1 usd = 71.52 inr 1 gbp = 91.23 inr 1 eur = 78.92 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 235.41 inr

Oct / 2019
16
Wednesday

സരിതയുടെ സാരികൾ എണ്ണുന്നവരും കണ്ണുനീർ സീരിയൽ ഒരുക്കുന്ന ചാനലുകളും കാണാത്തൊരു കാഴ്‌ച്ച; ദൂരദർശന്റെ 'ഇനി ഞങ്ങൾ പറയാം' റിയാലിറ്റിഷോ ശ്രദ്ധനേടുന്നത് അസാധാരണമായ ഒരു സാമൂഹ്യ വിപ്ലവം ലോകത്തിന് പരിചയപ്പെടുത്തി

June 30, 2015 | 07:24 PM IST | Permalinkസരിതയുടെ സാരികൾ എണ്ണുന്നവരും കണ്ണുനീർ സീരിയൽ ഒരുക്കുന്ന ചാനലുകളും കാണാത്തൊരു കാഴ്‌ച്ച; ദൂരദർശന്റെ 'ഇനി ഞങ്ങൾ പറയാം' റിയാലിറ്റിഷോ ശ്രദ്ധനേടുന്നത് അസാധാരണമായ ഒരു സാമൂഹ്യ വിപ്ലവം ലോകത്തിന് പരിചയപ്പെടുത്തി

ഷാജി ജേക്കബ്

വികസനോന്മുഖ മാദ്ധ്യമപ്രവർത്തനം അന്യം നിന്നു പോകുന്ന കാലമാണ് ഇന്ന് കേരളത്തിൽ. വാർത്താ ചാനലുകൾ വിവാദങ്ങളുടെ പിന്നാലെ പോകുകയാണ്, സ്വകാര്യ ചാനലുകളാകട്ടെ സീരിയലുകളുടെയും ഗെയിം ഷോകളുടെയും പിന്നാലെയാണ്. ഇവിടെയാണ് നിശബ്ദമായി ഒരു സാമൂഹ്യ വിപ്ലവം തീർത്ത് ദൂരദർശൻ ചാനൽ മുന്നേറുന്നത്. വികസന മാദ്ധ്യമപ്രവർത്തനത്തിന്റെ മലയാളചരിത്രത്തിൽ അപൂർവ്വവും അസാധാരണവുമായ ഒരു മാതൃക തീർത്ത് മുന്നേറുന്നത്. തിരുവനന്തപുരം ദൂരദർശന്റെ സാമൂഹ്യറിയാലിറ്റിഷോ, 'ഇനി ഞങ്ങൾ പറയാം' ആണ്. നാൽപ്പതു ലക്ഷത്തിലധികം സ്ത്രീകൾ അംഗങ്ങളായ, രണ്ടര ലക്ഷത്തോളം കുടുംബശ്രീ യൂണിറ്റുകൾ കേരളത്തിൽ സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്ന സാമൂഹ്യ വിപ്ലവമാണ് ദൂരദർശനിലൂടെ ചർച്ചയാകുന്നത്. സമൂഹത്തിലെ യാഥാർത്ഥ്യങ്ങളുമായി പുലബന്ധം പോലുമില്ലാത്ത കഥകൾ ടെലിവിഷൻ സീരിയലുകളിൽ നിറയുന്ന കാലത്താണ് സമൂഹത്തിന്റെ താഴെക്കിടയുള്ള ഈ സാമൂഹ്യ റിയാലിറ്റി ഷോ ശ്രദ്ധ നേടുന്നത്. സമാനതകളില്ലാത്ത ഒരു മാദ്ധ്യമസംരംഭം പക്ഷേ, ആരും കാണാതെ, കേൾക്കാതെ പോകുകയാണ്..

'Development communication is the art and science of human communication applied to the speedyt ransformation of a coutnry and the mass of its people from povetry to a dynamic state of economic growth that makes possible greater social equaltiy and the larger fulfilment of the human potential' - Nora Quebral

ഇതൊരു കണ്ണീർകഥയല്ല, നവകേരളമാതൃക'യുടെ മാദ്ധ്യമരൂപം

വിഹിതബന്ധങ്ങളിൽ നിന്നൂറ്റിയെടുക്കുന്ന ഒളിഞ്ഞുനോട്ടരതി ലക്ഷ്യമിട്ട് മാസികകൾക്കും ജനപ്രിയപരമ്പരകൾക്കും പൂരകമായി വിനോദചാനലുകൾ പറഞ്ഞുകൊണ്ടേയിരിക്കുന്ന 'ജീവിത'കഥകളുടെ കണ്ണീർമഴയല്ല ദൂരദർശനിലെ 'ഇനി ഞങ്ങൾ പറയാം'. മാദ്ധ്യമങ്ങളിൽ നിന്നു സ്ത്രീക്കു വേണ്ടത് മധ്യവർഗ ഫാന്റസികളും ഉപഭോഗലഹരികളും ലൈംഗിക സദാചാര വേഴ്ചകളുമാണെന്ന ധാരണ തിരുത്തിയെഴുതാനുള്ള മലയാളത്തിലെ ആദ്യ ശ്രമമാണിത്. സ്ത്രീശാക്തീകരണത്തിന്റെ വിശ്വവിഖ്യാതമായ 'നവകേരളമാതൃക'യുടെ മാദ്ധ്യമരൂപം. സാമ്പത്തിക പ്രതിസന്ധികളും രോഗങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും കുടുംബഛിദ്രങ്ങളും മൂലം ആത്മഹത്യയെക്കുറിച്ചുപോലും ആലോചിച്ച സ്ത്രീകൾ ജീവിതത്തിലേക്കു തിരിച്ചുവന്ന് 'കുടുംബശ്രീയില്ലെങ്കിൽ ഞങ്ങളില്ല' എന്ന് കണ്ണീരോടെ, എന്നാൽ തികഞ്ഞ ആത്മബോധത്തോടെ നട്ടെല്ലുനിവർത്തിനിന്ന് പറയുന്ന സാമൂഹ്യാവസ്ഥയുടെ കതിരും പതിരും തിരയുന്ന മാദ്ധ്യമസംരംഭം.

'കേരളമാതൃക'യുടെ മാത്രമല്ല ആധുനികതയുടെതന്നെ വിമർശനസ്ഥാനങ്ങൾ കണ്ടെത്തിയ ചരിത്ര സന്ദർഭങ്ങളിലൊന്നിന്റെ സൃഷ്ടിയാണല്ലോ, കുടുംബശ്രീ. നാല്പതുലക്ഷത്തിലധികം സ്ത്രീകൾ അംഗങ്ങളായി പ്രവർത്തിക്കുന്ന, ലോകത്തെ തന്നെ ഏറ്റവും വലിയ സാമൂഹ്യകൂട്ടായ്മകളിലൊന്ന്. ദാരിദ്ര്യനിർമ്മാർജനം ലക്ഷ്യമിട്ട് 1998-ൽ തുടക്കമിട്ട ഈ മഹാപ്രസ്ഥാനത്തിൽ, പ്രാദേശികതലത്തിൽ പ്രവർത്തിക്കുന്ന രണ്ടരലക്ഷത്തോളം അയൽക്കൂട്ട യൂണിറ്റുകളും ആയിരത്തോളം പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് അത്രയുംതന്നെ സിഡിഎസുകളുമാണുള്ളത്. മുഴുവൻ സിഡിഎസുകൾക്കും, എന്നുവച്ചാൽ കേരളത്തിലെ മുഴുവൻ പഞ്ചായത്തുകൾക്കും, അവസരം നൽകി, പ്രാഥമികതലത്തിൽ ഒരു ജില്ലയിൽനിന്ന് അഞ്ചുവീതം സിഡിഎസുകളെ തെരഞ്ഞെടുത്ത് എഴുപതു സിഡിഎസുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്ന 'മത്സര'മാണ് 'ഇനി ഞങ്ങൾ പറയാം'. 'സോഷ്യൽ റിയാലിറ്റിഷോ' എന്നാണ് ദൂരദർശൻ ഈ പരിപാടിക്കു നൽകിയിരിക്കുന്ന വിശേഷണം. അവിഹിതബന്ധങ്ങളിൽ നിന്നൂറ്റിയെടുക്കുന്ന ഒളിഞ്ഞുനോട്ടരതി ലക്ഷ്യമിട്ട് മാസികകൾക്കും ജനപ്രിയപരമ്പരകൾക്കും പൂരകമായി വിനോദചാനലുകൾ പറഞ്ഞുകൊണ്ടേയിരിക്കുന്ന 'ജീവിത'കഥകളുടെ കണ്ണീർമഴയല്ല ദൂരദർശനിലെ 'ഇനി ഞങ്ങൾ പറയാം'. മാദ്ധ്യമങ്ങളിൽ നിന്നു സ്ത്രീക്കു വേണ്ടത് മധ്യവർഗ ഫാന്റസികളും ഉപഭോഗലഹരികളും ലൈംഗിക സദാചാര വേഴ്ചകളുമാണെന്ന ധാരണ തിരുത്തിയെഴുതാനുള്ള മലയാളത്തിലെ ആദ്യ ശ്രമമാണിത്.

തിരുവനന്തപുരം ദൂരദർശൻതന്നെ മുൻപ് കേരളത്തിലെ മുഴുവൻ (999) ഗ്രാമപഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾ (57)ക്കും കോർപ്പറേഷനുകൾ (5)ക്കുമായി ഈ പേരിൽ 'ഗ്രീൻകേരള എക്സ്‌പ്രസ്' എന്ന ഒരു മത്സരം നടത്തിയിരുന്നു. അന്ന് കേരളസർക്കാരും ശുചിത്വമിഷനും കിലയും സി.ഡിറ്റുമൊക്കെ ദൂരദർശനുമായി സഹകരിച്ചിരുന്നു. ഇരുനൂറിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പങ്കെടുത്ത ആ മത്സരാധിഷ്ഠിത പരിപാടി ഓരോ പ്രദേശത്തും ദൂരദർശൻ ടീം എത്തിച്ചേരുന്ന ഒരു 'ഗ്രൗണ്ട്' റിയാലിറ്റിഷോകൂടിയായിരുന്നു. പല റൗണ്ടുകൾ നീണ്ട പരിപാടിക്കൊടുവിൽ മികച്ച സ്ഥാപനത്തിന് ഒരുകോടി രൂപ പുരസ്‌കാരം നൽകിയ 'ഗ്രീൻ കേരള എക്സ്‌പ്രസ്' 2010 മാർച്ച് ഒന്നു മുതൽ സംപ്രേഷണം തുടങ്ങി. വികസനമാദ്ധ്യമപ്രവർത്തനം (developmental Journalism) എന്ന സങ്കല്പനത്തെ ഇത്രമേൽ സാർഥകവും ജനാധിപത്യപരവുമായി നിർവചിച്ച, മറ്റൊരു സംരംഭം മുൻപ് മലയാളത്തിലുണ്ടായിട്ടില്ല. പരിസ്ഥിതിബദ്ധവും പ്രാദേശികവും സാമൂഹികവുമൊക്കെയായ വികസനമാതൃകകളുടെയും അവയിലെ പങ്കാളിത്തത്തിലൂടെ നടക്കുന്ന സാമൂഹ്യമാറ്റത്തിന്റെയും ദാരിദ്ര്യനിർമ്മാർജനത്തിന്റെയും അനുപമമായ ഒരാവിഷ്‌ക്കാരമായിരുന്നു 'ഗ്രീൻകേരള എക്സ്‌പ്രസ്'. മാദ്ധ്യമങ്ങൾ പൊതുവിൽ തമസ്‌കരിക്കുന്ന കീഴാള, പ്രാദേശിക, ജനകീയ പ്രശ്‌നങ്ങളുടെയും വിഷയങ്ങളുടെയും ബദൽ ജീവിതവും വെളിപ്പെടലും നടപ്പായ ഇടപെടൽ. ഈ പരിപാടിക്കു പിന്നിലെ ബുദ്ധികേന്ദ്രവും ചാനലിന്റെ നിർമ്മാതാവുമായിരുന്ന വ്യക്തിയെ രാഷ്ട്രീയപക്ഷപാതമാരോപിച്ച് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ അന്ന് സ്ഥലംമാറ്റിയെങ്കിലും, തദ്ദേശസ്ഥാപനങ്ങൾ കേരളവികസനത്തിനു നൽകിയ പ്രാദേശിക, ജനകീയ ലക്ഷ്യബോധത്തിന്റെ എത്രയെങ്കിലും മാതൃകകൾ 'ഗ്രീൻകേരള എക്സ്‌പ്രസ്' അവതരിപ്പിച്ചു.

വയനാട്ടിലെ വെള്ളമുണ്ടയിൽ ഇരുപത്തെട്ടുവർഷമായി ഒരു വിദ്യാർത്ഥിപോലും പത്താം ക്ലാസ് പരീക്ഷ പാസ്സാകാത്ത അവസ്ഥയുണ്ടായിരുന്നു. ജനസംഖ്യയുടെ അഞ്ചിലൊന്ന് ആദിവാസികളുള്ള ഇവിടെ പഞ്ചായത്ത് നടപ്പാക്കിയ പുതിയ സമീപനങ്ങളുടെ ഫലമായി സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരമുയർന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിൽ നടന്ന ആരോഗ്യസർവേ, പാലിയേറ്റീവ് ശുശ്രൂഷ വേണ്ട മുന്നൂറ്റിയെഴുപതു പേരെയാണ് സ്വന്തം പഞ്ചായത്തിൽ കണ്ടെത്തിയത്! ആകെ ജനസംഖ്യയുടെ ഒരു ശതമാനം. തൃശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് 2500 ഹെക്ടർ നെല്പാടത്താണ് ജൈവകൃഷി നടപ്പാക്കിയത്. പാലുല്പാദനം നാലുമടങ്ങ് വർധിപ്പിച്ച എലപ്പുള്ളി, മൂവായിരം അവിവാഹിതരുടെ പിന്തുണയോടെ സ്ത്രീധനവിരുദ്ധ പഞ്ചായത്തായി പ്രഖ്യാപിച്ച നിലമ്പൂർ, 670 വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച കൊരട്ടി.... കേരളത്തിൽ സംഭവിച്ചുതുടങ്ങിയ ചില മാറ്റങ്ങളുടെ ചരിത്രഗാഥ രചിക്കുകയായിരുന്നു, ആ പരിപാടി.തൃശൂർ ജില്ലയിലെ അടാട്ട് പഞ്ചായത്ത് 2500 ഹെക്ടർ നെല്പാടത്താണ് ജൈവകൃഷി നടപ്പാക്കിയത്. പാലുല്പാദനം നാലുമടങ്ങ് വർധിപ്പിച്ച എലപ്പുള്ളി, മൂവായിരം അവിവാഹിതരുടെ പിന്തുണയോടെ സ്ത്രീധനവിരുദ്ധ പഞ്ചായത്തായി പ്രഖ്യാപിച്ച നിലമ്പൂർ, 670 വീടുകളിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ച കൊരട്ടി.... കേരളത്തിൽ സംഭവിച്ചുതുടങ്ങിയ ചില മാറ്റങ്ങളുടെ ചരിത്രഗാഥ രചിക്കുകയായിരുന്നു, ആ പരിപാടി.

ഒരർഥത്തിൽ, 'ഇനി ഞങ്ങൾ പറയാം', 'ഗ്രീൻകേരള എക്സ്‌പ്രസി'ന്റെ തുടർച്ചയാണ്. പക്ഷെ കുറെക്കൂടി സമഗ്രവും വ്യാപകവും ജനകീയവും പങ്കാളിത്തപരവും സർവ്വോപരി സ്ത്രീശാക്തീകരണത്തിന്റെ അതുല്യമായ മാതൃകയുമാണിത്. തദ്ദേശസ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും സംയുക്തശ്രമങ്ങളിലൂടെ കേരളത്തിലരങ്ങേറുന്ന ഒരു സാമൂഹ്യവിപ്ലവത്തിന്റെയും അതിനു ചുക്കാൻ പിടിക്കുന്ന സ്ത്രീകളുടെയും സക്രിയമായ സാന്നിധ്യവും നിർവാഹകത്വവുമാണ് ഈ പരിപാടിയുടെ മിച്ചവും മൂല്യവും.

മലയാളത്തിലെ ഏറ്റവും മികച്ച ടെലിവിഷൻ ജേണലിസ്റ്റും ദൂരദർശൻ തിരുവനന്തപുരം കേന്ദ്രത്തിന്റെ പ്രോഗ്രാംഹെഡും ഡപ്യൂട്ടി ഡയറക്ടറുമായ ജി. സാജനാണ് 'ഗ്രീൻകേരളാ എക്സ്‌പ്രസി'ന്റെതെന്നപോലെ ഈ പരിപാടിയുടെയും സൂത്രധാരൻ. കേരളത്തിലെ നാലിലൊന്ന് സ്ത്രീകൾ അംഗങ്ങളാണ് എന്നതുകൊണ്ടു മാത്രമല്ല കുടുംബശ്രീ അസാധാരണമായ ഒരു സാമൂഹ്യവികസന മാതൃകയാകുന്നത്. അംഗങ്ങളിൽ വലിയൊരു പങ്ക് ദാരിദ്ര്യരേഖക്കു താഴെയുള്ള ഈ സ്ത്രീകൂട്ടായ്മയ്ക്ക് മറ്റൊരു സർക്കാർ-സ്വതന്ത്ര ഏജൻസിക്കും നാളിതുവരെ സാധിക്കാത്തവിധം സ്ത്രീശാക്തീകരണത്തിൽ ദാരിദ്ര്യനിർമ്മാർജനത്തിന്റെ ഭൗതികബന്ധങ്ങൾക്കൊപ്പം വൈകാരികവും വൈചാരികവുമായ സാമൂഹ്യബന്ധങ്ങൾക്കും രൂപംകൊടുക്കാൻ കഴിഞ്ഞിരിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനം. നാല്പതുലക്ഷം സ്ത്രീകൾ എന്നാൽ നാല്പതുലക്ഷം കുടുംബങ്ങളാണ്. ഒന്നര-രണ്ടുകോടി മനുഷ്യരാണ്; ഒരു പകുതി കേരളീയജനതയാണ്. ഇടതുപക്ഷ ഹൈജാക്ക് ചെയ്ത, ബി.പി.എൽ വിഭാഗത്തിനുമേൽ എ.പി.എൽ. വിഭാഗത്തിന്റെ സാമൂഹ്യാധിപത്യമുള്ള, സാമ്പത്തികവരുമാനത്തെക്കരുതിയുള്ള താൽക്കാലികച്ചങ്ങാത്തം മാത്രമാണ് കുടുംബശ്രീ എന്നിങ്ങനെ ചില സാമൂഹ്യനിരീക്ഷകർ ഉന്നയിക്കുന്ന വിമർശനങ്ങൾ ബാക്കിയാകുമ്പോഴും ഈ പ്രസ്ഥാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും കുറയുന്നില്ല എന്ന് തെളിയിക്കുകയാണ് 'ഇനി ഞങ്ങൾ പറയാം'.

രണ്ടുതലങ്ങളിൽ കാണണം, 'ഇനി ഞങ്ങൾ പറയാം' എന്ന ദൂരദർശൻ പരിപാടിയുടെ രാഷ്ട്രീയത്തെ. ഒന്ന്, കുടുംബശ്രീയുടെ സാമൂഹ്യദൗത്യങ്ങൾക്കും വികസനസമീപനങ്ങൾക്കും സ്ത്രീശാക്തീകരണശ്രമങ്ങൾക്കും കൈവരുന്ന സ്വീകാര്യതയുടെയും പ്രസക്തിയുടെയും തലം. രണ്ട്, മലയാളമാദ്ധ്യമങ്ങളുടെ വാർത്താ, വിനോദമണ്ഡലങ്ങളിൽ ദൂരദർശൻ സൃഷ്ടിക്കുന്ന വിപ്ലവകരമായ ഒരു വഴിമാറിനടപ്പിന്റെ തലം.

സാമൂഹ്യ വിപ്ലവത്തെ റിയാലിറ്റി ഷോ ആയി അവതരിപ്പിക്കുന്നതെങ്ങനെ?

ങ്ങൾ നടപ്പാക്കിയ ഏറ്റവും ശ്രദ്ധേയമായ രണ്ടോ മൂന്നോ 'വികസന'പരിപാടികളുടെ വീഡിയോ ക്ലിപ്പിംഗുകളും വിവിധ മേഖലകളിലെ പ്രവർത്തനരീതികൾ വിശദീകരിക്കാൻ കഴിയുന്ന ഒരു പറ്റം അംഗങ്ങളും പഞ്ചായത്ത് പ്രസിഡന്റുമൊത്ത് ഓരോ സിഡിഎസിന്റെയും ഭാരവാഹികൾ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു. മുൻകൂട്ടി ദൂരദർശനിൽ രജിസ്റ്റർ ചെയ്ത്, ചാനൽ നൽകിയ മാർഗനിർദ്ദേശങ്ങൾ പാലിച്ച്, പൊതുസമൂഹത്തിനു മുന്നിൽ, കുടുംബശ്രീയിലൂടെ തങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും നടത്തുന്ന പ്രവർത്തനങ്ങളും അവതരിപ്പിക്കുകയാണ് ഓരോ സിഡിഎസും ചെയ്യേണ്ടത്. ഒരു സോഷ്യൽ ഓഡിറ്റിംഗിന്റെ ആർജ്ജവമുള്ള മൂല്യനിർണയം നടത്തുകയാണ് ജൂറി. കെ.പി. കണ്ണൻ, നിവേദിത പി. ഹരൻ, മിനി സുകുമാർ എന്നിവരാണ് സ്ഥിരം ജൂറി. ഇവർക്കുപുറമെ, സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകരോ അക്കാദമിക വിദഗ്ധരോ ഒക്കെയായ രണ്ട് താൽക്കാലികാംഗങ്ങൾ ഓരോ ആഴ്ചയും മാറി മാറി വരികയും ചെയ്യും.

ആശയങ്ങളുടെ മൗലികതയും സാമ്പത്തിക സ്വാശ്രയത്വവും, അംഗങ്ങളുടെ സചേതന പങ്കാളിത്തം, പരിസ്ഥിതിബദ്ധത, സാങ്കേതികതയുടെ ഉപയോഗം, വിപണിവിജയം, പുതുമകൾ, സാമൂഹ്യപ്രാധാന്യവും പ്രാദേശിക വികസനവും, ദാരിദ്ര്യനിർമ്മാർജനം, സ്ത്രീശാക്തീകരണം, വിവിധ സാമൂഹ്യസ്ഥാപനങ്ങളുടെ ഏകോപനം എന്നിങ്ങനെ പത്തോളം ഘടകങ്ങൾ പരിഗണിച്ചാണ് ഓരോ സിഡിഎസിന്റെയും മികവ് തീരുമാനിക്കുന്നത്.കേരളത്തിൽ കുടുംബശ്രീ സൃഷ്ടിക്കുന്ന ഇടപെടലുകളിലേക്ക് ആഗോളശ്രദ്ധ ക്ഷണിക്കുംവിധത്തിൽ ഈ പരിപാടിയുടെ മുഴുവൻ എപ്പിസോഡുകളും യൂട്യൂബിൽ നൽകുകയും ചെയ്യുന്നു, ദൂരദർശൻ. മാർച്ച് പതിനെട്ടിന് സംപ്രേഷണം തുടങ്ങിയ 'ഇനി ഞങ്ങൾ പറയാം', അഞ്ചുമാസം തിങ്കൾ മുതൽ വെള്ളിവരെ രാത്രി ഏഴുമണിക്ക് കാണാം. ഓരോ എപ്പിസോഡിനും രണ്ട് പുനഃസംപ്രേഷണങ്ങൾ പകൽസമയത്തുണ്ട്.

കേവലം ഒരു മത്സരമെന്നതിനപ്പുറം നിരവധി ലക്ഷ്യങ്ങൾ ഇത്തരമൊരു പരിപാടികൊണ്ട് ദൂരദർശൻ സ്വപ്നം കാണുന്നുണ്ട്. കുടുംബശ്രീ മുന്നോട്ടുവയ്ക്കുന്ന വികസനസംസ്‌കാരത്തിന്റെ വിപുലമായ അവതരണം, വിജയകരവും മാതൃകാപരവുമായ ആശയങ്ങളുടെയും പ്രവർത്തനങ്ങളുടെയും പ്രചാരണം, കുടുംബശ്രീക്ക് നിരന്തരമായ മാദ്ധ്യമപ്രതിനിധാനവും അതുവഴി ദൂരദർശന്റെ ജനകീയതയും ഉറപ്പുവരുത്തൽ, പരിസ്ഥിതിബദ്ധവും പങ്കാളിത്തപരവുമായ വികസനത്തിന് പിന്തുണ നൽകുന്ന ഒരു പൊതുമണ്ഡലത്തിന്റെ നിർമ്മിതി എന്നിങ്ങനെ. ഒപ്പം, കേരളത്തിൽ കുടുംബശ്രീ സൃഷ്ടിക്കുന്ന ഇടപെടലുകളിലേക്ക് ആഗോളശ്രദ്ധ ക്ഷണിക്കുംവിധത്തിൽ ഈ പരിപാടിയുടെ മുഴുവൻ എപ്പിസോഡുകളും യൂട്യൂബിൽ നൽകുകയും ചെയ്യുന്നു, ദൂരദർശൻ. മാർച്ച് പതിനെട്ടിന് സംപ്രേഷണം തുടങ്ങിയ 'ഇനി ഞങ്ങൾ പറയാം', അഞ്ചുമാസം തിങ്കൾ മുതൽ വെള്ളിവരെ രാത്രി ഏഴുമണിക്ക് കാണാം. ഓരോ എപ്പിസോഡിനും രണ്ട് പുനഃസംപ്രേഷണങ്ങൾ പകൽസമയത്തുണ്ട്. ഈ പരിപാടിയുടെ മാർഗരേഖയിൽ പറയുന്നതുപോലെ, സ്ത്രീശാക്തീകരണം, പങ്കാളിത്ത ജനാധിപത്യം, ദാരിദ്ര്യനിർമ്മാർജനം, നേതൃത്വഗുണം, പരിസ്ഥിതിബദ്ധവികസനം, നവീനമായ വികസനനയങ്ങളുടെ നടപ്പാക്കൽ, വിവിധ ഭരണകൂടസ്ഥാപനങ്ങളുടെ ഏകോപനം എന്നീ ഏഴു മാർഗങ്ങളും ലക്ഷ്യങ്ങളും മുൻനിർത്തിയുള്ള സമഗ്രമായ ഒരു സാമൂഹ്യാപഗ്രഥനമാണ് 'ഇനി ഞങ്ങൾ പറയാം!'

മലപ്പുറം, മാരാരിക്കുളം, വരവൂർ, പുല്ലൂർ, ഉളിക്കൽ, പെരിങ്ങോട്ടുശ്ശേരി, തിടനാട്, പേരാവൂർ, അന്നമനട, ശ്രീകൃഷ്ണപുരം, കരിമ്പ, കണ്ടല്ലൂർ, കഞ്ഞിക്കുഴി, എടയ്ക്കാട്ടുവയൽ, ബേദടുക്ക, തിരുവമ്പാടി, വഴിക്കടവ്, വാഴൂർ, വണ്ടൂർ, തൊടിയൂർ, നടത്തറ, ഏറ്റുമാനൂർ, ചെട്ടികുളങ്ങര, മലയാലപ്പുഴ, പുതുപ്പാടി.... എന്നിങ്ങനെ ഈ പരിപാടിയിൽ പങ്കെടുത്ത ഏതു സിഡിഎസിന്റെയും പ്രകടനം വിലയിരുത്തി നോക്കുക. ഓരോ സിഡിഎസിനുമുണ്ട്, അങ്ങേയറ്റം ആർജ്ജവവും സാമൂഹിക പ്രതിബദ്ധതയും ജനാധിപത്യബോധവുമുള്ള സമീപനങ്ങൾ.

കേരളത്തിലെങ്ങും നിന്നുള്ള സ്ത്രീകൾ, അവരുടെ ജാതി, മത, വർഗ, രാഷ്ട്രീയ താൽപര്യങ്ങളെല്ലാം മറികടന്ന് (ജാതി, മത, രാഷ്ട്രീയ സംഘടനകൾ തുടങ്ങിയ സമാന്തര 'ശ്രീ'കളുടെ പരാജയവും ഇതോടൊപ്പം കാണണം.) പ്രാദേശികവും പാരിസ്ഥിതികവുമായ വികസനപരിപാടികളും സാമൂഹിക കൂട്ടായ്മകളും മുന്നോട്ടുവച്ച് എത്രയും ചെറുതെങ്കിലും വിസ്മയകരമായ ഒരു സംരംഭകസംസ്‌കാരം കെട്ടിപ്പടുക്കുന്നതിന്റെ കഥയാണ് ഓരോ എപ്പിസോഡും. ദാരിദ്ര്യനിർമ്മാർജനമെന്നത് വെറും സാമ്പത്തിക പുരോഗതിയും വികസനമെന്നത് മൂലധനനിക്ഷേപവും മാത്രമല്ലെന്നും മാനുഷികാവസ്ഥകളുടെ കൂടുതൽ സാർഥകമായ സാക്ഷാത്കാരമാണെന്നും തെളിയിക്കുന്നവ. സാമ്പത്തിക സ്വാശ്രയത്വം, സ്ത്രീശാക്തീകരണം, കൂട്ടായ്മയുടെ പാരസ്പര്യം, പരിസ്ഥിതിബദ്ധമായ വികസനം എന്നീ നാലു തൂണുകളിലാണ് കുടുംബശ്രീയുടെ സാമൂഹ്യജീവിതം കെട്ടിപ്പടുത്തിരിക്കുന്നതെന്ന് ഇവ തെളിയിക്കുന്നു. നൂറുകണക്കിന് സംരംഭങ്ങൾ തുടങ്ങിയ സിഡിഎസുകളുണ്ട്. വികേന്ദ്രീകൃതമായ ആസൂത്രണത്തിന്റെ ചെറുചെറു മാതൃകകൾ.

ചെറുകിട വ്യവസായസംരംഭങ്ങൾ, പാൽ-മുട്ട ഉല്പാദനം, ഭക്ഷ്യോല്പന്നങ്ങളഉടെ നിർമ്മാണം, പരമ്പരാഗത വ്യവസായങ്ങൾ, കൈത്തൊഴിലുകൾ, സംഘകൃഷി, ജൈവകൃഷി, കാറ്ററിങ്, ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ അസംബ്ലിങ്,..... നിശ്ചയമായും സാമ്പത്തികമായ മുന്നേറ്റങ്ങൾ മാത്രമല്ല കുടുംബശ്രീയുടെ ബാക്കിപത്രം. കൊച്ചി മെട്രോയുടെ നടത്തിപ്പുജോലികൾ വരെ നേടിയെടുത്തിരിക്കുന്നു, ചില കുടുംബശ്രീ സിഡിഎസുകൾ. ടാക്‌സിസർവീസ് മുതൽ ബസ് സർവ്വീസ് വരെ നടത്തുന്നു, മറ്റുചിലർ. ഫിഫയുടെ പരിശീലനം തങ്ങളുടെ കുട്ടികൾക്കു നേടിയെടുത്തവർ. അടിസ്ഥാനവിഭാഗങ്ങളിൽ പെടുന്ന സ്ത്രീകൾക്കിടയിൽ അസാധാരണമായ സാമൂഹിക കൂട്ടായ്മകൾ സൃഷ്ടിക്കാൻ ഇവർക്കു കഴിയുന്നു. മദ്യപാനത്തിനെതിരെ നിലപാടെടുക്കുന്നു. രാഷ്ട്രീയപ്രശ്‌നങ്ങളിൽ ഇടപെടുന്നു. മത-ജാതി മൗലികവാദികളുടെ വിലക്കുകൾ ലംഘിച്ച് കുടുംബശ്രീയുമായി സഹകരിക്കുന്നു. അടിമുടി പോസിറ്റീവായ ജീവിതക്കാഴ്ചകൾ രൂപപ്പെടുത്തുന്നു. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നു. നിർധനർക്കുള്ള ഭവനനിർമ്മാണം മുതൽ ആതുരശുശ്രൂഷവരെയുള്ളവ ദൗത്യമായി ഏറ്റെടുക്കുന്നു. കുട്ടികളുടെ വിദ്യാഭ്യാസം മുതൽ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതവരെയുള്ളവ ലക്ഷ്യമാക്കുന്നു. വയോധികരെയും അനാഥരെയും സംരക്ഷിക്കുന്നു. പാലിയേറ്റീവ് കെയർ, ബഡ്‌സ്‌കൂൾ തുടങ്ങിയവയുടെ നടത്തിപ്പ് ഒരു നിയോഗംപോലെ കാണുന്നു.ചെറുകിട വ്യവസായസംരംഭങ്ങൾ, പാൽ-മുട്ട ഉല്പാദനം, ഭക്ഷ്യോല്പന്നങ്ങളഉടെ നിർമ്മാണം, പരമ്പരാഗത വ്യവസായങ്ങൾ, കൈത്തൊഴിലുകൾ, സംഘകൃഷി, ജൈവകൃഷി, കാറ്ററിങ്, ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ അസംബ്ലിങ്,..... നിശ്ചയമായും സാമ്പത്തികമായ മുന്നേറ്റങ്ങൾ മാത്രമല്ല കുടുംബശ്രീയുടെ ബാക്കിപത്രം. കൊച്ചി മെട്രോയുടെ നടത്തിപ്പുജോലികൾ വരെ നേടിയെടുത്തിരിക്കുന്നു, ചില കുടുംബശ്രീ സിഡിഎസുകൾ. ടാക്‌സിസർവീസ് മുതൽ ബസ് സർവ്വീസ് വരെ നടത്തുന്നു, 

'ആശ്രയ' പോലുള്ള പദ്ധതികളിൽ കാര്യക്ഷമമായ പങ്കുവഹിക്കുന്നു-ഓരോ സിഡിഎസിനുമുണ്ട്, കൊടും പട്ടിണിയിൽനിന്നും നിരാശ്രയത്വത്തിൽനിന്നും ആത്മഹത്യാമുനമ്പിൽനിന്നുമൊക്കെ ജീവിതത്തിന്റെ പച്ചപ്പിലേക്കു തിരിച്ചുവന്ന എത്രയെങ്കിലും സ്ത്രീകളുടെയും കുടുംബങ്ങളുടെയും കഥകൾ പറയാൻ. നട്ടെല്ലു നിവർത്തി സമൂഹത്തിൽ നിലനിൽക്കുന്ന ചെറിയ ജീവിതങ്ങളുടെ ചിറകുവീശലുകളാണ് ഓരോ സിഡിഎസും അവതരിപ്പിക്കുന്നത്. അടുക്കളയിൽനിന്ന് അരങ്ങത്തേക്കു കുതിക്കുന്ന മലയാളിസ്ത്രീയുടെ ഏറ്റവും ബൃഹത്തും മൂർത്തവും സർഗാത്മകവുമായ സാമൂഹ്യചരിത്രമായി മാറുന്നു, ഇവ. പക്ഷെ....

റേറ്റിങ് കൂട്ടുന്ന കോടീശ്വരൻ ഷോയല്ല, അടുക്കളയിൽ നിന്നും അരങ്ങത്തേക്കുള്ള പ്രവേശം

ലയാളമാദ്ധ്യമചരിത്രത്തിൽ 'ഇനി ഞങ്ങൾ പറയാം' സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ് ഇതോടൊപ്പം ശ്രദ്ധിക്കേണ്ട വിഷയം. TAM റേറ്റിങ് മാറി, നിലവിൽവന്ന BARC റേറ്റിങ് അനുസരിച്ച് മലയാളികളുടെ ടെലിവിഷൻ കാഴ്ച മധ്യവർഗകമ്പോള കാമനകളുടെയും 'അവിഹിത' ലൈംഗികതയുടെയും ഉത്സവമേളങ്ങളിൽതന്നെയാണ് ആറാടിനിൽക്കുന്നത്. ദൂരദർശനാകട്ടെ ഈ രംഗത്ത് ഏറെ പിന്നിലുമാണ്. ഏറെ എന്നു പറഞ്ഞാൽ വളരെയേറെ. മെയ്മാസത്തെ കണക്കുകളനുസരിച്ച്, ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റിന്റെ റേറ്റിങ് 1200-1300 പോയിന്റ് വരെയാണെങ്കിൽ ദൂരദർശന്റേത് 20-25 മാത്രമാണ്. ഒരുപാട് മലയാളം, ഹിന്ദി ചാനലുകൾക്കു പിന്നിൽ ഇരുപത്തഞ്ചാം സ്ഥാനമേ തിരുവനന്തപുരം ദൂരദർശൻകേന്ദ്രത്തിന് ജനപ്രീതിയുടെ കാര്യത്തിലുള്ളു. ഏഷ്യാനെറ്റിന്റെ ഒരുവർഷത്തെ പരസ്യവരുമാനം 400-500 കോടി രൂപയാണെങ്കിൽ ദൂരദർശന്റേത് വെറും 6-7 കോടി രൂപയാണ് എന്നുകൂടി പറയുമ്പോൾ ഈ അജഗജാന്തരം വ്യക്തമാകും. സ്വകാര്യ-ഉപഗ്രഹ വിനോദ ചാനലുകളുടെയും ദൂരദർശന്റെയും ഉള്ളടക്കത്തിലെ വ്യത്യാസം പോലെതന്നെ പ്രധാനമാണ് അവയുടെ പ്രേക്ഷകരുടെ സാമൂഹ്യപദവികളും. സ്വകാര്യ-ഉപഗ്രഹ ചാനലുകൾ തുടങ്ങിയ കാലംതൊട്ടുതന്നെ അവയുടെയും ദൂരദർശന്റെയും പ്രേക്ഷകർ തമ്മിലുള്ള വ്യത്യാസം മുഖ്യമായും 'വർഗ'പരമാണ്. തുടക്കത്തിൽ, ആന്റിന മാത്രം വാങ്ങി ദൂരദർശൻ കണ്ട സാധാരണക്കാരിൽനിന്ന്, കേബിൾ കണക്ഷനെടുത്ത് സ്വകാര്യചാനലുകൾ കണ്ട മധ്യ-ഉപരിവർഗ പ്രേക്ഷകർ വളരെവേഗം ഏറെ അകലെയായി. തുടർന്നിങ്ങോട്ട്, ദൂരദർശനും 'ഉപഗ്രഹ'മായിട്ടും സ്വകാര്യചാനലുകൾ കാണുന്ന മലയാളികൾ ദൂരദർശനെ പാടെ തഴഞ്ഞുവെന്നതാണ് യാഥാർത്ഥ്യം. ഇന്ന്, ഗ്രാമങ്ങളിൽ, അതിസാധാരണക്കാരായ കുറെ പ്രേക്ഷകർ മാത്രമാണ് ദൂരദർശനുള്ളത്.

ആഗോളവൽക്കരണകാലത്തെ മലയാളിയുടെ വിപണി-ഉപഭോഗ താൽപര്യങ്ങളും സാമൂഹ്യലഹരികളും വിനോദരതികളും തൃപ്തിപ്പെടുത്താൻ സ്വകാര്യചാനലുകളെപ്പോലെ ദൂരദർശനു കഴിയുന്നില്ല. തീർച്ചയായും അതൊരു കുറ്റമല്ല, മറിച്ച് മധ്യ-ഉപരിവർഗ കാമനകളുടെ ദൃശ്യവൽക്കരണവും പൂർത്തീകരണവും ലക്ഷ്യമിടുന്ന സ്വകാര്യ വിനോദ ചാനലുകൾക്ക്, ദാരിദ്ര്യരേഖക്കു താഴെയും തൊട്ടു മുകളിലുമുള്ള കുടുംബശ്രീ അംഗങ്ങൾ, ശ്രദ്ധകൊടുക്കേണ്ട ഒരു സാമൂഹ്യ/പ്രേക്ഷകവിഭാഗം തന്നെയല്ല എന്നതാണ് യഥാർഥത്തിൽ കുറ്റം. അവരിൽ ബഹുഭൂരിപക്ഷത്തിന്റെയും പ്രാതിനിധ്യം സ്വകാര്യചാനലുകൾ ഏതെങ്കിലുംതരത്തിൽ ആഗ്രഹിക്കുകയോ അനുവദിക്കുകയോ പോലും ചെയ്യുന്നില്ല. സ്വകാര്യചാനലുകളിലെ ഓരോ പരിപാടിയും നിയന്ത്രിക്കുന്ന ജൂവലറി-വസ്ത്ര-ഫ്‌ളാറ്റ്-ഇലക്ട്രോണിക്‌സ്-വാഹന-സൗന്ദര്യവർധക-വിപണിക്കും പരസ്യദാതാക്കൾക്കും ഈ സാമൂഹ്യവിഭാഗം ഉപഭോക്താക്കൾ തന്നെയല്ല എന്നതാണ് അടിസ്ഥാനപരമായ വസ്തുത. സ്വാഭാവികമായും 'ഇനി ഞങ്ങൾ പറയാം' പോലൊരു പരിപാടി ദൂരദർശനു മാത്രമേ സാധ്യമാകൂ. പക്ഷെ അവിടെയാണ് കുറെക്കൂടി വലിയ ഒരു പ്രശ്‌നം നിലനിൽക്കുന്നത്. അതാകട്ടെ മാദ്ധ്യമപരം മാത്രമല്ല മലയാളിയുടെ വിശേഷിച്ചും മലയാളി സ്ത്രീയുടെ സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ ജീവിതബോധത്തിന്റെതന്നെ പ്രശ്‌നവുമാണ്. ഈ പരിപാടിയെക്കുറിച്ചുള്ള രൂപരേഖയിൽ ദൂരദർശൻ ഒരു വലിയ പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. 'നാല്പതുലക്ഷം കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ടു സ്പർശിക്കുന്ന ഇത്തരമൊരു പരിപാടി ഒന്നരകോടിയിലധികം കേരളീയരെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവരിൽ വലിയൊരു വിഭാഗം ദൂരദർശൻ പ്രേക്ഷകരായി നിലനിൽക്കുകതന്നെ ചെയ്യും'.

ഇതു യാഥാർഥ്യമാകുന്നുണ്ടോ? 'ഇനി ഞങ്ങൾ പറയാം' സംപ്രേഷണം ചെയ്യപ്പെടുന്ന രാത്രി ഏഴുമണിക്ക് സ്വകാര്യചാനലുകളിൽ നടക്കുന്ന ഗെയിംഷോകൾ, പരമ്പരകൾ, റിയാലിറ്റി ഷോകൾ തുടങ്ങിയവക്കു ലഭിക്കുന്ന പരസ്യപിന്തുണ ശ്രദ്ധിക്കുക. (പരസ്യമെന്നത്, പരിപാടിപോലെതന്നെ പ്രേക്ഷകരെ ആകർഷിക്കുന്നവയും കീഴടക്കുന്നവയുമാണ്. ഒരുകോടിരൂപ സമ്മാനം വാഗ്ദാനം ചെയ്യുന്നവയാണ് അവയിൽ പലതും. പരസ്യദാതാക്കളുടെ പേരിൽതന്നെ അറിയപ്പെടുന്നവ. മഴവിൽമനോരമയിലെയും ഫ്‌ളവേഴ്‌സിലെയും റിയാലിറ്റി ഷോകൾ, വിദേശത്തു ചിത്രീകരിച്ചവയും സിനിമാ നടീനടന്മാർ ഉൾപ്പെടെയുള്ള ചെറുപ്പക്കാരുടെ തലകുത്തിമറിയലുമാണ്. ഏഷ്യാനെറ്റിൽ സുരേഷ്‌ഗോപി നയിക്കുന്ന കോടീശ്വരൻ എന്ന ഗെയിംഷോയാണുള്ളതെങ്കിൽ സൂര്യയിൽ ഏറെ ജനപ്രിയമായ പരമ്പരയാണുള്ളത്. ഓരോന്നും ലക്ഷക്കണക്കിനു രൂപ ദിവസവും പരസ്യവരുമാനമുള്ളവ. 'ഇനി ഞങ്ങൾ പറയാം' എന്ന പരിപാടിക്കുമുണ്ട് ഒരുകോടിരൂപയുടെ സമ്മാനവാഗ്ദാനം. എന്നിട്ടും ആകെയുള്ളത് കനറാബാങ്കിന്റെ ഒരു പരസ്യം മാത്രം. അതും, സർക്കാർ ഏജൻസിയുടെ നിർബന്ധപ്രകാരം ലഭിച്ച ഒരു ചടങ്ങുപരസ്യം.

ഒരുകോടിരൂപ സമ്മാനം വാഗ്ദാനം ചെയ്യുന്നവയാണ് അവയിൽ പലതും. പരസ്യദാതാക്കളുടെ പേരിൽതന്നെ അറിയപ്പെടുന്നവ. മഴവിൽമനോരമയിലെയും ഫ്‌ളവേഴ്‌സിലെയും റിയാലിറ്റി ഷോകൾ, വിദേശത്തു ചിത്രീകരിച്ചവയും സിനിമാ നടീനടന്മാർ ഉൾപ്പെടെയുള്ള ചെറുപ്പക്കാരുടെ തലകുത്തിമറിയലുമാണ്.എത്ര ദരിദ്രമാകട്ടെ, മിക്കവാറും കേരളീയഗൃഹങ്ങളിൽ ഇന്ന് ടെലിവിഷനുണ്ട്. കണക്കുകളനുസരിച്ച്, അവയിൽ ഭൂരിഭാഗം കേബിൾ കണക്ഷനുള്ളവയുമാണ്. കുടുംബശ്രീയുമായി നേരിട്ടു ബന്ധമുള്ള ഒന്നരകോടിയിലധികം വരുന്ന കേരളീയരെങ്കിലും തങ്ങളുടെതന്നെ ജീവിതവും അനുഭവവും ഏറ്റവും യഥാതഥമായി അവതരിപ്പിക്കുന്ന ഇത്തരമൊരു പരിപാടി കാണുന്നുണ്ടോ? അതോ യാഥാർഥ്യത്തെക്കാൾ അവരെയും ഭ്രമിപ്പിക്കുന്നത് ഫാന്റസികൾ തന്നെയാണോ? ലോകത്തെവിടെയും ടെലിവിഷൻ പ്രേക്ഷകരുടെ നോട്ടം സ്വന്തം കുടുംബത്തിലേക്കല്ല, അയൽപക്കത്തേക്കാണു നീളുക എന്ന തത്വം മലയാളികൾക്കായി മാറ്റേണ്ടതില്ല എന്നല്ലേ ഈ പരിപാടിയുടെ അവസ്ഥയും തെളിയിക്കുന്നത്? 'ഇനി ഞങ്ങൾ പറയാം' എന്ന പരിപാടിയും ദൂരദർശൻ എന്ന മാദ്ധ്യമവും ഇത്രമേൽ സാമൂഹ്യപ്രതിബദ്ധതയും പ്രാധാന്യവും ജനകീയപ്രാതിനിധ്യവുമുള്ള ഒരു നിലപാട് സ്വീകരിക്കുമ്പോഴും വികസന മാദ്ധ്യമപ്രവർത്തനത്തിന്റെ സമാനതകളില്ലാത്ത ഒരു മാതൃക അവതരിപ്പിക്കുമ്പോഴും മലയാളിയുടെ മാദ്ധ്യമജീവിതം സ്വകാര്യ, വിനോദ ചാനലുകളിൽ അർമാദിക്കുകയാണ്. 'കുടുംബശ്രീക്കു വ്യക്തിഗതനായകരില്ലാത്തതിനാൽ മാദ്ധ്യമങ്ങൾ ആ പ്രസ്ഥാനത്തെ അവഗണിക്കുകയാണെ'ന്ന പി. സായ്‌നാഥിന്റെ നിരീക്ഷണം അപ്രസക്തമാക്കാൻ ദൂരദർശനെങ്കിലും കഴിയുന്നു. അപ്പോഴും മലയാളി ടെലിവിഷൻ പ്രേക്ഷകർ ഇതിനോടു മുഖംതിരിക്കുകയാണ്. കേരളീയസ്ത്രീയുടെ അപൂർവവും നിരൂപമവുമായ സാമൂഹ്യശാക്തീകരണത്തിന്റെ വെളിപാടുകൾ മരുഭൂമിയിൽ വീശുന്ന കാറ്റുപോലെ, ആർക്കും വേണ്ടാതെ പോകുകയാണോ? അടുക്കളയിൽ നിന്ന് അരങ്ങത്തേക്കാണോ അതോ അരങ്ങത്തുനിന്ന് അടുക്കളയിലേക്കാണോ മലയാളിയുടെ, വിശേഷിച്ചും മലയാളിസ്ത്രീയുടെ മാദ്ധ്യമദൃഷ്ടികൾ പായുന്നത്?

(ലേഖകൻ ഷാജി ജേക്കബ് കാലടി സർവകലാശാലയിലെ പ്രൊഫസറും മറുനാടൻ മലയാളിയിൽ പുസ്തകവിചാരം എന്ന കോളം ചെയ്യുന്ന വ്യക്തിയുമാണ്)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
അച്ഛനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ മക്കൾ നേരിട്ടുകാണുമ്പോഴുള്ള വികാരപരമായ രംഗങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കാൻ പ്രത്യേക മുൻ കരുതൽ; വടകര റൂറൽ എസ് പി ഓഫീസിൽ അമ്മയും മക്കളും ഒരിക്കൽ പോലും മുഖാമുഖം എത്തിയില്ല; ജോളി നൽകി അരിഷ്ടം കുടിച്ചപ്പോൾ കണ്ണിൽ നിറഞ്ഞത് മഞ്ഞ വെളിച്ചം; ലിറ്ററു കണക്കിന് വെള്ളം കുടിച്ച് രക്ഷപ്പെട്ട കഥ പറഞ്ഞ് രഞ്ജി തോമസ്; സയനൈഡ് സൂക്ഷിച്ചത് അറസ്റ്റുണ്ടായാൽ സ്വയം കഴിക്കാനെന്ന് ജോളിയുടെ മൊഴിയും: കൂടത്തായി കേസിൽ മക്കളുടെ നിലപാട് നിർണ്ണായകം
ഭാര്യയുടെ സംശയം പള്ളിയിൽ എത്തിയപ്പോൾ ജോളിയേയും ജോൺസണേയും വിളിച്ചു വരുത്തി വികാരി താക്കീത് ചെയ്തു; പ്രതികാരം തീർക്കാൻ ഭാര്യയെ ചവിട്ടി നിലത്തിട്ട് ക്രൂര മർദ്ദനം; അദ്ധ്യാപികയെ രക്ഷിച്ചത് നാട്ടുകാർ ഓടിക്കൂടി; സിഐയുടെ താക്കീതിൽ പ്രശ്‌നമൊതുക്കിയത് ഭർത്താവിന്റെ ജോലി നഷ്ടമാകാതിരിക്കാൻ; സ്ഥലം മാറ്റം വാങ്ങി നാടുവിട്ട ശേഷം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല; ജോളി അകത്തായപ്പോൾ ഭാര്യയ്ക്ക് മുമ്പിലെത്തി മാപ്പ് അപേക്ഷിച്ച് ജോൺസൺ; കൂടത്തായിയിൽ ട്വിസ്റ്റുകൾ തീരുന്നില്ല
വട്ടിയൂർക്കാവിലെ മിന്നുംതാരം മേയർബ്രോ തന്നെ! വി കെ പ്രശാന്തിന്റെ സൗമ്യമായ പെരുമാറ്റവും വികസന അജണ്ടകളും ജാതി പരിഗണനകളേക്കാൾ എൽഡിഎഫിന് സഹായകമാകും; പ്രശാന്തിന് 35 ശതമാനം വോട്ടുകൾ കിട്ടുമ്പോൾ യുഡിഎഫിലെ ഡോ. മോഹൻകുമാറിന് ലഭിക്കുന്നത് 32 ശതമാനം; 27 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി ബിജെപി; കുറയുന്ന ബിജെപി വോട്ടുകളുടെ ഗുണം ലഭിക്കുന്നത് എൽഡിഎഫിന്; മറുനാടൻ അഭിപ്രായ സർവേയിലെ ആദ്യ ഫലം പുറത്തുവിടുന്നു
പൊലീസ് സ്‌റ്റേഷനിലേക്ക് അഭിവാദ്യം ചെയ്ത് വന്ന യുവാവിനെ കണ്ടപ്പോൾ പന്തികേട് ഒന്നും തോന്നിയില്ല; വളരെ ശാന്തനായി പൊലീസിനോട് പറഞ്ഞത് കുടുംബത്തിലെ നാല് പേരെ കൊന്ന് തള്ളിയെന്ന്; തമാശയെന്ന് കരുതിയ ഉദ്യോഗസ്ഥനോട് പറഞ്ഞത് ഒരാളുടെ മൃതദേഹം കാറിന്റെ ഡിക്കിയിലുണ്ടെന്ന്; അന്വേഷിച്ചിറങ്ങിയ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ
മരണ ദിവസം വിവാഹത്തിന് പോയത് ആഭരണങ്ങൾ എല്ലാം അണിഞ്ഞ്; മരണം സ്ഥിരീകരിച്ചപ്പോൾ ഈ ആഭരണങ്ങൾ നേഴ്‌സുമാർ ഏൽപ്പിച്ചത് ജോളിയെ; എന്നിട്ടും മരണത്തിന് മുമ്പ് 40 പവനും ധ്യാനവേദിയിലെ കാണിക്ക വഞ്ചിയിൽ ഭാര്യ തന്നെ സമർപ്പിച്ചുവെന്ന് ഷാജു കള്ളം പറഞ്ഞത് എന്തിന്? വിവാഹ ആൽബത്തിൽ സിലിയുടെ ചിത്രങ്ങൾ അപ്രത്യക്ഷമായതിലും ദുരൂഹത; കൂടത്തായി കേസിൽ പരാതി പിൻവലിക്കാൻ ഉണ്ടായ സമ്മർദ്ദം തുറന്നു പറഞ്ഞ് റോജോ; സിലിയുടെ ജീവനെടുത്തത് സയനൈഡ് ജോളിയുടെ പണത്തോടുള്ള ആർത്തി തന്നെ
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
സയനൈഡ്‌ ജോളിക്കുണ്ടായിരുന്നത് പതിനൊന്നിലേറെ കാമുകന്മാർ; എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാൻ പ്രാപ്തിയുള്ള പുരുഷ സുഹൃത്തുക്കളിൽ ചിലർക്കും കൂട്ടക്കുരുതിയെ കുറിച്ച് അറിയാമായിരുന്നു; പല രാഷ്ട്രീയ നേതാക്കളുമായും ഉണ്ടായിരുന്നത് ആത്മ ബന്ധം; ബ്യൂട്ടി പാർലറുമായി അടുത്തത് സദാ സുന്ദരിയായി നടക്കാൻ; ഏലസ് പൂജിച്ച് നൽകിയ ജ്യോത്സ്യൻ ഒളിവിൽ പോയെന്നും പൊലീസ്; കൂടത്തായിയിലെ ക്രൂരതയിൽ ട്വിസ്റ്റുകൾ തുടരുന്നു
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ
ജോളിയും ജോൺസണും തമ്മിൽ ഉണ്ടായിരുന്നത് വർഷങ്ങൾ നീണ്ട അടുപ്പം; ആദ്യ ഭർത്താവിനെ കൊന്ന് ഷാജുവിനെ കല്യാണം കഴിച്ചത് സർക്കാർ ജോലിയിൽ കണ്ണും നട്ട്; രണ്ടാം ഭർത്താവിനെ വകവരുത്താൻ ശ്രമിച്ചത് ആശ്രിത നിയമനത്തിലൂടെ സർക്കാർ ജീവനക്കാരിയാകാനുള്ള തന്ത്രം; ജോളിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി സൗഹൃദം ഉപേക്ഷിച്ചത് ജോൺസണിന്റെ ഭാര്യയെ തുണച്ചു; ഭാര്യ താക്കീത് ചെയ്തിട്ടും രഹസ്യ ബന്ധം ബി എസ് എൻ എൽ ജീവനക്കാരൻ തുടർന്നു; കൂടത്തായിയിലെ യഥാർത്ഥ വില്ലൻ ആര്?
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്