1 usd = 75.81 inr 1 gbp = 93.08 inr 1 eur = 82.09 inr 1 aed = 20.64 inr 1 sar = 20.15 inr 1 kwd = 242.96 inr

Apr / 2020
07
Tuesday

കൊറോണക്കാലം കഴിയുമ്പോൾ ഡിവോഴ്സുകളുടെ എണ്ണം കൂടുകയും കുട്ടികളുടെ എണ്ണം അഭൂതപൂർവമായി വളരും എന്നും പ്രവചനം; രണ്ടുപേർക്കും കൂടി ഒരു ഓഫീസ് മതിയോ എന്നത് വീടിന്റെ വലുപ്പവും ബന്ധത്തിന്റെ സ്വഭാവവും അനുസരിച്ച് തീരുമാനിക്കാം! വീഡിയോ കോൺഫറൻസ് നടത്തുമെങ്കിൽ ക്യാമറ എത്തുന്നിടത്ത് അണ്ടർവെയർ ഇല്ലെന്ന് ഉറപ്പു വരുത്തണം: വീട് ഓഫീസാകുമ്പോൾ ശ്രദ്ധിക്കേണ്ടത്! മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുമ്പോൾ

March 19, 2020 | 12:28 PM IST | Permalinkകൊറോണക്കാലം കഴിയുമ്പോൾ ഡിവോഴ്സുകളുടെ എണ്ണം കൂടുകയും കുട്ടികളുടെ എണ്ണം അഭൂതപൂർവമായി വളരും എന്നും പ്രവചനം; രണ്ടുപേർക്കും കൂടി ഒരു ഓഫീസ് മതിയോ എന്നത് വീടിന്റെ വലുപ്പവും ബന്ധത്തിന്റെ സ്വഭാവവും അനുസരിച്ച് തീരുമാനിക്കാം! വീഡിയോ കോൺഫറൻസ് നടത്തുമെങ്കിൽ ക്യാമറ എത്തുന്നിടത്ത് അണ്ടർവെയർ ഇല്ലെന്ന് ഉറപ്പു വരുത്തണം: വീട് ഓഫീസാകുമ്പോൾ ശ്രദ്ധിക്കേണ്ടത്! മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുമ്പോൾ

നീരജ ജാനകി, മുരളി തുമ്മാരുകുടി

വീട് ഓഫീസാകുന്‌പോൾ ശ്രദ്ധിക്കേണ്ടത് !

ഫീസിലെ ജോലികൾ വീട്ടിലിരുന്നു ചെയ്യുന്ന രീതി ഐ ടി മേഖലയിലും ചില കൺസൽട്ടൻസികളിലും പതിവും പരിചിതവുമാണ്. കുറെ ആളുകൾ (സ്റ്റാർട്ട് അപ്പുകൾ പ്രധാനമായും) വീട് സ്ഥിരം ഓഫീസായി ഉപയോഗിക്കുന്ന ഹോം ഓഫീസ് രീതികളും ചെയ്യാറുണ്ട്. പൊതുവിൽ ഇത്തരം സംവിധാനങ്ങൾ വളരെ ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രമാണ് പരിചിതം.

കൊറോണക്കാലം ഈ സംവിധാനത്തെ ആകെ മാറ്റിമറിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് വെറും ഒരാഴ്ച കൊണ്ട് സാധാരണ ഓഫീസ് രീതിയിൽ നിന്നും 'വർക്ക് ഫ്രം ഹോം' ലേക്ക് മാറിയത്. ഇവരിൽ ബഹുഭൂരിപക്ഷത്തിനും ഇത് ആദ്യത്തെ അനുഭവമാണ്. ഈ സാഹചര്യത്തിൽ ഞങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, വീട്ടിലിരുന്ന് പണിയെടുക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കാനുള്ള ചില നിർദ്ദേശങ്ങൾ പറയാം.

ഒരു ലാപ്പ്ടോപ്പും നല്ല ഇന്റർനെറ്റ് കണക്ഷനുമുണ്ടെങ്കിൽ മിനിമം ഹോം ഓഫീസ് റെഡിയായി. എന്നാൽ ജോലി കൂടുതൽ കാര്യക്ഷമമാക്കാൻ ഇനി പറയുന്ന ഭൗതിക സാഹചര്യങ്ങൾ കൂടി ഉറപ്പാക്കണം.

ഓഫീസ് കോർണർ: സാധിക്കുമെങ്കിൽ വീട്ടിലെ ഒരു മുറി തന്നെ ഓഫീസ് ആക്കി മാറ്റണം. അതിൽ അല്പം മാറ്റങ്ങൾ വരുത്തി ഓഫീസിന്റെ അന്തരീക്ഷം കൂടി കൊണ്ടുവരാൻ ശ്രമിക്കാം. ഒരു ഡെസ്‌ക് ടോപ് കലണ്ടർ, റൈറ്റിങ് പാഡ്, സ്റ്റിക്കി നോട്ട്, പെൻ സ്റ്റാൻഡ്, ദിവസം എട്ടു മണിക്കൂർ ജോലി ചെയ്യാനുതകുന്ന വിധത്തിൽ ഇരിക്കാൻ അഞ്ചു ചക്രമുള്ള ഒരു കസേര (നാടുവിന് സപ്പോർട്ടുള്ളത്), സൗകര്യപ്രദമായ മേശ എന്നിവ തീർച്ചയായും വേണം. ഒന്നോ രണ്ടോ മണിക്കൂർ ജോലി ചെയ്യുന്‌പോൾ ബീൻ ബാഗിലോ ചാരുകസേരയിലോ ഇരുന്നു ജോലി ചെയ്യാമെങ്കിലും ഒരാഴ്ചയിൽ കൂടുതൽ വീട്ടിലിരുന്ന് ജോലി ചെയ്യേണ്ട സാഹചര്യമുണ്ടെങ്കിൽ നല്ലൊരു ഓഫീസ് ടേബിളും കസേരയും നഷ്ടമില്ലാത്ത ഇൻവെസ്റ്റ്‌മെന്റ് തന്നെയാണ്.

വിശ്വസിക്കാവുന്ന വൈദ്യുതി - ഇന്റർനെറ്റ് കണക്ഷൻ: പുതിയ കാലത്തെ വർക്ക് ഫ്രം ഹോം രീതി നല്ല സ്പീഡുള്ള ഇന്റർനെറ്റില്ലാതെ കാര്യക്ഷമമാക്കാൻ സാധിക്കില്ല. കേരളത്തിലെ ബി എസ് എൻ എൽ കണക്ഷനാണ് ഞങ്ങൾ പെരുന്പാവൂരിൽ ഉപയോഗിക്കുന്നത്. അത് മികച്ചതുമാണ്. അതുപോലെ തന്നെ പ്രധാനമാണ് തടസ്സമില്ലാത്ത വൈദ്യുതിയും. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഐ ടി ക്കാരുടെ സൗകര്യത്തിനായി പവർ കട്ട് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.

നിങ്ങൾ ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥാപനത്തിനോ ക്ലയന്റിനോ വേണ്ടിയാണ് ജോലി ചെയ്യുന്നതെങ്കിൽ ഇന്റർനെറ്റിന്റെയും വൈദ്യുതിയുടെയും കാര്യക്ഷമതയിൽ പ്രത്യേക ശ്രദ്ധ വേണം. മൂന്നാം ലോകരാജ്യങ്ങളിലെ ഭൗതിക സൗകര്യങ്ങളെപ്പറ്റി പലപ്പോഴും വിദേശികൾക്ക് നല്ല അഭിപ്രായമില്ല. അതിന് അടിസ്ഥാനവുമുണ്ട്. വീഡിയോ കോളിന്റെ നടുക്ക് കറണ്ട് പോയാൽ പണി കാര്യക്ഷമമായി ചെയ്യാൻ പറ്റില്ലെന്ന് മാത്രമല്ല മുൻധാരണകൾ ഊട്ടിയുറപ്പിക്കുകയും ചെയ്യും. ഇത്തരം ധാരണകൾ മാറ്റാനുള്ള അവസരം കൂടിയാണിത്. ബ്രോഡ്ബാൻഡ് കൂടാതെ ഒരു 4 G ഡാറ്റ ഡോങ്കിൾ കൈയിലുണ്ടാകുക, രണ്ടോ മൂന്നോ മണിക്കൂർ ഇൻവെർട്ടർ സൗകര്യമുണ്ടായിരിക്കുക എന്നതും കേരളത്തിൽ നിന്നുള്ള ജോലിക്ക് അത്യാവശ്യമാണ്.

പ്രത്യേക ഓഫീസ് മുറി വേണോ?: നിങ്ങളുടെ വീട്ടിലോ ഫ്‌ളാറ്റിലോ ഓഫീസിനായി ഒരു മുറിയുണ്ടെങ്കിൽ അത് ഏറ്റവും നല്ല കാര്യമാണ്. സാധാരണയായി സ്റ്റോർ റൂമായി കിടന്നിരുന്ന മുറിയോ മറ്റോ ഉണ്ടെങ്കിൽ അത് വൃത്തിയാക്കി ഓഫീസാക്കാം, പ്രത്യേകം ഓഫീസ് മുറി ഉണ്ടാക്കാൻ സാധിക്കാത്തവർ വീടിന്റെ ഏതെങ്കിലും ഭാഗം (സിറ്റിങ് റൂമോ ഡൈനിങ് റൂമോ. ബെഡ്റൂം ആകാതിരിക്കുന്നതാണ് നല്ലത്). ഇവിടെ ഓഫീസ് സമയങ്ങളിൽ അൽപം ഔപചാരികത നിലനിർത്തണമെന്ന് വീട്ടുകാരോടും ബന്ധുക്കളോടും പറയുക.

ഭാര്യയ്ക്കും ഭർത്താവിനും ഒരേ ഓഫീസ് മുറി?: പുതിയ തലമുറയിലെ ധാരാളം ഭാര്യാഭർത്താക്കന്മാർ പുറത്ത് ജോലി ചെയ്യുന്നുണ്ട്. അവർ ഒരേ ഓഫീസ് മുറിയിലിരുന്ന് 'വർക്ക് ഫ്രം ഹോം' ചെയ്യന്നത് നല്ല കാര്യമാണോ? ഈ കൊറോണക്കാലം കഴിയുന്‌പോൾ യു കെ യിൽ ഡിവോഴ്സുകളുടെ എണ്ണം കൂടുകയും കുറച്ചുനാൾ കഴിഞ്ഞാൽ കുട്ടികളുടെ എണ്ണത്തിൽ അഭൂതപൂർവമായ വളർച്ച ഉണ്ടാകുകയും ചെയ്യുമെന്നാണ് ചില ടാബ്ലോയ്ഡ് വിദഗ്ദ്ധർ പ്രവചിച്ചിരിക്കുന്നത്. അപ്പോൾ രണ്ടുപേർക്കും കൂടി ഒരു ഓഫീസ് മതിയോ എന്നത് നിങ്ങളുടെ വീടിന്റെ വലുപ്പവും ബന്ധത്തിന്റെ സ്വഭാവവും അനുസരിച്ച് തീരുമാനിക്കാം.

നിങ്ങളുടെ ജോലി ഹ്യുമൻ റിസോഴ്സ് പോലെ സെൻസിറ്റിവ് ആയ ഒന്നാണെങ്കിൽ അടച്ചുറപ്പുള്ള മുറി ഉണ്ടാകുന്നതാണ് നല്ലത്. നിങ്ങൾക്ക് വീഡിയോ കോൺഫറൻസ് നടത്തേണ്ടതുണ്ടെങ്കിൽ ക്യാമറ എത്തുന്നിടത്ത് നിങ്ങളുടെ അണ്ടർവെയർ ഇല്ലെന്ന് ഉറപ്പു വരുത്തണം. പകരം യുവാൽ നോവ ഹരാരിയുടെ പുസ്തകങ്ങളോ, ഗ്രെറ്റ ട്യുൻബർഗിന്റെ ചിത്രമോ, വളരെ ഇൻസ്പിരേഷണലോ ഫ്യുച്ചറിസ്റ്റിക്കോ ആയ ഉദ്ധരണിയോ മുറിയിൽ വെയ്ക്കാം. നിങ്ങൾ ഉയർന്ന ചിന്താഗതിയുള്ളവരാണെന്ന് ഓഫീസിലുള്ളവർ തെറ്റിദ്ധരിച്ചതുകൊണ്ട് ഒരു നഷ്ടവും വരാനില്ല.

ഓഫീസും കുടുംബവും: സാധാരണ രാവിലെ ഏഴുമണിക്കോ അതിന് മുൻപോ ഓഫീസിൽ പോകുകയും, വൈകീട്ട് ഏഴിനോ ശേഷമോ വരികയും ചെയ്യുന്ന ഒരാൾ മുഴുവൻ സമയം വീട്ടിലുണ്ടാകുന്നത് പൊതുവെ ബന്ധുക്കൾക്ക് ഇഷ്ടമായിരിക്കും (കുറച്ചു നാളത്തേക്കെങ്കിലും). ഇന്ത്യയെ പോലെ അച്ഛനും അമ്മയും ഉൾപ്പെട്ട കുടുംബത്തിൽ ഇത് പ്രത്യേക വെല്ലുവിളികൾ ഉണ്ടാക്കും. പുറത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ ആണ് ഇത് കൂടുതൽ ബാധിക്കുന്നത്. നിങ്ങൾ വീട്ടിലുണ്ടെങ്കിൽ പതിവ് പോലെ തൊട്ടതിനും പിടിച്ചതിനും കുട്ടികളും ഭർത്താവും അച്ഛനും അമ്മയും അമ്മായിയമ്മയും ഒക്കെ നിങ്ങളുടെ അടുത്ത് വരും. ഇനി അഥവാ അവർ വന്നില്ലെങ്കിലും അമ്മയോ അമ്മായിയമ്മയോ വീട്ടിലെ പണികൾ മുഴുവൻ എടുക്കുന്ന സമയത്ത് ലാപ്‌ടോപ്പുമായി മാറിയിരിക്കാൻ നിങ്ങൾക്കും വിഷമം തോന്നും. അതുകൊണ്ട് തന്നെ നിങ്ങൾ അവധിയിൽ അല്ല എന്നും ഓഫീസ് സമയത്ത് പൂർണ്ണമായും ഓഫീസ് ജോലിയിൽ ആയിരിക്കുമെന്നും അവരെ പറഞ്ഞു മനസ്സിലാക്കണം. അതേസമയം വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള യാത്രയുടെ സമയം ലാഭമായതിനാൽ ആ സമയം വീട്ടുകാരോടൊത്ത് ചെലവഴിക്കാം. നിങ്ങളുടെ ഓഫീസ് സമയത്ത് വീട്ടിൽ അതിഥികൾ വരുന്നത് പ്രോത്സാഹിപ്പിക്കരുത്.

ഓഫീസ് സമയം: ആധുനിക ഓഫീസുകളിൽ നിങ്ങൾ വരുന്നുണ്ടോ പോകുന്നുണ്ടോ എന്നതല്ല, നിങ്ങളെ ഏൽപ്പിച്ച പണി ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനം. വർക്ക് ഫ്രം ഹോം എടുത്ത് വീട്ടിലിരിക്കുന്ന സമയത്ത് ഓരോ ദിവസവും ഓരോ സമയത്ത് ജോലി ചെയ്യാമെന്ന് തോന്നും. ഇതൊരു നല്ല കാര്യമല്ല. വർക്ക് ഫ്രം ഹോം ചെയ്യുന്ന സമയത്ത് ചുരുങ്ങിയത് അഞ്ചോ ആറോ മണിക്കൂറെങ്കിലും ടീമിലെ എല്ലാവരും ജോലിയിൽ ആയിരിക്കുമെന്ന് മുൻകൂർ സമ്മതിച്ച് അതനുസരിച്ച് പ്രവർത്തിക്കുന്നതാണ് നല്ലത്. ഇന്ത്യയും അമേരിക്കയും പോലെ പ്രവൃത്തി സമയം ഒട്ടും മാച്ച് ചെയ്യാത്ത സാഹചര്യത്തിൽ നിങ്ങൾ നിങ്ങളുടെ പ്രവൃത്തി സമയം മുൻകൂർ പറയുക. മറ്റു ടീമംഗങ്ങളോടും അവരുടെ സമയം അറിയിക്കാൻ ആവശ്യപ്പെടുക. നിങ്ങൾ ഒരു മെയിൽ അയച്ചാൽ എപ്പോൾ മറുപടി കിട്ടുമെന്നും അത്യാവശ്യമെങ്കിൽ നിങ്ങളെ എപ്പോളാണ് വിളിക്കേണ്ടതെന്നും മറ്റുള്ളവരും അറിയണമല്ലോ.

ഹോം ഓഫീസിലെ വേഷം: ഓഫീസ് വീട്ടിലേയ്ക്ക് മാറുന്‌പോൾ വീട്ടിൽ ധരിക്കുന്ന വേഷം ധരിച്ചാൽ പോരേ എന്നത് ന്യായമായ സംശയമാണ്. ഓഫീസ് വീട്ടിലേയ്ക്ക് മാറിയാലും ഓഫീസ് സമയത്ത് ഫോർമൽ വേഷം ധരിക്കുന്നതാണ് ശരി. ഒന്നാമത് ഓഫീസ് സംബന്ധിയായ വീഡിയോ കോളുകൾ ഇപ്പോൾ സാധാരണമാണ്. അതിൽ ലുങ്കിയും ബനിയനുമിട്ട് പങ്കെടുക്കുന്നത് പല ഓഫീസ് രീതിക്കും ചേർന്നതല്ല. രണ്ടാമതായി വീട്ടിൽ നിന്നും ഓഫീസ് ജോലികൾ ചെയ്ത് തുടങ്ങുന്ന സമയത്ത് സാധാരണ പോലെ കൃത്യമായ ഓഫീസ് സമയം പാലിച്ച്, മറ്റു ദിനചര്യകളിൽ മാറ്റമില്ലാതെ, ഫോർമൽ വേഷം ധരിച്ച് ഓഫീസ് റൂമിലോ ഓഫീസായി പ്രഖ്യാപിച്ച ഇടത്തോ ഇരിക്കുന്നത് കാര്യക്ഷമത വർധിപ്പിക്കുമെന്ന് അനുഭവസ്ഥരും പഠനങ്ങളും പറയുന്നു. എന്നുവെച്ച് അധികം ഓവറാക്കരുത്. ജനീവയിലെ ഓഫീസിൽ ഇരുപത് ഡിഗ്രിയിൽ കോട്ടും ടൈയുമിട്ടാണ് പോകാറുള്ളത് എന്നതിനാൽ കേരളത്തിൽ മുപ്പത്തിയഞ്ച് ഡിഗ്രിയിൽ കോട്ടിട്ട് വിയർക്കേണ്ട കാര്യമില്ല. ഓഫീസ് അന്തരീക്ഷത്തിൽ തന്നെ ഇൻഫോർമലായ ധാരാളം പുതിയ ജനറേഷൻ കന്പനികളുണ്ട്. അവർക്ക് ഫോർമാലിറ്റിയുടെ നിയമങ്ങൾ ബാധകമല്ല.

ഹോം ഓഫീസിൽ നിന്നും പുറത്തു പോകുന്‌പോൾ: ജോലി സമയത്ത് ഡോക്ടറെയോ ക്ലയന്റിനെയോ കാണാനായി പുറത്തു പോകുകയാണെങ്കിൽ സാധാരണഗതിയിൽ ഓഫീസിലെ ബോസിനോടും സെക്രട്ടറിയോടും സഹപ്രവർത്തകരോടും പറയുന്നത് പോലെ ഹോം ഓഫീസിൽ ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാൽ അത്യാവശ്യത്തിനും അല്ലാതെയും ചെറുതായി ഒന്ന് പുറത്തിറങ്ങാൻ തോന്നുന്നത് സ്വാഭാവികമാണ്. എന്നാലിത് പ്രൊഫഷണലായ പെരുമാറ്റമല്ല. ടീമംഗങ്ങൾ തമ്മിലുള്ള വിശ്വാസവും, ഓരോരുത്തരും എടുക്കുന്ന ഭൗതികമായ നിയന്ത്രണങ്ങളോ (ഉദാ: പഞ്ചിങ്) നേരിട്ടുള്ള മേൽനോട്ടമോ ഇല്ലെങ്കിലും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കും എന്ന നിശ്ചയവുമാണ് വർക്ക് ഫ്രം ഹോം ന്റെ അടിസ്ഥാനം. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു സഹപ്രവർത്തകനെ വിളിക്കുന്‌പോൾ അദ്ദേഹം ഡ്രൈവ് ചെയ്യുന്നതിനാൽ ഫോൺ എടുക്കാതിരിക്കുകയോ, ഡ്രൈവ് ചെയ്തുകൊണ്ട് ഫോൺ എടുക്കുകയോ ചെയ്യുന്നത് പ്രൊഫഷണലായ പെരുമാറ്റമല്ല. പുറത്തു പോകുകയാണെങ്കിൽ അക്കാര്യം മറ്റുള്ളവരെ അറിയിക്കുക.

പ്ലാനിങ് പ്രധാനം: സ്വന്തമായി ജോലി ചെയ്യുന്‌പോൾ ഓരോ ദിവസവും ഓരോ ആഴ്ചയും എന്ത് ജോലിയാണ് ചെയ്തു തീർക്കേണ്ടതെന്ന് ചിന്തിക്കുന്നതും ആഴ്ചയുടെ ആദ്യം അത് എഴുതിവെയ്ക്കുന്നതും നല്ലതാണ്. ദിവസത്തിന്റെ അവസാനവും ആഴ്ചയുടെ അവസാനവും പ്ലാൻ ചെയ്തതുപോലെ പണികൾ നടന്നോ, അതിനിടയിൽ പുതിയ കാര്യങ്ങൾ ചെയ്യേണ്ടിവന്നോ എന്നെല്ലാം ഡോക്യുമെന്റ് ചെയ്യുന്നതും പ്രധാനമാണ്.

ഒരുമിച്ചുള്ള ജോലി ചെയ്യൽ: ഒരേ ലക്ഷ്യത്തിന് വേണ്ടി വിവിധ സ്‌കില്ലുകൾ ഉള്ളവർ ഒരിടത്തിരുന്ന് ജോലി ചെയ്യുന്നു എന്നതാണല്ലോ ഏതൊരു ഓഫീസിന്റെയും അടിസ്ഥാനലക്ഷ്യം. അപ്പോൾ ഈ ഒരുമിച്ചിരിക്കൽ മാറിയാലും പരസ്പര പൂരകത്വം മാറില്ലല്ലോ. വിവിധ സ്ഥലങ്ങളിരുന്ന് ജോലി ചെയ്യുന്‌പോഴും പൊതുവായ ലക്ഷ്യം, വർക്ക് പ്ലാൻ, ടൈംലൈൻ എല്ലാം ഉണ്ടാകുക പ്രധാനമാണ്. അവ ഡോക്യുമെന്റ് ചെയ്യണം. ട്രെല്ലോ, ഗൂഗിൾ കലണ്ടർ, മൈക്രോസോഫ്റ്റ് ടീം എന്നിങ്ങനെ വിവിധ സ്ഥലങ്ങളിരുന്ന് ജോലി ചെയ്യുന്നവരെ കൂട്ടിയിണക്കാൻ ഇ മെയിലും ഫോണും കൂടാതെ പല ടൂളുകളും ഇപ്പോൾ ലഭ്യമാണ്. ഉപയോഗിച്ചു പരിചയമില്ലെങ്കിൽ അതിന് പറ്റിയ സമയമാണ്. ഇ വിഷയത്തിൽ കൂടുതൽ പരിചയമുള്ളവർ നല്ല ടൂളുകൾ ഉണ്ടെങ്കിൽ ഇവിടെ പരിചയപെടുത്തണം.

ഡേറ്റ സെക്യൂരിറ്റി ഉറപ്പാക്കണം: ആധുനിക സ്ഥാപനങ്ങളുടെ ആത്മാവ് എന്നത് അവരുടെ അൽഗോരിതമോ ഡേറ്റായോ ആണ്. കേന്ദ്രീകൃതമായ ഓഫീസുകളിൽ സുരക്ഷിതമായ ഫയർ വാളുകൾക്ക് പിന്നിലിരുന്ന് നാം സാധാരണ ജോലി ചെയ്യുന്‌പോൾ കന്പനിയുടെ ഡേറ്റ സുരക്ഷിതമാക്കുക എന്നത് താരതമ്യേന എളുപ്പമാണ്. പക്ഷെ ഓരോരുത്തരും ലോകത്ത് ഓരോ സ്ഥലത്തിരുന്ന് ജോലിചെയ്യുന്‌പോൾ ഇക്കാര്യം ഉറപ്പു വരുത്തുക കൂടുതൽ ബുദ്ധിമുട്ടാണ്. ഓരോ ജീവനക്കാരനും തികഞ്ഞ ഉത്തരവാദിത്തം കാണിച്ചാൽ മാത്രമേ ഇത് നടപ്പിലാകൂ. കന്പനി തന്നിട്ടുള്ള കന്പ്യുട്ടറുകൾ മാത്രം ഉപയോഗിക്കുക, അതിന്റെ സുരക്ഷ ഉറപ്പാക്കുക, ഒരു കാരണവശാലും ഈ കന്പ്യുട്ടർ പൊതു വൈഫൈ യിൽ ഉപയോഗിക്കാതിരിക്കുക, ഹോട്ടൽ ലോബിയിലോ ഇന്റർനെറ്റ് കഫേയിലോ ഉള്ള കംപ്യൂട്ടറുകളിൽ നിങ്ങളുടെ മെയിൽ ചെക്ക് ചെയ്യാതിരിക്കുക എന്നിങ്ങനെ സുരക്ഷാ നിർദ്ദേശങ്ങൾ തന്നെ ഒരു ലേഖനമായി എഴുതാം.

സന്തോഷമുള്ളതാക്കുക: അപ്രതീക്ഷിതവും അഭൂതപൂർവവുമായ ഒരു സാഹചര്യത്തിലൂടെയാണ് ലോകം കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നത് പരിചയമില്ലാത്തവരും, സ്ഥിരമായ മേൽനോട്ടമില്ലാതെ ജോലി ചെയ്യാൻ പരിമിതികളുള്ളവരുമുണ്ട്. ഇവരെല്ലാം ഞങ്ങളുടെ കൂട്ടത്തിലുമുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലിരുന്ന് എല്ലാവരും ജോലി ചെയ്യുന്നത് ടെസ്റ്റ് ചെയ്തതേ ഉള്ളൂ ഞാൻ. തിങ്കളാഴ്ച മുതൽ അനിശ്ചിതകാലത്തേക്ക് അത് പ്രാബല്യത്തിൽ വരികയും ചെയ്തു. ഈ സാഹചര്യത്തിൽ ഞാൻ അവരോട് പറഞ്ഞത് താഴെ പറയുന്ന കാര്യങ്ങളാണ്.

വീട്ടിലിരുന്ന് തൊഴിൽ ചെയ്യുന്നതിന് പല പരിമിതികളും ഉണ്ടെങ്കിലും വീട്ടിലിരുന്നാണെങ്കിലും ചെയ്യാൻ ഒരു തൊഴിൽ ഉണ്ടല്ലോ എന്നതാണ് ആദ്യമായി നമ്മൾ ചിന്തിക്കേണ്ടത്. ഏറെ ആളുകൾക്ക് ഉള്ളത് തന്നെ കുറഞ്ഞു വരാൻ പോവുകയാണ്. അപ്പോൾ പരിമിതികൾക്കിടയിലും നമുക്ക് പരമാവധി കാര്യക്ഷമമായി കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ലോകം നേരിടുന്ന ഈ വെല്ലുവിളിയിൽ നമുക്ക് ഓരോരുത്തർക്കും ഓരോ പങ്ക് വഹിക്കാനുണ്ട്. മുൻനിരയിൽ നിൽക്കുന്ന ആരോഗ്യപ്രവർത്തകരെ പോലെതന്നെ പ്രധാനമാണ് ദുബായിലെ അപ്പാർട്ട്‌മെന്റിലിരുന്ന് ഇന്റർനെറ്റിലൂടെ പണം ട്രാൻസ്ഫർ ചെയ്യുന്ന എക്‌സ്‌ചേഞ്ചിന്റെ സൈബർ സെക്യൂരിറ്റി സുരക്ഷിതമാക്കുക എന്നതും.

ഈ ചരിത്രപരമായ ദൗത്യം നമ്മൾ ഓരോരുത്തരും നിറവേറ്റുന്‌പോഴും മാനസിക സംഘർഷങ്ങൾക്ക് അടിപ്പെടാതിരിക്കുക, വിവിധ നാടുകളിൽ ഇരുന്നുള്ള ജോലി പരമാവധി കാര്യക്ഷമവും പറ്റുന്നിടത്തോളം തമാശയുള്ളതുമാക്കുക. സാധാരണ എല്ലാ വെള്ളിയാഴ്ചയും ഞങ്ങൾ ഒരുമിച്ച് ബ്രേക്ഫാസ്റ്റ് കഴിക്കുന്ന പതിവുണ്ട്. ഈ വെള്ളിയാഴ്ച പതിനൊന്ന് മണിക്ക് ലോകത്തെവിടെയാണെങ്കിലും ഒരുമിച്ച് ഭക്ഷണം കഴിക്കാമെന്നും അതിന്റെ ചിത്രങ്ങൾ പരസ്പരം പങ്കുവെക്കാമെന്നും ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്. ഓരോ ആഴ്ചയുടെ തുടക്കത്തിലും അവസാനത്തിലും ഒരുമിച്ചു പാട്ടുകൾ പാടുക ഇതെല്ലാം കൊറോണക്കാലത്തെ മാത്രം സ്‌പെഷ്യൽ പരിപാടികളാണ്.

തൊഴിൽ രംഗത്ത് ഈ കൊറോണക്കാലം ഒരു നിർണ്ണായക സംഭവം ആകും. ഓഫീസ് സംസ്‌കാരങ്ങളെ 'കൊറോണക്കാലത്തിന് മുൻപും, കോർണക്കാലത്തിന് ശേഷവും' എന്ന് രണ്ടു തരത്തിലായിരിക്കും പിൽക്കാലത്ത് ലോകം വിലയിരുത്തുക. വർക്ക് ഫ്രം ഹോം എന്ന ഈ പ്രസ്ഥാനം ശരിയായി നടത്താൻ പറ്റിയാൽ ലോകത്തെവിടെയും ഉള്ള അനവധി ജോലികൾ മലയാളികൾക്ക് കേരളത്തിൽ ഇരുന്നു തന്നെ ചെയ്യാൻ പറ്റുന്ന ഒരു സാഹചര്യം ഉണ്ടാകും. ഇപ്പോൾ ലോകത്തെവിടെയും ചിതറിക്കിടക്കുന്ന നമ്മുടെ മിടുക്കികളും മിടുക്കന്മാരും ആയ പുതിയ തലമുറയിലെ പകുതി ആളുകൾക്കെങ്കിലും കേരളത്തിലിരുന്ന് ലോകോത്തരമായ ജോലികൾ ചെയ്യാൻ അവസരമുണ്ടായാൽ അത് കേരളത്തിലെ സംസ്‌കാരവും സാന്പത്തിക വ്യവസ്ഥിതിയും രാഷ്ട്രീയവും ഒക്കെ മാറ്റിമറിക്കും. ഇതൊരു വലിയ അവസരമാണ്. ഉപയോഗപ്രദമാക്കുക, ആസ്വദിക്കുക!

നിങ്ങളുടെ ഹോം ഓഫീസ് അനുഭവങ്ങളും ചിത്രങ്ങളും പങ്കുവെക്കുക.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
ദുബായിൽ നിന്ന് കാസർകോട്ടുകാരൻ നാട്ടിലെത്തിയപ്പോൾ നയിഫിൽ കൊറോണ തിരിച്ചറിഞ്ഞു; നൂറു കണക്കിന് ആളുകൾക്ക് രോഗ ലക്ഷണം എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികൾ പകച്ചപ്പോൾ തളരാത്ത മനസ്സുമായി രോഗികളിലേക്ക് ഇറങ്ങിയത് പ്രവാസി മലയാളിയും സംഘവും; ഇന്ത്യൻ എംബിസി പേരെടുത്ത് അഭിനന്ദിച്ചപ്പോഴും ശ്രദ്ധിച്ചത് കർമ്മ നിരതനാകാൻ; ഒടുവിൽ കോവിഡ് ഈ സുമനസ്സിനേയും പിടികൂടി; മഹാമാരിയെ പിടിച്ചുകെട്ടാൻ ഇറങ്ങിയ നസീർ വാടാനപ്പള്ളിക്കും കൊറോണ
രോഗ ബാധിതനായിട്ടും പത്തു ദിവസം ആശുപത്രിയിലക്കാതെ മുറിയിൽ അടച്ചിട്ടു വെള്ളം കുടിപ്പിച്ചു; ഒടുവിൽ ഗുരുതരാവസ്ഥയിൽ ഐ സി യു വിൽ കയറ്റിയിട്ട് ചങ്കിനട്ടടിച്ചിട്ടെന്തു കാര്യം? കൊറോണ ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്നു റിപ്പോർട്ടുകൾ; ബ്രിട്ടൻ എന്തുകൊണ്ടു പ്രേത ഭൂമിയാകുന്നു എന്നതിന് തെളിവായി ബോറിസ് ജോൺസന്റെ അനുഭവം; ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ആയുർആരോഗ്യ സൗഖ്യം നേർന്ന് ട്രംപും മോദിയും അടക്കമുള്ള ലോകനേതാക്കൾ
നഴ്‌സിങ് പഠനം നടത്തിയ മൈസൂരിൽ തന്നെ ജോലി കിട്ടിയപ്പോൾ സന്തോഷമായി; ജോലി തുടരുന്നതിനിടെ ലണ്ടനിലേക്ക് കോൾ; മാഞ്ചസ്റ്ററിലെ രണ്ടാം വർഷം ജീവിതത്തിലെ കൂട്ടുകാരിയായി ചാലക്കുടിക്കാരി നിമി; വിവാഹം കഴിഞ്ഞ ശേഷം വീട്ടമ്മയായി നിമിയും സിന്റൊയ്ക്ക് ഒപ്പം ലണ്ടനിൽ; കോവിഡിന്റെ രൂപത്തിൽ 37 കാരനെ മരണം വിളിച്ചപ്പോൾ അവിടേക്ക് എത്താൻ പോലുമാകാത്ത വിഷമത്തിൽ ഇരിട്ടിയിലെ ഉറ്റവർ
ഫാസ്റ്റ് ഫുഡ് കടയിൽ വെച്ചുള്ള പരിചയം പിന്നീട് അടുപ്പമായതോടെ വീട്ടിലെ നിത്യസന്ദർശകനുമായി; ഭർത്താവിനെ വേർപിരിഞ്ഞ താമസിക്കുന്ന പെൺസുഹൃത്തുമായി ഷിന്റോയ്ക്ക് ആത്മബന്ധം മുറുകി; കാണാതിരിക്കാൻ കഴിയാത്തപ്പോൾ കാമുകിയെ തിരക്കി പോയത് ഇന്നലെ രാത്രി; മോട്ടോറിൽ നിന്നുള്ള ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത് ഇന്നു രാവിലെ; അന്തിക്കാടെ സ്വർണ തൊഴിലാളിയായ യുവാവിന്റേത് ദാരുണമരണം
പാലേരിമാണിക്യം ഫെയിം നടൻ കലിംഗാ ശശി അന്തരിച്ചു; നാടകത്തിലൂടെ അഭിനയത്തിൽ എത്തി മലയാള സിനിമയിൽ സ്ഥാനമുറപ്പിച്ച നടന്റെ മരണം പുലർച്ചെ കോഴിക്കോട്; ജീവിതത്തിൽ വില്ലനായത് ഏറെ നാളായി അലട്ടിയിരുന്ന കരൾ രോഗം തന്നെ; സംസ്‌കാര ചടങ്ങുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഇന്ന് തന്നെ; വിടവാങ്ങുന്നത് നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച വ്യത്യസ്തമായ അഭിനയ ശൈലിയുടെ ഉടമ
ജാതകം ചേരില്ലെന്ന പേരിൽ വിവാഹം വീട്ടുകാർ എതിർത്തപ്പോൾ കാത്തിരുന്നത് 20 വർഷം; കെ.എസ്.ആർ.ടിസിയിൽ ഡ്രൈവറായി ജോലി ലഭിച്ചപ്പോൾ പ്രണയിനിയോട് പറഞ്ഞത് പി.എസ്.സി എഴുതാൻ; ഒരേ ബസിൽ പ്രണയിച്ച് ഡബിൾ ബെല്ലടിച്ചത് ജീവിതത്തിലേക്ക്; ആനവണ്ടി ഹംസമായപ്പോൾ ഗിരിക്കും താരയ്ക്കും മനംപോലെ മംഗല്യം; ഹരിപ്പാട് ഡിപ്പോയിലെ ഈ പ്രണയജോഡികളുടെ കഥ ഇങ്ങനെ
ഇനി വരുന്ന പത്ത് ദിവസങ്ങൾ അമേരിക്കൻ തെരുവിൽ മനുഷ്യർ പട്ടികളെപ്പോലെ മരിച്ചുവീഴും; ദിവസം 3000 പേർ വീതം മരിക്കാൻ അധിക ദിവസങ്ങൾ ബാക്കിയില്ല; അമേരിക്ക സാധാരണ നിലയിലേക്ക് മടങ്ങാൻ ജൂൺ വരെ കാത്തിരിക്കണം; ദിവസം 30,000 പുതിയ രോഗികൾ എന്ന ശീലം മാറ്റാനാകാതെ 11,000 മരണവും 3,67,000 രോഗികളുമായി അമേരിക്ക മാറുമ്പോൾ ഞെട്ടാൻ ബാക്കിയിട്ട് റിപ്പോർട്ടുകളും
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
ഇന്ദിരാ ഗാന്ധി അന്വേഷിച്ചിട്ടും ഭീകര ബന്ധം കണ്ടെത്താത്ത സാത്വികർ; മത പ്രബോധനത്തിന് വേണ്ടി ആരേയും കുറ്റം പറയാത്ത വേറിട്ട വഴി; നബിയെ പോലെ അറാക്ക് കൊണ്ട് പല്ല് വൃത്തിയാക്കും; പ്രവാചക കാലത്തെ അനുസ്മരിച്ച് പാത്രത്തിന് മുമ്പിൽ കുത്തിയിരുന്ന് ആഹാരം കഴിക്കൽ; എത്തുന്നിടത്തെ ആചാരങ്ങൾ അതേ പോലെ അനുസരിക്കും; ഇന്ത്യയിൽ കോവിഡിന്റെ എപ്പിസെന്ററായി മാറിയ തബ്ലീഗ് ജമാഅത്തിന്റെ പ്രവർത്തനങ്ങൾ കേരളത്തിലും സജീവം; മുന്നിൽ നിന്ന് നയിക്കുന്നത് ഇടി മുഹമ്മദ് ബഷീറിന്റെ മകൻ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
സ്ത്രീ തടവുകാരെ കൂട്ടത്തോടെ ബലാൽസംഗം ചെയ്യുന്നത് പതിവ്; പെൺകുട്ടികളെ ഉൾപ്പെടെ പരിപൂർണ നഗ്നരാക്കി നിർത്തി ഇടക്കിടെ പരിശോധന; വൃത്തിഹീനമായ ജയിലിൽ ആവശ്യത്തിനു ഭക്ഷണം പോലുമില്ല; വിശപ്പടക്കിയത് എലികളെ ജീവനോടെ പിടിച്ചു തിന്ന്; തുടർച്ചയായി 18 മണിക്കുർ ജോലി; മർദനവും പട്ടിണിയും സഹിക്കാതെ തടവുകാർ മരിച്ചാൽ മൃതദേഹം കൃഷിത്തോട്ടങ്ങളിൽ വളമായി ഉപയോഗിക്കും; ഉത്തരകൊറിയയിലെ കോൺസ്ട്രേഷൻ ക്യാംപിൽ നിന്ന് രക്ഷപ്പെട്ടെത്തിയ യുവതിയുടെ വെളിപ്പെടുത്തലിൽ നടുങ്ങി ലോകം
കൊറോണയെ അതിജീവിച്ചെന്ന 'ചങ്കിലെ ചൈനാ തള്ളുകൾ' ശുദ്ധഅസംബന്ധം; ഉദ്ഭവ സ്ഥാനത്ത് തന്നെ നിഷ്പ്രയാസം തടയാമായിരുന്ന വൈറസ് ബാധയെ പിടിപ്പുകേടും മുട്ടാളത്തവും കൊണ്ട് ലോകത്തിലാകെ പടർത്തി; ഒന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കാൻ നാൽപ്പതിനായിരത്തോളം കുടുംബങ്ങൾ തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പങ്കിട്ടുകൊണ്ടുള്ള നവവത്സരവിരുന്നു നടത്തി; പ്രതിച്ഛായ മിനുക്കലിന് പ്രതിവർഷം 50 കോടിയോളം കമന്റുകൾ എഴുതുന്ന വൻ സൈബർ ആർമി; കോവിഡ് മഹാമാരി ചൈനയുണ്ടാക്കിയ ചെർണോബിൽ ദുരന്തം!
ഇറ്റലിയിൽ നിന്നെത്തിയവർ വിമാനത്താവളത്തിൽ പരിശോധന ഒഴിവാക്കി ഒളിച്ചു കടന്നു; കാത്ത് നിന്ന ബന്ധുക്കൾക്കൊപ്പം സ്വകാര്യ കാറിൽ വീട്ടിലേക്ക്; പിന്നെ ഒരാഴ്ച ബന്ധു വീടുകളിൽ കറക്കം; മൂത്ത സഹോദരന് പനി പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോൾ കോവിഡിൽ സംശയം തുടങ്ങി; ചികിൽസയ്ക്ക് വിസമ്മതിച്ച് 55 കാരനും ഭാര്യയും 24-കാരനായ മകനും; ഒടുവിൽ ഉഗ്രശാസന എത്തിയപ്പോൾ ഐസുലേഷൻ വാർഡിൽ; റാന്നിയിലെ പ്രവാസി കുടുംബം നാട്ടുകാരോട് ചെയ്തതു കൊടുംക്രൂരത
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
കുർബാനെ മധ്യേ ഖണ്ഡിപ്പിന്റെ സമയത്ത് മറ നീക്കി പുറത്തു വന്ന് അച്ചൻ! പട്ടേല ....ന്റെ ഇറ്റലിയിൽ നിന്ന് വന്ന മകന് കൊറോണ സ്ഥിരീകരിച്ചു; അവരുമായി സഹകരിച്ച എല്ലാവരും പള്ളി വിട്ട് പോണമെന്ന് ക്‌നാനായ വികാരിയുടെ പ്രഖ്യാപനം; കേട്ട് ഞെട്ടി വിശ്വാസികൾ; അതിന് ശേഷം നാട് സാക്ഷ്യം വഹിച്ചത് എംഎൽഎയുടെ വീടുകൾ കയറിയുള്ള ബോധവൽക്കരണം; ഐത്തലയിൽ വൈറസ് ബാധിതരുമായി ഇടപെട്ട 300 കുടുംബങ്ങൾ ഐസുലേഷനിൽ; മാസ്‌ക് ധരിച്ച് റാന്നിയെ കാക്കാൻ രാജു എബ്രഹാം മുന്നിട്ടിറങ്ങുമ്പോൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ