Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജ ഡോക്ടർമാരും, വ്യാജ മരുന്നുകളും; രോഗികളുടെ ഒറിജിനൽ മരണങ്ങളും: ഡോ. ജേക്കബ് വടക്കാഞ്ചേരി എഴുതുന്നു

വ്യാജ ഡോക്ടർമാരും, വ്യാജ മരുന്നുകളും; രോഗികളുടെ ഒറിജിനൽ മരണങ്ങളും: ഡോ. ജേക്കബ് വടക്കാഞ്ചേരി എഴുതുന്നു

ന്ത്യയുടെ നൂറ് അലോപ്പതി ഡോക്ടർമാർ നിരന്നു നിന്നാൽ അതിൽ 69 ഡോക്ടർമാരും വ്യാജ ഡോക്ടർമാരാണത്രേ. ഗ്രാമീണ മേഖലകളിൽ 88 ഡോക്ടർമാരും വ്യാജ ഡോക്ടർമാർ. മാരകമായ രാസ മരുന്നുകൾ മനുഷ്യർക്ക് നൽകുന്ന അലോപ്പതി ഡോക്ടർമാരിലെ ഈ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വിട്ടിരിക്കുന്നത് സാക്ഷാൽ ലോകാരോഗ്യ സംഘടനയാണ്. (ദി ഹിന്ദു 2016 ജൂലൈ 18)

ഇന്ത്യയിൽ ഇന്നുള്ള 35 ശതമാനം രോഗങ്ങളും ഇംഗ്ലീഷ് മരുന്ന് കഴിച്ചിട്ട് ഉണ്ടാകുന്നതാണെന്ന പ്രസ്താവന നടത്തിയത് ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ഡോ. ബി. സുരേഷാണ്. ഡോക്ടർമാർ നൽകുന്ന മരുന്നുകൾ കഴിച്ച് അമേരിക്കയിൽ ഓരോ വർഷവും അപകടത്തിലാകുന്നത് 22 ലക്ഷം പേരാണ്. മരുന്നു കഴിച്ചതിനാൽ മാത്രം മരണപ്പെടുന്നതാകട്ടെ രണ്ടു ലക്ഷത്തി ഇരുപതിനായിരം പേരും (ഡോ. ബാർബര സ്റ്റാർ ഫീൽഡ്, എം. ഡി. എംപി. എച്ച് ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി, അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ മുഖ പത്രമായ ജമ, 2000 ജൂലൈ 26, വോള്യം 284, നമ്പർ 4

അമേരിക്കയിൽ നിരോധിക്കപ്പെട്ടതും വിൽക്കാൻ ഒരിക്കലും അനുമതി കിട്ടാത്തുമായ വ്യാജ മരുന്നുകളും വ്യാജ ഡോക്ടർമാരും നിറഞ്ഞ ഇന്ത്യയിൽ ഡോ. സുരേഷ് പറയുന്ന 35 ശതമാനക്കണക്ക് തീരെ കുറഞ്ഞതാണ്. 1960 കൾക്ക് മുമ്പിലായിരുന്ന രോഗങ്ങളും രോഗികളും ഇംഗ്ലീഷ് മരുന്നിന്റെയും ഇംഗ്ലീഷ് ഭക്ഷണ സാധനങ്ങളുടെയും ഇംഗ്ലീഷ് മരുന്നു തന്നെയായ രാസവളങ്ങളുടെയും കീടനാശിനികളുടെയും 'ഇംഗ്ലീഷ് വികസനത്തിന്റെ' അനന്തര ഫലങ്ങളാണ്.

ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുന്ന കേരളത്തിലും ഇന്ത്യയിലെ നഗര പ്രദേശങ്ങളിലും രോഗങ്ങളും രോഗികളും നിറഞ്ഞിരിക്കുമ്പോൾ മരുന്നുകൾ കുറവായ ഗ്രാമീണരും ആദിവാസികളും മരുന്നുകൾ കുറഞ്ഞിരിക്കുന്നതനുസരിച്ച് രോഗങ്ങൾ കുറഞ്ഞവരായിരിക്കുന്നത് വെറുതെയല്ല.

ആധുനക ദാരിദ്ര കാരണം ഇംഗ്ലീഷ് ചികിത്സ

രോഗികളെ കൊള്ളയിടിക്കുകയാണ് അലോപ്പതി ആശുപത്രികൾ എന്നതിന് തെളിവുകൾ അധികം നിരത്തേണ്ടതില്ല. ഒന്നര ലക്ഷത്തിന്റെ സെന്റുകളുടെ വില സർക്കാർ ഇടപെട്ടപ്പോൾ കുറഞ്ഞത് മുപ്പതിനായിരമായിട്ടാണ്. അതോടെ 'ആൻജിയോ പ്ലാസ്റ്റി' സർജറികളുടെ എണ്ണം കുറഞ്ഞു എന്നത് അനാവശ്യ സർജറികളുടെ ചതിയും ക്രൂരതയും കുറച്ചിട്ടും സർജറി നിരക്കുകളിൽ കുറവ് നൽകാതെ ആശുപത്രികൾ കൊള്ളയടി തുടരുന്നതെന്താണെന്ന് ആരും ചോദിക്കുന്നില്ല. ബന്ധുവിന്റെ കരൾ മാറ്റി വയ്ക്കുന്നതിന് രോഗിയുടെ നിസ്സാഹായതയെ ചൂഷണം ചെയ്ത് തട്ടിപ്പറിക്കുന്നത് 30 ലക്ഷമാണ്. എന്താണീ ചെലവിന്റെ കണക്ക് എന്നും ചോദിക്കാൻ ഒരു 'മെഡിക്കൽ ഓഡിറ്റിങ്' സംവിധാനം നമുക്കില്ല. ആവശ്യമുള്ള സർജറിയും ചികിത്സയും തന്നെയാണോ ചെയ്യുന്നതെന്നറിയാനും മെഡിക്കൽ ഓഡിറ്റിങ്ങിന് കഴിയുമായിരുന്നു.

ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്ന് കള്ള ലാബ് റിപ്പോർട്ടുകൾ കാട്ടിയും രോഗിയിൽ മരണ ഭയം സൃഷ്ടിച്ചും ബന്ധുക്കളെ പരിഭ്രാന്തരാക്കിയും ശവത്തിനു പോലും സർജറി നടത്തിയുമൊക്കെ ഇന്ത്യയിലെ ഡോക്ടർമാർ നടത്തുന്ന ചികിത്സാ കൊള്ളയുടെ ഭീകര ചിത്രമാണ് '2015 ലെ നാഷണൽ ഹെൽത്ത് പോളിസി' വരച്ചു കാട്ടുന്നത്.

''ആശുപത്രികളിലെ ചികിത്സ കൊണ്ട് പട്ടിണിയിലായിട്ടുള്ളത് ഇന്ത്യയുടെ 6. 3 കോടി ജനങ്ങളാണ്'' (ടൈംസ് ഓഫ് ഇന്ത്യ 2015 ജനുവരി 4 ലെ വാർത്ത)

വ്യാജ മരുന്നുകൾ വിളയാടുന്ന ഭാരതം

നൂറിൽ 69 ശതമാനം ഡോക്ടർമാരും വ്യാജന്മാരായിരുന്ന ഭാരതത്തിൽ മരുന്നുകളും വ്യാജന്മാർ തന്നെയെന്നതിൽ എന്താണിത്ര അത്ഭുതപ്പെടാനുള്ളത്?

ഇന്ത്യയിലെ വമ്പൻ മരുന്നു കമ്പനികൾ അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന 'ഫസ്റ്റ് ക്വാളിറ്റി' മരുന്നുകൾ നിരന്തരമായി തിരിച്ചയക്കപ്പെടുകയാണ്. ചേരുവകൾ ശരിയല്ലാത്തതിനാലും ലേബലും മരുന്നുകളും മാറിപോയിരക്കുന്നതിനാലും ഒക്കെ തിരികെ പോരുന്ന മരുന്നുകൾ ഇന്ത്യയിലെ രോഗികളുടെ വയറ്റിലെത്തുന്നു. ഓരോ മാസവും ഒന്നും രണ്ടും കമ്പനികളുടെ മരുന്നുകൾ ആയിരക്കണക്കിനാണ് പിൻവലിക്കപ്പെട്ട് തിരികെയെത്തുന്നത്. ഇന്ത്യയിലെ പ്രമുഖ മരുന്നു കമ്പനികളുടെ പ്ലാന്റുകൾ പരിശോധിച്ച അമേരിക്കൻ എഫ്ഡിഎ പല പ്ലാന്റുകൾക്കും നിരോധനവും പ്രഖ്യാപിച്ചു.

റെഡ്ഡീസ, സൺ ഫാർമ, ഗ്ലെന്മാർക്ക്, കാഡില, ബയോകോൺ തുടങ്ങിയ കമ്പനികൾക്കെല്ലാം എഫ്ഡിഎയുടെ (അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ) ചാട്ടയടി നിരന്തരമായി കിട്ടുമ്പോൾ ഇന്ത്യൻ ഡ്രഗ് കൺട്രോളർമാർ ഉറങ്ങുകയാണ്. ഒരേ പേരിൽ രണ്ടു തരം മരുന്നുകൾ ഇറങ്ങുന്നതും 'ചാത്താൻ' 'ഗുണ്ട്' മരുന്നുകൾ വിപണി വാഴുന്നതു പോലും അവർ അറിയുന്നില്ല.

പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ലോകാരോഗ്യ സംഘടന നിരോധിച്ച 'നിമെസുലൈഡ്' മരുന്നുകളും സുലഭമാണ് ഭാരതത്തിൽ. 2016 ലാണ് മരുന്നുകളുടെ മേഖലയിൽ കാര്യമായ ഒരിടപെടൽ കേന്ദ്ര സർക്കാർ നടത്തിയത്. ''ഇറാഷണൽ കോമ്പിനേഷൻ ഡ്രഗ്' എന്നറിയപ്പെടുന്ന ആറായിരത്തോളം വ്യാജ മരുന്നുകളെ സർക്കാർ ഒറ്റയടിക്ക് നിരോധിച്ചു. ജനങ്ങളെ ചെറു രോഗത്തിൽ നിന്നും മാരക രോഗികളാക്കുന്നവയായിരുന്ന ജനറ്റിക് നാമത്തിലെ 344 ഫിക്‌സ്ഡ് ഡോസ് കോമ്പിനേഷൻ മരുന്നുകൾ. പനിക്കും കഫക്കെട്ടിനുമൊക്കെ വ്യാപകമായി നൽകിയിരുന്ന വിക്‌സ് ആക്ഷൻ 500, സാരിഡോൺ, ഡാർട്ട്, കോറെക്‌സ് കഫ് സിറപ്, ഫെൻസഡൈൽ കഫ് സിറപ്പ്, പ്രമേഹക്കാർക്ക് നൽകിയിരുന്ന ട്രൈഗ്ലനേസ് ഗുളിക, സിമിനിക് എ ഇസഡ് പോലുള്ള ആന്റി ബയോട്ടി കടകളായി ആറായിരത്തോളം ബ്രാന്റ് മരുന്നുകൾ നിരോധിക്കപ്പെട്ടപ്പോൾ എതിർക്കുകയായിരുന്നു ഇന്ത്യയിലെ ഡോക്ടർമാർ ചെയ്തത്.

ഫൈൻ, ഗ്ലെന്മാർത്ത്, പ്രോക്ടർമഗാംബിൾ, അബോട്ട്, സനോഫി, സിപ്ല, ലൂവിൻ, ഡോ. റെഡ്ഡീസ് തുടങ്ങിയ സ്വദേശികളും വിദേശികളുമായ മരുന്നു കമ്പനികളടക്കം 450 കേസുകളാണ് ഡൽഹി ഹൈക്കോടതിയിലെത്തിയത്. മരുന്നു കമ്പനികളുമായി ആലോചിക്കാതെയാണ് മരുന്നുകൾ നിരോധിച്ചതെന്ന നടപടി ക്രമത്തിലെ പാളിച്ചയെന്നു പറഞ്ഞ് ഡൽഹി കോടതി മരുന്നു നിരോധനത്തെ തടയുകയും ചെയ്തു. 2016 മാർച്ചിലെ കേന്ദ്ര സർക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ വിധി വന്നത് ആ വർഷം ഡിസംബറിലാണ്. 2017 മാർച്ച് 31 ന് സുപ്രീം കോടതി വിവിധ ഹൈക്കോടതികളിലുള്ള ''ഇറാഷണൽ ഡ്രഗ്‌സ്'' കേസുകൾ സ്റ്റേ ചെയ്തു.

ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയാണെന്നു കണ്ട് കേന്ദ്ര സർക്കാർ നിരിധിച്ച മരുന്നുകൾ നടപടി ക്രമത്തിലെ നിയമ സാങ്കേതികതയുടെ പേരിൽ സ്റ്റേ ചെയ്യപ്പെട്ടപ്പോൾ തിരികെ ആശുപത്രികളിലെത്തിയ ''വ്യാജ മരുന്നുകളെ'' രോഗികൾക്ക് നൽകില്ലെന്ന് എത്ര ഡോക്ടർമാർ േതീരുമാനിച്ചു.

അമേരിക്കയിലും ജർമ്മനിയിലുമൊന്നും വിൽക്കാൻ കഴിയാത്ത 'വിഷങ്ങൾ' ഇന്ത്യാക്കാരെ കൊണ്ടു കഴിപ്പിക്കാൻ അമേരിക്കൻ - ജർമ്മൻ കമ്പനികൾ കേസിനു പോയപ്പോൾ അവരോടൊപ്പമായിരുന്നല്ലോ ഇന്ത്യയിലെ അലോപ്പതി ഡോക്ടർമാർ.

വ്യാജ മരുന്നുകൾ ഇപ്പോഴും ആശുപത്രികളിൽ സലഭമാണ്. വ്യാജ ഡോക്ടർമാർ നിറഞ്ഞ അലോപ്പതി മേഖലയിൽ വ്യാജ മരുന്നുകൾ പ്രശ്‌നമാകുന്നതെങ്ങനെ? ഒറിജിനലായി അവിടെ ഒന്നേയുള്ളൂ. രോഗി ചികിത്സയുടെ ദുരിതങ്ങളും കടക്കെണിയും ദുരിത മരണവും ഒറിജിനൽ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP