Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സത്യം...... സത്യം....... സത്യം...... ഈ സ്വഭാവങ്ങൾ നമ്മൾ ഇന്ത്യാക്കാർക്ക് മാത്രം ഉള്ളത്

സത്യം...... സത്യം....... സത്യം...... ഈ സ്വഭാവങ്ങൾ നമ്മൾ ഇന്ത്യാക്കാർക്ക് മാത്രം ഉള്ളത്

ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്ന ധാരാളം രസകരമായ സത്യങ്ങൾ ഉണ്ട്. ഇന്ത്യാക്കാരുടെ ഈ സ്വഭാവ സവിശേഷതികളെ കുറിച്ച് അത്തരത്തിൽ പ്രചരിച്ച ചില കാര്യങ്ങളുടെ മലയാളം വിവർത്തനമാണ് ചുവടെ കൊടുക്കുന്നത്. ആരാണു അസാധാരണമായ നിരീക്ഷണ പാടവമുള്ള ഈ വ്യക്തിയെന്ന് വ്യക്തമല്ല-എഡിറ്റർ

  • ഇന്ത്യൻ അമ്മമാർക്ക് അവരുടെ പെൺമക്കൾ ഭർത്താക്കന്മാരെ നിയന്ത്രിക്കണമെന്നാണ് ആഗ്രഹം. മറിച്ച് ആൺമക്കൾ ഭാര്യമാരെ നിയന്ത്രിക്കണമെന്നും.
  • ആൾക്കുട്ടത്തിൽ അവരുടെ കുട്ടികൾ വ്യത്യസ്തരായി നിൽക്കണമെന്നാണ് ഓരോ രക്ഷകർത്താക്കളുടെയും ആഗ്രഹം. പക്ഷേ മറ്റുള്ളവർ എന്താണോ ചെയ്യുന്നത് അതു തന്നെ ചെയ്യുകയും വേണം
  • സർക്കാർ ജോലിയൊഴിച്ച് സർക്കാർ ചെയ്യുന്ന മറ്റെല്ലാം മോശമാണെന്നാണ് നിലപാട്
  • ദേശീയ മൃഗം-വംശനാശത്തിന്റെ വക്കിൽ, ദേശീയ പ്രതിജ്ഞ-വിചാരിക്കാത്തത്, ദേശീയ നദി-മലിനപ്പെട്ടത്
  • 1635 ഭാഷകളുള്ള വലിയ രാജ്യം... ഇതിനെ ഒരുമിപ്പിക്കുന്നത് വിദേശ ഭാഷയും
  • ജാതി വ്യവസ്ഥയെ മാറ്റുന്നതിനെ കുറിച്ചാണ് സർക്കാർ വചാലമാവുക. എന്നാൽ എല്ലാ ഫോമുകളിലും നിങ്ങൾ നിങ്ങളുടെ ജാതി രേഖപ്പെടുത്തേണ്ടതുമുണ്ട്
  • പൊലീസുകാരെ കാണുന്നത് സുരക്ഷിതത്വ ബോധത്തിന് അപ്പുറം ഭയപ്പാടാണ് ഉണ്ടാക്കുക
  • അതിഥി ദേവോ ഭവയെന്നാണ് പലപ്പോഴും പറയാത്. പക്ഷേ സന്ദർശകർക്ക് റെസിഡൻഷ്യൽ മേഖലയിൽ കാർ പാർക്ക് ചെയ്യാൻ പോലും അവസരം ഒരുക്കില്ല
  • അവസാനത്തേതും മികച്ചതും- എപ്പോഴും ധൃതിയാണ് പക്ഷേ ഒരിക്കലും സമയം പാലിക്കാറുമില്ല....!
  • എന്റെ ഫെവറൈറ്റ്- പുണ്യസ്ഥലങ്ങൾ വളരെ രസകരമായ സ്ഥലങ്ങളാണ്- പാവപ്പെട്ടവർ പുറത്ത് യാചിക്കും പണമുള്ളവർ അകത്തും

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP