Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അടിയന്തിരാവസ്ഥയ്ക്ക് സ്തുതി പാടാൻ മതനേതാക്കൾ ക്യു നിന്നപ്പോൾ മർത്തോമാ മെത്രാപ്പൊലീത്താ മാത്രം ചോദ്യം ചെയ്ത് കത്തെഴുതിയ കഥ അറിയാമോ?

അടിയന്തിരാവസ്ഥയ്ക്ക് സ്തുതി പാടാൻ മതനേതാക്കൾ ക്യു നിന്നപ്പോൾ മർത്തോമാ മെത്രാപ്പൊലീത്താ മാത്രം ചോദ്യം ചെയ്ത് കത്തെഴുതിയ കഥ അറിയാമോ?

റോയ് മാത്യു

അടിയന്തരാവസ്ഥയും മാർത്തോമ്മ മെത്രാപ്പൊലീത്തയും

ന്ന് അടിയന്തരാവസ്ഥയുടെ 41- ) o വാർഷികം. സ്വാതന്ത്ര്യവും പൗരാവകാശങ്ങളും ചവിട്ടി അരയ്ക്കപ്പെട്ട അക്കാലത്തെ ഒരു മാതിരിപ്പെട്ട സാമുദായിക സംഘടനകൾ ഇന്ദിരാഗാന്ധിക്ക് ജയ ജയ പാട്ടുകയായിരുന്നു. ഇന്ത്യയിലെ മിക്ക ക്രൈസ്തവ സഭകളും അവരുടെ മെത്രാന്മാരും പ്രധാനമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് അവരുടെ അപദാനങ്ങൾ വാഴ്‌ത്തിയിരുന്നു.

കാലാകാലങ്ങളിൽ അധികാരത്തിൽ വരുന്ന ഭരണകൂടത്തോട് ഒട്ടിനിന്ന് വല്ലതും തരമാക്കുക എന്ന നയമാണ് പൊതുവെ ഇന്ത്യയിലെ സമുദായിക സംഘടനകൾ വച്ചു പുലർത്തുന്നത്. ഒരാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയനെ വന്നു കണ്ട ഓർത്തഡോക്‌സ് സഭയുടെ കാതോലിക്കാ ബാവ പറഞ്ഞത് 'ഞങ്ങൾ ഇന്നലെ വരെ അനാഥരായിരുന്നു, ഇന്ന് ഞങ്ങൾ സനാഥരായി .അഴകിയവനെ കാണുമ്പൊ അപ്പാ എന്നു വിളിക്കുന്ന മെത്രാൻ മാരുടെ പതിവ് കലാപരിപാടി.

ഈ നട്ടെല്ലില്ലാ വിസ്മയങ്ങൾക്കിടയിൽ വളരെ വ്യത്യസ്തനായിരുന്നു തിരുവല്ല ആസ്ഥാനമായ മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന ഡോ. യൂഹാനോൻ മാർത്തോമ്മാ മെത്രാപ്പൊലീത്ത . അടിയന്തരാവസ്ഥ പിൻവലിച്ച് മാദ്ധ്യമ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഇന്ദിരാഗാന്ധിക്ക് കത്തയക്കാൻ ധൈര്യം കാണിച്ച ഏക ക്രൈസ്തവ നേതാവായിരുന്നു ഈ ബിഷപ്പ് - അദ്ദേഹത്തിന്റെ കത്തു കിട്ടിയ ഉടൻ തന്നെ ശ്രീമതി ഗാന്ധി സാത്വികനായ ഈ സന്യാ' സിവര്യനെ അറസ്റ്റ് ചെയ്യാൻ അന്നത്തെ മുഖ്യമന്ത്രിയായ സി. അച്ചുതമേനോനോട് ആവശ്യപ്പെട്ടു. അത്തരമൊരു അറസ്റ്റ് നടത്താനാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. അച്ചുതമേനോന്റെ അടുത്ത സുഹ്രുത്തായിരുന്നു യൂഹാനോൻ മാർത്തോമ്മ.

അടിയന്തരാവസ്ഥക്കെതിരെ പല തരത്തിലുള്ള പ്രതിഷേധങ്ങൾ കേരളത്തിൽ നടന്നുവെങ്കിലും യൂഹാനോൻ മാർത്തോമ്മായുടെ നിലപാടിനെക്കുറിച്ച് ചരിത്രത്തിൽ വേണ്ടത്ര അംഗീകാരം ഇനിയും ലഭിച്ചിട്ടില്ല.അടിയന്തരാവസ്ഥയെക്കുറിച്ച് മലയാളത്തിലും ഇംഗ്ലിഷിലുമൊക്കെ എഴുതിയ പുസ്തകങ്ങളിലൊന്നും യൂഹാനോൻ മാർത്തോമ്മയുടെ കത്തിനെക്കുറിച്ച് പരാമർശ മില്ല.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഒരു വർഷം കഴിഞ്ഞപ്പോഴായിരുന്നു മെത്രാപ്പൊലീത്ത കത്തെഴുതിയത്. 1976 ഓഗസ്റ്റ് 25 നാണ് ഏകാധിപതിയെ ഞെട്ടിച്ച യൂഹാനോൻ മാർത്തോമ്മായുടെ കത്ത് പിറന്നത്. കത്തയച്ച് കൃത്യം ഒരു മാസം കഴിഞ്ഞ് സെപ്റ്റംബർ 27 ന് ധീരനായ ബിഷപ്പ് ഈ ലോകത്തോട് വിട പറഞ്ഞു. ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച കത്തിന്റെ പൂർണ രൂപം -

Respected Prime Minister
As a lover of the Congress and interested in country's future :may I place before you the following facts.

It was your timely action in declaring state of Emergency which saved the country and people from a great calamity. If you have resigned after the Highcourt Judgement, the country would have been without a Government for some time. The declaration of Emergency had immediate effect and brought peace and good government everywhere. But I am sorry to say that it did not take many months for the various governments to go back to the old state of inefficiency and corruption. But the peace and efficiency in the educational world and the prosperity in industry and agriculture because of non interference of parties, are lasting benefits.

But a vast number of people, and that a growing g number, feel the price we have to pay costly. With people like Morarji and others in jail, and a Press which has lost its freedom to write news and views we feel a kind of depression. On behalf of thousands, I request withdrawal of Emergency by gradual stages. Immediate and altogether withdrawal is likely to have very bad repercussions. If the political detenus are released and freedom for press is given, it will be a great relief.
I have one more request: not to have elections and constitutional changes during the time of Emergency. Hoping to be excused for this letter written from a sincere and painful heart. ' 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP