1 usd = 75.81 inr 1 gbp = 93.08 inr 1 eur = 82.09 inr 1 aed = 20.64 inr 1 sar = 20.15 inr 1 kwd = 242.96 inr

Apr / 2020
07
Tuesday

കെജ്രിവാളിന് ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങാൻ കഴിയുമോ എന്നത് അദ്ദേഹം ആരെയൊക്കെ വിശ്വസിക്കും എന്നതിനെ ആശ്രയിച്ചിരിക്കും; എല്ലാവരേയും സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്നതാണ് അദ്ദേഹത്തിന്റെ ദൗർബഭ്യം; അവസരത്തിനൊത്ത് അദ്ദേഹത്തിന് ഉയരണമെങ്കിൽ അദ്ദേഹം ഒരു സത്യസന്ധമായ ആത്മാവലോകനത്തിന് തയ്യാറാകണം; കെജ്രിവാളിന്റെ ശക്തിയും ദൗർബല്യങ്ങളും

February 12, 2020 | 11:38 AM IST | Permalinkകെജ്രിവാളിന് ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങാൻ കഴിയുമോ എന്നത് അദ്ദേഹം ആരെയൊക്കെ വിശ്വസിക്കും എന്നതിനെ ആശ്രയിച്ചിരിക്കും; എല്ലാവരേയും സംശയത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണുന്നതാണ് അദ്ദേഹത്തിന്റെ ദൗർബഭ്യം; അവസരത്തിനൊത്ത് അദ്ദേഹത്തിന് ഉയരണമെങ്കിൽ അദ്ദേഹം ഒരു സത്യസന്ധമായ ആത്മാവലോകനത്തിന് തയ്യാറാകണം; കെജ്രിവാളിന്റെ ശക്തിയും ദൗർബല്യങ്ങളും

ശ്രീജിരാജ്

2011-14 കാലങ്ങളിൽ ഇന്ത്യ എഗൈൻസ്‌റ് കറപ്ഷനും പിന്നീട് ആപ്പിന് വേണ്ടി പ്രവർത്തിച്ച ഒരാൾ എന്ന നിലക്ക് ഡൽഹിയിൽ ബിജെപിയെ തോൽപ്പിച്ച് ആം ആദ്മി പാർട്ടി അധികാരം നിലനിർത്തിയതിൽ സന്തോഷം ഉണ്ട്. പക്ഷെ ആം ആദ്മി പാർട്ടിയേയും കെജ്രിവാളിനേയും വാനോളം പുകഴ്‌ത്തുന്നത് കാണുമ്പോൾ ചില കാര്യങ്ങൾ പറയാതെ വയ്യ. അണ്ണാ ആന്ദോളന്റ്‌റെ ബ്രെയിൻ കെജ്രിവാൾ ആയിരുന്നു, അണ്ണ ഹസാരെയെ കൂടിപ്പോയാൽ അതിന്റെ മുഖം എന്ന് വിശേഷിപ്പിക്കാം.

ഒരു മൂത്ത മകനുള്ള അധികാരം കെജ്രിവാളിന് അണ്ണ ആന്ദോളൻ കുടുംബത്തിൽ ഉണ്ടായിരുന്നു -- മറ്റുള്ളവരെക്കാളും എല്ലാവരും മാനിക്കുന്ന ശബ്ദം. കൂട്ടത്തിൽ മുതിർന്നവർ. 2013ൽ വന്ന ഡൽഹി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ പിന്തുണയോടെ ആം ആദ്മി പാർട്ടി അധികാരത്തിൽ ഏറി. ഒരു വർഷത്തിനു ശേഷം ലോക്പാൽ ബില് പാസാക്കാൻ കഴിയുന്നില്ല എന്ന് പറഞ്ഞു രാജി വച്ചു. (ഇന്നും ബില് പാസാക്കിയിട്ടില്ല)

പിന്നീടുണ്ടായ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റ് നേടി ഭരണത്തിലേക്ക് തിരിച്ചു വന്നു. അപ്പോഴാണ് കെജ്രിവാളിന്റെ leadership flaws (നേതൃത്വ പരിമിതികൾ) പുറത്തുവരുന്നത്.  എന്റെ അഭിപ്രായത്തിൽ, കെജ്രിവാളിന്റെ മെയിൻ പ്രശ്‌നം അയാളുടെ നേതൃത്വ സ്വഭാവം പണ്ടുകാലത്തുണ്ടായിരുന്ന മാടമ്പികളുടെ പോലെ ആണെന്നുള്ളതാണ് -- അതായത് അദ്ദേഹം ചുറ്റുമുള്ളവരിൽനിന്ന് 100%, unquestioning loyalty അഥവാ ചോദ്യം ചെയ്യാത്ത കൂറ് പ്രതീക്ഷിക്കുന്നു.

അദ്ദേഹത്തിന്റെ അഭിപ്രായത്തോട് സൗമ്യമായി പോലും വിയോജിപ്പ് പ്രകടിപ്പിച്ചാൽ അദ്ദേഹത്തിന് പിന്നെ അയാളെ സംശയം ആയി. ഇയാൾ എനിക്കെതിരെ ആണോ, എന്നെ എന്റെ സ്ഥാനത്ത് നിന്ന് മറിച്ചിടാൻ ആണോ ഇയാൾ ശ്രമിക്കുന്നത്? എനിക്കെതിരെ ഉള്ള ഒരു ലോബിയാണോ ഇതിന് പിന്നിൽ, മുതലായ സംശയങ്ങൾ അദ്ദേഹത്തെ അലട്ടി തുടങ്ങുന്നു.

ഈ സ്വഭാവം മൂലം താമസിയാതെ അദ്ദേഹത്തിന് ചുറ്റും ഒരു 'ഭക്ത വൃന്ദം' രൂപീകൃതമായി. [ഈ വൃന്ദത്തിന് ചുക്കാൻ പിടിച്ചിരുന്ന പല നേതാക്കളും (അശുതോഷ്, ആശിഷ് ഖൈത്താൻ മുതലായവർ) പിന്നീട് സ്വയം ഇറങ്ങി പോയി എന്നത് ചരിത്രം.]

കെജ്രിവാൾ സമയം ചിലവഴിക്കുന്നത്ഈ ഭക്ത വൃന്ദത്തിന്റെ കൂടെ മാത്രമായി. ഈ വൃന്ദത്തിൽ ഉണ്ടായിരുന്ന നേതാക്കൾ കൂടുതലും പാർട്ടി ക്ലച്ച് പിടിച്ചപ്പോൾ മാത്രം അതിൽ കയറിപ്പറ്റിയവർ ആണെന്നോ, അഴിമതി വിരുദ്ധ സമരത്തിന്റെ കാലത്ത് ഇന്ത്യ എഗൈൻസ്‌റ് കറപ്ഷൻ മുന്നേറ്റത്തിൽ ഉണ്ടായിരുന്നവർ അല്ലായിരുന്നു എന്നൊന്നും കെജ്രിവാൾ ചിന്തിച്ചു എന്ന് തോന്നുന്നില്ല.

താമസിയാതെ പാർട്ടിയിൽ രണ്ടു ഗ്രൂപ്പ് ആയി -- കെജ്രിവാളും അദ്ദേഹത്തിന്റെ ഉപനായകന്മാരും ഒരു ഭാഗത്ത്, മറു ഭാഗത്ത് കെജ്രിവാളിന്റെ തൃപ്പാദത്തിൽ നെറ്റി വക്കാൻ വിസമ്മതിച്ച പഴയകാല നേതാക്കൾ (യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷൺ, മായങ്ക് ഗാന്ധി, മേധാ പട്കർ, അഡ്‌മിറൽ രാംദാസ്, ജസ്റ്റിസ് ഹെഗ്ഡെ, അഞ്ജലി ഡമാനിയ, ക്യാപ്റ്റൻ ഗോപിനാഥ് എന്നിങ്ങനെ)..

കെജ്രിവാളിന്റെ പരിവർത്തനവും പാർട്ടിയുടെ അന്നത്തെ അവസ്ഥയും കണ്ട് ഇവരിൽ മിക്കവരും സ്വയം പിൻവലിഞ്ഞു. പാർട്ടിയിൽ ജനാധിപത്യം പുനഃസ്ഥാപിക്കാൻ ശ്രമിച്ച മറ്റു ചിലരെ (പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ്, ആനന്ദ് കുമാർ) കെജ്രിവാളും ഭക്തരും ചേർന്ന് 2015ൽ പുറത്താക്കി (അവരാണ് പിന്നീട് സ്വരാജ് പാർട്ടി ഉണ്ടാക്കിയത്).

അന്ന് ഈ വെട്ടിനിരത്തലിന് ചുക്കാൻ പിടിച്ചിരുന്ന പല നേതാക്കളും പിന്നീട് പല കൊട്ടാര അട്ടിമറികളുടേയും ഫലമായി സ്വയം പുറത്ത് പോകേണ്ടി വന്നു. പത്രപ്രവർത്തകൻ ആശുതോഷ് 2018ൽ പടിയിറങ്ങി. കെജ്രിവാളിന്റെ വലം കൈ ആയി പ്രവർത്തിച്ചിരുന്ന മറ്റൊരു പത്രപ്രവർത്തകൻ ആശിഷ് ഖൈത്താനും അതെ വര്ഷം ഇറങ്ങി പോയി.

അഴിമതി വിരുദ്ധ സമരത്തിൽ കൂടെ ഉണ്ടായിരുന്ന ഒരു ഡസനോളം നേതാക്കളിൽ ഇന്ന് കെജ്രിവാളിന്റെ കൂടെ നിൽക്കുന്നത് മനീഷ് ശിശോദിയ എന്ന ദീർഘകാല സുഹൃത്ത് മാത്രം.
ഒരു വിധത്തിൽ നോക്കിയാൽ മനീഷ് ശിശോദിയ ആണ് കെജ്രിവാളിന് വേണ്ട ആദർശ നേതാവ്.
കെജ്രിവാളിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന, ആരാധിക്കുന്ന ഒരു പാവം മനുഷ്യൻ. ഒരിക്കലും പരസ്യമായി ഒരു എതിരഭിപ്രായം പറയില്ല, അങ്ങിനെ പറയുന്നവരെ നേരിടാൻ എപ്പോഴും തയ്യാറായി നിൽക്കുകയും ചെയ്യും.

സത്യത്തിൽ എന്താണ് പ്രശ്‌നം?

എന്റെ അഭിപ്രായത്തിൽ കെജ്രിവാളിന്റ്‌റെ പ്രധാന പ്രശ്‌നം അദ്ദേഹത്തിന് ആളുകളെ തിരിച്ചറിയാനുള്ള കഴിവ് കുറവാണ് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ആരെയും വിശ്വാസമില്ല. പാർട്ടിയിൽ ആരെങ്കിലും വളർന്നാൽ അത് നാളെ തന്റെ പൊസിഷന് ഭീഷണി ആകുമോ എന്നുള്ള ഭയം അദ്ദേഹത്തെ വേട്ടയാടുന്നുണ്ടോ എന്ന് പലപ്പോഴും തോന്നിപ്പോകും.

അതുകൊണ്ട് കഴിവുള്ളവർ പാർട്ടി വിട്ടു പോകുന്നു, അല്ലെങ്കിൽ കെജ്രിവാൾ അവരെ പുറത്താക്കുന്നു. പഞ്ചാബിൽ നല്ല രീതിയിൽ വേരോട്ടം ഉണ്ടായിരുന്ന പാർട്ടിയാണ് ആപ്പ്, പക്ഷെ അസംബ്ലി തിരഞ്ഞെടുപ്പ് വന്നപ്പോൾ മുഖ്യമന്ത്രി ആയി ആരെയും പ്രോജക്ട് ചെയ്തില്ല. പലരും അതിന് പറയുന്ന കാരണം ഇതാണ് - ആ പൊസിഷൻ കെജ്രിവാളിന് നോട്ടം ഉണ്ടായിരുന്നു എന്നാണ്. ഡൽഹിയുടെ രാജഭാരം ശിശോദിയയെ ഏല്പിച്ച് പഞ്ചാബിന്റെ കിരീടം അണിയാം എന്നാണ് അദ്ദേഹം കരുതിയിരുന്നത് എന്നാണ് രാഷ്ട്രീയ വിമർശകർ വിലയിരുത്തിയത്.

പക്ഷെ ആര് മുഖ്യമന്ത്രി ആകും എന്ന് പോലും പറയാത്ത ഒരു പാർട്ടിയെ അവസാനം പഞ്ചാബിലെ വോട്ടർമാർ തള്ളി. പോരാത്തതിന് കോൺഗ്രസ്സും അകാലികളും ഈ വീക്‌നെസ്സിൽ കയറിപ്പിടിച്ചു.

ഒരു ഹര്യാനക്കാരൻ വേണോ നിങ്ങൾക്ക് മുഖ്യമന്ത്രി ആയിട്ട് എന്ന ചോദ്യം കുറച്ചെങ്കിലും വോട്ടർമാരെ രണ്ടു വട്ടം ആലോചിക്കാൻ നിര്ബന്ധിച്ചു. പഞ്ചാബിലെ തിരഞ്ഞെടുപ്പ് ക്യാമ്പയിൻ നിയന്ത്രിക്കാൻ ലോക്കൽ ആയി ഒരു നേതാവിനെ നിയമിക്കാത്തതും തിരിച്ചടിയായി.

എല്ലാം കെജ്രിവാളിന്റെ ചെറിയ ഗാങ്ങിൽ പെട്ട 'ഡൽഹിക്കാർ' നിയന്ത്രിച്ചു. അങ്ങിനെ ഏതാണ്ട് ഉറപ്പായിരുന്നു വിജയം കൈയിൽനിന്ന് പോയി. ഗോവയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. അതോടെ കെജ്രിവാളിന് ഒരു കാര്യം മനസ്സിലായി - ഇങ്ങിനെ പോയാൽ അവസാനം ഭരിക്കുന്ന ഡൽഹി പോലും നഷ്ടമാകും. അങ്ങിനെ രണ്ടു വര്ഷം മുൻപ് അദ്ദേഹം 'വായടക്കൂ, പണിയെടുക്കൂ' എന്ന ഇന്ദിരാഗാന്ധിയുടെ ഉപദേശം കൈക്കൊണ്ടു. ബിജെപിയുടെ വെറുപ്പിക്കലും കൂടി ആയപ്പോൾ ഡൽഹി വോട്ടർമാർക്ക് ഇപ്പ്രാവശ്യം അധികം ചിന്തിക്കേണ്ടി വന്നില്ല.

ഇനി ചോദ്യം - കെജ്രിവാളിന് ദേശീയ രാഷ്ട്രീയത്തിൽ തിളങ്ങാൻ കഴിയുമോ എന്നുള്ളതാണ്. അതിന്റെ ഉത്തരം, അദ്ദേഹം ആളുകളെ വിശ്വസിക്കാനുള്ള കഴിവ് വീണ്ടെടുത്തോ, അതോ പഴയപോലെ എല്ലാവരേയും സംശയത്തിന്റെ കണ്ണുകളിലൂടെ മാത്രമാണോ നോക്കി കാണുന്നത് എന്നതനുസരിച്ചിരിക്കും. ശരിയായ ആളുകളെ തിരിച്ചറിയാനും, അവരെ വിശ്വസിച്ച് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കാനും ഉള്ള കഴിവ് ആണ് ഒരു നേതാവിന് ഏറ്റവും കൂടുതൽ വേണ്ടത്.  തെറ്റായ ആളുകളെ വിശ്വസിക്കുന്നവരോ, ആരെയും വിശ്വസിക്കാത്തവരോ ഒരിക്കലും ഒരു നല്ല നേതാവാവില്ല.

അതുകൊണ്ടു തന്നെ കെജ്രിവാളിന്റെ മുന്നോട്ടുള്ള പ്രയാണം അദ്ദേഹത്തിന് ഈ കടമ്പ കടക്കാനാകുമോ എന്നത് അനുസരിച്ചിരിക്കും. പാർട്ടിയും, ഇമേജൂം, സാഹചര്യങ്ങളും എല്ലാം അദ്ദേഹത്തിന് അനുകൂലമാണ് - പക്ഷെ അവസരത്തിനൊത്ത് അദ്ദേഹത്തിന് ഉയരണമെങ്കിൽ അദ്ദേഹം ഒരു സത്യസന്ധമായ ആത്മാവലോകനത്തിന് തയ്യാറാകണം. അല്ലെങ്കിൽ വീണ്ടും പഞ്ചാബും, ഗോവയും തന്നെ ആവർത്തിച്ചുകൊണ്ടിരിക്കും.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
ദുബായിൽ നിന്ന് കാസർകോട്ടുകാരൻ നാട്ടിലെത്തിയപ്പോൾ നയിഫിൽ കൊറോണ തിരിച്ചറിഞ്ഞു; നൂറു കണക്കിന് ആളുകൾക്ക് രോഗ ലക്ഷണം എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികൾ പകച്ചപ്പോൾ തളരാത്ത മനസ്സുമായി രോഗികളിലേക്ക് ഇറങ്ങിയത് പ്രവാസി മലയാളിയും സംഘവും; ഇന്ത്യൻ എംബിസി പേരെടുത്ത് അഭിനന്ദിച്ചപ്പോഴും ശ്രദ്ധിച്ചത് കർമ്മ നിരതനാകാൻ; ഒടുവിൽ കോവിഡ് ഈ സുമനസ്സിനേയും പിടികൂടി; മഹാമാരിയെ പിടിച്ചുകെട്ടാൻ ഇറങ്ങിയ നസീർ വാടാനപ്പള്ളിക്കും കൊറോണ
രോഗ ബാധിതനായിട്ടും പത്തു ദിവസം ആശുപത്രിയിലക്കാതെ മുറിയിൽ അടച്ചിട്ടു വെള്ളം കുടിപ്പിച്ചു; ഒടുവിൽ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കയറ്റിയിട്ട് ചങ്കിനട്ടടിച്ചിട്ടെന്തു കാര്യം? കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്നു റിപ്പോർട്ടുകൾ; ബ്രിട്ടൻ എന്തുകൊണ്ടു പ്രേത ഭൂമിയാകുന്നു എന്നതിന് തെളിവായി ബോറിസ് ജോൺസന്റെ അനുഭവം; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആയുർആരോഗ്യ സൗഖ്യം നേർന്ന് ട്രംപും മോദിയും അടക്കമുള്ള ലോകനേതാക്കൾ
നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ
ഫാസ്റ്റ് ഫുഡ് കടയിൽ വെച്ചുള്ള പരിചയം പിന്നീട് അടുപ്പമായതോടെ വീട്ടിലെ നിത്യസന്ദർശകനുമായി; ഭർത്താവിനെ വേർപിരിഞ്ഞ താമസിക്കുന്ന പെൺസുഹൃത്തുമായി ഷിന്റോയ്ക്ക് ആത്മബന്ധം മുറുകി; കാണാതിരിക്കാൻ കഴിയാത്തപ്പോൾ കാമുകിയെ തിരക്കി പോയത് ഇന്നലെ രാത്രി; മോട്ടോറിൽ നിന്നുള്ള ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത് ഇന്നു രാവിലെ; അന്തിക്കാടെ സ്വർണ തൊഴിലാളിയായ യുവാവിന്റേത് ദാരുണമരണം
പാലേരിമാണിക്യം ഫെയിം നടൻ കലിംഗാ ശശി അന്തരിച്ചു; നാടകത്തിലൂടെ അഭിനയത്തിൽ എത്തി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടന്റെ മരണം പുലർച്ചെ കോഴിക്കോട്; ജീവിതത്തിൽ വില്ലനായത് ഏറെ നാളായി അലട്ടിയിരുന്ന കരൾ രോഗം തന്നെ; സംസ്‌കാര ചടങ്ങുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് തന്നെ; വിടവാങ്ങുന്നത് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച വ്യത്യസ്തമായ അഭിനയ ശൈലിയുടെ ഉടമ
ജാതകം ചേരില്ലെന്ന പേരിൽ വിവാഹം വീട്ടുകാർ എതിർത്തപ്പോൾ കാത്തിരുന്നത് 20 വർഷം; കെ.എസ്.ആർ.ടിസിയിൽ ഡ്രൈവറായി ജോലി ലഭിച്ചപ്പോൾ പ്രണയിനിയോട് പറഞ്ഞത് പി.എസ്.സി എഴുതാൻ; ഒരേ ബസിൽ പ്രണയിച്ച് ഡബിൾ ബെല്ലടിച്ചത് ജീവിതത്തിലേക്ക്; ആനവണ്ടി ഹംസമായപ്പോൾ ഗിരിക്കും താരയ്ക്കും മനംപോലെ മംഗല്യം; ഹരിപ്പാട് ഡിപ്പോയിലെ ഈ പ്രണയജോഡികളുടെ കഥ ഇങ്ങനെ
ഇനി വരുന്ന പത്ത് ദിവസങ്ങൾ അമേരിക്കൻ തെരുവിൽ മനുഷ്യർ പട്ടികളെപ്പോലെ മരിച്ചുവീഴും; ദിവസം 3000 പേർ വീതം മരിക്കാൻ അധിക ദിവസങ്ങൾ ബാക്കിയില്ല; അമേരിക്ക സാധാരണ നിലയിലേക്ക് മടങ്ങാൻ ജൂൺ വരെ കാത്തിരിക്കണം; ദിവസം 30,000 പുതിയ രോഗികൾ എന്ന ശീലം മാറ്റാനാകാതെ 11,000 മരണവും 3,67,000 രോഗികളുമായി അമേരിക്ക മാറുമ്പോൾ ഞെട്ടാൻ ബാക്കിയിട്ട് റിപ്പോർട്ടുകളും
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ