Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്തുകൊണ്ട് ബാലലൈംഗിക പീഡനം

എന്തുകൊണ്ട് ബാലലൈംഗിക പീഡനം

കേരളത്തിൽ എൽ.കെ.ജി. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 56കാരനെ അറസ്റ്റ് ചെയ്ത വാർത്ത വളരെ ഞെട്ടലോടെയാണ് കേട്ടത്. മാനന്തവാടിയിൽ പതിനൊന്നുവയസ്സുകാരിയെ പീഡിപ്പിച്ച 36 കാരനെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ 2 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് ഞെട്ടലോടെയാണ് ഇന്ത്യ കേട്ടത്. ബാല്യവും, കൗമാരവും ജീവിതത്തിലെ ഏറ്റവും അനുഗ്രഹവും നിർണ്ണായകവുമായ കാലഘട്ടമാണ്. പൂമൊട്ടുകൾ നാളെയുടെ സുന്ദരപുഷ്പങ്ങളായി തീരുന്നതുപോലെ കഞ്ഞുങ്ങളാണ്. നാളെയുടെ പൗരന്മാരും രാജ്യത്തിന്റെ സമ്പത്തും, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിരവധി നിരവധി നിയമങ്ങൾ രാജ്യം നിർമ്മിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് നിയമങ്ങളും അതിലേഐ പഴുതുകളും ഉണ്ട്. എന്നാൽ ഇന്തോനേഷ്യ എന്ന രാജ്യത്ത് വർദ്ധിച്ചുവരുന്ന ശിശുലൈംഗിക പീഡനങ്ങൾക്ക് തടയിടാൻ കടുത്ത ശിക്ഷനൽകാൻ ഒരുങ്ങികഴിഞ്ഞു. അവിടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ പുരുഷത്വം സ്ത്രീ ഹോർമോൺ കുത്തിവച്ചു നശിപ്പിക്കുകയാണ് ചെയ്യുക. ഇതോടെ പീഡനകാർക്ക് പീഡനക്കാർക്ക് ഷണ്ഡത്വം ശിക്ഷ നൽകുന്ന ചുരുക്കം ചില രാജ്യങ്ങൾക്കൊപ്പമാണ് ഇന്തോനേഷ്യയുടെ സ്ഥാനം. പോളണ്ടിലും, യു.എസിലെ ചില സംസ്ഥാനങ്ങളിലും ദക്ഷിണകൊറിയയിലും ഈ നിയമം നിലവിലുണ്ട്.

ഇന്ത്യയിലാകട്ടെ ഭരണഘടനയും അന്തരാഷ്ട്രപ്രമാണങ്ങളും, അവകാശങ്ങളും ഉയർത്തി പിടിക്കുന്നു. ദുർഭാഗ്യവശാൽ നിയമത്തിന്റെ സംരക്ഷണ വലയത്തിൽ ആയിരിക്കുമ്പോഴും നിരവധി ചൂഷണങ്ങൾക്ക് വിധേയരായി ക്കൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങളെ ശാരീരികമായും മാനസികമായും ഏറെ ദോഷമായി ബാധിക്കുന്ന ഒന്നാണ് ലൈംഗികചൂഷണം. ഈ പശ്ചാത്തലത്തിൽ നിലവിലെ നിയമങ്ങളെ ശക്തിപ്പെടുത്തുവാനും കുട്ടികൾക്ക് ഫലപ്രദമായ സംരക്ഷണം ഉറപ്പുവരുത്തുവാനും, കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുന്നതിലേക്കുമായി ഇന്ത്യൻ പാർലമെന്റ് ലൈംഗികാതിക്രമങ്ങളിൽ നിന്നും 'കുട്ടികൾക്കുള്ള സംരക്ഷണനിയമം 2012'എന്ന പേരിൽ 2012 ജൂൺ 19ന് രൂപം കൊടുത്തു. അത് പ്രാബല്യത്തിൽ വരുകയും ചെയ്തു. ഇന്ത്യശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരമായിരുന്നു ശിക്ഷ നൽകിയിരുന്നത്. എന്നാൽ ഈ വകുപ്പുകൾക്ക് ചില അപാകതകൾ ഉണ്ടായിരുന്നു. ഈ പൂർണ്ണമായും കുട്ടികൾക്കെതിരെയുള്ള ലൈംഗികചൂഷണങ്ങൾ മാത്രമല്ല മുതിർന്നവർക്കുകൂടി ബാധകമാക്കുന്ന വിധത്തിലായിരുന്നു വിഭാവന ചെയ്തിരുന്നത് വ്യസ്ഥിതികളിൽ പലതും സ്ത്രീകൾക്ക് മാത്രമുള്ളതായിരുന്നു. എന്നാൽ ആൺ പെൺ വ്യത്യാസമില്ലാതെ ബാലലൈംഗികചൂഷണത്തിൽ ഇരകളാകുന്ന കുട്ടികൾക്ക് നിയമസംരക്ഷണവും നീതിയും ഉറപ്പാകുന്ന രീതിയിലാണ് ഇന്ത്യൻ പാർലമെന്റ് 2012ൽ ലൈംഗികാക്രമണങ്ങളിൽ കുട്ടികൾക്കുള്ള സംരക്ഷണനിയമം നിർമ്മിച്ചിട്ടുള്ളത് പതിനെട്ട് വയസ്സിനുതാഴെ പ്രായമുള്ള കുട്ടികൾക്കാണ് ഈ നിയമപ്രകാരം ഉള്ള സംരക്ഷണം നൽകുന്നത്. ലൈംഗികാക്രമണങ്ങളിൽ നിന്നും കുട്ടികൾക്കെതിരെ ഉള്ള അതിക്രമങ്ങൾക്കെതിരെ പ്രത്യേകം കോടതി സ്ഥാപിക്കുക, നടപടിക്രമങ്ങളിൽ ശിശുസൗഹാർദ സമീപനം നടപ്പാക്കുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രത്യേകതകൾ ഈ നിയമത്തിൽ ആൺപെൺ വ്യത്യാസം ഇല്ലാതെ 'കുട്ടി' എന്നാണ് ഉപയോഗിക്കുന്നത് ലൈംഗികമായ ഏത് കുറ്റങ്ങളാണ് ഈ നിയമത്തിൽ പ്രതിപാദിപ്പിച്ചിരിക്കുന്നത്.

ലൈംഗികമായി കുട്ടിയെ ഉപയോഗിക്കുകയോ, അവരുടെ ശരീരഭാഗങ്ങളിൽ വടിയോ, കൂർത്തവസ്തുക്കളോ പ്രയോഗിക്കുകയോ ചെയ്യുന്നത് ഏഴ് വർഷത്തിൽ കുറയാത്തതും പരമാവധി ജീവപര്യന്ത്യം തടവ് ശിക്ഷയും, പിഴശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ലൈംഗികചിന്തയോടെ കുട്ടിയുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയും, അല്ലെങ്കിൽ ലൈംഗികചിന്തയോടെ കുട്ടികളെ തങ്ങളുടെ ശരീരത്തിലെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയോ അല്ലെങ്കിൽ സ്പർശിക്കുവാൻ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് ലൈംഗിക അതിക്രമമാണ്. മൂന്നു മുതൽ അഞ്ച് വർഷം വരെ തടവ് ശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണിത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പലപ്പോഴും ഉണ്ടാകുന്നത് അവരുടെ സംരക്ഷണചുമതലയുള്ളവരിൽ നിന്നുതന്നെയാണ് എന്നതാണ് ഏറെ ഖേദകരം.

അനാഥാലയങ്ങൾ, ചിൽഡ്രൻസ് ഹോമുകൾ, പ്രൊട്ടക്ഷൻ ഹോമുകൾ, ഒബ്‌സർവേഷൻ ഹോളുകൾ, ആശുപത്രി തുടങ്ങിയവരുടെ നടത്തിപ്പുകാർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ മറ്റ് ബന്ധുമിത്രാദികൾ ആരുമാകട്ടെ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതോ അതിന് ശ്രമിക്കുന്നതോ ചുരുങ്ങിയത് പത്തുവർഷം മുതൽ ജീവിതാന്ത്യം വരെ തടവും ശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് മാനസികശാരീരിക വൈക്യല്യമുള്ള കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യുന്നതിനും, ചുരുങ്ങിയത് ജീവിതാന്ത്യം വരെ തടവും ശിക്ഷ ലഭിക്കാവുന്നതാണ്. ബാലസൗഹാർദപരമായ നടപടി ശ്രമങ്ങളാണ്.

ഈ നിയമത്തിന്റെ പ്രധാനസവിശേഷതകളിൽ ഒന്ന്. കുട്ടികൾക്കെതിരെയുള്ള കുറ്റവിചാരണവേഗത്തിൽ തീർപ്പാക്കാനും ബാലസൗഹൃദ അന്തരീക്ഷത്തിൽ നടത്താനുമായി പ്രത്യേക സെക്ഷൻ കോടതികൾ സ്ഥാപിക്കാനോ അല്ലെങ്കിൽ കുട്ടികൾക്കായുള്ള മറ്റേതെങ്കിലും കോടതികൾ പ്രത്യേകകോടതിയായി പരിഗണിക്കാനോ കോടതി പരിഗണിക്കുന്നു. കുറ്റകൃത്യങ്ങൾക്കുമാത്രമല്ല കുറ്റം ചെയ്യാനുള്ള ശ്രമങ്ങൾക്കും ഈ നിയമം ശിക്ഷ നൽകുന്നു. കുറ്റകൃത്യം ചെയ്തില്ല എന്ന കാരണത്താൽ കുറ്റം ചെയ്യാനുള്ള ശ്രമത്തിനുള്ള ശിക്ഷയിൽ നിന്നും ഒഴിവാകില്ല. കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നവർക്കെതിരേയും നിയമം കടുത്ത ശിക്ഷ നൽകുന്നു. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നയാൾക്ക് പ്രായപൂർത്തിയായില്ലെങ്കിൽ ബാലനീതിപ്രകാരമുള്ള പ്രകാരമുള്ള നിയമവും ശിക്ഷയുമായിരിക്കും നൽകുക. ബാലലൈംഗികചൂഷണം നമ്മുടെ സമൂഹത്തിൽ ക്രമാതീതമായി വർദ്ധിച്ചുവരുന്ന ഈ സാഹചര്യം സനാധനധർമ്മവും മൂല്യങ്ങളും തകർന്നുക്കൊണ്ടിരിക്കുന്ന വേളയിൽ നല്ല അച്ഛൻ, നല്ല അമ്മ, നല്ല കുടുംബം, ഇവയുടെ അഭാവവും മേൽ വിവരിച്ച കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നു. നിയമങ്ങൾ കർക്കശമാക്കുകയും, ശിക്ഷ ഉറപ്പാക്കുകയും, സ്‌കൂൾ തലങ്ങളിൽ ഇത്തരം കാര്യങ്ങളിൽ കുട്ടികൾക്ക് അവബോധം സൃഷ്ടിക്കുകയും ചെയ്യുകയാണ്. നിയമത്തിന്റെ അപ്പുറം ചെയ്യാവുന്ന പോംവഴി.

കടപ്പാട്: ലൈംഗികാക്രമണങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണം 2012 കെൽസ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP