Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യക്തികേന്ദ്രീകൃത ഭരണം ഏകാധിപത്യത്തിലേക്ക് വഴുതുവാനുള്ള വളമായി മാറാം

വ്യക്തികേന്ദ്രീകൃത ഭരണം ഏകാധിപത്യത്തിലേക്ക് വഴുതുവാനുള്ള വളമായി മാറാം

വിൽസൺ കരിമ്പന്നൂർ

ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ഒരു രക്ഷകനെയാണ് ശരാശരി ഇന്ത്യക്കാരൻ കാണുന്നത്. ഇന്ത്യൻ ഭരണരംഗത്തെ നിർഗുണ, നിസ്സംഗ അവസ്ഥയ്ക്ക് വിരാമമിടാൻ എന്തായാലും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുരുങ്ങിയ നാളുകൾ കൊണ്ട് കഴിഞ്ഞിട്ടുണ്ട്. വിദേശരാജ്യങ്ങളുടെ മുമ്പിൽ ഇന്ത്യയുടെ അന്തസ്സ് ഉയർന്നിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത്, ശക്തമായ ഒരു ഭരണം ഇന്ത്യയിൽ നടക്കുന്നുവെന്ന പ്രതീതി ജനിപ്പിക്കുവാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട് എന്നതിന് യാതൊരു സംശയവും ഇല്ല.

സാമ്പത്തിക രംഗത്ത് ഉണ്ടായ വളർച്ചയും നാണ്യപ്പെരുപ്പത്തിലുണ്ടായ കുറവും ഇന്ത്യൻ ജനതയുടെ പ്രതീക്ഷകൾക്കു ചിറകു മുളപ്പിച്ചിരിക്കുന്നു. ഒരു ഉറച്ച ഭരണം ഇന്ത്യയിൽ ഉണ്ടായിരിക്കുന്നുവെന്നു വിളിച്ചു പറയിക്കുവാൻ തക്കവണ്ണം ഇവിടെ ഒരു മാറ്റം ഉണ്ടായിരിക്കുന്നു. ഇതൊക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേട്ടം ആണെന്ന് നിസ്സംശയം പറയാം.

കാര്യങ്ങൾ ഇങ്ങനെയൊക്കെ മെച്ചപ്പെടുമ്പോൾ തന്നെ ഒരു ആശങ്ക മനസ്സിൽ രൂപപ്പെടുന്നത് പറയാതിരിക്കുവാൻ കഴിയുന്നില്ല. എല്ലാം ഒരു വ്യക്തിയിൽ തന്നെ കേന്ദ്രീകരിക്കുന്നത് പോലെ തോന്നുന്നു. ഇന്ന് എല്ലാം മോദിമയമാണ്. മന്ത്രിസഭയുടെ കൂട്ടായ ഭരണം എന്നതാണല്ലോ ജനാധിപത്യഭരണം. ഭരണകക്ഷിയുടെ നിലപാടുകൾക്കനുസരിച്ചുള്ള ഭരണം ഇന്ന് നടക്കുന്നുണ്ടോ? ഇന്ന് 'ബിജെപി ഭരണം' എന്ന് ആരും പറയുന്നുപോലും ഇല്ല. 'മോദിഭരണം' എന്നാണ് എല്ലാവരും പറയുന്നത്. നേരത്തെ ഇവിടെ ബിജെപിയും കോൺഗ്രസ്സും ആയിരുന്നു ഭരിച്ചിരുന്നത്. എന്നാൽ ഇന്ന് ഇവിടെ ഭരിക്കുന്നത് മോദി മാത്രമാണ്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ജനം മോദിക്ക് ആണ് വോട്ട് നല്കിയത്. ബിജെപിക്കോ സ്ഥാനാർത്ഥികൾക്കോ അല്ല. ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള ദൂരം ആയിരമായിരം കാതങ്ങൾ അകലെയാണ് എന്ന് നാം ധരിക്കേണ്ട. അത് തമ്മിലുള്ള വിടവ് വളരെ ചെറുതാണ് എന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഭരണകക്ഷിയുടെ നിലപാടുകൾക്കനുസരിച്ചുള്ള ഭരണം ഇന്ന് നടക്കുന്നുണ്ടോ? ഇന്ന് 'ബിജെപി ഭരണം' എന്ന് ആരും പറയുന്നുപോലും ഇല്ല. 'മോദിഭരണം' എന്നാണ് എല്ലാവരും പറയുന്നത്. നേരത്തെ ഇവിടെ ബിജെപിയും കോൺഗ്രസ്സും ആയിരുന്നു ഭരിച്ചിരുന്നത്. എന്നാൽ ഇന്ന് ഇവിടെ ഭരിക്കുന്നത് മോദി മാത്രമാണ്.

ലോകം കണ്ട ഏകാധിപതികളിൽ പലരും നല്ല ജനാധിപത്യ ഭരണാധികാരികളായിട്ടാണ് തുടക്കം കുറിച്ചത്. മുൻ ഈജിപ്റ്റ് പ്രസിഡന്റ് ഹോസ്‌നി മുബാറക് മുതൽ സദ്ദാം ഹുസൈൻ വരെ നല്ല ഭരണം കാഴ്ച വച്ചാണ് തുടക്കം കുറിച്ചത്. കേണൽ ഗദ്ദാഫിയും ആദ്യം ജനപ്രിയനായിരുന്നു. എത്ര നല്ല തുടക്കം നല്കിയാലും അധികാരം കേന്ദ്രീകരിക്കപ്പെട്ടാൽ അത് ഏകാധിപത്യത്തിലേക്കോ ഫാസിസത്തിലേക്കോ വഴിതിപ്പോകാൻ സാധ്യത ഉണ്ടെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയും അത് തന്നെയാണ് ബോധ്യപ്പെടുത്തുന്നത്.

ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമാണ് താരം. മോദി പറയുന്നത് മാത്രമാണ് രാജ്യത്ത് നടക്കുന്നതെന്നാണ് വാർത്താമാദ്ധ്യമങ്ങളിൽ കൂടി നാം മനസ്സിലാക്കുന്നത്. അത് വായിക്കുന്ന ജനം ആവേശപുളകിതരാകുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും ജനം വോട്ട് നല്കിയത് മോദിക്കാണ്. ഭരിക്കുവാൻ കഴിവുള്ള മുഖ്യമന്ത്രിമാർ ബിജെപിയിൽ ഉണ്ടോ ഇല്ലയോ എന്നൊന്നും ആരും നോക്കിയില്ല. മുംബൈയിൽ ഇത്തവണ ജയിച്ച പല ബിജെപി എംഎൽഎമാരെ പറ്റി, വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങൾക്ക് കാര്യമായ ഒരു വിവരവും ഇല്ലായിരുന്നു. ഉദാഹരണത്തിനു, ദഹിസർൽ നിന്നും വിജയിച്ച മാനിഷ ചൗധരി, സയൺ കോളിവാഡായിലെ എംഎൽഎ തമിഴ് ശെൽവൻ ഒക്കെ തങ്ങളുടെ ജനപിന്തുണ കൊണ്ട് ജയിച്ചവർ എന്ന് പറയുവാൻ പറ്റില്ല. ജനം കണ്ണടച്ച് മോദിക്ക് വോട്ട് ചെയ്തപ്പോൾ ജയിച്ചു കയറിയവർ ആണിവർ. ഇവരെപ്പോലെ അനേകർ ഇത്തവണ വിജയികളായിട്ടുണ്ട്. ഇതൊക്കെ വെളിവാക്കുന്നത് ജനങ്ങൾ മോദി എന്ന വ്യക്തിയിൽ അത്രമാത്രം പ്രതീക്ഷ വച്ച് പുലർത്തുന്നുവെന്നതാണ്.ഒരു പാർട്ടിയെക്കാൾ വ്യക്തിയിൽ കേന്ദിരീകരിക്കുന്ന താല്പര്യം ആണ് നാമെന്നും വച്ച് പുലർത്തുന്നത്. എല്ലാ പാർട്ടികളും ആ ഗണത്തിൽ പെടുന്നു. കരുണാനിധി, ജയലളിത, പട്‌നായിക്ക്, മായാവതി, മുലായം, ലല്ലു, നിതീഷ്, മമത ഒക്കെ അങ്ങനെയുള്ള പൂജാവിഗ്രഹങ്ങൾ ആണ്. ഏറ്റവും ഒടുവിൽ, അണ്ണാ ഹസാരെയുടെയും അരവിന്ദ് കേജിരിവാളിന്റെയും പിറകെ ജനക്കൂട്ടം ഇരച്ചു കയറിയതും നാം കണ്ടതാണ്.

ഇന്ത്യക്കാരായ നാം എന്നും വ്യക്തിപൂജയിൽ ഊറ്റം കൊള്ളുന്നവരാണ്. നെഹ്‌റുവിന്റെ കാലം മുതൽ അങ്ങനെയാണ് നാം. അതിനുശേഷം ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി ഒക്കെ ആ ഗണത്തിൽ പെട്ടവരായിരുന്നു. ഒരു പാർട്ടിയെക്കാൾ വ്യക്തിയിൽ കേന്ദിരീകരിക്കുന്ന താല്പര്യം ആണ് നാമെന്നും വച്ച് പുലർത്തുന്നത്. എല്ലാ പാർട്ടികളും ആ ഗണത്തിൽ പെടുന്നു. കരുണാനിധി, ജയലളിത, പട്‌നായിക്ക്, മായാവതി, മുലായം, ലല്ലു, നിതീഷ്, മമത ഒക്കെ അങ്ങനെയുള്ള പൂജാവിഗ്രഹങ്ങൾ ആണ്. ഏറ്റവും ഒടുവിൽ, അണ്ണാ ഹസാരെയുടെയും അരവിന്ദ് കേജിരിവാളിന്റെയും പിറകെ ജനക്കൂട്ടം ഇരച്ചു കയറിയതും നാം കണ്ടതാണ്.

എന്തിനധികം പറയുന്നു; വിപ്‌ളവ പ്രസ്ഥാനങ്ങളും വിഭന്നമല്ല. ജ്യോതി ബസു എന്ന മഹാമേരുവിലായിരുന്നു ബംഗാളിലെ കമ്മ്യൂണിസം നിലനിന്നിരുന്നത്. കേരളത്തിലേക്ക് വരുമ്പോൾ, എ കെ ജി, ഇ എം എസ്, നായനാർ, വി എസ്സ് എന്നിവരിലുടെ ആണ് അത് നിലനിന്നത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇങ്ങനെയുള്ള വ്യക്തിപൂജയ്ക്ക് കടിഞ്ഞാൺ ഇടാൻ ശ്രമിക്കാറുണ്ട്. അതിന്റെ ഫലമോ, പ്രസ്ഥാനത്തിന്റെ ജനപിന്തുണ നഷ്ടപ്പെടുകയായിരുന്നു. ജ്യോതി ബസുവിനെ പ്രധാനമന്ത്രി ആക്കാതിരുന്ന ചരിത്രപരമായ വിഡ്ഢിത്തം പാർട്ടിക്ക് ദോഷമേ ചെയ്തിട്ടുള്ളൂ. കേരളത്തിൽ വി എസ്സിന് കടിഞ്ഞാൺ ഇടുവാൻ ശ്രമിച്ചതും പാർട്ടിക്ക് നേട്ടമല്ല ഉണ്ടാക്കിയത്.

നമ്മുടെ വ്യക്തിപൂജരാഷ്ട്രിയം ആണ് ഇതിലൂടെ വെളിവാക്കുന്നത്. അതിന്റെ പിന്നിലെ മന:ശാസ്ത്രം നമ്മുടെ രാജപാരമ്പര്യം ആയിരിക്കാം. നാട് വാഴുന്ന പൊന്നുതമ്പുരാനേ ദൈവതുല്യരായി കാണുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു. അത് പുതിയ രൂപത്തിലും, ഭാവത്തിലുമായി ഇന്നും നിലനില്ക്കുന്നുവെന്നു വേണം അനുമാനിക്കുവാൻ. അങ്ങനെ ഒരു രാജാവിനെ, വെറും രാജാവല്ല രാജാധിരാജനായ ചക്രവർത്തിയെയാണ് ആണ് നാം മോദിയിലുടെ കാണുന്നത്. അവിടെയാണ് അപകടം കുടിയിരിക്കുന്നത്. ഈ ആരാധനാഭാവം നിലനിൽക്കുന്നിടത്തോളം കാലം പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ത് കാട്ടിയാലും ജനപിന്തുണ നിലനില്ക്കും. അത് അധികാര കേന്ദ്രീകരണത്തിന്റെ അവസാനരൂപമായ ഏകാധിപത്യത്തിലേക്ക് വഴുതുവാനുള്ള വളമായി മാറിയെന്നു വരാം. ജനാധിപത്യരാഷ്ട്രങ്ങളിലെ ജനങ്ങളുടെ അനാസ്ഥയാണ്, പലപ്പോഴും ഏകാധിപത്യത്തിലേക്ക് രാഷ്ട്രങ്ങളേ തള്ളിവിട്ടതെന്നാണ് ചരിത്രം പഠിപ്പിക്കുന്ന പാഠം.നാട് വാഴുന്ന പൊന്നുതമ്പുരാനേ ദൈവതുല്യരായി കാണുന്ന ഒരു പാരമ്പര്യം നമുക്കുണ്ടായിരുന്നു. അത് പുതിയ രൂപത്തിലും, ഭാവത്തിലുമായി ഇന്നും നിലനില്ക്കുന്നുവെന്നു വേണം അനുമാനിക്കുവാൻ. അങ്ങനെ ഒരു രാജാവിനെ, വെറും രാജാവല്ല രാജാധിരാജനായ ചക്രവർത്തിയെയാണ് ആണ് നാം മോദിയിലുടെ കാണുന്നത്. അവിടെയാണ് അപകടം കുടിയിരിക്കുന്നത്.

അങ്ങനെ ഒന്നും സംഭവിക്കാതെ ഇരിക്കണമെങ്കിൽ ആരാധനാഭാവം കൈവെടിഞ്ഞു വസ്തുനിഷ്ഠമായി കാര്യങ്ങളെ കാണുവാൻ ജനങ്ങൾ തയ്യാർ ആവണം. അതിനുള്ള പക്വത ഇന്ത്യൻ ജനതയ്ക്കുണ്ടാവട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP