1 usd = 75.56 inr 1 gbp = 95.71 inr 1 eur = 85.32 inr 1 aed = 20.57 inr 1 sar = 20.12 inr 1 kwd = 245.15 inr

Jun / 2020
07
Sunday

ഹോം ഓഫീസ് സെറ്റ് ചെയ്ത് ജോലി ചെയ്തുതുടങ്ങി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് നിങ്ങളുടെ ആരോഗ്യം ഒന്ന് വിലയിരുത്തണം; നാടുവിനോ കൈക്കുഴയ്ക്കോ വേദനയും കണ്ണുകൾക്ക് ആയാസവും ചെവി വേദനയും ഉണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം; എങ്ങിൽ നിങ്ങളുടെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഉപദേശകനുമായി ബന്ധപ്പെടണം; എങ്ങനെ വീട്ടിൽ നല്ലൊരു ഓഫീസ് ഒരുക്കാം; ഹോം ഓഫീസ് : എർഗോണമിക്സും സുരക്ഷയും: മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുന്നു

April 01, 2020 | 11:57 AM IST | Permalinkഹോം ഓഫീസ് സെറ്റ് ചെയ്ത് ജോലി ചെയ്തുതുടങ്ങി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് നിങ്ങളുടെ ആരോഗ്യം ഒന്ന് വിലയിരുത്തണം; നാടുവിനോ കൈക്കുഴയ്ക്കോ വേദനയും കണ്ണുകൾക്ക് ആയാസവും ചെവി വേദനയും ഉണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം; എങ്ങിൽ നിങ്ങളുടെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഉപദേശകനുമായി ബന്ധപ്പെടണം; എങ്ങനെ വീട്ടിൽ നല്ലൊരു ഓഫീസ് ഒരുക്കാം; ഹോം ഓഫീസ് : എർഗോണമിക്സും സുരക്ഷയും: മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുന്നു

നീരജ ജാനകി, മുരളി തുമ്മാരുകുടി

ഹോം ഓഫീസ്: എർഗോണമിക്സും സുരക്ഷയും

വീട്ടിൽ ഓഫീസ് സെറ്റ് അപ്പ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞ ഞങ്ങളുടെ കഴിഞ്ഞ ലേഖനത്തിൽ എർഗണോമിക്‌സിനെപ്പറ്റി അധികം പറഞ്ഞില്ല എന്ന് കുറച്ചു പേർ പരാതി പറഞ്ഞിരുന്നു. പൊതുവെ മലയാളികൾക്ക് അത്ര പരിചയമുള്ള പദമല്ല എർഗോണോമിക്‌സ്, മലയാളത്തിൽ ഇതിനൊരു വാക്ക് ഉണ്ടോ എന്നുമറിയില്ല.

'an applied science concerned with designing and arranging things people use so that the people and things interact most efficiently and safely' (വ്യക്തികളുടേയും പ്രവർത്തന പരിതഃസ്ഥിതികളുടേയും പഠനം) എന്നതാണ് എർഗണോമിക്‌സിന്റെ നിർവ്വചനം.

ശരാശരി ആളുകൾ ഓഫിസിൽ ദിവസം എട്ടുമണിക്കൂറോളം ജോലി എടുക്കുന്നു. അപ്പോൾ അവിടെ നിന്നാണോ ഇരുന്നാണോ ജോലി ചെയ്യുന്നത്, എവിടെ ഇരിക്കുന്നു (അഥവാ നിൽക്കുന്നു), കൂടുതൽ സമയം കന്പ്യൂട്ടറിൽ ആണോ ഫോണിൽ ആണോ (സാധാരണ ഓഫീസ് സമയത്ത് മറ്റെവിടെയെങ്കിലും ആണോ) എന്നതൊക്കെ പ്രധാനമാണ്. ഒരേ ജോലി തന്നെ വർഷങ്ങളായി ചെയ്യുന്‌പോൾ സാധാരണഗതിയിൽ പ്രശ്‌നമല്ലാത്ത കാര്യങ്ങൾ പോലും ഇപ്പോൾ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കും. ആധുനിക ഓഫീസുകൾ ഡിസൈൻ ചെയ്യുന്‌പോൾ തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട്. പോരാത്തതിന് ഓരോ ആധുനിക ഓഫിസുകളിലും ഒക്ക്യൂപ്പേഷണൽ ഹെൽത്ത് അഡൈ്വസർ ഉണ്ടാകും. അവർ പൊതുവിലുള്ള എർഗോണോമിക്‌സ് ചെക്ക് ചെയ്യുന്നത് കൂടാതെ ഒരോ വ്യക്തിയുടെയും ജോലിയും, ഓഫീസ് സെറ്റ് അപ്പും പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങൾ നൽകും. ചിലപ്പോൾ പ്രത്യേകതയുള്ള ഓഫീസ് ഉപകരണങ്ങളും നൽകും. ജനീവയിൽ സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്ന എനിക്ക് നടുവേദന ഉണ്ടാകാതിരിക്കാൻ ഉയരം അഡ്ജസ്റ്റ് ചെയ്യാവുന്ന ഒരു മേശയുണ്ട്. ഒരു മണിക്കൂർ ഇരുന്നു ജോലി ചെയ്താൽ, അടുത്ത അരമണിക്കൂർ നിന്ന് ജോലി ചെയ്യാം. മേശയുടെ അറ്റത്തുള്ള സ്വിച്ച് അമർത്തിയാൽ മേശയുടെ ഉയരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

വീട്ടിൽ ഓഫീസ് സെറ്റ് ചെയ്യുന്‌പോൾ നമുക്ക് പല പരിമിതികളുമുണ്ട്. പോരാത്തതിന് നമുക്ക് ഉപദേശം തരാൻ ഹെൽത്ത് ആൻഡ് സേഫ്റ്റി അല്ലെങ്കിൽ ഒക്കുപ്പേഷണൽ സേഫ്റ്റി ഉപദേഷ്ടാവ് അവിടെയില്ല. അതുകൊണ്ട് സാമാന്യമായ കുറച്ച് ഉപദേശങ്ങൾ തരാം, കൂടുതൽ എങ്ങനെ ലഭിക്കുമെന്ന് പറയുകയും ചെയ്യാം.

1. ഈ ലോക്ക് ഡൗൺ കാലം മൂന്നാഴ്ചത്തെ കാര്യമല്ലേ ഉള്ളൂ, അതിൽത്തന്നെ ഒരാഴ്ച കഴിഞ്ഞു. ഇനിയിപ്പോൾ രണ്ടാഴ്ചക്ക് വേണ്ടി ഓഫീസ് എർഗണോമിക്‌സ് നോക്കേണ്ടതുണ്ടോ എന്ന ചിന്ത നിങ്ങൾക്കുണ്ടെങ്കിൽ ഇപ്പോഴേ ദൂരെ കളയുക. ഒരു വെടിക്കെട്ടു കൊണ്ട് തീരുന്ന പൂരമല്ല ഇത്. എപ്പോഴാണ് കൊറോണക്കാലം അവസാനിക്കുക, സാധാരണ ഓഫീസ് ജീവിതം സാധ്യമാവുക എന്ന് ആർക്കും ഇപ്പോൾ പറയാൻ പറ്റില്ല. പോരാത്തതിന് കൊറോണ കഴിഞ്ഞുള്ള കാലത്തും സ്ഥിരമല്ലെങ്കിലും വീട്ടിലിരുന്നുള്ള ജോലി ചെയ്യൽ ജീവിത രീതിയായി മാറാൻ പോവുകയാണ്. അതുകൊണ്ടു തന്നെ ഹോം ഓഫീസ് സെറ്റ് അപ്പും ഓഫീസ് എർഗണോമിക്സും കാര്യമായി എടുക്കുക.

2. നമ്മുടെ ഓരോരുത്തരുടെയും പരിമിതിക്കുള്ളിൽ ഏറ്റവും ഉചിതമായ സ്ഥലം ഹോം ഓഫീസിനായി കണ്ടുപിടിക്കുക. വീട്ടിലെ ഉപയോഗിക്കാതെ കിടക്കുന്ന മുറികളോ ഗാരേജോ ഉണ്ടെങ്കിൽ അത് വൃത്തിയാക്കിയെടുക്കുന്നതാണ് ബെഡ്റൂമോ ഡൈനിങ്ങ് റൂമോ ടി വി റൂമോ ഓഫീസ് ആക്കുന്നതിലും നല്ലത്.

3. സ്റ്റോർ റൂമും ഗാരേജുമൊക്കെ വേഷം മാറ്റിയെടുക്കുന്‌പോൾ രണ്ടു കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഒന്ന്, നിങ്ങൾ ജോലി ചെയ്യുന്ന സ്ഥലത്ത് ആവശ്യത്തിന് പ്രകാശം വേണം. (എവിടെ നിന്നാണ് പ്രകാശം വരേണ്ടത് എന്ന് പിന്നെ പറയാം). രണ്ടാമത് മുറിയിലുള്ള ലൊട്ടു ലൊടുക്ക് സാധനങ്ങൾ തൽക്കാലം വെബ് കാം റേഞ്ചിൽ നിന്നു മാറ്റി വെറുതെ കൂട്ടിവെക്കരുത്. അലമാരിക്ക് മുകളിലിരിക്കുന്ന പഴയ മോണിറ്റർ തലയിലേക്ക് വീഴുന്ന സാഹചര്യം നല്ലതല്ല.

4. കസേര, മേശ തുടങ്ങി ഫർണിച്ചറുകൾ, മോണിറ്റർ, കീബോർഡ്, മൗസ് എന്നീ ഇലക്ടോണിക് എക്വിപ്‌മെന്റുകൾ, നല്ല ഇന്റർനെറ്റ് കണക്റ്റിവിറ്റി, ആശയവിനിമയത്തിനുള്ള ഉപകരണങ്ങൾ എന്നിവയാണ് ഒരു ഹോം ഓഫീസിന് അടിസ്ഥാനമായി വേണ്ട കാര്യങ്ങൾ. ജോലിയുടെ സ്വഭാവമനുസരിച്ച്, ഒന്നിലധികം മോണിറ്ററുകളോ മറ്റുപകരണങ്ങളോ ആവശ്യമായി വരും.

5. ഹോം ഓഫീസ് ജോലികൾ ബഹുഭൂരിപക്ഷവും ഇരുന്നുകൊണ്ട് ചെയ്യേണ്ടവയാണ്. നമ്മൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അനവധി പ്രത്യേകതകളുള്ള കസേരയാണ് ഓഫീസുകളിൽ ഉള്ളത്. റോളർ വീലുകൾ (അഞ്ചെണ്ണം), ഉയരം മാറ്റാവുന്നത്, ആം റെസ്റ്റ് ഉള്ളത്, ബാക്കിൽ സപ്പോർട്ട് ഉള്ളതും അഡ്ജസ്റ്റ് ചെയ്യാവുന്നതും, എന്നിങ്ങനെ. വീടുകളിൽ സാധാരണഗതിയിൽ ഇത് ഉണ്ടായിക്കൊള്ളണം എന്നില്ല. അതിനാൽ നല്ലൊരു കസേരക്കായി അൽപ്പം പണം മുടക്കുന്നതിൽ തെറ്റില്ലെന്നാണ് അഭിപ്രായം. ദീർഘനേരം ഇരുന്നുകൊണ്ട് ജോലിചെയ്യുന്നവർക്ക് ജോലിസമയങ്ങളിൽ നടുവിനും സ്പൈനൽ കർവുകളെയും സപ്പോർട്ടു ചെയ്യുന്ന കസേരകൾ ഇല്ലെങ്കിൽ ലോക്ക് ഔട്ട് കഴിയുന്‌പോഴേക്കും നടുവൊടിയും!

6. ഇനി ഇരിപ്പുരീതി (sitting posture) പറയാം. കസേരയിൽ നിവർന്നിരിക്കാൻ കഴിയണം. മേശയുടെ/മോണിറ്ററിന്റെ പൊസിഷൻ, നിങ്ങളുടെ ഉയരം എന്നിവക്കനുസരിച്ചു കസേരയുടെ ഉയരം കാൽപ്പാദം പൂർണമായും നിലത്തുറപ്പിക്കുന്ന വിധത്തിൽ ക്രമീകരിക്കാം. ആവശ്യമെങ്കിൽ കാലുകൾ വെയ്ക്കാനായി ഫൂട്ട് റെസ്റ്റ് ഉപയോഗിക്കാം. തുടകൾ തറക്കു സമാന്തരമായിവരുന്നരീതിയിലായിരിക്കണം കാലുകളുടെ പൊസിഷൻ. കൂടാതെ ഇരിക്കുന്ന അവസ്ഥയിൽ ശരീരം (നട്ടെല്ല്) കാലുകളിൽനിന്നും 90 ഡിഗ്രി ആങ്കിളിലായിരിക്കണം. ഇവിടെ മേശയുടെ ഉയരവും പ്രധാനമാണ്. കാലോ കാൽമുട്ടുകളോ മേശയിൽ തട്ടുന്ന വിധത്തിൽ ഇരിക്കരുത്.

7. ജോലിചെയ്യുന്‌പോൾ (കീ ബോർഡിൽ ടൈപ്പ് ചെയ്യുന്‌പോഴും മറ്റും) കൈമുട്ടുകൾ 90 ഡിഗ്രി ആങ്കിളിലായിരിക്കണം. കൈകൾ സുഗമമായി വെക്കാൻ ആംറെസ്റ്റിന്റെ സ്ഥാനം അനുയോജ്യമായ രീതിയിലാക്കുക. കീ-ബോർഡിലേക്കെത്താൻ കൈകൾ മുന്നോട്ടായേണ്ടി വരരുത്. മൗസ്, കീബോർഡ് എന്നിവ ഉപയോഗിക്കാൻ ഷോൾഡർ മുഴുവനായി ഇളക്കുന്നതിനു പകരം കൈമുട്ടുകളുപയോഗിച്ചു ചലിപ്പിക്കുക. മൗസും കീബോർഡും അധികം അകാലത്തിലല്ലാതെ വെക്കുകയും വേണം.

8. അടുത്തയായി ശ്രദ്ധിക്കേണ്ടത് നിങ്ങളും മോണിറ്ററും തമ്മിലുള്ള അകലമാണ്. മോണിറ്ററിന്റെ മുകൾഭാഗം നിങ്ങളുടെ കണ്ണിനുനേരെ വരുന്ന ക്രമത്തിൽ, ഏകദേശം ഒരു കയ്യകലത്തിൽ വെക്കാം. ഒരു കാരണവശാലും മോണിറ്ററിൽ നോക്കുന്നതിനായി മുന്നോട്ടായുകയോ കുനിയുകയോ ചെയ്യാനിട വരരുത്. രണ്ടു മോണിറ്ററുകളുണ്ടെങ്കിൽ രണ്ടിന്റെയും മധ്യത്തിൽ മുഖം വരുന്നതുപോലെ ഇരിക്കണം.

9. കണ്ണുകൾക്ക് കൂടുതൽ ആയാസം കൊടുക്കാതെ സ്‌ക്രീൻ ബ്രൈറ്റ്‌നസ്സ് നിജപ്പെടുത്തുക. എങ്ങനെ? ഏറ്റവും ലളിതമായിപ്പറഞ്ഞാൽ നിങ്ങളുടെ മുറിയിലെ വെളിച്ചത്തിനു തുല്യമായ തെളിച്ചം കന്പ്യൂട്ടർ സ്‌ക്രീനിൽ ഉണ്ടായിരിക്കണം. കൂടുകയും ചെയ്യരുത്. അല്ലാത്തപക്ഷം കണ്ണിനു കൂടുതൽ സ്ട്രെയിൻ ഉണ്ടാകാം. ഈ സ്ഥിതി വളരെനേരം തുടർന്നാൽ ഇറിറ്റേഷൻ, വേദന, കണ്ണുകൾ കൂടുതൽ വരണ്ടുപോകുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടാക്കും.

10. ഓഫീസ് ഫോൺ എപ്പോഴും തൊട്ടടുത്തുതന്നെ വെയ്ക്കുക. ഫോൺ ഉപയോഗിക്കുന്‌പോൾ തോളിനും ചെവിക്കുമിടയിൽ ഫോൺ/റീസിവർ തിരുകിവെക്കുന്നത് ഒട്ടും ആരോഗ്യകരമല്ല. കൂടുതൽസമയം ഉപയോഗത്തിലുണ്ടെങ്കിൽ സ്പീക്കർ ഉപയോഗിക്കുകയോ ഹെഡ് ഫോൺ വെയ്ക്കുകയോ ചെയ്യാം. ഹോം ഓഫീസ് സാഹചര്യത്തിൽ ഫോൺ കോളുകൾ എഴുന്നേറ്റ് നിൽക്കാനും നടക്കാനുമുള്ള അവസരമായി ഉപയോഗിക്കാം.

11. പലരും കൂടുതൽ നേരം ഒരേ പൊസിഷനിലിരുന്നു ജോലിചെയ്യുന്നവരായതിനാൽ ഓരോ ഒരുമണിക്കൂറിലും കസേരയിൽനിന്ന് എഴുന്നേൽക്കുക. അൽപ സമയം സ്‌ട്രെച്ച് ചെയ്യുകയും നടക്കുകയും ചെയ്യാം. കണ്ണുകൾക്ക് സ്ട്രെയിൻ തോന്നുന്നെങ്കിൽ അല്പസമയം കണ്ണടച്ചിരിക്കാം. സ്‌ക്രീനിൽ നിന്നു കണ്ണു മാറ്റി ഒന്നിലേക്കും ഫോക്കസ് ചെയ്യാതെ ദൂരത്തേയ്ക്ക് നോക്കിയിരിക്കാം.

12. ആധുനിക ഓഫിസുകളിൽ എ സി ഉണ്ടായിരിക്കുമെങ്കിലും വീട്ടിൽ ഉണ്ടായിക്കൊള്ളണമെന്നില്ല. പക്ഷെ ഇനിവരുന്ന നാളുകൾ കേരളത്തിലെ ചൂട് അധികമാകുന്നതിനാൽ മുറിയിലെ ചൂട്, ജോലിചെയ്യാൻ അനുകൂലമായ നിലയിൽ ക്രമീകരിക്കുന്നത് നന്നായിരിക്കും. അത് സാധിച്ചില്ലെങ്കിൽ ഇരിക്കുന്നിടം നല്ല വായൂസഞ്ചാരമുള്ള സ്ഥലമാകാൻ ശ്രദ്ധിക്കുക.

13. കന്പ്യൂട്ടറും മറ്റും കണക്ട് ചെയ്യുന്ന കോഡുകൾ കൃത്യമായി ഒതുക്കിവെക്കണം. പ്രത്യേകിച്ച് ഇലക്ട്രിസിറ്റി സപ്ലൈ വയറുകൾ. നിലത്തോ, നിങ്ങളുടെ കാലുകൾ വെയ്ക്കുന്നിടത്തോ അലക്ഷ്യമായി ഇടരുത്. ഷോക്ക് അടിക്കുന്നത് കൂടാതെ അവയിൽ തട്ടിവീഴുന്ന സാഹചര്യം ഒഴിവാക്കണം (സ്ലിപ്പ് ആൻഡ് ട്രിപ്പ് ഹസാർഡ്).

14. തീപിടിക്കാൻ സാധ്യതയുള്ളതോ അപകടമുണ്ടാക്കാവുന്നതോ ആയ വസ്തുക്കൾ മുറിയിൽ സൂക്ഷിക്കരുത്. ഹോം ഓഫിസ് ആയതിനാൽ ഭക്ഷണവും ചായകുടിയും ഓഫീസ് ടേബിളിൽ ചെയ്യാം എന്ന പരിപാടി വേണ്ട.

15. വളരെ പ്രധാനപ്പെട്ട ഡോക്യൂമെന്റുകൾ സൂക്ഷിച്ചുവെയ്ക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. കാണാതാകുകയോ, കുട്ടികളോ മറ്റോ നശിപ്പിക്കുന്ന അവസ്ഥയുണ്ടാകുകയോ ചെയ്യരുത്. അത്തരം സാധനങ്ങൾ സൂക്ഷിക്കാതെ അലക്ഷ്യമായി വെക്കുന്നത് തികച്ചും അൺപ്രൊഫഷണലായ രീതിയാണെന്ന് ഓർക്കണം. ആവശ്യത്തിനുള്ള സ്റ്റോറേജ് സംവിധാനവും ഉണ്ടായിരിക്കണം.

16. ഹോം ഓഫീസ് ടേബിളിൽ വായിക്കാൻ വേണ്ടി വെളിച്ചം അഡ്ജസ്റ്റ് ചെയ്യാൻ ഒരു ടേബിൾ ലാംപ് ഉണ്ടായിരിക്കുന്നതാണ് നല്ലത്. അത് നിങ്ങൾ എഴുതുന്ന കൈയുടെ എതിർ വശത്തായിരിക്കണം. മോണിറ്ററിലേക്ക് പ്രകാശമടിച്ച് കാണാൻ പറ്റാത്ത സ്ഥിതി ഉണ്ടാക്കരുത്,

17. ഇന്ത്യയിലെ അനവധി ആളുകളുടെ ജോലി വിദേശത്തെ സമയവുമായി ചേർന്നുപോകേണ്ട സാഹചര്യം ഉണ്ടാകാം. അതിനാൽ കൃത്രിമ വെളിച്ചം വേണ്ടി വരും. അത് നിങ്ങൾക്ക് ആയാസകരമാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

18. കൂടുതൽ സമയം ഫോൺ ചെയ്യേണ്ട ജോലി ആണെങ്കിൽ ഒരു ബാക്ക്ഗ്രൗണ്ട് നോയ്സ് ക്യാൻസെല്ലിങ് ഹെഡ് ഫോൺ നിർബന്ധമായും വേണം.

ഹോം ഓഫീസ് സെറ്റ് ചെയ്ത് ജോലി ചെയ്തുതുടങ്ങി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ് നിങ്ങളുടെ ആരോഗ്യം ഒന്ന് വിലയിരുത്തുക. നാടുവിനോ കൈക്കുഴയ്ക്കോ വേദന തോന്നുന്നുണ്ടോ, കണ്ണുകൾക്ക് ആയാസം അനുഭവപ്പെടുന്നുണ്ടോ, ചെവി വേദന ഉണ്ടോ എന്നെല്ലാം ശ്രദ്ധിക്കണം. നിങ്ങളുടെ ഹെൽത്ത് ആൻഡ് സേഫ്റ്റി ഉപദേശകനുമായി ബന്ധപ്പെടുക. ഇന്റർനെറ്റിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

സുരക്ഷിതരായിരിക്കുക.

മുരളി തുമ്മാരുകുടി, നീരജ ജാനകി

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആയിരം രൂപയ്ക്ക് വേണ്ടി ഭാര്യയെ കൂട്ടുകാർക്ക് എറിഞ്ഞു കൊടുത്ത ഭർത്താവ്; കഠിനംകുളത്ത് ഭാര്യയെ എത്തിച്ച ശേഷം പീഡകരെ എല്ലാം വിളിച്ചു വരുത്തിയത് ഭർത്താവെന്നതിന് തെളിവു കിട്ടി; പിടിയിലായ മുഖ്യപ്രതിയും പങ്കുവയ്ക്കുന്നത് ഭർത്താവിന്റെ പണത്തോടുള്ള മോഹം; തീരദേശത്ത് നിന്ന് നൗഫലിനെ പൊലീസ് പൊക്കിയത് ശക്തമായ തെരച്ചിലിന് ഒടുവിൽ; കേരളത്തെ ഞെട്ടിച്ച പീഡനത്തിൽ ഗൂഢാലോചനയ്ക്ക് പിന്നിലുള്ളത് ഭാര്യയോടുള്ള പക
താമസം ഇടുക്കിക്കാരിയായ സുന്ദരിക്കൊപ്പം; പലയിടത്തും യുവതിയുമായി ചുറ്റിക്കറങ്ങുന്നതും ഹരം; ഏതുകേസിലും രക്ഷിച്ചെടുക്കാൻ സകല അടവും പയറ്റുന്നത് കൂട്ടുകാരി തന്നെ; കഴിഞ്ഞ സെപ്റ്റംബറിൽ പൊലീസ് ജീപ്പിന്റെ ചില്ല് പൊട്ടിച്ച കേസിൽ 10000 രൂപ കോടതിയിൽ കെട്ടിവച്ചതും മറ്റാരുമല്ല; ചില്ലറ മോഷണങ്ങൾ നടത്തി കുട്ടിക്കള്ളനെന്ന് കുപ്രസിദ്ധനായി 16 വയസിലെ പയറ്റിത്തെളിഞ്ഞു; മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായ ഡ്രാക്കുള സുരേഷിന്റെ കഥ
പാമ്പിനെ ഉപയോഗിച്ച് ഭാര്യയെ കൊന്നത് അച്ഛനും അമ്മയ്ക്കും സഹോദരിക്കും മുമ്പിൽ അഭിനയിച്ചു കാണിച്ച് സൂരജ്; അണലിയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ കുടുംബാംഗങ്ങളുടെ മൊഴിയിൽ നിറയുന്നത് അവ്യക്തത മാത്രം; സ്ത്രീധനമായി നൽകിയ ബൊലേനാ കാറിനൊപ്പം അച്ഛന്റെ പിക്ക് അപ്പ് ഓട്ടോയും കേസിൽ തൊണ്ടി മുതൽ; സൂരജിനെ അടൂരിലെ വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുത്തത് അവ്യക്തതകൾ നീക്കാൻ; ഉത്രാ കൊലക്കേസിൽ ഇനി സൂര്യയുടെ ആൺ സുഹൃത്തിന്റെ മൊഴി എടുക്കൽ
പബ്ജിക്ക് അപ്പുറം പ്രണയിച്ചത് ഓൺലൈൻ റമ്മിയെ; അക്കൗണ്ടിലൂടെ പണമിറക്കി കളിച്ച് ഒരു ദിവസം അയ്യായിരം രൂപ വരെ സമ്പാദിച്ച ഭ്രാന്ത്; ലഭിച്ചതിന്റെ ഇരട്ടി ഓൺലൈൻ ചൂതാട്ടത്തിൽ നഷ്ടമായി; ഉറക്കമിളഞ്ഞുള്ള കളിക്കിടെ മൊബൈലിലൂടെ കാമുകിയേയും കിട്ടി; അസമിലുള്ള പ്രണയിനിയെ കാണാനും സ്വന്തമാക്കാനും പണം അനിവാര്യമായപ്പോൾ താഴത്തങ്ങാടിയിൽ എത്തി; മോഷണ ശ്രമത്തിനിടെ കൊലപാതകവും; പ്രണയത്തിന് അടിമയെന്ന് 'ബാറ്ററി ബിലാൽ'; ഷാനി മൻസിലിലെ കൊലയിൽ വ്യക്തത വരുമ്പോൾ
ഗുജറാത്തിൽ നാല് രാജ്യസഭാ സീറ്റിൽ മൂന്നിടത്ത് ജയിക്കാൻ ഇനി ബിജെപിക്ക് വേണ്ടത് രണ്ട് വോട്ട് കൂടി; കോൺഗ്രസ് എംഎൽഎമാരെ രാജിവയ്‌പ്പിച്ച് വിജയിക്കാനുള്ള ഫസ്റ്റ് വോട്ട് മൂല്യം 35ൽ എത്തിച്ച് അമിത് ഷാ; ഭാരതീയ ട്രൈബൽ പാർട്ടിയും എൻസിപിയും പിന്തുണച്ചാൽ ബിജെപി ലക്ഷ്യം നേടും; എംഎൽഎമാരെ കോൺഗ്രസ് റിസോർട്ടിലേക്ക് മാറ്റിയത് കൂറൂമാറ്റത്തിന് തടയിടാൻ; രാജസ്ഥാനിലും ഓപ്പറേഷൻ ലോട്ടസ് തുടരുന്നു; കെസിയെ തോൽപ്പിക്കാൻ രണ്ടും കൽപ്പിച്ച് ബിജെപി
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
പാമ്പിന്റെ ജാർ ഉത്രയുടെ വീട്ടിൽ കൊണ്ടിട്ടത് പൊലീസെന്ന് പറഞ്ഞ് തീർത്ത പ്രതിരോധം പൊളിഞ്ഞു; വീട്ടിലെ റബ്ബർ തോട്ടത്തിൽ സുരേന്ദ്ര പണിക്കർ സ്വർണം മാന്തിയെടുത്തപ്പോൾ ക്രൈംബ്രാഞ്ചിന് കിട്ടിയത് നിർണ്ണായക തെളിവ്; സ്ഥിരമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഉത്രയെ അസഭ്യം പറയാറുണ്ടായിരുന്നുവെന്ന് മനസ്സിലായതോടെ തന്ത്രങ്ങൾ മാറ്റി പിടിച്ചത് നിർണ്ണായകമായി; അടൂരിനെ നാണം കെടുത്തി സൂരജും അച്ഛനും അമ്മയും സഹോദിയും; വീട്ടിലെ ഭാവി മരുമകനും കേസിൽ പ്രതിയാകാൻ സാധ്യത
അണലിയെ കൈമാറിയത് അമ്മയുടേയും സഹോദരിയുടേയും മുമ്പിൽ വച്ച്; കല്ലുവാതുക്കൽ സുരേഷ് പോയപ്പോൾ അണലി പുറത്തേക്ക് ചാടി; ഏറെ ശ്രമകരമായി പാമ്പിനെ പിടികൂടിയത് സൂരജ്; ആദ്യ ശ്രമം പൊളിഞ്ഞപ്പോൾ മുർഖനെത്തി; ഭാര്യയെ കടുപ്പിച്ചത് വടികൊണ്ട് മൂർഖനെ വേദനിപ്പിച്ച്; ഉത്രയുടെ വീട്ടിലെ നാടകവും സ്വത്ത് സ്വന്തമാകുമെന്ന് ഉറപ്പിക്കാൻ; രക്ഷപെടാൻ അവസരമൊരുക്കിയതും നിയമ ഉപദേശം ലഭ്യമാക്കിയതും കൂടപ്പിറപ്പ്; സൂരജിന്റെ മൊഴി വെട്ടിലാക്കുന്നത് സഹോദരിയെ; എംബിഎക്കാരി രണ്ടാം പ്രതിയാകാൻ സാധ്യത
സച്ചിനെ തൊട്ട ആരാധകനെ ക്രൂരമായി മർദ്ദിച്ച ബോഡി ഗാർഡ്! 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വതന്ത്രനായി മത്സരിച്ച് വാർഡ് മെമ്പറായ സഖാവിന്റെ മകൻ; സിപിഎമ്മിൽ തിരിച്ചെത്തിയ അച്ഛന് ഇപ്പോഴുള്ളത് കർഷക സംഘത്തിന്റെ ചുമതലകൾ; സൂര്യയുമായി സൗഹൃദം തുടങ്ങുന്നത് അടൂർ ഗവ ബോയ്സ് ഹയർസെക്കണ്ടറി സ്‌ക്കൂളിലെ പഠനത്തിനിടെ; അഞ്ചലിലെ ക്രൂരതയിൽ സംശയ നിഴലിലുള്ള പ്രശാന്ത് ബിബിഎ പരീക്ഷയുടെ തിരക്കിൽ; ഉത്രാ കൊലപാതകത്തിൽ സൂരജിനെ ഒളിപ്പിച്ച കൂട്ടുകാരനും ആളു ചില്ലറക്കാരനല്ല
പച്ചകുത്തിയത് തിരിച്ചറിയാതിരിക്കാൻ കൈകൾ വെട്ടി മാറ്റി; മൃതദേഹം ആരുടേതെന്ന് അറിയാതിരിക്കാൻ തല വെട്ടിക്കളഞ്ഞ ശേഷം വസ്ത്രങ്ങളും അഴിച്ചു മാറ്റി തെളിവു നശിപ്പിക്കൽ; രണ്ട് സംസ്ഥാനങ്ങളിലായി പടർന്ന് കിടന്ന കൊലപാതക കേസിൽ ഒരു വർഷത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്: 25 ലക്ഷം രൂപയുടെ സ്വർണവും പണവുമായി കാമുകനൊപ്പം നാടുവിട്ട 19കാരിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ വീട്ടുകാരും
ബാർ ഹോട്ടലിൽ എത്തിയാൽ എസി മുറി നിർബന്ധം; ദിവസങ്ങളോളം മുറിയെടുത്തു ഉയർന്ന ബ്രാൻഡിൽ മദ്യപാന പാർട്ടി; ഒപ്പം ഉല്ലസിക്കാൻ പരസ്ത്രീ സംസർഗ്ഗവും; മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സൂരജ് ആഡംബരങ്ങളിൽ രമിച്ചിരുന്നത് ഇങ്ങനെ; അടിപൊളി ജീവിതം നയിച്ചത് സ്ത്രീധനമായി കിട്ടിയ സ്വർണ്ണവും പണവും ഉപയോഗിച്ചു; നിരവധി സ്ത്രീകളുമായി ഉത്രയുടെ ഘാതകന് ബന്ധമുണ്ടെന്ന് സൂചന; സൂരജിന്റെ അമ്മയും സഹോദരിയും ശ്രമിച്ചത് ഉത്രയുടെ ദൗർബല്യം ചൂഷണം ചെയ്ത് പരമാവധി പണം നേടാൻ
ഭക്ഷണമില്ലാതെ കടുത്ത ചൂടിൽ കുപ്പിക്കുള്ളിൽ കിടന്ന പാമ്പ് അക്രമകാരിയായിരുന്നു; പാമ്പിന്റെ ചീറ്റലിൽ താൻ പോലും ഭയന്നു വിറച്ചു; പതിനൊന്ന് ദിവസം പട്ടിണിക്ക് ഇട്ട മൂർഖൻ പാമ്പിനെ ഉത്രയുടെ ഇടതു ഭാഗത്ത് ജാർ തുറന്ന് പുറത്തു വിട്ട് കയ്യിൽ കടിപ്പിച്ചു; അണലിയെ ഞെക്കി നോവിച്ച് ഉത്രയുടെ പുറത്ത് വെച്ച് ചാക്കു തുറന്ന് രണ്ടാം ശ്രമം പാഴായി; ഭാര്യയെ കൊന്നത് മൂന്നാം അറ്റംപ്റ്റിൽ; ഒടുവിൽ എല്ലാം മണി മണി പോലെ പറഞ്ഞ് അഞ്ചലിലെ വില്ലൻ; സൂരജിന്റെ മൊഴിയിൽ നിറയുന്നതുകൊടും ക്രൂരത
വിവാഹ ആലോചന വന്നപ്പോൾ ഉത്രയുടെ പോരായ്മ ഇടനിലക്കാരൻ പറഞ്ഞിരുന്നു; കുട്ടി ആയതോടെ ദാമ്പത്യ പ്രശ്‌നങ്ങൾ സഹിക്കാവുന്നതിലും അപ്പുറമായി; സ്വർണ്ണവും പണവും പല വഴിക്ക് മാറ്റിയത്ബന്ധം ഒഴിയുന്നതിനും തടസ്സമായി; മകനെ നഷ്ടപ്പെടുമെന്നത് ആലോചിക്കാൻ പോലും കഴിഞ്ഞില്ല; പാമ്പു കടിയിൽ തന്ത്രം വിജയിച്ചാൽ എല്ലാം ശുഭമെന്ന ചിന്തയിൽ പ്ലാനിങ്; ഒടുവിൽ സത്യങ്ങൾ പറഞ്ഞു തുടങ്ങി; ഗാർഹിക പീഡനത്തിൽ അമ്മയ്ക്കും സഹോദരിക്കുമെതിരേയും സൂരജിന്റെ മൊഴി
അബുദാബിയിൽ ഒന്നരമാസമായി തെരുവോരത്ത് അന്തിയുറങ്ങുന്ന മലയാളികൾ അടക്കമുള്ള തൊഴിലാളികൾ പട്ടിണിയിൽ എന്ന് വാർത്ത; ഫേക് ന്യൂസിന്റെ പേരിൽ ദുബായിൽ ഏഷ്യാനെറ്റ് ന്യൂസ് സംഘം അറസ്റ്റിൽ; സംഘത്തിനൊപ്പം കസ്റ്റഡിയിലായത് സിപിഎം അനുകൂല പ്രവാസി സംഘടന ശക്തി തിയറ്റേഴ്‌സ് ഭാരവാഹികളും; മോചനത്തിന് സമ്മർദ്ദം ചെലുത്തി രാജീവ് ചന്ദ്രശേഖറും പ്രമുഖ പ്രവാസി വ്യവസായിയും
വീട്ടമ്മയെ കെണിയിൽ പെടുത്തി ദുരുപയോഗം ചെയ്ത ശേഷം വീഡിയോ എടുത്ത് മൊബൈലിൽ സൂക്ഷിച്ചത് ഇടുക്കിയിലെ മെത്രാൻ ആകാനുള്ളവരുടെ ലിസ്റ്റിൽ ഇടംപിടിച്ച വൈദികൻ; വെള്ളയാംകുടി ഫൊറോന പള്ളി വികാരിക്കു പണി കിട്ടിയത് മൊബൈൽ നന്നാക്കാൻ ഏൽപ്പിച്ചപ്പോൾ; ഇടവകയിലെ ആഭ്യന്തര പ്രശ്‌നങ്ങളും വിവാദത്തിന് വഴിമരുന്നിട്ടു; ആഴ്‌ച്ചകൾക്ക് മുമ്പ് മുങ്ങിയ വൈദികനെ തേടി വിശ്വാസ സമൂഹം; വീട്ടമ്മയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ പൊലീസ്
കരിമൂർഖൻ കടിച്ചാൽ ഏതുറക്കത്തിൽ നിന്നും ഞെട്ടിയുണരും; വേദനാജനകമായ കടിയേറ്റിട്ടും ഉണരാതെ ഉത്ര ആണ്ടുപോയത് മയക്കത്തിലേക്കും മരണത്തിലേക്കും; ടൈലുകൾ പാകിയ എസി മുറിയിൽ എങ്ങനെ പാമ്പ് കയറിയെന്ന് യാതൊരു പിടിയുമില്ലാതെ വീട്ടുകാർ; സർപ്പദോഷത്തിനു ശാസ്ത്രീയമായ അടിത്തറയില്ലെന്നും മരണം പഠനവിഷയമെന്നും വിദഗ്ദർ; പകവെച്ച് പാമ്പുകൾ കൊത്തില്ലെന്നും സംഭവം പരിശോധിക്കേണ്ടതെന്നും മറുനാടനോട് വാവാ സുരേഷ്; വിശദീകരിക്കാൻ കഴിയാത്ത ദാരുണ മരണമായി അഞ്ചലിലെ ഉത്രയുടെ വിയോഗം
പിണറായിക്ക് ജീവിതം കാലം മുഴുവൻ തലതാഴ്‌ത്താൻ ഇതാ ഒരു നാണംകെട്ട ചിത്രം; സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ വിരമിക്കുന്ന ദിവസം ഉറങ്ങിയത് ഓഫീസിലെ വെറും നിലത്ത് പാ വിരിച്ച് കിടന്നും; ഗസ്റ്റ് ഹൗസ് ഇല്ലാത്ത ഷൊർണ്ണൂരിലെ മെറ്റൽ ഇൻഡ്‌സ്ട്രീസ് ഓഫീസ് മുറിയിൽ പാ വിരിച്ച് കിടന്നുറങ്ങി എണ്ണീറ്റ ചിത്രം പോസ്റ്റ് ചെയ്ത് ജേക്കബ് തോമസ്; ഞായറാഴ്ച ആയിട്ടും അവസാന ദിവസവും പണിയെടുത്ത് വിരമിക്കലിന് വിവാദ ഐപിഎസ് ഓഫീസർ
അൽപം മന്ദതയുള്ള മകളെ പൊന്നു പോലെ നോക്കാൻ സ്ത്രീധനമായി നൽകിയത് അഞ്ചുലക്ഷം രൂപയും തൊണ്ണൂറ്റിയാറര പവൻ സ്വർണ്ണവും പുത്തൻ ബലേനോ കാറും മൂന്നേക്കർ റബ്ബർ എസ്റ്റേറ്റും; രണ്ടുവർഷത്തിനിടെ കൊടുത്തത് പതിനഞ്ച് ലക്ഷത്തോളം രൂപ; കല്യാണത്തിന് മുമ്പേ മകളുടെ കുറവുകൾ ഭർതൃ വീട്ടൂകാരെ അറിയിച്ചിരുന്നു; ഗുണ്ടാസംഘത്തിന്റെ നേതാവാണ് മരുമകനെന്ന് തിരിച്ചറിഞ്ഞത് ഈയിടെ; മകളെ ഭർത്താവ് കൊന്നതു തന്നെ; ഉത്രയുടെ പിതാവ് വിജയസേനൻ മറുനാടനോട്
അതിരുവിട്ട് ബന്ധം വളർന്നത് വാട്‌സാപ്പ് ചാറ്റിലൂടെ; ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പുറത്ത് കാറിൽ കറക്കം; വിലക്കിയിട്ടും ഫലമില്ലാതെ വന്നതോടെ വീട്ടുവഴക്കുകൾ; മകളുടെ മരണത്തിന് മുമ്പ് മരുമകളുടെ ഫോണിലേക്ക് നിരവധി കോളുകൾ; പൊലീസിൽ പരാതി നൽകിയതോടെ പെട്രോൾ ഒഴിച്ചുകത്തിക്കുമെന്ന് മരുമകന്റെ ഭീഷണി; കരുനാഗപ്പള്ളിയിൽ മരുമക്കൾ തമ്മിലുള്ള അവിഹിത ബന്ധത്തെ ചൊല്ലി മകൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ എങ്ങുമെത്താതെ അന്വേഷണം
ഹൈറേഞ്ചിലെ ഫൊറോന പള്ളിയിലെ വികാരിയച്ചന്റെ പ്രണയ ലീലകളുടെ വീഡിയോയും ചിത്രങ്ങളും വാട്‌സ് ആപ്പിൽ പ്രചരിക്കുന്നു; ബിരുദങ്ങളുടെ നീണ്ട പട്ടികയുള്ള 'ജ്ഞാനി'യുടെ ദൃശ്യങ്ങൾ കണ്ട് തലയിൽ കൈവെച്ച് ഇടവകക്കാർ; ഹോളയിട്ട പുരോഹിതൻ വീട്ടമ്മയെ പാട്ടിലാക്കിയത് സാഹചര്യം മുതലെടുത്ത്; നാട്ടുകാർ വിവരം അറിഞ്ഞതോടെ നാടുവിട്ടു മുങ്ങി അച്ചൻ
ഭാര്യവീട്ടിൽ എത്തിയാൽ എട്ടു മണിക്ക് ഉണരുന്നത് പതിവുള്ള സൂരജ് ഉത്ര മരിച്ച ദിവസം എഴുനേറ്റത് രാവിലെ ആറു മണിക്ക്; മകളുടെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുമ്പോൾ ദേഷ്യത്തോടെ പെരുമാറിയതും അസ്വഭാവിക തോന്നാൻ ഇടയാക്കി; സ്ത്രീധനമായി നൽകിയ 100 പവൻ രണ്ട് വർഷം കൊണ്ട് സൂരജ് വിറ്റഴിച്ചു; മരുമകന് പാമ്പു പിടുത്തക്കാരുമായി അടുത്ത ബന്ധമെന്നും ചില പ്രത്യേക സംഘത്തിന്റെ തലവനാണെന്നും ഉത്രയുടെ മാതാപിതാക്കൾ; പാമ്പുകടി മരണത്തിൽ സംശയമുണ്ടാകാൻ കാരണം സൂരജിന്റെ ദുരൂഹമായ പെരുമാറ്റം
ഷെട്ടിയെ കുടുക്കിയത് ഭർത്താക്കന്മാരെന്ന് പുറത്തായതോടെ ഭാര്യമാർ ആശുപത്രിയിൽ വരാതെയായി; നെന്മാറയിലെ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് പിന്നിലും എൻഎംസി ഹെൽത്ത് കെയറിൽ നിന്നും ഒഴികിയെത്തിയ പണമെന്ന് സൂചന; ഭാര്യമാരെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരാക്കി നെന്മാറയിൽ പ്രശാന്ത് മങ്ങാട്ടും പ്രമോദ് മങ്ങാട്ടും പടുത്തുയർത്തിയത് സ്വന്തം ആശുപത്രി സാമ്രാജ്യം; മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മോഹൻലാലും ഒരുമിച്ച് ഉദ്ഘാടനം ചെയ്ത ആശുപത്രിയും തട്ടിപ്പിന്റെ ആഗോള ചർച്ചയിൽ