1 usd = 71.59 inr 1 gbp = 86.79 inr 1 eur = 79.35 inr 1 aed = 19.49 inr 1 sar = 19.09 inr 1 kwd = 235.31 inr

Aug / 2019
20
Tuesday

കേരളത്തിലെ സുന്നികൾ പിഴച്ചവരാണ് എന്ന പ്രചാരണം വിഷത്തിലൂട്ടിയ വാളാണ്; അത് ലളിതമായി കണ്ടുകൂടാ; വഹാബികൾ സ്വയം സുന്നികളായി നടിക്കുന്നു; വഹാബികൾ പോകുന്നത് ജിഹാദിനാണ്, ചെറിയജിഹാദിന്.. നബി പറഞ്ഞ വലിയ ജിഹാദിനല്ല: എന്തുകൊണ്ട് സുന്നികളാരും ഹിജ്റ പോകുന്നില്ല? പി ടി നാസർ എഴുതുന്നു

December 27, 2018 | 04:53 PM IST | Permalinkകേരളത്തിലെ സുന്നികൾ പിഴച്ചവരാണ് എന്ന പ്രചാരണം വിഷത്തിലൂട്ടിയ വാളാണ്; അത് ലളിതമായി കണ്ടുകൂടാ; വഹാബികൾ സ്വയം സുന്നികളായി നടിക്കുന്നു; വഹാബികൾ പോകുന്നത് ജിഹാദിനാണ്, ചെറിയജിഹാദിന്.. നബി പറഞ്ഞ വലിയ ജിഹാദിനല്ല: എന്തുകൊണ്ട് സുന്നികളാരും ഹിജ്റ പോകുന്നില്ല? പി ടി നാസർ എഴുതുന്നു

പി ടി നാസർ

കേരളത്തിലെ മുസ്ലിം ചലനങ്ങളെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുന്ന പത്രപ്രവർത്തകനാണ് എംപി പ്രശാന്ത്. ടൈംസ് ഒഫ് ഇന്ത്യയിലാണ് ഇപ്പോൾ. ജനിച്ചുവളർന്നതും ജോലിചെയ്യുന്നതും മലബാറിലാണ്. അതുകൊണ്ടുതന്നെ മുസ്ലിംകൾ അന്യരല്ല. അവർക്കിടയിലെ ശാഖാപരമായ ഭിന്നതകളും കർമശാസ്ത്ര തർക്കങ്ങളുമെല്ലാം അറിയാം. പൊതുരംഗത്തു പ്രവർത്തിക്കുന്ന മറ്റേതൊരാളെയുംപോലെ നവോന്ഥാനപ്രസ്ഥാനങ്ങളെന്ന് പറയപ്പെടുന്ന മുസ്ലിംസംഘടനകളോട് പ്രത്യേക താൽപര്യമായിരുന്നു.

സുന്നികൾ യാഥാസ്തികരും മുജാഹിദുകൾ പരിഷ്‌കരണവാദികളും എന്ന സമവാക്യത്തിൽ നല്ലൊരളവോളം വിശ്വാസിച്ചിരുന്നു. അങ്ങനെ കഴിഞ്ഞുപോരുമ്പോഴാണ് കേരള നദ് വത്തുൽ മുജാഹിദീൻ പിളരുന്നത്. സ്വാഭാവികമായും അവരുടെ വാർത്താസമ്മേളനങ്ങളും പൊതുസമ്മേളനങ്ങളും റിപ്പോർട്ട് ചെയ്യേണ്ടിവരന്നു. അപ്പോഴൊക്കെ അവരുടെ വാദങ്ങളേയും എതിർവാദങ്ങളേയും പഠിക്കാൻതുടങ്ങി. ഔദ്യോഗിക ഗ്രൂപ്പെന്നും മടവൂർ വിഭാഗമെന്നുമുള്ള പിളർപ്പിനപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ ഓരോ ചലനങ്ങളും അപ്പപ്പോൾ അറിഞ്ഞുവെച്ചു. അന്നന്നത്തെ വാർത്തക്കുള്ളവക എന്നതിലപ്പുറം, വളർന്നുവരുന്ന ഒരു സാമൂഹ്യപ്രശ്നം എന്ന നിലക്ക് അതിനെ നിരീക്ഷിക്കാൻ തുടങ്ങി.

ഈജിപ്ഷ്യൻ സലഫികളെന്നും സൗദീവഹാബികൾ എന്നുമുള്ള വിഭാഗീയതക്ക് അപ്പുറത്തേക്ക് നീങ്ങിയപ്പോൾ അതിനൊപ്പംതന്നെ നീങ്ങി. ജിന്നുവാദികൾ, ആടുസുന്നത്തുകാർ തുടങ്ങിയ പലവിധ വഹാബീ സംഘങ്ങൾ വന്നപ്പോൾ അതിന്റെയെല്ലാം അടിസ്ഥാനപരമായ വ്യത്യാസങ്ങൾ അറിയാൻ എളുപ്പത്തിൽ സമീപിക്കാവുന്ന വിവരകേന്ദ്രമായി പ്രശാന്ത് മാറി.

രണ്ടുമൂന്നു മാസങ്ങൾക്കു മുമ്പ് സംസാരിച്ചപ്പോൾ കേരളത്തിലെ വഹാബിസംഘടനകളുടെ പട്ടിക അദ്ദേഹം നിരത്തി. സംഘടനാരൂപത്തിലുള്ളതുതന്നെ അഞ്ചെണ്ണമുണ്ട്. സംഘടനവേണ്ട എന്നുവാദിച്ച് വിട്ടുനിന്നശേഷം അതിൽനിന്ന് പിളർന്ന സംഘടനയില്ലാ സംഘടനകൾ രണ്ടെണ്ണവും. അങ്ങനെ ഏഴോളം വഹാബി സംഘങ്ങൾ ഇപ്പോൾ കേരളത്തിലുണ്ട്.

ഈ പിളർപ്പു പടരുന്നതിനിടയിലാണ് കേരളത്തിൽ നിന്ന് ചെറുപ്പക്കാർ രാജ്യം വിട്ട് മറുരാജ്യങ്ങളിലേക്ക് പോകാൻ തുടങ്ങിയത്. അഫ്ഘാനിസ്ഥാനിലേക്കും യമനിലെ ദമ്മാജിലേക്കും സിറിയയിലേക്കും തുർക്കിയിലേക്കുമെല്ലാം മുസ്ലിംചെറുപ്പക്കാർ ഹിജ്റപോകുന്നു എന്ന വാർത്തകൾ വന്നപ്പോൾ ആ വാർത്തകളുടെ പിന്നാലെയും പ്രശാന്ത് പോയി. അങ്ങനെ പോയവരുടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ചും അവരുടെ കുടുംബപശ്ചാത്തലം പഠിച്ചും വന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപെട്ടത്. അങ്ങനെ പോയവരെല്ലാവരും വഹാബി പശ്ചാത്തലമുള്ളവരാണ്.

പാലക്കാട്നിന്നും പടന്നയിൽനിന്നുമായി ആദ്യംപോയ 22 പേർ. പിന്നീട് ബഹറിൻ സലഫീസെന്റർ വഴി പോയവർ 15. പിന്നാലെ മലപ്പുറത്ത് നിന്ന് പോയവർ രണ്ട്. അങ്ങനെ നാല്പതോളം ആളുകളുടെ കുടുംബവിവരങ്ങളും സംഘടനാബന്ധങ്ങളും ശേഖരിച്ചു. ഒന്നുരണ്ടാളുകൾ സംഘടനാവിലാസ പ്രകാരം പോപ്പുലർ ഫ്രണ്ടുകാർ ആയിരുന്നു. പക്ഷേ അവരുടേയും വിശ്വാസത്തറ വഹാബിസത്തിലാണ്. ആകെ അൻപതിനും അൻപത്തിയഞ്ചിനും ഇടയിൽ വരും ഇങ്ങനെ ഹിജ്റ പോയവരുടെ കണക്ക്. ദമ്മാജിലേക്ക് ആടുമേക്കാൻ പോയവർ ഇതിനുപുറമെയാണ്. ഇവരെല്ലാവരും വഹാബികളാണ്.

അവരുടെ വീട്ടുകാരെക്കുറിച്ചും വിദ്യാഭ്യാസ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷിച്ചപ്പോൾ എത്തിച്ചേർന്ന കൗതുകങ്ങൾ വേറെയുണ്ട്. അഞ്ചുനേരം കൃത്യമായി നിസ്‌കരിച്ചുകൊണ്ട് 55 വയസ്സുവരെ ജീവിച്ച വഹാബിയായ ഉപ്പയെ യഥാർത്ഥ ഇസ്ലാമിലേക്ക് ക്ഷണിച്ച 21-കാരന്റെ കഥപോലെ പലതും. ഇതെല്ലാം അന്വേഷിച്ച് അറിഞ്ഞതിനു ശേഷം പ്രശാന്ത് ഉന്നയിച്ച ഒരു ചോദ്യമുണ്ട്. അതിപ്പോഴും കേരളീയ സമൂഹത്തിന്റെ മുന്നിലുണ്ട്. എന്തുകൊണ്ടാണ് കേരളത്തിലെ സുന്നികൾ ഹിജ്റ പോകാത്തത് എന്നതാണാ ചോദ്യം.

അതിന് ഉത്തരം കണ്ടെത്തുക എന്നത് അത്ര പ്രയാസകരമാണ് എന്ന് തോന്നുന്നില്ല. വഹാബികൾ എന്തിനു പോകുന്നു എന്നറിഞ്ഞാൽ മതിയല്ലൊ. അവർ പോകുന്നത് ജിഹാദിനാണ്. ചെറിയജിഹാദിന്. നബി പറഞ്ഞ വലിയജിഹാദിനല്ല. അതായത് സ്വന്തം മനസ്സിന്റെ കാമത്തോട് യുദ്ധംചെയ്യാനല്ല. അതിന് എങ്ങോട്ടും പുറപ്പെട്ടുപോകേണ്ടതില്ലല്ലോ. മനുഷ്യരോട് യുദ്ധം ചെയ്യാനാണ് അവർ പോകുന്നത്. യുദ്ധം ചെയ്യുന്നത് ഇസ്ലാമികരാജ്യം സ്ഥാപിക്കാനാണ്. നിലവിലുള്ള ഏതെങ്കിലും രാജ്യത്ത് ചെന്ന് മനസ്സമാധാനത്തോടെ ജീവിച്ച്, സൽകർമങ്ങൾ അനുഷ്ടിച്ച് മോക്ഷം നേടാനല്ല. യുദ്ധം ചെയ്ത് ഇസ്ലാമികരാജ്യം ഉണ്ടാക്കിയെടുക്കാനാണ്.

യുദ്ധത്തിനിടയിൽ കൊല്ലപ്പെടാനുള്ള സാധ്യത കൂടുതലായതിനാൽ ശഹീദായി മോക്ഷം പ്രാപിക്കാനുള്ള സാധ്യതയും കൂടുതലാണല്ലോ. പോയവരൊക്കെയും പോകാനുള്ളവരെ സ്വർഗംകാട്ടിയാണ് പ്രലോഭിപ്പിക്കുന്നത് എന്നത് യാദൃശ്ചികമല്ല. ലോകത്തെ ഇസ്ലാമിക രാജ്യങ്ങളെ രണ്ടായി പിളർത്തിനിർത്തിയശേഷം രണ്ടുഭാഗത്തേക്കും ആയുധങ്ങൾ കൊടുത്തുകൊണ്ട് രണ്ടുകൂട്ടരെക്കൊണ്ടും യുദ്ധം ചെയ്യിക്കുന്നുണ്ടല്ലോ. അവിടേക്കുതന്നെയാണ് ഇവരീ ആളുകളെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുന്നത്. ആയുധങ്ങൾ ഫാക്ടറികളിലുണ്ടാക്കാം. ആളുകളെ അങ്ങനെയുണ്ടാക്കാനാകില്ലല്ലോ. ആയുധങ്ങൾ ഉപയോഗിക്കണമെങ്കിൽ പൂർണവളർച്ചയെത്തിയ മനുഷ്യരെ വേണം. അതിനുള്ള എളുപ്പവഴിയാണിത്. ആളുകളെ നാടുകടത്തിക്കൊണ്ടുപോയി ആയുധംകൊടുത്ത് യുദ്ധം ചെയ്യിക്കുക.

അത്തരം യുദ്ധങ്ങൾ തുടങ്ങിയ കാലഘട്ടം, അതിന്റെ ഗതിവിഗതികൾ, എന്നിവ നിരീക്ഷിച്ചാൽ ഒന്നുവ്യക്തമാകും. ഇസ്ലാമികരാജ്യം ഉണ്ടാക്കാനിറങ്ങിയവർ പരാജയം മണക്കാൻ തുടങ്ങിയപ്പോഴാണ് കേരളത്തിൽ നിന്നടക്കം ആളുകൾ വിശുദ്ധയുദ്ധത്തിനായി പോകാൻ തുടങ്ങിയത്. അങ്ങനെ പോയവരൊക്കെയും വഹാബികളാണ്. അത് തെളിഞ്ഞപ്പോഴാണ് ചോദ്യമുയർന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ സുന്നികൾ അങ്ങനെ പോകാത്തത് എന്ന ചോദ്യം.

അങ്ങനെ പോകുന്നവരെ സ്വാധീനിക്കുന്നത് ഗൾഫിലെ ജോലിയും ഗൾഫ് പശ്ചാത്തലവും മാത്രമല്ല. അവ മാത്രമായിരുന്നെങ്കിൽ സുന്നി ചെറുപ്പക്കാരും ഇതിൽ പെട്ടുപോകേണ്ടതായിരുന്നു. അതുമാത്രമല്ല സ്വാധീനഘടകം. വിശ്വാസം ഒരു ഘടകമാണ്. അടിസ്ഥാനപരമായ ഘടകം അതാണ്. വഹാബിസത്തിൽ ഊന്നിനിൽക്കുന്ന ഒരു ഇസ്ലാമിക് സ്റ്റേറ്റിന്റെ സംസ്ഥാപനത്തിനു വേണ്ടിയാണല്ലോ യുദ്ധംവെട്ടുന്നത്.

ആ സ്വപ്നരാജ്യം യാഥാർത്ഥ്യമായി എന്ന് സ്ഥാപിക്കാനായി പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങൾ ഏതെന്ന് നോക്കുക. ദർഗകളും മഖ്ബറകളും പുണ്യാത്മാക്കളുടെ സ്മാരകങ്ങളും തകർക്കുന്ന ദൃശ്യങ്ങളാണ് ഏറ്റവുമധികം പ്രചരിപ്പിക്കുന്നത്. നബിമാരുടേയും വലിയ്യുമാരുടേയും എത്രയെത്ര സ്മാരകകുടീരങ്ങളാണ് അങ്ങനെതകർത്തത്. ഇസ്ലാമിന്റെ ചരിത്രഭൂമിയിലെല്ലാം അത് അരങ്ങേറി. ഈ പണി കേരളത്തിലെ വഹാബികൾ പതിറ്റാണ്ടുകളായി ചെയ്തുപോരുന്നതാണ്. ഇപ്പോഴും നാടുകാണി ചുരത്തിൽ ചെയ്തത് ഇതാണ്. ഇക്കാലത്തുതന്നെ ഇവിടേയും ഇതു ചെയ്തത് യാദൃശ്ചികമാകാനിടയില്ല. പൊളിക്കാൻ താൽപര്യമുള്ളവരെ ആകർഷിക്കാനുള്ള ഒരു പ്രദർശനപ്രകടനമായിരുന്നു നാടുകാണിയിൽ കണ്ടത്. കേരളത്തിലെ ആദ്യത്തെ ഐ.എസ് ആക്രമണമാണ് നാടുകാണിയിലുണ്ടായത് എന്നുതന്നെ കാണണം.

തീവ്രമായ വിഭാഗീയതയുള്ളവരാണ് വഹാബികൾ. പ്രത്യേകിച്ച് കേരളത്തിലെ വഹാബികൾ. അവരെക്കുറിച്ച് ഒ. അബ്ദുറഹ്മാന്റെ ഒരു നിരീക്ഷണമുണ്ട്. ''വഹാബികൾ എന്നറിയപ്പെടുന്ന മുജാഹിദുകളുടെ കാര്യത്തിൽ ചില പ്രശ്നങ്ങൾ ഗൗരവമായിത്തന്നെ ഉണ്ട്. ഗുലുവ്വ് എന്ന് ഖുർആൻ പറഞ്ഞ അതിരുകവിഞ്ഞ മതമൗലികവാദികളായി മാറിയിരിക്കുകയാണ് അവർ. സൗദി അറേബ്യയാണല്ലോ ഒരു വഹാബീരാജ്യം. അന്ധവിശ്വാസത്തിന് എതിരെന്നപേരിൽ ചരിത്രസ്മാരകങ്ങൾ തകർത്തുകളഞ്ഞു അവർ. അതൊന്നും ചെയ്യാൻ പാടില്ലാത്തതാണ്. അതൊക്കെ വരുംതലമുറക്ക് വേണ്ടി സൂക്ഷിക്കണമായിരുന്നു. ഇവിടേയും വളരെ കുടുസ്സായ മതചിന്തയാണ് അവർ പ്രചരിപ്പിക്കുന്നത്. ഇത്രയൊന്നും തീവ്രമാകേണ്ടതില്ല. മുജാഹിദ് വിഭാഗങ്ങൾ ഗ്രൂപ്പുകളായി പൊട്ടിപ്പിളരുംതോറും ഇതിന്റെ തീവ്രത കൂടിവരികയാണ്'' - ഇതാണ് ആ നിരീക്ഷണം.( മുഖ്യാധാര 2016- ഫെബ്രുവരി)

അവരുടെ തീവ്രത എത്രയെന്ന് കാണാൻ കേരളത്തിൽ പ്രത്യേകിച്ച് ഉദാഹരണങ്ങൾ നിരത്തേണ്ടതില്ലല്ലോ. മതപ്രബോധനത്തിലും അതേ തീവ്രത അവർ കാണിക്കുന്നു. ആശാസ്യമല്ലാത്ത തീവ്രത. അതിന്റെ ബഹിർസ്ഫുരണമാണ് പരമതനിന്ദയും അസഹിഷ്ണുതയും നിറഞ്ഞ പ്രസംഗങ്ങൾ. ഇത് കേരളത്തിലെ മുസ്ലിം പാരമ്പര്യമല്ല. കേരളത്തിലെ പാരമ്പര്യമുസ്ലിംകളെ വഹാബികൾക്ക് കണ്ടുകൂട. ആ പാരമ്പര്യം ഒരു പോരായ്മയായി കരുതുന്നവരാണ് 'നവോന്ഥാനത്തിനു വേണ്ടി' വഹാബിസത്തെ പ്രാപിച്ചത്. പാരമ്പര്യമുസ്ലിംകളുടെ രീതികളിൽവെച്ച് അവർക്ക് ഏറ്റവും അരോചകമായി തോന്നിയത് വയളുകൾ അഥവാ മതപ്രസംഗങ്ങൾ ആയിരുന്നു.

യഥാർത്ഥത്തിൽ ഒരു കാലഘട്ടത്തിലെ മതവിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അത്. ചെറുപ്പത്തിൽ കൃത്യമായ വിദ്യാഭ്യാസം ലഭിക്കാതെപോയവർക്ക, ജീവിക്കാൻ അധ്വാനിക്കുന്നതിനിടയിൽ പഠനം നടത്താൻ കഴിയാത്തവർക്ക്, അത് നൽകുന്നതിനായാണ് വയളുകൾ സംഘടിപ്പിച്ചിരുന്നത്. പള്ളികളോടും മദ്രസ്സകളോടും ചേർന്നാണ് അതിന് വേദിയൊരുക്കിയിരുന്നത്. എന്നുവച്ചാൽ മുസ്ലിംപ്രദേശങ്ങളിൽ, മുസ്ലിംസദസ്സുകളിലായിരുന്നു വയളുകൾ. തീർത്തും നിരക്ഷരായ ആളുകളെ ലക്ഷ്യം വച്ചാവുമ്പോൾ അവരെ പിടിച്ചിരുത്തുകയും അവർക്ക് മനസ്സിലാകുകയും ചെയ്യുന്ന രീതി അതിനായി അനുവർത്തിച്ചിരുന്നു. ആ പ്രസംഗശൈലിപോലും അരോചകമാണ് എന്നാണല്ലോ വഹാബികൾ പരിഹസിച്ചിരുന്നത്.

എന്നാൽ അവരുടെ നവോന്ഥാനം പൂർത്തിയായി അത് പിളർന്നുതുടങ്ങിയപ്പോൾ പുറത്തുവന്ന പ്രസംഗമുജാഹിദുകൾ നടത്തിക്കൊണ്ടിരിക്കുന്ന പരമതനിന്ദ നിറഞ്ഞ പ്രസംഗങ്ങൾ എത്രമാത്രം അരോചകമാണ്? അത് ഇനിയും മനസ്സിലാകാത്തത് കേരളത്തിലെ വഹാബികൾക്ക് മാത്രമാണ്. അത് അവർക്ക് മനസ്സിലകാത്തത് അവരുടെ ഉള്ളിലെ തീവ്രത കാരണമാണ്. അതിരുകടന്ന തീവ്രത. ആ തീവ്രതതന്നെയാണ് കേരളത്തിലെ വഹാബി ചെറുപ്പക്കാരെ ഹിജ്റപോകാൻ പ്രേരിപ്പിക്കുന്നത്. അവർ പ്രചരിപ്പിക്കുന്ന മതം എത്രമാത്രം കുടുസ്സായതാണ് എന്ന് മനസ്സിലാകത്തതും കേരളത്തിലെ വഹാബികൾക്ക് മാത്രമാണ്. അതുകൊണ്ടാണ് ഐക്യസംഘമായി തുടങ്ങിയ പ്രസ്ഥാനം ചിതറിയപ്പോൾ ,അതിൽനിന്നുണ്ടാകുന്ന ഗ്രൂപ്പുകൾ പിളർന്ന് ഒരോസംഘവും കുടുസ്സായിക്കൊണ്ടുരിക്കുന്നത്. ഒരോ സംഘത്തിന്റെയും മതം അവരുടെ ഗ്രൂപ്പുമാത്രമാണ്. അതിൽ അല്ലാത്തവരെല്ലാം മതത്തിനു പുറത്താണ്. അതുകൊണ്ടാണല്ലോ വഹാബി കുടുംബത്തിലെ മകൻ വഹാബിയായ ഉപ്പയെ 'യഥാർത്ഥ ഇസ്ലാമിലേക്ക്' ക്ഷണിച്ചത്. കേരളത്തിലെ മുസ്ലിംകളുടെ ഇസ്ലാം അത്രയും കുടുസ്സല്ല. അത്രയും തീവ്രവുമല്ല. അതുകൊണ്ടാണ് കേരളത്തിലെ സുന്നികൾ 'ഹിജ്റ' പോകാത്തത്.

ബഹുമത സമൂഹത്തിൽ സ്വീകരിക്കപ്പെടുകയും താലോലിക്കപ്പെടുകയും ചെയ്ത പാരമ്പര്യമാണ് കേരള മുസ്ലിംകൾക്കുള്ളത്. മാലിക് ഇബിനു ദിനാറും സംഘവും വന്ന ആദ്യകലഘട്ടംമുതൽ അതാണ് ചരിത്രം. പിന്നീട് ഹദർമൗത്തിൽ നിന്ന് സയ്യിദന്മാർ വന്നപ്പോഴും അതേ സ്വീകാര്യതയാണ് കി്ട്ടിയത്. ഹദർമൗത്തിൽ നിന്ന് കച്ചവടസംഘത്തോടൊപ്പം പായക്കപ്പലിൽ ശൈഖ് ജിഫ്രി ബിൻ മുഹമ്മദ് ഹിജ്റ 1159-ൽ ( എ.ഡി 1746) കോഴിക്കോട് കടപ്പുറത്ത് ഇറങ്ങിയ ചരിത്രസന്ദർഭം പ്രസിദ്ധമാണ്. കോഴിക്കോട് ഭരിക്കുന്ന സാമൂതിരി രാജാവിന് ഇതരമതസ്ഥരോടുള്ള സമീപനത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് ജിഫ്രിതങ്ങൾ കോഴിക്കോട്ടേക്ക് തിരിച്ചത്. കോഴിക്കോട്ടിറങ്ങിയ ജിഫ്രിതങ്ങളെ അന്നത്തെ കോഴിക്കോട് ഖാസി മുഹയ്ദ്ദീൻ ബിൻ അബ്ദുസ്സലാമും സാബന്ദർകോയ( ഒരു ഉദ്യോഗപ്പേര്)യും അടക്കമുള്ള മുസ്ലിം പ്രമുഖർ സ്വീകരിച്ച് സാമൂതിരിയുടെ കൊട്ടാരത്തിലേക്കാണ് നേരെ കൊണ്ടുപോയത്. ഖാസിക്ക് സാമൂതിരിയുടെ കൊട്ടാരത്തിൽ പ്രത്യേക ഇരിപ്പിടംതന്നെ ഉണ്ടായിരുന്നു. കൊട്ടാരത്തിലെത്തിയ ജിഫ്രി തങ്ങളെ സാമൂതിരി ആദരപൂർവ്വം സ്വീകരിച്ചു. നാട്ടിലെ മുസ്ലിംകൾക്ക് താങ്ങുംതണലുമായി കോഴിക്കോടുതന്നെ താമസിക്കാൻ മാനവിക്രമൻ രാജാവ് ജിഫ്രിതങ്ങളോട് അഭ്യർത്ഥിച്ചു. കല്ലായിക്ക് സമീപമുള്ള ആനമാട് എന്ന പ്രദേശത്തെ തെങ്ങിൻതോപ്പും കുറ്റിച്ചിറയിലെ വിശാലമായ സ്ഥലവും മാളിയേക്കൽ ഭവനവും (ഇന്നത്തെ ജിഫ്രി ഹൗസ്) സൗജന്യമായി തങ്ങൾക്ക് വിട്ടുകൊടുത്തു. ഖാസിയെപോലെതന്നെ ജിഫ്രിതങ്ങളേയും എല്ലാ നികുതികളിൽ നിന്നും രാജാവ് ഒഴിവാക്കി.

അക്കാലത്ത് കോഴിക്കോടുണ്ടായിരുന്ന ഹസ്രത്ത് സയ്യിദ് മുഹമ്മദ് ഹാമിദ് അവർകൾ ജിഫ്രിതങ്ങളുടെ ശിഷ്യത്വം സ്വീകരിച്ചു. ഇരുവരും മലബാറിന്റെ ഉൾപ്രദേശങ്ങളിൽ ചുറ്റിസഞ്ചരിച്ച് ഇസ്ലാംമത പ്രചാരണം നടത്തി. നാടിന്റെ നാനാഭാഗത്തുനിന്നും ആത്മീയോപദേശത്തിനായി ആളുകൾ കോഴിക്കോട്ടേക്ക് എത്തിക്കൊണ്ടിരുന്നു. ചുരുങ്ങിയകാലംകൊണ്ട് മലബാർ മുസ്ലിംകളുടെ ആത്മീയനേതാവായി തങ്ങൾ ഉയർന്നു. ഗുരുവിനേയും ശിഷ്യനേയും ജാതിമതഭേതമില്ലാതെ ജനങ്ങൾ ആദരിച്ചു. അനേകം അമുസ്ലിംകൾ അവർ മുഖേന ഇസ്ലാംമതം ആശ്ലേഷിക്കുകയുണ്ടായി.(കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം)

ഒരു കാലഘട്ടത്തിന്റെ ഖുത്ബ് ആയിരുന്ന മമ്പുറം മൗലദ്ദവീല സയ്യിദ് അലവിതങ്ങളുടേയും പാരമ്പര്യം ഇതാണ്. ഇതുതന്നെയാണ് കേരളത്തിലെ മുസ്ലിംകളുടെ പൊതുവായ പാരമ്പര്യം. സ്വീകരിക്കപ്പെട്ട ഒരു പാരമ്പര്യത്തിന്റെ അനന്തരാവകാശികളാണ് അവർ. അത് മറന്നില്ല എന്നതാണ് കേരളത്തിലെ മുസ്ലിംകളുടെ ഏറ്റവും വലിയ ഗുണം. സ്വീകരിക്കപ്പെട്ട ഈ നാട്ടിൽ കിട്ടുന്നതിനേക്കാൾ മെച്ചപ്പെട്ടതൊന്നും മറ്റെവിടെപ്പോയാലും കിട്ടില്ല എന്ന് അവർക്കറിയാം. ആ അറിവ് അവർക്ക് ജിഫ്രി തങ്ങളേയും മമ്പുറം തങ്ങളേയും പോലുള്ള ആത്മീയ നേതാക്കളുടെ പരമ്പരയിലൂടെ കൈമാറിക്കിട്ടിയതാണ്. കേരളത്തിലെ മുസ്ലിംകൾ അടിസ്ഥാനപരമായി കേരളീയരാണ്. അവർക്കു കിട്ടിയ മതത്തിൽ ആത്മീയതയുടെ നനവുണ്ട്. അതിനാൽ പരസ്പരബഹുമാനത്തിന്റെ അർത്ഥം അവർക്ക് മനസ്സിലാകും. അതുകൊണ്ട് അവർ പരമതനിന്ദ നടത്തില്ല.

വഹാബികൾ അങ്ങനെയല്ല. അവർക്ക് കൈമാറിക്കിട്ടിയ ഇസ്ലാമിൽ ആത്മീയതയില്ല. അത് സ്രോതസ്സിൽവെച്ചുതന്നെ അടച്ചുകളഞ്ഞിരുന്നു. വരണ്ട മതമാണ് അവർ പ്രചരിപ്പിക്കുന്നത്. ആത്മീയമായല്ല സാങ്കേതികമായി മുസ്ലിംകളാണ് വഹാബികൾ. സാങ്കേതികമുസ്ലിംങ്ങൾ എന്നു പറഞ്ഞാലും തെറ്റല്ല. ആത്മീയവിദ്യയല്ല സാങ്കേതിക വിദ്യയാണ് അവർക്ക് പഥ്യം. ദർസുകളും ഗുരുനാഥന്മാരുമല്ല, സൈബർ സംവിധാനങ്ങളും ഇന്റർനെറ്റ് മറുപടികളുമാണ് അവരെ വഴിനടത്തുന്നത്. അതുകൊണ്ടുതന്നെ തസ്ബീഹ് മാലയേക്കാൾ അവർക്ക് കൈകാര്യം ചെയ്യാൻ എളുപ്പം തോക്കുകളാണ്. ഇസ്ലാമികരാജ്യം ഉണ്ടാക്കാൻ പോകുന്നവരുടെ ചിത്രങ്ങൾ കണ്ടിട്ടില്ലേ, ഒരുകയ്യിൽ ഖുർആനും മറുകയ്യിൽ തോക്കുമാണ് അതിൽ.

എന്നാൽ പാരമ്പര്യ മുസ്ലിംകളുടെ ചിത്രങ്ങളിൽ ഖുർആനും തസ്ബീഹ് മാലയുമായിരിക്കും. അതാണ് അത്മീയ ഇസ് ലാമിന്റയും സാങ്കേതിക ഇസ്ലാമിന്റെയും വ്യത്യാസം. വഹാബിസത്തിന്റെ സ്ഥാപകനായ മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിനും തോക്ക് ആയിരുന്നു പ്രിയം. ഇസ്ലാംതന്നെയും അദ്ദേഹത്തിന്റെ കയ്യിൽ സാങ്കേതികമായ ഒരു ഉപകരണമായിരുന്നു. ഒരു പുതിയ രാജ്യം സ്ഥാപിക്കാനുള്ള ഉപകരണം. പതിനെട്ടാം നൂറ്റാണ്ടിൽ മുസ്ലിംകളെ മാത്രം കൊന്നൊടുക്കിക്കൊണ്ടും മുസ്ലിംകളുടെ ആത്മീയനേതാക്കളുടെ സ്മാരകങ്ങളെല്ലാം കൊള്ളയടിച്ചുകൊണ്ടും വഹാബ് ഒരു രാജ്യമുണ്ടാക്കി. സ്മാരകങ്ങൾ എന്നാൽ കഅബയും മദീനാമുനവ്വറയും കർബലയിലെ ഹുസൈൻതങ്ങളുടെ ജാറവും എല്ലാം. എന്നിട്ട് ആ രാജ്യം രണ്ട് കുടുംബങ്ങൾ പങ്കിട്ടെടുത്തു. അലു സഊദും ആലു ശൈഖും. ആലു സഊദ് എന്നാൽ സഊദ് രാജാവിന്റെ കുടുംബം. ആലു ശൈഖ് എന്നാൽ അബ്ദുൽ വഹാബിന്റെ കുടുംബം. രാജാധികാരം സഊദ് രാജാവിന്റെ കുടുംബത്തിനും മതാധികാരം അബ്ദുൽവഹാബിന്റെ കുടുംബത്തിനും എന്നതാണ് അതിന്റെ സമവാക്യം. കൊട്ടാര വിപ്ലവങ്ങൾ പലതും നടന്നിട്ടും ആ സമവാക്യം മാറിയിട്ടില്ല എന്നതും ശ്രദ്ധിക്കണം.

വഹാബിസത്തിന്റെ രണ്ടാംവരവിനെ, 1910-ലെ സാഹചര്യം വിശദീകരിച്ചുകൊണ്ട് കേരളത്തിലെ പ്രാമാണികനായ വഹാബി നേതാവ് കെ. ഉമർ മൗലവി അദ്ദേഹത്തിന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. അതിൽ ഒരു നിരീക്ഷണമുണ്ട്. '' അന്ന് ഹിജാസ് വാണരുളിയിരുന്നത് ബനൂഹാഷിം കുടുംബമായിരുന്നു. ശിർക്കിന്റേയും ബിദ്അത്തുകളുടേയും സംരക്ഷകരുമായിരുന്നു. അബ്ദുൽ അസീസ് ഇബിനു സഊദ് രാജാവ് ഹിജാസിലേക്ക് പടനയിച്ചു. ആ വിശുദ്ധയുദ്ധത്തിൽ ബനൂഹാഷിം ഭരണകൂടം പരാജിതമായി. ഹിജാസ് ശിർക്കിന്റെ കരാള ഹസ്തത്തിൽ നിന്ന് മോചിതമായി. തൗഹീതിന്റെ പതാക ഉമ്മുൽഖുറാഇൽ പാറിക്കളിച്ചു'. എന്നാണ് ഉമർ മൗലവി ആഹ്ലാദിക്കുന്നത്.

ബനൂഹാഷിം കുടുംബത്തെ പരാജയപ്പെടുത്തിയതിൽ ആഹ്ലാദിക്കുന്നവർ ആരായിരിക്കും എന്ന് ഇസ്ലാമിന്റെ ചരിത്രം അറിയുന്നവർക്കെല്ലാം അറിയാമല്ലോ. അറിയാത്തവർ ഇനിയെങ്കിലും അതു പഠിക്കാനുള്ള സമയമായിരിക്കുന്നു. വഹാബിസത്തിന്റെ ഒളിയജണ്ടകളെ മനസ്സിലാക്കാനും പ്രതിരോധിക്കാനും അത് ആവശ്യമാണ്. ഒരിക്കൽകൂടി വഹാബികൾ തോക്കുമായിവന്ന് മുസ്ലിംകളെ കൊന്ന്, ചരിത്രസ്മാരകങ്ങൾ കൊള്ളയടിക്കുകയാണ്. അതും ഒരു ഇ്സലാമികരാജ്യം സ്ഥാപിക്കാനാണ് അതിനായുള്ള യുദ്ധത്തിൽ പങ്കെടുക്കാനാണ് ഈ വഹാബിയുവാക്കൾ കേരളത്തിൽ നിന്നും പോകുന്നത്.

ജനസംഖ്യാനുപാതികമായി നോക്കിയാൽ തുലോം കുറവാണ് കേരളത്തിലെ വഹാബികളുടെ എണ്ണം. ഭിന്നിപ്പുകൾ മൂലം അവരുടെ സംഘടനാശേഷി തളരുകയും ചെയ്തു. എങ്കിലും വഹാബി അജണ്ടകൾ കേരളത്തിൽ നടപ്പാക്കാൻ അവർക്ക് കഴിയുന്നു. കേരളത്തിലെ മുസ്ലിംസമൂഹത്തെ മൊത്തത്തിൽ വഹാബിവൽക്കരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. വേഷം പോലും പുതുതായി ഡിസൈൻചെയ്ത് വഹാബി സംസ്‌കാരം വളർത്തുകയാണ്. അറ്റമില്ലാതെ നീളുന്ന താടിയും ബർമുഡപോലുള്ള മുറിപ്പാന്റും കൊണ്ട് ഒരു പ്രത്യേക വേഷം ഉണ്ടാക്കാൻ അവർ ശ്രമിക്കുന്നത് കേരളീയമുസ്ലിം സ്വത്വം തകർക്കാനാണ്. പ്രാദേശിക മുസ്ലിംസ്വത്വം തകർക്കാൻ ലോകവ്യാപകമായി വഹാബികൾ ചെയ്യുന്നതാണത്.

വഹാബി അജണ്ട നടപ്പാക്കുന്നതിന് ആദ്യമായി അവർ ചെയ്തത്. അഹലുസുന്നത്തിന്റെ വക്താക്കളായി അവരെത്തന്നെ സ്വയം പ്രതിഷ്ടിക്കുക എന്നതാണ്. അവരല്ലാത്തവരേയും അവർ പറയുന്നത് അംഗീകരിക്കാത്തവരേയും മുഴുവൻ വഴിപിഴച്ചവരായി പ്രഖ്യാപിക്കുക. അത് പ്രചരിപ്പിക്കുക. ഔലിയാക്കളുടേയും ആദരണീയരായ പുണ്യാത്മാക്കളുടേയും ഖബറുകൾ സിയാറത്തുചെയ്യുന്നത് ''ബബർപൂജ''യാണ് എന്ന് അന്യമതസ്ഥരെ പഠിപ്പിക്കുന്നത്, വഹാബികൾ മാത്രമാണ് യഥാർത്ഥമുസ്ലിംകൾ എന്ന് സ്ഥാപിക്കാനാണല്ലോ.

സത്യത്തിൽ ആ സിയാറത്തുകൾ കേരളത്തിൽ കേവലം മതപരമായ ഒരു ചടങ്ങുകളല്ല. ജാതിമതഭേദമില്ലാതെ എല്ലാവരുടേയും ആശ്രയകേന്ദ്രങ്ങളാണ് കേരളത്തിലെ മഖാമുകൾ. അവിടങ്ങളിൽ നടന്നിരുന്ന ഉറൂസുകളും നേർച്ചകളും നാടിന്റെ പൊതു ആഘോഷങ്ങളായിരുന്നു. അത് മുടക്കിക്കഴിഞ്ഞതിനു ശേഷമാണ്, ഓണത്തിനും പെരുന്നാളിനും മനുഷ്യന്മാർ പരസ്പരം സഹകരിക്കരുത് എന്ന് ഈ മുജാഹിദുകൾ പ്രസംഗിക്കുന്നത്. അവർക്ക് കൂട്ടമായി ഒന്നും ആഘോഷിക്കാൻ കഴിയില്ല. അവരുടെ മതം കുടുസ്സാണ്. ആത്മീയതയുടെ നനവില്ലാതെ വരണ്ടതാണ്. അതുകൊണ്ടാണ് ആ മതം പിന്തുടരുന്നവരുടെ കണ്ണുകളും വരണ്ടതായി കാണുന്നത്. കണ്ണുകളിൽ നനവുള്ളതുകൊണ്ടാണ് കേരളത്തിലെ മുസ്ലിംകൾ യുദ്ധംചെയ്യാനായി പോകാത്തത്.

കേരളത്തിലെ മുസ്ലിംകളും അവരുടെ പ്രസ്ഥാനങ്ങളും മൊത്തത്തിൽ പിഴച്ചുപോയിരിക്കുന്നു എന്നാണ് ഇപ്പോൾ വഹാബികൾ പ്രചണ്ഡമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം, അതിന്റെ പിന്നിലെ രഹസ്യോദ്ദേശ്യം അന്വേഷിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഐക്യസംഘം എന്നപേരിൽ വന്ന വഹാബിസം കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപിക്കുന്നതുവരേയും ശാഖാപരമായ വ്യത്യാസങ്ങളില്ലാതെ നിലകൊണ്ടതാണ് കേരളത്തിലെ മുസ്ലിം സമൂഹം. ലോകമുസ്ലിം സമൂഹത്തെ പലതായി പിളർത്തിയ വൻ വാളുകൾ കേരളമുസ്ലിംസമൂഹത്തിന് ഒരു പോറൽ പോലും എൽപ്പിച്ചിട്ടില്ല. അഹ് ലുബെയ്ത്ത് - അഹ് ലുസുന്ന വ്യത്യാസം പോലും കേരളത്തിലുണ്ടായിട്ടില്ല. അഹ് ലുബെയ്ത്തിന്റെ ആദരണീരായ നേതാക്കളാണ് കേരളത്തിലെ മുസ്ലിംകളെ നയിച്ചത്. നയിച്ചുകൊണ്ടിരിക്കുന്നതും. അതുകൊണ്ടാണ് കേരളത്തിലെ സുന്നികൾ ഹിജ്റ പോകാത്തത്.

ഇപ്പോൾ നടക്കുന്ന ഈ പ്രചാരണം, കേരളത്തിലെ സുന്നികൾ പിഴച്ചവരാണ് എന്ന പ്രചാരണം. വിഷത്തിലൂട്ടിയ വാളാണ്. അത് ലളിതമായി കണ്ടുകൂട. വഹാബികൾ സ്വയം സുന്നികളായി നടിക്കുന്നു. എന്നിട്ട് മുസ്ലിംകളെ പിഴച്ചവരെന്ന് മുദ്രകുത്തുന്നു. പിഴച്ചവരെ എന്തും ചെയ്യാമെന്നാണ് അവരുടെ വരണ്ടമതം അവരെ പഠിപ്പിച്ചിട്ടുള്ളത്. അതിനാൽ സൂക്ഷിക്കണം. കേരളീയ മുസ്ലിംസമൂഹത്തെ വഹാബി വൽക്കരിക്കാനുള്ള നീക്കത്തെ കരുതിയിരിക്കണം.

(മാധ്യമപ്രവർത്തകനായ ലേഖകൻ ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റ് ).

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
ഇസ്ലാമികമല്ലാത്ത ജീവിതരീതി; പരപുരുഷ ബന്ധം; അനുമതിയില്ലാതെ വിദേശയാത്രകൾ; തന്റെ ചെലവിൽ വാങ്ങിയ കാർ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്ത് ഇഷ്ടാനുസരണം രഹസ്യയാത്രകൾ; വഴിവിട്ട ജീവിതം ചോദ്യം ചെയ്തപ്പോൾ പറഞ്ഞത് തന്റെ കാര്യങ്ങളിൽ ഇടപെട്ടാൽ പാഠം പഠിപ്പിക്കുമെന്ന്; വഫയ്ക്ക് കേരളത്തിലുള്ളത് ഉന്നത ബന്ധങ്ങളെന്നും വിവാഹമോചന ഹർജിയിൽ ആരോപണം; ഫിറോസ് വിവാഹ മോചനത്തിന്; ശ്രീറാമിനൊപ്പം സഞ്ചരിച്ച വഫ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞതെല്ലാം പച്ചക്കള്ളം
ടിക് ടോക്കിൽ പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായപ്പോൾ കുടുംബത്തെ മറന്നു; ഗൾഫിലുള്ള ഭർത്താവിനേയും മകളേയും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങിയത് വിവാഹിതയെന്ന കാര്യം കാമുകനിൽ നിന്ന് മറച്ച് വച്ചും; കാമുകിയുടെ കഥ അറിഞ്ഞപ്പോൾ ഒഴിഞ്ഞുമാറി കാമുകൻ; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് യുവതിയുടെ പരാതി മഞ്ചേരി പൊലീസിന്; ടിക് ടോക് കളിച്ച് നടന്ന മുഹമ്മദ് ആസിഫ് അറസ്റ്റിൽ
മണ്ണുമാന്തിയുപയോഗിച്ച് തിരയുമ്പോൾ കണ്ടത് തലമുടി; പുറത്തെടുത്തപ്പോൾ കിട്ടിയത് തല മാത്രം; ` ആ കാഴ്ച കണ്ടപ്പോൾ തന്നെ എന്റെ കണ്ണിൽ ഇരുട്ട് കയറി`; നെഞ്ചിൽ വല്ലാതെ ഒരു വേദന അനുഭവപ്പെട്ടു; വെള്ളം കുടിച്ചിട്ടും മുഖം കഴുകിയിട്ടും മരവിപ്പ് മാറിയില്ല; പിന്നെ മനോനില തെറ്റി ഇറങ്ങി ഓടി; ഉണ്ണിയുടേത് കവളപ്പാറയിലെ എല്ലാ ജെസിബി ഓപ്പറേറ്റർമാരും നേരിടുന്ന കരള് പിളർക്കുന്ന അനുഭവം
കൈയിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ചിലവഴിച്ച് നിർമ്മിച്ചത് ആരെയും അമ്പരപ്പിക്കുന്ന സ്വപ്‌നസൗധം; പ്രളയം വില്ലനായപ്പോൾ തകർന്നത് 73 ലക്ഷം രൂപയുടെ വീട്; നഷ്ടമായത് പുതിയ കാറും ബൈക്കും സ്വർണാഭരണങ്ങളും വീടിന്റെ ആധാരവും; ഏതുനിമിഷവും നിലം പതിക്കാവുന്ന വീട്ടിനുള്ളിൽ കൂടി ഒഴുകുന്നത് പുഴ; എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങി ഒരു കുടുംബം
ആറാം വയസുമുതൽ അച്ഛന്റെ കാമാർത്തി തീർക്കാൻ വിധിക്കപ്പെട്ട പെൺകുട്ടി എല്ലാം സഹിച്ചത് നീണ്ട 15 വർഷം; ഗർഭനിരോധന ഉറകളും ഗുളികയും നൽകി സ്വന്തം മകളെ ബലാത്സംഗം ചെയ്യാൻ ഒന്നര പതിറ്റാണ്ടുകാലം കൂട്ടുനിന്നത് പെറ്റമ്മ തന്നെ; എല്ലാം തുറന്ന് പറഞ്ഞ് 22കാരി പരാതി നൽകിയത് അനുജത്തിയെയും അച്ഛനും അമ്മയും കണ്ണുവെച്ചതോടെ
ആനപ്പുറത്ത് വരൻ... പിന്നാലെ പാട്ടും പാടി വരന്റെ സുഹ്യത്തുക്കൾ; ഫോട്ടോയെടുത്തും സെൽഫിയെടുത്തും ആഘോഷങ്ങൾ തകൃതി; നാട് പ്രളയ ദുരിതാശ്വാസത്തിൽ കൈമെയ് മറഞ്ഞ് ഒന്നിക്കുമ്പോൾ ആഡംബര വിവാഹം കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ; നേരത്തെ ആഡംബര വിവാഹത്തിനെതിരെ മുസ്ലിംലീഗ് നടത്തിയ കാമ്പയിൽ എവിടെപോയെന്ന് അണികൾ; കോഴിക്കോട് വില്ല്യാപ്പള്ളിയിൽ ആനപ്പുറത്തേറിയെത്തിയ വരന് നവമാധ്യമങ്ങളുടെ രൂക്ഷ വിമർശനം
മൊബൈൽ ഭ്രമം ഫാൻസിക്കടക്കാരനെ എത്തിച്ചത് ടിക് ടോക്കിൽ; പാലക്കാടുകാരിയെ കിട്ടിയപ്പോൾ ആർത്തുലസിക്കലും; പ്രണയം നടിച്ച് എല്ലാം നേടിയപ്പോൾ കൈകഴുകൽ; ടിക് ടോക്കിലെ വിശ്വസ്തനെ വിശ്വസിച്ച് ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച കാമുകിക്ക് കറളിക്കാടൻ മുഹമ്മദ് ആസിഫ് കൊടുത്തത് എട്ടിന്റെ പണി; യുവതിയെ വശീകരിച്ച് കീഴ്‌പ്പെടുത്തിയത് കുട്ടികളുടെ അമ്മയെന്ന് അറിഞ്ഞു തന്നെ; മഞ്ചേരിയിൽ ടിക് ടോക് ചർച്ചയ്ക്ക് പുതുമാനം
പാക്കിസ്ഥാൻ നിയന്ത്രിത കാശ്മീരിലേക്ക് വെടിയുതിർത്ത് ഇന്ത്യൻ സേന; രണ്ട് പേർ കൊല്ലപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച് പാക്കിസ്ഥാനും; പാക് പിന്തുണയോടെ പ്രതിഷേധിക്കാൻ ശ്രമിച്ച 4000 പേരെ തടവിലാക്കി; കാശ്മീർ വിഷയത്തിൽ വിട്ടു വീഴ്ചയില്ലെന്ന നിലപാടുമായി ഇന്ത്യ മുന്നോട്ട്; കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ട്രംപും പച്ചക്കൊടി കാണിച്ചെന്ന് റിപ്പോർട്ടുകൾ; പാക്കിസ്ഥാൻ നിലപാടുകളെ പരസ്യമായി തള്ളി അഫ്ഗാനും; കാശ്മീരിൽ ചിലയിടങ്ങിൽ വീണ്ടും നിശാനിയമം
ബഹറിനിലെ അഴിക്കുള്ളിൽ ഒന്നര മാസം കിടന്നത് ഗോകുലം ഗോപാലന്റെ മൂത്ത മകൻ; ബൈജു ഗോപാലൻ ജയിൽ മോചിതനായെന്നും സൂചന; ബിസിനസ് ഡീലിലെ ചതിക്കുഴികളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും വിശദീകരണം; പ്രശ്‌നം മുഴുവൻ പരിഹരിച്ചെന്നും റിപ്പോർട്ട്; ചിട്ടി കമ്പനിയും മെഡിക്കൽ കോളേജും സിനിമ നിർമ്മാണവും വാട്ടർ കമ്പനിയും നക്ഷത്ര ഹോട്ടലുകളുമുള്ള വമ്പൻ വ്യവസായിയുടെ മകന്റെ അറസ്റ്റ് കേട്ട് ഞെട്ടി മലയാളികൾ; ഫ്‌ളവേഴ്‌സ് ചാനൽ ഉടമയുടെ കുടുംബാംഗത്തിന്റെ ജയിൽ വാസത്തിൽ ദുരൂഹത തുടരുന്നു
സ്‌കൂളിൽ തല കറങ്ങി വീണ പന്ത്രണ്ടുകാരി; അദ്ധ്യാപകർ ആശുപത്രിയിൽ എത്തിയപ്പോൾ അറിഞ്ഞത് ഗർഭിണിയെന്ന വിവരം; അബോർഷൻ നടന്നപ്പോൾ ചൈൽഡ് ലൈനുകാരും ഓടിയെത്തി; പുറത്തു വന്നത് പതിനൊന്നുകാരന്റെ പീഡന കഥ; ബന്ധുവായ ബാലനെതിരെ ബലാത്സംഗം കുറ്റം ചുമത്തി പോക്‌സോ കേസെടുത്ത് പൊലീസ്; പീഡനം നടന്നത് രണ്ട് കുട്ടികളും ഒരു വീട്ടിൽ താമസിക്കുമ്പോൾ; പീഡനം തെളിയിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; കേരളം ചർച്ച ചെയ്യുന്ന വിചിത്ര പീഡനക്കേസ് ഇങ്ങനെ
നിന്റെ തന്ത കറിയ തന്നെയാണെങ്കിൽ കിട്ടിയ അടിയുടെയും ഇടിയുടെയും നിലവിളിയുടെയും വീഡിയോ പുറത്തുവിടെടാ...ഊളെ എന്ന തെറ്റിദ്ധരിപ്പിക്കൽ പോസ്റ്റുമായി പ്രീജിത്ത് രാജ്; രഹസ്യ ക്യാമറ വെച്ചെന്ന് പരസ്യമായി വിളിച്ചു പറയുന്ന 'സ്‌കങ്കറിയ' പേടിയുടെ അവസ്ഥാന്തരമെന്ന് ദീപാ നിശാന്ത്; നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ മുളച്ചാൽ അതുമൊരു തണൽ എന്ന് സുനിതാ ദേവദാസിന്റെ ഉപദേശവും: വിനു ജോണിനെ കടന്നാക്രമിക്കുന്നവർ മറുനാടനേയും വെറുതെ വിടുന്നില്ല; വ്യാജ ആരോപണവുമായി വീണ്ടും സൈബർ സഖാക്കൾ
ശ്രീറാമിനെ വഫ വണ്ടിയിൽ കയറ്റിയ കവടിയാർ കൊട്ടാരത്തിനു സമീപത്ത് അവിടെ നടന്നതിനെല്ലാം സാക്ഷിയായി ബഷീറും ഉണ്ടായിരുന്നിരിക്കാം; ആ ഫോൺ കണ്ടെടുക്കാൻ സാധിച്ചാൽ കേസിന്റെ കഥ മാറും; പൊലീസുകാരൻ രാത്രി 1.56ന് ഫോണിലേക്ക് വിളിച്ചിരുന്നു; മറുതലയ്ക്കൽ ആരോ ഫോൺ എടുക്കുകയും കട്ട് ചെയ്യുകയും ചെയ്തു; അതിനു ശേഷം ആ ഫോൺ ഓൺ ആയിട്ടില്ല: മ്യൂസിയത്തിലെ അപകടത്തിലെ ദുരൂഹത ചർച്ചയാക്കി സോഷ്യൽ മീഡിയ: അന്വേഷണത്തിൽ നിറയുന്നത് കള്ളക്കളികൾ തന്നെ
അടിയന്തര ബ്രേക്കിങ്! അയൽവാസിയെ കേറിപ്പിടിച്ചതിന് വിനു വി ജോൺ എന്നയാളെ നാട്ടുകാർ എടുത്തിട്ട് പെരുമാറി: ചാനൽ അവതാരകനെതിരെ വ്യാജ വിവരം പോസ്റ്റ് ചെയ്തത് ഡിവൈഎഫ്‌ഐയുടെ താനൂർ മേഖലാ സെക്രട്ടറി; അപമാനിക്കൽ പോസ്റ്റിനെതിരെ ഡിജിപിക്ക് പരാതി നൽകാൻ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ പ്രവർത്തകൻ; സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിന്റെ വികൃത മുഖം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; കേസും അറസ്റ്റും ഒഴിവാക്കാൻ ന്യായീകരണത്തിന്റെ പുതു തന്ത്രവുമായി ഷിഹാബ് അമനും
ദുരിതാശ്വാസനിധിയിൽ വേഗം പണമെത്തി, എന്നാൽ പണം വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിയില്ല; നമുക്കൊരു മുഖ്യമന്ത്രിയുണ്ട്, മന്ത്രിമാരുണ്ട്, എംപിമാരുണ്ട്, എംഎൽഎമാരുണ്ട്.. ഒരു സംവിധാനം മുഴുവൻ ഉണ്ട്; എന്നിട്ടും ജനങ്ങളിലേക്ക് എന്തുകൊണ്ട് സഹായം എത്തുന്നില്ല? സർക്കാറിനെ വിമർശിച്ച ധർമ്മജൻ ബൊൾഗാട്ടിയെ പച്ചത്തെറി വിളിച്ച് സിപിഎം സൈബർ പോരാളികൾ; നിന്നെ എടുത്തോളാം.. എന്നു ഭീഷണിപ്പെടുത്തി തെറിവിളികൾ
കേരളത്തിൽ ഇപ്പോൾ നടക്കുന്നത് ഹിറ്റ്‌ലർ ഭരണമാണ് എന്ന് ആർക്കെങ്കിലും ഇനി സംശയമുണ്ടോ? സർക്കാരിന്റെ ധൂർത്തിനെതിരെ നിലപാട് എടുത്ത മറുനാടനെതിരെ കേസ് രജിസ്റ്റർ ചെയ്ത് കേരളാ പൊലീസ്; ചാർജ് ചെയ്തിരിക്കുന്നത് പൊലീസിനേയോ ഫയർഫോഴ്‌സിനേയോ ആംബുലൻസിനേയോ തെറ്റിധരിപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന്; കേരളാ സർക്കാരിന്റെ ധൂർത്തിനെതിരെ പ്രതികരിച്ച 19 പേർക്കെതിരെ കള്ളക്കേസ്; അസഹിഷ്ണതയുടെ പേരിൽ കേന്ദ്രത്തെ നിരന്തരം വിമർശിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ 'സഹിഷ്ണുത'യുടെ കഥ
പ്രിഡിഗ്രി കാലത്തെ പ്രണയം അസ്ഥിക്ക് പിടിച്ചത് മഹാരാജാസിലെ ഡിഗ്രിക്കാലത്ത്; എന്തു വന്നാലും മനസ്സിലെ ആഗ്രഹം പറയാൻ ചെന്ന വാലന്റൈന് കിട്ടിയത് വിവാഹത്തിന് സമ്മതമെങ്കിൽ മാത്രം സൗഹൃദമെന്ന സന്തോഷിപ്പിക്കുന്ന പാട്ടുകാരന്റെ മറുപടിയും; അടുത്ത പ്രണയ ദിനത്തിൽ കിട്ടിയത് 'എന്റെ ഭാര്യയ്ക്ക്' എന്നു പറഞ്ഞെഴുതിയ പ്രണയ ലേഖനം; എല്ലാവരുടേയും സമ്മതത്തോടെ വിവാഹവും; ശ്രീലത മായുമ്പോൾ ബിജു നാരായണനെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും
വിവാഹം കഴിഞ്ഞ അബുദാബിക്കാരി! ആഗ്രഹിച്ചത് കേരളത്തിലെ ഉന്നതരുടെ അടുത്ത സുഹൃത്താകാൻ; മോഡലായി തിളങ്ങിയതും സ്വപ്‌ന സമാനമായ സൗഹൃദങ്ങളുടെ കാവൽക്കാരിയാകാൻ; ശ്രീറാം വെങ്കിട്ടരാമനൊപ്പം ഉണ്ടായിരുന്നത് മലയാളിയായ പ്രവാസി യുവതി തന്നെ; ആഘോഷിച്ചത് കൂട്ടുകാരന്റെ പഠനം കഴിഞ്ഞുള്ള മടങ്ങി വരവും; നിവർത്തിയില്ലാതെ ഐഎഎസ് സുഹൃത്തിനെ തള്ളി പറഞ്ഞ് ഒടുവിൽ മലക്കം മറിച്ചിൽ; മ്യൂസിയത്തെ അപകടത്തിൽ വിവാദത്തിലാകുന്നത് വാഫാ ഫിറോസ് എന്ന പട്ടം മരപ്പാലത്തുകാരി
ശബരിമല ഓപ്പറേഷന് ചുക്കാൻ പിടിച്ച എസ്‌പി ഹരിശങ്കർ ഐപിഎസിന്റെ അമ്മായിഅപ്പൻ; ഇടതുപക്ഷത്തോട് അടുപ്പമുള്ള പഴയ എസ് എൻ ഡി പി നേതാവ്; മേൽപ്പാലത്തിൽ ക്രമക്കേട് കണ്ടെത്തിയ അസിസ്റ്റന്റ് ഏക്‌സിക്യുട്ടീവ് എൻജിനിയർ ചർച്ചയാക്കിയത് എം സി റോഡിൽ കോട്ടയം സംക്രാന്തിയിലെ പാലം കുളമാക്കിയ കോൺട്രാക്ടറുടെ മറ്റൊരു കള്ളക്കളി; ശ്രീധന്യയും കളിമാനൂർ ചന്ദ്രബാബുവും സുധാകര മന്ത്രിക്ക് വേണ്ടപ്പെട്ടവർ; വൈറ്റിലയിൽ സത്യം മറയ്ക്കാൻ ശ്രമിക്കുന്നത് സിപിഎം ബന്ധമുള്ള അതിവിശ്വസ്തനെ രക്ഷിച്ചെടുക്കാൻ തന്നെ
ചതിച്ചതാണ്.. എന്നെ ചതിച്ചതാണ്; ചാനൽ പരിപാടിക്കിടെ കുടിവെള്ളം എന്നപേരിൽ എല്ലാവർക്കും കൊടുക്കുന്ന ഗ്ലാസിന് പകരം എനിക്ക് വേറൊരു ഗ്ലാസിൽ എന്തോ തന്നു; പിന്നീട് ഞാൻ പറഞ്ഞതൊന്നും സ്വബോധത്തോടെയല്ല; പരിപാടി കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞിട്ടും തലയുടെ മത്ത് മാറിയിട്ടില്ല; ഈ ചാനൽ പരിപാടിയിൽ ഞാൻ പറഞ്ഞതൊക്കെ ഈ രീതിയിലെ കാണാവൂ എന്ന് മോഹനൻ വൈദ്യർ; ട്വന്റിഫോർ ന്യൂസിലെ ജനകീയകോടതി പരിപാടിയിൽ ഉത്തരം മുട്ടിയപ്പോൾ പുതിയ അടവുമായി വിവാദ ചികിൽസകൻ
അടിച്ചു പൂസായി കാൽ നിലത്തുറയ്ക്കാത്ത നിലയിൽ കാറിൽ നിന്ന് ഇറങ്ങിയത് മൂന്നാറിനെ വിറപ്പിച്ച ഐഎഎസുകാരൻ; ഒപ്പം ഉണ്ടായിരുന്നത് പെൺ സുഹൃത്തും; വണ്ടിയോടിച്ചത് താനല്ല കൂട്ടുകാരിയാണെന്ന് പറഞ്ഞിട്ടും സ്ത്രീയുടെ മെഡിക്കൽ എടുക്കാൻ പോലും മടിച്ച് പൊലീസ്; ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ചു കൊന്നത് തലസ്ഥാനത്തെ സൗമ്യനായ പത്രക്കാരനെ; സിറാജിലെ ബഷീറിന്റെ ജീവനെടുത്തത് അമിത വേഗതയിലെ അലക്ഷ്യമായ ഡ്രൈവിങ്; മ്യൂസിയത്തെ ആക്‌സിഡന്റിൽ ഇനി നിർണ്ണായകം സിസിടിവി
റിട്ട.ഐഎഎസ് ഉദ്യോഗസ്ഥന്റെ കൈയിലെ രേഖ പുറത്ത്; ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ വൻവഴിത്തിരിവ്; 1934ലെ ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി കോടതിയിലും മന്ത്രിസഭാ ഉപസമിതിയിലും സമർപ്പിച്ച് യാക്കോബായ സഭ; അവകാശവാദം ഭരണഘടനയുടെ യഥാർഥ കോപ്പിയെന്ന്; ഭരണഘടന അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ യഥാർത്ഥ അധികാരങ്ങൾ വിശദീകരിക്കുന്നതെന്ന് യാക്കോബായ സഭ; ഓർത്തഡോക്‌സ് സഭ അസൽ ഹാജരാക്കാതെ ഏകപക്ഷീയമായി ഭരണഘടന ഭേദഗതി ചെയ്‌തെന്ന വാദത്തിന് ഇനി ചൂടുകൂടും
ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?
കവടിയാറിൽ ശ്രീറാമും വഫയും നിൽക്കുന്നത് കണ്ട് ബഷീർ ഫോട്ടോ എടുത്തു? വൈരാഗ്യം തീർക്കാൻ പിന്തുടർന്ന് കാറിടിച്ചു കൊലപ്പെടുത്തിയതോ? മരിച്ച മാധ്യമ പ്രവർത്തകന്റെ മൊബൈൽ അപ്രത്യക്ഷമായതും ദുരൂഹം; ഒന്നര കിലോമീറ്റർ ദൂരത്തെ ക്യാമറകളെല്ലാം ഒരേസമയം കണ്ണടച്ചതും സംശയകരം; ശ്രീറാമിനെ കുടിപ്പിച്ച് ബോധം കെടുത്തിയത് ജില്ലാ കളക്ടറോ? മദ്യപരിശോധന താമസിപ്പിച്ചതും ജില്ലാ മജിസ്‌ട്രേട്ടെന്ന് ആരോപണം; മെറിൻ ജോസഫിന് പിന്നാലെ ഗോപാലകൃഷ്ണൻ ഐഎഎസും സംശയ നിഴലിൽ; പകച്ച് പൊലീസും
കെട്ടിടത്തിനകത്ത് എന്തായിരുന്നു പണി? മഴയും തണുപ്പും ആസ്വദിക്കാനെത്തിയതാണോ? ഞങ്ങളോടും സഹകരിച്ചിട്ട് പോയാൽ മതി; കയർത്തതോടെ കൈയേറ്റം; സിഫ്റ്റ് കാറിൽ നേതാക്കളെത്തിയത് കോളേജ് കെട്ടിടത്തിന് പുറത്തെ ഒഴിഞ്ഞ കോണിൽ മദ്യപിച്ച് ആർത്തുലസിക്കാൻ; മഴപ്പേടിയിൽ ഫയലുകൾ ഭദ്രമാക്കാൻ ഭർത്താവിനൊപ്പം എത്തിയ ജീവനക്കാരിക്ക് നേരെ സഖാക്കൾ നടത്തിയത് സദാചാരത്തിന്റെ വികൃത മുഖം; പൊലീസ് ശ്രമം സിപിഎമ്മുകാരെ രക്ഷിക്കാനും; പരുമലയിൽ ഹരികുമാറും അനൂപും വില്ലന്മാരാകുമ്പോൾ
വേദനകൾ ഇല്ലാത്ത ലോകത്തേക്ക് പറന്നകന്ന്‌ അനിതാ തച്ചങ്കരി; ഡിജിപി ടോമിൻ ജെ തച്ചങ്കരിയുടെ ഭാര്യ മരണത്തിന് കീഴടങ്ങിയത് പുലർച്ചെ മൂന്ന് മണിക്ക് കൊച്ചിയിലെ സ്വവസതിയിൽ; സംരംഭക എന്ന് പേരെടുത്ത അനിത മടങ്ങുന്നത് രണ്ടു പെൺമക്കളെയും കെട്ടിച്ചയച്ച സന്തോഷം ബാക്കിയാക്കി; ആദരാഞ്ജലികളുമായി കേരളം തമ്മനത്തെ വീട്ടിലേക്ക്
ഭാവി വധുവിനോടു പഴയകാമുകിയെ കണ്ടത് ഒരു വർഷം മുമ്പെന്ന് പറഞ്ഞ കള്ളം വിനയായി; ഒളിച്ചോട്ടകഥ പൊളിച്ചതുകൊച്ചിയിലെ കുടുസു വാടക മുറിയിൽ കണ്ട ബാങ്ക് പാസ്ബുക്കും ഐ ഡി കാർഡും; നല്ലപിള്ള ചമയാൻ ശ്രമിച്ച സൈനികൻ തരികിടയെന്ന് ഉറപ്പിച്ചത് ധനുവച്ചപുരത്ത് ആരെയും ഡ്രോപ്പ് ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സിസി ടി വി ദൃശ്യങ്ങൾ; രാഖിയുടെ കൊലപാതകിയെ കണ്ടെത്തിയത് പൂവാർ എസ്‌ഐയുടെ ഡിറ്റക്ടീവ് മനസ്: ഡിജിപി പോലും കൈയടിച്ച സബ് ഇൻസ്‌പെക്ടർ സജീവ് നെല്ലിക്കാടിന്റെ കഥ