1 usd = 76.42 inr 1 gbp = 93.74 inr 1 eur = 82.57 inr 1 aed = 20.81 inr 1 sar = 20.32 inr 1 kwd = 245.63 inr

Apr / 2020
05
Sunday

'ഈശ്വര അള്ളാ തേരേ നാം' അപ്രസക്തമാവുകയും പകരം ഗോഡ്‌സെയെ ധീര ദേശാഭിമാനിയായി വാഴ്‌ത്താൻ ധൈര്യമുള്ള ജനപ്രതിനിധികൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടു എന്നിടത്താണ് നമ്മുടെ പരാജയം; ഗോഡ്സാ സ്‌നേഹി പ്രഗ്യാസിങ് താക്കൂർ പാർലിമെന്റിൽ ഇരുന്നു നിയമനിർമ്മാണം നടത്തുന്നു; അതിനു മുൻപ് 'on behalf of Gandhiji' ഇന്ത്യ എന്ന ആശയത്തെ, ബഹുസ്വര ദേശീയതയെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു: സുധാ മേനോൻ എഴുതുന്നു

January 30, 2020

ബാബറി മസ്ജിദ് തകര്ക്കപ്പെടുന്നതിനു കുറച്ചു നാൾ മുൻപ്, ഏതാനും ഗാന്ധിയൻ പ്രവർത്തകർ അയോധ്യയിൽ ഒരു പ്രാർത്ഥനായോഗം നടത്തിയിരുന്നു. ഗാന്ധിജിയുടെ ഡോക്ടർ ആയിരുന്ന, ബാപ്പുവുമായി ഏറെ അടുപ്പമുണ്ടായിരുന്ന സുശീല നയ്യാർ ആയിരുന്നു ആ പ്രാര്ത്ഥന നയിച്ചിരുന്നത്. അന്ന്...

ഉത്തരേന്ത്യൻ ഹിന്ദു സമൂഹത്തിൽ മുസ്ലിം ഭീതി വളർത്താൻ സംഘപരിവാരം ഫലപ്രദമായി ഉപയോഗിക്കുന്നത് വാട്‌സ് ആപ്പ്; കേരളത്തിലെ ക്രിസ്തീയ വിഭാഗത്തിൽ മുസ്ലിം ഭീതി വളർത്താൻ ഉപയോഗിക്കുന്നതും അതേമാർഗ്ഗം; ലൗ ജിഹാദിന്റെ കൊടിയ വിഷപ്രചാരകർ ബിജെപിയുടെ ഐടി സെല്ലുകാർ; സിനഡും കെ.സി.ബി.സിയും ചോരപുരണ്ട ചരിത്ര പാഠങ്ങളെ മറക്കരുത്; ലൗ ജിഹാദിന്റെ രാഷ്ട്രീയത്തെ കുറിച്ച് ബഷീർ വള്ളിക്കുന്ന് എഴുതുന്നു

January 21, 2020

കേരളത്തിന്റെ സവിശേഷമായ ഒരു ഡെമോഗ്രഫി അനുസരിച്ച് ഈ അടുത്ത കാലത്തൊന്നും ബിജെപി ക്ക് ഇവിടെ ഭരണം പിടിക്കാൻ കഴിയില്ല. അത് ഏറ്റവും നന്നായി മനസ്സിലാക്കിയിട്ടുള്ളത് ഒരു പക്ഷേ അമിത് ഷാ തന്നെയായിരിക്കും. കേരളത്തിലെ ജനങ്ങളുടെ രാഷ്ട്രീയ ബോധവും സംഘപരിവാർ അജണ്ടകളെ...

മതം മാറ്റത്തിന്റെ കാര്യത്തിൽ സഭയെന്താ പിന്നിലാണോ? പെന്തെക്കോസ്ത് വിഭാഗം ഇവിടെ നടത്തുന്ന മതംമാറ്റ സുവിശേഷങ്ങളുടെ അത്രയും വരില്ല എന്തായാലും ലൗ ജിഹാദ്; അതിനെതിരെയും ഇടയലേഖനങ്ങൾ ഇറക്കരുതോ? ഈ ഇടയലേഖനമൊരു മറ മാത്രമാണ്; സഭയിലെ ഭൂമി തട്ടിപ്പു കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കാതിരിക്കാനുള്ള ചെറിയ തട; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

January 19, 2020

ലവ് ജിഹാദ് എന്നത് യാഥാർത്ഥൃമാണെന്ന തിരിച്ചറിവിനൊപ്പം തിരിച്ചറിയപ്പെടേണ്ടതാണ് സീറോ മലബാർ സഭയുടെ കാപട്യത്തെയും. അന്ന് രണ്ടു സെമറ്റിക് മതങ്ങളുടെ അഡ്ജസ്റ്റ്‌മെന്റ് ഡീലിനിടെ നഷ്ടങ്ങളും പീഡനത്തിന്റെ കുരിശുവഴികളും മാത്രം താണ്ടേണ്ടി വന്ന ഒരു കുടുംബമുണ്ടായിരു...

കഴുത്തിൽ കുരുക്ക് മുറുക്കുന്നതിന് മുൻപ് അണിയിക്കുന്ന മുഖാവരണം നിരസിച്ച് ധീരമായി മരണത്തെ നേരിട്ട സദ്ദാം ഹുസൈനും താൻ തൂക്കിലേറ്റപ്പെടാൻ പോവുകയാണ് എന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം 'എനിക്ക് തെറ്റുപറ്റി പോയല്ലോ ' എന്ന് വിലപിച്ച അജ്മൽ കസബും വധശിക്ഷയുടെ വ്യത്യസ്ത മുഖങ്ങൾ കാട്ടിത്തരുന്നു; വധശിക്ഷയുടെ നീതിശാസ്ത്രത്തെ കുറിച്ച് അഡ്വ. സുനിൽ സുരേഷ് എഴുതുന്നു

January 19, 2020

നിർഭയ കേസിലെ പ്രതികൾക്കായി കൊലമരം ഒരുങ്ങുന്നു. മകളെ നഷ്ടപ്പെട്ട അമ്മയും മകനെ നഷ്ടപ്പെടാൻ പോകുന്ന അമ്മയും കോടതിവരാന്തയിൽ നേർക്കുനേർ. ഇന്ദിരാഗാന്ധിയുടെ ഘാതകരെ തൂക്കിലേറ്റിയ ആരാച്ചാർ കല്ലു ജല്ലാദിന്റെ കൊച്ചുമകൻ പവൻ ജല്ലാദ് ആരാച്ചാരുടെ കുപ്പായം അണിയുമ്പോ...

മലബാറിലെ ഖിലാഫത് മാപ്പിള കലാപമായിരുന്നു; ആ കലാപം തുർക്കിയിലെ ഖലീഫയെ പറ്റി കേട്ടറിവ് പോലുമില്ലായിരുന്ന ഇവിടുത്തെ സാധാരണക്കാരായ ഹിന്ദുക്കൾക്ക് എതിരെയുമായിരുന്നു; മലബാർ കലാപം സ്വാതന്ത്ര്യ സമരം ആണെങ്കിൽ ഗുജറാത്ത് കലാപം ദീപാവലി ആഘോഷമാണ്; വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജി ധീര ദേശാഭിമാനി ആണെങ്കിൽ മായാ ബഹൻ കോഡ്നാനി വീരശൂര പോരാളിയാണ്; കുഞ്ഞഹമ്മദ് ഹാജിയുടെ ചരമവാർഷികം ആഘോഷമാക്കേണ്ടതുണ്ട്; ശങ്കു ടി ദാസ് എഴുതുമ്പോൾ

January 16, 2020

മലബാറിലെ ഹിന്ദുക്കളുടെ ആത്മാഭിമാനത്തെ ആണ് കോൺഗ്രസ്സ് വെല്ലുവിളിക്കുന്നത്. ഒരു നൂറ്റാണ്ട് കഴിഞ്ഞിട്ടും കരിയാത്ത മുറിവിൽ ആണവർ ഉപ്പ് പുരട്ടുന്നത്.അതിന്റെ ഇനിയും തീരാത്ത നോവിനെ ആണവർ കുത്തിയുണർത്തുന്നത്.ഞങ്ങളുടെ പൂർവികരുടെ ഓർമകൾക്ക് മേലെയാണ് അവർ കാർക്കിച്...

കാർഗിൽ ശവപ്പെട്ടി കുംഭകോണത്തിൽ വാജ്‌പേയി സർക്കാർ ആടിയുലഞ്ഞപ്പോൾ നടന്ന പാർലിമെന്റ് ആക്രമണം ആർക്കാണ് രക്ഷയായത് എന്നു പറയണ്ടല്ലോ? പുൽവാമ ഭീകരാക്രമണത്തിൽ രാഷ്ട്രീയ ബമ്പർ ലോട്ടറിയടിച്ചവാരെന്നും ആർക്കാണറിയാത്തത്? ദേവീന്ദർ സിങ്ങ് ഒരു ചെറിയ മീനല്ല; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വായും പൂട്ടി ഇരിക്കാതെ സമാധാനം പറയണം: എം ബി രാജേഷ് എഴുതുന്നു

January 14, 2020

ഒരു യഥാർത്ഥ ' രാജ്യസ്‌നേഹി' കാശ്മീരിൽ ഭീകരരോടൊപ്പം പിടിയിലായിട്ടും 'രാജ്യസ്‌നേഹത്തിന്റെ ' സ്വയം പ്രഖ്യാപിത കുത്തകാവകാശികളൊന്നും അറിഞ്ഞമട്ടു കാണിക്കുന്നില്ലല്ലോ. പിടിയിലായ ദേവീന്ദർ സിങ്ങ് ഒരു ചെറിയ മീനല്ല. പൊലീസ് സൂപ്രണ്ടാണ്. വിശിഷ്ട സേവനത്തിന് കഴിഞ്ഞ...

മരിച്ചവരുടെ കണക്കെടുപ്പ് ഇല്ലെങ്കിലും ജീവിച്ചിരിക്കുന്നവരുടെ കണക്കെടുക്കുന്ന വർഷമാണ് 2020; അതുകൊണ്ട് എല്ലാവരും പുതുവർഷത്തിൽ സുരക്ഷിതരായിരിക്കുക. ആശംസകൾ...! 2019 ലെ ദുരന്തങ്ങൾ...: മുരളി തുമ്മാരുകുടി എഴുതുന്നു

December 26, 2019

2019 ലെ ദുരന്തങ്ങൾ... സമീപകാല മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായിരുന്നല്ലോ 2004 ലെ സുനാമി. പതിനാറു രാജ്യങ്ങളിൽ ആയി രണ്ടുലക്ഷത്തി അറുപതിനായിരം ആളുകൾ ആ ദുരന്തന്തിൽ കൊല്ലപ്പെട്ടു എന്നാണ് കണക്കുകൾ. കേരളത്തിൽ മരണസംഖ്യ താരതമ്യേന കുറവായിരുന്നുവെങ്കില...

മരിച്ചവർ മാലാഖമാർ ആണ് ഇതായിരുന്നു മരിച്ചവരെ കുറിച്ചുള്ള സാറിന്റെ ഭാഷ്യം: ആ അർത്ഥത്തിൽ ആകാശത്ത് നോക്കുമ്പോൾ എനിക്ക് കാണാം ബാബു പോൾ എന്ന മാലാഖയെ; ഇത് എഴുതുന്ന സമയത്തു ഞാൻ ആ മാലാഖയെ കാണുന്നു; ജീവിതയാത്രയുടെ അടുത്ത ഘട്ടത്തിലേക്ക് യാത്രയായ തങ്ങളുടെ പ്രീയപ്പെട്ടവരെ ആർക്കും വീണ്ടും കാണാം, അവരോട് സംസാരിക്കാം; അതൊരു അസാധാരണമായ അനുഭൂതിയാണ്: ബാബു പോൾ ഇല്ലാത്ത ക്രിസ്മസ്: എബി ആന്റണി ഗുരുവിനെ ഓർക്കുമ്പോൾ

December 24, 2019

ബാബു പോൾ സാർ ഇല്ലാത്ത ആദ്യ ക്രിസ്മസ് : ഏതാനും മാസങ്ങൾക്ക് ശേഷം ഇന്നലെ ഞാൻ കവടിയാറിലെ മമ്മീസ് കോളനിയിലെ ബാബു പോൾ സാറിന്റെ വീട്ടിലെത്തി.. രണ്ട് ദിവസം മുമ്പ് ഒരു പ്രമുഖ ചാനലിൽ നിന്ന് ഒരു വിളി എത്തി. വിഷയം ' ബാബു പോൾ സാർ ഇല്ലാത്ത ആദ്യ ക്രിസ്മസ് '. സാറിന്...

മനുഷ്യാവകാശവും ന്യൂനപക്ഷ പീഡനവുമൊക്കെ പറഞ്ഞു പതപ്പിച്ച് ന്യായീകരിക്കാൻ എളുപ്പമാണെങ്കിലും പൗരത്വനിയമ ഭേദഗതിയിൽ മതപരമായ വിവേചനം പ്രകടമാണ്; എന്തൊക്കെ പറഞ്ഞാലും ഇത് , മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം വിവേചനപരം തന്നെയാണ്; അവരെ പരോക്ഷമായി അപമാനിക്കലാണത്; വീണാലും നേട്ടം; സി രവിചന്ദ്രൻ എഴുതുന്നു

December 12, 2019

(1) ഇന്നലെ പാർലമെന്റ് പാസ്സാക്കിയ ദേശീയ പൗരത്വഭേദഗതി ബില്ലിനെതിരെ(The Citizenship (Amendment) Bill, 2019) കിഴക്ക് വടക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം രൂക്ഷമാണ്. മണിപ്പൂർ, ത്രിപുര, മേഘാലയ, നാഗാലാൻഡ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗിരിവർഗ്ഗ മേഖലകളിൽ ...

ഡിഗ്രിക്കു പഠിക്കുന്ന മകൾക്ക് സെക്സ് എന്താന്നെന്നു പോലും അറിയില്ലെന്ന് അവൾ അഭിമാനത്തോടെ പറഞ്ഞു; എന്നാൽ കുട്ടിയുടെ വാട്‌സാപ്പ് ചാറ്റിൽ അവൾ കണ്ടത് മറ്റൊന്ന്; അംഗലാവണ്യം വന്ന പെൺകുട്ടിയും പൊടി മീശ വന്ന പയ്യനും അച്ഛനും അമ്മയ്ക്കും പൊടി കുഞ്ഞുങ്ങൾ ആണ്; എന്റെ കുട്ടിക്ക് ലൈംഗികത എന്താന്നെന്നു പോലും അറിയില്ല എന്ന് വിശ്വസിക്കാൻ ആണ് എല്ലാർക്കും ഇഷ്ടം: ഡോ. കല എഴുതുന്നു

December 10, 2019

സമൂഹമാധ്യമങ്ങളുടെ സ്വാധീനത്തിൽ യുവതി യുവാക്കൾക്ക് ജീവിതം നഷ്ടമാകുന്നതിനെ തടയാൻ പൊലീസ് ചില നിർദ്ദേശ്ശങ്ങൾ നൽകിയത് വായിച്ചു.. ഈ നിർദേശങ്ങൾ നൽകിയ സംവിധാനത്തോട് ഉള്ള എല്ലാ ബഹുമാനത്തോടെ, counseling psychologistഎന്ന നിലയ്ക്ക് എനിക്കും പറയാൻ ഉള്ള ചിലത്... ട...

പ്രണയം ഇല്ലാതാക്കാൻ പെൺകുട്ടിയെ മാനസികരോഗ ആശുപത്രിയിൽ ആക്കിയത് സത്യമെങ്കിൽ അതിന് കൂട്ടുനിന്ന ഡോക്ടർമാരുടെ ക്രൂരത ഒറ്റവാക്കിൽ പറയാൻ വയ്യ! കട്ടിൽ ഒഴിഞ്ഞു കിടക്കരുതെന്ന് മാനേജ്‌മെന്റ് നിർദേശവും പ്രാവർത്തികമാക്കാൻ സ്വന്തം അച്ഛനും സഹോദരനും കൂട്ട് നിൽക്കുമ്പോൾ ആശുപത്രിയുടെ ബിസിനസ് ലക്ഷ്യങ്ങൾ നിറവേറ്റാൻ ഡോക്ടറിന് എളുപ്പമായി; പ്രണയം എന്നത് ഒരു അസുഖം അല്ല; സിനിമകളിൽ കാണുന്ന മനഃശാസ്ത്ര ജീവിതം മറ്റൊന്നാണ്: സൈക്കോളജിസ്റ്റ് കല എഴുതുന്നു

December 09, 2019

മീഡിയ വൺexclusive ആയി ഒരു വാർത്ത കൊടുത്തിരുന്നു.. പ്രണയം ഇല്ലാതാക്കാൻ ബി. ഡി. എസ് വിദ്യാർത്ഥിനിയെ വീട്ടിൽ നിന്നും അച്ഛനും സഹോദരനും ചേർന്നു, മൂന്ന് പുരുഷ നഴ്‌സുമാരുടെ സഹായത്തോടെ കുത്തി വെച്ചു കടത്തി കൊണ്ട് പോയി ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു.. രണ്ടു ദി...

പിണറായി വിജയൻ പാർട്ടിക്കും മുകളിലോ? താൻ വളർന്നുവന്ന പാർട്ടി സിസ്റ്റത്തേക്കാൾ ഏറെ പിണറായി വിജയന് ഇപ്പോൾ വിശ്വാസം ഇന്നലെക്കണ്ട പൊലീസിന്റെ സിസ്റ്റത്തെ ആയതു താൻ എല്ലാ സിസ്റ്റങ്ങൾക്കും മുകളിലെന്ന ധാരണ കൊണ്ട്; പ്രിയ മുഖ്യമന്ത്രി, നിങ്ങൾ പൊലീസ് വകുപ്പിലൊരു പരാജയമാണ് എന്നു മാത്രമല്ല, കമ്യൂണിസ്റ്റ് മാർക്‌സിസ്റ്റ് എന്ന നിലയ്ക്കും ഒരു പരാജയമാണ്: അഡ്വ.ഹരീഷ് വാസുദേവൻ എഴുതുന്നു

December 08, 2019

CPIM അംഗമായ ഒരാളെ പൊലീസ് 'മാവോയിസ്റ്റ് ബന്ധം' ആരോപിച്ചു അറസ്റ്റ് ചെയ്താൽ പാർട്ടിക്കാർ ആര് പറയുന്നതാണ് വിശ്വസിക്കുക? പാർട്ടി അംഗമോ പൊലീസോ? അംഗത്തേക്കാൾ പൊലീസിനെ വിശ്വസിക്കാനുള്ള മണ്ടത്തരം ഒരു പാർട്ടി ഘടകവും കാണിക്കില്ല. പൊലീസിന്റെ വർഗ്ഗ സ്വഭാവത്തെപ്പറ...

ഇതര സംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങൾ അന്താരാഷ്ട്രീയമായി വരെ പ്രശ്‌നം വളരും; അതുകൊണ്ട് പ്രതിരോധ നടപടികൾ ഇപ്പോഴേ എടുക്കുന്നതാണ് നല്ലത്; കേരളത്തിൽ വരുന്ന മറുനാടൻ തൊഴിലാളികളിൽ കുറ്റവാളികൾ ഉണ്ടാകാമെങ്കിലും കേരളത്തിൽ വരുന്ന മറുനാട്ടുകാർ എല്ലാം കുറ്റകൃത്യം ചെയ്തവരാണെന്ന ചിന്ത നൂറു ശതമാനം തെറ്റാണ്; ബണ്ടി ചോറിനെ പോലുള്ള കുറ്റവാളികൾ കേരളത്തിലേക്ക് വിമാനം കയറി വരുന്ന സാഹചര്യവും മനസ്സിലാക്കണം: മുരളി തുമ്മാരുകുടി എഴുതുന്നു

December 02, 2019

ഇന്ന് എന്റെ വേറൊരു പോസ്റ്റിനിട്ട കമന്റാണ്. സത്യത്തിൽ ഈ വാർത്ത ഞാൻ അറിഞ്ഞിരുന്നു, അതിനെ പറ്റി എഴുതണമെന്നും പ്ലാൻ ഉണ്ടായിരുന്നു. പക്ഷെ തിരക്കുള്ള ആഴ്ച ആയതിനാൽ അധികം എഴുതാൻ പറ്റിയില്ല. 'ചേട്ടന് എന്ത് പറ്റി? കാണുന്നില്ലല്ലോ' എന്ന് പലരും മെസ്സേജിൽ വന്നു ച...

വിലപ്പെട്ട 20 മിനിട്ടിനു ശേഷം നീ ആ അച്ഛനോട് പറഞ്ഞത് എന്താ.... കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പൊയ്‌ക്കോ എന്ന് കഴ കൊണ്ട് തള്ളുമ്പോൾ നിനക്ക് അറിയാമായിരുന്നു ആ കുഞ്ഞു ജീവനോടെ അവിടെ എത്തില്ല എന്ന്; അദ്ധ്യാപകർ കൈമാറിയ കൊലക്കത്തി നീയും ഭംഗിയായി ഉപയോഗിച്ചു; അതിന് പേര് ഡോക്ടർമാരുടെ ഡിഫൻസീവ് പ്രാക്ടീസ്: മകളേ ... ഭീരുവാണച്ഛൻ.. അല്ലെങ്കിൽ ആ തലവെട്ടി സമുദ്രത്തിലിട്ടേനെ: ഷെഹലാ ഷെറീന്റെ മരണത്തിന് പിന്നിലെ കുറ്റവാളി ആര്? എംഎസ് സനിൽകുമാർ എഴുതുന്നു

November 22, 2019

മകളേ ...ഭീരുവാണച്ഛൻ, അല്ലെങ്കിലാത്തലവെട്ടി സമുദ്രത്തിലിട്ടേനെ .... ഡോക്ടർ ജിനേഷ് കുറച്ചു ദിവസം മുൻപ് ഷെയർ ചെയ്ത ഒരു പോസ്റ്റ് ഉണ്ട് ....ചുവടെ വായിക്കാം സാറേ, കൈതാവടി കായലിൽ ഒരു ശവം പൊന്തി!' 'നാശം, നല്ല നീളമുള്ള കഴകൊണ്ട് കിഴക്കോട്ട് ഒരു തള്ളു കൊട്. അഞ്...

നല്ല കെട്ടിടങ്ങളുണ്ടാക്കാൻ എളുപ്പമാണ്; കേരളത്തിലെ പുതിയ തലമുറയിലെ മിക്കവാറും എഞ്ചിനീയറിങ്ങ് കോളേജുകളുടെയും കെട്ടിടങ്ങളും ഭൗതിക സൗകര്യങ്ങളും പഴയ കോളേജുകളേക്കാൾ മികച്ചതാണ്ച കാശുകൊടുത്താൽ പേരുകേട്ടതും പരിചയസമ്പന്നരായ അദ്ധ്യാപകരേയും ലഭിച്ചുവെന്ന് വരാം: അതുകൊണ്ടു മാത്രം നല്ല കോളേജോ യൂണിവേഴ്‌സിറ്റിയോ ആകുമോ? നീരജ ജാനകിയും മുരളി തുമ്മാരുകുടിയും എഴുതുന്നു

November 21, 2019

ഏതു കോളേജിലാ?  'ചേട്ടാ എന്റെ മകൾ നാട്ടിൽ എഞ്ചിനീയറിങ്ങ് കഴിഞ്ഞു, കാനഡയിൽ ഉപരിപഠനത്തിന് പോകണമെന്നുണ്ട്? ഏതാണ് നല്ല യൂണിവേഴ്‌സിറ്റി? സ്ഥിരം കിട്ടുന്ന ചോദ്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നിങ്ങൾ എന്ത് പഠിക്കുന്നു എന്നതിനേക്കാൾ പ്രധാനമാണ് എവിടെ പഠിക്കു...

MNM Recommends

Loading...