Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാലു സുന്നി വിഭാഗങ്ങളിലായി പതിനായിരക്കണക്കിനു പ്രഭാഷകരുണ്ട് കേരളത്തിൽ; ഒരാളെപ്പോലും ഇന്നോളം ഒരു പൊലീസ് കാരനും അന്വേഷിച്ചു വന്നിട്ടില്ല; സുന്നി വിഭാഗങ്ങൾക്ക് പതിനായിരക്കണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് ഇവിടെ; ഒരു സ്ഥാപനത്തിനു നേരെയും ഒരു കേസും ഇന്നോളം ഉത്ഭവിച്ചിട്ടില്ല: മുസ്ലിം വേട്ട കേരളത്തിൽ നടക്കുന്നുണ്ടോ?

നാലു സുന്നി വിഭാഗങ്ങളിലായി പതിനായിരക്കണക്കിനു പ്രഭാഷകരുണ്ട് കേരളത്തിൽ; ഒരാളെപ്പോലും ഇന്നോളം ഒരു പൊലീസ് കാരനും അന്വേഷിച്ചു വന്നിട്ടില്ല; സുന്നി വിഭാഗങ്ങൾക്ക് പതിനായിരക്കണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട് ഇവിടെ; ഒരു സ്ഥാപനത്തിനു നേരെയും ഒരു കേസും ഇന്നോളം ഉത്ഭവിച്ചിട്ടില്ല: മുസ്ലിം വേട്ട കേരളത്തിൽ നടക്കുന്നുണ്ടോ?

അബു ഫിദാ ബാഖവി

മുസ്ലിം സ്ഥാപനങ്ങളെയും മതപ്രഭാഷകരെയും വേട്ടയാടുന്നു ഈ ആവശ്യം ഉന്നയിച്ച് ഒരു സംഘം മുഖ്യമന്ത്രിയെ കണ്ടതായും വാർത്തയുണ്ട്. സത്യത്തിൽ പറയുന്നതു പോലെ വ്യാപകമായ ഒരു മുസ്ലിം വേട്ട കേരളത്തിൽ നടക്കുന്നുണ്ടോ? നാലു സുന്നി വിഭാഗങ്ങളിലായി പതിനായിരക്കണക്കിനു പ്രഭാഷകരുണ്ട്. ഇതിൽ ഒരാളെപ്പോലും ഇന്നോളം ഒരു പൊലീസ് കാരനും അന്യേഷിച്ചു വന്നിട്ടില്ല. സുന്നി വിഭാഗങ്ങൾക്ക് പതിനായിരക്കണക്കിനു വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഒരു സ്ഥാപനത്തിനു നേരെയും ഒരു കേസും ഇന്നോളം ഉത്ഭവിച്ചിട്ടില്ല. കേരളത്തിലാണെങ്കിൽ 95 ശതമാനത്തോളം സുന്നികളാണു താനും.

സുന്നി സംഘടനകൾക്കു പുറമേ രാഷ്ട്രീയ സാമൂഹിക സംഘടനകൾ സമുദായത്തിൽ വേറെയുമുണ്ട് -MES ,MSS , PDP, 1NL തുടങ്ങിയവ. ഇവർക്കാർക്കും തങ്ങൾക്കെതിരെ ഒരു പൊലീസ് വേട്ട നടക്കുന്നതായി ആക്ഷേപമില്ല. തങ്ങളുടെ പ്രഭാഷകരെയും സ്ഥാപനങ്ങളെയും ഭരണകൂടം ഉന്നം വയ്ക്കുന്നു എന്ന പരാതി ജമാഅത്തെ ഇസ്ലാമിക്കും ഇല്ല. എവിടെ ആർക്കെതിരെ എന്തു കാരണത്താലാണ് പൊലീസ് നടപടി എന്നു തുറന്നു പറയണം, എന്നിട്ടു കാമ്പയിൻ നടത്തണം, മുഖ്യമന്ത്രിയെ മാത്രല്ല; ആവശ്യമെങ്കിൽ പ്രധാനമന്ത്രിയേയും കാണണം. സമുദായം വേട്ടയാടപ്പെടുമ്പോൾ അതിനെതിരെ ശബ്ദിക്കേണ്ട ചുമതലണ്ട്. അത് പക്ഷേ, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടാകരുത്.

സത്യം എല്ലാവർക്കും അറിയാം; രാജ്യത്ത് സലഫികൾക്ക് എതിരെയാണ് പൊലിസ് നടപടി. ഈ നടപടികൾ കേരളത്തിലോ ഇന്ത്യയിൽ തന്നെയോ പരിമിതവുമല്ല, ആഗോളതലത്തിൽ തന്നെ സലഫിസം കുറ്റവിചാരണയെ നേരിടുകയാണ്. അറബ് -ഇസ് ലാമിക രാജ്യങ്ങളിൽ ഇപ്പോൾ സലഫികൾ നിരീക്ഷണത്തിലോ അഴിക്കകത്തോ ആണ്. സലഫിസം അതിന്റെ പോറ്റില്ലത്തിൽ നിന്നും ഈറ്റില്ലത്തിൽ നിന്നും പുറത്തായിക്കഴിഞ്ഞിരിക്കുന്നു.

ഇതിന്റെ കാരണവും പകൽ പോലെ വ്യക്തമാണ്. കൊന്നും ചത്തും പിടിച്ചടക്കിയ റാഡിക്കൽ സലഫിസത്തിന്റെ സംഹാരാത്മക തൗഹീദിൽ നിന്നാണ് ഇന്നു ലോകം കണ്ടു കൊണ്ടിരിക്കുന്ന വിനാശകരമായ Isls,അൽ ഖാഇദ, താലിബാനിസം തുടങ്ങിയ ഭീകര സംഘങ്ങൾ ഉണ്ടായിരിക്കന്നത്. കേരളത്തിലെ സലഫി സംഘടനകളും ആഗോള നിരീക്ഷണത്തിന്റെയും നടപടികളുടെയും ഭാഗമാകൂന്നത് തീർത്തും സ്വാഭാവികം മാത്രം. ഒരു രാജ്യം അതിന്റെ ആഭ്യന്തര സുരക്ഷയെക്കുറിച്ചു ആശങ്കപ്പെട്ടന്നതിൽ അർത്ഥമുണ്ട്.

കേരളത്തിലെ സലഫികൾക്ക് സ്വന്തമായി സംഘടനയുണ്ട്, മേൽവിലാസമുണ്ട്, നേതൃത്വമുണ്ട്. അധികാരതലങ്ങളിൽ സ്വാധീനമുണ്ട്, വേണ്ടത്ര വിഭവശേഷിയുണ്ട്, അർഹിക്കുന്നതിലും ഏറെ മീഡിയാ സപ്പോർട്ടുണ്ട്. തങ്ങളകപ്പെട്ട ആ പത്തിൽ നിന്നു തലയൂരാനുള്ള പ്രാപ്തി അവർക്ക് തന്നെയുണ്ട്. എന്നാൽ സലഫി പ്രശ്‌നം സമുദായത്തിന്റെ മൊത്തം പ്രശ്‌നമായി ഉയർത്തിക്കൊണ്ടുവരുന്നതെന്തിന്? അതു സമുദായത്തെ ഒന്നാകെ പ്രതിക്കൂട്ടിൽ കയറ്റുന്ന ഏർപ്പാടാണ്. ഇസിൽ ഭീകരത സമുദായത്തിന്റെ പൊതു ആശയമാണെന്നു വരുത്തിത്തീർക്കാനുള്ള സലഫികളുടെ ശ്രമം ചെറുക്കുക തന്നെ വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP