Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സരിത സമരം മല എലിയെ പ്രസവിച്ചത് പോലെ - അബ്ദുറഹ്മാൻ രണ്ടത്താണിയുടെ ലേഖനം

സരിത സമരം മല എലിയെ പ്രസവിച്ചത് പോലെ - അബ്ദുറഹ്മാൻ രണ്ടത്താണിയുടെ ലേഖനം

ടതു മുന്നണിയുടെ സരിത സമരം മല എലിയെ പ്രസവിച്ചത് പോലെയായി. പൊലീസിന്റെ അന്വേഷണം കഴിഞ്ഞു കുറ്റപത്രം സമർപ്പിക്കാവുന്ന ഘട്ടമെത്തിയാൽ ഏതു അന്വോഷണവും ആകാമെന്ന പലതവണ പറഞ്ഞ വാക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പാലിച്ചു. വീട്ടിലെത്തിയ യാചകനെ ഒന്നുമില്ലെന്നു പറഞ്ഞു കാര്യസ്ഥർ മടക്കിയയക്കുന്നത് കണ്ടു കലി പൂണ്ട യജമാനൻ തിരിച്ചു വിളിച്ചു കാര്യസ്ഥനല്ല ഞാനാണു പറയേണ്ടത് ഇവിടെയൊന്നുമില്ല എന്നു പറഞ്ഞതു പോലെയായി പിണറായിയുടെ പ്രഖ്യാപനം.

ഉമ്മൻ ചാണ്ടി സ്വയം ജുഡീഷ്വൽ അന്വേന്വേഷണം പ്രഖ്യാപിക്കണ്ട എൻ ഡി എഫിനു സമരം നടത്താനുള്ള അവകാശം വകവച്ചു തന്നിട്ടു മതി എന്ന നിലപാടിനപ്പുറം എന്തു നേടി. സെക്രട്ടറിയേറ്റു ഉപരോധം നേരിടാൻ കേന്ദ്ര സേനയെ വിളിക്കാൻ 50 ലക്ഷം രൂപ ചെലവായെന്നു മാദ്ധ്യമങ്ങൾ. ഉപരോധകാർക്കായി ഇടതു മുന്നണി ചെലവാക്കിയത് 7 കോടിയിൽ പരം രൂപ. കാല വർഷക്കെടുതി ദേശീയ ദുരന്തമായി കാണണമെന്നു പറഞ്ഞ അച്യുതാനന്ദൻ രണ്ടു ദിവസം സെക്രട്ടറിയേറ്റിനെ നിർജ്ജീവമാക്കി ജനങ്ങളെ ബുദ്ധിമുട്ടിച്ചത് അഭിമാനമായി കാണുന്നു.

സമരത്തിന്റെ നേട്ടമായി സി പി എം അണികളോട് പറയുന്നത് പിണറായി സഖാവിനേയും അച്യുതാനന്ദൻ സഖാവിനേയും ഒന്നിച്ചിരുത്തി എന്നാണു. വയറു നിറച്ചുണ്ണാൻ അച്ചന്റെ ചാവടിയന്തിരം നടക്കണമെന്നു പറഞ്ഞ ആർത്തിക്കരനെപ്പോലെ. പിണറായി പ്രതിയായ 374 കോടി രൂപയുടെ ലാവ്‌ലിൻ കേസ് വിചാരണക്കു എടുക്കുമ്പോൾ മകൻ മരിച്ചു മരുമകളുടെ കണ്ണീരു കാണാൻ കൊതിക്കുന്ന അമ്മായിയുടെ റോളിലാണു അച്യുതാനന്ദൻ എന്നു ബോദ്ധ്യമാകും.

സരിത തട്ടിയെടുത്തത് അമിത ലാഭം കൊതിച്ച അത്യാർത്തിക്കാരുടെ പണമാണെങ്കിൽ ലാവ് ലിൻ കേസിലെ പണം കാൻസർ രോഗികൾക്കു അവകാശപ്പെട്ടതാണത്രേ. ജുഡീഷ്യൽ അന്വേന്വേഷണത്തിനു രാജിയുടെ കീഴ്വഴക്കമില്ല. ഇ എം എസ് മന്ത്രി സഭയിൽ ഭക്ഷ്യ മന്ത്രിക്കെതിരെയും നയനാർ ഭരണത്തിൽ മലപ്പുറം വെടിവെപ്പ്പിലും പൂന്തുറ കലാപത്തിലും ഒക്കെ ജുഡീഷ്യൽ അന്വേന്വേഷണമുണ്ടായി. അന്നൊന്നും ആരും രാജി വച്ചില്ല. പിന്നെ ഉമ്മൻ ചാണ്ടിക്കു മാത്രം ഇതു ബാധകമോ.?

പ്രശ്‌നം ഇതൊന്നുമല്ല. ഉമ്മൻ ചാണ്ടിയുടെ നേത്രത്വത്തിൽ ഈ സർക്കാർ. അഞ്ചു വർഷം പൂർത്തിയാക്കിയാൻ പിന്നെ ഇപ്പോൾ ബംഗാളിലുള്ളതിനേക്കാൾ പരിതാപകരമാവും കേരളത്തിൽ സി പി എം പാർട്ടിയുടെ അവസ്ഥ. ഇതു തിരിച്ചറിഞ്ഞു അവസരം ഉപയോഗപ്പെടുത്താൻ യു ഡി എഫ് കൂട്ടുത്തരവാദിത്തത്തോടെ മുന്നേറണം. നിറയെ മാങ്ങയുള്ള ഈ മാവിന്റെ അണ്ടിയാണോ മാവാണോ മൂത്തതെന്ന വാദം മാവു പിഴുതു മാറ്റാൻ ഇടയാക്കരുത്.

അബ്ദുറഹ്മാൻ രണ്ടത്താണി ഫേസ്‌ബുക്കിൽ എഴുതിയതാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP