1 usd = 72.00 inr 1 gbp = 92.73 inr 1 eur = 79.33 inr 1 aed = 19.60 inr 1 sar = 19.20 inr 1 kwd = 237.01 inr

Nov / 2019
15
Friday

കേരളത്തിൽ ഇപ്പോൾ നന്മമരം ആകാൻ വളരെ എളുപ്പമാണ്; സാമ്പത്തിക വളർച്ചയും ബാങ്കിങ് സംവിധാനങ്ങളുടെ മികവും ധനവിനിയോഗം എളുപ്പമാക്കും; ഒറ്റ ദിവസം കൊണ്ട് ഒരുകോടി രൂപ വേണമെങ്കിൽ പിരിച്ചെടുക്കാം; ഇത് അർഹതപ്പെട്ടവരിലേക്ക് എത്തുന്നു എന്ന് ഉറപ്പു വരുത്തലാണ് പ്രധാനം; ഒന്നോ രണ്ടോ വിഷവൃക്ഷങ്ങൾ ഉണ്ടെന്നു കരുതി നന്മമരങ്ങളെ മൊത്തം വെട്ടിക്കളയരുത്; വേണ്ടത് സർക്കാർ നിബന്ധനകൾ: മുരളി തുമ്മാരുകുടി എഴുതുന്നു

November 02, 2019 | 05:32 PM IST | Permalinkകേരളത്തിൽ ഇപ്പോൾ നന്മമരം ആകാൻ വളരെ എളുപ്പമാണ്; സാമ്പത്തിക വളർച്ചയും ബാങ്കിങ് സംവിധാനങ്ങളുടെ മികവും ധനവിനിയോഗം എളുപ്പമാക്കും; ഒറ്റ ദിവസം കൊണ്ട് ഒരുകോടി രൂപ വേണമെങ്കിൽ പിരിച്ചെടുക്കാം; ഇത് അർഹതപ്പെട്ടവരിലേക്ക് എത്തുന്നു എന്ന് ഉറപ്പു വരുത്തലാണ് പ്രധാനം; ഒന്നോ രണ്ടോ വിഷവൃക്ഷങ്ങൾ ഉണ്ടെന്നു കരുതി നന്മമരങ്ങളെ മൊത്തം വെട്ടിക്കളയരുത്; വേണ്ടത് സർക്കാർ നിബന്ധനകൾ: മുരളി തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ന്റെ ചെറുപ്പകാലത്ത് ഭാവനകളെ ഏറ്റവും വികസിപ്പിച്ച, രാത്രികളെ പേടിപ്പിച്ച ഒരു പുസ്തകമാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതീഹ്യ മാല. ആനകളുടെയും അമ്പലങ്ങളുടേയും മാത്രമല്ല യക്ഷികളുടെ കഥകൾ കൂടി അതിൽ ഉണ്ടായിരുന്നു. ശങ്കുണ്ണി കഥപറയുന്ന കാലത്ത് കേരളത്തിൽ എല്ലായിടത്തും തന്നെ യക്ഷികളുടെ വിഹാരമായിരുന്നു. കള്ളിയങ്കാട്ടിലെ നീലി മുതൽ സൂര്യകാലടിയുടെ അച്ഛനെ കൊന്നവർ വരെ എത്രയോ യക്ഷികൾ. യക്ഷിയുടെ പിടിയിൽ പെട്ട് മരിച്ചതിൽ എത്രയോ അധികം പേർ യക്ഷികളെ കണ്ടു പിടിച്ചിരിക്കുന്നു. അതിന്റെ ആയിരം ഇരട്ടി പേർ യക്ഷിയെ പേടിച്ചു വൈകീട്ടായാൽ വീടിന് പുറത്തിറങ്ങാതിരുന്നു. രാത്രി പന്ത്രണ്ടുമണി ഷിഫ്റ്റ് കഴിഞ്ഞു ഏലൂരുനിന്നും ഇടത്തലയിലേക്ക് നടന്ന എന്റെ അച്ഛൻ ചെറിയൊരു മണികിലുക്കും കേട്ട് പേടിച്ചു വീണുപോയ കഥ അച്ഛൻ പറഞ്ഞിട്ടുണ്ട്. മണികെട്ടിയ കാളയും ആയി കാളവണ്ടി കടന്നുപോയിക്കഴിഞ്ഞപ്പോൾ ആണ് അച്ഛന് സംസാരശേഷി വീണ്ടു കിട്ടിയത്.

ഇരുപതാം നൂറ്റാണ്ടിന്റെ പകുതി കഴിഞ്ഞപ്പോൾ തന്നെ യക്ഷികളുടെ കഷ്ടകാലം ആരംഭിച്ചു. ഇരുപത്തി ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും മലയാള സിനിമക്കും നോവലിലും പുറത്ത് യക്ഷികളെ കാണാതായി.

ഇതെങ്ങനെ സംഭവിച്ചു ?

മലയാളികൾ അന്ധവിശ്വാസങ്ങളിൽ നിന്നും മോചിതരായോ ?

ഒവ്വ , അതിനു നമ്മൾ വേറെ ജനിക്കണം. കാൻസർ മാറാൻ പ്രാകൃത ചികിത്സയും എം ബി ബി എസ് അഡ്‌മിഷൻ കിട്ടാൻ പുണ്യാളന് പ്രാർത്ഥനയും നടത്തുന്ന നമ്മളോടാ ശാസ്ത്രത്തിന്റെ കളി. യക്ഷികളെ നാട് കടത്തിയത് രണ്ടു സർക്കാർ സ്ഥാപനങ്ങൾ ആണ്. വൈദ്യുതി ബോർഡും കെ എസ് ആർ ടി സി യും. രാത്രി എവിടെയും വെളിച്ചം വന്നപ്പോൾ ഒളിച്ചു നിൽക്കാൻ യക്ഷികൾക്ക് സ്ഥലമില്ലാതായി. കെ എസ് ആർ ടി സി വന്നപ്പോൾ ദൂരയാത്രക്ക് നടന്നു പോകാൻ ആളെ കിട്ടാതായി. വെള്ള സാരിയും എടുത്തു വെറ്റിലയും നോക്കി പാലമരത്തിന്റെ ചോട്ടിലിരുന്ന യക്ഷിമാരൊക്കെ ബോറടിച്ചു ചത്തു. അല്ല കെ എസ് ആർ ടി സി കൊന്നു.

കേരളത്തിൽ യക്ഷിവധം അരങ്ങേറുന്ന കാലത്ത് യൂറോപ്പിൽ ഇതിലും ശക്തനായ എതിരാളിയെ ആണ് സർക്കാരുകൾ നേരിട്ടത്. ഇപ്പോളത്തെ ഇന്ത്യയിലെ പോലെ മതത്തിനൊക്കെ വലിയ സ്വാധീനം ഉള്ള രാജ്യങ്ങൾ ആയിരുന്നു യൂറോപ്പിലും. പള്ളിക്കും പട്ടക്കാർക്കും ഒക്കെ വലിയ അവകാശങ്ങളും അധികാരങ്ങളും ഉണ്ടായിരുന്നു. പക്ഷെ പതുക്കെ പതുക്കെ സർക്കാർ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്തി, തൊഴിലില്ലായ്മ കുറച്ചു, തൊഴിലില്ലായ്മ വേതനം സാർവത്രികം ആക്കി, വിദ്യാഭ്യാസം സൗജന്യമാക്കി, ആളുകൾക്ക് വീടും, ഭക്ഷണവും ഒക്കെ ലഭ്യവും അവകാശവും ഒക്കെയാക്കി.

ജനങ്ങൾ ആകട്ടെ ഇതൊക്കെ കിട്ടിയപ്പോൾ ദൈവത്തിന് നന്ദി പറയുകയല്ല ചെയ്തത്, പള്ളിയിലേക്കുള്ള വരവ് നിർത്തി, പട്ടക്കാരെ മൈൻഡ് ചെയ്യാതായി. കൊണ്ട് നടക്കാൻ പറ്റാത്തതിനാൽ മതങ്ങൾക്ക് പള്ളികൾ വിൽക്കേണ്ടി വന്നു, പട്ടക്കാരൻ ആകാൻ ആളെ കിട്ടാത്തതിനാൽ കേരളത്തിൽ നിന്നും ഇറക്കുമതി ചെയ്യേണ്ടി വന്നു. പക്ഷെ ഇതൊക്കെ നാളത്തെ കേരളത്തിന്റെ കാര്യമാണ്. ഇന്നത്തെ കേരളം അങ്ങനെയല്ല. പഠിക്കാൻ കഴിവുള്ള കുട്ടികൾക്ക് ഫീസ് കൊടുക്കാൻ പറ്റാത്തവർ ഏറെയുണ്ട്. ചികിത്സ ഉണ്ടായിട്ടും പണമില്ലാത്തതിനാൽ ചികിത്സനേടാൻ കഴിയാത്തവർ നമുക്ക് ചുറ്റുമുണ്ട്, ഒറ്റ രോഗമോ അപകടമോ വന്നാൽ അതിന്റെ ചികിത്സാ ചെലവ് താങ്ങാൻ പറ്റാതെ വീട് വിൽക്കേണ്ടി വരുന്നവരും പട്ടിണിയിലേക്ക് പോകുന്നവരും ഒക്കെയുണ്ട്. ഇതൊന്നും പോരാത്തതിന് വർഷത്തിൽ നാല്പതിനായിരം വാഹനാപകടത്തിൽ നാലായിരം പേരെങ്കിലും നാടുവൊടിഞ്ഞു കിടപ്പിലായി കുടുംബത്തിന്റെ നടുവൊടിക്കുന്നു.

ഇവരെ സഹായിക്കാൻ ആരുണ്ട് ?

പറയുമ്പോൾ സർക്കാർ കൂടെയുണ്ട്. പക്ഷെ പ്രായോഗികമായി ഇപ്പോൾ സർക്കാർ ചെയ്യുന്നതിനും സർക്കാരുകൾക്ക് ചെയ്യാൻ പറ്റുന്നതിനും പരിധിയുണ്ട്. എനിക്ക് പരിചയമുള്ള ഒരു കേസിൽ നടുവൊടിഞ്ഞുകിടക്കുന്ന ഒരു വിദ്യാർത്ഥിയുടെ കാര്യത്തിൽ ആറുമാസം സർക്കാർ സംവിധാനങ്ങളുടെ പുറകെ നടന്നിട്ട് കിട്ടിയത് പതിനയ്യായിരം രൂപയാണ്. എല്ലാവർക്കും വേണ്ട വീടും, ചികിത്സയും വിദ്യാഭ്യാസ സഹായവും ഒക്കെ നല്കാൻ സർക്കാരിന്റെ അടുത്ത് പണം ഒന്നുമില്ല. ഇവിടെയാണ് നന്മമരങ്ങളുടെ പ്രസക്തി. ഇപ്പോൾ കേരളത്തിൽ എവിടെയും ഇവർ കാണപ്പെടുന്നു. കേരളത്തിന് പുറത്തിരുന്നു കേരളത്തിൽ നന്മചെയ്യാൻ ശ്രമിക്കുന്നവരും ഉണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, വീടുപണി ഇങ്ങനെ എല്ലാ വിഷയത്തിലും ഇവർ ഇടപെടും.

ഇങ്ങനെ കേരളത്തിന് പുറത്തിരുന്നു കേരളത്തിൽ ഇടപെട്ട പരിചയം വച്ച് പറയട്ടെ, കേരളത്തിൽ ഇപ്പോൾ നന്മമരം ആകാൻ വളരെ എളുപ്പമാണ്. അതിന് പല കാരണങ്ങൾ ഉണ്ട്.

1. പൊതുവെ കേരളത്തിലെ സാമ്പത്തികസ്ഥിതിയിൽ ഉണ്ടായ വളർച്ച

2. ബുദ്ധിമുട്ടുകൾ അറിഞ്ഞും പരസ്പരസഹായം സ്വീകരിച്ചും വളർന്ന ഒരു തലമുറ

3. ലോകത്തെമ്പാടും ഉള്ള ആളുകളിലേക്ക് സന്ദേശം എത്തിക്കാൻ സമൂഹ മാധ്യമങ്ങൾ സാധ്യമാക്കിയത്

4. ലോകത്തെവിടെനിന്നും പണം നാട്ടിലേക്ക് അയക്കാൻ ഇ ബാങ്കിങ് ഒക്കെ കാര്യങ്ങൾ എളുപ്പമാക്കിയത്

രണ്ടു തവണയാണ് ഞാൻ ഇത്തരത്തിൽ പണം പിരിക്കാൻ ഇറങ്ങിയത്. ഒരിക്കൽ ഒരു വീട് വെക്കാൻ, ഒരിക്കൽ ഒരു വിദ്യാർത്ഥിയെ സഹായിക്കാൻ. രണ്ടു തവണയും നാല്പത്തി എട്ടുമണിക്കൂറിനകം ഉദ്ദേശിച്ച തുക കിട്ടി. സഹായം വാഗ്ദാനം ചെയ്തവരിൽ പതിലൊന്നുപേരോടു പോലും പണം പിരിക്കേണ്ടി വന്നില്ല. ഇനി നാളെ ഒരാവശ്യം വന്നാൽ ഒറ്റ ദിവസം കൊണ്ട് ഒരുകോടി രൂപ വേണമെങ്കിൽ പിരിച്ചെടുക്കാം എന്ന് എനിക്ക് ഇപ്പോൾ ഉറപ്പുണ്ട്. ഈ ഉറപ്പ് എനിക്ക് മാത്രമല്ല ഉള്ളത്. മനോരമ പാത്രത്തിൽ ഒരു വർത്തകൊടുക്കാം എന്ന ഉറപ്പിന്റെ പേരിൽ മാത്രം ഇരുപത് ലക്ഷം രൂപ ചെലവ് വരുന്ന ഒരു സർജറി നടത്തിയ കേസ് എനിക്കറിയാം.

ഈ ഉറപ്പിനെയാണിപ്പോൾ പല കപടനാണയങ്ങളും ഉപയോഗപ്പെടുത്തുന്നത്. കേരളത്തിൽ ഇപ്പോൾ ചാരിറ്റി പ്രവർത്തനം ഒരു തൊഴിലായി മാറിയിരിക്കുന്നു. ഫേസ്‌ബുക്കിലും വാട്ട്‌സാപ്പിലും ഒക്കെ നന്മമരങ്ങൾ നിറയുന്നു. റോഡിലൂടെ യാത്ര ചെയ്യുമ്പോൾ 'പറവൂരിൽ ശയ്യാവലംബിയായ യുവാവിന് വേണ്ടി' എന്ന പേരിൽ ഗാനമേളയും ശിങ്കാരിമേളവും അരങ്ങേറുന്നു. കിഡ്നി ചികിത്സക്കായി ബക്കറ്റ് പിരിവ് നടക്കുന്നു, കാൻസർ ചികിത്സക്കായി ബസിൽ ട്രിപ്പുകൾ നടക്കുന്നു. ഇതിലേതൊക്കെ ആധികാരികം ആണ്, പിരിച്ചതിൽ എത്ര പണം ശയ്യാവലംബർക്ക് കിട്ടുന്നുണ്ട് എന്നൊന്നും അന്വേഷിക്കാൻ സംവിധാനങ്ങൾ ഇല്ല.

നാട്ടുകാരെ പറ്റിക്കുന്ന നന്മമരങ്ങൾ മാത്രമല്ല നന്മമരങ്ങളെ പറ്റിക്കുന്ന നാട്ടുകാരും രംഗത്തുണ്ട്. ഇല്ലാത്ത രോഗങ്ങൾ ഉണ്ടെന്ന് ധരിപ്പിക്കുകയും ഉള്ള സാമ്പത്തികസ്ഥിതി മറച്ചുപിടിച്ചു നാട്ടുകാരുടെ സിമ്പതി നേടാൻ ശ്രമിക്കുകയും ചെയ്യുന്ന കേസുകൾ വർദ്ധിക്കുന്നു. ഇതെല്ലം മലയാളിയുടെ സാമ്പത്തിക ഉന്നമനത്തിന്റെയും സഹായിക്കാനുള്ള മനസ്സിന്റെയും വിജയമാണ്.

അതേ സമയം ഇത് സമൂഹത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് വേണ്ടത്ര സഹായം നൽകാനുള്ള സർക്കാർ സംവിധാനങ്ങളുടെ പരാജയം കൂടിയാണ്. അതുകൊണ്ടുതന്നെ നന്മമരങ്ങൾക്ക് കേരളത്തിലെ ലാൻഡ്‌സ്‌കേപ്പിൽ സ്ഥാനമുണ്ട്. ഒന്നോ രണ്ടോ വിഷവൃക്ഷങ്ങൾ ഉണ്ടെന്നു കരുതി നന്മമരങ്ങളെ മൊത്തം വെട്ടിക്കളയരുത്. ഒന്നോ രണ്ടോ ഇത്തിൾക്കണ്ണികൾ ആയ 'കിടപ്പുരോഗികൾ ' ഉള്ളതുകൊണ്ട് യഥാർത്ഥത്തിൽ ഉള്ള രോഗികൾക്ക് സഹായം നൽകുന്നത് കുറക്കുകയും ചെയ്യരുത്.

കേരളത്തിൽ ചാരിറ്റി പ്രവർത്തനം നടത്തുന്നതിന് വേണ്ടത്ര നിബന്ധനകൾ കൊണ്ടുവരണം. പക്ഷെ അതോടൊപ്പം തന്നെ സമൂഹത്തിൽ ഇത്തരം ചാരിറ്റി പ്രവർത്തനങ്ങൾ ആവശ്യം ഇല്ലാത്ത ഒരു സാഹചര്യം ഉണ്ടാക്കണം. സംസ്‌കൃതവും വികസിത ആയ ഒരു രാജ്യത്തും ഉറങ്ങാൻ ഒരു വീടും, പഠിക്കാൻ ഉള്ള പണവും രോഗത്തിന് ചികിത്സയും ഒന്നും ചാരിറ്റി ആവരുത്, അവകാശം ആയിരിക്കണം. അതുണ്ടാക്കാൻ ആയിരിക്കണം നമ്മുടെ ശ്രമം.

അങ്ങനെ ഒരു കാലം വന്നാൽ കുറ്റിയറ്റുപോകാൻ പോകുന്നത് നന്മമരങ്ങൾ മാത്രമാവില്ല. വീടും വിദ്യാഭ്യാസവും ആരോഗ്യ സംവിധാനങ്ങളും തൊഴിലും ഒക്കെ സർക്കാർ സംവിധാനങ്ങൾ ഉറപ്പാക്കുന്ന കാലത്ത് പണ്ടത്തെ യക്ഷികളെ പോലെ ഇപ്പോഴത്തെ മതങ്ങളും ദൈവങ്ങളും ഒക്കെ പതുക്കെ സ്റ്റാൻഡ് വിടും. അന്ന് അണികളെ വച്ച് വിലപറയുന്ന ലോക്കൽ പോപ്പുമാരോക്കെ പണിയെടുത്തു ജീവിക്കാൻ പഠിക്കും. കുട്ടികളുടെ വിരൽമുറിച്ചു വിശ്വാസപ്രതിഞ്ജ നടത്തുന്ന അച്ചന്മാർ ഒക്കെ കണ്ടം വഴി ഓടും, ലക്ഷങ്ങളോട് മൈതാനത്ത് മതപ്രസംഗം നടത്തുന്നവർ ഒക്കെ കഥാപ്രസംഗികരോ സ്റ്റാൻഡ് അപ്പ് കൊമേഡിയന്മാരോ ആയി സമൂഹത്തെ രസിപ്പിക്കും.

അതാണ് ഞാൻ സ്വപ്നം കാണുന്ന നവകേരളം..

മുരളി തുമ്മാരുകുടി    
അന്താരാഷ്ട്രതലത്തിൽ ഏറ്റവും അറിയപ്പെടുന്ന ദുരന്ത നിവാരണ വിദഗ്ധനാണ് മുരളീ തുമ്മാരുകുടി. ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവനാണ് മലയാളിയായ മുരളീ തുമ്മാരുകുടി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സോണിയ രാജ്യം ഭരിക്കുന്നതിനേക്കാൾ നന്ന് 150 വർഷം നമ്മളെ ഭരിച്ച ബ്രിട്ടീഷുകാരെ ഏൽപിക്കുന്നതെന്ന് പരിഹസിച്ച ബാൽ താക്കറെയെ മറക്കാം; മാതോശ്രീയിൽ എത്തി വണങ്ങി സ്‌പോർട്‌സും സംഗീതവും ചർച്ച ചെയ്യുന്ന ഫട്‌നാവിസിനെ പോലെയല്ല പവാറും അഹമ്മദ് പട്ടേലും; താജ് ലാൻഡ്‌സിലും ട്രൈഡന്റിലും പവാറിന്റെ സിൽവർ ഓക്കിലും വൈബി ചവാൻ സെന്ററിലും എൻസിപി -കോൺഗ്രസ് ചർച്ചകൾക്കായി ഓടി നടക്കുമ്പോൾ ശിവസേന മേധാവി ഉദ്ധവ് താക്കറെ തിരിച്ചറിയുന്നു കാലം മാറി കഥ മാറി
കാലം തെറ്റി പെയ്ത മഴയിൽ കൃഷി നശിച്ച കർഷകർക്ക് ആശ്വാസം എത്തിക്കാൻ വായ്പ എഴുതി തള്ളും; വിള ഇൻഷുറൻസും താങ്ങുവില ഉയർത്തലുമടക്കം പൊതുമിനിമം പരിപാടിയുമായി സർക്കാരുണ്ടാക്കാൻ എൻസിപി-കോൺഗ്രസ്-ശിവസേന സഖ്യം; സംയുക്ത യോഗത്തിൽ തയ്യാറാക്കിയ സിഎംപിയുടെ കരട് പരിശോധിക്കുക മൂന്നുപാർട്ടികളുടെയും ഹൈക്കമാൻഡ്: അംഗീകാരം കിട്ടിയാൽ മഹാരാഷ്ട്രയിൽ പുതിയ സർക്കാരിന് വഴി തുറക്കും; ശിവസേനയെ ഇനി എൻഡിഎയിൽ കൂട്ടില്ലെന്ന് ബിജെപി
ഇംഗ്ലീഷ് പദ്യം ചൊല്ലൽ മത്സരത്തിൽ നേരേ ചൊവ്വെ ആഹാരം പോലും കഴിക്കാതെ പങ്കെടുത്ത എട്ട് പിഞ്ചുകുഞ്ഞുങ്ങൾക്ക് നൽകിയത് പൂജ്യം മാർക്ക്; സീറോ മാർക്ക് കുട്ടികളെ മാനസികമായി തകർക്കില്ലേ എന്ന് ചോദിച്ചപ്പോൾ ഉരുണ്ട് കളിച്ച് വിധികർത്താക്കൾ; 'മനസ്സിൽ ദൈവങ്ങൾക്കൊപ്പം സ്ഥാനം നൽകിയിട്ടുള്ള പ്രിയ അദ്ധ്യാപകർ ക്ഷമിക്കുക...ചില പുഴുക്കുത്തുകൾക്ക് എതിരെയാണ് ഈ സമരം': ശിശുദിനത്തിൽ വ്രണിതഹൃദയനായ രക്ഷിതാവിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്
ഫലസ്തീൻ എയ്തുവിട്ട ഒരു മിസൈലിന് പകരം പത്തു മിസൈൽ തിരിച്ചയച്ച് ഇസ്രയേലിന്റെ പ്രതികാരം; ഇസ്ലാമിക് ജിഹാദ് കമാൻഡർ ബഹാ അബൂ അൽഅത്തയെ വധിച്ചതിന് പിന്നാലെ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 32 ഫലസ്തീനികൾ; പരിക്കേറ്റ് ആശുപത്രിയിലും നിരവധി പേർ; ഫലസ്തീൻ തൊടുത്ത റോക്കറ്റുകൾ അയൺ ഡോം പ്രതിരോധ സംവിധാനം ഉപയോഗിച്ച് നേരിട്ട് സ്വന്തം പൗരന്മാരെ സംരക്ഷിച്ചും മിടുക്കു കാട്ടി ഇസ്രയേൽ; പസ്പരമുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ
ക്വാർട്ടേഴ്‌സിൽ പത്രം വായിച്ചുകൊണ്ടിരിക്കെ ദൂരെ നിന്നേ കണ്ടു പൊലീസ് വാഹനങ്ങളുടെ വരവ്; എസ്‌കേപ് എന്ന് സ്വയം പറഞ്ഞ് ഇറങ്ങിയോടി; റവന്യു ജീവനക്കാരൻ കൈക്കൂലി പോക്കറ്റിലാക്കി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ റെയ്ഡിന് വന്ന വിജിലൻസ് കണ്ടത് ശൂന്യമായ ക്വാർട്ടേഴ്‌സും ആവി പറക്കുന്ന ചായയും മാത്രം
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
ഫെയ്‌സ് ബുക്കിലെ പരിചയം വാട്‌സാപ്പിലൂടെ ആളിക്കത്തി; ഫോൺ വിളിയിൽ അസ്ഥിക്ക് പിടിച്ചപ്പോൾ മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് കാമുകനെ തേടി യാത്ര; മൊബൈൽ നമ്പറിലെ വിലാസം കണ്ടെത്തി ബാഗുമായി ഒളിച്ചോടിയത് സ്വപ്‌നങ്ങളുമായി; ലക്ഷ്യത്തിൽ എത്തിയപ്പോൾ കണ്ടത് മീശ മുളയ്ക്കാത്ത പ്ലസ് വൺകാരനായ കാമുകനും! കാമുകിയെ കണ്ട് പേടിച്ചു വിറച്ച് പൊട്ടിക്കരഞ്ഞ് പതിനാറുകാരൻ; ഗതികെട്ട് കുത്തിയിരുന്ന് കാമുകിയും; ക്ലൈമാക്‌സിൽ ഭർത്താവിന്റെ മാസ് എൻട്രിയും; കണ്ണൂരിനെ ചിരിപ്പിച്ച പ്രണയം പൊളിഞ്ഞത് ഇങ്ങനെ
ഓവർസീയർമാരായ രാഹുലിന്റെയും ഭാര്യ സൗമ്യയുടെയും ജീവൻ തട്ടിപ്പറിച്ചെടുത്തത് ചീറിപ്പാഞ്ഞെത്തിയ കെഎസ്ആർടിസിയുടെ വോൾവോ ബസ്; പരിചയപ്പെട്ടിട്ടുള്ളവർക്കെല്ലാം നിറപുഞ്ചിരി നൽകുന്ന യുവത്വം കെട്ടടങ്ങിയപ്പോൾ സങ്കടം സഹിക്കാനാവാതെ രണ്ട് ഗ്രാമങ്ങൾ; അച്ഛമ്മയുടെ കൈകളിൽ അമ്മയെയും അച്ഛനെയും കാത്തിരിക്കുന്ന രണ്ടു വയസുകാരിയോടു എങ്ങനെ പറഞ്ഞു കൊടുക്കും ഇനി അവർ മടങ്ങി വരില്ലെന്ന്
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ