Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അഭിനവഗാന്ധിയാണത്രേ പിണറായി വിജയൻ! അപ്പോൾ ആരായിരിക്കും ഈ ഉമ്മൻ ചാണ്ടി; ഫിലിപ് എം പ്രസാദ് ചോദിക്കുന്നു

അഭിനവഗാന്ധിയാണത്രേ പിണറായി വിജയൻ! അപ്പോൾ ആരായിരിക്കും ഈ ഉമ്മൻ ചാണ്ടി; ഫിലിപ് എം പ്രസാദ് ചോദിക്കുന്നു

സെക്രട്ടേറിയറ്റ് ഉപരോധം പിൻവലിക്കാനനുള്ള തീരുമാനനം പിണറായി വിജയൻ എടുത്ത ഏറ്റവും യുക്തിപരമായ തീരുമാനനം ആയിരുന്നു എന്നു സമർഥിക്കുകയാണു പിണറായി വിജയനെന തോൽപിച്ച് കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷൻ സെക്രട്ടറിയായി 1967-ൽ തെരഞ്ഞെടുക്കപ്പെട്ട മുൻ നനക്‌സലൈറ്റും ഇപ്പോഴത്തെ ആത്മീയവാദിയുമായ ഫിലിപ് എം പ്രസാദ്. സിപിഐ(എം) സമത്തെക്കുറിച്ചു മറുനനാടൻ മലയാളി ലേഖിക സുനനിത ദേവദാസ് ഫിലിപ് എം പ്രസാദുമായി നനടത്തിയ സംഭാഷണത്തിന്റെ രത്‌നനച്ചുരുക്കമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

അപ്പോൾ ആരാണ് ഈ ഉമ്മൻ ചാണ്ടി?
ആരാണ് ഈ ഉമ്മൻ ചാണ്ടി?
ഒരു ശുദ്ധൻ, നനിഷ്‌കളങ്കൻ, സുതാര്യൻ, ജനനങ്ങളുമായി അടുത്തിടപഴകുന്ന പൊതുജനനസമ്മതനനായ നനായകൻ. പാവങ്ങളോടു കരുണയുള്ളവൻ. സിദ്ധാന്തങ്ങളിൽ കുരുങ്ങിക്കിടക്കാതെ പ്രായോഗികമായി കാര്യം നനിമിഷങ്ങൾക്കുള്ളിൽ നനടപ്പാക്കുന്ന അവതാരപുരുഷൻ. ഇതാണ് ശ്രീ ഉമ്മൻ ചാണ്ടിയുടെ മുഖം.

ഈ മുഖം ആർക്കാണു പ്രയോജനനപ്പെട്ടിട്ടുള്ളത്?

ആറന്മുള വിമാനനത്താവളം ഉടനനടി വേണമെന്നുള്ളവർക്ക്. കാതിക്കുടത്ത് വിദേശകുത്തകകൾക്കു വഴങ്ങിക്കൊടുക്കുന്ന നനയങ്ങൾ തിരശീലയ്ക്കു പിന്നിലിരുന്ന് ആവിഷ്‌കരിക്കുന്നവർക്ക്. കേരളത്തെ ഒരു ഗുജറാത്ത് ആക്കുന്നതിന്റെ മുഖം നനൽകുന്നവരുടെ ആരാധ്യപുരുഷനനാണ് ഉമ്മൻ ചാണ്ടി. ഇതൊരു വ്യക്തിയുടെ സ്വഭാവദൂഷ്യത്തിന്റെയോ വികലതകളുടെയോ തെറ്റായ പ്രവർത്തനനശൈലിയുടെയോ കാര്യമായി കാണുന്നവർ വിഡ്ഢികൾ. കഴിഞ്ഞ കുറേ കാലങ്ങളായി പത്രമാദ്ധ്യമങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചിരുന്ന നനിഷ്‌കളങ്കതയുടെ ഉള്ളറകൾ, മാർക്‌സിയൻ വിശകലനന സമ്പ്രദായം അതിജീവിച്ചെത്തിയ സാമൂഹിക യാഥാർഥ്യ ബോധത്തിന്റെ നനിലപാടുകളിൽ നനിന്നു നനമുക്കു പരിശോധിക്കാം.

ഉമ്മൻ ചാണ്ടിയുടെ നേനതൃത്വത്തിൽ നനടന്ന വ്യവസായ വികസനനത്തിൽ കേരളത്തിൽ ഉദ്ഭവിച്ച നനാടൻ മൂലധനനമാണോ നനിർണായക പങ്കുവഹിക്കുന്നത്. അതോ, വൻകിട വിദേശ മൂലധനനത്തിന്റെ പിന്തുണയുള്ള ഉത്തരേന്ത്യൻ മുതലാളിത്തമാണോ? എം എ യൂസഫലി, രവി പിള്ള, ഗോകുലം ഗോപാലൻ തുടങ്ങിയവരാണോ? അതോ നനമുക്കൂഹിക്കാൻ കഴിയാത്തത്ര മൂലധനനം കേരളത്തിലെ വിനേനാദസഞ്ചാരം, പശ്ചാത്തല സൗകര്യം, വിവരസാങ്കേതിക വിദ്യ, വിദ്യാഭ്യാസ മേഖല, ധാതുമണൽ ഖനനനനം, ചില്ലറ വ്യാപാരമേഖല എന്നിവിടങ്ങളിൽ മുതൽ മുടക്കാൻ കാത്തുനനിൽക്കുന്ന വൻകിട - വിദേശ മുതലാളിത്തമാണോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ കേമന്മാരാണോ അതോ ആദ്യം അവർ അടിക്കാടു വെട്ടിത്തെളിച്ച ശേഷം കടന്നുവരാൻ ലക്ഷ്യമിട്ടിരിക്കുന്ന അന്തർദേശീയ ഭീമന്മാരാണോ? ഇതാണ് കേരളത്തിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം നനിർണായകമായ ചോദ്യം. കാര്യം വ്യക്തിപരമല്ല, മാദ്ധ്യമസൃഷ്ടികളുമല്ല.

മൂലധനനമൊഴുക്കാൻ ശ്രമിക്കുന്നവർക്കു വേണ്ടത് കേരള വികസനനത്തിനെനതിരായ എല്ലാ തടസങ്ങളും ധീരതയോടെ തട്ടിത്തകർത്തു മുന്നോട്ടു പോകാൻ രാഷ്ട്രീയമായി മുമ്പിൽ നനിർത്താൻ കഴിയുന്ന ഒരു വിഗ്രഹമാണ്. അതാണ് ഉമ്മൻ ചാണ്ടി. ഇതു ഭംഗിയായി മൂടിവയ്ക്കാൻ കഴിയുന്നതാണ് അദ്ദേഹത്തിന്റെ ശരീരഭാഷ, മുഖത്തിന്റെ ഭാഷ, ഒരു പാവം അച്ചായനനായുള്ള അഭിനനയം.

ഈ കെണിയിൽ മാർക്‌സിസ്റ്റ് പാർട്ടിയും ഒരു പരിധിവരെ വീണു പോയിരിക്കുന്നു. മാർക്‌സിസ്റ്റ് പാർട്ടിയെ തകർക്കുക എന്നതു തന്നെയാണ് ഗ്ലോബൽ അജൻഡ. ഉമ്മൻ ചാണ്ടിയാണ് ആ അജൻഡ നനടപ്പാക്കുവാനനുള്ള ഉപകരണം. ഇതിനനു പിണറായി വിജയൻ അറിയാതെ ഒരുക്കിക്കൊടുത്ത ആദ്യത്തെ പടവാണു ടി പി ചന്ദ്രശേഖരൻ വധം. പൂച്ച എലിയെ പകുതി കൊന്നുകഴിഞ്ഞു. മാർക്‌സിസ്റ്റ് വിരുദ്ധ വികാരത്തിന്റെ തലം കേരളം മുഴുവൻ ബുദ്ധിജീവികളുടെ സ്ഥായീഭാവമായി. എന്നിട്ടോ, ഒരു താൽകാലിക ഒത്തുതീർപ്പുണ്ടാക്കി. അതിനനു പിന്നിലും ഒരു അടവുണ്ട്. മാർക്‌സിസ്റ്റ് പാർട്ടി പൂർണമായും തകർന്നാൽ ആ ശൂനന്യതയുടെ ഒരു പങ്കു നനിറയ്ക്കാൻ പോകുന്നതു നനക്‌സലൈറ്റുകളായിരിക്കും. ഇതു തിരിച്ചറിയാനനുള്ള വിവരം വൻകിട മൂലധനനക്കാർക്കും അവരുടെ തിങ്ക് ടാങ്കുകൾക്കുമുണ്ട്. അതുകൊണ്ടാണ് മാർക്‌സിസ്റ്റ് പാർട്ടിയെ തീർത്തും തകർക്കുന്ന സ്ഥിതിയിലേക്കു പോകാതെ ഒന്നു താങ്ങിനനിർത്തിയത്. അത്രയും നനല്ലത്. സാമ്രാജ്യത്വത്തിനെനതിരായ പൊതുവായ ഒരേയൊരു ജനനാധിപത്യ സംഘടനനയുടെ ചട്ടക്കൂട് തീർത്തും നനശിച്ചുപോകാതെ എത്രത്തോളം നനിലനനിൽക്കുന്നുവോ, അത്രത്തോളം നനാടിനനു നനന്ന്.

ഇനനി നനമുക്ക് ഓഗസ്റ്റ് പതിമൂന്നാം തീയതി, ചൊവ്വാഴ്ച ഉച്ചയ്ക്കു പന്ത്രണ്ടു മണിയിലേക്കു കടന്നുവരാം. എനനിക്കെങ്ങനെന ഈ കാര്യങ്ങളിലൊക്കെ ഇത്ര ഗുപ്തമായ അറിവുകൾ കിട്ടി എന്നാരും ചോദിക്കരുത്.

കണ്ണൂരും കോഴിക്കോടുമുള്ള സഖാക്കളായിരുന്നു ബേക്കറി ജംഗ്ഷനനിൽ ഒത്തു ചേർന്നിരുന്നത്. ഏതാണ്ട്, ഇരുപതിനനായിരത്തിനനു മുകളിൽ സംഘബലം അവർക്കുണ്ടായിരുന്നു. അവർ കൊടി കെട്ടിയിരുന്നത് ഈറ്റക്കമ്പിലല്ല, പൈപ്പുകളിൽതന്നെയായിരുന്നു. അതിനനുള്ളിൽ ഒളിപ്പിച്ചുവച്ച വാളുകളുമുണ്ടായിരുന്നു. അവരുണ്ടാക്കുന്ന സംഘർഷം പടിപടിയായി വലുതായപ്പോൾ വി ശിവൻകുട്ടിയെയും കൂട്ടരെയും അവർ ഓടിച്ചുവിട്ടു. എളമരം കരീമിനനും അതുപോലെയുള്ള നേനതാക്കൾക്കും ഫലപ്രദമായി അണികളെ ശാന്തരാക്കാൻ കഴിഞ്ഞില്ല. ഏതു നനിമിഷവും അക്രമാസക്തരാകുന്ന, പാർട്ടിയുടെ നനിയന്ത്രണത്തിൽനനിന്ന് അപ്പുറത്തേക്കു പോകാനനുള്ള സാഹചര്യം കത്തിപ്പിടിക്കുകയായിരുന്നു. തിരുവനനന്തപുരം നനഗരത്തിൽ ഏതാണ്ട് അറുപതിനനായിരത്തോളം പേരും ഈ സമയം തിരിച്ചടിക്കാനനുള്ള അടങ്ങാത്ത രോഷവുമായി കാത്തുനനിൽക്കുന്നുണ്ടായിരുന്നു.

സത്യം പറഞ്ഞാൽ ഉള്ളിൽ സിപിഐ(എം) പ്രത്യയശാസ്ത്രത്തോടു കഴിഞ്ഞ മുപ്പതു വർഷമായി പരിഹാസം വച്ചുപുലർത്തുന്ന എനനിക്കു പോലും ഒരു കൊടിയും പിടിച്ചു മുദ്രാവാക്യം വിളിച്ചു റോഡിലേക്കിറങ്ങാൻ തോന്നി.

ഇവൻ ഏതു പൊലീസെടാ ആളുകളെ വീട്ടിൽ താമസിപ്പിക്കരുതെന്ന് പറയാൻ?
ഇവനനാരെടാ ആളുകൾക്ക് കുടിവെള്ളം കൊടുക്കെരുതെന്ന് പറയാൻ?
ഇവനനാരെടാ മൂത്രമൊഴിക്കരുതെന്ന് പറയാൻ?
ഇവനനാരെടാ കക്കൂസുകൾ അടച്ചുപൂട്ടാൻ നനിർദ്ദേശം കൊടുക്കാൻ?

എങ്കിലൊന്ന് കാണണമല്ലോ എന്ന പഴയ നനക്‌സലൈറ്റ് ഇടയ്ക്കിടെ എന്നിൽ നനിന്ന് പൈപ്പിനനകത്തൊളിപ്പിച്ച കത്തി തലനനീട്ടുന്നത് പോലെ പുറത്തേക്കു തല നനീട്ടിക്കൊണ്ടിരുന്നു. എന്റെ കൂട്ടുകാരിൽ പലരും, ടിവിയിൽ ഉപരോധ സമരം കാണുമ്പോൾ ഇവരൊടൊപ്പം ചേരണമെന്ന് തോന്നുന്നു എന്ന് എന്റെ ഫോണിൽ വിളിച്ച് പറഞ്ഞു. കിഴവന്മാരായതുകൊണ്ട് ഇറങ്ങിയില്ലെന്നു മാത്രം.

ഞാൻ എന്റെ വീടിനനുതൊട്ടടുത്തുള്ള പാർട്ടി ഓഫിസിൽ പോയി ആരെ വേണമെങ്കിലും കൊണ്ടുവന്നോളൂ. ഞാൻ കിടത്തിക്കൊളാം - എന്ന് അറിയിച്ചു. എന്റെ വീടിനന് ചുറ്റുവട്ടത്തുള്ള അച്യുതാനനന്ദനെന നനിന്ദിക്കുന്നത് കേട്ടു കേട്ടു മടുത്തു പാതി മരിച്ചു കഴിഞ്ഞ സഖാക്കൾ രണ്ടും കൽപ്പിച്ച് പൊടിയും തട്ടി ഇറങ്ങിത്തുടങ്ങി.

ഇത്തവണത്തെ ഉപരോധ സമരവേദിയിൽ ഉണ്ടായിരുന്നത് ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവർത്തകരായിരുന്നില്ല. നനല്ല ഈട്ടിത്തടി കൊണ്ടുണ്ടാക്കിയ പഴയ സഖാക്കളായിരുന്നു അവർ. അവർ ഓടാൻ വന്നവരുമായിരുന്നില്ല. അവർ വെടിവയ്പ്പുണ്ടായാൽ ഓടിക്കളഞ്ഞോളും എന്നൊരു ധാരണ പിണറായി വിജയനനുണ്ടായിരുന്നെങ്കിൽ- അയ്യേ വിഡ്ഢി എന്ന് മാത്രമേ പറയാനനുള്ളൂ.

അവർ ഓടാൻ വന്നവരായിരുന്നില്ല. ലാത്തി പ്രയോഗിച്ചിരുന്നെങ്കിൽ പൊലീസുകാർ ചതഞ്ഞ് താഴെ കിടന്നേനെന. കണ്ണീർവാതക ഷെല്ലുകൾ തിരിച്ചെറിയപ്പെട്ടേനെന. അവസാനനം തുടർച്ചയായ വെടിവയ്പ്പ് മാത്രമായിരുന്നു സംഭവിക്കാൻ ഇടയുണ്ടായിരുന്നത്.

ജാലിയൻ വാലാവാഗിൽ സംഭവിക്കാത്ത ദുരന്തം ഇന്ത്യയിലെ കൊച്ചുകേരളത്തിൽ നനടന്നേനെന. ഓഗസ്റ്റ് 15 #ാ#ം തീയതി സ്വാതന്ത്ര്യദിനനം ആഘോഷിക്കാൻ കഴിയുമായിരുന്നില്ല. സർക്കാർ സെക്രട്ടറിയേറ്റിനന് രണ്ട് ദിവസം അവധി കൊടുത്തത് രണ്ടും കലപ്പിച്ച് വെടിവയ്ക്കാൻ ഉദ്ദേശിച്ചുതന്നെയായിരുന്നു. അല്ലാതെ മാർക്‌സിസ്റ്റ് പാർട്ടിയുടെ ഉപരോധ സമരത്തെ വലിച്ചു നനീട്ടികൊണ്ടുപോയി നനാണം കെടുത്താനനായിരുന്നു എന്ന് ആരെങ്കിലും ധരിച്ചിരുന്നെങ്കിൽ അത് ഉമ്മൻ ചാണ്ടിയുടെ പുറകിലെ ശക്തിയെ തിരിച്ചറിയാത്തതുകൊണ്ടുള്ള വിഡ്ഡിത്തരമാണ്. നനൂറ്കണക്കിനന് ആളുകൾ മരിച്ചുവീഴുമായിരുന്നു. അവിടെ നനാണം കെട്ടും പിൻവാങ്ങാൻ തീരുമാനനിച്ചതാണ് അത്യപൂർവ്വമായ ധീരത. സേനനാനനായകൻ സ്വന്തം അണികളെ നനിരായുധരായി സ്‌കോർപ്പിയൻ തുടങ്ങിയ ലക്കു ലഗാനനുമില്ലാത്ത പൊലീസ് സേനനയുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തിരുന്നെങ്കിൽ നനൂറുകണക്കിനനാളുകൾ രക്തസാക്ഷികളായെനേന. പുന്നപ്ര - വയലാറിന്റെ നനൂറിരട്ടി വരുന്ന ഒരു ആനനമണ്ടത്തരം കൂടി മാർക്‌സിസ്റ്റ് പാർട്ടിയുടെ കീരിടത്തിലെ തൂവലായി കിട്ടുമായിരുന്നു.

ചില സന്ദർഭങ്ങളിൽ പൊതുജനനാഭിപ്രായത്തെ തൃണവൽഗണിച്ചുകൊണ്ട് പിന്മാറേണ്ട സ്ഥലത്ത് പിന്മാറുന്നതാണു ധീരത. ചൗരിചൗരയിലെ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് തീ കത്തിച്ചപ്പോൾ ഗാന്ധിജി നനിസഹകരണ സമരം പിൻവലിച്ചു. ഗാന്ധിജിയെ പിന്താങ്ങിയ ആയിരക്കണക്കിനന് ആളുകൾക്ക് അതിൽ പ്രതിഷേധമുണ്ടായി. ഇപ്പോഴും ഗാന്ധിജി വിമർശിക്കപ്പെടുന്ന ഒരു സംഭവമാണ് ചൗരിചൗര സമരത്തിൽ ഒറ്റയ്ക്ക് കാൽ പുറകോട്ട് വലിച്ച നനടപടി. ഇവിടെ പിണറായി വിജയൻ വ്യക്തിപരമായി ഉപരോധസമരത്തിൽനനിന്നു പുറകോട്ട് മാറാൻ എടുത്ത തീരുമാനനത്തിന്റെ പേരിൽ എന്റെ പഴയ കൂട്ടുകാരന്റെ പാദങ്ങളിൽ ഞാൻ എന്റെ ശിരസർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ആ ധീരതയെ ആരു പരിഹസിച്ചാലും കരുണയുടെയും അനനുകമ്പയുടെയും ഒരു വലിയ വിജയമായിരുന്നു അത്. ഇന്ത്യയുടെ രക്തത്തിലലിഞ്ഞു ചേർന്ന ഗുരുദേവന്റെ അനനുകമ്പാദശകമാണത്.

ഒരു കാര്യം, പിണറായി വിജയനെന വിമർശിക്കുന്ന അതിവിപ്ലവകാരി വായാടികൾ ഓർക്കുന്നത് നനന്ന്. ഒരുവേള കേരളം മുഴുവൻ ഇതേത്തുടർന്ന് കമ്യൂണിസ്റ്റുകാർക്കെതിരെ ഒരു വേട്ട സംഘടിപ്പിക്കുന്നതിനനുള്ള സാധ്യത പോലും നനമുക്ക് തള്ളിക്കളയാനനാവില്ല. നനാട്ടിൽപുറങ്ങളിലെ മുഴുവൻ പാർട്ടി ഓഫിസുകളും പാർട്ടി സ്ഥാപനനങ്ങളും ആക്രമിക്കപ്പെടുകയും നനശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായേനെന. അതിനനു പാർട്ടി സഖാക്കൾ തന്നെ അറിയാതെ തുടക്കമിട്ടു കൊടുക്കുകയും ചെയ്തുപോയേനെന.

ഒരു സേനനാനനായകനെനന്ന നനിലയിൽ തന്റെ പടനനായകരെ താൻ സ്‌നേനഹിക്കുന്നു എന്നു ലോകത്തിന്റെ മുന്നിൽ കാണിച്ച് കൊടുക്കുകയാണു പിണറായി വിജയൻ ചെയ്തത്. തനനിക്കു വേണ്ടിക്കൂടിയാണ് അവർ ടാർറോഡിൽ മലർന്നുകിടന്ന് രാത്രി ചെലവാക്കിയതെന്ന തിരിച്ചറിവ് ടി പി വധത്തിനന് വഴിമരുന്നിട്ട അദ്ദേഹത്തിനന് നനൽകിയതും പ്രകൃതി തന്നെ. ഏതായാലും മാർക്‌സിസ്റ്റ് പാർട്ടി കേരളത്തെ വെട്ടിമുറിച്ച് ശാപ്പിടാൻ കാത്തിരിക്കുന്ന വൻകിട മൂലധനനത്തിനനു തടസമായി കുറച്ചുകാലംകൂടി ഇവിടെയുണ്ടാകും.

സുഗതകുമാരിയെയും വിരേന്ദ്രകുമാറിനെനയും ടി എൻ പ്രതാപനെനയും പോലെ അവരും പാർട്ടിയും ഇവിടെ അവശേഷിക്കും. പക്ഷേ, വിജയിക്കാൻ പോകുന്നത് ഒരു പക്ഷേ ജെസിബി തന്നെയായിരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP