1 usd = 71.26 inr 1 gbp = 91.80 inr 1 eur = 81.03 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.82 inr

Jan / 2019
19
Saturday

ഗൾഫിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്? പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയുമോ? ഗൾഫിലെ മാറ്റങ്ങൾ കേരളത്തെ എങ്ങനെ ബാധിക്കും? ഒരു പ്രവാസിയുടെ കുറിപ്പ് വായിക്കാം

August 06, 2017 | 04:11 PM IST | Permalink



ഗൾഫിൽ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്? പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയുമോ? ഗൾഫിലെ മാറ്റങ്ങൾ കേരളത്തെ എങ്ങനെ ബാധിക്കും? ഒരു പ്രവാസിയുടെ കുറിപ്പ് വായിക്കാം

ജസ്റ്റിൻ ജോർജ്ജ്

ൾഫിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചും അത് കേരളത്തിലെ സാമ്പത്തിക സാമൂഹിക അവസ്ഥയെ എങ്ങനെ എല്ലാം ബാധിക്കാൻ സാദ്ധ്യത ഉണ്ടെന്നും ഒരു പോസ്റ്റ് എഴുതാമോ എന്ന് ഇന്നലെ ഒരു ഫേസ്‌ബുക്ക് സുഹൃത്ത് ചോദിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അറിയാവുന്ന കാര്യങ്ങൾ എല്ലാം തുറന്നെഴുതാൻ കഴിയില്ലെങ്കിലും ചില കാര്യങ്ങൾ പറഞ്ഞാൽ ഗൾഫിലെ സാമ്പത്തിക അവസ്ഥ എങ്ങനെയെല്ലാം കേരളത്തെ ബാധിക്കുമെന്ന് സ്വയം മനസ്സിലാക്കാൻ സാധിക്കുമെന്ന് കരുതുന്നു. ക്രൂഡ് ഓയിലിന്റെ വില ക്രമാതീതമായി കൂടിയതാണ് ഗൾഫിൽ ഇന്ന് കാണുന്ന രീതിയിൽ ഉള്ള വികസന പ്രവർത്തനങ്ങൾ ഉണ്ടാകുവാനുള്ള പ്രധാന കാരണം, അത് മൂലം ഉണ്ടായ ജോലികളിലൂടെയും ബിസിനെസ്സുകളിലൂടെയും മലയാളികളുടെ കയ്യിൽ വന്ന പണമാണ് കേരളത്തിൽ കഴിഞ്ഞ 10-15 വർഷമായി ഒഴുകി കൊണ്ടിരുന്നത്. ഇനി ക്രൂഡ് ഓയിൽ വില ആ നിലയിലേക്ക് ഒരിക്കലും തിരിച്ചു പോകില്ല, അതിനാൽ തന്നെ ഗൾഫ് പണത്തിന്റെ കേരളത്തിലേക്കുള്ള ഒഴുക്കും നിൽക്കും അല്ലെങ്കിൽ വളരെയധികം കുറയും. എന്തുകൊണ്ട് ക്രൂഡ് ഓയിലിന് വില ഇനി അധികമായി കൂടില്ല എന്ന് പറയുന്നതിനേക്കാൾ കുറച്ചു കൂടി എളുപ്പമായിരിക്കും എന്തുകൊണ്ടാണ് ഇതിന് മുൻപ് ക്രൂഡ് ഓയിൽ വില ഇത്രയും ഉയരത്തിൽ എത്തിയത് എന്ന് വിശദീകരിക്കുന്നത്.

ഇറാന് മേൽ ക്രൂഡ് ഓയിൽ കയറ്റുമതിക്ക് ഏർപ്പെടുത്തിയ ഉപരോധം ആണ് ഒരു ബാരൽ ക്രൂഡ് ഓയിലിന് 40$ കിടന്ന വില മുകളിലേക്ക് ഉയർത്തി കൊണ്ട് വന്നത്. അതോടൊപ്പം ചൈന ഒളിമ്പിക്‌സിനായും അവരുടെ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ് ചെയ്യാനുമായി തുടങ്ങിയ വൻ വികസന പ്രവൃത്തികളും ക്രൂഡ് ഓയിൽ ഉപഭോഗം വർധിപ്പിച്ചു. ലോകം മുഴുവനായും അവർ കയറ്റി അയച്ചു കൊണ്ടിരുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ ഉണ്ടാക്കുവാനും വളരെ അധികം ക്രൂഡ് ഓയിൽ ആവശ്യമായിരുന്നു. ഇറാൻ ഉപരോധം വഴി ലഭ്യത കുറയുകയും ചൈനയുടെ വികസന പ്രവൃത്തികൾ വഴി ഉപഭോഗം ഒരു പരിധിയിൽ കൂടുതൽ ഉയരുകയും ചെയ്തു. അപ്പോളാണ് അമേരിക്കയിലെ റിയൽ എസ്റ്റേറ്റ് മേഖല തകരാറിൽ ആവുകയും അതോടനുബന്ധിച്ചുള്ള സബ് പ്രൈം മോർട്ടഗേജ് ക്രൈസിസ് ഉണ്ടാവുകയും ചെയ്തത്. അമേരിക്കയിലെ പ്രമുഖ ബാങ്കുകൾ തന്നെ തകരുകയും അമേരിക്കൻ ഡോളറിന് നില നിൽപ്പില്ല എന്ന രീതിയിൽ വ്യാപകമായ പ്രചാരണങ്ങളും ഉണ്ടായി. വലിയ ഇൻവെസ്റ്റെർസ് വിദേശ രാജ്യങ്ങളുടെ കറൻസികളിലും, കമ്മോദിറ്റികൾ ആയ ക്രൂഡ് ഓയിൽ, സ്വർണം, ഇരുമ്പ്, പഞ്ചസാര, റബ്ബർ മുതലായവയിലും ഇൻവെസ്റ്റ് ചെയ്യാറുണ്ട്.

ഇവർ കൂട്ടമായി ഡോളറിലെ നിക്ഷേപം പിന് വലിച്ചു ക്രൂഡ് ഓയിൽ ഉൾപ്പടെ ഉള്ള കമ്മോദിറ്റികളിലേക്കും യൂറോ പോലുള്ള കറന്‌സികളിലേക്കും നിക്ഷേപം മാറ്റി. അങ്ങനെയാണ് ക്രൂഡ് ഓയിൽ വില അനിയന്ത്രിതമായി ഉയർന്ന് ഏകദേശം ഒരു ബാരലിന് 150$ വരെ എത്തിയത്. ക്രൂഡ് ഓയിൽ വില ഒരു പരിധിയിൽ കൂടുതൽ ഉയർന്നപ്പോൾ അമേരിക്കയിൽ സുലഭമായുള്ള ഷെയിൽ ഗ്യാസ് ഉൽപ്പാദനത്തിനായി വളരെ അധികം കമ്പനികൾ ഇൻവെസ്റ്റ് ചെയ്തു. ഇന്ത്യയിൽ നിന്നുള്ള റിലയൻസ് ഇൻഡസ്ട്രീസ് വരെ വളരെ വലിയ തുക ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. ഇപ്പോൾ ആ സാഹചര്യങ്ങൾ എല്ലാം മാറി. ലോകം മുഴുവൻ ബാധിച്ച സാമ്പത്തിക പ്രശ്‌നങ്ങളാൽ ക്രൂഡ് ഓയിലിന്റെ ഉപഭോഗം കുറഞ്ഞു എന്ന് മാത്രമല്ല ഇറാന്റെ ഉപരോധം മാറ്റിയതിലൂടെയും, അമേരിക്കയിൽ വലിയ രീതിയിൽ ഷെയിൽ ഗ്യാസ് ഉൽപ്പാദനം ആരംഭിച്ചതിലൂടെയും സപ്ലൈ കൂടുകയും ചെയ്തു. അതിനാൽ തന്നെ പഴയ പോലെ ക്രൂഡ് ഓയിൽ വില ഉയർന്നു ഗൾഫിൽ നല്ല കാലം വരും എന്ന് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല.

കഴിഞ്ഞ കാലങ്ങളിൽ കേരളത്തിലേക്ക് വന്ന പണത്തിൽ ബഹു ഭൂരിപക്ഷവും റിയൽ എസ്റ്റേറ്റ് മേഖലയിലേക്ക് ആണ് പോയിരുന്നത്, അതിനാൽ തന്നെ ഗൾഫിന് പോകാത്ത സാധാരണക്കാർ ആയ ആൾക്കാരുടെ കൈകളിലും വലിയ രീതിയിൽ തന്നെ ഗൾഫ് പണം വന്നു ചേർന്നു. ഇങ്ങനെ ഉണ്ടായ പണം ആണ് കേരളത്തെ ഇത്രയും വലിയ ഉപഭോഗ സംസ്ഥാനം ആക്കി മാറ്റുകയും, കേരളത്തിൽ ചെറിയ തുക കൊണ്ടൊന്നും മനുഷ്യർക്ക് ജീവിക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാക്കുകയും ചെയ്തത്. ഇപ്പോൾ കേരളത്തിൽ വീടുകൾ, ഫ്‌ലാറ്റുകൾ, കൊമേർഷ്യൽ ബിൽഡിങ്ങുകൾ, ഷോപ്പിങ് മാളുകൾ , സ്‌കൂൾ, ഹോസ്പ്പിറ്റലുകൾ മുതലായ സ്ഥാപനങ്ങൾ ആവശ്യത്തിൽ കൂടുതൽ ആയതിനാൽ ഇനി അധികം കൺസ്ട്രക്ഷൻ ഉണ്ടാകുവാനുള്ള സാദ്ധ്യത വളരെ കുറവാണ്. മാത്രവുമല്ല നാളെയും ഇത് പോലെ പണം ഒഴുകും എന്ന വിശ്വാസത്തിൽ എടുത്തു കൂട്ടിയ കട ബാധ്യതകളിൽ ആണ് പലരും. എങ്ങനെയെങ്കിലും കുറച്ചു പണം കയ്യിൽ വന്നാൽ ആ കട ബാധ്യത ഒഴിവാക്കാനുള്ള ശ്രമം ആയിരിക്കും നടത്തുന്നത്. ക്രൂഡ് ഓയിൽ വില ഉയർന്നതിന്റെ ഭാഗമായി ഉയർന്ന റബ്ബർ വിലയും ഇനി പഴയ രീതിയിൽ എത്തുകയില്ല, നമ്മുടെ നാട്ടിൽ ജീവിത ചെലവ് കൂടി എന്നത് അന്താരാഷ്ട്ര മാർക്കറ്റിൽ റബർ വില ഉയരാൻ മതിയായ കാരണവും അല്ല.

ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തിൽ കേരളത്തിൽ സാധാരണക്കാർ ആയിട്ടുള്ള ആൾക്കാർക്ക് പോലും ജോലി ലഭിക്കാൻ ബുദ്ധിമുട്ടുള്ള സാഹചര്യം ആണ് നിലവിൽ ഉള്ളത്, അതിനാൽ തന്നെ കേരളത്തിലെ വൻകിട ബിസിനെസ്സുകളെ മാത്രമല്ല ചെറുകിട ബിസിനെസ്സ് സ്ഥാപനങ്ങളെയും ഈ പ്രശ്‌നങ്ങൾ ബാധിക്കും. ഇപ്പോഴത്തെ കേരളത്തിലെ വിദ്യാഭ്യാസ രീതി ഐ ടി കമ്പനികളിൽ ജോലി ചെയ്യുവാനുള്ള എഞ്ചിനിയേഴ്‌സിനെ സൃഷ്ട്ടിക്കലും, ഗൾഫിൽ ജോലി പ്രതീക്ഷിച്ചുള്ള പഠനവും ആണ്. പിന്നെയുള്ളത് പാശ്ചാത്യ രാജ്യങ്ങളിലെ ജോലി പ്രതീക്ഷയോടെ ഉള്ള നഴ്‌സിങ് പഠനവും. ഇവ കൊണ്ട് മാത്രം ഇനി അധിക കാലം മുൻപോട്ട് പോകാൻ സാധിക്കില്ലാത്തതിനാൽ ഇനി കേരളത്തിൽ ജോലി ചെയ്തു ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കാനുള്ള ശ്രമം തുടങ്ങുക മാത്രമേ വഴിയുള്ളു. കേരളത്തിന് ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് ടൂറിസത്തിനായി ആൾക്കാരെ ആകർഷിക്കുക എന്നത്, അതിനായി വളരെ വലിയ തുകകൾ ഇൻവെസ്റ്റ് ചെയ്തു ക്വാളിറ്റി ഉള്ള ഇൻഫ്രാ സ്ട്രക്ച്ചർ ഡെവലപ്പ് ചെയ്യണം.

കേരളത്തിലേക്ക് ഈ കാലങ്ങളിൽ വന്ന പണം മുഴുവൻ ഫലപ്രദമായി വിനോയോഗിക്കാനുള്ള അവസരം കളഞ്ഞു കുളിച്ചതിനാൽ ഇനി അതത്ര എളുപ്പമുള്ള കാര്യമല്ല. ഇനി ചെയ്യാൻ സാധിക്കുന്നത് കേരളത്തിൽ ഉള്ള ഹോസ്പ്പിറ്റലുകൾ നല്ല രീതിയിൽ മെഡിക്കൽ ടൂറിസം പ്രൊമോട്ട് ചെയ്യുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അന്യ സംസ്ഥാന വിദ്യാർത്ഥികളെ ആകർഷിക്കുക എന്നതുമാണ്. ഇതിനൊന്നും സർക്കാർ മുൻകൈ എടുത്തില്ലെങ്കിലും ജീവിക്കുവാൻ വേണ്ടി പ്രവാസി ആവുക എന്ന വഴി മലയാളികളുടെ രക്തത്തിൽ തന്നെ ഉള്ളതിനാൽ അടുത്ത തലമുറയും ലോകത്ത് വേറെ ഏതെങ്കിലും രാജ്യങ്ങൾ കണ്ടു പിടിച്ചു കൊള്ളും. എങ്കിലും ഗൾഫിലെ പ്രത്യേക സാഹചര്യത്തിൽ കേരളത്തിലേക്ക് വന്ന പോലുള്ള പണം ഒഴുക്ക് ഇനിയും ഉണ്ടാവും എന്ന പ്രതീക്ഷ കേരളത്തിലെ സർക്കാരുകൾ ഉപേക്ഷിക്കുന്നതാണ് നല്ലത്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
അജിത്ത് ഡോവലിന്റെ മകന്റെ കള്ളപ്പണ ബിസിനസിൽ ചർച്ചയാകുന്നത് യുസഫലിയുടെ കൊച്ചപ്പയുടെ മകന്റെ പേര്; പിതൃ സഹോദര പുത്രനെ ലുലു ഗ്രൂപ്പിന്റെ ഖത്തർ ചുമതല ഏൽപ്പിച്ചത് 2000ത്തിൽ; വിവാദ വ്യവസായി കേരള സർക്കാരിന്റെ ഇൻകെലിലും ഡയറക്ടർ; ഖത്തറിൽ താമസിക്കുന്ന അമ്പതുകാരനെ കുറിച്ച് 'ലുലു ഗ്രൂപ്പിൽ' ഉള്ളവർക്ക് പറയാനുള്ളത് നല്ലതു മാത്രം; വിവാദത്തിലാകുന്നത് നാട്ടികയിലെ സൗമ്യനും ശാന്തശീലനുമായ ശതകോടീശ്വരൻ; 8300 കോടിയുടെ കള്ളപ്പണ ഇടപാടിൽ കുടുങ്ങിയ മുഹമ്മദ് അൽതാഫ് മുസ്ലിം വീട്ടിലിന്റെ കഥ
ഹൈ വോൾട്ടേജ് നിവിൻപോളി ഷോ! 'മിഖായേൽ' നിവിൻ ആരാധകർക്ക് ആഘോഷിക്കാനുള്ള ചിത്രം; ഹോളിവുഡ്ഡ് മെയ്ക്കിങ്ങിലൂടെ ഒരിക്കൽ കൂടി മികവുതെളിയിച്ച് ഹനീഫ് അദേനി; തിരക്കഥയിലെ പാളിച്ചകൾ മാറ്റിയിരുന്നെങ്കിൽ ഇതൊരു സൂപ്പർ സിനിമയാവുമായിരുന്നു; ഇടിവെട്ടായി ഉണ്ണി മുകുന്ദനും സിദ്ധിഖും; ഇല്ല, മിഖായേൽ നിങ്ങളുടെ കാശ് നഷ്ടപ്പെടുത്തില്ല
കത്തോലിക്കാ സഭയുടെ നോട്ടം ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയവും മൂന്നരയേക്കർ കണ്ണായ ഭൂമിയും; സഭയ്ക്ക് ഒന്നും വിട്ടുകൊടുക്കില്ലെന്ന് പള്ളിയും ഭൂമിയും കൈവശം വയ്ക്കുന്ന ലത്തീൻ സമുദായവും; ആത്മീയ ശുശ്രൂഷ വിലക്ക് ഏർപ്പെടുത്തി സഭയുടെ പ്രതികാര നടപടി; പകരം വൈദികരെ എത്തിച്ച് കുർബാനയും പള്ളിപ്പെരുനാളും നടത്തി ഓപ്പൺ ചർച്ച് മൂവ്‌മെന്റും; സഭയും വിശ്വാസികളും തമ്മിൽ ബാലരാമപുരത്ത് നടക്കുന്ന ഏറ്റുമുട്ടൽ ഇങ്ങനെ
ശബരിമല: സർക്കാർ പട്ടികയിൽ 50 കഴിഞ്ഞ സ്ത്രീകൾക്ക് പുറമേ പുരുഷൻ സ്ത്രീയായ മറിമായം എങ്ങനെയെന്ന് പുറത്ത്; ബുക്കിങ്ങിൽ തനിക്ക് പറ്റിയ തെറ്റെന്ന് പരൻജ്യോതി; ഓൺലൈനിൽ ആദ്യം ബുക്ക് ചെയ്തത് സ്ത്രീ എന്നുകാട്ടി; ദർശനത്തിന് എത്തിയപ്പോൾ തെറ്റുപറ്റിയെന്ന് തുറന്നുപറഞ്ഞതിനാൽ തടഞ്ഞില്ലെന്നും ചെന്നൈ സ്വദേശി; 47 വയസുള്ള പരൻജ്യോതി ദർശനം നടത്തിയത് സെപ്റ്റംബർ 29 ന്; അവിവാഹിതരായ പുരുഷന്മാരും പട്ടികയിൽ പെട്ടു; 51 അംഗ പട്ടികയിൽ നാണംകെട്ട് സർക്കാർ
ചിന്നക്കനാൽ ഇരട്ടകൊലപാതകം: ബോബൻ ലക്ഷ്യമിട്ടത് ഏലയ്ക്കയും പണവും മോഷ്ടിക്കാൻ; രാജേഷിനെ കൂടാതെ സഹായി മുത്തയ്യയെയും വകവരുത്തിയത് സ്‌റ്റോറിൽ നിന്ന് ഏലയ്ക്ക കവരാൻ; കൊലയ്ക്ക് ശേഷം ഒളിവിൽ കഴിഞ്ഞത് മധുരയിലും പഴനിയിലും; തമിഴ്‌നാട്ടിലെ രഹസ്യകേന്ദ്രത്തിൽ ബോബനെ ചോദ്യം ചെയ്ത് ശാന്തൻപാറ പൊലീസ്; ശനിയാഴ്ച റിസോർട്ടിലെത്തിച്ച് തെളിവെടുത്ത ശേഷം അറസ്റ്റ്
കാക്കിയൂരിയ ശേഷവും സെൻകുമാറിനെ പേടിച്ച് പിണറായി സർക്കാർ; ഐതിഹാസികമായ നിയമ പോരാട്ടത്തിന്റെ ചരിത്രം മായ്ക്കാൻ ഡിജിപി നിയമനം സംബന്ധിച്ച പ്രകാശ് സിങ് കേസിലെ ഉത്തരവിൽ ഭേദഗതി തേടി സുപ്രീംകോടതിൽ; നിയമപോരാട്ടം വിനയായപ്പോൾ കക്ഷത്തിൽ ഇരുന്നതു കൂടി പോയി; പൊലീസ് മേധാവിയെ നിയമിക്കാനുള്ള പരമാധികാരം നഷ്ടമായി; ഇനി ഡിജിപി ആക്കാൻ കഴിയുക കേന്ദ്രത്തിന് താത്പര്യമുള്ളവരെ: സെൻകുമാറിനോട് വൈരാഗ്യമുള്ള ഉപദേശകർ പിണറായിയെ കുഴിയിലാക്കുന്നത് ഇങ്ങനെ
പത്തുവർഷം മുമ്പത്തെ ചിത്രം പോസ്റ്റ് ചെയ്യാനുള്ള ഫെയ്‌സ് ബുക്കിന്റെ 'ടെൻ ഇയർ ചാലഞ്ച്' ഒരു പാരയാകുമോ? കരുതിവേണം പടങ്ങൾ അപ്ലോഡ് ചെയ്യാനെന്ന മുന്നറിയിപ്പുമായി നിരവധി സാങ്കേതിക വിദഗ്ദ്ധർ; സമൂഹമാധ്യമങ്ങളുടെ 'കൃത്രിമ ബുദ്ധി' വളർത്താൻ വളമിടുകയാണ് നമ്മളെന്നും മുന്നറിയിപ്പ്; സൈബർ വിദഗ്ധ കെയ്റ്റ് ഒനീലിന്റെ ട്വീറ്റ് ഏറ്റെടുത്ത് ലോകം
വീണ്ടും അയ്യപ്പ ദർശനത്തിന് യുവതികൾ നിലയ്ക്കലിൽ; ബുധനാഴ്ച നീലിമലയിൽ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടക്കിയ സംഘം വീണ്ടുമെത്തിയത് ഇന്ന് പുലർച്ചെയോടെ; രേഷ്മാ നിശാന്തിനേയും ഷാനിലയേയും പൊലീസ് തടഞ്ഞ് കൺട്രോൾ റൂമിലേക്ക് മാറ്റി; വിവരമറിഞ്ഞ് പമ്പയിലും ശരണപാതയിലും സന്നിധാനത്തും തടയാൻ തമ്പടിച്ച് കർമ്മസമിതി പ്രവർത്തകർ
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
പീഡിപ്പിച്ച ശേഷം വിവരം ഭർത്താവറിയാതിരിക്കാൻ കാശു ചോദിച്ച് ബ്ലാക് മെയിലിംഗും ചെയ്തു; ഓർത്തഡോക്‌സ് സഭാ വൈദികന്റെ പീഡനം അതിരു കടന്നപ്പോൾ വീട്ടമ്മ ആത്മഹത്യ ചെയ്തു; നീതി തേടി പൊലീസിന്റെ മുമ്പിലും സഭാ നേതൃത്വത്തിന്റെ മുമ്പിലും കയറി ഇറങ്ങി മടുത്ത് ഒരു പാവം ഭർത്താവ്; നേതി തേടിയുള്ള കുറിച്ചിക്കാരൻ റെജിയുടെ പോരാട്ടം വിജയിക്കുമോ?
കോബാറിലെ കുടുംബവീട്ടിൽ ജിഫിലി ഉറങ്ങാൻ കിടക്കുമ്പോൾ ആരുകരുതി ഉണരില്ലെന്ന്! ജിഫിന്റെ മുറിയിൽ കിടക്കാൻ വാശിപിടിച്ചും അവന്റെ പുതപ്പ് പുതച്ചും വഴുതി വീണത് അവസാന ഉറക്കത്തിലേക്ക്; ഒരുമാസം മുമ്പേ സഹോദരൻ വിടവാങ്ങിയപ്പോൾ ജിഫിലി ഹൃദയം പൊട്ടി പാടിയ 'മറുകരയിൽ നാം കണ്ടീടും' എന്ന ഗാനം ഓർത്ത് അച്ഛൻ ജോർജും കുടുംബവും; ഇത്തവണ ആ ഗാനം മുഴങ്ങുക ജിഫിലിക്കായ്; സൗദിയിൽ രണ്ടുമക്കളുടെയും മരണം ഹൃദയാഘാതം മൂലം; ചെങ്ങന്നൂരിലെ കുടുംബത്തിന്റെ ദുരന്തത്തിൽ ആശ്വാസവാക്കുകളില്ലാതെ ഉറ്റവർ
തിരക്കേറിയ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി യൂസഫലിയുടെ അബുദാബിയിലെ ആഡംബര വസതിയിലുമെത്തി; കണ്ടാൽ കൊതി തീരാത്ത അത്യാഡംബരത്തിൽ മയങ്ങി ഭാവി ഇന്ത്യൻ പ്രധാനമന്ത്രി; യൂസഫലിയും ഭാര്യയായ സാബിറയും മകൾ ഷിഫയും മരുമകൻ ഷംസീറും ചേർന്ന് വിശിഷ്ടാതിഥിയെ വീട് ചുറ്റി കാണിച്ചു; ഷെയ്ഖ് സെയ്ദ ഗ്രാന്റ് പള്ളിയും കണ്ട് ദുബായിലേക്ക് തിരിച്ച രാഹുൽ ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും
അകമണ്ണിൽ ചതരഞ്ഞത് തീർന്നത് രണ്ട് കുരുന്നുകളും അവരുടെ അമ്മയും നാത്തൂനും മകളും അടക്കം ഒരു കുടുംബത്തിലെ ആറു പേർ; എതിരെ വന്ന ബസ് കാണാതെ ടിപ്പർ ലോറിയെ അമിത വേഗത്തിൽ ഓവർടേക്ക് ചെയ്തത് ദുരന്തകാരണമായി; ബസിനിടയിലേക്ക് ഇടിച്ചു കയറിയ കാറിൽ നിന്നും പുറത്തേക്ക് തെറിച്ചത് ചോരയും മാംസകഷ്ണങ്ങളും; ചാമുണ്ടേശ്വരിയെ കണ്ടിട്ടുള്ള യാത്ര കൊടിയ ദുരന്തമായപ്പോൾ ദുബായിൽ ഇരുന്ന് മനോജ് അലറി വിളിച്ചു; ഇന്നലെ നടന്നത് എംസി റോഡ് കണ്ട ദാരുണ അപകടങ്ങളിൽ ഒന്ന്
ആറു വയസ് മുതൽ ദിവസവും നാലു തവണ പിതാവിന്റെ ക്രൂര ലൈംഗിക പീഡനത്തിന് ഇരയായി ! 'രണ്ടു തവണ ഗർഭം ധരിച്ച ഞാൻ പതിമൂന്നാം വയസിൽ പിതാവിന്റെ കുഞ്ഞിനെ പ്രസവിച്ചു; ഗൂഗിളിൽ നോക്കി ഗർഭം അലസിപ്പിക്കാനുള്ള വഴികൾ തിരഞ്ഞ് അച്ഛൻ നിർബന്ധിച്ച് ചെയ്യിപ്പിച്ചത് കഠിന വ്യായാമങ്ങൾ'; താൻ വർഷങ്ങളായി അനുഭവിച്ച നരകയാതന തുറന്ന് പറഞ്ഞ് 18കാരി ഷാനോൺ
ഇന്നലെ വരെ ബുർഖക്കുള്ളിൽ പൊതിഞ്ഞ് അടിമയെ പോലൊരു ഒറ്റപ്പെട്ട ജീവിതം; ഇന്ന് തലമുണ്ടില്ലാത്ത ബർമുഡയും ധരിച്ച ന്യൂജെൻ സ്‌റ്റൈൽ; പുതു ജീവിതത്തിലേക്ക് ഇറങ്ങിയ റാഫ് മുഹമ്മദിനെ ടൊറന്റോ എയർപോർട്ടിൽ സ്വീകരിക്കാൻ മന്ത്രിമാർ വരെ എത്തി; സൗദിയിൽ നിന്നും രക്ഷപ്പെട്ട് ബാങ്ക്കോംഗിൽ എത്തി കാനഡയിൽ രാഷ്ട്രീയ അഭയാർത്ഥിയായ 18കാരിക്ക് ഇനി സുഖജീവിതം
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം