Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി എസ് പോരാടിയ കേസുകളുടെ എണ്ണവും ഇടപെട്ട വിഷയങ്ങളും തൂക്കി നോക്കിയാൽ കേരളത്തിലെ സകല രാഷ്ട്രീക്കാരും ഒന്നിച്ചു നിന്നാലും ഇതിനടുത്തെത്തില്ല; വിഎസിന് ക്യാബിനറ്റ് പദവി ലഭിച്ചതിൽ എന്തുകൊണ്ട് ആഹ്ലാദിക്കണം?

വി എസ് പോരാടിയ കേസുകളുടെ എണ്ണവും ഇടപെട്ട വിഷയങ്ങളും തൂക്കി നോക്കിയാൽ കേരളത്തിലെ സകല രാഷ്ട്രീക്കാരും ഒന്നിച്ചു നിന്നാലും ഇതിനടുത്തെത്തില്ല; വിഎസിന് ക്യാബിനറ്റ് പദവി ലഭിച്ചതിൽ എന്തുകൊണ്ട് ആഹ്ലാദിക്കണം?

ജാവേദ് പർവേശ്

കാരണം ക്യാബിനറ്റ് പദവിയെന്നാൽ ചോപ്പു ലൈറ്റിട്ട കാറിൽ പാഞ്ഞുനടക്കൽ മാത്രമല്ല. വി എസ് എന്ന എംഎൽഎയ്ക്ക് സർവസജ്ജമായ ഒരു ഓഫിസ് ലഭിക്കുന്നു എന്നു കൂടിയാണ് അതിനർത്ഥം. മന്ത്രിമാരെപ്പോലെ വാരിക്കോരി പഴ്‌സണൽ സ്റ്റാഫിനെ വയ്ക്കാൻ പറ്റുമോ എന്നറിയില്ലെങ്കിലും ക്യാബിനറ്റ് റാങ്കിലുള്ള ആസൂത്രണ ബോർഡ് ഉപാധ്യക്ഷന്റെ ഓഫിസ് പോലെയെങ്കിലും ഓഫിസ് നടത്താൻ അദ്ദേഹത്തിന് കഴിയും.

വിഎസിനെ അടുത്തു നിന്നു നിരീക്ഷവർക്ക് അറിയാം, പ്രതിപക്ഷ നേതാവായിരുന്നപ്പോൾ അദ്ദേഹം ചെയ്തിരുന്ന പണിയെന്തായിരുന്നു എന്ന്. ഒരിടത്തും അഭയം കിട്ടാത്തവർ അവസാനം ഓടിയെത്തിയിരുന്നത് കന്റോൺമെന്റ് ഹൗസിലായിരുന്നു. പീഡനത്തിനിരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന പെൺകുട്ടിയുടെ അഛൻ തൊട്ട് നീതി ലഭിക്കാത്ത സിവിൽ സർവീസ് ഉദ്യോഗസ്ഥർ വരെ, തോട്ടം തൊഴിലാളികൾ തൊ്ട്ട് ന്യൂട്രിനോ പരീക്ഷണത്തിൽ ആശങ്കയുള്ള ശാസ്ത്രപ്രവർത്തകർ വരെ അഭയം തേടിയിരുന്നത് പ്രൈമറി വിദ്യാഭ്യാസമുള്ള ഈ വയോധികന്റെ അടുത്തായിരുന്നു. കൂടംകുളം ആണവനിലയത്തിനെതിരേ മൽസ്യത്തൊഴിലാളികൾ സമരം നടത്തിയപ്പോഴും കോൺഗ്രസിലെ വനിതകൾക്കെതിരേ നവ മാർക്‌സിസ്റ്റ് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് തോന്ന്യാസം പറഞ്ഞപ്പോഴും വി എസിന് ശരിയേതെന്ന് തീരുമാനിക്കാൻ നിമിഷനേരം പോലും വേണ്ടിവന്നിരുന്നില്ല. അപ്പോഴെല്ലാം, നീതിയുടെ പക്ഷത്തു നിന്നുള്ള വിഎസിന്റെ പോരാട്ടങ്ങൾക്ക് കരുത്തു നൽകിയിരുന്നത് അദ്ദേഹത്തിന്റെ ഓഫിസ് ആയിരുന്നു. കാരണം ആ പണി നന്നായി ചെയ്യിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

വി എസ് പോരാടിയ കേസുകളുടെ എണ്ണവും ഇടപെട്ട വിഷയങ്ങളുടെ എണ്ണവും തൂക്കി നോക്കിയാൽ കേരളത്തിലെ സകല രാഷ്ട്രീക്കാരും ഒന്നിച്ചു നിന്നാലും ഇതിനടുത്തെത്തില്ല. വി എസ് പാർട്ടിയിലെ പലർക്കും തലവേദനയുണ്ടാക്കിയിട്ടുണ്ട് (അങ്ങനെത്തന്നെ വേണം). തട്ടിപ്പുകാർ, പീഡകർ, എളുപ്പമാർഗത്തിലും വളഞ്ഞ വഴിയിലും ലാഭമുണ്ടാക്കാൻ നോക്കിയവർ എന്നിവർക്കും വിഎസിനോട് കലിയുണ്ട്. ഫ്രാഡ് വികസനദുരന്തരന്മാർക്കും അദ്ദേഹത്തെ ഇഷ്ടമല്ല. വി എസ് എന്ന വ്യക്തിയുടെ ആർജവും അതിന് പിന്തുണ നൽകിയ ഒരു ടീമും ഇപ്പറഞ്ഞ വിഭാഗങ്ങൾ ഒഴികെയുള്ളവർക്ക് നൽകിയത് ആശ്വാസവും നീതിയുമാണ്.

അധികാരം നഷ്ടപ്പെട്ടപ്പോൾ കെ.കരുണാകരൻ എന്ന പ്രതാപശാലിയായ രാഷ്ട്രീയക്കാരൻ വെറുമൊരു അവശ വയോധികനായി പരിണമിച്ചതിന്് കേരളം സാക്ഷിയാണ്. വി എസ്. ചിരഞ്ജീവിയാകണമെന്നതും അവസാനം വരെ അദ്ദേഹത്തിന്റെ കൈയിൽ അധികാരം വേണമെന്നതും വി എസ് എന്ന പോരാളിയുടെ സമരചരിത്രം അറിയുന്നവർ ആഗ്രഹിക്കും.

അല്ലാത്തവർ നിലാവുദിക്കുമ്പോൾ തനിനിറം കാണിക്കും.

(മലയാള മനോരമ ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചതാണ് ഈ കുറിപ്പ്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP