Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓണത്തിന്റെ രാഷ്ട്രീയം: മാത്യു കുഴൽനാടന്റെ ലേഖനം

ഓണത്തിന്റെ രാഷ്ട്രീയം: മാത്യു കുഴൽനാടന്റെ ലേഖനം

മാത്യു കുഴൽനാടൻ

ന്ന് തിരുവോണം, ലോകമെബാടുമുള്ള മലയാളികൾക്ക് ജാതി, മത, വർഗ്ഗ, വർണ്ണ വ്യത്യാസമില്ലാതെ ആഘോഷത്തിനും ഒത്തുചേരലിനും ഉള്ള ദിനം. ആഘോഷമാകുമ്പോൾ ആഘോഷ കമ്മറ്റിയും (ഓണ കമ്മറ്റി) ഒക്കെ ഉണ്ടാകും. നമ്മൾ മലയാളികൾ ആവമ്പോൾ ഒരു കാര്യവുമില്ലെങ്കിലും അതിൽ കുറച്ചു രാഷ്ട്രീയം ഉണ്ടാകും, അതില്ലാതെ എന്താഘോഷം? അതാണല്ലോ ഒരു മലയാളി സ്‌റ്റൈൽ.

എന്നാൽ, ഓണത്തിന് ഒരു രാഷ്ട്രീയമുണ്ട്. എല്ലാ ഓണവും നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു രാഷ്ട്രീയം. പ്രജാസ്‌നേഹിയായ മഹാബലി എന്നാ ഒരു രാജാവ് മലയാള നാട് വാണിരുന്നെന്നും, അദ്ദേഹത്തിന്റെ ഭരണകീർത്തി അങ്ങ് ദേവലോകം വരെയെത്തി എന്നും, ഇതിൽ അസൂയപൂണ്ട ദേവന്മാർ വാമനാവതാരത്തെ അയച്ച് മഹാബലിയെ പാതാളത്തിലേക്ക് ചവുട്ടിതാഴ്‌ത്തി എന്നും, എന്നാൽ എല്ലാ വർഷവും തന്റെത പ്രജകളുടെ ക്ഷേമം അന്യോക്ഷികാന് ഓണനാളുകളിൽ മഹാബലിത്തമ്പുരാൻ മാവേലിയായി എത്തുമെന്നുമാണ് ഐതിഹ്യം. ഈ സ്മരണ പുതുക്കിയാണ് ലോകമെമ്പാടും മലയാളികൾ ഓണമാഘോഷിക്കുന്നത്. ഈ അവസരത്തിൽ മഹാബലിയുടെ സല്ഭഘരണത്തെ പ്രകീ ത്തിവച്ചു നമ്മൾ ഇങ്ങനെ പാടും.

'മാവേലി നാട് വാണിടും കാലം, മാനുഷ്യരെല്ലാരും ഒന്നുപോലെ, ആമോദത്തോടെ വസിക്കുംകാലം, ആപത്തങ്ങോട്ടാർക്കുമില്ലതാനും, കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ലപൊളിവചനം, കള്ളപ്പറയും ചെറുനാഴിയും, കള്ളത്തരങ്ങൾ മറ്റൊന്നുമില്ല....'

ഒരു ജനാധിപത്യ ഭരണക്രമത്തിൽ ഉൾകൊള്ളണ്ട നിരവധി രാഷ്ട്രീയചിന്തകൾ ഓണത്തിനുപിന്നിലുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രജാക്ഷേമം എന്ന സങ്കല്പമാണ്. ഓണം ഉരുത്തിരിയുന്നത് തന്നെ പ്രജാക്ഷേമം എന്ന സങ്കല്പത്തിൽ നിന്നാണ്. പ്രജകളെ സ്‌നേഹിച്ച് പ്രജകൾക്കു വേണ്ടി ഭരണം നടത്തിയ മാതൃകരാജാവായി(ഭരണാധികാരിയായി)യാണ് മഹാബലിയെ വർണ്ണി ക്കുന്നത്. ജനക്ഷേമമാണ് ഏതൊരു ഭരണാധികാരിയും സംബന്ധിച്ച് പരമ പ്രധാനമെന്ന് ഓണം ഓർമ്മപ്പെടുത്തുന്നു. ഓണവുമായി ബന്ധപ്പെട്ട ടി.വി റേഡിയോ പരിപാടികളിലെല്ലാം ജനങ്ങളുടെ പരാതികളാണ് പ്രധാനമായും കടന്നുവരിക. റോഡിലെല്ലാം കുഴി, വിലക്കയറ്റം തുടങ്ങിയ ദൈന്യംദിന ജീവിതത്തിലെ ദുരിതങ്ങൾ ഭരണനേതൃത്വത്തെ ഓർമ്മിപ്പെടുത്താൻ ഓണം നിമിതമാകുന്നു. ഒരു ക്ഷേമാരാജ്യ സങ്കല്പവും ഓണത്തിനുപിന്നിൽ കാണാവുന്നതാണ്. 'മാനുഷ്യരെല്ലാരും ഒന്നുപോലെ' എന്നതുകൊണ്ട് ജനാധിപത്യത്തിലെ മൂർത്ത സങ്കല്പങ്ങളിലൊന്നായ സമത്വത്തെയാണ് സൂചിപ്പിക്കുന്നത്. തട്ടിപ്പും, വെട്ടിപ്പും, അഴിമതിയുമോന്നുമില്ലാത്ത ജനങ്ങൾക്ക് സുരക്ഷിതത്വവും, ആരോഗ്യവും, സന്തോഷവും പ്രദാനംചെയ്യുന്ന ക്ഷേമാരാജ്യ സങ്കല്പവും ഓണം നമ്മെ ഓർമപ്പെടുത്തുന്നു.

ഇതോടൊപ്പംതന്നെ ചേർത്തുവായിക്കാവുന്നതാണ്, കീർത്തിയും ഖ്യാതിയും നേടുന്നത് രാജാവായാലും അവരോടുണ്ടാകുന്ന അസൂയയും, അസൂയപൂണ്ടവർ അവരെ അപകീർത്തിവപ്പെടുത്താനും ഇല്ലായ്യ്മചെയ്യുവാൻ ശ്രമിക്കുമെന്ന പ്രായോഗിക രാഷ്ട്രീയപ്പാഠവും ഓണത്തിന്റെ ഐതിഹ്യത്തിന്റെ ഭാഗമാണ്. ആഘോഷങ്ങൾക്കും ഒത്തുച്ചേരലുകൾക്കും മാത്രമല്ല, ഗൗരവമായ ചിന്തകൾക്കും ഓണനാളുകൾ നിമിത്തമാകട്ടെ എന്നാശംസിച്ചുകൊണ്ട്, മാന്യവായനക്കാർക്ക് സമ്പൽസമൃദ്ധിയുടെ തിരുവോണാശംസകൾ നേർന്നു കൊള്ളുന്നു.

(യൂത്ത് കോൺഗ്രസ് നേതാവാണ് ലേഖകൻ)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP