Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങൾ ആരെയെങ്കിലും ആത്മാർത്ഥമായി സ്‌നേഹിക്കുന്നെങ്കിൽ നാളെ അവർ ജീവിതത്തിൽ ഇല്ലാതെ ആയാലും പുഞ്ചരിച്ചു കൊണ്ട് അവരെ പറ്റി സംസാരിക്കാൻ കഴിയണം; പ്രിയ ഗോവിന്ദുമാരെ ഒരു കാര്യം പറയട്ടെ, നിങ്ങൾ ഒരുവട്ടം വിളിച്ചാൽ ഫോൺ എടുക്കാത്ത കാമുകിയെ പിന്നേം പിന്നേം വിളിക്കുമ്പോൾ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് സെൽഫ് റെസ്‌പെക്ട് ആണ്

നിങ്ങൾ ആരെയെങ്കിലും ആത്മാർത്ഥമായി സ്‌നേഹിക്കുന്നെങ്കിൽ നാളെ അവർ ജീവിതത്തിൽ ഇല്ലാതെ ആയാലും പുഞ്ചരിച്ചു കൊണ്ട് അവരെ പറ്റി സംസാരിക്കാൻ കഴിയണം; പ്രിയ ഗോവിന്ദുമാരെ ഒരു കാര്യം പറയട്ടെ, നിങ്ങൾ ഒരുവട്ടം വിളിച്ചാൽ ഫോൺ എടുക്കാത്ത കാമുകിയെ പിന്നേം പിന്നേം വിളിക്കുമ്പോൾ നിങ്ങൾക്ക് നഷ്ടപ്പെടുന്നത് സെൽഫ് റെസ്‌പെക്ട് ആണ്

വൈശാഖ് തെക്കേത്ത്

തൊരു ആണധികാര എഴുത്താണ് എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ. അപ്പൊ പിന്നെ അങ്ങനെ ഒരു എഴുത്തു ഉണ്ടോ എന്നൊന്നും വല്യ ബോധ്യം ഇല്ല, കാരണം പെണ്ണെഴുത്ത് പെണ്ണെഴുത്ത് എന്ന് മാത്രം കേൾക്കുമ്പോൾ ഒരു ആണധികാര എഴുത്തും ഇരുന്നോട്ടെ ലെ. കാരണം സ്ത്രീപക്ഷ എഴുത്തുകൾ പലതും പുരുഷന്മാർ എഴുതുമ്പോൾ പുരുഷപക്ഷം അങ്ങനെ കുറിക്കപ്പെടാതെ പോവുന്നുണ്ടോ എന്ന് തോന്നലിൽ നിന്നുമാണ് ഈ എഴുത്തിനു ഈയുള്ളവൻ പുറപ്പെട്ടത്..

സത്യത്തിൽ മായാനദിയിലെ അപ്പുവിന്റെ മറ്റൊരു സൈക്കോ വേർഷൻ തന്നെ അല്ലെ ഉയരെയിലെ ഗോവിന്ദും. എനിക്ക് തോനുന്നു ഇനി അടുത്ത കുറച്ച കാലത്തേക്ക് കേരളത്തിലെ പല പ്രണയങ്ങളിലും ചർച്ച ചെയ്യാൻ പോവുന്നത് ഈ കഥപാത്രം ആയിരിക്കും എന്നാണ്, അതിന്റെ ചില ഉദാഹരണങ്ങൾ കുറച്ചു ദിവസങ്ങളായി പല എഴുത്തിലും കണ്ടു. ഇനി മ്യാരകം എന്ന് തോന്നുന്ന ന്യായീകരണങ്ങൾ ചിലർക്കെല്ലാം തോന്നുന്ന ചില കാര്യങ്ങൾക്ക് മുന്നേ പറയട്ടെ, ഞാൻ മനസിലാക്കിയ ഗോവിന്ദിന് ഒരിക്കല്ല് പല്ലവിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കാൻ ഒരിക്കലും സാധിക്കില്ല, കാരണം അവൻ അവളെ അത്ര മാത്രം സ്‌നേഹിക്കുന്നുണ്ട്.

ഈ പ്രശ്‌നം എന്ന് പറയുന്നത് നിങ്ങളിൽ പലരും ഗോവിന്ദും വിശാലുമായി നടത്തുന്ന മ്യാരക കംപാരിസൺ ആണ്. അതിനുള്ള മറുപടികൾ താഴെ കൊടുക്കുന്നു. ഒരിക്കലും വിശാലിന്റ ജീവിതത്തിലെ ആദ്യത്തെ പെൺകുട്ടി അല്ല പല്ലവി. അല്ലെങ്കിൽ അവൾ അവന്റെ ജീവിതത്തിൽ ഒട്ടും ഇമ്പോർട്ടന്റ് അല്ലാത്ത ഒരു വ്യക്തി ആണ്. ജീവിതത്തിൽ സാമ്പത്തികമായി വളരെ സ്റ്റേബിളായ വ്യക്തി ആണ് വിശാൽ. ഈ മൂന്ന് കാര്യങ്ങൾ ചെറുതെന്നു തോന്നുമെങ്കിലും ഒരു സ്‌നേഹം പൊളിക്കാനും പടുക്കാനും ഒക്കെ ഉള്ള മരുന്ന് ഇതിൽ ഉണ്ട്.

ഒരു അർത്ഥത്തിൽ അല്ലെങ്കിൽ വേറെ ഒരു അർത്ഥത്തിൽ നമ്മൾ എല്ലാവരും പോസെസ്സിവ് അല്ലെ. സ്വന്തം അമ്മയോട് പോലും നമ്മൾ പോസെസ്സീവ് അല്ലെ, വീട്ടിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ എങ്ങനെയാണോ ചേട്ടനെയാണോ കൂടുതൽ ഇഷ്ടം എന്ന് നിങ്ങളിൽ പലരും അമ്മയോട് ചോദിച്ചിട്ടുണ്ടാവില്ലേ? നമ്മൾ ഒരുപാട് ഇഷ്ടപെടുന്നവരോട് മാത്രം തോന്നുന്ന വ്യക്തികളോട് തോന്നുന്ന ഒരു അടാറു സാധനം ആണ് ഈ പോസെസ്സിവ്, സംഭവം നമുക്ക് വല്യ ത്രില്ല് ഒക്കെ തോന്നുമെങ്കിലും മറ്റേ ആൾക്ക് അങ്ങനെ ആവണം എന്ന് ഇല്ല.

ഈ പോസെസ്സീവ്‌നെസ് കൂടി കൂടി ആണ് മറ്റൊരു സൈക്കോ ആവുന്നത്..അവിടെ പോവുന്ന ഒരു സാധനം ഉണ്ട് സെൽഫ് റെസ്‌പെക്ട്. അത് നഷ്ടപ്പെട്ടാൽ പിന്നെ നിങ്ങടെ ജീവിതം ഗോവിന്ദിന്റെ രണ്ടാം ഇടവേള പോലെ ആവും. പ്രിയ ഗോവിന്ദുമാരെ ഒരു കാര്യം പറയട്ടെ, നിങ്ങൾ ഒരു വട്ടം വിളിച്ചാൽ ഫോൺ എടുക്കാത്ത കാമുകിയെ പിന്നേം പിന്നേം വിളിക്കുമ്പോൾ നിങ്ങൾക്ക് നഷ്ടെപ്പടുന്നത് ഈ മുകളിൽ പറഞ്ഞ സാധനമാണ്.

നിങ്ങൾക്ക് വിശാൽ ആവണം എങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം ആണ്:

1, നിങ്ങളുടെ ലോകത്തിനു ചുറ്റും ഒരുവട്ടം വരയ്ക്കണം എന്നിട്ട് അതിനു അകത്തേക്ക് ഉള്ള പ്രവേശനം നിങ്ങളുടെ സന്തോഷങ്ങൾക്ക് മാത്രം ആകണം.

2 ജീവിതത്തിൽ ആരെ സ്‌നേഹിക്കുമ്പോളും ഒന്ന് ഓർക്കുക അവർ ഇല്ലെങ്കിലും നിങ്ങൾക്ക് ജീവിക്കണം ( പല്ലവി വിശാലിന്റെ പുഞ്ചരിച്ചു കൊണ്ട് തള്ളിയപ്പോൾ അവൻ പുഞ്ചരിച്ച പോലെ നിങ്ങല്കും പുഞ്ചരിക്കാം).

3 നിങ്ങളുടെ സന്തോഷവും ദുഃഖങ്ങളും മറ്റൊരു വ്യക്തിയെ ചുറ്റി പറ്റി അല്ല എന്ന് ഉറപ്പു വരുത്തുക.

ജീവിതത്തിൽ വിവാഹം/ പ്രണയം എന്ന സാധനങ്ങൾ ഒക്കെ മാറ്റി വച്ച് സ്വന്തം കരിയറിനെ കുറിച്ച് ചിന്തിക്കുക.

'നിങ്ങൾ ആരെയെങ്കിലും ആത്മാർത്ഥമായി സ്‌നേഹിക്കുന്നെങ്കിൽ നാളെ അവർ ജീവിതത്തിൽ ഇല്ലാതെ ആയാലും പുഞ്ചരിച്ചു കൊണ്ട് അവരെ പറ്റി സംസാരിക്കാൻ കഴിയുമ്പോൾ മാത്രം ആണ് നിങ്ങളുടെ സ്‌നേഹം സത്യമാവുന്നത്'. എന്ന് ഏതോ ഒരു കാത്ത് ഏതോ ഒരു പല്ലവിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കാത്ത സൈക്കോ ആയി മാറാത്ത ഒരു ഗോവിന്ദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP