ നെഞ്ചെരിച്ചിൽ കൂടെക്കൂടെ വന്നപ്പോഴും ഗ്യാസെന്ന് കരുതി തള്ളി; മരണം ഹൃദയാഘാതത്തിന്റെ രൂപത്തിൽ വരും മുമ്പ് കുവൈറ്റിലെ ഈ മലയാളി നഴ്‌സിങ് ദമ്പതികൾ സ്വപ്‌നം കണ്ടത് യുകെയിലെ തൊഴിലും ജീവിതവും
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
പതിനേഴുകാരി പതിമൂന്നുകാരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് വീട്ടിൽ ആരുമില്ലാതിരുന്ന ദിവസം; കുഞ്ഞിനെ നോക്കാൻ എത്തിയവൾ സ്ഥിരമായി ശയിച്ചത് ബാലനൊപ്പം; കാമുകനെ വിവാഹം കഴിച്ചിട്ടും കുട്ടിയുമായുള്ള സെക്‌സ് ഉപേക്ഷിക്കാനാകാതെ നഴ്‌സറി ജീവനക്കാരി; പീഡന വിവരം പുറത്തറിഞ്ഞത് യുവതി പതിമൂന്നുകാരന്റെ കുഞ്ഞിന് ജന്മം നൽകിയതോടെ; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതിയുടെ ശിക്ഷ വിധിക്കുക ഏപ്രിൽ മൂന്നിന്
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
ക്ഷേത്രോത്സവത്തിൽ ഉത്തര ഉണ്ണിയുടെ നൃത്തം അനൗൺസ് ചെയ്യാൻ ഊർമ്മിള മൈക്ക് കൈയിൽ എടുത്തപ്പോൾ ഓഫായി; കലിപ്പിലായ ഊർമ്മിള കാണികൾക്കും മുമ്പിലേക്ക് മൈക്ക് വലിച്ചെറിഞ്ഞു; കട്ടക്കലിപ്പോടെ നാട്ടുകാരും എത്തിയതോടെ പ്രശ്നത്തിൽ ഇടപെട്ട് പൊലീസും; മെക്ക് താഴേക്ക് ഇടുന്നത് അത്ര വലിയ കുഴപ്പമാണോ സാറേ.. എന്നു പൊലീസുകാരോട് ചോദിച്ചു ഊർമ്മിള ഉണ്ണി; ദൈവ സന്നിധിയിലെ നടിയുടെ അഹങ്കാരം കണ്ടെന്ന പോലെ തിമിർത്ത് പെയ്ത് മഴയും; നൃത്തം മുടങ്ങിയതോടെ കണക്കായി പോയെന്ന് നാട്ടുകാരും
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ